Contents

Displaying 19141-19150 of 25050 results.
Content: 19533
Category: 1
Sub Category:
Heading: മെക്സിക്കന്‍ വൈദികരുടെ കൊലപാതകം; നീതി ആവശ്യപ്പെട്ടുള്ള നിവേദനത്തില്‍ ഒപ്പിട്ട് പതിനായിരങ്ങള്‍
Content: മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ ഇക്കഴിഞ്ഞ ജൂൺ മാസം ദാരുണമായി കൊല്ലപ്പെട്ട രണ്ട് കത്തോലിക്ക വൈദികർക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് 33,000 ആളുകൾ ഒപ്പിട്ട നിവേദനം ആക്ടിവേറ്റ് എന്ന സംഘടന അധികൃതർക്ക് കൈമാറി. ഓഗസ്റ്റ് 24നു ആഭ്യന്തര മന്ത്രാലയത്തിനും, അറ്റോർണി ജനറലിന്റെ ഓഫീസിനുമാണ് നിവേദനം കൈമാറിയത്. ചിഹുവാഹുവ എന്ന സംസ്ഥാനത്ത് സിറോകാഹുയി എന്ന പട്ടണത്തിൽ സ്ഥിതിചെയ്യുന്ന ദേവാലയത്തിൽവെച്ചാണ് ഫാ. ജാവിയർ കാമ്പോസ് എന്ന വൈദികനെയും, ജോവാക്യുൻ സീസർ എന്ന വൈദികനെയും തോക്കുധാരി കൊലപ്പെടുത്തിയത്. ജൂൺ ഇരുപതാം തീയതി നടന്ന അക്രമത്തിൽ പ്രദേശത്തെ ഒരു വ്യാപാരിയും കൊല്ലപ്പെട്ടിരുന്നു. ജെസ്യൂട്ട് വൈദികരുടെ കൊലപാതകം നടത്തിയ സംഘത്തിൽപ്പെട്ട ഏതാനും ചിലരെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും കൊലപാതകിയെ അറസ്റ്റ് ചെയ്യാൻ ഇതുവരെ സാധിച്ചിട്ടില്ല. കൊല നടത്തിയ ആളെ പിടികൂടിയാല്‍ മാത്രമേ നീതി പൂർണ്ണമാകുകയുള്ളൂവെന്ന് ആക്ടിവേറ്റ് സംഘടനയുടെ അധ്യക്ഷ പദവി വഹിക്കുന്ന ജെയിംസ് എയ്ഞ്ചൽ സൂബർവില്ലേ പറഞ്ഞു. നോരിയൽ പോർട്ടില്ലോ എന്ന വ്യക്തിയാണ് മൂന്നു പേരെ കൊലപ്പെടുത്തിയതെന്നാണ് മെക്സിക്കൻ അധികൃതർ പറയുന്നത്. സംസ്ഥാനത്തെ അറ്റോണി ജനറൽ പ്രതിയെ കണ്ടെത്താന്‍ വിവരം നൽകുന്നവർക്ക് രണ്ടര ലക്ഷം യുഎസ് ഡോളർ സമ്മാനത്തുകയും പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും വൈദിക കൊലപാതകം അരങ്ങേറുന്ന രാജ്യമാണ് മെക്സിക്കോ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-27-14:19:59.jpg
Keywords: മെക്സി
Content: 19534
Category: 11
Sub Category:
Heading: ജീവനു വേണ്ടിയുള്ള പോരാട്ടം നടത്തിയ ആര്‍ച്ചിക്ക് താന്‍ ആഗ്രഹിച്ച ദേവാലയത്തില്‍ അന്ത്യവിശ്രമം
