Contents

Displaying 19071-19080 of 25050 results.
Content: 19463
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്ക് നേരെ ആക്രമണമില്ല; യാഥാര്‍ത്ഥ്യങ്ങളെ പൂര്‍ണ്ണമായി നിഷേധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
Content: ന്യൂഡല്‍ഹി: രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളിലെ യാഥാര്‍ത്ഥ്യം നിഷേധിച്ച് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ക്രൈസ്തവർക്കു നേരെ നടക്കുന്ന അക്രമങ്ങൾ തടയാൻ നിർദേശം നൽകണം എന്നാവശ്യപ്പെട്ടു ബംഗളൂരിലെ ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ സുപ്രീം കോടതിയിൽ ഹർജി നൽകിയിരുന്നു. നാഷണൽ സോളിഡാരിറ്റി ഫോറവും ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യയും കേസിൽ കക്ഷികളാണ്. ഇതിനു നൽകിയ മറുപടിയിലാണ് ആരോപണങ്ങൾ വ്യാജമാണെന്നും അക്രമ സംഭവങ്ങളെന്ന് വിവരിക്കുന്ന റിപ്പോർട്ടുകൾ വെറും ഊഹാപോഹങ്ങൾ മാത്രമാണെന്നും കേന്ദ്രം ബോധിപ്പിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിനു വേണ്ടി ആഭ്യന്തര മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന പ്രാഥമിക മറുപടി യാഥാര്‍ത്ഥ്യങ്ങളെ പൂര്‍ണ്ണമായും തമസ്ക്കരിക്കുന്നതാണ്. ക്രൈസ്തവർക്കെതിരായ ആക്രണങ്ങൾ നടക്കുന്നുണ്ടെന്ന് സ്ഥാപിക്കാൻ ഹർജിക്കൊപ്പം നൽകിയിരിക്കുന്ന വിവരങ്ങൾ പത്രവാർത്തകളുടെയും ഓൺലൈൻ മാധ്യമ ങ്ങളിൽ പ്രസിദ്ധീകരിച്ച് റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിലുള്ളതാണെന്നും ഇതെല്ലാം വ്യാജമാണെന്നുമാണ് കേന്ദ്രത്തിന്റെ വാദം. പരാതികളിൽ പോലീസ് പക്ഷപാതപരമായി പെരുമാറുന്നതു അടക്കമുള്ള കാര്യങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവർക്ക് എതിരേ കേസുകളോ പരാതികളോ ഉണ്ടായാൽ ഉടനെ അത് ക്രൈസ്തവ സമൂഹത്തിന് എതിരായ ആക്രമണമായി ചിത്രീകരിക്കപ്പെടുകയാണെന്നുമുള്ള വാദഗതികള്‍ കേന്ദ്രം സുപ്രീം കോടതിയില്‍ നിരത്തി. ചില സംഘടനകൾ സമാഹരിക്കുന്ന തെറ്റിദ്ധരിപ്പിക്കുന്ന കണക്കുകളാണ് ക്രൈസ്തവര്‍ക്ക് നേരെയുള്ള അതിക്രമമായാണ് ചിത്രീകരിക്കപ്പെടുന്നതെന്നും കേന്ദ്രം ആരോപിച്ചു. ക്രൈസ്തവര്‍ക്ക് നേരെ രാജ്യമെമ്പാടും നടക്കുന്ന ആക്രമങ്ങളെ ഇല്ലെന്ന് വരുത്തി തീര്‍ക്കുന്ന വിധത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ വാദഗതി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്കും ആരാധനാലയങ്ങള്‍ക്കും ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്കും നേരെ ആക്രമണം നടക്കുന്നതു പകല്‍ പോലെ സത്യമായ കാര്യമാണ്. മതപരിവര്‍ത്തനം ആരോപിച്ച് നിരപരാധികളായവരെ അറസ്റ്റ് ചെയ്യുന്നതും ക്രിസ്ത്യന്‍ സ്ഥാപനങ്ങളിലേക്ക് ഹിന്ദുത്വ മുദ്രാവാക്യങ്ങളുമായി അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തുന്നതും പ്രാര്‍ത്ഥന കൂട്ടായ്മകള്‍ അലങ്കോലപ്പെടുത്തുന്നത് അടക്കം അനേകം അക്രമ സംഭവങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറിയത് ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. കൃത്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ കുറിച്ച് പഠിച്ചു നിരീക്ഷണ റിപ്പോര്‍ട്ട് പുറത്തുവിടുന്ന അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോഴ്സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ ആഗോള രാജ്യങ്ങളുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ് ഇന്ത്യ. ഇക്കഴിഞ്ഞ ഏപ്രില്‍ മാസം പുറത്തുവന്ന അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്റെ (യു.എസ്.സി.ഐ.ആര്‍.എഫ്) വാര്‍ഷിക റിപ്പോര്‍ട്ടില്‍ ഭാരതത്തില്‍ ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷ സമൂഹങ്ങള്‍ അനുഭവിക്കുന്ന കടുത്ത പ്രതിസന്ധിയെ കുറിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായിരിന്നു. ഇത്തരത്തില്‍ അനവധി യാഥാര്‍ത്ഥ്യങ്ങള്‍ നിലനില്‍ക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ വളരെ എളുപ്പത്തില്‍ വസ്തുതകളെ നിഷേധിച്ചിരിക്കുന്നത്. ജസ്റ്റീസുമാരായി ഡി.വൈ. ചന്ദ്രചൂഡ്, എ.എസ്. ബൊപ്പണ്ണ എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് ഇന്നലെ ഹർജി പരിഗണിച്ചത്.ഹർജിയിലെ ആരോപണങ്ങൾ നിഷേധിച്ചു കൊണ്ടുള്ള കേന്ദ്രസർക്കാരിന്റെ മറുപടിയിൻമേലുള്ള പ്രതികരണത്തിന് പരാതിക്കാരുടെ അഭിഭാഷകനായ കോളിൻ ഗോൺസാൽവസ് കൂടുതൽ സമയം ആവശ്യപ്പെട്ടു. കേസ് 25ന് വീണ്ടും പരിഗണിക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-17-08:33:00.jpg
Keywords: കേന്ദ്ര
Content: 19464
Category: 18
Sub Category:
Heading: അത്മായര്‍ക്കും വൈദിക സമർപ്പിതർക്കും വേണ്ടിയുള്ള അജപാലന നേതൃത്വ പരിശീലന പരിപാടി ഓൺലൈനില്‍
Content: തൃശൂര്‍: ഇടവകകളിലും രൂപതകളിലും അജപാലന ശുശ്രുഷയിൽ ഏർപ്പെട്ടിരിക്കുന്ന അത്മായ നേതാക്കൾക്കും, സമർപ്പിതർക്കും വൈദികർക്കും വേണ്ടി (കുടുംബ കൂട്ടായ്മകളിൽ , സംഘടനകളിൽ, പ്രസ്ഥാനങ്ങളിൽ, ഇടവക, രൂപത നേത്യത്വങ്ങളിൽ ശുശ്രൂഷ ചെയ്യുന്നവർക്ക്) നേതൃത്വ പരിശീലന പരിപാടിയുമായി മേരിമാതാ സെമിനാരിയിലെ പറോക് ഗവേഷണ കേന്ദ്രം. കാലാനുസൃതമായ അജപാലന നേത്യത്വത്തെ സജ്ജമാക്കുന്നതിനു വേണ്ടിയാണ് Diploma in Pastoral Leadership എന്നുള്ള പ്രോഗ്രാം തയാറാക്കിയിരിക്കുന്നത്. വിവിധ അജപാലന വിഷയങ്ങൾ പ്രായോഗിക പാഠങ്ങളോടും, നൈപുണ്യ കേന്ദ്രീകൃതമായും (Skill oriented) അവതരിപ്പിക്കുന്നു. ഓൺലൈൻ ആയി നടത്തുന്ന പ്രോഗ്രാം ജീവിതത്തിന്റെ എല്ലാ തുറകളിലുള്ളവർക്കും അവരവരുടെ സ്ഥലങ്ങളിൽ നിന്ന് പങ്കെടുക്കാൻ സാധ്യതയുള്ള ദൈവ ശാസ്ത്ര പരിശീലന പരിപാടിയായാണ് ക്രമീകരിച്ചിരിക്കുന്നത്. തിരക്കുകൾക്കിടയിൽ ഏതാനും മണിക്കൂറുകൾ ഇതിനുവേണ്ടി ചിലവഴിച്ചാൽ, ഈ പഠന പരിശീലന പദ്ധതി പൂർത്തിയാക്കാൻ സാധിക്കും. ഒരു വർഷം നീണ്ടുനില്ക്കുന്നതാണ് കോഴ്സ്. മാസത്തിൽ രണ്ടു ഞായറാഴ്ച്ചകളിൽ രണ്ടു മണിക്കൂർ വീതം ഓൺലൈൻ കോണ്ടാക്ട് ക്ലാസ് ഉണ്ടായിരിയ്ക്കും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പറോകിൽ നിന്നും കാലിക്കട്ട് യൂണിവേഴ്സിറ്റിയിലെ ക്രിസ്റ്റ്യൻ ചെയറിൽ നിന്നും സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതാണ്. പ്രോഗ്രാമിന്റെ രണ്ടാം ബാച്ച് ആണ്. പറോക് ഗവേഷണ കേന്ദ്രം ഒരുക്കുന്ന കോഴ്സിനെക്കുറിച്ചു കൂടുതൽ അറിയാൻ ഡോ. സൈജോ തൈക്കാട്ടിലിനേയൊ (പറോക് എക്സി. ഡയറക്ടർ, ഫോൺ. 9544889896) ഫാ. ജെറിൻ അരിമ്പൂരിനേയൊ (കോഴ്സ് കോർഡിനേറ്റർ, ഫോൺ. 8113991882) ബന്ധപ്പെടുക. കോഴ്സിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവര്‍ക്ക് പറോക് വെബ്സൈറ്റിൽ (https://paroc.in/) രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Image: /content_image/India/India-2022-08-17-08:46:05.jpg
Keywords: :അജപാലന
Content: 19465
Category: 1
Sub Category:
Heading: കത്തോലിക്ക കോൺഗ്രസ് ഇനി ആഫ്രിക്കൻ രാജ്യങ്ങളിലും
Content: കംബാല: സീറോ മലബാർ സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലും പ്രവർത്തനം തുടങ്ങി. ഇതോടെ സംഘടനയുടെ പ്രവർത്തനമുള്ള രാജ്യങ്ങളുടെ എണ്ണം അമ്പതായി. കത്തോലിക്ക കോൺഗ്രസ് ആഫ്രിക്കൻ സമ്മേളനത്തിൽ ഗ്ലോബൽ ഭാരവാഹികളും ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു. ഉഗാണ്ട, സൗത്ത് ആഫ്രിക്ക, കെനിയ, സീഷെൽസ്, സാംബിയ, ഘാന, ബോട്സ്വാന, ഈജിപ്ത്, നൈജീരിയ എന്നീ രാജ്യങ്ങളിലാണു പുതിയതായി സമിതികൾ രൂപീകരിച്ചത്. ആഫ്രിക്കൻ രാജ്യങ്ങളിൽ സമുദായത്തിന്റെ പൈതൃകവും പാരമ്പര്യവും കാത്ത് സു ക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നു പുതിയ ഭാരവാഹികൾ അറിയിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം ആഫ്രിക്ക നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു കേരളത്തിനോട് വളരെ സാമ്യമുള്ള പ്രകൃതിയും കൃഷി രീതികളുമുള്ള ഉഗാണ്ട ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കത്തോലിക്കാ കോൺഗ്രസ് ശക്തിപ്പെടുമ്പോൾ സമുദായത്തിനു മുതൽക്കൂട്ടാവുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അന്‍പതാമത്തെ രാജ്യമായ നൈജീരിയയിൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ഡോ. വിൻസെന്റ് പാലത്തിങ്കലിന്റെ നേതൃത്വത്തിലുള്ള സമിതിയെ ഫാ. ജോർജ് നെടുമറ്റം അഭിനന്ദിച്ചു. ഫാ. ജോസഫ് ഇലഞ്ഞിക്കൽ സാംബിയ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് നവിൽ വർഗീസിന് ആയുഷ്കാല അംഗത്വം നൽകി ആഫ്രിക്കൻ കാമ്പയിനു തുടക്കം കുറിച്ചു. കത്തോലിക്ക കോൺഗ്രസ് വൈസ് പ്രസിഡന്റ് വർഗീസ് തമ്പി അധ്യക്ഷത വഹിച്ചു. ഉഗാണ്ട കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് പ്രഫ. കെ.എം.മാത്യു, ഫാ. അഭിലാഷ് ആന്റണി, ഗ്ലോബൽ ഭാരവാഹികളായ ജോമി മാത്യു, അഡ്വ പി.ടി. ചാക്കോ, ജോളി ജോസഫ്, ഡെന്നി കൈപ്പനാനി, രഞ്ജിത് ജോസഫ്, ജോബി നീണ്ടുകുന്നേൽ എന്നിവർ പ്രസംഗിച്ചു.ടോണി ജോസഫ് - കെനിയ, ബിനോയ് തോമസ് - റുവാണ്ട, ജോയീസ് ഏബ്രഹാം- സീഷെൽസ്, റോണി ജോസ് -സൗത്ത് ആഫ്രിക്ക, ജോസ് അക്കര - ഉഗാണ്ട, ബിജു ജോസ്- ഘാന, ആന്റണി ജോസഫ് - ബോട്സ്വാന ജോൺസൻ തൊമ്മാന- ഈജിപ്ത്, ഷാജി ജേക്കബ് - നൈജീരിയ തുടങ്ങിയവർ വിവിധ രാജ്യങ്ങളിൽ കത്തോലിക്കാ കോണ്‍ഗ്രസിനു നേതൃത്വം നൽകും.
