Contents

Displaying 19101-19110 of 25050 results.
Content: 19493
Category: 1
Sub Category:
Heading: നിക്കരാഗ്വേയിലെ കത്തോലിക്ക സഭയ്ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ രാജ്യങ്ങളും രൂപതകളും
Content: മാഡ്രിഡ്: സ്വേച്ഛാധിപതിയായ ഡാനിയല്‍ ഒര്‍ട്ടേഗയുടെ കീഴില്‍ അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന നിക്കരാഗ്വേയിലെ കത്തോലിക്ക സഭക്ക് പിന്തുണയേറുന്നു. നിക്കരാഗ്വേ സഭക്ക് പ്രത്യേകിച്ച് മതഗല്‍പ രൂപതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ രാജ്യങ്ങളിലെ മെത്രാന്‍മാരും രൂപതകളും രംഗത്തെത്തിയിട്ടുണ്ട്. ക്യൂബയിലെയും സ്പെയിനിലെയും അമേരിക്കയിലെയും വിവിധ കത്തോലിക്ക മെത്രാന്‍മാര്‍ വിഷയത്തില്‍ നിക്കരാഗ്വേയ്ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നിക്കരാഗ്വേയിലെ എപ്പിസ്‌കോപ്പൽ കോൺഫറൻസിന്റെ പ്രസിഡന്റ് കാർലോസ് എൻറിക് ഹെരേര ഗുട്ടിറസിന് അയച്ച സന്ദേശത്തില്‍, ദൈവജനത്തിന് കഷ്ടപ്പാടുകളും വേദനയും ഉണ്ടാക്കുന്ന സംഭവങ്ങളില്‍ ദുഃഖമുണ്ടെന്നും രാജ്യത്തെ കത്തോലിക്ക സഭയോടു പൂര്‍ണ്ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണെന്നും ക്യൂബന്‍ മെത്രാന്‍ സമിതി കുറിച്ചു.

Carta del @OmellaCardenal presidente de @Confepiscopal a Mons. Carlos Enrique Herrera https://t.co/W5yfK8zy64
— Of. Información CEE (@prensaCEE) August 19, 2022

ക്യൂബയിലെ കത്തോലിക്ക ബിഷപ്പുമാർ, വൈദികർ, ഡീക്കൻമാർ, സന്യാസ ജീവിതം നയിക്കുന്നവര്‍ എന്നിവരോടൊപ്പം നിക്കരാഗ്വേയിലെ ദൈവജനത്തിന് വേണ്ടി പ്രാർത്ഥിക്കുകയും അനുഗമിക്കുകയും ചെയ്യുന്നുവെന്നും ക്യൂബന്‍ മെത്രാന്‍ സമിതിയുടെ അധ്യക്ഷന്‍ എമിലിയോ അരങ്കുരെൻ എചെവേരിയ പ്രസ്താവിച്ചു. സ്പെയിനിലെ വിവിധ അതിരൂപതകളും നിക്കരാഗ്വേ സഭയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നിര്‍ണ്ണായക നിമിഷത്തില്‍ മതഗല്‍പ രൂപതയെ ദൈവത്തിനായി സമര്‍പ്പിക്കുകയും അജപാലകര്‍ക്കും, വിശ്വാസികള്‍ക്കും സഹനശക്തി നല്‍കുവാന്‍ ദൈവത്തോട് അപേക്ഷിക്കുകയും ചെയ്യുന്നുവെന്ന്‍ സ്പെയിനിലെ ടോള്‍ഡോ അതിരൂപത ട്വിറ്ററില്‍ കുറിച്ചു. "ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍" എന്ന കര്‍ത്താവിന്റെ വചനം ഉള്‍പ്പെടുന്ന മതഗല്‍പ മെത്രാന്‍ റൊണാള്‍ഡോ അല്‍വാരസിന്റെ ട്വീറ്റിനുള്ള കമന്റ് ആയിട്ടായിരുന്നു ടോള്‍ഡോ അതിരൂപതയുടെ പരാമര്‍ശം. ആവിലായിലെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായ ആര്‍ച്ച് ബിഷപ്പ് ജോസ് മരിയ ഗില്‍ ടമായോവും നിക്കരാഗ്വേ സഭക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്തെ ഭരിക്കുന്ന സ്വേച്ഛാധിപത്യ ഭരണകൂടം നിക്കരാഗ്വേയിലെ സഭയുടെ സ്വാതന്ത്ര്യത്തെ തടഞ്ഞിരിക്കുകയാണെന്നു മരിയ ഗില്‍ പറഞ്ഞു. നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയൽ ഒർട്ടെഗയുടെ ഇടതുപക്ഷ ഭരണകൂടം കത്തോലിക്ക സഭയെ വിവിധ അടിച്ചമർത്തൽ നടപടികളിലൂടെ പീഡിപ്പിക്കുന്നത് തുടരുകയാണെന്ന് അമേരിക്കയിലെ മയാമി അതിരൂപതയുടെ ആർച്ച് ബിഷപ്പ് തോമസ് വെൻസ്‌കി പറഞ്ഞു. നിക്കരാഗ്വേ സഭക്ക് വേണ്ടി വേണ്ടി പ്രാർത്ഥിക്കാൻ അദ്ദേഹം വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു.

El martirio de la Iglesia en Nicaragua pic.twitter.com/Ea4bxTXfHC
— Thomas Wenski (@ThomasWenski) August 19, 2022

രാജ്യത്തെ സഭക്കെതിരായ ഭരണകൂട ഭീകരത വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നതിനെ കുറിച്ച് 2014-ല്‍ തന്നെ നിക്കരാഗ്വേയിലെ മെത്രാന്മാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. 2018-ലെ ജനകീയ പ്രക്ഷോഭത്തെ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്തിയ ഭരണകൂട നടപടിക്കെതിരെ നിലപാടെടുത്തതാണ് കത്തോലിക്ക സഭയെ ഡാനിയല്‍ ഒര്‍ട്ടേഗയുടെ കണ്ണിലെ കരടാക്കി മാറ്റിയത്. ഭരണകൂടം തന്നെ കൊല്ലുവാന്‍ ഉത്തരവിടുമെന്ന് മുന്‍കൂട്ടി കണ്ട മനാഗ്വേയിലെ സഹായ മെത്രാന്‍ സില്‍വിയോ ബയേസ് ഇപ്പോള്‍ അമേരിക്കയില്‍ പ്രവാസിയായി കഴിയുകയാണ്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നിക്കാരാഗ്വേയിലെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായ വാള്‍ഡെമര്‍ സ്റ്റാനിസ്ലോ സോമ്മര്‍ടാഗ് മെത്രാപ്പോലീത്തയെ നിക്കരാഗ്വേ ഭരണകൂടം രാജ്യത്തു നിന്നും പുറത്താക്കുകയുണ്ടായി. ജൂലൈ 18-ന് മിഷണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ കന്യാസ്ത്രീകളെ രാജ്യത്തു നിന്നും പുറത്താക്കിയ നടപടിയും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ഓഗസ്റ്റ് 4 മുതല്‍ വീട്ടു തടങ്കലിലായിരിന്ന മതഗല്‍പ മെത്രാന്‍ അല്‍വാരെസിനെയും വൈദികരെയും ഏതാനും വിശ്വാസികളെയും അറസ്റ്റ് ചെയ്തു കൊണ്ടുപോയത് ഇക്കഴിഞ്ഞ ദിവസമാണ്. മതഗല്‍പ്പാ രൂപതയുടെ കീഴിലുള്ള റേഡിയോ സ്റ്റേഷനുകളും അടച്ചു പൂട്ടപ്പെട്ടിരിക്കുകയാണ്. .
