Contents

Displaying 19151-19160 of 25050 results.
Content: 19543
Category: 1
Sub Category:
Heading: അക്വീലയില്‍ പാപ്പയുടെ സന്ദര്‍ശനം; 728 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി വിശുദ്ധ കവാടം തുറന്നു
Content: അക്വീല (ഇറ്റലി): ഇറ്റലിയിലെ എൽ അക്വീലയിൽ സ്ഥിതി ചെയ്യുന്ന ബസിലിക്ക ദേവാലയത്തിന്റെ കവാടം 700 വർഷങ്ങൾക്കുശേഷം തുറക്കുന്ന ആദ്യത്തെ സഭാതലനായി ഫ്രാൻസിസ് മാർപാപ്പ. റോമിൽ നിന്ന് 70 മൈലുകൾ അകലെയാണ് പതിമൂന്നാം നൂറ്റാണ്ടിൽ പണിത ബസിലിക്ക ദേവാലയം സ്ഥിതി ചെയ്യുന്നത്. ഇന്നലെ ഓഗസ്റ്റ് 28 ഞായറാഴ്ചയാണ് ഏറെ ശ്രദ്ധ നേടിയ ചടങ്ങ് നടന്നത്. ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ കവാടം തുറന്നതോടു കൂടി 1294ൽ സെലസ്റ്റൈൻ അഞ്ചാമൻ മാർപാപ്പ 1294ൽ തുടങ്ങിവച്ച എല്ലാവർഷവും നടക്കുന്ന ആഘോഷ ചടങ്ങുകൾക്കു ഔദ്യോഗിക തുടക്കമായി. 'പെർഡോനൻസ സെലസ്റ്റിയാന' എന്നറിയപ്പെടുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള ചടങ്ങിലും പരിശുദ്ധ പിതാവ് പങ്കെടുത്തു. </p> <iframe src="https://www.facebook.com/plugins/video.php?height=476&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F2267723013409473%2F&show_text=false&width=380&t=0" width="380" height="476" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> വത്തിക്കാനിൽ നിന്ന് രാവിലെ 7:50നോടുകൂടി ഹെലികോപ്റ്ററിലാണ് പാപ്പ, എൽ അക്വീലയിൽ എത്തുന്നത്. 2019ൽ മുന്നൂറോളം ആളുകളുടെ മരണത്തിന് ഇടയാക്കിയ ഭൂമികുലുക്കത്തിൽ തകർന്ന കത്തീഡ്രൽ ദേവാലയത്തിലേക്കാണ് പാപ്പ ആദ്യം പോയത്. മരിച്ചവരുടെ കുടുംബാംഗങ്ങളുമായി കത്തീഡ്രൽ ദേവാലയത്തിന് വെളിയിൽവെച്ച് പാപ്പ കൂടിക്കാഴ്ച നടത്തി. ഒരൊറ്റ കണ്ണുനീർ തുള്ളി പോലും പാഴാകാതെ, അതെല്ലാം കരുണയുള്ള ഹൃദയത്തിൽ സൂക്ഷിക്കുന്ന പിതാവിന്റെ കൈകളിലേക്ക് യേശു ഏൽപ്പിച്ചിരിക്കുന്നുവെന്ന്‍ പാപ്പ പറഞ്ഞു. പാപ്പയെ ശ്രവിക്കാൻ സമീപ ജയിലുകളിൽ നിന്നുള്ള തടവുകാരെയും ഇവിടേക്ക് എത്തിച്ചിരുന്നു. കത്തീഡ്രൽ സന്ദർശനത്തിനു ശേഷമാണ് പോപ്പ് മൊബൈലിൽ എൽ അക്വീലയിലെ ബസിലിക്കയിലേക്ക് ഫ്രാൻസിസ് മാർപാപ്പ എത്തുന്നത്. ഇവിടെവച്ച് വിശുദ്ധ കവാടം തുറക്കുന്നതിന് ഒപ്പം പാപ്പ വിശുദ്ധ കുർബാന അർപ്പിക്കുകയും ത്രികാല പ്രാർത്ഥന ചൊല്ലുകയും ചെയ്തു. പത്രോസിന്റെ പിൻഗാമിയുടെ പദവിയിലേക്ക് എത്തിയതിന് അഞ്ചു മാസത്തിനു ശേഷം 1294, ഡിസംബർ പതിമൂന്നാം തീയതി, സ്ഥാനത്യാഗം ചെയ്ത സെലസ്റ്റിൻ അഞ്ചാമൻ മാർപാപ്പയെ എൽ അക്വീലയിലാണ് അടക്കം ചെയ്തിരിക്കുന്നത്. സ്ഥാനത്യാഗം ചെയ്യുന്നതിന് മുമ്പ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സെലസ്റ്റിൻ അഞ്ചാമൻ മാർപാപ്പയുടെ ശവകുടീരം സന്ദർശിച്ചിരുന്നതിനാൽ, ഫ്രാൻസിസ് മാർപാപ്പ നടത്തിയ സന്ദര്‍ശനം, പാപ്പ സ്ഥാനത്യാഗം ചെയ്യുമോയെന്ന അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിന് കാരണമായിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-29-12:22:35.jpg
Keywords: പാപ്പ
Content: 19544
Category: 1
Sub Category:
Heading: 93 വര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ തായ്‌ലാന്റില്‍ 3 കത്തോലിക്ക ദേവാലയങ്ങള്‍ക്ക് അംഗീകാരം
