Contents

Displaying 19171-19180 of 25050 results.
Content: 19563
Category: 1
Sub Category:
Heading: പഞ്ചാബിലെ കത്തോലിക്ക ദേവാലയത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി
Content: ജലന്ധര്‍: പഞ്ചാബിലെ ജലന്ധര്‍ രൂപതയുടെ കീഴിലുള്ള പറ്റിയില്‍ സ്ഥിതി ചെയ്യുന്ന കത്തോലിക്ക ദേവാലയത്തിനു നേരെ നടത്തിയ ആക്രമണത്തില്‍ വ്യാപക പ്രതിഷേധം. “ഞങ്ങള്‍ ഖാലിസ്ഥാനികളാണ്” എന്ന മുദ്രാവാക്യവുമായെത്തിയ അജ്ഞാതര്‍ ഇന്‍ഫന്റ് ജീസസ് കത്തോലിക്ക ദേവാലയത്തിലെ മാതാവിന്റെ പിയാത്ത രൂപം തകര്‍ക്കുകയും ഇടവക വികാരിയുടെ കാര്‍ അഗ്നിയ്ക്കിരയാക്കുകയും ചെയ്തിരിന്നു. ഇന്നലെ പുലര്‍ച്ചെ നടന്ന ആക്രമണത്തിന് പിന്നാലെ ക്രൈസ്തവർ പലയിടത്തും പ്രതിഷേധ റാലികൾ നടത്തി. ഭിഖിവിന്ദ്, പറ്റി, ഖേംകരൻ, ഹരികെ, ഫിറോസ്പുർ എന്നിവിടങ്ങളിലേക്കുള്ള എല്ലാ വഴികളും വിശ്വാസികളും നാട്ടുകാരും ചേർന്നു തടയുകയും ചെ യ്തു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ക്രിസ്ത്യൻ മിഷ്ണറിമാര്‍ 'നിർബന്ധിത മതപരിവർത്തനം' നടത്തുന്നുവെന്ന് സിക്കുകാരുടെ പരമോന്നത സമിതിയായ അകാൽ തക് തലവൻ ജതേദാർ പ്രസ്താവന ഇറക്കിയ ദിവസമാണു ആക്രമണം നടന്നതെന്നത് ശ്രദ്ധേയമാണ്. വോട്ട് ബാങ്ക് രാഷ്ട്രീയം കാരണം ക്രൈസ്തവ മിഷ്ണറിമാർക്കെതിരേ നടപടിയെടുക്കാൻ ഒരു സർക്കാരും തയാറല്ലെന്ന് ഹർപ്രീ ത് സിംഗ് എന്നയാളും ഇന്നലെ ഫേസ്ബുക്ക് ലൈവ് വീഡിയോയിൽ ആരോപിച്ചിരിന്നു. ഇത്തരത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ അക്രമത്തിനു പ്രേരകമായിട്ടുണ്ടെന്ന് തന്നെയാണ് നിരീക്ഷിക്കപ്പെടുന്നത്.

ਪੰਜਾਬ ਦੀ ਭਾਈਚਾਰਕ ਸਾਂਝ ਤੋੜਣ ਦੀ ਕਿਸੇ ਨੂੰ ਇਜਾਜ਼ਤ ਨਹੀਂ ਦਿੱਤੀ ਜਾਵੇਗੀ..ਤਰਨਤਾਰਨ ਵਾਲੀ ਘਟਨਾ ਬੇਹੱਦ ਮੰਦਭਾਗੀ ਹੈ..ਇਸਦੀ ਜਾਂਚ ਅਤੇ ਦੋਸ਼ੀਆਂ ਖ਼ਿਲਾਫ਼ ਸਖ਼ਤ ਕਾਰਵਾਈ ਦੇ ਨਿਰਦੇਸ਼ ..