Image: /content_image/News/News-2022-08-21-21:43:20.jpg
Keywords: നിക്കരാ
Content: 19494
Category: 18
Sub Category:
Heading: വേളാങ്കണ്ണിക്കുള്ള പ്രതിവാര സ്പെഷൽ ട്രെയിൻ ആഴ്ചയില്‍ രണ്ടു ദിവസം
Content: ചങ്ങനാശേരി: എറണാകുളം, കോട്ടയം, കൊല്ലം, കൊട്ടാരക്കര, ചെങ്കോട്ട വഴി വേളാങ്കണ്ണിക്കുള്ള പ്രതിവാര സ്പെഷൽ ട്രെയിൻ തീർത്ഥാടകരുടെയും യാത്രക്കാരുടെയും തിരക്ക് കണക്കിലെടുത്ത് ആഴ്ചയിൽ രണ്ടു ദിവസം സർവീസ് നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി അറിയിച്ചു. സർവീസ് ഇന്നാരംഭിക്കും. ശനി, തിങ്കൾ ദിവസങ്ങളിൽ വേളാങ്കണ്ണിക്കും ഞായർ, ചൊവ്വാ ദിവസങ്ങളിൽ തിരിച്ചും സർവീസ് നടത്തും. കൊല്ലം-ചെങ്കോട്ട പാത വഴി ഇത് ആദ്യമായാണ് സീസൺ സ്പെഷൽ ട്രെയിൻ അനുവദിക്കുന്നത്. കോട്ടയം, കൊല്ലം, പുനലൂർ, ചെങ്കോട്ട വഴിയാണ് സർവീസ്. ഇപ്പോൾ സർവീസ് നടത്തുന്ന എറണാകുളം - വേളാങ്കണ്ണി സർവീസിന്റെ റൂട്ടിലല്ല പുതിയ സർവീസ് പോകുന്നത്. പുതിയ സർവീസ് കോട്ടയം, കൊല്ലം, പുനലൂർ, തെങ്കാശി, വിരുദ്നഗർ, പുതുക്കോട്ടെ, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ വഴിയാണ് സർവീസ് നടത്തുന്നത്. തിങ്കളാഴ്ചകളിൽ എറണാകുളത്ത് നിന്നും പുറപ്പെട്ട് ചെവ്വാഴ്ച വേളാങ്കണ്ണിയിൽ എത്തിച്ചേരും. തിരികെ ചെവ്വാഴ്ചകളിൽ വേളാങ്കണ്ണിയിൽ നിന്നു പുറപ്പെട്ട് ബുധനാഴ്ച എറണാകുളത്ത് എത്തിച്ചേരും. ട്രെയിൻ നമ്പർ : 06039 എറണാകുളം - വേളാങ്കണ്ണി സ്പെഷൽ 15, 22, 29, സെപ്റ്റംബർ 5 എന്നീ ദിവസങ്ങളിലും ട്രെയിൻ നമ്പർ : 06040 വേളാങ്കണ്ണി -എറണാകുളം സ്പെഷൽ16, 23, 30, സെപ്റ്റംബർ 6 എന്നീ ദിവസങ്ങളിലുമാണ് സർവീസ് നടത്തുന്നത്. സീറ്റ് ബുക്കിങ് ഉടൻ ആരംഭിക്കും.
Image: /content_image/India/India-2022-08-22-07:14:13.jpg
Keywords: വേളാങ്കണ്ണി
Content: 19495
Category: 18
Sub Category:
Heading: തീരദേശ ജനതയ്ക്കായി മനുഷ്യമതിൽ തീര്‍ത്ത് കെ‌സി‌വൈ‌എം
Content: ആലപ്പുഴ: തീരദേശ ജനതയുടെ സമരത്തിന് പിന്തുണയുമായി കെസിവൈഎം സംസ്ഥാനസമിതി മനുഷ്യമതിൽ തീർത്തു. വിഴിഞ്ഞം തുറമുഖ അശാസ്ത്രീയമായ നിർമ്മാണത്തിനും, സർക്കാർ സംവിധാനങ്ങളുടെ നടപടികൾക്കും എതിരേ പോരാടുന്ന തീരദേശ ജനതയുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ആലപ്പുഴ ബീച്ചിൽ മനുഷ്യമതിൽ നിർമിച്ചു പ്രതിഷേധിച്ചു. തീരദേശ ജനതയ്ക്ക് നീതി ലഭിക്കുന്നതുവരെ സമരമുഖത്ത് തുടരുമെന്നും, ഇത് ഒരു തുടക്കം മാത്രമാണന്നും കെസിവൈഎം സംസ്ഥാന അധ്യക്ഷൻ ഷിജോ ഇടയാടിയിൽ അറിയിച്ചു. കെസിവൈഎം ലാറ്റിൻ സംസ്ഥാന സമിതി ഡയറക്ടർ ഫാ. ജിജു അറക്കത്തറ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. തീരദേശ ജനതയുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിൽ കത്തോലിക്ക യുവജന പ്രസ്ഥാനം ഒറ്റക്കെട്ടായി മുന്നിൽ ഉണ്ടാവണം എന്ന് അദ്ദേഹം പറഞ്ഞു. ആലപ്പുഴ രൂപത അല്മായ കമ്മീഷൻ ഡയറക്ടർ ഫാ. ജോൺസൺ പുത്തൻവീട്ടിൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ബി ച്ചു കുര്യൻ തോമസ്, ആലപ്പുഴ രൂപത ഡയറക്ടർ ഫാ. തോമസ് മണിയപൊഴിയിൽ, ആലപ്പുഴ രൂപത പ്രസിഡന്റ് വർഗീസ് മാപ്പിള എന്നിവർ പ്രസംഗിച്ചു. ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കര ഡെലിൻ ഡേവിഡ്, ലിനു വി. ഡേവിഡ്, സ്മിത ആന്റണി, ലിനറ്റ് വർഗീസ്, സിസ്റ്റർ റോസ് മെറിൻ എസ്ഡി എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്കി.