Content: ബാങ്കോക്ക്: ബുദ്ധമത ഭൂരിപക്ഷ രാഷ്ട്രമായ തായ്‌ലാന്റില്‍ നീണ്ട 93 വര്‍ഷങ്ങള്‍ക്ക് ശേഷം കത്തോലിക്ക ദേവാലയങ്ങള്‍ക്ക് അംഗീകാരം. 3 കത്തോലിക്ക ദേവാലയങ്ങളും 6 ബുദ്ധിസ്റ്റ് ക്ഷേത്രങ്ങളും ഉള്‍പ്പെടെ ഒന്‍പതോളം ആരാധനാലയങ്ങള്‍ക്കാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 23-ന് തായ്‌ലാന്‍റ് സാംസ്കാരിക മന്ത്രാലയം അംഗീകാരം നല്‍കിയത്. ബാങ്കോക്കിലെ സെന്റ്‌ തോമസ്‌ അപ്പസ്തോലിക് ചര്‍ച്ച്, നാന്‍ പ്രവിശ്യയിലെ സെന്റ്‌ മോണിക്ക, ഫ്രായെ പ്രവിശ്യയിലെ 'സെന്റ്‌ ജോസഫ് ദി വര്‍ക്കര്‍' ദേവാലയം എന്നിവയാണ് പുതുതായി അംഗീകാരം ലഭിച്ച കത്തോലിക്ക ദേവാലയങ്ങള്‍. മതസൗഹാര്‍ദ്ദം വളര്‍ത്തുന്നതിന്റെയും, ധാര്‍മ്മിക വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിന്റെയും ഭാഗമായിട്ടാണ് കത്തോലിക്ക ദേവാലയങ്ങള്‍ക്ക് അംഗീകാരം നല്‍കിയതെന്നു സാംസ്കാരിക മന്ത്രി ഇത്തിഫോല്‍ ഖുണ്‍പ്ലൂയെം പറഞ്ഞു. 1929 വരെ വെറും 57 കത്തോലിക്കാ ദേവാലയങ്ങള്‍ക്ക് മാത്രമായിരുന്നു തായ്‌ലാന്റില്‍ അംഗീകാരമുണ്ടായിരുന്നത്. പുതിയ അംഗീകാരത്തോടെ ഇത് 60 ആയി ഉയര്‍ന്നു. മതപരമായ ആരാധനാലയങ്ങള്‍ക്ക് അംഗീകാരം നല്‍കുന്ന നിയമത്തിന്റെ രൂപരേഖക്ക് കഴിഞ്ഞ വര്‍ഷമാണ്‌ തായ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. 200 ഇടവകാംഗങ്ങളും ഒരു സ്ഥിര വൈദികനും ഉണ്ടെങ്കില്‍ മാത്രമേ പുതിയ ഇടവക സ്ഥാപിക്കുവാന്‍ കഴിയുകയുള്ളൂവെന്നാണ് നിയമത്തില്‍ പറയുന്നത്. എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ ഈ നിയമത്തില്‍ ഇളവ് നല്‍കണമെന്ന് രൂപതകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്‌. ഇത്തരത്തില്‍ സ്ഥാപിക്കപ്പെട്ട ഇടവകകളുടെ ലിസ്റ്റ് വര്‍ഷം തോറും റിലീജിയസ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിടണമെന്നും, ഇത്തരം ഇടവകകള്‍ക്ക് അംഗീകാരം നേടുവാന്‍ രണ്ടു വര്‍ഷത്തെ സമയമുണ്ടായിരിക്കുമെന്നും നിയമത്തില്‍ പറയുന്നു. പുതിയ നിയമത്തെ തായ് കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സോഷ്യല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ സ്വാഗതം ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഈ അംഗീകാരത്തിന്റെ ആവശ്യമുണ്ടായിരുന്നുവെന്നും, ഇത് കത്തോലിക്ക സഭക്ക് ഭാവിയില്‍ കൂടുതല്‍ സുരക്ഷയും ഉറപ്പും നല്‍കുമെന്നും കമ്മീഷന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. 2019-ലെ കണക്കനുസരിച്ച് 3,88,000 കത്തോലിക്കരാണ് തായ്‌ലാന്റിലുള്ളത്. 6.9 കോടിയോളം വരുന്ന തായ് ജനസംഖ്യയുടെ വെറും അര ശതമാനമാണിത്.
Image: /content_image/News/News-2022-08-29-17:41:50.jpg
Keywords: തായ്‌ല
Content: 19545
Category: 10
Sub Category:
Heading: പൈശാചിക ബാധയിൽ നിന്ന് രക്ഷപ്പെടാൻ 5 മാർഗ്ഗങ്ങൾ നിര്‍ദ്ദേശിച്ച് പ്രമുഖ കത്തോലിക്ക ഭൂതോച്ചാടകൻ
Content: മേരിലാന്‍റ്: ദൈവത്തിൽ നിന്ന് നമ്മെ അകറ്റി പൈശാചിക വലയത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുവാന്‍ സാത്താൻ അക്ഷീണ പരിശ്രമം നടത്തുന്ന ഇക്കാലയളവില്‍ മുന്നറിയിപ്പുമായി പ്രമുഖ കത്തോലിക്ക ഭൂതോച്ചാടകനായ മോൺ. സ്റ്റീഫൻ റൊസറ്റി. 'എക്സോർസിസ്റ്റ് ഡയറി' എന്ന ഓണ്‍ലൈന്‍ ലേഖനപരമ്പരയ്ക്കു വേണ്ടി മോൺ. സ്റ്റീഫൻ റൊസറ്റി എഴുതിയ ലേഖനത്തില്‍ നിന്നുള്ള ഭാഗമാണ് ഇപ്പോള്‍ കത്തോലിക്ക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. പൈശാചിക ബാധയെ പ്രതിരോധിക്കാൻ അഞ്ചു മാർഗങ്ങളാണ് അദ്ദേഹം മുന്നോട്ടുവയ്ക്കുന്നത്. ഒന്നാമതായി അദ്ദേഹം വിവരിക്കുന്നത് - ആദ്യഘട്ടത്തിൽ തന്നെ പൈശാചിക ബാധയെ മനസ്സിലാക്കുകയെന്നതാണ്. പൈശാചിക ബാധയെ ആദ്യം തന്നെ അതിന്റെ ലക്ഷണങ്ങളിലൂടെ മനസ്സിലാക്കുക എന്നതാണ് ഏറ്റവും സുപ്രധാനമായി ചെയ്യേണ്ട കാര്യമെന്ന് മോൺ. സ്റ്റീഫൻ റൊസറ്റി കുറിച്ചു. വളരെ നേരത്തെ തന്നെ സഹായം തേടണമെന്നാണ് അദ്ദേഹം രണ്ടാമതായി ഓര്‍മ്മിപ്പിക്കുന്നത്. ആത്മീയ ഉപദേശത്തിനും, വിമോചന പ്രാർത്ഥനയ്ക്കും ഒരു വൈദികന്റെ സഹായം തേടുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്ന് അദ്ദേഹം പറയുന്നു. പൂർണ്ണമായും പൈശാചിക ബാധയെ അകറ്റാൻ സാധിച്ചില്ലെങ്കിലും, അതിനെ പ്രതിരോധിച്ച് മുന്നോട്ട് പോകാൻ വൈദികന്റെ ആത്മീയ സഹായം ഉപകരിക്കുമെന്ന് മോൺ. റൊസറ്റി പറയുന്നു. മൂന്നാമതായി സ്വീകരിക്കേണ്ടത്- ആത്മാർത്ഥതയോടും, തുറവിയോടും പ്രശ്നങ്ങൾ വൈദികനോട് പങ്കു വയ്ക്കുകയെന്നതാണ്. പൈശാചിക ബാധയുണ്ടായാൽ ഒറ്റപ്പെടലിലൂടെ അത് കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന് മോൺ. റൊസറ്റി മുന്നറിയിപ്പ് നൽകുന്നു. അതിനാൽ തുറവിയോടെ പ്രശ്നങ്ങൾ ആത്മീയ ഗുരുവിന് മുന്നില്‍ പങ്കുവെയ്ക്കേണ്ടതുണ്ടെന്ന് അദ്ദേഹം കുറിച്ചു. പൈശാചിക സ്വാധീനങ്ങളെ കര്‍ത്താവിന്റെ നാമത്തില്‍ ബന്ധിക്കുകയാണ് നാലാമതായി ചെയ്യേണ്ട കാര്യം. വലിയ പൈശാചിക ബാധയുടെ സമയത്ത്, ആ വ്യക്തിയുടേതാണോ, ഭൂതോച്ചാടനം നടത്തുന്ന ആളുടെതാണോ പൈശാചിക ചിന്തയെന്ന് സംശയം തോന്നാൻ സാധ്യതയുണ്ട്. ഇതിന് പ്രതിവിധിയായി മോൺ. റൊസറ്റി നിർദ്ദേശിക്കുന്ന പ്രാർത്ഥന ഇതാണ്: ''പൈശാചിക ആത്മാക്കളെ ഞാൻ നിരാകരിക്കുകയും, ഉപേക്ഷിക്കുകയും, ശാസിക്കുകയും ചെയ്യുന്നു. കർത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞാൻ അവരെ പുറത്താക്കുന്നു''. തിന്മയുടെ ചിന്തകള്‍ ഇരുണ്ടതും നിരാശാജനകവുമാണ്. പൈശാചിക ചിന്തകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ കുടുംബാംഗങ്ങളുടെയും, സുഹൃത്തുക്കളുടെയും ഒപ്പം സമയം ചെലവഴിക്കുന്നതു നല്ല മാർഗ്ഗങ്ങളാണെന്നാണ് അഞ്ചാമത്തെ നിര്‍ദ്ദേശമായി ഭൂതോച്ചാടകൻ വിവരിക്കുന്നത്. എന്നാൽ ഇതിനേക്കാൾ എല്ലാം സുപ്രധാനമായി പൈശാചിക ബാധയെ നേരിടാൻ പ്രാർത്ഥനയും, അനുദിന കൂദാശകളുമാണ് ഏറ്റവും പ്രധാനപ്പെട്ട മാർഗങ്ങളെന്ന് മോൺ. സ്റ്റീഫൻ റൊസറ്റിയുടെ ലേഖനത്തിൽ പ്രത്യേകം പരാമര്‍ശിക്കുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളമായി അമേരിക്കയില്‍ ഭൂതോച്ചാടന രംഗത്ത് സജീവമാണ് ഈ വൈദികന്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-29-19:44:47.jpg
Keywords: പൈശാ, സാത്താ
Content: 19546
Category: 18
Sub Category:
Heading: വൈദികരും അൽമായരും നടത്തിയ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം അവസാനിപ്പിച്ചു
Content: വിഴിഞ്ഞം: വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയഡോഷ്യസ് ഡിക്രൂസിന്റെ നേതൃത്വത്തിൽ വൈദികരും അൽമായരും ഉൾപ്പെടെ ആറുപേർ ഇന്നലെ തുറുമുഖ കവാടത്തിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം രാത്രിയോടെ അവസാനിപ്പിച്ചു. സമരസമിതി പ്രവർത്തകനെയും വൈദികനെയും മർദിച്ച മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ മാറ്റിനിർത്തുമെന്നും വിഷയത്തിൽ അന്വേഷണം നടത്തുമെന്നും ജില്ലാ കളക്ടറുമായി സമരസമിതി നടത്തിയ ചർച്ചയിൽ ഉറപ്പുലഭിച്ചതിനെത്തുടർന്നാണ് നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചത്. വിഴിഞ്ഞം സമരത്തിന്റെ 14-ാം ദിനമായ ഇന്നലെ മുല്ലൂരിലെ സമരപ്പന്തലിൽ നിന്നു പ്രകടനം തുറമുഖ കവാടത്തിനു മുന്നിലെത്തി. ഇതേസമയംതന്നെ കടലിൽ 20 താങ്ങു വള്ളങ്ങളുടെ നേതൃത്വത്തിൽ ഉപരോധസമരവും നടന്നു. അതേസമയം,കവാടത്തിനുള്ളിൽ കുത്തിയിരുന്നു സമരം ചെയ്യുന്ന പ്രവർത്തകർക്ക് ഭക്ഷണവുമായെത്തിയ വാഹനങ്ങൾ പോലീസ് തടഞ്ഞ പ്രവർത്തകരുമായുള്ള സംഘർഷത്തിലേക്ക് നീങ്ങുന്ന അവസ്ഥയുണ്ടായി. വൈകുന്നേരം സമരസമിതി അംഗങ്ങൾക്ക് ചായയുമായി എത്തിയ വാഹനവും പോലീസ് തടഞ്ഞു. ഇതോടെ സംഘർഷാവസ്ഥ രൂക്ഷമായി. സമരസമിതി അംഗങ്ങൾക്ക് കിടക്കാൻ കട്ടിലുമായി എത്തിയ ഓട്ടോറി ക്ഷ പോലീസ് തടഞ്ഞതായും സമരസമിതി പ്രവർത്തകനെയും ഒരു വൈദികനെയും പോലീസ് മർദിച്ചതായും സമരസമിതി കൺവീനർ ഫാ. തിയഡോഷ്യസ് ഡിക്രൂസ് പറഞ്ഞു. സംഭവത്തില്‍ കളക്ടറും ജില്ല പോലീസ് മേധാവിയും ഖേദം പ്രകടിപ്പിച്ചിരിന്നു.