Image: /content_image/India/India-2022-08-17-08:55:43.jpg
Keywords: കോണ്‍ഗ്ര
Content: 19466
Category: 1
Sub Category:
Heading: മാരോണൈറ്റ് മെത്രാപ്പോലീത്തയെ അന്യായമായി കസ്റ്റഡിയിലെടുത്ത സംഭവം; ആർച്ച് ബിഷപ്പിന് പിന്തുണയുമായി യുഎസ് മെത്രാന്‍ സമിതി
Content: ബെയ്റൂട്ട്: ഇസ്രായേല്‍ അതിര്‍ത്തിയില്‍ ലെബനീസ് സുരക്ഷാസേന അന്യായമായി കസ്റ്റഡിയിലെടുത്ത മാരോണൈറ്റ് മെത്രാപ്പോലീത്ത മൌസാ എല്‍-ഹാഗേക്ക് പിന്തുണയേറുന്നു. ഹയിഫാ ആന്‍ഡ് ഹോളിലാന്‍ഡ് മെത്രാപ്പോലീത്ത എല്‍-ഹാഗേക്ക് പിന്തുണയുമായി അമേരിക്കന്‍ മെത്രാന്‍ സമിതി രംഗത്തെത്തിയിട്ടുണ്ട്. പാവപ്പെട്ടവര്‍ക്കായി അദ്ദേഹം സമാഹരിച്ച വൈദ്യ സഹായവും, സാമ്പത്തിക സഹായവും പിടിച്ചെടുത്ത ലെബനീസ് സുരക്ഷാ സേനയുടെ നടപടിയെ യു.എസ് മെത്രാന്‍ സമിതി അപലപിച്ചു. ലെബനന്റേത് അപകടകരമായ നടപടിയാണെന്നു അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ ഇന്റര്‍നാഷണല്‍ ജസ്റ്റിസ് ആന്‍ഡ് പീസ്‌ കമ്മിറ്റിയുടെ ചെയര്‍മാനും റോക്ക്ഫോര്‍ഡ് മെത്രാനുമായ ഡേവിഡ് മാലോയ് പ്രസ്താവിച്ചു. ലെബനോൻ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ, കർദ്ദിനാൾ റായിയോടും ബിഷപ്പുമാരുടെ സിനഡിനോടും തങ്ങള്‍ ഐക്യദാർഢ്യം പുതുക്കുന്നുവെന്നു ബിഷപ്പ് മാലോയ് പറഞ്ഞു. മാരോണൈറ്റ് പാത്രിയാര്‍ക്കീസ് കര്‍ദ്ദിനാള്‍ ബേച്ചര റായിയുമായുള്ള ജൂലൈ 20-ലെ കൂടിക്കാഴ്ചക്ക് ശേഷം മാരോണൈറ്റ് മെത്രാന്‍മാരുടെ സ്ഥിര സിനഡ് പുറത്തുവിട്ട പ്രസ്താവനയെ ഉദ്ധരിച്ചുകൊണ്ടായിരുന്നു അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പരാമര്‍ശം. ലെബനീസ് സഭ മുന്‍ നൂറ്റാണ്ടുകളില്‍ അനുഭവിച്ച അധിനിവേശത്തേ തിരികെ കൊണ്ടുവരുന്നതാണ് സംഭവമെന്നു മാരോണൈറ്റ് മെത്രാന്മാര്‍ സംഭവത്തെ വിശേഷിപ്പിച്ചു. ഇത് അപകടകരമായ മാതൃകയാണെന്നു ലെബനോനിലെ അപ്പസ്തോലിക ന്യൂൺഷോ പ്രസ്താവിച്ചു. മെത്രാപ്പോലീത്തയുടെ കസ്റ്റഡി വ്യാജ ആരോപണത്തിന്റെ പേരിലാണെന്നും അദ്ദേഹത്തില്‍ നിന്നും പിടിച്ചെടുത്തത് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണമാണെന്നും കര്‍ദ്ദിനാള്‍ റായി പറഞ്ഞു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഇന്‍ ഡിഫന്‍സ് ഓഫ് ക്രിസ്റ്റ്യന്‍സ്' എന്ന സംഘടനയുടെ റിലീജിയസ് അഫയേഴ്സ് ബോര്‍ഡും മെത്രാപ്പോലീത്തയെ കസ്റ്റഡിയിലെടുത്ത നടപടിയെ അപലപിച്ചു. മതസ്വാതന്ത്ര്യത്തിന് നേര്‍ക്കുള്ള ഭീഷണിയാണിതെന്നു പരിപാടി കഴിഞ്ഞ് സംഘടന ആരോപിച്ചു. ഇക്കഴിഞ്ഞ ജൂലൈ 19ന് വിശുദ്ധ നാട്ടിലേക്കുള്ള തന്റെ ഇസ്രായേൽ സന്ദർശനത്തിനിടെ മെത്രാപ്പോലീത്തയെ അധികൃതർ കസ്റ്റഡിയിലെടുക്കുകയും അദ്ദേഹത്തിന്റെ സെല്‍ഫോണും പാസ്പോര്‍ട്ടും ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ പിടിച്ചെടുക്കുകയുമായിരുന്നു. 