Image: /content_image/India/India-2022-08-22-07:25:39.jpg
Keywords: കെ‌സി‌വൈ‌എം
Content: 19496
Category: 1
Sub Category:
Heading: കോവിഡ് ബാധിച്ച് ഭാരതത്തിൽ മരണമടഞ്ഞത് 304 വൈദികര്‍; 266 സന്യസ്തര്‍
Content: മുംബൈ: ഓഗസ്റ്റ് 18 വരെയുള്ള കണക്കുകൾ പ്രകാരം കോവിഡ് ബാധിച്ച് ഭാരതത്തിൽ മരണമടഞ്ഞത് 570 വൈദികരും സന്യസ്തരും. ഒഡീഷ സംസ്ഥാനത്തെ ബർഗയിൽ ഡിവൈൻ വേർഡ് കോൺഗ്രിഗേഷൻ അംഗം ഫാ. പെട്രൂസ് കുളളു കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരണമടഞ്ഞിരുന്നു. ഇതോടുകൂടിയാണ് കോവിഡ് ബാധിതരായ മരണപ്പെട്ട വൈദികരുടെയും സന്യസ്തരുടെയും പട്ടിക സംബന്ധിച്ച വിശദവിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഫാ. കുളളുവിന്റെ മരണത്തോടെ കോവിഡ് ബാധിതരായി ഇന്ത്യയിൽ കത്തോലിക്ക സഭയ്ക്ക് നഷ്ടമായ വൈദികരുടെ എണ്ണം 304 ആയി ഉയര്‍ന്നെന്ന് കപ്പൂച്ചിൻ മാധ്യമപ്രവർത്തകനായ ഫാ. സുരേഷ് മാത്യുവിനെ ഉദ്ധരിച്ച് യു‌സി‌എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം 266 സന്യസ്തർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ സേവനം ചെയ്യാൻ സന്നദ്ധരായ കൂടുതൽ മിഷ്ണറിമാരെ ആവശ്യമുള്ള സമയത്ത് ഇത്രയും ആളുകൾ മരണപ്പെട്ടത് ഇന്ത്യയിലെ കത്തോലിക്കാ സഭയ്ക്ക് വലിയ നഷ്ടമാണെന്നും ഇന്ത്യൻ കറന്റസ് എന്ന പേരിൽ ഇംഗ്ലീഷ് ഭാഷയിൽ ആഴ്ചതോറും പുറത്തിറങ്ങുന്ന മാസികയുടെ ചീഫ് എഡിറ്റർ കൂടിയായ അദ്ദേഹം വിശദീകരിച്ചു. വലിയ ആരോഗ്യ സേവനങ്ങൾ ലഭ്യമല്ലാത്ത സ്ഥലങ്ങളിലാണ് ഭൂരിപക്ഷം മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടത്. പലർക്കും ആദ്യ ഘട്ടത്തിൽ തന്നെ രോഗം എന്താണെന്ന് കണ്ടെത്താൻ സാധിച്ചില്ലെന്നും, മറ്റു ചിലർക്ക് വേണ്ടവിധത്തിലുള്ള ചികിത്സ ലഭിച്ചില്ലെന്നും ഫാ. സുരേഷ് മാത്യു കൂട്ടിച്ചേർത്തു. 2020 ഏപ്രിൽ മാസം മുതൽ മരണപ്പെട്ടവരുടെ വിവരങ്ങൾ സൂക്ഷിക്കുന്നുണ്ടായിരുന്നു. 44 വൈദികരെ നഷ്ടപ്പെട്ട ജെസ്യൂട്ട് സമൂഹമാണ് കോവിഡ് പിടിപെട്ട് വൈദികർ ഏറ്റവും കൂടുതൽ മരണമടഞ്ഞ ഭാരതത്തിലെ കോൺഗ്രിഗേഷനുകളുടെ പട്ടികയിൽ ഒന്നാമതുള്ളത്. സലേഷ്യൻ സമൂഹത്തിന് 17 വൈദികരെയാണ് നഷ്ടപ്പെട്ടത്. ഡിവൈൻ വേർഡ് സൊസൈറ്റിയുടെ 16 വൈദികരും മരണപ്പെട്ടു. മദർ തെരേസ സ്ഥാപിച്ച മിഷ്ണറി ഓഫ് ചാരിറ്റിക്ക് 23 സന്യസ്ഥരെയാണ് കോവിഡ് മൂലം നഷ്ടപ്പെടുന്നത്. സിഎംസി കോൺഗ്രിഗേഷനിലെ 12 അംഗങ്ങൾ മരണപ്പെട്ടുവെന്നും ഫാ. സുരേഷ് പറയുന്നു. കോവിഡ് ആരംഭിച്ചപ്പോള്‍ മരണപ്പെട്ട വൈദികരുടെയും സന്യസ്തരുടെയും കണക്കുകള്‍ ഉള്‍പ്പെടാത്ത സാഹചര്യം ഉണ്ടാകാമെന്നും അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്. നാലരക്കോടിക്ക് അടുത്ത് കൊറോണ വൈറസ് കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ട ഭാരതത്തിൽ 5,27,000 ആളുകളാണ് വൈറസ് ബാധിതരായി മരണമടഞ്ഞിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-22-08:59:51.jpg
Keywords: കോവിഡ
Content: 19497
Category: 14
Sub Category:
Heading: 600 മീറ്റർ നീളം, 59 മുത്തുകളും ചാപ്പല്‍; ലോകത്തിലെ ഏറ്റവും നീളമുള്ള ജപമാലയുടെ നിര്‍മ്മാണം ലെബനോനില്‍ അവസാനഘട്ടത്തില്‍