Image: /content_image/India/India-2022-08-30-09:34:34.jpg
Keywords: വിഴിഞ്ഞ
Content: 19547
Category: 18
Sub Category:
Heading: ഐക്യദാർഢ്യവുമായി സൈക്കിളില്‍ യാത്ര തിരിച്ച വൈദികന്‍ സമരമുഖത്ത്
Content: കൊച്ചി: മത്സ്യത്തൊഴിലാളികൾക്ക് ഐക്യദാർഢ്യവുമായി മുനമ്പത്തു നിന്ന് സൈക്കിളില്‍ യാത്ര തിരിച്ച വൈദികന്‍ വിഴിഞ്ഞം സമരമുഖത്ത് എത്തി. മുനമ്പം തിരുകുടുംബ ദേവാലയ ഇടവക വികാരി ഫാ. രൂപേഷ് കളത്തിലാണ് മുനമ്പത്തു നിന്ന് വിഴിഞ്ഞത്തേക്ക് സൈക്കിളിലൂടെ ഐക്യദാര്‍ഢ്യ യാത്ര നടത്തിയത്. നേരത്തെ കെആർഎൽസിസി സെക്രട്ടറി പി.ജെ. തോമസ് ഫ്ളാഗ് ഓഫ് ചെയ്ത യാത്ര ഇന്നലെ രാത്രി ഏഴേ മുക്കാലോടെ സമരമുഖത്ത് എത്തിച്ചേര്‍ന്നു. വഴിയോരങ്ങളിലെ മത്സ്യ തൊഴിലാളികളെയും ജനങ്ങളെയും ബോധവത്ക്കരിച്ച് കൊണ്ടായിരിന്നു അദ്ദേഹം ഇവിടെ എത്തിചേര്‍ന്നത്. വലിയ ആരവങ്ങളോടെയാണ് തീരദേശ ജനത അദ്ദേഹത്തെ സ്വീകരിച്ചത്. സര്‍ക്കാരിനോടും ഭരണാധികാരികളോടുമുള്ള നിശബ്ദമായ പ്രതിഷേധമാണ് താൻ നടത്തിയതെന്നും തന്റെ ഇടവകയിലും മത്‍സ്യതൊഴിലാളി മക്കളുണ്ടെന്നും അവരുടെ ദുഃഖം തനിക്ക് നേരിട്ട് അറിയാമെന്നും ഫാ. രൂപേഷ് പറഞ്ഞു. ഇപ്പോൾ നടക്കുന്ന സമരം ക്രിസ്തീയമായ ശൈലിയിൽ നടക്കുന്ന സമരമാണെന്നും അതേസമയം തെറ്റ് കാണുമ്പോൾ പ്രതികരിക്കാൻ കടമയുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. സമരമുഖത്തേക്കുള്ള യാത്രാമദ്ധ്യേ വിവിധയിടങ്ങളിൽ വൈദികന് സ്വീകരണം ലഭിച്ചിരുന്നു.
Image: /content_image/India/India-2022-08-30-10:55:12.jpg
Keywords: സൈക്കി
Content: 19548
Category: 14
Sub Category:
Heading: 'പാദ്രേ പിയോ' സെപ്റ്റംബർ ഒൻപതിന് തീയേറ്ററുകളിലേക്ക്; ചിത്രത്തിന്റെ മനോഹരമായ ട്രെയിലർ പുറത്ത്
Content: കാലിഫോർണിയ: വിശുദ്ധ പാദ്രേ പിയോയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചലച്ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സെപ്റ്റംബർ ഒൻപതാം തീയതി പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലറാണ് അണിയറ പ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഹോളിവുഡ് താരം ഷിയാ ലാബ്യൂഫ് പാദ്രേ പിയോയെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആബെൽ ഫെരെരയാണ്. സിനിമയുടെ ചിത്രീകരണ വേളയിൽ കത്തോലിക്ക വിശ്വാസം സ്വീകരിച്ച കാര്യം അടുത്തിടെ, ഷിയ ലാബ്യൂഫ് വെളിപ്പെടുത്തിയിരിന്നു. ഇത് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരിന്നു. വേർഡ് ഓൺ ഫയർ മിനിസ്ട്രിയുടെ സ്ഥാപകൻ ബിഷപ്പ് റോബർട്ട് ബാരണുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ വെളിപ്പെടുത്തൽ നടത്തിയത്. അതിനാൽ തന്നെ നിരവധി ക്രിമിനൽ ആരോപണങ്ങൾ നേരിട്ടുള്ള ഹോളിവുഡ് താരത്തിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായി 'പാദ്രേ പിയോ' ചിത്രം മാറിയിരിക്കുകയാണ്. വിശുദ്ധ പാദ്രേ പിയോയുടെ ജീവിതം ഷിയാ ലാബ്യൂഫ് മനോഹരമായി കൈകാര്യം ചെയ്തിട്ടുണ്ടെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതാണ് ട്രെയിലർ. ലോക മഹായുദ്ധ കാലത്തെ വിശുദ്ധന്റെ ജീവിതവും, പഞ്ചക്ഷതം ലഭിച്ച സമയത്ത് നേരിട്ട പ്രതിസന്ധികളും ട്രെയിലറിൽ നൽകിയിട്ടുണ്ട്. ബോക്സിംഗ് വിട്ട് പൗരോഹിത്യം സ്വീകരിച്ച ഫാ. സ്റ്റുവാര്‍ട്ട് ലോംഗ് എന്ന കത്തോലിക്ക വൈദികന്റെ പ്രചോദനാത്മകമായ യഥാര്‍ത്ഥ ജീവിതകഥ പറയുന്ന 'ഫാ. സ്റ്റൂ' എന്ന ചിത്രം ലോകമെമ്പാടും നിന്നും മികച്ച അഭിപ്രായമാണ് നേടിയത്. പ്രശസ്ത ഹോളിവുഡ് താരം മാർക്ക് വാൽബർഗായിരുന്നു ഇതിലെ മുഖ്യ വേഷം കൈകാര്യം ചെയ്തത്. ഇതിന് പിന്നാലെ കത്തോലിക്ക പ്രമേയത്തിൽ പുറത്തിറങ്ങുന്ന ചിത്രമാണ് 'പാദ്രേ പിയോ'.
