Contents
Displaying 19081-19090 of 25050 results.
Content:
19473
Category: 13
Sub Category:
Heading: ''ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച ഞാന്‍ യേശുവിന്റെ സ്നേഹം അനുഭവിച്ചു''; തുറന്ന സാക്ഷ്യവുമായി മുന്‍ സാത്താന്‍ ആരാധകന്‍
Content: പത്തൊന്‍പതാം വയസ്സില്‍ ലഹരിക്കും വിഷാദരോഗത്തിനും അടിമയായി സൈന്യത്തില്‍ നിന്നും പുറത്താക്കപ്പെട്ട് ഒടുവില്‍ യേശുവിന്റെ ദര്‍ശനത്താല്‍ ലഹരിയില്‍ നിന്നും ആത്മഹത്യ പ്രവണതയില്‍ നിന്നും മോചനം നേടിയ മുന്‍ സാത്താന്‍ ആരാധകന്റെ ജീവിതസാക്ഷ്യം ശ്രദ്ധ നേടുന്നു. സാം ബിഷപ്പ് എന്ന യുവാവിന്റെ പരിവര്‍ത്തന സാക്ഷ്യമാണ് സിബിഎന്‍ ന്യൂസിലൂടെ പുറംലോകം അറിഞ്ഞിരിക്കുന്നത്. സാത്താന്റെ ശക്തിക്കായി തന്നെ പൂര്‍ണ്ണമായി സമര്‍പ്പിച്ചിരിന്നുവെന്നും ആരാലും സ്നേഹിക്കപ്പെടാതെയും അംഗീകരിക്കപ്പെടാതെയും ജീവിച്ച് മടുത്ത് തുടങ്ങിയിരുന്ന താന്‍ സാത്താന്റെ ശക്തി ഏറെ ആഗ്രഹിച്ചിരിന്നുവെന്ന് ഇദ്ദേഹം പറയുന്നു. “എന്നെത്തന്നെ സാത്താന് സമര്‍പ്പിച്ചു കഴിഞ്ഞു എന്ന ഒരു തോന്നല്‍ എന്റെ ഉള്ളിലുണ്ടായി. ഞാന്‍ ദുര്‍മന്ത്രവാദം പരീക്ഷിക്കാന്‍ തുടങ്ങിയ ശേഷം എനിക്ക് ചുറ്റുമുള്ള ലോകത്തേയും, ആളുകളേയും കൈകാര്യം ചെയ്യുവാന്‍ എനിക്ക് കഴിയുമെന്ന് തോന്നിത്തുടങ്ങി. ആരാലും സ്നേഹിക്കപ്പെടാതെയും അംഗീകരിക്കപ്പെടാതെയും ജീവിച്ച് എനിക്ക് മടുത്ത് തുടങ്ങിയിരുന്നു. അതിനാല്‍ തന്നെ സാത്താന്റെ ശക്തി ഞാന്‍ ആഗ്രഹിച്ചു.- സാം പറയുന്നു. ജയിലിലും പുറത്തുമായി ജീവിതം ചിലവഴിച്ചിരുന്ന സാമിന്റെ പിതാവ് കടുത്ത മദ്യപാനിയായിരുന്നു. അമ്മയാകട്ടെ ലഹരിക്കടിമയും. പഴയ ഓര്‍മ്മകളില്‍ നല്ലത് ഒന്നുമില്ലായിരിന്നു. വീട്ടിലുടനീളം അരാജകത്വം. സ്നേഹവും, സ്വീകാര്യതയുമായിരുന്നു ജീവിതത്തില്‍ അവന് നഷ്ടപ്പെട്ടത്. 4 വയസ്സുമുതല്‍ വീട്ടില്‍ നിന്നും അകന്ന് ഫോസ്റ്റര്‍ കെയറിലായിരുന്നു അവന്‍ വളര്‍ന്നത്. 15 വയസ്സായപ്പോഴേക്കും ആരും തന്നെ സ്വീകരിക്കുന്നില്ലെങ്കില്‍ സ്വീകരിക്കത്തക്കതായി തന്നില്‍ ഒന്നുമില്ലെന്നും, മാതാപിതാക്കള്‍ പോലും സ്നേഹിക്കാത്ത തനിക്കൊരു വിലയുമില്ലെന്ന തോന്നല്‍ അവനില്‍ ശക്തമായി. പിന്നീട് പിതാവിന്റെ കൂടെ താമസമാരംഭിച്ചപ്പോഴാണ് അവന്‍ മദ്യത്തിനും ലഹരിക്കും വിഷാദരോഗത്തിനും അടിമയായത്. ക്രമേണ ആത്മഹത്യ പ്രവണതയും അവനില്‍ ശക്തമായി. ഹൈസ്കൂള്‍ പഠനത്തിനു ശേഷം ആര്‍മിയില്‍ ചേര്‍ന്ന്‍ പുതിയൊരു ജീവിതം ആരംഭിക്കുവാന്‍ ശ്രമിച്ചെങ്കിലും 2 മാസങ്ങള്‍ക്കുള്ളില്‍ ആര്‍മിയില്‍ നിന്നും സാം പുറത്താക്കപ്പെട്ടു. താന്‍ ആളുകളുമായി എപ്പോഴും വഴക്ക് കൂടുമായിരുന്നെന്നും, ലഹരിക്കടിമയായ സൈന്യത്തില്‍ ചേരുവാന്‍ പറ്റിയ ആളല്ലെന്ന് എല്ലാവരും തന്നോട് പറയുമായിരുന്നെന്നും സാം പറയുന്നു. പിന്നീട് ഒരു ഹൈസ്കൂളില്‍ സുരക്ഷജീവനക്കാരനായി ജോലി ചെയ്യുവാന്‍ സാം ആരംഭിച്ചു. കടുത്ത ലഹരി പദാര്‍ത്ഥങ്ങളായ മെത്തും ഹെറോയിനും അവന്റെ ദിനചര്യയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. ക്രമേണ സ്ത്രീകളുമായിട്ടുള്ള അവിഹിത ബന്ധവും തുടങ്ങുകയുണ്ടായി. ദൈവത്തില്‍ നിന്നും അകന്നാല്‍ ദൈവം നമ്മെ തകര്‍ത്ത് കളയുമെന്നായിരുന്നു ദൈവത്തേക്കുറിച്ച് അവന്‍ കരുതിയിരുന്നത്. ആ സമയത്താണ് സാം ഒരു സ്ത്രീയുമായി പരിചയപ്പെടുന്നത്. അവര്‍ അവനെ സാത്താന്‍ ആരാധനയിലേക്കു നയിക്കുകയായിരിന്നു. സാത്താന്‍ ആരാധനയിലൂടെ താന്‍ ആഗ്രഹിച്ചതെല്ലാം നേടാമെന്ന് അവന്‍ കരുതി. 