Content: ബെയ്റൂട്ട്: നിരവധി പ്രത്യേകതകളുമായി ലോകത്തിലെ ഏറ്റവും നീളമുള്ള ജപമാലയുടെ നിർമ്മാണം മധ്യേഷൻ രാജ്യമായ ലെബനോനില്‍ പുരോഗമിക്കുന്നു. ബെക്കാ പ്രവിശ്യയില്‍ നടക്കുന്ന 600 മീറ്റർ നീളമുള്ള ജപമാലയുടെ നിർമ്മാണം അവസാനഘട്ടത്തിലാണ്. ജപമാലയിലെ 59 മുത്തുകൾ, 59 ചാപ്പലുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ജപമാല പ്രാർത്ഥനയുടെ സമയത്ത് ആളുകൾക്ക് ഇതിലൂടെ പ്രവേശിക്കാൻ സാധിക്കും. സ്വർഗ്ഗസ്ഥനായ പിതാവേ പ്രാർത്ഥന ചൊല്ലുന്ന ആറ് ചാപ്പലുകളും, നന്മ നിറഞ്ഞ മറിയമേ പ്രാർത്ഥന ചൊല്ലുന്ന 53 ചാപ്പലുകളും രാത്രിയിലെ പ്രകാശത്തിൽ വളരെ മനോഹരമായ വിധത്തില്‍ ശോഭിക്കുന്ന വിധത്തിലാണ് നിര്‍മ്മാണം. ഉയിർപ്പിന്റെ കുരിശിലാണ് ജപമാല അവസാനിക്കുന്നത്. ഇവിടെ തീർത്ഥാടകർക്ക് ഒരുമിച്ചു കൂടാൻ ഒരു വലിയ ഓഡിറ്റോറിയവും, കുരിശിന്റെ കീഴിലായി ഒരു ദിവ്യകാരുണ്യ ചാപ്പലും സജ്ജീകരിച്ചിട്ടുണ്ട്. 2006-ൽ പ്രമുഖ മരിയൻ തീർത്ഥാടന കേന്ദ്രമായ മെഡ്ജുഗോറിയയിൽവെച്ച് വ്യാജ കുറ്റാരോപണവുമായി പോലീസ് അറസ്റ്റ് ചെയ്ത ചെറുപ്പക്കാരനായ ലെബനീസ് പൗരന്റെ ആശയമാണ് ജപമാല നിർമ്മാണത്തിലൂടെ പൂർത്തിയാകുന്നത്. കസ്റ്റഡിയിൽ ആയിരുന്ന സമയത്ത് മോചനത്തിനു വേണ്ടി ഇദ്ദേഹം മാതാവിനോട് പ്രാർത്ഥിക്കുകയും, മോചനം ലഭിച്ചതിനുശേഷം മരിയൻ തീർത്ഥാടന കേന്ദ്രം പണിയാനുള്ള പണം കണ്ടെത്താൻ ആരംഭിക്കുകയുമായിരിന്നു. മാരോണൈറ്റ് കത്തോലിക്കാ സന്യാസികളുടെ സ്ഥലത്താണ് 2008ൽ ജപമാലയുടെ നിർമ്മാണം ആരംഭിക്കുന്നത്. വത്തിക്കാന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം പത്തു രൂപതകളിലായി എണ്ണൂറോളം ഇടവകകളാണ്, ലെബനോനിൽ ഉള്ളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-22-14:37:10.jpg
Keywords: ജപമാല
Content: 19498
Category: 1
Sub Category:
Heading: നൈജീരിയയില്‍ 4 കത്തോലിക്ക സന്യാസിനികളെ തട്ടിക്കൊണ്ടുപോയി
Content: ഇമോ: നൈജീരിയയിലെ ഇമോ സംസ്ഥാനത്തില്‍ നിന്ന് തങ്ങളുടെ നാല് സഹോദരിമാരെ തട്ടിക്കൊണ്ടുപോയതായി സിസ്റ്റേഴ്‌സ് ഓഫ് ജീസസ് ദി സേവ്യര്‍ സന്യാസിനി സമൂഹം. സിസ്റ്റര്‍ ജോഹന്നാസ് ന്വോഡോ, സിസ്റ്റര്‍ ക്രിസ്റ്റബെൽ എചെമസു, സിസ്റ്റര്‍ ലിബറാറ്റ എംബാമലു, സിസ്റ്റര്‍ ബെനിറ്റ അഗു എന്നിവരെയാണ് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതെന്ന്‍ സന്യാസിനി സമൂഹത്തിന്റെ സെക്രട്ടറി ജനറൽ സിസ്റ്റർ സിറ്റ ഇഹെഡോറോ ഇന്നലെ ഓഗസ്റ്റ് 21നു പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. വിശുദ്ധ കുർബാനയ്‌ക്ക് പോകുന്നതിനിടെ ഒകിഗ്‌വേ-എനുഗു എക്‌സ്‌പ്രസ്‌വേയുടെ ഒകിഗ്‌വെ-ഉമുലോലോയുടെ സമീപമാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. “ഞങ്ങളുടെ സഹോദരിമാരെ തട്ടിക്കൊണ്ടുപോയത് വളരെ വേദനയോടെയാണ് ഞങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നത്: അവരുടെ പെട്ടെന്നുള്ളതും സുരക്ഷിതവുമായ മോചനത്തിനായി തീവ്രമായ പ്രാർത്ഥനയ്ക്കായി ഞങ്ങൾ അഭ്യർത്ഥിക്കുന്നു. രക്ഷകനായ യേശു ഞങ്ങളുടെ പ്രാർത്ഥനകൾ കേൾക്കട്ടെ, നമ്മുടെ പ്രിയപ്പെട്ട സഹോദരിമാരുടെ നിരുപാധികമായ മോചനത്തിനായി നമ്മുടെ മാതാവായ മറിയം മാധ്യസ്ഥ്യം വഹിക്കട്ടെ”- സിസ്റ്റർ സിറ്റ പ്രസ്താവനയില്‍ കുറിച്ചു. സമീപ വർഷങ്ങളിൽ നൈജീരിയയില്‍ ക്രൈസ്തവരെ തട്ടിക്കൊണ്ടുപോകുന്നതും നിഷ്ഠൂരമായി കൊലപ്പെടുത്തുന്നതും വലിയ തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന അക്രമ സംഭവങ്ങളില്‍ ഏറ്റവും ഒടുവിലത്തേതാണ് സന്യാസിനികളെ തട്ടിക്കൊണ്ടു പോയത്.