20 സ്യൂട്ട്കേസുകള്‍ നിറയെ മരുന്നും, 4,60,000 ഡോളറും പിടിച്ചെടുക്കുകയുണ്ടായി. വടക്കന്‍ ഇസ്രായേലിലെ ലെബനീസ് ക്രൈസ്തവര്‍ തങ്ങളുടെ ബന്ധുക്കള്‍ക്ക് നല്‍കുവാന്‍ ഏല്‍പ്പിച്ച പണമായിരുന്നു ഇത്. ഇസ്രായേലില്‍ നിന്നും ലെബനോനിലേക്ക് വരുന്ന വസ്തുക്കള്‍ സംബന്ധിച്ച നിയമത്തിന്റെ കീഴില്‍ വരുന്ന പണമാണിതെന്നു കേസ് കൈകാര്യം ചെയ്യുന്ന ജസ്റ്റിസ് ഫാദി അകികി പറഞ്ഞു. മെത്രാന്‍ സമിതിക്ക് പുറമേ കര്‍ദ്ദിനാള്‍ വില്‍ട്ടണ്‍ ഗ്രിഗറി, ഡാനിയല്‍ ഡിനാര്‍ഡോ, കര്‍ദ്ദിനാള്‍തിമോത്തി ഡോളന്‍ എന്നിവരും മാരോണൈറ്റ് മെത്രാപ്പോലീത്തക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ലെബനീസ് സുരക്ഷാസേനയുടെ മേലുള്ള തീവ്ര ഇസ്ലാമിക സ്വാഭാവമുള്ള ഹിസ്‌ബൊള്ളയുടെ സ്വാധീനമാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നത്.
Image: /content_image/News/News-2022-08-17-12:04:30.jpg
Keywords: ലെബ, മാരോ
Content: 19467
Category: 18
Sub Category:
Heading: തീരദേശ ജനതയുടെ പോരാട്ടം തുടരുന്നു; ദേവാലയങ്ങളിൽ കറുത്ത കൊടി ഉയർത്തി
Content: തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ നാലാം ഘട്ട സമരത്തിന് ആരംഭം. പ്രതിഷേധത്തിന്റെ ഭാഗമായി അതിരൂപതയുടെ എല്ലാ പള്ളികളിലും കറുത്ത കൊടി ഉയർത്തി. സ്വാതന്ത്ര്യദിനത്തിൽ കരിദിനം നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. പിന്നീട് ഇന്നലെത്തേക്ക് മാറ്റുകയായിരുന്നു. കേരളത്തിലുടനീളം ധാരാളം പ്രശ്നങ്ങളാണ് മത്സ്യത്തൊഴിലാളികൾ നേരിടുന്നതെന്ന് ലത്തീൻ രൂപത വികാരി ജനറൽ ഫാ.യൂജിൻ പെരേര പറഞ്ഞു. മാറിമാറി വരുന്ന സർക്കാരുകൾ അവർക്ക് വാഗ്ദാനങ്ങൾ മാത്രമാണ് നൽകുന്നത്. കാര്യങ്ങൾ ഒന്നും നടക്കുന്നില്ല. വിഴിഞ്ഞത്തെ കരാറുകളൊക്കെ തട്ടിപ്പാണ്. തട്ടിപ്പ് യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്നതാണെങ്കിലും ഇപ്പോഴത്തെ സർക്കാർ അന്വേഷിക്കുന്നില്ല. കേരളത്തിന്റെ സൈന്യമാണ് മത്സ്യത്തൊഴിലാളികൾ എന്നൊക്കെയാണ് ഈ സർക്കാർ പറഞ്ഞിരുന്നത്. എന്നാൽ മത്സ്യത്തൊഴിലാളികളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ ഒന്നും ചെയ്തില്ല. വലിയതുറയിലെ ക്യാമ്പുകൾ സന്ദർശിക്കാൻ പോലും തയ്യാറായില്ലായെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം മുല്ലൂരിലുള്ള അദാനിയുടെ തുറമുഖ കവാടത്തില്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഇന്ന് സമരം രണ്ടാം ദിവസത്തിലേക്ക് കടക്കുകയാണ്. ഇന്നലെ രണ്ട് ഇടവകകളില്‍ നിന്നുള്ള സംഘങ്ങളാണ് സമരരംഗത്ത് ഉണ്ടായിരുന്നത്. ഇവര്‍ ഇന്ന് പുലര്‍ച്ചയോടെയാണ് വീടുകളിലേക്ക് മടങ്ങിയത്. ഇന്ന് രാവിലെയോടെ പുതിയതുറ, പൂവാര്‍ ഇടവകകളില്‍ നിന്നുള്ള വിശ്വാസി സമൂഹം സമരവുമായി തുറമുഖ കവാടത്തിലെത്തി. രൂക്ഷമായ കടലാക്രമണം നേരിടുന്ന തീരദേശവാസികള്‍ ജൂലൈ 20 മുതൽ സമരം ആരംഭിച്ചിരുന്നു. എന്നിട്ടും പ്രശ്ന പരിഹാരത്തിന് ചെറുവിരലനക്കാൻ പോലും സർക്കാർ തയാറാകുന്നില്ലെന്നതാണ് ലത്തീൻ അതിരൂപതയെ കൂടുതൽ സമരങ്ങളിലേക്ക് തിരിയാൻ നിർബന്ധിതരാക്കിയത്.
Image: /content_image/India/India-2022-08-17-12:28:38.jpg
Keywords: ലത്തീ
Content: 19468
Category: 10
Sub Category:
Heading: നിക്കരാഗ്വേയിൽ പോലീസ് ഭീഷണിക്കിടെ ദേവാലയത്തിന് പുറത്ത് ബലിയര്‍പ്പിച്ച് വൈദികൻ; നിറകണ്ണുകളോടെ മതിലിന് പുറത്ത് വിശ്വാസികള്‍
Content: മനാഗ്വേ: അടിച്ചമര്‍ത്തലും അതിക്രമവും മൂലം കത്തോലിക്ക വേട്ടയാടല്‍ തുടര്‍ക്കഥയായ നിക്കരാഗ്വേയില്‍ പോലീസ് ഭീഷണിയെ തുടര്‍ന്നു വിശുദ്ധ കുർബാന ദേവാലയത്തിന് പുറത്ത് അർപ്പിച്ച് വൈദികന്‍. മതഗൽപ രൂപതയിൽ ഡാനിയൽ ഒർട്ടേഗ ഭരണകൂടത്തിന്റെ പോലീസ് ഉദ്യോഗസ്ഥർ ഒരു വൈദികനെ അറസ്റ്റ് ചെയ്യാൻ എത്തുകയും, ഇതിനെ തുടർന്ന് ആ ദേവാലയത്തിലെ തന്നെ മറ്റൊരു വൈദികന് വിശുദ്ധ കുർബാന ദേവാലയത്തിന് പുറത്ത് അർപ്പിക്കേണ്ടി വരികയുമായിരിന്നു. സാന്താ ലൂസിയ ഇടവകയിലെ ഫാ. വിസന്റേ മാർട്ടിനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് ഉദ്യോഗസ്ഥർ എത്തിയത്. പുലർച്ചെ 5:55ന് എത്തിയ പോലീസ് ഉദ്യോഗസ്ഥരോട് ഫാ. വിസന്റേ മാർട്ടിൻ അവിടെ ഇല്ലായെന്ന് സഹവികാരിയായ ഫാ. സെബാസ്റ്റ്യൻ ലോപ്പസ് പറഞ്ഞെങ്കിലും, വൈദികനെയും കാത്ത് പോലീസ് ഉദ്യോഗസ്ഥർ അവിടെ തന്നെ തുടർന്നു. ആറരയ്ക്ക് വിശുദ്ധ കുർബാനയുടെ സമയത്ത് മണിമുഴക്കിയപ്പോൾ പോലീസ് ഉദ്യോഗസ്ഥർ ദേവാലയത്തിൽ പ്രവേശിക്കുമോ എന്ന് ഭയപ്പെട്ട് ഫാ. സെബാസ്റ്റ്യൻ ദേവാലയത്തിന് വെളിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു. ദേവാലയത്തിലേക്ക് എത്തിയ വിശ്വാസികൾക്ക് മതിലിന് പുറത്തു നിന്ന് വിശുദ്ധ കുർബാനയിൽ പങ്കെടുക്കേണ്ടി വന്നു. ഈ സമയത്ത് നിരവധി വിശ്വാസികൾ കരയുന്നുണ്ടായിരുന്നു. നിരവധി ദിവസങ്ങളായി രാജ്യത്ത് കത്തോലിക്കാ സഭക്കെതിരെ നടന്നുവരുന്ന അക്രമ സംഭവങ്ങളുടെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് ഇത്. ഓഗസ്റ്റ് 14 ഞായറാഴ്ച മൂന്ന് വൈദികർക്ക് നേരെ പോലീസ് അതിക്രമം നടന്നിരുന്നു. കൂടാതെ മതഗൽപ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് റോളാണ്ടോ അൽവാരസ് ഓഗസ്റ്റ് നാലാം തീയതി മുതൽ വീട്ടുതടങ്കലിലാണ്. 