2018 ഡിസംബറിന്റെ തുടക്കത്തിലാണ് അവന്‍ സാത്താന് സ്വയം സമര്‍പ്പിച്ചുകൊണ്ടുള്ള രക്ത ഉടമ്പടി നടത്തിയത്. അധികം താമസിയാതെ തന്നെ അത് തെറ്റായിപ്പോയെന്ന് സാമിന് മനസ്സിലായി. ജീവിതത്തില്‍ എന്തെന്നില്ലാത്ത ഒരു ശൂന്യത അനുഭവപ്പെടുവാന്‍ തുടങ്ങി. താന്‍ ഒന്നുമല്ലാത്തതുപോലേയും, ഇനി തനിക്ക് രക്ഷയില്ലെന്നും താന്‍ നരകത്തില്‍ പോകുമെന്നും അവന് തോന്നിത്തുടങ്ങി. തന്റെ ജീവിതം അവസാനിപ്പിക്കുവാന്‍ തീരുമാനിച്ച സാമിനെ തേടി അത്ഭുതകരമായ സ്വര്‍ഗ്ഗീയ സ്പര്‍ശനം ലഭിക്കുകയായിരിന്നു. തന്റെ മനസ്സില്‍ ഒരു ചിത്രമുണ്ടായിരുന്നെന്നും അത് യേശുവിന്റേതായിരുന്നെന്നും, യേശു തന്നോട് ക്ഷമിക്കുമെന്നും, പാപമോചനം നേടണമെന്ന തോന്നല്‍ തന്നില്‍ ഉണ്ടായെന്നും സാം വിവരിച്ചു. കര്‍ത്താവിന്റെ ദൃശ്യമായ ഇടപെടല്‍ ജീവിതത്തില്‍ ഉണ്ടായതായാണ് അദ്ദേഹം ഇതിനെ കുറിച്ച് പറയുന്നത്.

സാത്താനെ ഉപേക്ഷിക്കുന്നതിന്റെ ആദ്യപടിയായി അവന്‍ അതിനുപറ്റിയ ബൈബിള്‍ വാക്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പരതുവാന്‍ തുടങ്ങി. “ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്‌തികളുടെയും മീതേ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല.” (ലൂക്കാ 10:19) എന്ന ബൈബിള്‍ വാക്യത്താല്‍ സ്പര്‍ശിക്കപ്പെട്ട സാം, മന്ത്രവാദവുമായി ബന്ധപ്പെട്ട എല്ലാ സാധനങ്ങളും വലിച്ചെറിഞ്ഞു. തന്നോട് ക്ഷമിക്കുവാന്‍ അവന്‍ ദൈവത്തോട് കരഞ്ഞപേക്ഷിച്ചു. ഇതിന് പിന്നാലെ എന്തെന്നില്ലാത്ത സമാധാനവും സന്തോഷവും ജീവിതത്തില്‍ നിറയുകയായിരിന്നുവെന്ന് അദ്ദേഹം പറയുന്നു. ഇപ്പോള്‍ തനിക്ക് വിഷാദമോ, അസ്വസ്ഥതയോ ഇല്ല. തന്റെ ജീവിതം സജീവമായി തുടങ്ങിയെന്നും തുടര്‍ന്ന് ജീവിക്കുവാനുള്ള ഒരു പ്രതീക്ഷ തനിക്ക് ലഭിച്ചു കഴിഞ്ഞുവെന്നും അവന്‍ കൂട്ടിച്ചേര്‍ത്തു. താന്‍ ആഗ്രഹിച്ച ജീവിതം തനിക്ക് ലഭിച്ചുവെന്ന് പറഞ്ഞുകൊണ്ടാണ് സാമിന്റെ സാക്ഷ്യം അവസാനിക്കുന്നത്. സാത്താന്‍ ആരാധനയിലും തിന്മകള്‍ക്കും അടിമപ്പെട്ട് ജീവിതം നയിക്കുന്ന അനേകര്‍ക്ക് നിത്യസത്യമായ ക്രിസ്തുവിലേക്ക് നയിക്കുവാന്‍ സഹായകരമായ സാമിന്റെ സാക്ഷ്യം വരും നാളുകളില്‍ അനേകര്‍ക്ക് വലിയ മാര്‍ഗ്ഗദീപമാകുമെന്നാണ് കരുതപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-18-13:27:08.jpg
Keywords: സാത്താ, പിശാച

19474
Category: 1
Sub Category:
Heading: നൈജീരിയയില്‍ വീണ്ടും കൂട്ടക്കൊല; ടരാബായില്‍ ഇരുപതിലധികം ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി
Content: അബുജ: ക്രൈസ്തവരുടെ കുരുതിക്കളമായി മാറിയ നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല. ടരാബാ സംസ്ഥാനത്തിലെ ഗാസോള്‍, ബാലി കൗണ്ടികളിലായി ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ആക്രമണങ്ങളില്‍ ഇരുപതിലധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. ഇതിനു പുറമേ കത്തോലിക്ക മതബോധന അദ്ധ്യാപികയെ തട്ടിക്കൊണ്ടു പോകുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ് (ISWAP) ആണ് ആക്രമത്തിന് പിന്നിലെന്നു കരുതപ്പെടുന്നു. ഗസോള്‍ കൗണ്ടിയിലെ വുരോ ബുക്കി, ഡാഡിന്‍ കോവാ, യോള-കാരെജെ, ബാബ അസോ, സിപ്, നാംനായി എന്നീ ഗ്രാമങ്ങളിലും, ബാലി കൗണ്ടിയിലെ ബാബാ ജൂലി, ഗര്‍വാ, മാലം ബാബ, ബൊക്കി എന്നീ ഗ്രാമങ്ങളിലും ക്രൈസ്തവര്‍ക്കെതിരേ ആക്രമണങ്ങള്‍ ഉണ്ടായെന്ന് പ്രദേശവാസികള്‍ അറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 12-ന് ഗാസോളിലെ കാരെകുകാ ഗ്രാമത്തില്‍ ഉണ്ടായ ആക്രമണത്തില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. ഓഗസ്റ്റ് 14-ന് ബാലി കൗണ്ടിയിലെ ബോര്‍നോ-കുര്‍കു ഗ്രാമത്തിലെ ടാവെര്‍ഷിമ എന്ന ക്രൈസ്തവനെ തീവ്രവാദികള്‍ വെടിവെച്ച് പരിക്കേല്‍പ്പിക്കുകയുണ്ടായി. ഗാസോള്‍ കൗണ്ടിയിലെ ദിന്യാ ഗ്രാമത്തിലെ സെന്റ് ആഗ്നസ് ദേവാലയത്തിലെ മതബോധന അധ്യാപികയായ ഗിദിയോണ്‍ ത്സെഹെമ്പായെയാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 14-ന് തട്ടിക്കൊണ്ടുപോയത്. ദേവാലയത്തില്‍ പ്രവേശിച്ച അക്രമികള്‍ മതബോധന അദ്ധ്യാപികയെ തോക്കുചൂണ്ടി ദേവാലയത്തില്‍ വലിച്ചിഴച്ച് കൊണ്ടു പോവുകയായിരുന്നുവെന്ന് ഇടവക വികാരിയായ ഫാ. ലോറന്‍സ് അവുവ പറഞ്ഞു. തട്ടിക്കൊണ്ടുപോയവര്‍ ഇതുവരെ ആരുമായും ബന്ധപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്ലാമിക തീവ്രവാദികളും, ഫുലാനി ഗോത്ര വര്‍ഗ്ഗക്കാരും നിരപരാധികളായ ക്രൈസ്തവരെ കൊലപ്പെടുത്തുന്നതും തട്ടിക്കൊണ്ടുപോകുന്നതും സംസ്ഥാനത്ത് പതിവായിരിക്കുകയാണെന്നു ബാലി സ്വദേശിയായ അയുബ മാത്യു പറഞ്ഞു. കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും കാരണം കാരല്‍, ണ്ടിയാന്‍വൊ, വുറോജാം, അയിനാമ, ഗാരിന്‍ കാര്‍ഫെ, വുരോ ജിങ്ങി, ജൌരോ മാനു, ഗാരിന്‍ ഗിഡാഡോ, ഗുരോവാ, കാരെകുകാ, ചുള്‍ തുടങ്ങിയ ക്രിസ്ത്യന്‍ ഭൂരിപക്ഷ ഗ്രാമങ്ങളില്‍ നിന്നുമായി പതിനായിരത്തിലധികം പേര്‍ ഭവനരഹിതരായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2016-ല്‍ അബൂബേക്കര്‍ ഷെക്കാവുവിന്റെ നേതൃത്വത്തില്‍ ബൊക്കോ ഹറാമില്‍ നിന്നും വേര്‍പിരിഞ്ഞ് ഇസ്ലാമിക് സ്റ്റേറ്റിനോട് കൂറ് പ്രഖ്യാപിച്ച ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ് ‘മധ്യ നൈജീരിയന്‍ കാലിഫേറ്റിന്റെ സൈനികര്‍’ എന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ കൊല്ലപ്പെടുന്നതില്‍ ലോകത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന നൈജീരിയയില്‍ 2020 ഒക്ടോബര്‍ 1 മുതല്‍ 2021 സെപ്റ്റംബര്‍ 30 വരെ 4,650 ക്രൈസ്തവര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മതപീഡന നിരീക്ഷക സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ പറയുന്നത്. മുന്‍ വര്‍ഷത്തില്‍ ഇത് 3,530 ആയിരുന്നു. തട്ടിക്കൊണ്ടുപോകപ്പെട്ടവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത് (2,500). ഓപ്പണ്‍ഡോഴ്സിന്റെ ക്രിസ്ത്യാനിയായി ജീവിക്കുന്നത് ഏറ്റവും ബുദ്ധിമുട്ടേറിയ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഏഴാമതാണ് നൈജീരിയയുടെ സ്ഥാനം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-08-18-16:21:12.jpg
Keywords: നൈജീ

19475
Category: 18
Sub Category:
Heading: 'വത്തിക്കാന്റെ സുപ്രധാന നീക്കം' എന്ന പേരില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകം: സീറോ മലബാര്‍ സഭ