Image: /content_image/News/News-2022-08-30-11:45:48.jpg
Keywords: പാദ്രേ
Content: 19549
Category: 11
Sub Category:
Heading: സെര്‍ബിയയിലെ ഗേ പ്രൈഡ് പരേഡിനെതിരെ ശക്തമായ പ്രതിഷേധവുമായി ക്രൈസ്തവര്‍ തെരുവില്‍
Content: ബെല്‍ഗ്രേഡ്: യൂറോപ്യന്‍ രാജ്യമായ സെര്‍ബിയയില്‍ ഈ വരുന്ന സെപ്റ്റംബര്‍ 17-ന് നടത്തുവാന്‍ പദ്ധതിയിട്ടിരിക്കുന്ന സ്വവര്‍ഗ്ഗാനുരാഗികളുടെ പ്രൈഡ് പരേഡിനെതിരെ രാജ്യത്തെ ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വത്തില്‍ ക്രൈസ്തവരുടെ കടുത്ത പ്രതിഷേധം. പ്രൈഡ് പരേഡ് റദ്ദാക്കുകയോ അല്ലെങ്കില്‍ നീട്ടിവെക്കുകയോ ചെയ്യുമെന്ന് ഗവണ്‍മെന്റ് പറഞ്ഞിട്ടുണ്ടെങ്കിലും ആയിരക്കണക്കിന് ക്രൈസ്തവരാണ് ഇക്കഴിഞ്ഞ ഞായറാഴ്ച സെര്‍ബിയന്‍ തലസ്ഥാനമായ ബെല്‍ഗ്രേഡില്‍ പ്രതിഷേധവുമായി തടിച്ചു കൂടിയത്. ഓരോ വര്‍ഷവും യൂറോപ്പിലെ വ്യത്യസ്ത നഗരങ്ങളാണ് ഗേ പ്രൈഡ് പരേഡിന് വേദിയാകാറുള്ളത്. ഇത്തവണ ബെല്‍ഗ്രേഡില്‍ നടക്കുവാനിരിക്കുന്ന പ്രൈഡ് പരേഡിനെതിരെ ശക്തമായ പ്രതിഷേധവുമായാണ് ക്രൈസ്തവര്‍ രംഗത്തുവന്നത്. യൂറോ പ്രൈഡ് പരേഡ് പരമ്പരാഗത കുടുംബ മൂല്യങ്ങള്‍ക്ക് ഭീഷണിയാണെന്നും അതിനാല്‍ പ്രൈഡ് പരേഡ് നടത്തരുതെന്നും പരേഡിനെതിരെ സംഘടിപ്പിച്ച കൂറ്റന്‍ പ്രതിഷേധ റാലിയില്‍ പങ്കെടുത്ത സെര്‍ബിയന്‍ ഓര്‍ത്തഡോക്സ് മെത്രാന്മാര്‍ പറഞ്ഞു. മെത്രാന്മാര്‍ക്ക് പുറമേ നിരവധി വൈദികരും റാലിയില്‍ പങ്കെടുത്തു. “നമ്മുടെ കുഞ്ഞുങ്ങളെയും കുടുംബത്തെയും രക്ഷിക്കൂ” എന്നെഴുതിയ പ്ലക്കാര്‍ഡുകളും, കുരിശും ദൈവമാതാവിന്റെ രൂപവും അടക്കവുമുള്ള ക്രിസ്തീയ പ്രതീകങ്ങള്‍ ഉയര്‍ത്തിയുമായിരിന്നു റാലിയെന്നത് ശ്രദ്ധേയമാണ്. സ്വവര്‍ഗ്ഗ ബന്ധം എന്ന മാരക തിന്‍മയ്ക്കെതിരെ വലിയ മുദ്രാവാക്യങ്ങളും റാലിയില്‍ മുഴങ്ങി. റഷ്യയുടെയും ചൈനയുടെയും സഹായത്തിന്റെ പിന്‍ബലത്തില്‍ യൂറോപ്യന്‍ യൂണിയനില്‍ സെര്‍ബിയ അംഗത്വം നേടുവാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മോസ്കോയോടുള്ള അനുഭാവം പ്രകടിപ്പിച്ചുക്കൊണ്ട് പ്രതിഷേധക്കാരില്‍ ചിലര്‍ റഷ്യന്‍ പതാകയും ഉയര്‍ത്തി പിടിച്ചിരുന്നു. യൂറോ പ്രൈഡ് പരേഡിന് വിലക്കേര്‍പ്പെടുത്തുന്നതിനെ സെര്‍ബിയയിലെ ഒരു ഐക്യരാഷ്ട്ര സഭാ പ്രതിനിധി വിമര്‍ശിച്ചിട്ടുണ്ട്. അതേസമയം ഇതിനു മുന്‍പും സെര്‍ബിയന്‍ സര്‍ക്കാരുകള്‍ പ്രൈഡ് പരേഡിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. സമീപകാലത്ത് സെര്‍ബിയയില്‍ നടന്ന നടന്ന പ്രൈഡ് പരേഡുകള്‍ സമാധാനപരമായിരുന്നെങ്കിലും 2000-ത്തിന്റെ തുടക്കത്തില്‍ നടന്ന ചില പ്രൈഡ് പരേഡുകള്‍ അക്രമത്തിലാണ് കലാശിച്ചത്. ഡെന്‍മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗ് ആയിരുന്നു കഴിഞ്ഞ വര്‍ഷത്തെ പ്രൈഡ് പരേഡിന് വേദിയായത്. #{red->none->b->Must Read: ‍}# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?-> http://www.pravachakasabdam.com/index.php/site/news/1849 }} #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-30-12:47:56.jpg
Keywords: സ്വവര്‍
Content: 19550
Category: 7
Sub Category:
Heading: ഈശോയോട് തുറന്നു സംസാരിക്കുമ്പോള്‍ നടക്കുന്ന അത്ഭുതം | Sr Ann Maria SH
Content: പലവിധങ്ങളായ പ്രയാസങ്ങളിലൂടെയും സങ്കടങ്ങളിലൂടെയും കടന്നുപോകുന്നവരാണ് നാം. പ്രാര്‍ത്ഥിച്ചിട്ട് എന്തുക്കൊണ്ട് ഉത്തരം ലഭിക്കുന്നില്ല എന്ന ചോദ്യവുമായി കഴിയുന്ന ധാരാളം പേര്‍ നമ്മുടെ ഇടയിലുണ്ട്. എന്നാല്‍, നമ്മുടെ ഹൃദയം അറിയുന്ന, നമ്മുടെ തേങ്ങല്‍ അറിയുന്ന കര്‍ത്താവിനോട് തുറന്ന്‍ സംസാരിക്കാന്‍ കഴിഞ്ഞിട്ടുണ്ടോ? അവിടുത്തോട് തുറവിയോടെ പ്രാര്‍ത്ഥിക്കുവാന്‍ കഴിഞ്ഞിട്ടുണ്ടോ? വിവിധങ്ങളായ ദുഃഖങ്ങളിലൂടെ കടന്നുപോകുന്ന എല്ലാ സഹോദരങ്ങള്‍ക്കും വലിയ സൗഖ്യാനുഭവം പകരുന്ന, പുതിയ ബോധ്യം നല്‍കുന്ന അതിമനോഹരമായ സന്ദേശവുമായി സിസ്റ്റര്‍ ആന്‍ മരിയ SH. പ്രവാചകശബ്ദം Zoom-ലൂടെ ഒരുക്കുന്ന ആദ്യവെള്ളിയാഴ്ച ശുശ്രൂഷയില്‍ നിന്ന്‍. ആഗസ്റ്റ് മാസത്തെ ശുശ്രൂഷയിലെ വചനപ്രഘോഷണമാണ് ഈ വീഡിയോ. സെപ്റ്റംബര്‍ മാസത്തെ ആദ്യ വെള്ളിയാഴ്ച ശുശ്രൂഷ സെപ്റ്റംബര്‍ 2നു ZOOM-ല്‍ നടക്കും. #{blue->none->b-> സമയം: ‍}# - ഇന്ത്യന്‍ സമയം: രാത്രി 07 മുതല്‍ 08:30 വരെ. #{blue->none->b-> മറ്റ് രാജ്യങ്ങളിലെ സമയക്രമം: ‍}# യുഎഇ: 05:30PM - 07:00PM യുഎസ്എ: 09:30AM - 11:00AM ഓസ്ട്രേലിയ: 11:30PM - 01:00AM യുകെ: 02:30PM - 04:00PM #{blue->none->b-> Zoom Meeting link: ‍}# {{https://us02web.zoom.us/j/84970015596?pwd=TGJaaWRzWW1tWUxBVkU5bnBiNzMrQT09-> https://us02web.zoom.us/j/84970015596?pwd=TGJaaWRzWW1tWUxBVkU5bnBiNzMrQT09}} * Meeting ID: 849 7001 5596 * Passcode: 1020
Image: /content_image/Videos/Videos-2022-08-30-13:25:34.jpg
Keywords: ഈശോ
Content: 19551
Category: 13
Sub Category:
Heading: അഫ്ഗാനിസ്ഥാനില്‍ ക്രിസ്തു വിശ്വാസം മുറുകെ പിടിക്കുന്നതിന്റെ പേരില്‍ ക്രൂരത തുടര്‍ക്കഥ
Content: കാബൂള്‍/ വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കന്‍ സൈന്യത്തിന്റെ പിന്‍മാറ്റത്തെത്തുടര്‍ന്ന്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ താലിബാന്റെ നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനില്‍ തുടരുന്ന ക്രൈസ്തവര്‍, താലിബാന്റെ ക്രൂരതകള്‍ക്ക് പുറമേ, സ്വന്തം കുടുംബാംഗങ്ങളുടേയും, സുഹൃത്തുക്കളുടേയും ക്രൂരമായ മര്‍ദ്ദനത്തിനും പീഡനത്തിനും ഇരയാവുന്നുണ്ടെന്ന്‍ പ്രമുഖ മനുഷ്യാവകാശ നിരീക്ഷക സംഘടന. ഒരു വര്‍ഷം മുന്‍പ് താലിബാന്‍ അഫ്ഗാന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം ക്രൈസ്തവര്‍ മുഴുവനും അഫ്ഗാന്‍ വിട്ടെന്ന തരത്തിലുള്ള വ്യാപക പ്രചാരണം ഉണ്ടായെങ്കിലും അഫ്ഗാനിസ്ഥാനില്‍ ഇപ്പോഴും ആയിരകണക്കിന് ക്രൈസ്തവര്‍ ഉണ്ടെന്നു അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ‘വോയിസ് ഓഫ് ദി മാര്‍ട്ടിയേഴ്സ്’ന്റെ പ്രവര്‍ത്തകനും, റേഡിയോ അവതാരകനും, രചയിതാവുമായ ടോഡ്‌ നെറ്റില്‍ട്ടണ്‍ വെളിപ്പെടുത്തി. താലിബാന്റെ കടുത്ത ഇസ്ലാമികതയും, ക്രൈസ്തവരോടുള്ള അസഹിഷ്ണുതയും അറിയാവുന്ന ക്രിസ്ത്യാനികള്‍, പ്രത്യേകിച്ച് ഇസ്ലാമില്‍ നിന്നും മതപരിവര്‍ത്തനം ചെയ്ത ക്രൈസ്തവര്‍ അഫ്ഗാനിസ്ഥാനില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും ആയിരകണക്കിന് ക്രൈസ്തവര്‍ ഇപ്പോഴും കടുത്ത വെല്ലുവിളികള്‍ നേരിട്ട് രാജ്യത്തു കഴിയുന്നുണ്ടെന്ന്‍ നെറ്റില്‍ട്ടണ്‍ 'ഫോക്സ് ന്യൂസ് ഡിജിറ്റലി'നോട് വിശദീകരിച്ചു. ''എല്ലാവരും രാജ്യം വിടുകയാണെങ്കില്‍ സുവിശേഷം പങ്കുവെക്കുവാന്‍ ആരുണ്ടാകും?'' എന്ന ചിന്തയായിരുന്നു അഫ്ഗാനി ക്രൈസ്തവര്‍ രാജ്യത്തു തുടരുവാനുള്ള കടുത്ത തീരുമാനമെടുത്തതിന്റെ പിന്നിലെ കാരണമെന്ന് നെറ്റില്‍ട്ടണ്‍ പറഞ്ഞു. രാജ്യത്തിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുക്കുകയാണെന്നും, അഫ്ഗാനില്‍ തുടരുന്നത് അപകടകരമാണെന്നും അറിഞ്ഞിട്ടു പോലും അഫ്ഗാനിസ്ഥാനില്‍ തുടരുവാന്‍ തന്നെ അവര്‍ തീരുമാനിക്കുകയായിരുന്നു. ‘വോയിസ് ഓഫ് ദി മാര്‍ട്ടിയേഴ്സ്’ ഓരോ വര്‍ഷവും തങ്ങളുടെ ‘പ്രെയര്‍ ഗൈഡ് പുറത്തിറക്കാറുണ്ട്. ‘നിയന്ത്രിത’ രാഷ്ട്രം എന്ന നിലയിലാണ് അഫ്ഗാനിസ്ഥാനെ കുറിച്ച് സംഘടനയുടെ പ്രെയര്‍ ഗൈഡില്‍ പറഞ്ഞിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം മര്‍ദ്ദനവും, തട്ടിക്കൊണ്ടുപോകലും പതിവ് സംഭവങ്ങളാണ്. ക്രൈസ്തവര്‍ക്ക് പരസ്യമായി ആരാധനകള്‍ നടത്തുവാനോ, സുവിശേഷം പ്രഘോഷിക്കുവാനോ കഴിയുന്നില്ല. പ്രാദേശിക, ദേശീയ ഭരണകൂടം ക്രിസ്ത്യാനികളോട് ശത്രുതാ മനോഭാവമാണ് പുലര്‍ത്തുന്നതെന്നും, ഇസ്ലാമില്‍ നിന്നും മതപരിവര്‍ത്തനം നടത്തിയ ക്രിസ്ത്യാനികളെ നിയമനടപടികള്‍ക്ക് മുന്‍പേ തന്നെ കുടുംബാംഗങ്ങളോ, ഇസ്ലാമികത ശക്തമായ തീവ്ര വര്‍ഗ്ഗീയവാദികളോ കൊലപ്പെടുത്തുകയാണെന്നും ഇതില്‍ വിവരിക്കുന്നു. ലോകമെമ്പാടമായി അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന ക്രൈസ്തവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 1967-ല്‍ ലൂഥറന്‍ വൈദികനായ റിച്ചാര്‍ഡ് വൂംബ്രാന്‍ഡ് സ്ഥാപിച്ച അന്താരാഷ്ട്ര സന്നദ്ധ സംഘടനയാണ് ‘വോയിസ് ഓഫ് ദി മാര്‍ട്ടിയേഴ്സ്’. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ റൊമാനിയയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം അദ്ദേഹത്തെ 14 വര്‍ഷം തടവില്‍ പാര്‍പ്പിക്കുകയും ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കിരയാക്കുകയും ചെയ്തിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-30-17:54:01.jpg
Keywords: താലിബാ
Content: 19552
Category: 1
Sub Category:
Heading: കോണ്‍ക്ലേവില്‍ പങ്കെടുക്കുവാന്‍ യോഗ്യതയുള്ള കര്‍ദ്ദിനാളുമാരുടെ എണ്ണം 132
Content: റോം: പത്രോസിന്റെ പിന്‍ഗാമിയെ തെരഞ്ഞെടുക്കാന്‍ അടുത്ത കോണ്‍ക്ലേവ് ഭാവിയില്‍ നടന്നാല്‍ അതില്‍ പങ്കെടുക്കുവാന്‍ യോഗ്യതയുള്ള കര്‍ദ്ദിനാളുമാരുടെ എണ്ണം 132 ആയി. കഴിഞ്ഞ ശനിയാഴ്ച നടന്ന കണ്‍സിസ്റ്ററിയില്‍ 20 പേര്‍ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടതിന് ശേഷമുള്ള കണക്കാണിത്. കര്‍ദ്ദിനാള്‍ സംഘത്തിലെ എല്ലാ കര്‍ദ്ദിനാളുമാര്‍ക്കും പുതിയ പാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോണ്‍ക്ലേവില്‍ പങ്കെടുക്കുവാന്‍ അധികാരമില്ല. 80 വയസ്സോ അതിന് മുകളിലുള്ള കര്‍ദ്ദിനാളുമാര്‍ക്ക് പേപ്പല്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുക്കുവാന്‍ സാധിക്കുകയില്ലെന്ന് 1970-ല്‍ അന്നത്തെ പാപ്പയായിരുന്ന വിശുദ്ധ പോള്‍ ആറാമന്‍ വ്യവസ്ഥ ചെയ്തിരുന്നു. 