Image: /content_image/News/News-2022-08-22-17:06:08.jpg
Keywords: നൈജീ
Content: 19499
Category: 1
Sub Category:
Heading: ബുര്‍ക്കിന ഫാസോയില്‍ ഇസ്ലാമിക തീവ്രവാദത്തില്‍ ഭവനരഹിതരായവര്‍ക്ക് വേണ്ടി സഹായ അഭ്യര്‍ത്ഥനയുമായി കര്‍ദ്ദിനാള്‍
Content: ഔഗാഡൗഗു: ഇസ്ലാമിക തീവ്രവാദവും, ആഭ്യന്തര കുടിയൊഴിപ്പിക്കലും കൊണ്ട് നട്ടം തിരിയുന്ന പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയിലെ വിദ്വേഷത്തിന്റെ മതിലുകള്‍ തകര്‍ക്കുവാനും, സ്നേഹത്തിന്റെ പാലം തീര്‍ക്കുവാനുമുള്ള ആഹ്വാനവുമായി ഔവ്വാഗഡൌഗൌ കര്‍ദ്ദിനാള്‍ ഫിലിപ്പ് ഔവ്വേഡ്രാഗോ. ഓഗസ്റ്റ് 15ന് ഔര്‍ ലേഡി ഓഫ് യാഗ്മായിലേക്ക് നടത്തിയ ഇരുപത്തിയേഴാമത് അതിരൂപത തീര്‍ത്ഥാടനത്തില്‍ പങ്കെടുത്ത ഇരുപതിനായിരത്തോളം വരുന്ന ക്രിസ്ത്യന്‍ തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഭവനരഹിതരാവുന്നവരുടെ എണ്ണം ദിവസം ചെല്ലുംതോറും കൂടിക്കൊണ്ടിരിക്കുകയാണെന്നും, ക്രിസ്ത്യന്‍ സമൂഹം അവരെ സഹായിക്കണമെന്നും ഓര്‍മ്മിപ്പിച്ച കര്‍ദ്ദിനാള്‍, നമുക്കുള്ളതെല്ലാം ദൈവത്തിന്റെ വരദാനമാണെന്നും, അത് നമ്മുടെ സഹോദരീ-സഹോദരന്‍മാരുമായി പങ്കുവെക്കണമെന്നും കൂട്ടിച്ചേര്‍ത്തു. മതങ്ങള്‍ ഒരിക്കലും യുദ്ധത്തെ പ്രോത്സാഹിപ്പിക്കുകയോ, വിദ്വേഷം, ശത്രുത, തീവ്രവാദം, അക്രമം, രക്തച്ചൊരിച്ചില്‍ എന്നിവയെ ക്ഷണിച്ചു വരുത്തുകയോ ചെയ്യരുതെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ദൈവത്തിന്റെ വരദാനവും മനുഷ്യ പ്രയത്നത്തിന്റെ ഫലവുമായ സമാധാനം പ്രാര്‍ത്ഥനയിലൂടെ മാത്രം നേടുവാനേ കഴിയുകയുള്ളൂവെന്ന് ചൂണ്ടിക്കാട്ടിയ കര്‍ദ്ദിനാള്‍, ഓരോ ദിവസത്തെയും വിശുദ്ധ കുര്‍ബാനയില്‍ നമുക്ക് സമാധാനത്തിനായി പ്രാര്‍ത്ഥിക്കാമെന്നും കൂട്ടിച്ചേര്‍ത്തു. ഇടവക പ്രസ്ഥാനങ്ങള്‍, അസോസിയേഷനുകള്‍, സംഘടനകള്‍ തുടങ്ങിയവര്‍ അനുരജ്ഞനത്തിനും, നീതിക്കും, സമാധാനത്തിനും വേണ്ടിയുള്ള തങ്ങളുടെ പ്രാര്‍ത്ഥനകള്‍ ശക്തിപ്പെടുത്തണം. കുടുംബബന്ധങ്ങള്‍ ശക്തിപ്പെട്ടാല്‍ മാത്രമേ സമൂഹം ശക്തിപ്പെടുകയുള്ളൂവെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഭവനരഹിതര്‍ക്കും, തട്ടിക്കൊണ്ടുപോകപ്പെട്ടവര്‍ക്കും വേണ്ടി ശക്തമായി പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനത്തോടെയാണ് കര്‍ദ്ദിനാള്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്. വടക്കന്‍ ആഫ്രിക്കയെ സബ് സഹാറന്‍ ആഫ്രിക്കയില്‍ നിന്നും വേര്‍തിരിക്കുന്ന സാഹേല്‍ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ബുര്‍ക്കിനാ ഫാസോയില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഇസ്ലാമിക തീവ്രവാദത്തെ തുടര്‍ന്നു കടുത്ത അരക്ഷിതാവസ്ഥയാണ് നിലനില്‍ക്കുന്നത്. സാഹേല്‍ മേഖലയില്‍ ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളുള്ള രാഷ്ട്രം കൂടിയാണ് ബുര്‍ക്കിന ഫാസോ. ഇക്കഴിഞ്ഞ ഓഗസ്റ്റ് 4ന് രാജ്യത്തിന്റെ വടക്കന്‍ പ്രവിശ്യയായ ബാമില്‍ നടത്തിയ സൈനീക ആക്രമണത്തില്‍ 34 തീവ്രവാദികളെയാണ് വധിച്ചത്. ജൂണില്‍ സോള്‍ഹാനില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ 20 കുട്ടികള്‍ ഉള്‍പ്പെടെ 160 പേരാണ് കൊല്ലപ്പെട്ടത്. തീവ്രവാദി ആക്രമണങ്ങള്‍ കാരണം കഴിഞ്ഞ 2021-ല്‍ ഏതാണ്ട് 2,37,000-ത്തോളം പേര്‍ ഭവനരഹിതരായിട്ടുണ്ടെന്നാണ്, ‘ഹ്യൂമന്‍ റൈറ്റ്സ് വാച്ച്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മൊത്തം ജനസംഖ്യയുടെ 6 ശതമാനത്തോളം വരുമിത്‌.
Image: /content_image/News/News-2022-08-22-18:55:38.jpg
Keywords: ബുര്‍ക്കിന
Content: 19500
Category: 18
Sub Category:
Heading: മന്ത്രിസഭാ ഉപസമിതി സമർപ്പിച്ച നിർദേശങ്ങളിൽ തൃപ്തരല്ല: മോൺ. യൂജിൻ പെരേര