Content: കാക്കനാട്: ‘കുർബാന വിഷയത്തിൽ വത്തിക്കാന്റെ സുപ്രധാന നീക്കം' എന്ന തരത്തിൽ ചില പത്രങ്ങളിലും ഓൺലൈൻ മാധ്യമങ്ങളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണെന്ന് സീറോ മലബാര്‍ സഭ. വാർത്തകളിൽ പ്രചരിപ്പിക്കപ്പെടുന്നതുപോലെ ഫ്രാൻസിസ് മാർപാപ്പയോ, പൗരസ്ത്യ തിരുസംഘമോ സീറോമലബാർ സിനഡിന്റെ ചർച്ചാവിഷയങ്ങളെകുറിച്ചും, എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണസംവിധാനത്തെ സംബന്ധിച്ചും നേരത്തെ ഔദ്യോഗികമായി നൽകിയതല്ലാതെ പുതുതായി നിർദ്ദേശങ്ങൾ ഒന്നും നൽകിയിട്ടില്ലായെന്ന് സഭാനേതൃത്വം അറിയിച്ചു. അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിക്കപ്പെട്ടിരിക്കുന്ന ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മാർപാപ്പയുടെയും, പരിശുദ്ധ സിംഹാസനത്തിന്റെയും നിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നതാണ്. ഇതിന് ആവശ്യമായ എല്ലാ സഹകരണങ്ങളും, സഭയുടെ മുഴുവൻ പിന്തുണയും അഡ്മിനിസ്ട്രേറ്റർക്ക് സിനഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. വിശുദ്ധ കുർബാനയുടെ ഏകീകൃത അർപ്പണരീതിയെ സംബന്ധിച്ചും, സ്ഥലവില്പനയിലെ നഷ്ടം നികത്തലിനെ സംബന്ധിച്ചും കൃത്യമായ വിശദീകരണക്കുറിപ്പ് സഭ ഇതിനോടകം ഔദ്യോഗികമായി നൽകിയിട്ടുണ്ട്. ആയതിനാൽ തെറ്റിദ്ധാരണ പരത്തുന്ന രീതിയിലുള്ള വാർത്തകൾക്കെതിരെ സഭയുടെ നന്മ ആഗ്രഹിക്കുന്ന എല്ലാവരും ജാഗ്രത പുലർത്തണമെന്നും അത്തരം വാർത്തകളെ തള്ളിക്കളയണമെന്നും അഭ്യർത്ഥിക്കുന്നു. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിൽനിന്ന് ഉത്തരവാദിത്തപ്പെട്ട മാധ്യമങ്ങൾ വിട്ടുനിൽക്കണമെന്നും മീഡിയ കമ്മീഷൻ സെക്രട്ടറി, ഫാ. ആന്റണി വടക്കേക്കര വി. സി പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
Image: /content_image/India/India-2022-08-18-17:22:21.jpg
Keywords: സീറോ മലബാ

19476
Category: 1
Sub Category:
Heading: ആഫ്രിക്കൻ ദ്വീപ് രാഷ്ട്രമായ സാവോ ടോം ആൻഡ് പ്രിൻസിപ്പെയുമായി ഉടമ്പടിയില്‍ ഒപ്പുവെച്ച് വത്തിക്കാന്‍
Content: സാവോ ടോം: പടിഞ്ഞാറ് ഇക്വറ്റോറിയൽ ആഫ്രിക്കൻ തീരത്തുള്ള ഗൾഫ് ഓഫ് ഗിനിയയിലെ ദ്വീപു രാഷ്ട്രമായ സാവോ ടോം ആൻഡ് പ്രിൻസിപ്പെയുമായി ഉടമ്പടിയില്‍ ഒപ്പുവെച്ച് വത്തിക്കാന്‍. രാജ്യത്തെ കത്തോലിക്ക സഭയ്ക്കും സഭാസ്ഥാപനങ്ങൾക്കും നൈയാമിക അംഗീകാരം നല്കുന്നതാണ് ഈ ഉടമ്പടി. ഇക്കഴിഞ്ഞ 15ന് (15/08/22) സാവോ ടൊമെയിൽ വച്ച് പരിശുദ്ധസിംഹാസനത്തിനു വേണ്ടി രാജ്യത്തെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ച്ബിഷപ്പ് ജൊവാന്നി ഗാസ്പരിയും സാവൊ ടൊമേ എ പ്രിൻസിപിയുടെ വിദേശകാര്യമന്ത്രി എജീച് റമോസ് ദ കോസ്ത തെൻ ഷുവായും ചേര്‍ന്നാണ് ഉടമ്പടിയിൽ ഒപ്പുവച്ചത്. രാജ്യത്തെ കത്തോലിക്ക സഭയ്ക്കും സഭാസ്ഥാപനങ്ങൾക്കും നൈയാമിക അംഗീകാരം നല്കുന്നതും സഭയും രാഷ്ട്രവും തമ്മിലുള്ള ബന്ധങ്ങൾക്ക് നൈയാമിക ചട്ടക്കൂടുണ്ടാക്കുന്നതുമായ ഈ ഉടമ്പടി ഇരു പ്രതിനിധികളും ഒപ്പിട്ടതോടെ പ്രാബല്യത്തിലാകും. പരിശുദ്ധ സിംഹാസനവും സാവൊ ടൊമേ എ പ്രിൻസിപിയും തമ്മിലുള്ള സൗഹൃദ-സഹകരണ ബന്ധങ്ങളെ സുദൃഢമാക്കുവാന്‍ 28 വകുപ്പുകളുള്ള ഉടമ്പടി സഹായകരമാകുമെന്നാണ് പ്രതീക്ഷ. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ രണ്ടാമത്തെ ചെറിയ ആഫ്രിക്കൻ രാഷ്ട്രമാണ് സാവോ ടോം ആൻഡ് പ്രിൻസിപ്പ. മുൻപ് ബ്രിട്ടീഷ് അധീനതയിലല്ലാത്ത, യൂറോപ്യൻ അധീശത്വമില്ലാത്ത രാജ്യങ്ങളിലെ ഏറ്റവും ചെറിയ രാജ്യവും പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഏറ്റവും ചെറിയ രാജ്യവും കൂടിയാണ് ഇത്. രാജ്യത്തെ ജനസംഖ്യയുടെ 63% കത്തോലിക്ക വിശ്വാസമാണ് പിന്തുടരുന്നത്.
Image: /content_image/News/News-2022-08-18-19:57:31.jpg
Keywords: ദ്വീപ

19477
Category: 18
Sub Category:
Heading: പൊതു ജനങ്ങളെ ദുരിതത്തിലാക്കുന്നതാകരുത് വികസന പ്രവർത്തനങ്ങളും സർക്കാർ നയങ്ങളും: കെസിബിസി ജാഗ്രത കമ്മീഷന്‍