— Bhagwant Mann (@BhagwantMann) August 31, 2022

അതേസമയം ദേവാലയത്തിന് നേരെ നടന്ന ആക്രമണം ദൗർഭാഗ്യകരമാണെന്ന്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മൻ ട്വീറ്റ് ചെയ്തു. തരൺ താരൺ ജില്ലയിലെ സംഭവം ദൗർഭാഗ്യകരമാണ്. പഞ്ചാബിന്റെ സാഹോദര്യം തകർക്കാൻ ആരെ യും അനുവദിക്കില്ല. സംഭവം അന്വേഷിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ ഡി‌ജി‌പിയ്ക്കു പ്രത്യേകം നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-01-10:57:06.jpg
Keywords: പഞ്ചാ
Content: 19564
Category: 1
Sub Category:
Heading: മെക്സിക്കോയിൽ വൈദികനെയും സെമിനാരി വിദ്യാർഥികളെയും കെട്ടിയിട്ട് മോഷണം
Content: മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ തലസ്ഥാന നഗരിയായ മെക്സിക്കോ സിറ്റിയിൽ വൈദികനെയും, സെമിനാരി വിദ്യാർഥികളെയും കെട്ടിയിട്ട് മോഷണം. ഓഗസ്റ്റ് 29 രാവിലെ എട്ടുമണിക്കാണ് സെയിൻസ് ഓഫ് അമേരിക്ക എന്ന ഇടവക ദേവാലയത്തിൽ മോഷണം നടന്നത്. ഈ സമയത്ത് വിശുദ്ധ കുർബാനയ്ക്ക് വേണ്ടി ദേവാലയത്തിലേക്ക് പ്രവേശിക്കാൻ എത്തിയ ഇടവക വൈദികൻ ഫാ. ജോസ് ലൂയിസ് പെരസിനെയും, സെമിനാരി വിദ്യാർത്ഥികളെയും മോഷ്ടാക്കൾ കെട്ടിയിട്ടു. അവിടെയുണ്ടായിരുന്ന എല്ലാ വസ്തുക്കളും മോഷ്ടാക്കൾ കൊണ്ടുപോയെന്ന് ഫാ. ജോസ് ലൂയിസ് പെരസ് 'എസിഐ പ്രൻസ' എന്ന മാധ്യമത്തോട് പറഞ്ഞു. ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ സെമിനാരി വിദ്യാർത്ഥികൾ ഉപയോഗിച്ചുകൊണ്ടിരുന്ന കമ്പ്യൂട്ടറുകളും, സെൽഫോണുകളും മോഷ്ടിക്കപ്പെട്ട വസ്തുക്കളിൽ ഉൾപ്പെടുന്നു. കൂടാതെ ഫാ. ജോസ് ലൂയിസ് പെരസ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണും, നേർച്ച പെട്ടികളിലെ പണവും മോഷണം പോയി. സെയിൻസ് ഓഫ് അമേരിക്ക ദേവാലയത്തിന് രണ്ടു മൈലുകൾ മാത്രം അകലെയുള്ള മറ്റൊരു കത്തോലിക്കാ ദേവാലയത്തിൽ ഏതാനും ദിവസങ്ങൾക്കു മുമ്പാണ് മോഷണം നടന്നത്. ഏതാനും ജനൽ ചില്ലുകൾ തകർത്ത മോഷ്ടാക്കൾ, രണ്ട് നേർച്ച പെട്ടികളിൽ നിന്നുള്ള പണമാണ് കൊണ്ടുപോയത്. രണ്ടു കേസുകളിലും അധികൃതർ പരാതി നൽകിയിട്ടുണ്ട്. ഈ രണ്ടു ദേവാലയങ്ങളുടെ സമീപത്തുള്ള സെന്റ് മേരി ഓഫ് ദി അപ്പസ്തോൽസ് ദേവാലയത്തിലും കഴിഞ്ഞ ആഴ്ച മോഷണം നടന്നിരുന്നു.
Image: /content_image/News/News-2022-09-01-11:08:16.jpg
Keywords: മെക്സി
Content: 19565
Category: 18
Sub Category:
Heading: ലഹരിക്കെതിരായ സർക്കാർ നീക്കം അഭിനന്ദനാർഹം; കൂടുതൽ കരുതലും ജാഗ്രതയും ആവശ്യമെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ
Content: കൊച്ചി: കേരളത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നതായുള്ള പ്രഖ്യാപനം അഭിനന്ദനാർഹമാണെന്ന് ഐക്യജാഗ്രതാ കമ്മീഷൻ. മയക്കുമരുന്നിന്റെ വിപണനവും ഉപഭോഗവും കൂടുതൽ ഗൗരവമായി കേരളം ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് ഒരുവർഷം പൂർത്തിയാവുകയാണ്. മയക്കുമരുന്ന് വ്യാപനവുമായി ബന്ധപ്പെട്ട വെല്ലുവിളികളുടെ രൂക്ഷത മലയാളികൾ ഏറ്റവും വ്യക്തമായി മനസ്സിലാക്കിയതും ഈ ഒരു വർഷത്തിനിടയിൽ തന്നെയാണ്. ഈ പശ്ചാത്തലത്തിൽ, കേരളത്തിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ കർശന നടപടികൾ സ്വീകരിക്കുന്നതായുള്ള പ്രഖ്യാപനം അഭിനന്ദനാർഹമാണ്. നാർക്കോട്ടിക് കേസുകളിൽ പ്രതികൾക്ക് കടുത്ത ശിക്ഷ ഉറപ്പുവരുത്തുക, വിദ്യാലയ പരിസരങ്ങളെ ലഹരി വിമുക്തമാക്കാനുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുക തുടങ്ങിയ നടപടികൾ ഉചിതമാണെന്ന് ജാഗ്രത കമ്മീഷൻ ചൂണ്ടിക്കാട്ടി. വിദ്യാലയങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ലഹരി നിർമ്മാർജ്ജന പ്രവർത്തനങ്ങൾ യുക്തമാണെങ്കിലും, പുതു തലമുറ മാരക മയക്കുമരുന്നുകൾ വിതരണം ചെയ്യപ്പെടുന്ന പ്രത്യേക മേഖലകളും കേന്ദ്രങ്ങളും, അവയ്ക്ക് പിന്നിലെ മാഫിയകളും തിരിച്ചറിയപ്പെടുകയും പ്രതിരോധിക്കപ്പെടുകയും ചെയ്യേണ്ടതുണ്ട്. പ്രണയം നടിച്ച് ലഹരി വിതരണ സംഘങ്ങളുടെ ഭാഗമാക്കി മാറ്റപ്പെടുന്ന പെൺകുട്ടികൾ, ലഹരി നൽകി ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്ന കേസുകളുടെ വർധനവ്, ലഹരി വ്യാപനത്തിന് അനുബന്ധമായി വളരുന്ന സ്വർണ്ണ കടത്ത്, കുഴൽപ്പണ ഇടപാടുകൾ, അവയ്ക്ക് പിന്നിലെ ശക്തികൾ തുടങ്ങിയവയെല്ലാം വിശദമായ അന്വേഷണങ്ങൾക്കും പഠനങ്ങൾക്കും വിധേയമാകേണ്ടതുണ്ട്. ആയിരക്കണക്കിന് കോടികളുടെ മയക്കുമരുന്ന് വിൽപ്പന നമുക്കിടയിൽ നടക്കുന്നുണ്ട് എന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ, അതിന്റെ പിന്നാമ്പുറത്ത് മറഞ്ഞിരിക്കുന്ന ഗൂഢ സംഘങ്ങളെ വെളിച്ചത്ത് കൊണ്ടുവരാൻ അന്വേഷണ ഏജൻസികൾ തയ്യാറാകണം. കേരളത്തെ മയക്കുമരുന്നിന്റെ സ്വന്തം നാടാക്കി മാറ്റിക്കൊണ്ടിരിക്കുന്ന അത്തരം മാഫിയകളെ തിരിച്ചറിഞ്ഞ് തുടച്ചു നീക്കിയെങ്കിൽ മാത്രമേ മയക്കുമരുന്നിൽനിന്ന് കേരളം പൂർണ്ണ വിമുക്തി നേടുകയുള്ളൂ. കുട്ടികളെയും യുവാക്കളെയും ലഹരിക്ക് അടിമപ്പെടുത്തുന്ന വിവിധ ചതിക്കുഴികളെക്കുറിച്ച് വ്യക്തമായ ബോധവൽക്കരണം ആവശ്യമുണ്ട്. ലഹരി പ്രോത്സാഹിപ്പിക്കുന്ന സിനിമകൾ വർധിച്ചിരിക്കുന്ന സാഹചര്യത്തിൽ അത്തരം സിനിമകൾക്ക് കർശനമായ നിയന്ത്രണം ഏർപ്പെടുത്താൻ സർക്കാർ തയ്യാറാകണം. ലഹരിവിരുദ്ധ ബോധവൽക്കരണ പദ്ധതികൾ വിവിധ തലങ്ങളിൽ നടപ്പാക്കാൻ സർക്കാർ പ്രത്യക സംവിധാനങ്ങൾ ഒരുക്കുകയും, സന്നദ്ധ സംഘടനകളുടെ സഹായങ്ങൾ തേടുകയും വേണം. കെസിബിസി ഐക്യജാഗ്രതാ കമ്മീഷനോട് ചേർന്ന് പ്രവർത്തിക്കുന്ന രൂപതാതല ജാഗ്രതാ സമിതികൾ ഈ ലക്ഷ്യങ്ങൾക്കായി നിലകൊള്ളുന്നതാണെന്ന് കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ സെക്രട്ടറി, ഫാ. മൈക്കിൾ പുളിക്കൽ സിഎംഐ പ്രസ്താവിച്ചു.
Image: /content_image/India/India-2022-09-01-15:14:49.jpg
Keywords: ലഹരി
Content: 19566
Category: 1
Sub Category:
Heading: ബുര്‍ക്കിന ഫാസോയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ കത്തോലിക്ക സന്യാസിനിയെ മോചിപ്പിച്ചു
Content: ഔഗാഡൗഗു: ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തില്‍ ആഫ്രിക്കന്‍ രാജ്യമായ ബുർക്കിന ഫാസോയിൽ നിന്ന് ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ അമേരിക്കൻ കത്തോലിക്ക സന്യാസിനിയെ മോചിപ്പിച്ചു. മരിയ നൈറ്റ്സ് ഓഫ് ഹോളി ക്രോസ് സന്യാസ സമൂഹത്തിലെ അംഗമായ സിസ്റ്റർ സുല്ലെൻ ടെന്നിസണ്ണാണ് മോചിതയായിരിക്കുന്നത്. ഇക്കാര്യം സന്യാസിനി സമൂഹത്തിന്റെയും രൂപതയുടെയും പ്രാദേശിക നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്. ന്യൂ ഓർലിയൻസ് സ്വദേശിയായ സിസ്റ്റര്‍ സുല്ലെൻ ടെന്നിസൺ, 2014 മുതൽ വടക്കൻ ബുർക്കിനാ ഫാസോയിലെ ഒരു മിഷ്ണറി ഔട്ട്‌പോസ്റ്റിൽ സേവനമനുഷ്ഠിച്ചു വരികയായിരിന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 5 ന് സന്യാസിനികള്‍ കഴിഞ്ഞിരിന്ന ഭവനത്തില്‍ നിന്ന്‍ അജ്ഞാതരായ ആയുധധാരികൾ തട്ടിക്കൊണ്ടുപോകുകയായിരിന്നു. സന്യാസിനിയുടെ തട്ടിക്കൊണ്ടുപോകലില്‍ അമേരിക്കയുടെ കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻ‌വെസ്റ്റിഗേഷൻ അഥവാ (എഫ്.