Content: ലണ്ടന്‍: ജീവിക്കുവാനുള്ള മനുഷ്യാവകാശത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞ പന്ത്രണ്ടുകാരന് ഒടുവില്‍ താന്‍ മാമ്മോദീസ മുങ്ങുവാന്‍ ആഗ്രഹിച്ച ദേവാലയത്തില്‍ തന്നെ അന്ത്യവിശ്രമം. സെപ്റ്റംബര്‍ 13-നു സൗത്ത്എന്‍ഡിലെ സെന്റ്‌ മേരീസ് ദേവാലയത്തിലാണ് ആര്‍ച്ചി ബാറ്റേഴ്സ്ബീയുടെ മൃതസംസ്കാര ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്. ആര്‍ച്ചി ഇതേ ദേവാലയത്തില്‍ മാമ്മോദീസ മുങ്ങണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ 7-ന് ഇംഗ്ലണ്ടിലെ എസ്സെക്സിലെ സൗത്ത്എന്‍ഡിലെ വീട്ടില്‍വെച്ച് ഉണ്ടായ അപകടത്തില്‍ ആര്‍ച്ചിയ്ക്കു തലച്ചോറിന് ഗുരുതരമായ പരിക്ക് സംഭവിക്കുകയായിരിന്നു. തലച്ചോറിനു ക്ഷതം പറ്റി 'കോമ' അവസ്ഥയിലായ ആര്‍ച്ചിയെ കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ആശുപത്രിയില്‍വെച്ച് മാമ്മോദീസ മുക്കി. സദാ ക്രിസ്തുവിലുള്ള വിശ്വാസത്തേക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്ന ആര്‍ച്ചി ഒരു കുരിശു മാലയും, ക്രിസ്ത്യന്‍ ആലേഖനമുള്ള മോതിരവും വാങ്ങുവാന്‍ തന്റെ പോക്കറ്റ് മണി സ്വരുക്കൂട്ടി വരവേയാണ് അപകടം ഉണ്ടായതെന്ന്‍ 'പ്രീമിയര്‍ ക്രിസ്ത്യന്‍ ന്യൂസ്' റിപ്പോര്ട്ട് ചെയ്യുന്നു. അബോധാവസ്ഥയിലായ ആർച്ചി വെന്റിലേറ്ററിന്റെയും മരുന്നുകളുടെയും സഹായത്തോടെയാണ് ജീവൻ നിലനിർത്തി വന്നത്. ആര്‍ച്ചിയുടെ ജീവന്‍ നിലനിര്‍ത്തുന്ന മെഷീനുകള്‍ നിറുത്തുവാനുള്ള ഡോക്ടര്‍മാരുടെ തീരുമാനത്തിനെതിരെ ആര്‍ച്ചിയുടെ മാതാപിതാക്കളായ ഹോളി ഡാന്‍സും പോള്‍ ബാറ്റര്‍സ്ബീയും ക്രിസ്റ്റ്യന്‍ ലീഗ് സെന്റര്‍ എന്ന സംഘടനയുടെ സഹായത്തോടെ കോടതിയെ സമീപിച്ചിരിന്നുവെങ്കിലും നീണ്ട നിയമപോരാട്ടം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇക്കഴിഞ്ഞ ജൂലൈ മാസത്തില്‍ ലണ്ടന്‍ ഹൈകോര്‍ട്ടിന്റെ ഫാമിലി ഡിവിഷന്‍ ആര്‍ച്ചിയുടെ ലൈഫ് സപ്പോര്‍ട്ടിംഗ് ട്രീറ്റ്മെന്റ് ഡോക്ടര്‍മാര്‍ക്ക് നിയമാനുസൃതം അവസാനിപ്പിക്കാമെന്ന് വിധിച്ചു. ഒടുവിൽ ആഗസ്റ്റ് 7ന് തന്റെ പോരാട്ടം പൂര്‍ത്തിയാക്കി അവന്‍ നിത്യതയിലേക്ക് യാത്രയായി. അവസാനം വരെ ശരിയായി പോരാടിയെന്നും ലോകത്തിലെ ഏറ്റവും അഭിമാനമുള്ള അമ്മയാണ് താനെന്നുമായിരിന്നു മകന്റെ വിയോഗത്തിന് പിന്നാലെയുള്ള അമ്മയുടെ പ്രതികരണം. തങ്ങളുടെ മകന്റെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് ആര്‍ച്ചിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനേക്കുറിച്ചുള്ള അന്വേഷണം ഇപ്പോള്‍ നടന്നുവരികയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-27-16:32:02.jpg