Content: കൊച്ചി: കേരളത്തിലെ ഭൂരിഭാഗം കൃഷിക്കാരും മത്സ്യ തൊഴിലാളികളുമുൾപ്പെടെയുള്ള മലയോര - തീരദേശ നിവാസികൾ നാളുകളേറെയായി സമരമുഖത്താണെന്നും ഓരോ പൗരന്റെയും ജീവനും സ്വത്തിനും സംരക്ഷണം നല്കാനുള്ള സർക്കാരിന്റെ പ്രാഥമികമായ കടമയെങ്കിലും പൂർണ്ണതയോടെ നിറവേറ്റണമെന്ന്‍ കെസിബിസി ജാഗ്രത കമ്മീഷന്‍. ESZ, ബഫർ സോൺ പോലെയുള്ള അശാസ്ത്രീയമായ വനവത്കരണനയങ്ങൾ, കൃഷിയിടങ്ങളിലേക്കുള്ള കാട്ടുമൃഗങ്ങളുടെ കടന്നുകയറ്റം, വനം വകുപ്പിന്റെ ജനവിരുദ്ധ സമീപനങ്ങൾ, ഉത്പന്നങ്ങൾക്ക് ന്യായവില ലഭിക്കാത്തത് തുടങ്ങിയവയെല്ലാം കേരളത്തിലെമ്പാടുമുള്ള കൃഷിക്കാരുടെ ജീവിതം ദുസ്സഹമാക്കുന്നുവെന്ന്‍ കെസിബിസി പ്രസ്താവിച്ചു. അശാസ്ത്രീയമായ തുറമുഖ നിർമാണങ്ങളാലും ഖനന പ്രവർത്തനങ്ങളാലും, തീര സംരക്ഷണ മാർഗങ്ങളുടെ അഭാവങ്ങളാലും തീരപ്രദേശങ്ങൾ കടലെടുക്കുന്നത് മൂലവും, മത്സ്യബന്ധന രംഗത്തെ പ്രതിസന്ധികൾ മൂലവും കേരളത്തിലെ തീരദേശ മേഖലകളിലെ ജനങ്ങളും അനുഭവിക്കുന്ന വെല്ലുവിളികൾ അതീവഗുരുതരമാണ്. ജനവിരുദ്ധ സമീപനങ്ങൾ മൂലം തീരപ്രദേശങ്ങളിൽ നിന്നും, സംരക്ഷിത വനമേഖലകളുടെ സമീപപ്രദേശങ്ങളിൽ നിന്നും ജനത്തെ കുടിയിറക്കലിന് നിർബ്ബന്ധിതരാക്കാമെന്ന വ്യാമോഹം ഉദ്യോഗസ്ഥ തലങ്ങളിലും കേന്ദ്ര-സംസ്ഥാന സർക്കാർ തലങ്ങളിലും ഉണ്ടോ എന്ന് സംശയിക്കാൻ കാരണങ്ങൾ ഉണ്ട്. വർഷങ്ങളായുള്ള വാഗ്ദാനങ്ങൾ ഇനിയും നിറവേറ്റപ്പെടുകയോ പ്രശ്നപരിഹാരത്തിന് മാർഗ്ഗങ്ങൾ തേടുകയോ ചെയ്തിട്ടില്ല എന്ന് മാത്രമല്ല ഓരോ വർഷം കഴിയും തോറും പ്രശ്നങ്ങൾ ഗുരുതരമാകുകയും ചെയ്യുന്നു എന്നതാണ് വാസ്തവം. ബഫർ സോൺ വിഷയത്തിൽ സംസ്ഥാന സർക്കാർ പുനഃപരിശോധനാ ഹർജി നല്കിയിട്ടുണ്ടെങ്കിലും, ഈ വിഷയം ദോഷകരമായി ബാധിക്കുന്ന ജനങ്ങളുടെ വിവരം ശേഖരിക്കാനോ, വനാതിർത്തി നിജപ്പെടുത്താനോ ശ്രമിച്ചിട്ടില്ല എന്നത് സർക്കാരിന്റെ അലംഭാവത്തെ തുറന്നുകാണിക്കുന്നു. കടൽ ക്ഷോഭത്തെ അതിജീവിക്കാൻ ഫലപ്രദമായ സുരക്ഷാ മാർഗങ്ങൾ നടപ്പിലാക്കുമെന്ന വാഗ്ദാനങ്ങൾ ചെല്ലാനം പോലെയുള്ളയിടങ്ങളിൽ ഭാഗികമായി മാത്രം നടപ്പിലാക്കപ്പെട്ടിട്ടുണ്ടെങ്കിലും മറ്റിടങ്ങളിൽ അത്തരം ശ്രമങ്ങൾ ഒട്ടും തന്നെ ഉണ്ടായിട്ടില്ല എന്നത് ഗുരുതരമായ കൃത്യവിലോപമാണ്. മാത്രവുമല്ല, തുറമുഖ വികസനത്തിന്റെ പേരിലുള്ള അധിനിവേശ ശ്രമങ്ങൾ സാധാരണക്കാരുടെ ജീവനും സ്വത്തിനും ഒരു വിലയും കൽപ്പിക്കാത്ത വിധത്തിലുള്ളതുമാണ്. വിഴിഞ്ഞം തുറമുഖ നിർമാണത്തോടനുബന്ധിച്ച് തദ്ദേശീയരുടെ ആശങ്കങ്ങൾ പരിഗണിക്കാൻ പോലും സർക്കാർ തയ്യാറായിട്ടില്ല എന്നത് ജനാധിപത്യത്തിന് തന്നെ അപമാനകരമാണ്. കേരള ജനസംഖ്യയുടെ ഭൂരിഭാഗവും ഉൾപ്പെടുന്ന തീരദേശ- കാർഷിക മേഖലകളിലെ ജനങ്ങളുടെ അതിജീവന പോരാട്ടങ്ങളോട് അനുകൂല സമീപനം സ്വീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തരമായി തയ്യാറാകണം. പ്രാവർത്തികമാക്കാൻ ഉദ്ദേശ്യമില്ലാത്ത വാഗ്ദാനങ്ങൾ നല്കി ജനത്തെ ഇനിയും കബളിപ്പിക്കാമെന്ന് കരുതുന്നത് ഒരു ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല. ഓരോ പൗരന്റെയും ജീവനും സ്വത്തിനും സംരക്ഷണം നല്കാനുള്ള സർക്കാരിന്റെ പ്രാഥമികമായ കടമയെങ്കിലും പൂർണ്ണതയോടെ നിറവേറ്റണം എന്ന് അഭ്യർത്ഥിക്കുന്നതോടൊപ്പം അതിജീവന പോരാട്ടം നടത്തുന്ന ജനങ്ങൾക്ക് കെസിബിസി ഐക്യ- ജാഗ്രത കമ്മീഷൻ പിന്തുണ അറിയിക്കുകയുമാണെന്ന് കെസിബിസി ഐക്യ - ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ മൈക്കിൾ പുളിക്കൽ സിഎംഐ പ്രസ്താവിച്ചു.