ബി.ഐ) മിസ്സിംഗ് നോട്ടീസ് നൽകിയിരുന്നു, എന്നാൽ കഴിഞ്ഞ മാസങ്ങള്‍ക്കിടെ സിസ്റ്ററെ അക്രമികള്‍ പാര്‍പ്പിച്ചിരിന്ന സ്ഥലത്തെക്കുറിച്ചോ നിലവിലെ അവസ്ഥയെക്കുറിച്ചോ യാതൊരു വിവരവും ലഭിച്ചിരിന്നില്ല. സിസ്റ്റര്‍ ടെന്നിസൺ ഇപ്പോൾ യുഎസ് അധികാരികളുടെ കൈകളില്‍ സുരക്ഷിതയാണെന്നു മരിയാനൈറ്റ് കോണ്‍ഗ്രിഗേഷന്‍റെ അധ്യക്ഷ സിസ്റ്റർ ആൻ ലാക്കോർ പറഞ്ഞു. തിങ്കളാഴ്‌ച രാവിലെയാണ് സിസ്റ്ററിനെ സുരക്ഷിതമായി മോചിപ്പിച്ചതെന്നും തങ്ങൾ അവളോട് സംസാരിച്ചുവെന്നും ഉടന്‍ അമേരിക്കയിലേക്ക് മടങ്ങുമെന്നും സിസ്റ്റർ ആൻ കൂട്ടിച്ചേര്‍ത്തു. നിലവിൽ ടെന്നിസൺ സുരക്ഷിതമായ സ്ഥലത്തു ആരോഗ്യവതിയാണെന്ന് കായയിലെ ബിഷപ്പ് തിയോഫിൽ നരെയും ബി‌ബി‌സിയോട് വ്യക്തമാക്കിയിട്ടുണ്ട്. അന്ന് മൂന്ന് മരിയാനൈറ്റ് സന്യാസിനികള്‍ ബുർക്കിന ഫാസോയിലെ വീട്ടിൽ താമസിച്ചിരുന്നുവെങ്കിലും, അക്രമികള്‍ വീട്ടിൽ അതിക്രമിച്ച് കയറിയപ്പോൾ സിസ്റ്റര്‍ ടെന്നിസണ്ണിനെ മാത്രമായിരിന്നു തട്ടിക്കൊണ്ടുപോയത്. ക്യൂബെക്കിൽ നിന്നുള്ള നഴ്‌സായ സിസ്റ്റർ പോളിൻ ഡ്രൂയിനും ബുർക്കിന ഫാസോയിൽ നിന്നുള്ള സിസ്റ്റർ പാസ്കലിൻ ടൗഗ്മയ്ക്കും അന്നത്തെ ആക്രമണത്തിൽ പരിക്കേറ്റിരിന്നില്ല. സംഭവത്തിന് പിന്നാലെ ബുർക്കിന ഫാസോയിലെ യുഎസ് എംബസിയുമായും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റുമായും ബന്ധപ്പെട്ടതായും ഇവര്‍ ക്രിയാത്മകമായ നടപടി സ്വീകരിച്ചിരിന്നുവെന്നും മരിയാനൈറ്റ് കോണ്‍ഗ്രിഗേഷന്‍ വ്യക്തമാക്കിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-01-18:22:11.jpg
Keywords: സന്യാസി
Content: 19567
Category: 1
Sub Category:
Heading: വധശിക്ഷ നിർത്തലാക്കപ്പെടുന്നതിന് മാർപാപ്പയുടെ സെപ്റ്റംബര്‍ മാസത്തെ പ്രാർത്ഥന നിയോഗം
Content: വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമുള്ള വധശിക്ഷ നിർത്തലാക്കപ്പെടുന്നതിനായി ഫ്രാന്‍സിസ് പാപ്പയുടെ സെപ്റ്റംബര്‍ മാസത്തിലെ പ്രാർത്ഥന നിയോഗം. ഓരോ ദിവസവും, ലോകമെമ്പാടും വധശിക്ഷ നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടാന്‍ വേണ്ടിയുള്ള മുറവിളി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും സഭയെ സംബന്ധിച്ചിടത്തോളം ഇത് പ്രത്യാശയുടെ അടയാളമാണെന്നും നിയോഗം ഉള്‍ക്കൊള്ളിച്ചുക്കൊണ്ട് 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' വഴി പുറത്തിറക്കിയ വീഡിയോയില്‍ പാപ്പ പറഞ്ഞു. കുറ്റവാളികളെ സ്വയം വീണ്ടെടുക്കാനുള്ള സാധ്യതയെ പ്രയോജനപ്പെടുത്തണമെന്നും ഇത്തരത്തില്‍ സമൂഹത്തിന് കുറ്റകൃത്യങ്ങളെ ഫലപ്രദമായി അടിച്ചമർത്താൻ കഴിയുമെന്നും സന്ദേശത്തില്‍ പറയുന്നുണ്ട്. ഓരോ നിയമപരമായ വാക്യത്തിലും 'പ്രത്യാശയുടെ ഒരു ജാലകം' ഉണ്ടായിരിക്കണം. വധശിക്ഷ, ഇരകൾക്ക് നീതി നൽകുന്നില്ല, പകരം പ്രതികാരത്തെ പ്രോത്സാഹിപ്പിക്കുന്നു. അനുതാപം എപ്പോഴും സാധ്യമാണ്. വധശിക്ഷ "ധാർമ്മികമായി അസ്വീകാര്യമാണ്", കാരണം അത് ജീവിതത്തെ നശിപ്പിക്കുന്നു, അവസാന നിമിഷം വരെ ഒരു വ്യക്തിക്ക് പരിവർത്തനം ചെയ്യാനും മാറാനും കഴിയും. സുവിശേഷത്തിന്റെ വെളിച്ചത്തിൽ വധശിക്ഷ അസ്വീകാര്യമാണ്, കാരണം 'നീ കൊല്ലരുത്' എന്ന കൽപ്പന നിരപരാധികളെയും കുറ്റക്കാരെയും ഒരുപോലെ സൂചിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള വധശിക്ഷ നിർത്തലാക്കുന്നതിനായി അണിനിരക്കാന്‍ എല്ലാവരോടും അഭ്യർത്ഥിച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിക്കുന്നത്. ഒരു സാഹചര്യത്തിലും വധശിക്ഷ അംഗീകരിക്കാനാവില്ലെന്നു കത്തോലിക്കാസഭ 2018-ല്‍ പ്രഖ്യാപിച്ചിരിന്നു. ചില സാഹചര്യങ്ങളിൽ വധശിക്ഷ അനുവദനീയമാണെന്നുള്ള പ്രബോധനം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം മാറ്റം വരുത്തുകയായിരിന്നു. 2267-ാം മതബോധനത്തിലാണ് അന്നു മാറ്റംവരുത്തിയത്. കുറ്റവാളിയുടെ അനന്യതയും ഉത്തരവാദിത്വവും പൂർണ്ണമായും നിർണയിച്ചു കഴിഞ്ഞാൽ മനുഷ്യജീവിതങ്ങളെ അന്യായ അക്രമിയിൽ നിന്ന് ഫലപ്രദമായി സംരക്ഷിക്കുന്നതിനുള്ള ഏകമാർഗ്ഗമാണ് അതെങ്കില്‍ വധശിക്ഷ നടപ്പിലാക്കുന്നത് സഭയുടെ പരമ്പരാഗത പഠനം തടയുന്നില്ലായെന്നാണ് സി‌സി‌സി 2267ചൂണ്ടിക്കാട്ടിയിരിന്നത്. ഇതിന് പകരമായാണ് വധശിക്ഷ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലായെന്ന് എഴുതിചേര്‍ത്തത്. വ്യക്തിയുടെ അലംഘനീയതയുടെയും അന്തസിന്റെയും മേലുള്ള കടന്നാക്രമണമായിട്ടാണു സുവിശേഷത്തിന്റെ വെളിച്ചത്തില്‍ സഭ വധശിക്ഷയെ കാണുന്നതെന്ന് തിരുത്തിയ പ്രബോധനത്തില്‍ വ്യക്തമാക്കിയിരിന്നു. ലോകവ്യാപകമായി വധശിക്ഷ ഇല്ലാതാക്കാന്‍ സഭ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുമെന്നും പ്രബോധനത്തില്‍ അന്നു ചേര്‍ത്തു. #{green->none->b->'വധശിക്ഷ': അവർ പിടിക്കപ്പെട്ട കുറ്റവാളികൾ, നമ്മളോ പിടിക്കപ്പെടാത്തവരും..! ‍}# {{വധശിക്ഷയെ കുറിച്ച് 'പ്രവാചകശബ്ദം' എഴുതിയ എഡിറ്റോറിയല്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക /-> http://www.pravachakasabdam.com/index.php/site/news/12465/}} #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-01-20:55:44.jpg
Keywords: വധശിക്ഷ
Content: 19568
Category: 18
Sub Category:
Heading: മനുഷ്യാവകാശ കമ്മീഷനും ബാലാവകാശ കമ്മീഷനും അടിയന്തരമായി ഇടപെടണം: കെസിബിസി
Content: കൊച്ചി: തീരശോഷണം മൂലം ഭവനങ്ങൾ നഷ്ടപ്പെട്ടവർക്കുവേണ്ടിയുള്ള താത്ക്കാലിക ക്യാമ്പാക്കി മാറ്റിയ വിഴിഞ്ഞം വലിയതുറയിലെ 150 വർഷത്തിലേറെ പഴക്കമുള്ള സിമന്റ് ഗോഡൗണിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി താമസിക്കുന്ന നൂറുകണക്കിനു പേരുടെ പ്രശ്നങ്ങളിൽ മനുഷ്യാവകാശ കമ്മീഷനും, ബാലാവകാശ കമ്മീഷനും അടിയന്തരമായി ഇടപെടണമെന്നു കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലക്കാപ്പിള്ളി ആവശ്യപ്പെട്ടു. മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾ മുതൽ പ്രായമായവരും രോഗികളും വരെ അനാരോഗ്യകരമായ സാഹചര്യത്തിൽ ജീവിക്കാൻ വിധിക്കപ്പെട്ടിരിക്കുന്ന അവസ്ഥ വളരെ ശോചനീയമാണ്. ഇവരുടെ പ്രശ്നങ്ങൾ കേൾക്കാനോ പുനരധിവസിപ്പിക്കാ നോ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനോ ഇതുവരെ തയാറായിട്ടില്ലാത്ത സർക്കാർ കടുത്ത മനുഷ്യാവകാശ ലംഘനവും അനീതിയുമാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിൽ ഗത്യന്തരമില്ലാതെയാണ് തീരദേശവാസികൾ സമരത്തിന് ഇറങ്ങിയിരിക്കുന്നത്. അവർ അഭിമുഖീകരിക്കുന്ന പ്രതിസന്ധികൾ പരിഹരിക്കപ്പെടുക തന്നെ വേണം. എത്രയും വേഗം പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിന് സർക്കാർ മുൻ കൈയെടുത്ത് പ്രവർത്തിക്കുകയും ബന്ധപ്പെട്ട കമ്മീഷനുകൾ അടിയന്തിരമായി പ്ര സ്തുത ക്യാമ്പ് സന്ദർശിക്കുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും വേണ മെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വലിയതുറയിലെ അഭയാർഥി ക്യാമ്പും വിഴിഞ്ഞം തുറമുഖ നിർമാണത്തോട് അനുബന്ധിച്ചുള്ള അതിജീവന സമര വേദിയും അനുബന്ധ പ്രദേശങ്ങളും ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി ഫാ. ക്ലീറ്റസ് കതിർപറമ്പിൽ, യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, ജാഗ്രതാ കമ്മീഷൻ സെ ക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ എന്നിവർ സന്ദർശിച്ചു സമരത്തിന് ഐക്യദാർഢ്യം അറിയിച്ചു.
Image: /content_image/India/India-2022-09-02-10:12:28.jpg
Keywords: സമര
Content: 19569
Category: 1
Sub Category:
Heading: ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ കേന്ദ്രം റിപ്പോർട്ട് സമർപ്പിക്കണമെന്നു സുപ്രീംകോടതി
Content: ന്യൂഡൽഹി: ക്രൈസ്തവ വിശ്വാസികൾക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കുമെതിരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുന്നതിനു നടപടി തേടി സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോർട്ട് സമർപ്പിക്കണമെന്നു സുപ്രീംകോടതി. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, കർണാടക, ഒഡീഷ, ഛത്തിസ്ഗഡ്, ജാർഖണ്ഡ് എന്നിവിടങ്ങളിലെ സംഭവങ്ങൾ ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട പൊതു താത്പര്യ ഹർജിയിലാണ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചുഡും ജസ്റ്റീസ് ഹിമ കോലിയും അടങ്ങുന്ന ബഞ്ചിന്റെ നിർദേശം. വ്യക്തികൾക്കെതിരെയുള്ള ആക്രമണങ്ങൾ ഒരു സമുദായത്തിനെതിരായ ആക്രമണമാണെന്ന് കരുതാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതിനിടെ ഹർജിയിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന പലസംഭവങ്ങളും വെബ്പോർട്ടലുകളിൽനിന്ന് ഉദ്ധരിക്കപ്പെട്ടതാണെന്നും യാഥാർഥ്യവുമായി ഇതിനു ബന്ധമില്ലെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അ റിയിച്ചു. സംസ്ഥാനങ്ങളിൽ നിന്നു വിവരങ്ങൾ ശേഖരിക്കുന്നതിന് ആഭ്യന്തരമ ന്ത്രാലയത്തിനു രണ്ടുമാസത്തെ സമയവും കോടതി അനുവദിച്ചിട്ടുണ്ട്. കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ കുറിച്ച് പഠിച്ചു നിരീക്ഷണ റിപ്പോര്‍ട്ട് പുറത്തുവിടുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ. ക്രൈസ്തവർക്കു നേരെ നടക്കുന്ന അക്രമങ്ങൾ തടയാൻ നിർദേശം നൽകണം എന്നാവശ്യപ്പെട്ടു ബംഗളൂരിലെ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ സുപ്രീം കോടതിയിൽ നൽകിയ ഹര്‍ജിയില്‍ ആരോപണങ്ങൾ വ്യാജമാണെന്നും അക്രമ സംഭവങ്ങളെന്ന് വിവരിക്കുന്ന റിപ്പോർട്ടുകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും കേന്ദ്രം ബോധിപ്പിച്ചത് വിവാദമായിരിന്നു. നാഷ്ണൽ സോളിഡാരിറ്റി ഫോറവും ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യയും കേസിൽ കക്ഷികളാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-02-10:39:51.jpg
Keywords: വിരുദ്ധ
Content: 19570
Category: 1
Sub Category:
Heading: മിഖായേൽ ഗൊർബച്ചേവിൻറെ നിര്യാണത്തിൽ പാപ്പയുടെ അനുശോചനം
Content: വത്തിക്കാന്‍ സിറ്റി: സോവിയറ്റ് യൂണിയന്‍റെ അവസാനത്തെ പ്രസിഡൻറ് ആയിരുന്ന മിഖായേൽ ഗൊർബച്ചോവിൻറെ നിര്യാണത്തിൽ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. ദീർഘനാളായി രോഗബാധിതനായിരുന്ന ഗൊർബച്ചോവ് ആഗസ്റ്റ് 30 ചൊവ്വാഴ്ചയാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങൾക്കും രാഷ്ട്രതന്ത്രജ്ഞനായി കണ്ട എല്ലാവർക്കും ഹൃദയപൂര്‍വ്വമുള്ള അനുശോചനം അറിയിക്കുന്നതായി പാപ്പ പറഞ്ഞു. ജനങ്ങൾക്കിടയിലുള്ള യോജിപ്പിനും സാഹോദര്യത്തിനും ഒപ്പം സ്വന്തം രാജ്യത്തിന്റെ പുരോഗതിക്കും സുപ്രധാനമായ മാറ്റങ്ങളുടെ സമയത്ത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങൾ നന്ദിയോടെ ഓർക്കുന്നുവെന്നും ആത്മാവിന്റെ നിത്യശാന്തിയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹത്തിൻറ മകൾ ഇറീന ഗൊർബച്ചോവിന് അയച്ച അനുശോചന സന്ദേശത്തിൽ പാപ്പ അനുസ്മരിച്ചു. സോവിയറ്റ് യൂണിയന്റെ പതനത്തിനു നേതൃത്വം വഹിക്കുകയും ശീതയുദ്ധത്തിനു സമാധാനപരമായി വിരാമമിടുകയും ചെയ്ത മിഖായേൽ ഗൊർബച്ചോവ് 1985-ലാണ് സോവിയറ്റ് യൂണിയന്റെ പ്രസിഡൻറായത്. 1991 ഡിസംബർ 25 വരെ, 7 വർഷക്കാലത്തോളം, തൽസ്ഥാനത്തു തുടർന്ന അദ്ദേഹം സോവിയറ്റ് യൂണിയനെ ജനാധിപത്യവല്ക്കരിക്കുന്നതിനു ശ്രമിക്കുകയും രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക പരിഷ്ക്കരണവും നടപ്പിലാക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ ഭരണകാലത്തിൻറെ അവസാനഘട്ടത്തിലാണ് സോവിയറ്റ് റിപ്പബ്ലിക്കുകൾ ഓരോന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയും സോവിയറ്റ് യൂണ്യൻ 15 സ്വതന്ത്രരാഷ്ട്രങ്ങളായി മാറുകയും ചെയ്തത്. 1990-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിരിന്നു.
Image: /content_image/News/News-2022-09-02-13:08:33.jpg
Keywords: സോവിയ
Content: 19571
Category: 1
Sub Category:
Heading: 'വിശുദ്ധിയിലേക്കുള്ള സഭയുടെ സാര്‍വ്വത്രിക വിളി'; വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 35ാമത്തെ ഓണ്‍ലൈന്‍ ക്ലാസ് നാളെ
Content: ആഴമേറിയ തിരുസഭ പ്രബോധനങ്ങള്‍ വളരെ ലളിതവും ആധികാരികവുമായ വിധത്തില്‍ പങ്കുവെയ്ക്കപ്പെടുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 35ാമത്തെ ഓണ്‍ലൈന്‍ ക്ലാസ് നാളെ (സെപ്റ്റംബര്‍ 3) ശനിയാഴ്ച നടക്കും. 'പ്രവാചകശബ്ദം' Zoom-ലൂടെ ഒരുക്കുന്ന പഠനപരമ്പര കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ നയിക്കുന്നത്. 'വിശുദ്ധിയിലേക്കുള്ള സഭയുടെ സാര്‍വ്വത്രിക വിളി' എന്ന വിഷയത്തെ കേന്ദ്രീകരിച്ചായിരിക്കും നാളെ ക്ലാസ് നടക്കുക. വിശുദ്ധിയെന്നത് കൊണ്ട് എന്താണ് സഭ ഉദ്ദേശിക്കുന്നത്? സഭ വിശുദ്ധ/ പരിശുദ്ധയാണെന്ന് പറയാന്‍ കാരണമെന്ത്? എന്തുക്കൊണ്ടാണ് പൗലോസ്‌ ശ്ലീഹാ സഭയിലുള്ളവരെ വിശുദ്ധരെന്ന് അഭിസംബോധന ചെയ്തത്? നമ്മുടെ അന്ത്യന്തികമായ ലക്ഷ്യം വിശുദ്ധിയിലേക്കാണെന്ന് പറയാന്‍ കാരണമെന്ത്? എങ്ങനെയാണ് വിശുദ്ധി പാലിക്കുക? തുടങ്ങീ വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നാളത്തെ ക്ലാസില്‍ പങ്കുവെയ്ക്കപ്പെടും. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം നിരവധി പേരാണ് മാസത്തില്‍ രണ്ടു തവണ ക്രമീകരിച്ചിരിക്കുന്ന ഈ ഓണ്‍ലൈന്‍ ക്ലാസില്‍ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്നത്. ക്ലാസില്‍ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്. വിശ്വാസ ജീവിതത്തില്‍ ആഴപ്പെടുവാന്‍ ഒത്തിരി സഹായകമായ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}}