Keywords: ബാല
Content: 19535
Category: 1
Sub Category:
Heading: In Pictures: പുതിയ കർദ്ദിനാളുമാരുടെ സ്ഥാനാരോഹണവും ബനഡിക്ട് പതിനാറാമൻ പാപ്പയുമായുള്ള കൂടിക്കാഴ്ചയും
Content: ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നുള്ള 20 പുതിയ കർദ്ദിനാളുമാരുടെ സ്ഥാനാരോഹണം അല്പം മുൻപ് വത്തിക്കാനിൽ നടന്നപ്പോൾ. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പയുടെ അധ്യക്ഷതയിലാണ് കൺസിസ്റ്ററി നടന്നത്. ചുവന്ന തൊപ്പിയും മോതിരവും നിയമന പത്രവും പാപ്പ പുതിയ കർദ്ദിനാളുമാർക്ക് കൈമാറി. ഭാരതത്തിൽ നിന്ന് ഹൈദരാബാദ് ആർച്ചുബിഷപ്പ് അന്തോണി പൂള, ഗോവ ആൻഡ് ദാമൻ ആർച്ച് ബിഷപ്പ് ഫിലിപ് നേരി ഉൾപ്പെടെയുള്ളവരുടെ സ്ഥാനാരോഹണം പതിനായിരങ്ങളാണ് തത്സമയം വീക്ഷിച്ചത്. ചടങ്ങിന് പിന്നാലെ ഫ്രാൻസിസ് പാപ്പയും കർദ്ദിനാളുമാരും എമിരിറ്റസ് ബനഡിക്ട് പതിനാറാമൻ പാപ്പയെ സന്ദർശിച്ചു. കാണാം ചിത്രങ്ങൾ.
Image: /content_image/News/News-2022-08-27-23:16:14.jpg
Keywords: ബനഡി
Content: 19536
Category: 18
Sub Category:
Heading: കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളുടെ സംഗമം സെപ്റ്റംബർ നാലിന് പിഒസിയിൽ
Content: കൊച്ചി: കേരള കത്തോലിക്ക സഭയിലെ 32 രൂപതകളിലെ കൂടുതൽ കുട്ടികളുള്ള യുവ തലമുറയിലെ കുടുംബങ്ങളുടെ സംഗമം "ജീവസമൃദ്ധി' സെപ്റ്റംബർ നാലിന് പാലാരിവട്ടം പിഒസിയിൽ നടക്കും. രാവിലെ 10 ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുഗ്രഹ സന്ദേശം നൽകും. കെസിബിസി ഫാമിലി കമ്മീഷന്റെയും പ്രോലൈഫ് സമിതിയുടേയും ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ അധ്യക്ഷത വഹിക്കും. ബിഷപ്പ് ജോഷ്വാ മാർ ഇ നാത്തിയോസ് അനുഗ്രഹപ്രഭാഷണം നടത്തും. "മാതൃത്വത്തിലൂടെ നവപുരോഗതി' എന്നതാണ് ജീവസമൃദ്ധി സമ്മേളനത്തിന്റെ ആ പ്തവാക്യം. സ്വാഗതസംഘം ഓഫീസ് എറണാകുളം സൗത്തിൽ ഡയറക്ടർ ഫാ. ക്ലീറ്റസ് വർഗീസ് ഉദ്ഘാടനം ചെയ്തു. വിശദവിവരങ്ങൾക്ക്: 9846142576 (ജെയിംസ് ആഴ്ചങ്ങാടൻ, ജനറൽ സെക്രട്ടറി).
Image: /content_image/India/India-2022-08-28-07:53:37.jpg
Keywords: കുടുംബ
Content: 19537
Category: 18
Sub Category:
Heading: 'മദർ തെരേസയോടൊപ്പം യൂത്ത് വാക്' വലിയ മാതൃക: മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ
Content: കൊച്ചി: സമൂഹത്തിൽനിന്ന് തിരസ്കരിക്കപ്പെട്ടവരുടെയും ശാരീരികവും മാനസികവുമായി അവശത അനുഭവിക്കുന്നവരുടെയും പക്ഷത്തു നിൽക്കാൻ ആഹ്വാനംചെയ്ത് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ ആരംഭം കുറിക്കുന്ന 'മദർ തെരേസയോടൊപ്പം യൂത്ത് വാക്' എന്ന ദശദിന കാരുണ്യോത്സവം ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് കൈത്താങ്ങാവുമെന്നും വലിയ മാതൃകയാണെന്നും സീറോ മലബാ ർ കുരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പദ്ധതിക്ക് സഭയുടെ പൂർണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. പദ്ധതിയുടെ ഗ്ലോബൽതല ഉദ്ഘാടനം എറണാകുളം കുസുമഗിരി സെന്ററിൽ നിർവ ഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്കാ കോൺഗ്രസിന്റെ നൂറ്റിനാ ലാം വാർഷികവേളയിൽ 104 ജീവകാരുണ്യ സെന്ററുകളിൽ യുവജനങ്ങൾ കടന്നുചെ ല്ലുകയും കൂടെയുണ്ട് എന്ന സന്ദേശം നൽകുകയും ചെയ്യുന്ന ഈ പദ്ധതി മദർ തെരേസയുടെ ജന്മദിനമായ 26 മുതൽ മദർ തെരേസ ഓർമ ദിവസമായ സെപ്റ്റംബർ അഞ്ച് വരെയാണ് നടക്കുക. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. കാരുന്ന്യോത്സവത്തോടനുബന്ധിച്ച് കു സുമഗിരി ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ടെൽമയെ മാർ വാ ണിയപുരക്കലും ബിജു പറയന്നിലവും ചേർന്ന് പൊന്നാടയണിയിച്ചും പ്രശസ്തി പത്രം നൽകിയും ആദരിച്ചു. രൂപതാ തല കാരുണോത്സവ ങ്ങളിൽ തെളിയിക്കാനുള്ള സ്നേഹദീപങ്ങൾ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഗ്ലോബൽ സെക്രട്ടറി ട്രീസ ലിസ് സെബാസ്റ്റ്യൻ യുത്ത് കൗൺസിൽ ഗ്ലോബൽ കോ ഓർഡിനേറ്റർമാരായ ബിനു ഡൊമിനി ക്, സിജോ ഇലന്തൂർ, അനൂപ് പുന്നപ്പുഴ, ജോയ്സ് മേരി ആന്റണി എന്നിവർക്ക് കൈമാറി. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി മദർ തെരേസ അനുസ്മരണം നടത്തി. ജനറൽ സെക്രട്ടറി രാജീവ് കൊ ച്ചുപറമ്പിൽ, ഭാരവാഹികളായ ബെന്നി ആന്റണി, ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, രാജേഷ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു .
Image: /content_image/India/India-2022-08-28-08:01:16.jpg
Keywords: കോണ്‍
Content: 19538
Category: 18
Sub Category:
Heading: വിഴിഞ്ഞം: ശാസ്ത്രീയവും സുതാര്യവുമായ പഠനം നടത്തണമെന്ന് ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി
Content: കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണത്തെ തുടർന്നു തീരത്തുണ്ടായിട്ടുള്ള ഭയാനകമായ തീരശോഷണവും പ്രത്യാഘാതങ്ങളും സംബന്ധിച്ച് ശാസ്ത്രീയവും സുതാര്യവുമായ പഠനം നടത്തണമെന്ന് കേരള ലത്തീൻ കത്തോലിക്ക മെത്രാൻ സമിതി ആവശ്യപ്പെട്ടു. അടുത്തകാലത്ത് കോവളം, ശംഖുമുഖം, പൂന്തുറ, വലിയതുറ തുടങ്ങിയ തീരങ്ങളിൽ ഉ ണ്ടായിട്ടുള്ള നാശനഷ്ടങ്ങൾ അതിഭീമമാണ്. തുറമുഖ നിർമാണമാണ് ഇതിനു കാരണമെന്നാണ് തീരദേശസമൂഹം അവരുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വിശ്വസിക്കുന്നത്. കെആർഎൽസിസിയുടെ ആഭിമുഖ്യത്തിലുള്ള കടൽ, ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള സംഘടനകൾ പഠനങ്ങൾ നടത്തി മുന്നറിയിപ്പുകൾ നല്കിയിരുന്നു. കഴിഞ്ഞ സർക്കാരിൽ തുറമുഖമന്ത്രിയായിരുന്ന ജെ. മേഴ്സിക്കുട്ടിയമ്മ തുറമുഖ നിർമാണം തീരശോഷണത്തിന് കാരണമാകുന്നുവെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു. 64 ചതുരശ്ര കിലോമീറ്റർ തീരം നഷ്ടമായതായി തിരുവനന്തപുരം എംപി വ്യക്തമാക്കിയിട്ടുണ്ട്. ഈ പ്രത്യാഘാതങ്ങൾ പരിഹരിക്കപ്പെടുന്നതുവരെ തുറമുഖ നിർമാണം നിർത്തിവയ്ക്കണം. ഹരിത ട്രൈബ്യൂണൽ ഉത്തരവുപ്രകാരം തുറമുഖ കരാറുകാരുടെ സഹായത്തോടെ തയാറാക്കുന്ന റിപ്പോർട്ടുകൾ യാഥാർഥ്യത്തെ പ്രതിഫലിപ്പിക്കുന്നവയല്ല. തീരാക്രമണങ്ങളിൽ ഭൂമിയും ഭവനവും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന നൂറുക ണക്കിനു കുടുംബങ്ങളുടെ പുനരധിവാസത്തിന് അടിയന്തര നടപടികൾ പ്രാവർത്തികമാക്കാൻ സർക്കാർ തയാറാകണം. തിരുവനന്തപുരം അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമാധാ നപരമായ സമരങ്ങൾക്ക് ലത്തീൻ സഭയുടെ പൂർണപിന്തുണയുണ്ടെന്ന് യോഗം വ്യക്തമാക്കി. മത്സ്യത്തൊഴിലാളിക്ക് മണ്ണെണ്ണ സബ്സിഡി വർധിപ്പിച്ച് ന്യായവിലയ്ക്ക് ലഭ്യമാക്കണമെന്ന ആവശ്യം ഉൾപ്പെടെയുള്ള തീരദേശജനതയുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ച് നടപടികൾ സ്വീകരിക്കണമെന്നും മെത്രാൻ സമിതി ആവശ്യപ്പെട്ടു. ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതി അധ്യക്ഷൻ ബിഷപ്പ് ഡോ. ജോസഫ് കരിയിൽ അധ്യക്ഷത വഹിച്ചു. മെത്രാപ്പോലീത്തമാരായ ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ഡോ. തോമസ് നെറ്റോ, മെത്രാന്മാ രായ ഡോ. വിൻസന്റ് സാമുവൽ, ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ഡോ. പോൾ ആന്റണി മുല്ലശേരി, ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേ രിൽ, ഡോ. ജോസഫ് കാരിക്കശേരി, ഡോ. പീറ്റർ അബീർ, ഡോ. വർഗീ സ് ചക്കാലക്കൽ, ഡോ. അലക്സ് വടക്കുംതല, ഡോ. ജെയിംസ് ആനാ പറമ്പിൽ എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2022-08-28-08:17:53.jpg
Keywords: വിഴിഞ്ഞ
Content: 19539
Category: 1
Sub Category:
Heading: ആയിരങ്ങളെ സാക്ഷിയാക്കി ഇരുപതു പുതിയ കർദ്ദിനാളുമാരുടെ സ്ഥാനാരോഹണം