80 വയസ്സില്‍ താഴെയുള്ള ‘ഇലക്ടേഴ്സ്’ എന്നറിയപ്പെടുന്ന കര്‍ദ്ദിനാള്‍മാര്‍ക്കാണ് കോണ്‍ക്ലേവില്‍ പങ്കെടുക്കുവാന്‍ അനുമതിയുണ്ടായിരിക്കുക. ഓഗസ്റ്റ് 27-ന് നടന്ന കണ്‍സിസ്റ്ററിയില്‍ 80 വയസ്സിന് താഴെയുള്ള 16 ഇലക്ടേഴ്സും, 80 കഴിഞ്ഞ നാല് പേരും ഉള്‍പ്പെടുന്ന പുതിയ 20 കര്‍ദ്ദിനാളുമാരെയാണ് പാപ്പ തിരുസഭയ്ക്ക് സമ്മാനിച്ചത്. ഇതോടെ ഭാവിയില്‍ ഫ്രാന്‍സിസ് പാപ്പയുടെ പിന്‍ഗാമിയെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കുവാന്‍ യോഗ്യതയുള്ള കര്‍ദ്ദിനാളുമാരുടെ എണ്ണം 132 ആയി മാറി. നിലവിലെ ഇലക്ടേഴ്സില്‍ 6 പേര്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ 80 തികയും. വോട്ടവകാശമുള്ള കര്‍ദ്ദിനാളുമാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ യൂറോപ്പില്‍ നിന്നുള്ളവരാണ്. രാജ്യത്തിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ 47 കര്‍ദ്ദിനാളുമാരുമായി ഇറ്റലിയാണ് ഏറ്റവും മുന്നില്‍. ഇതില്‍ പാപ്പയെ തിരഞ്ഞെടുക്കുന്ന കോണ്‍ക്ലേവില്‍ പങ്കെടുക്കുവാന്‍ കഴിയുക 20 പേര്‍ക്കാണ്. മറ്റ് മേഖലകളില്‍ നിന്നുള്ള കര്‍ദ്ദിനാളുമാരുടെ പ്രാതിനിധ്യവും ഉയര്‍ന്നു വരുന്നുണ്ട്. ഏഷ്യാ-പസഫിക് മേഖലയാണ് ഇക്കാര്യത്തില്‍ മുന്നില്‍. ഈ മേഖലയില്‍ നിന്നും കോണ്‍ക്ലേവില്‍ പങ്കെടുക്കുവാന്‍ കഴിയുന്നവര്‍ 2013-ല്‍ 9% മായിരുന്നത് 2022 ആയപ്പോഴേക്കും 17% മായി ഉയര്‍ന്നിട്ടുണ്ടെന്നു പ്യൂ റിസര്‍ച്ച് സെന്ററിന്റെ ഒരു വിശകലനത്തില്‍ ചൂണ്ടിക്കാട്ടുന്നു. സബ്-സഹാരന്‍ ആഫ്രിക്കയില്‍ നിന്നുള്ള ഇലക്ടേഴ്സ് ഉള്‍പ്പെടെയുള്ള കര്‍ദ്ദിനാളുമാരുടെ എണ്ണവും 9% ല്‍ നിന്നും 12% ആയി വര്‍ദ്ധിച്ചിട്ടുണ്ട്. ലാറ്റിന്‍ അമേരിക്ക, കരീബിയന്‍ മേഖലയില്‍ നിന്നുള്ള കര്‍ദ്ദിനാളുമാരുടെ എണ്ണം 16%-ല്‍ നിന്നും 18% മായി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന കണ്‍സിസ്റ്ററിയോടെ കര്‍ദ്ദിനാള്‍ സംഘത്തിലെ 60% കര്‍ദ്ദിനാളുമാരും ഫ്രാന്‍സിസ് പാപ്പ നിയമിച്ചവരാണ്. ബാക്കിയുള്ളവര്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനും, മുന്‍പാപ്പ ബെനഡിക്ട് പതിനാറാമനും, ജോണ്‍ പോള്‍ ഒന്നാമനും നിയമിച്ചവരാണ്. പോള്‍ ആറാമന്‍ പാപ്പ കര്‍ദ്ദിനാളായി ഉയര്‍ത്തിയവരില്‍ ഇന്ന് ജീവിച്ചിരിക്കുന്നത് മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്‍ മാത്രമാണ്. പുതിയ പാപ്പയെ തിരഞ്ഞെടുക്കണമെങ്കില്‍ മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണമെന്ന വളരെക്കാലമായി നിലനിന്നിരുന്ന പാരമ്പര്യം 2007-ല്‍ മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമനാണ് തിരികെ കൊണ്ടുവന്നത്. സാധുവായ തിരഞ്ഞെടുപ്പിന് കേവല ഭൂരിപക്ഷം മതിയെന്ന നിലപാടായിരുന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ കൈകൊണ്ടിരുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-30-20:16:22.jpg
Keywords: കോണ്‍ക്ലേ