Image: /content_image/India/India-2022-08-18-20:11:39.jpg
Keywords: കെസിബിസി

19478
Category: 10
Sub Category:
Heading: ജപമാല പിശാചിനെതിരെയുള്ള ഏറ്റവും ഫലപ്രദമായ ആയുധം: സ്പാനിഷ് ഭൂതോച്ചാടകന്‍
Content: മാഡ്രിഡ്: പിശാചിന്റേയും, ഈ ലോകത്തെ അവന്റെ കിങ്കരന്‍മാരുടെയും ആക്രമണങ്ങള്‍ക്കെതിരെയുള്ള ഏറ്റവും ഫലപ്രദവും വിനാശകരവുമായ ആയുധമാണ് ജപമാലയെന്ന് സ്പാനിഷ് ഭൂതോച്ചാടകനായ കത്തോലിക്ക വൈദികന്‍. കാത്തലിക്ക് ന്യൂസ് ഏജന്‍സിയുടെ സ്പാനിഷ് വാര്‍ത്ത വിഭാഗമായ എ.സി.ഐ പ്രെന്‍സാക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്പെയിനിലെ പ്ലാസെന്‍സിയ രൂപത വൈദികനും, ഭൂതോച്ചാടക മിനിസ്ട്രിയുടെ ചുമതലക്കാരനുമായ ഫാ. ഫ്രാന്‍സിസ്കോ ടോറസ് ഇക്കാര്യം പറഞ്ഞത്. ജപമാലയെ വര്‍ഗ്ഗീയതയുടെ പ്രതീകമായി ചിത്രീകരിച്ചുകൊണ്ട് അമേരിക്കന്‍ മാഗസിനായ ‘ദി അറ്റ്ലാന്റിക്’ല്‍ പ്രത്യക്ഷപ്പെട്ട ഡാനിയല്‍ പാന്നെട്ടോണിന്റെ ലേഖനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്ത്യന്‍ ദേശീയവാദികള്‍ക്ക് AR-15 റൈഫിൾ ഒരു വിശുദ്ധ വസ്തുവായി മാറിയതുപോലെ, പരമ്പരാഗത കത്തോലിക്കര്‍ ജപമാലക്ക് സൈനീകമായ അര്‍ത്ഥവും കല്‍പ്പിക്കുന്നുണ്ടെന്നാണ് പാന്നെട്ടോണിന്റെ ലേഖനത്തില്‍ പറയുന്നത്. "ആത്മീയ യുദ്ധത്തെക്കുറിച്ചുള്ള തീവ്രവാദപരമായ ധാരണ വഴി ശത്രുക്കളെ സ്നേഹിക്കുകയും അവരോട് ക്ഷമിക്കുകയും ചെയ്യുക" എന്ന ക്രിസ്ത്യൻ പ്രബോധനത്തെ അസാധുവാക്കുന്നുണ്ടെന്നും പാന്നെട്ടോണ്‍ ആരോപിച്ചിരിന്നു. എന്നാല്‍ തികഞ്ഞ അജ്ഞത കൊണ്ടാണ് പാന്നെട്ടോണ്‍ ഇങ്ങനെ പറയുന്നതെന്നും പാന്നെട്ടോണിന്റെ അറിവിലേക്കായി ചില കാര്യങ്ങള്‍ വിശദീകരിക്കേണ്ടതുണ്ടെന്നും ഫാ. ടോറസ് റൂയിസ് പറഞ്ഞു. AR-15 റൈഫിളിനോട് ഉപമിച്ചത് ജപമാലക്കൊരു അംഗീകാരമാണെന്ന്‍ പറഞ്ഞ ഫാ. റൂയിസ്, തിന്മയുടെ ശക്തികള്‍ക്കെതിരെയുള്ള ഒരു മാരക ആയുധം തന്നെയാണ് ജപമാലയെന്നും കൂട്ടിച്ചേര്‍ത്തു. ഒരു പ്രാവശ്യം മുട്ടിന്‍മേല്‍ നിന്ന് ജപമാല ചൊല്ലിയാല്‍ ആയിരകണക്കിന് പരസ്യ പ്രചാരണങ്ങളേക്കാള്‍ നേട്ടമുണ്ടാകുമെന്നും, ഭ്രൂണഹത്യയില്‍ നിന്നും കൂടുതല്‍ കുട്ടികളെ രക്ഷപ്പെടുത്തുവാനും, പ്രായമായവരെ എകാന്തതയില്‍ നിന്നും രക്ഷിക്കുവാനും ജപമാല വഴി കഴിയുമെന്നും ഫാ. റൂയിസ് ചൂണ്ടിക്കാട്ടി. ലൂസിഫര്‍ പേടിക്കുന്നത് പോലെ തന്നെ സഭയുടെ ശത്രുക്കളും ജപമാലയെ പേടിക്കുന്നുണ്ടെന്ന്‍ അറ്റ്ലാന്റിക്കിലെ ലേഖനത്തെ പരാമര്‍ശിച്ചുകൊണ്ട് ഫാ. റൂയിസ് പറഞ്ഞു. കത്തോലിക്കരുടെ ആത്മീയ യുദ്ധം ലോകത്തിന്റെ തുടക്കം മുതല്‍ അതായത് സാത്താന്‍ ആദത്തേയും ഹവ്വയേയും പാപത്തില്‍പെടുത്തുവാന്‍ ശ്രമിച്ചപ്പോള്‍ മുതല്‍ ഉള്ളതാണെന്ന്‍ വിവിധ വചനഭാഗങ്ങളെ ഉദ്ധരിച്ച് കൊണ്ട് അദ്ദേഹം വിവരിച്ചു. വിശുദ്ധ കുര്‍ബാന, ജപമാല, സാഹോദര്യവും കരുണയുമാണ് പിശാച് ഭയപ്പെടുന്ന 3 കാര്യങ്ങളെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്തുവിന്റെ രക്തം ഇതിനോടകം തന്നെ ചിന്തിയിട്ടുള്ളതിനാല്‍ നിഷ്കളങ്കരുടെ രക്തം ചിന്താതെ തന്നെ തങ്ങള്‍ തങ്ങളുടെ ആത്മീയ ആയുധങ്ങള്‍ ഉപയോഗിക്കുന്നത് തുടരുമെന്ന്, സ്പാനിഷ് ആഭ്യന്തരയുദ്ധ കാലത്ത് തന്നെ അപമാനിച്ചവരെ മരിയന്‍ ഭക്തിക്കൊണ്ട് എതിരിട്ട ഒപുസ് ദേയി പ്രസ്ഥാനത്തിന്റെ സ്ഥാപകനായ വിശുദ്ധ ജോസ്മരിയ എസ്ക്രിവയുടെ ഉദാഹരണം ചൂണ്ടിക്കാട്ടിക്കൊണ്ട് ഫാ. റൂയിസ് വിവരിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-19-15:46:37.jpg
Keywords: പിശാച, സാത്താ

19479
Category: 18
Sub Category:
Heading: സീറോ മലബാർ സഭയുടെ സാമൂഹ്യ സേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