➧ #{blue->none->b->Meeting ID: 864 173 0546 ‍}#
➧ #{blue->none->b-> Passcode: 3040 ‍}# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CTF1Qxbt0r21kebkc5RX0T}}
Image: /content_image/News/News-2022-09-02-14:16:10.jpg
Keywords: വിശുദ്ധി
Content: 19572
Category: 1
Sub Category:
Heading: വിമാനത്താവളത്തിലെ ചാപ്പല്‍ പൊതു ആരാധന കേന്ദ്രമാക്കിയതിനെതിരെ കൊളംബിയയില്‍ പ്രതിഷേധം
Content: ബൊഗോട്ട: തെക്കേ അമേരിക്കന്‍ രാഷ്ട്രമായ കൊളംബിയിലെ എല്‍ ഡൊറാഡോ ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ടിലെ കത്തോലിക്ക ദേവാലയം സകല മതസ്ഥര്‍ക്കുമുള്ള പൊതു ആരാധനാ കേന്ദ്രമാക്കിയ ബൊഗോട്ട മേയറുടെ കാര്യാലയത്തിലെ സെക്രട്ടറിയേറ്റ് ഓഫ് ഗവണ്‍മെന്റിന്റെ നടപടിയില്‍ പ്രതിഷേധം. തലസ്ഥാന നഗരമായ ബൊഗോട്ടയുടെ പ്രാന്തപ്രദേശത്തുള്ള ഫോണ്ടിബോണ്‍ രൂപതയിലാണ് വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. നടപടിയെ ഫോണ്ടിബോണ്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജുവാന്‍ വിന്‍സെന്റെ കൊര്‍ഡോബാ കടുത്ത ഭാഷയില്‍ അപലപിച്ചു. വിമാനത്താവളം കത്തോലിക്ക ദേവാലയമായി ഉപയോഗിച്ചിരുന്ന സ്ഥലം പരിഷ്കരിച്ച് സകല മതസ്ഥര്‍ക്കുമുള്ള ആരാധനാ കേന്ദ്രമാക്കി മാറ്റുമെന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റ് 26-നാണ് എയര്‍ പോര്‍ട്ട്‌ അധികാരികള്‍ അറിയിച്ചത്. ദേവാലയം പൊതു ആരാധന കേന്ദ്രമാക്കിയിട്ടുണ്ടെങ്കിലും എല്ലാ ദിവസവും രാവിലെ 11 മുതല്‍ ഉച്ച വരെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാനുള്ള അനുവാദം തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നു ബിഷപ്പ് ജുവാന്‍ വിന്‍സെന്റെ പറഞ്ഞു. ദേവാലയമിരിക്കുന്ന സ്ഥലം ഒഴിഞ്ഞ് നല്‍കണമെന്നു ആവശ്യപ്പെട്ടുകൊണ്ടുള്ള ‘ഒപൈന്‍’ (സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന്റെ സഹായത്തോടെ വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല നിര്‍വഹിക്കുന്ന സ്വകാര്യം കമ്പനി) ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ അറിയിപ്പ് ഇക്കഴിഞ്ഞ ഏപ്രില്‍ 11-നാണ് ലഭിച്ചതെന്നു ബിഷപ്പ് കൊര്‍ഡോബാ തന്റെ രൂപതയിലെ വൈദികര്‍ക്ക് അയച്ച കത്തില്‍ പറയുന്നു. ആഭ്യന്തര മന്ത്രാലത്തിന് വേണ്ടി ബൊഗോട്ട മേയറുടെ കാര്യാലയത്തിലെ സെക്രട്ടറിയേറ്റാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചതെന്ന്‍ രണ്ടു ദിവസങ്ങള്‍ക്ക് ശേഷം അറിയുവാന്‍ കഴിഞ്ഞുവെന്നും കത്തില്‍ പറയുന്നു. തന്റെ അഭിഭാഷകര്‍ എല്ലാത്തരം വാദങ്ങളും ഉന്നയിച്ചുവെങ്കിലും ചാപ്പലിലെ കത്തോലിക്ക അടയാളങ്ങളും, ചിഹ്നങ്ങളും, പ്രതീകങ്ങളും, പ്രാര്‍ത്ഥനാ സാമഗ്രികളും എടുത്ത് മാറ്റി സകല മതസ്ഥര്‍ക്കും ആരാധിക്കുവാനുള്ള കേന്ദ്രമാക്കി മാറ്റുവാനായിരുന്നു അന്തിമ തീരുമാനമെന്നും, നിയമം അനുസരിച്ചുകൊണ്ട് ദേവാലയത്തിലെ കത്തോലിക്കാ അടയാളങ്ങളും, പ്രതീകങ്ങളും ഫര്‍ണിച്ചറുകളും തങ്ങള്‍ മാറ്റിയെന്നും മെത്രാന്‍ പറഞ്ഞു. സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-09-02-16:00:33.jpg
Keywords: കൊളംബി