Content: തിരുവനന്തപുരം: മത്സ്യത്തൊഴിലാളി സമരം പരിഹരിക്കാനായി മന്ത്രിസഭാ ഉപസമിതി സമർപ്പിച്ച നിർദേശങ്ങളിൽ തൃപ്തരല്ലെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാൾ മോൺ. യൂജിൻ പെരേര. വിഷയം ലാഘവബുദ്ധിയോടെ പരിഗണിച്ചതായും കബളിപ്പിക്കാനുള്ള നിർദേശങ്ങളാണ് മുന്നോട്ടുവച്ചതെന്നും മോൺ. യൂജിൻ പെരേര പ്രതികരിച്ചു. മന്ത്രിസഭാ ഉപസമിതി നിർദേശങ്ങളുടെ പൂർണരൂപം ലഭ്യമായിട്ടില്ല. വീടില്ലാതെ കഴി യുന്നവർക്ക് 3000 രൂപ മാസ വാടക നൽകാൻ നിർദേശിക്കുന്നതായാണ് അറിയാൻ ക ഴിഞ്ഞത്. 3000 രൂപ വാടക നൽകി നഗരത്തിൽ ഒരു കുടുംബത്തിന് താമസിക്കാൻ കഴി യുന്ന വീട് എവിടെ കിട്ടുമെന്ന് അദ്ദേഹം ചോദിച്ചു. ഡിപ്പോസിറ്റ് നൽകാതെ ആരും വീട് വാടകയ്ക്ക് നൽകില്ല. ഈ വിഷയ ത്തെപ്പറ്റി ആരും പറഞ്ഞു കേട്ടില്ല. സ്വീവേജ് ഫാമിനടുത്ത് രണ്ട്, മൂന്ന് സെന്റ് വീതം നൽകി പുനരധിവസിപ്പിക്കാമെന്നാണ് പറയുന്നത്. സ്വന്തമായി വസ്തുവും വീടും ഉണ്ടായിരുന്നവർക്ക് ഉചിതമായ നഷ്ടപ രിഹാരം നൽകണം.ലാഘവ ബുദ്ധിയോടെയാണ് വിഷയത്തെ സമീപി ച്ചിരിക്കുന്നത്. സർക്കാർ ചർച്ചയ്ക്കു വിളിക്കുമ്പോൾ ഈ വിഷയങ്ങളെ ല്ലാം ഉന്നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2022-08-23-08:34:28.jpg
Keywords: മത്സ്യ
Content: 19501
Category: 18
Sub Category:
Heading: സീറോ മലബാർ സമുദായം സിനഡിനൊപ്പം അടിയുറച്ചു നിലനിൽക്കുന്നു: കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: സീറോ മലബാർ സമുദായമെന്നും പരിശുദ്ധ മാർപാപ്പയ്ക്കൊപ്പവും സീറോ മലബാർ സഭാ സിനഡിനൊപ്പവും അടിയുറച്ചു നിലനിൽക്കുന്നതാണെന്നു കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം. കത്തോലിക്ക കോൺഗ്രസ് നേതൃയോഗത്തിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം. സഭയും സമുദായവും നേരിടുന്ന വെല്ലുവിളികളെ ഒരു മനസോടുകൂടി ക്രിസ്തീയമായി അതിജീവിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സഭയെ ശക്തിപ്പെടുത്താൻ സിനഡ് എടുക്കുന്ന തീരുമാനങ്ങൾ ക്രിസ്തുവിന്റെ സ്നേഹത്തെപ്രതി എല്ലാവരും ഉ ൾക്കൊള്ളണം. സഭയെയും സമുദായത്തെയും പൊതുസമൂഹത്തിൽ അപകീർത്തിപ്പെടുത്തുന്ന എല്ലാ ശ്രമങ്ങളിൽനിന്നും ബന്ധപ്പെട്ടവർ പിന്മാറണമെന്ന്‍ അദ്ദേഹം ആവശ്യപ്പെട്ടു. പൂർവപിതാക്കന്മാരായി നേടിത്തന്നിട്ടുള്ള മൂല്യങ്ങളും മാതൃകകളും പൊതുസമൂഹത്തിൽ കാത്തുസൂക്ഷിക്കാൻ എല്ലാവരും കടപ്പെട്ടിരിക്കു ന്നു. ഒരു മനസും ഒരു ഹൃദയവുമായി മുന്നേറുന്ന സഭയെയും സഭാമ ക്കളെയുമാണ് പൊതുസമൂഹം പ്രതീക്ഷിക്കുന്നത്. ക്രൈസ്തവസഭ പൊതുസമൂഹത്തിൽ കൂടുതൽ സ്വീകാര്യമാകുവാൻ കൂട്ടായ്മയ്ക്കു വേണ്ടി എല്ലാവരുടെയും ഭാഗത്തുനിന്നും ആത്മാർഥമായ ശ്രമം വേണമെന്നും പ്രസിഡന്റ് അഭ്യർഥിച്ചു. ഡയറക്ടർ ഫാ. ജിയോ കടവി, ഭാരവാഹികളായ രാജീവ് കൊച്ചുപറമ്പിൽ, ഡോ. ജോബി കാക്കശേരി, തോമസ് പീടികയിൽ, ഡോ. ജോസ ട്ടി ഒഴുകയിൽ, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, ചാർളി മാ ത്യു, റിൻസൺ മണവാളൻ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/Editor'sPick/Editor'sPick-2022-08-23-08:51:44.jpg
Keywords: കോണ്‍
Content: 19502
Category: 4
Sub Category:
Heading: ലിമായിലെ വിശുദ്ധ റോസയിൽ നിന്നു പഠിക്കേണ്ട മൂന്നു ജീവിത പാഠങ്ങൾ
Content: അമേരിക്കൻ ഭൂഖണ്ഡത്തിൽ ജനിച്ചവരിൽ ആദ്യമായി വിശുദ്ധ പദവിയിലേക്കു ഉയർത്തപ്പെട്ട വിശുദ്ധ ലിമായിലെ വി. റോസയുടെ തിരുനാൾ (ആഗസ്റ്റ് 23) സഭ ഇന്ന് ആലോഷിക്കുന്നു. ഈ ബഹുമതിക്കു അർഹയാണങ്കിലും അവളുടെ ജീവിതം വളരെ ലളിതമായിരുന്നു. വിശുദ്ധിയിൽ വളരാൻ പരിശ്രമിക്കുന്നവർക്കുള്ള ഒരു ഉത്തമ മാതൃകയാണ് പെറുവിൽ നിന്നുള്ള ഈ വിശുദ്ധ കന്യക. വിശുദ്ധ റോസായിൽ നിന്നു പഠിക്കേണ്ട മൂന്നു ജീവിത പാഠങ്ങൾ നമുക്കു പരിശോധിക്കാം. 