Content: കാക്കനാട്: സീറോമലബാർ സഭയുടെ സാമൂഹ്യ സേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സീറോ മലബാർ സോഷ്യൽ ഡവലപ്മെന്റ് നെറ്റ്‌വർക്ക് (സ്പന്ദൻ) ഏർപ്പെടുത്തിയ പുരസ്കാരത്തിന് രൂപതാ വൈദികരുടെ വിഭാഗത്തിൽ ഫാ. ജോസഫ് ചിറ്റൂർ (മാനന്തവാടി രൂപത), സന്യസ്തരുടെ വിഭാഗത്തിൽ സിസ്റ്റർ ലിസെറ്റ് ഡി.ബി.എസ്. (ജഗ്ദൽപൂർ രൂപത), അത്മായ വിഭാഗത്തിൽ പി.യു. തോമസ്, നവജീവൻ ട്രസ്റ്റ്, കോട്ടയം (ചങ്ങനാശ്ശേരി അതിരൂപത) എന്നിവർ അർഹരായി. അരലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. സീറോമലബാർ സിനഡിനോടനുബന്ധിച്ച് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ 24നു നടക്കുന്ന ചടങ്ങിൽ വച്ച് മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അവാർഡ് സമർപ്പിക്കും; സ്പന്ദൻ ചെയർമാൻ മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിക്കും; സ്പന്ദൻ ചീഫ് കോർഡിനേറ്റർ ഫാ. ജേക്കബ് മാവുങ്കൽ ചടങ്ങിൽ സ്വാഗതം ആശംസിക്കും. വയനാട് ഗോത്ര വർഗ്ഗ വിഭാഗങ്ങൾക്കിടയിൽ സാമൂഹ്യ ആരോഗ്യ പരിപാലന രംഗത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ചിട്ടുള്ള ഫാ. ജോസഫ് ചിറ്റൂർ സ്പെഷ്യൽ എഡ്യൂക്കേഷനിൽ പോസ്റ്റ് ഗ്രാജ്വേറ്റാണ്; ഇപ്പോൾ വിശ്രമ ജീവിതം നയിക്കുന്നു. സിസ്റ്റർ ലിസെറ്റ് ജഗ്ദൽപൂർ രൂപതയിൽ ഛത്തീസ്ഗഢിലെ ബസ്ത്താർ ജില്ലയിലുള്ള ഗാംഗലൂർ ഗോത്ര വർഗ്ഗ വിഭാഗങ്ങൾക്കിടയിൽ പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്. പതിനായിരത്തിൽപ്പരം കുട്ടികളുടേയും വിദ്യാഭ്യാസം മുടങ്ങിയ യുവജനങ്ങളുടെയുമിടയിൽ തന്റെപ്രേഷിത പ്രവർത്തനം നടത്തുന്ന സിസ്റ്റർ ലിസെറ്റ് സാമൂഹ്യ ശാസ്ത്രത്തിൽ പോസ്റ്റ് ഗ്രാജ്വേറ്റാണ്; ദീൻബന്ധു സമാജ് സഭാംഗമാണ്. അനാഥരും ആലംബഹീനരുമായവരുടെ പുനഃരധിവാസത്തിനും പരിരക്ഷയ്ക്കുമായി 1991ൽ സ്ഥാപിതമായ നവജീവൻ ട്രസ്റ്റിന്റെ സ്ഥാപകനും മുഖ്യ പ്രവർത്തകനുമാണ് പി.യു. തോമസ്. തന്റെ പതിനേഴാമത്തെ വയസ്സുമുതൽ പരാശ്രയമില്ലാത്തവർക്ക് സൗജന്യമായി ഭക്ഷണം നല്കി വരുന്നു. ഇപ്പോൾ ദിവസേന അയ്യായിരത്തിലേറെ പേർക്ക് സൗജന്യമായി ഭക്ഷണം നല്കന്നു. ദേശീയവും അന്തർദേശീയവുമായ 250ൽ പരം പുരസ്കാരങ്ങൾ നേടിയിട്ടുള്ള പി.യു. തോമസ്, 2016ൽ ഫ്രാൻസിസ് മാർപാപ്പയിൽ നിന്നും ബേനെ മെരേന്തി ആദരവിന് അർഹനായിട്ടുണ്ട്.
Image: /content_image/India/India-2022-08-19-17:33:25.jpg
Keywords: പുരസ്

19480
Category: 1
Sub Category:
Heading: ഏഷ്യൻ മെത്രാന്മാരുടെ അന്‍പതാം പൊതു സമ്മേളനം 22 മുതല്‍
Content: ബാങ്കോക്ക്: മുന്നോട്ടുള്ള വര്‍ഷങ്ങളില്‍ പ്രവർത്തനങ്ങളുടെ ദിശ നിർണ്ണയിക്കുക എന്ന ലക്ഷ്യത്തോടെ, ഏഷ്യയിലെ മെത്രാന്മാരുടെ സംഘടനയുടെ അന്‍പതാം സമ്മേളനം ആഗസ്റ്റ് 22ന് ആരംഭിക്കും. തായ്‌ലൻഡിലെ ബാങ്കോക്കിലുള്ള വാഴ്ത്തപ്പെട്ട നിക്കോളാസ് ബങ്കർഡ് കിറ്റ്ബാംരുങ്ങിന്റെ ദേവാലയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങോടെ ഏഷ്യൻ മെത്രാന്മാരുടെ സംയുക്ത സമിതിയുടെ പൊതുസമ്മേളനത്തിന് തുടക്കമാകും. സമ്മേളനം കത്തോലിക്ക വാർത്ത ഏജൻസികളുടെയും സാമൂഹ്യ മാധ്യമങ്ങളുടെ പേജുകളിലും തത്സമയം ലഭ്യമാക്കും. 1970-ൽ പോൾ ആറാമൻ പാപ്പയുടെ മനില സന്ദർശന സമയത്താണ് ഏഷ്യയിലെ മെത്രാന്മാർ ആദ്യമായി ഒരുമിച്ച്കൂടിയത്. ഈ അവസരത്തിലാണ് ഏഷ്യയിലെ മെത്രാ൯ സമിതികളുടെ സംഘടന സ്ഥാപിതമായത്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ വെളിച്ചത്തിൽ ഏഷ്യയിലെ മെത്രാന്മാരുടെ കൂട്ടായ്‌മ ശക്തിപ്പെടുത്താനും 'ഏഷ്യയിലെ സഭ' എന്നതിന്റെ അർത്ഥം പ്രകടിപ്പിക്കാനുമുള്ള ആഗ്രഹത്തിന് ഈ കൂടിക്കാഴ്ച പ്രചോദനമാകുകയായിരിന്നു. ആഗസ്റ്റ് 22-നു നടത്തുന്ന ഉദ്ഘാടനത്തിന് ശേഷം നടക്കാനിരിക്കുന്ന ആദ്യത്തെ ജനറൽ സമ്മേളനത്തിനു ഒരുക്കമായി വിശ്വാസികള്‍ പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് മെത്രാന്‍ സമിതി അഭ്യര്‍ത്ഥിച്ചു. FABC 50-ന് വേണ്ടി തയ്യാറാക്കിയ പ്രാർത്ഥന വിവിധ ഭാഷകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭാരതത്തില്‍ നിന്നുള്ള സിബിസിഐ അടക്കം വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 19 മെത്രാന്‍ സമിതികള്‍ക്കും എട്ട് അസോസിയേറ്റ് സമിതികള്‍ക്കും ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്‌സ് (എഫ്എബിഎസ്) കോണ്‍ഫറന്‍സില്‍ അംഗത്വമുണ്ട്. : .