Content: വത്തിക്കാൻ സിറ്റി: നേരിട്ടും ഓണ്‍ലൈനായും പങ്കെടുത്ത പതിനായിരങ്ങളെ സാക്ഷിയാക്കി ആഗോള കത്തോലിക്കാ സഭയിലെ ഇരുപതു പുതിയ കർദ്ദിനാളുമാരുടെ സ്ഥാനാരോഹണം നടന്നു. ഹൈദരാബാദ് ആർച്ച് ബിഷപ്പ് ആന്റണി പൂള, ഗോവ ആർച്ച് ബിഷപ് ഫിലിപ്പെ നേരി ഉൾപ്പെടെ 20 കർദ്ദിനാൾമാർ ഇന്നലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് പാപ്പയില്‍ നിന്ന്‍ നിയമനപത്രം സ്വീകരിച്ചു. നവകർദ്ദിനാളന്മാരെ മാർപ്പാപ്പാ ചുവന്ന തൊപ്പി അണിയിക്കുകയും അവർക്ക് മോതിരം നല്കുകയും റോമിൽ സ്ഥാനിക ദേവാലയങ്ങൾ കൊടുക്കുകയും നിയമന പത്രം കൈമാറുകയും ചെയ്തു. സാധാരണക്കാരെയും ഭവനരഹിതരെയും അഭയാർത്ഥികളെയും പ്രത്യേകം ഓർമിക്കണമെന്ന് പുതിയ കർദ്ദിനാളുമാരോടു ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തു. മൊത്തം 21 പേരുടെ പേരുകളാണ് പാപ്പ, മെയ് 21-ന് പ്രഖ്യാപിച്ചിരുന്നതെങ്കിലും ബെൽജിയത്തിലെ ഗെൻറ് അതിരൂപതയുടെ മുൻ ആർച്ചുബിഷപ്പ് സലേഷ്യൻ സമൂഹാംഗമായ ലൂക്ക് വൻ ലൂയ്, കർദ്ദിനാൾ സ്ഥാനം സ്വീകരിക്കില്ലായെന്ന് പിന്നീട് അറിയിക്കുകയായിരുന്നു. കർദ്ദിനാളായി തിരഞ്ഞെടുക്കപ്പെട്ട ഘാനയില്‍ നിന്നുള്ള റിച്ചാർഡ് കുയിയ ബാവോബ് ചടങ്ങില്‍ പങ്കെടുത്തില്ല. അസുഖബാധിതനായതിനാല്‍ ബാവോബിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അതിനാൽ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ലെന്നും പരിശുദ്ധ പിതാവ് പറഞ്ഞു. ഇന്ത്യയ്ക്കു പുറമേ യുകെ, ദക്ഷണിണകൊറിയ, സ്പെയിൻ, ഫ്രാൻസ്, ബ്രസീൽ, നൈജീരിയ, യുഎസ്, ഇറ്റലി, ഘാന, സിംഗപൂർ, ഈസ്റ്റ് തിമൂർ, പരാഗ്വേ, കൊളംബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് പുതിയ കർദ്ദിനാൾമാർ. 2013ൽ സ്ഥാനമേറ്റശേഷം എട്ടാംതവണയാണ് കർദ്ദിനാളുമാരുടെ സ്ഥാനാരോഹണച്ചടങ്ങിനു ഫ്രാൻസിസ് മാർപാപ്പ കാർമികത്വം വഹിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-28-08:38:41.jpg
Keywords: കര്‍ദ്ദി
Content: 19540
Category: 1
Sub Category:
Heading: ബെനഡിക്ട് പാപ്പയുമായുള്ള ഫ്രാൻസിസ് പാപ്പയുടെയും പുതിയ കർദ്ദിനാളുമാരുടെയും കൂടിക്കാഴ്ച; ചിത്രങ്ങളും ദൃശ്യങ്ങളും വൈറൽ
Content: റോം: ഇന്നലെ ശനിയാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിൽ നടന്ന കൺസിസ്റ്ററിയ്ക്കു ശേഷം ഫ്രാൻസിസ് മാർപാപ്പയും പുതിയ കർദ്ദിനാളുമാരും പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമനുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായി. മാറ്റർ എക്‌ളേസിയ ആശ്രമത്തിൽ എത്തിയായിരിന്നു സംഘം മുൻ പാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്. ഹ്രസ്വവും വൈകാരികവുമായ കൂടിക്കാഴ്ചയിൽ, ഫ്രാൻസിസ് മാർപാപ്പ ബെനഡിക്ട് പതിനാറാമനെ വളരെ സ്നേഹത്തോടെ അഭിവാദ്യം ചെയ്യുകയും നെറ്റിയിൽ കുരിശടയാളം വരയ്ക്കുകയും ചെയ്തതിന്റെ ദൃശ്യങ്ങൾ ഉള്‍പ്പെടെയുള്ളവ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിന്നു. പുതിയ കർദ്ദിനാളുമാർ ഓരോരുത്തരായി ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ അടുത്തെത്തി പരിചയപ്പെടുത്തി പ്രാർത്ഥിച്ചിരുന്നു. നൂറുകണക്കിന് സോഷ്യല്‍ മീഡിയ പേജുകളിലും ഗ്രൂപ്പുകളിലുമാണ് ഇവയുടെ ദൃശ്യങ്ങള്‍ പങ്കുവെയ്ക്കപ്പെട്ടിരിക്കുന്നത്. ഇരുപാപ്പമാരുടെയും അനുഗ്രഹം സ്വീകരിച്ച ശേഷം സംഘം പോൾ ആറാമൻ ഹാളിലേക്ക് പോയി. ഫ്രാൻസിസ് മാർപാപ്പ വിളിച്ച എട്ട് കൺസിസ്റ്ററികളിൽ രണ്ടെണ്ണത്തിൽ 95 കാരനായ ബെനഡിക്ട് പതിനാറാമൻ വ്യക്തിപരമായി പങ്കെടുത്തിരുന്നു. 