1) #{blue->none->b->ഭക്തകൃത്യങ്ങളിലുള്ള താൽപര്യവും സ്നേഹവും ‍}# പെറുവിൻ്റെ തലസ്ഥാന നഗരിയായ ലീമായിൽ സ്പാനിഷ് മാതാപിതാക്കളുടെ മകളായി 1586 ൽ ജനിച്ചു. ഇസബെൽ എന്നായിരുന്നു ജ്ഞാനസ്നാന നാമം. ഒരിക്കൽ അത്ഭുതകരമാം വിധം അവളുടെ മുഖം റോസപ്പൂവായി പരിണമിക്കുന്നതു കണ്ട ഒരു വേലക്കാരിയാണ് അവളെ റോസ എന്നു ആദ്യം വിളിച്ചത്. സ്ഥൈര്യലേപന സമയത്തു അവൾ റോസാ എന്ന പേരു സ്വീകരിച്ചു. ഭക്തയായ ഒരു കുട്ടിയായിരുന്നു റോസ, ചിട്ടയായ പ്രാർത്ഥനാ ജീവിതവും വിശുദ്ധ കുർബാനയോടുള്ള ഭക്തിയും അവളുടെ ജീവിതത്തിൻ്റെ ആത്മീയ വളർച്ചയ്ക്കു അടിത്തറ പാകി. സീയന്നായിലെ വിശുദ്ധ കത്രീനയെ തന്റെ പ്രത്യേക മധ്യസ്ഥയായി അവൾ സ്വീകരിച്ചിരിരുന്നു. ഡോമിനിക്കൻ ആദ്ധ്യാത്മികതയോടും ജപമാലയോടും അനന്യസാധാരണമായ ഭക്തി അവൾ സൂക്ഷിച്ചിരുന്നു. അനുദിന പ്രാർത്ഥന, കൂടെകൂടെയുള്ള ദിവ്യകാരുണ്യ സ്വീകരണം, ആത്മീയ വായന, പരിശുദ്ധ അമ്മയോടുള്ള സ്നേഹം ഇവ ആത്മീയ ജീവിതത്തിൽ വളരാൻ ഏതു കാലത്തും ഫലപ്രദമായ മാർഗ്ഗങ്ങളാണ്. വ്യവസായത്തിൽ റോസായുടെ കുടുബത്തിനു നഷ്ടം സംഭവിച്ചതോടെ കുടുംബം കടുത്ത ദാരിദ്രത്തിലായി. കുടുംബത്തിൻ്റെ അതിജീവനത്തിനായി ഒരു പൂന്തോട്ടത്തിൽ അവൾ ജോലിക്കാരിയായി. ചിലപ്പോൾ എംബ്രോഡറി ജോലികളും അവൾ ഏറ്റെടുത്തു. ദുരിതങ്ങളിലും കഠിനധ്വാനങ്ങളുടെ ഇടയിലും പ്രാർത്ഥനയ്ക്കു വിശുദ്ധ കുർബാനയ്ക്കും റോസാ സമയം കണ്ടെത്തിയിരുന്നു. കഠിനധ്വാനങ്ങളുടെ ഇടയിലും അവളുടെ സൗന്ദര്യം വർദ്ധിച്ചതേയുള്ളു. വിവാഹാലോചനകളുമായി നിരവധി പേർ സമീപിച്ചു എങ്കിലും ദൈവത്തിനു നിത്യകന്യകാത്വം വാഗ്ദാനം ചെയ്തിരുന്ന റോസാ അതെല്ലാം നിരസിച്ചു. വ്യർത്ഥതയ്ക്കു അടിമപ്പെടാതിരിക്കാൻ ഇടയ്ക്കിടെ മുൾക്കിരീടം അടിഞ്ഞിരുന്ന അവൾ വിവാഹത്തിൽ നിന്നു പിന്മാറാനായി പലപ്പോഴും തലമുടി സ്വയം മുറിച്ചുനീക്കിയിരുന്നു. #{blue->none->b->2. വിശുദ്ധ സൗഹൃദങ്ങൾ ‍}# 2018ൽ ഫ്രാൻസീസ് പാപ്പ ലീമാ സന്ദർശിച്ചപ്പോൾ പെറുവിനെ "വിശുദ്ധരുടെ നാട്"(Peru is a land of saints) എന്നാണ് വിശേഷിപ്പിച്ചത്. റോസയ്ക്കു സ്ഥൈര്യലേപനം നൽകിയത് ടൂറിബിയസ് ദേ മോഗ്രോബെജോ (St. Turibius de Mogrobejo ) എന്ന വിശുദ്ധനാണ്. അദ്ദേഹം ലീമായിലെ ആർച്ചുബിഷപ്പായിരുന്നു. റോസയുടെ ജീവിതകാലത്തു ലീമായിൽ മൂന്നു വിശുദ്ധർ ജീവിച്ചിരുന്നു. #{red->n->n->വിശുദ്ധ ടൂറിബിയസ് }# വിശുദ്ധ ടൂറിബിയസ് എന്ന വിശുദ്ധൻ അമേരിക്കൻ ഭാഷകൾ പഠിക്കുന്നതിൽ പ്രശസ്തനായിരുന്നു, അതിനാൽ തന്റെ അജഗണത്തിലെ തദ്ദേശീയരുമായി നന്നായി ആശയവിനിമയം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.. ആശുപത്രികൾ, സ്കൂളുകൾ, പള്ളികൾ എന്നിവയ്ക്കു പുറമേ, അമേരിക്കയിലെ ആദ്യത്തെ സെമിനാരി സ്ഥാപിച്ചത് ടൂറിബിയസാണ്. വരേണ്യവർഗമോ പുരോഹിതന്മാരോ തദ്ദേശവാസികളോടു നല്ല രീതിയിൽ പെരുമാറിയിരുന്ന ടൂറിബിയസിനെ യഥാർത്ഥത്തിൽ മനസ്സിലാക്കിയിരുന്നില്ല. #{red->n->n->മാർട്ടിൻ ഡീ പോറസ് }# പെറുവിലെ ലിമാ നഗരത്തിൽ 1579 ൽ മാർട്ടിൻ ജനിച്ചു. പന്ത്രണ്ടാം വയസ്സിൽ തലമുടി മുറിക്കുക ദന്ത ഡോക്ടറെ സഹായിക്കുക തുടങ്ങിയ ജോലി ചെയ്തു തുടങ്ങി. പിന്നിടു ജപമാല റാണിയുടെ ആശ്രമത്തിൽ ഒരു തുണ സഹോദരനായി ചേർന്നു. മാർട്ടിന്റെ കറുത്ത നിറം കാരണം ഒരു സന്യാസ സഹോദരാകാൻ ആദ്യം അനുവാദം ലഭിച്ചിരുന്നില്ല. മാർട്ടിനെ അംഗീകരിക്കാത്ത സഹോദരന്മാരെ ശുശ്രൂഷിക്കുവാനും സന്യാസ ഭവനം വൃത്തിയാക്കലും ആയിരുന്നു ജോലികൾ. മറ്റുള്ളവർ അപമാനിക്കുമ്പോൾ പുഞ്ചിരി ആയിരുന്നു മാർട്ടിന്റെ മറുപടി. ഒരു സന്യാസ സഹോദരനാകാൻ ക്രമേണ മാർട്ടിനു അനുവാദം കിട്ടി. പിന്നിടുള്ള ജീവിതം ദരിദ്രർക്കും രോഗികൾക്കുമായി മാറ്റിവച്ചു. മുടി മുറിക്കുന്നവരുടെയും പരിസരം ശുചിയാക്കുന്നവരുടെയും നേഴ്സുമാരുടെയും മധ്യസ്ഥനാണ് വി. മാർട്ടിൻ. #{red->n->n->വി.