category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading 'മദർ തെരേസയോടൊപ്പം യൂത്ത് വാക്' വലിയ മാതൃക: മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ
Contentകൊച്ചി: സമൂഹത്തിൽനിന്ന് തിരസ്കരിക്കപ്പെട്ടവരുടെയും ശാരീരികവും മാനസികവുമായി അവശത അനുഭവിക്കുന്നവരുടെയും പക്ഷത്തു നിൽക്കാൻ ആഹ്വാനംചെയ്ത് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ ആരംഭം കുറിക്കുന്ന 'മദർ തെരേസയോടൊപ്പം യൂത്ത് വാക്' എന്ന ദശദിന കാരുണ്യോത്സവം ജീവകാരുണ്യ സ്ഥാപനങ്ങൾക്ക് കൈത്താങ്ങാവുമെന്നും വലിയ മാതൃകയാണെന്നും സീറോ മലബാ ർ കുരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ പദ്ധതിക്ക് സഭയുടെ പൂർണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. പദ്ധതിയുടെ ഗ്ലോബൽതല ഉദ്ഘാടനം എറണാകുളം കുസുമഗിരി സെന്ററിൽ നിർവ ഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്കാ കോൺഗ്രസിന്റെ നൂറ്റിനാ ലാം വാർഷികവേളയിൽ 104 ജീവകാരുണ്യ സെന്ററുകളിൽ യുവജനങ്ങൾ കടന്നുചെ ല്ലുകയും കൂടെയുണ്ട് എന്ന സന്ദേശം നൽകുകയും ചെയ്യുന്ന ഈ പദ്ധതി മദർ തെരേസയുടെ ജന്മദിനമായ 26 മുതൽ മദർ തെരേസ ഓർമ ദിവസമായ സെപ്റ്റംബർ അഞ്ച് വരെയാണ് നടക്കുക. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. കാരുന്ന്യോത്സവത്തോടനുബന്ധിച്ച് കു സുമഗിരി ആശുപത്രി അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ടെൽമയെ മാർ വാ ണിയപുരക്കലും ബിജു പറയന്നിലവും ചേർന്ന് പൊന്നാടയണിയിച്ചും പ്രശസ്തി പത്രം നൽകിയും ആദരിച്ചു. രൂപതാ തല കാരുണോത്സവ ങ്ങളിൽ തെളിയിക്കാനുള്ള സ്നേഹദീപങ്ങൾ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ ഗ്ലോബൽ സെക്രട്ടറി ട്രീസ ലിസ് സെബാസ്റ്റ്യൻ യുത്ത് കൗൺസിൽ ഗ്ലോബൽ കോ ഓർഡിനേറ്റർമാരായ ബിനു ഡൊമിനി ക്, സിജോ ഇലന്തൂർ, അനൂപ് പുന്നപ്പുഴ, ജോയ്സ് മേരി ആന്റണി എന്നിവർക്ക് കൈമാറി. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ജിയോ കടവി മദർ തെരേസ അനുസ്മരണം നടത്തി. ജനറൽ സെക്രട്ടറി രാജീവ് കൊ ച്ചുപറമ്പിൽ, ഭാരവാഹികളായ ബെന്നി ആന്റണി, ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, രാജേഷ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു .
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-08-28 08:00:00
Keywordsകോണ്‍
Created Date2022-08-28 08:01:16