2014 ഫെബ്രുവരി 22, 2015 ഫെബ്രുവരി 15 തീയതികളിൽ നടന്ന കൺസിസ്റ്ററികളിലാണ് വിരമിച്ച ശേഷം പാപ്പ പങ്കെടുത്തത്. 2015 - ൽ ദൈവകരുണയുടെ വർഷത്തിൽ വിശുദ്ധ വാതിൽ തുറക്കുന്ന ചടങ്ങിൽ പങ്കെടുത്ത ശേഷം, ബെനഡിക്റ്റ് പതിനാറാമന്റെ പൊതു സാന്നിധ്യം ഗണ്യമായി കുറഞ്ഞിരുന്നു. 2016 ന് ശേഷം പുതിയ കർദ്ദിനാളുമാരുടെ നിയമനം സംബന്ധിച്ച് നടന്ന എല്ലാ കൺസിസ്റ്ററിയ്ക്കു ശേഷവും ഫ്രാൻസിസ് പാപ്പയും സംഘവും ബെനഡിക്ട് പതിനാറാമൻ പാപ്പയെ സന്ദർശിച്ച് അനുഗ്രഹം തേടാറുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/BAn7EJYMSho76BxzysL3HJ}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-28-19:10:25.jpg
Keywords: പാപ്പ
Content: 19541
Category: 9
Sub Category:
Heading: സെപ്റ്റംബർ മാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നയിക്കാൻ പ്രശസ്ത സുവിശേഷകൻ റവ. ഫാ. സേവ്യർഖാൻ വട്ടായിൽ യുകെയിൽ എത്തുന്നു
Content: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ അനുഗ്രഹ സാന്നിധ്യത്തിൽ സ്ഥിരം വേദിയായ ബർമിങ്ഹാം ബെഥേൽ സെന്ററിൽ സെപ്റ്റംബർ 10ന് നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ സെഹിയോൻ, അഭിഷേകാഗ്നി മിനിസ്ട്രികളുടെയും പ്രീച്ചേഴ്സ് ഓഫ്‌ ഡിവൈൻ മേഴ്‌സി വൈദിക, സന്യസ്ത കോൺഗ്രിഗേഷന്റെയും സ്ഥാപകനുമായ വട്ടായിലച്ചൻ നയിക്കും. ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. ഫാ ഷൈജു നടുവത്താനിയിലിന്റെ നേതൃത്വത്തിൽ കൺവെൻഷനായി വൻ ഒരുക്കങ്ങൾ നടന്നുവരുന്നു. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട, പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽപ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് സെഹിയോൻ മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ ഫാ ഷൈജു നടുവത്താനിയും സെഹിയോൻ കുടുംബവും യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു . #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്; ‍}# * ജോൺസൺ ‭+44 7506 810177‬ * അനീഷ് ‭07760 254700‬ * ബിജുമോൻ മാത്യു ‭07515 368239‬ #{blue->none->b->യുകെ യുടെ വിവിധ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ; ‍}# * ജോസ് കുര്യാക്കോസ് 07414 747573. * ബിജു എബ്രഹാം 07859 890267 * ജോബി ഫ്രാൻസിസ് 07588 809478 #{blue->none->b->അഡ്രസ്സ് ‍}# >> Bethel Convention Centre Kelvin Way West Bromwich Birmingham B707JW.