ജോൺ മാസിയാസ് }# വിശുദ്ധ ജോൺ മാസിയാസ് സ്പെയിനിൽ ഒരു സമ്പന്ന കുടുംബത്തിൽ ജനിച്ചെങ്കിലും ചെറുപ്പത്തിൽ തന്നെ അനാഥനായി. ലിമായിലെ ഡൊമിനിക്കൻ മൂന്നാം സഭയിൽ തുണ സഹോദരനായി ചേർന്ന ജോൺ ആദ്യം ഒരു ഡോർകീപ്പറായി ജോലി ചെയ്തു. അപ്പോസ്തലനായ യോഹന്നാനുമായി ജോണിനു അമാനുഷിക ബന്ധമുണ്ടായിരുന്നു, പലപ്പോഴും യോഹന്നാൻ ജോണിനെ സന്ദർശിച്ചിരുന്നതായും സഹായം നൽകിയിരുന്നതായും നമുക്കു പാരമ്പര്യത്തിൽ പറയുന്നു. ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളെ സഹായിക്കുന്നതിതിൽ പ്രത്യേക താല്പര്യം വിശുദ്ധ ജോൺ മാസിയാസിനുണ്ടായിരുന്നു. #{red->n->n->വിശുദ്ധ ഫ്രാൻസീസ് സോളാനോ }# റോസയ്ക്കു പതിനഞ്ചു വയസ്സുള്ളപ്പോഴാണ് 1601 ൽ ലീമായിൽ എത്തിയത്. തനിക്കു ലഭിച്ചിരുന്ന അമിതമായ പ്രശസ്തി വലിച്ചെറിഞ്ഞ് ലീമായിലെത്തിയ ഒരു സ്പാനിഷ് ഫ്രാൻസിസ്കൻ മിഷനറി വൈദീകനായിരുന്നു ഫ്രാൻസീസ് . തദ്ദേശവാസികളെ സംരക്ഷിക്കാനും അവരെ ജ്ഞാനസ്നാന ചുമതലകളിലേക്കും വാഗ്ദാനങ്ങളിലേക്കും തിരിച്ചുവിളിക്കാനും വിശുദ്ധനു സവിശേഷമായ നൈപുണ്യമുണ്ടായിരുന്നു. ലീമായിലെ റോസിനെ മനസ്സിലാക്കുന്നതിൽ ഈ ബന്ധങ്ങൾ നിർണ്ണായകമാണ്, കാരണം ഒരു വിശുദ്ധനും തനിയെ വിശുദ്ധനാകുന്നില്ല. വിശുദ്ധ സൗഹൃങ്ങളാണ് അതിനു അവരെ സഹായിച്ചിരുന്നത്. ഏറ്റവും കഠിനമായ സന്യാസിക്ക് പോലും ശിഷ്യന്മാരും സന്ദർശകരും ഉണ്ടായിരുന്നു, നമ്മുടെ ഏകാന്തതയുടെ സമയങ്ങളിൽ , യഥാർത്ഥവും വിശുദ്ധവുമായ സുഹൃദ്‌ബന്ധങ്ങൾ എങ്ങനെ വളർത്താമെന്ന് പഠിക്കുന്നത് ആത്മീയ ജീവിതത്തിൻ്റെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായ ഘടകമാണ്. റോസ വിശുദ്ധ ഫ്രാൻസിസ് സോളാനോയുമായോ വി. ജോൺ മാസിയാസുമായോ കൂടിക്കാഴ്ച്ച നടത്തിയതിനു വ്യക്തമായ തെളിവുകൾ ഇല്ലങ്കിലും ലീമാ നഗരത്തെ വിശുദ്ധീകരിക്കുന്നതിൽ അവർ കാണിച്ച തീക്ഷ്ണത റോസയേയും സ്വാധീനിച്ചു എന്നു നിസ്സംശയം പറയാം. 3) #{blue->none->b-> ദൈവഹിതത്തിനോടുള്ള വിധേയത്വവും കുരിശു വഹിക്കലും ‍}# വിവാഹം കഴിക്കാനുള്ള മാതാപിതാക്കളുടെ ആഗ്രഹം റോസ് തുടക്കത്തിലെ നിരസിച്ചിരുന്നു. കന്യാസ്ത്രീയാകാനായിരുന്നു അവളുടെ ആഗ്രഹം, തന്മൂലം അവൾ കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും കടുത്ത പീഡനങ്ങൾ നേരിട്ടു. ഒടുവിൽ അവളുടെ നിശ്ചയദാർഢ്യത്തിനു മുമ്പിൽ മാതാപിതാക്കൾ കീഴടങ്ങി.റോസിൻ്റെ പ്രത്യേക മധ്യസ്ഥയായ സീയന്നായിലെ വിശുദ്ധ കത്രീനയെപ്പോലെ ഡൊമിനിക്കൽ മൂന്നാം സഭയിലുടെ റോസാ യേശുവിനു സ്വയം സമർപ്പിച്ചു. കത്രീനയെപ്പോലെ റോസും യേശുവിനോട് രഹസ്യമായി സംസാരിച്ചിരുന്നു. ഒരിക്കൽ യേശു അവളോടു , “എന്റെ ഹൃദയത്തിന്റെ റോസേ, എന്റെ പങ്കാളിയാകുക.” എന്നു പറഞ്ഞു. യേശുവുമായുള്ള സംഭാഷണം പതിവായി തുടർന്നതിനാൽ റോസാ ചില സഹ സന്യാസിനിമാരുടെ അസൂയക്കു കാരണമായി, സഭാധികാരികളുടെ സൂക്ഷ്മ പരിശോധനയ്ക്കു വിധേയായ റോസയെ ആത്മീയതയുടെ ഏറ്റവും ഉയർന്ന പദവി നേടിയ വ്യക്തിയായി അവർ കണ്ടെത്തി. നീണ്ട പതിനഞ്ചു വർഷം ആത്മാവിൻ്റെ ഇരുണ്ട രാത്രിയിലൂടെ കടന്നുപോയ റോസയ്ക്കു യേശു അനുഭവിച്ച വേദനകൾ നന്നായി മനസിലാക്കാൻ സാധിച്ചു. ഈ സമയത്ത് യേശു അവളെ ആശ്വസിപ്പിച്ചിരുന്നു. ഒരിക്കൽ അവൾ എഴുതി: “കഷ്ടതകൾക്കു ശേഷമാണ് കൃപ വരുന്നതെന്ന് എല്ലാ മനുഷ്യരും അറിയട്ടെ.. വേദനകളും കഷ്ടപ്പാടുകളും കൂടാതെ കൃപയുടെ ഉന്നതിയിലെത്താൻ കഴിയില്ല… സമരങ്ങൾ കൂടുന്നതിനനുസരിച്ച് കൃപയുടെ ദാനങ്ങൾ വർദ്ധിക്കുന്നു. വഴിതെറ്റാതിരിക്കാനോ വഞ്ചിക്കപ്പെടാതിരിക്കാനോ മനുഷ്യർ ശ്രദ്ധിക്കട്ടെ. പറുദീസയിലേക്കുള്ള ഏക യഥാർത്ഥ ഗോവണി കുരിശാണ്, കുരിശില്ലാതെ സ്വർഗത്തിലേക്ക് കയറാൻ മറ്റൊരു വഴിയുമില്ല”. വിശുദ്ധ കന്യകയായ ലീമായിലെ വിശുദ്ധ റോസ നൽകുന്ന ജീവിത പാഠങ്ങൾ വിശുദ്ധ ജീവിതം നയിക്കാൻ നമുക്കു പ്രചോദനമാകട്ടെ. ⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }}

Image: /content_image/Mirror/Mirror-2022-08-23-10:14:40.jpg
Keywords: റോസ