Image: /content_image/News/News-2022-08-19-19:25:49.jpg
Keywords: ഏഷ്യ

19481
Category: 1
Sub Category:
Heading: സമഗ്ര തിരുസഭ പ്രബോധനങ്ങളുമായി വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയുടെ 34ാമത്തെ ഓണ്‍ലൈന്‍ ക്ലാസ് നാളെ
Content: കത്തോലിക്ക വിശ്വാസ ജീവിതത്തിലെ വിവിധങ്ങളായ സംശയങ്ങൾക്കുള്ള ഉത്തരവും സമഗ്ര തിരുസഭ പ്രബോധനങ്ങളുമായി വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്‍മായ സഹോദരങ്ങള്‍ക്കും ഒരുപോലെ സഹായകരമായ 'രണ്ടാം വത്തിക്കാൻ കൗൺസില്‍' പഠനപരമ്പരയുടെ 34ാമത്തെ ഓണ്‍ലൈന്‍ ക്ലാസ് നാളെ ശനിയാഴ്ച (ആഗസ്റ്റ് 20 ) നടക്കും. പതിവുപോലെ പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറും പ്രമുഖ ദൈവശാസ്ത്രജ്ഞനുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പ്രവാചകശബ്ദം ഒരുക്കുന്ന ക്ലാസ് Zoom-ല്‍ നയിക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 6 മുതല്‍ ഏഴു മണിവരെയാണ് ക്ലാസ്. അൽമായർക്ക് ഹയരാർക്കിയോട് ഏത് തരത്തിലുള്ള ബന്ധമാണുള്ളത്? അൽമായർക്ക് തങ്ങളുടെ അഭിപ്രായങ്ങൾ എങ്ങനെ ഹയരാർക്കിയെ അറിയിക്കാം? അൽമായരുടെ അവകാശവും കടമകളും എന്തൊക്കെയാണ്? അൽമായരും അജപാലകരും തമ്മിലുള്ള സമ്പർക്കം ഏത് തരത്തിലുള്ളത് ആയിരിക്കണം? അൽമായരുടെ രാജകീയ ദൗത്യമെന്താണ്? എന്താണ് 'രാജകീയം' എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്? തുടങ്ങീ വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഈ ക്ലാസില്‍ പങ്കുവെയ്ക്കപ്പെടും. ക്ലാസില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാനും പ്രത്യേക അവസരമുണ്ട്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.25നു ജപമാല ആരംഭിക്കും. വൈദികര്‍ക്കും സന്യസ്തര്‍ക്കും മതാധ്യപകര്‍ക്കും യുവജനങ്ങള്‍ക്കും ഓരോ അല്‍മായ വിശ്വാസികള്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}}
➧ #{blue->none->b->Meeting ID: 864 173 0546 }#
➧ #{blue->none->b-> Passcode: 3040 }# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FmNfZeumsJY4UFMVfJHqD6}}
Image: /content_image/News/News-2022-08-19-21:36:12.jpg
Keywords:

19482
Category: 18
Sub Category:
Heading: നിലനില്‍പ്പിനായുള്ള സമരം തുടരുമെന്ന്‍ തിരുവനന്തപുരം ലത്തീൻ അതിരൂപത
Content: തിരുവനന്തപുരം: തീരദേശ മേഖലയിലെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ച് മത്സ്യത്തൊഴി ലാളികൾ വിഴിഞ്ഞത്ത് നടത്തുന്ന സമരം തുടരും. ഒരാഴ്ചയ്ക്കുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമരസമിതിയുമായി ചർച്ചചെയ്യാൻ തീരുമാനമായി. ഇന്നലെ മന്ത്രിമാരുമായി നടത്തിയ ചർച്ചയ്ക്കു ശേഷം സമരസമിതി ജനറൽ കൺവീനറും തിരുവനന്തപുരം ലത്തീൻ അതിരൂപത വികാരി ജനറാളുമായ മോൺ. യൂജിൻ എച്ച്. പെരേരയാണ് സമരം തുടരുമെന്ന കാര്യം വ്യക്തമാക്കിയത്. ഫിഷറീസ് മന്ത്രി വി. അബ്ദുറഹ്മാന്റെ അധ്യക്ഷതയിൽ നടന്ന ചർച്ച സൗഹാർദപരമായിരുന്നു. എന്നാൽ, ഏഴിന ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം ആരംഭിച്ചത്. ഇതിൽ വിഴിഞ്ഞം തുറമുഖത്തെ പ്രശ്നം, മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ എന്നിവയുടെ കാര്യത്തിൽ തീരുമാനമായില്ല. ഇക്കാര്യങ്ങൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഒരാഴ്ചയ്ക്കുള്ളിൽ നടക്കുന്ന യോഗത്തിൽ ചർച്ച ചെയ്യും. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തി ൽ ചർച്ച നടത്താമെന്ന ഫിഷറീസ് മന്ത്രിയുടെ നിലപാട് സ്വാഗതാർഹമാണെന്നും മോ ൺ. യൂജിൻ എച്ച്. പെരേര പറഞ്ഞു. ഇന്നലെ നടന്ന ചർച്ചയിൽ, കടലാക്രമണത്തെത്തുടർന്ന് വീട് നഷ്ടപ്പെട്ട് ക്യാമ്പുകളിൽ കഴിഞ്ഞുവന്നവരെ അടിയന്തരമായി വാടകവീടുകളിലേക്കു മാറ്റാൻ തീരുമാനമായി. ഈ നടപടി ഓണത്തിനുമുമ്പ് പൂർത്തിയാക്കും. ഇവർക്ക് സ്ഥിരതാമസത്തിനുള്ള ക്രമീ കരണങ്ങൾ ഏർപ്പെടുത്തുന്ന നടപടികൾ വേഗത്തിലാക്കും. മുതലപ്പൊഴിയിൽ തുടർച്ചയായി ഉണ്ടാകുന്ന അപകടങ്ങൾക്കു ശാശ്വത പരിഹാരം കണ്ടെത്താൻ നടപടി കൈക്കൊള്ളും.
Image: /content_image/India/India-2022-08-20-09:20:25.jpg
Keywords: ലത്തീ