Image: /content_image/Events/Events-2022-08-28-21:09:38.jpg
Keywords: വട്ടായി
Content: 19542
Category: 18
Sub Category:
Heading: കടലിലും കരയിലും ഇന്ന് പ്രതിഷേധ തിരകളുയരും
Content: വിഴിഞ്ഞം; ഉപരോധ സമരം പതിനാലു ദിവസം പിന്നിടുമ്പോൾ കടലും കരയും ഉപരോധിച്ചുള്ള ശക്തമായ സമരത്തിന് നേതൃത്വം നൽകുകയാണ് മത്സ്യത്തൊഴിലാളികൾ. പുതുക്കുറിച്ചി, ശാന്തിപുരം താഴമ്പള്ളി, പൂത്തുറ എന്നിങ്ങനെ അഞ്ച് ഇടവകയിൽനിന്ന് മൂവായിരത്തിൽപ്പരം മത്സ്യത്തൊഴിലാളികൾ സമരമുഖത്തേക്ക് കടന്നു വരുമെന്ന് സംഘാടകർ അറിയിച്ചു.രാവിലെ തന്നെ കടൽ മാർഗ്ഗമുള്ള പ്രതിഷേധ യാത്രയ്ക്ക് തുടക്കം കുറിക്കുന്നതോടൊപ്പംതന്നെ കര മാർഗ്ഗമുള്ള പ്രതിഷേധ വാഹന യാത്രയും സമരമുഖത്തേക്ക് പുറപ്പെടും. പൂത്തുറ ഇടവകയിൽ നിന്ന് മുപ്പതോളം താങ്ങു വള്ളങ്ങൾ കടൽ മാർഗ്ഗം സഞ്ചരിച്ച് വിഴിഞ്ഞം മത്സ്യബന്ധന ഹാർബറിനെ വലയം ചെയ്ത് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതും വ്യത്യസ്തതയാകും. വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമ്മാണത്തെ തുടർന്നുണ്ടാകുന്ന തീരശോഷണം ഉൾപ്പെടെയുള്ള വിഷയങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ തുറമുഖ പ്രവേശന കവാടത്തിൽ നടന്നുവരുന്ന രാപ്പകൽ സമരത്തിന് പൊതുസമൂഹമാകമാനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു കടന്നുവരുന്നു വെന്നുള്ളത് സമരത്തിന്റെ ശക്തി കൂട്ടുന്നുണ്ട്. കടലിന്റെ മക്കളുടെ പോരാട്ട വേദിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് രാഷ്ട്രീയ പണ്ഡിതനും ആക്ടിവിസ്റ്റും ഐതിഹാസിക കർഷക സമര നായകനുമായ യോഗേന്ദ്ര യാദവ് ഇന്ന് സമരമുഖത്തേക്ക് കടന്നു വരും. അതിരൂപതയിലെ അജപാലന ശുശ്രൂഷ അംഗങ്ങളും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സമരമുഖത്തെത്തും. ഉച്ചയ്ക്ക് ഒരു മണിയോടെ തന്നെ ബീമാ പള്ളിയിലെ ജമാഅത്ത് ഭാരവാഹികളും അംഗങ്ങളും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരപ്പന്തലിലെത്തുന്നതും സമരത്തിന് ശക്തമായ പിന്തുണയാകും. അതോടൊപ്പം തൃശ്ശൂർ ജില്ലയിലെ കോട്ടപ്പുറം രൂപതയിൽ നിന്നുമുള്ള സംഘവും, സൈക്കിൾ യാത്രയായി ഇന്നെത്തുന്ന വൈദികനും സമരത്തിന് ഊർജ്ജം പകരുമെന്നതിൽ സംശയമുണ്ടാവില്ല. ഇന്ന് മന്ത്രിസഭാ ഉപസമിതിയുമായി ചർച്ചയുണ്ടെങ്കിലും മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരമുഖത്ത് നിന്ന് പിന്നോട്ട് മാറില്ലെന്ന് സംഘാടകർ അറിയിച്ചു.
Image: /content_image/India/India-2022-08-29-09:50:09.jpg
Keywords: സമര