5 വൈദികരും, രണ്ട് സെമിനാരി വിദ്യാർഥികളും, മൂന്ന് അല്മായരും അദ്ദേഹത്തോടൊപ്പമുണ്ട്. ബിഷപ്പ് അൽവാരസിന്റെ മെത്രാസന കാര്യാലയത്തിന് പുറത്ത് നിരവധി പോലീസ് ഉദ്യോഗസ്ഥരെയാണ് ഭരണകൂടം വിന്യസിച്ചിരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-17-18:58:08.jpg
Keywords: നിക്കരാ
Content: 19469
Category: 10
Sub Category:
Heading: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ലോകം മുഴുവനെയും ദൈവകരുണക്കായി സമര്‍പ്പിച്ചതിന് 20 വര്‍ഷം
Content: ക്രാക്കോവ്: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ലോകം മുഴുവനെയും ദൈവകരുണക്കായി നടത്തിയ വിശേഷാല്‍ സമര്‍പ്പണത്തിന് ഇന്നേക്ക് 20 വര്‍ഷം. 2002 ആഗസ്റ്റ് 17നു ദൈവകരുണയുടെ അപ്പസ്തോല വിശുദ്ധ ഫൗസ്റ്റീന കൊവാള്‍സ്ക നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട കോണ്‍വെന്റിന് സമീപം, ക്രാക്കോവിന് സമീപമുള്ള ലഗിവ്നികിയിലെ ഡിവൈന്‍ മേഴ്സി ദേവാലയത്തില്‍വെച്ചായിരുന്നു സമര്‍പ്പണം. വിശുദ്ധ ഫൗസ്റ്റീനയിലൂടെ പ്രഘോഷിക്കപ്പെട്ട ദൈവത്തിന്റെ കരുണാര്‍ദ്രമായ സ്നേഹത്തിന്റെ സന്ദേശം ഭൂമിയിലെ എല്ലാ നിവാസികള്‍ക്കും എത്തണമെന്ന തീവ്ര ആഗ്രഹത്തോടെയും, എല്ലാവരുടെയും ഹൃദയങ്ങളെ പ്രത്യാശകൊണ്ട് നിറക്കുവാനും വേണ്ടിയാണ് താന്‍ ഈ സമര്‍പ്പണം നടത്തുന്നതെന്നു സമര്‍പ്പണത്തിനിടെ നടത്തിയ പ്രസംഗത്തില്‍ പാപ്പ പറഞ്ഞിരിന്നു. കര്‍ത്താവായ യേശു ക്രിസ്തുവിന്റെ ദൃഢമായ വാഗ്ദാനം നിറവേറ്റപ്പെടുമെന്ന് താന്‍ പ്രതീക്ഷിക്കുന്നുവെന്നും, കര്‍ത്താവിന്റെ അന്ത്യ വരവിനായി ലോകത്തെ ഒരുക്കുന്നതിനുള്ള തീപ്പൊരി ഇവിടുന്നാണ് വരേണ്ടതെന്നും പറഞ്ഞ പാപ്പ, ഈ കരുണയുടെ അഗ്നി ലോകത്തിനു കൈമാറണമെന്നും ദൈവത്തിന്റെ കരുണയില്‍ ലോകം സമാധാനവും, മനുഷ്യന്‍ സന്തോഷവും കണ്ടെത്തുമെന്നും അന്നു കൂട്ടിച്ചേര്‍ത്തു. “ഞാന്‍ ഈ ദൗത്യം എന്റെ സഹോദരീ സഹോദരന്‍മാരായ നിങ്ങളേയും, പോളണ്ടിലെ സഭയേയും, പോളണ്ടിന് പുറമേ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വന്നിട്ടുള്ള ദൈവ കരുണയുടെ ഭക്തരേയും ഏല്‍പ്പിക്കുകയാണ്. കരുണയുടെ സാക്ഷികളാകുക” പാപ്പ പറഞ്ഞു. ഒരു തരത്തില്‍ പറഞ്ഞാല്‍ ദൈവകരുണ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ വ്യക്തിപരമായ ദൗത്യമായിരുന്നെന്നു സാന്‍ ഫെലിപെ നേരി ഒറേറ്ററിയില്‍ നിന്നുള്ള ഡിവൈന്‍ മേഴ്സി വിദഗ്ദനും അര്‍ജന്റീനിയന്‍ വൈദികനുമായ ഫാ. മൗരോ കാര്‍ലോറോസി പറഞ്ഞു. ക്രാക്കോവിലെ മെത്രാപ്പോലീത്തയായിരുന്ന കാലത്ത് ജോണ്‍ പോള്‍ രണ്ടാമന്‍ വിശുദ്ധയുടെ ജീവിതത്തേക്കുറിച്ചും പ്രശസ്തമായ ഡയറിയെ കുറിച്ചും ശാസ്ത്രീയവും, വിശദവുമായി പഠിച്ചിരിന്നു. ഇതിനെ തുടര്‍ന്നാണ്‌ വിശുദ്ധയുടെ നാമകരണ നടപടികള്‍ ആരംഭിച്ചത്. വിശുദ്ധന്‍ തന്നെയാണ് 1993-ല്‍ സിസ്റ്റര്‍ ഫൗസ്റ്റീനയെ വാഴ്ത്തപ്പെട്ടവളായും, 2000 ഏപ്രില്‍ 30-ന് വിശുദ്ധയായും പ്രഖ്യാപിച്ചത്. മൂന്നാം സഹസ്രാബ്ദത്തിലെ ആദ്യ വിശുദ്ധയാണ് വിശുദ്ധ ഫൗസ്റ്റീന. അന്നേ ദിവസം തന്നെ കര്‍ത്താവ് വിശുദ്ധയോട് അരുളി ചെയ്തതനുസരിച്ച് ഈസ്റ്റര്‍ കഴിഞ്ഞു വരുന്ന രണ്ടാം ഞായറാഴ്ച ദൈവകരുണയുടെ തിരുനാളായി പ്രഖ്യാപിച്ചിരിന്നു. വിശുദ്ധ ഫൗസ്റ്റീനയുടെ സന്ദേശത്തില്‍ നിന്നും സാക്ഷ്യത്തില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് ജോണ്‍ പോള്‍ രണ്ടാമന്‍ തന്റെ രണ്ടാമത്തെ ചാക്രിക ലേഖനമായ ‘ഡൈവ്സ് ഇന്‍ മിസെരികോര്‍ഡിയ’ രചിച്ചത്. വിശുദ്ധ പത്രോസിന്റെ സിംഹാസനത്തില്‍ അവരോധിതനായതു മുതല്‍ ദൈവം തന്റെ കരുണയെ പ്രചരിപ്പിക്കുവാന്‍ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും, തന്നെ തന്റെ മരണ സമയത്ത് ദൈവകരുണക്കും, കന്യകാമാതാവിനും സമര്‍പ്പിക്കണമെന്നും പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷം വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പറഞ്ഞിരിന്നു. വിശുദ്ധ ഫൗസ്റ്റീന വഴിയാണ് കരുണ കൊന്ത ചൊല്ലുവാന്‍ കര്‍ത്താവ് ലോകത്തോട്‌ ആഹ്വാനം ചെയ്തത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-17-19:33:59.jpg
Keywords: കരുണ
Content: 19470
Category: 18
Sub Category:
Heading: കുട്ടനാട്ടിലെ കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകണം: സീറോ മലബാർ സിനഡ്
Content: കാക്കനാട്: അപ്രതീക്ഷിതമായ മഴക്കെടുതിയും വെള്ളപ്പൊക്കവും മൂലം ദുരിതമനുഭവിക്കുന്ന കുട്ടനാടൻ കർഷകർക്ക് ധൈര്യവും ആശ്വാസവും നൽകുന്ന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് സീറോമലബാർ സിനഡ് സർക്കാരിനോട് ആവശ്യപ്പെട്ടു. കൂടെകൂടെയുണ്ടാകുന്ന കൃഷിനാശം കാർഷികമേഖലയെ തകർക്കുന്നതിനാൽ ശാശ്വതമായ പരിഹാരനടപടികൾ ഉണ്ടാകേണ്ടതുണ്ട്. ആറുകളിലെയും തോടുകളിലെയും കായലുകളിലെയും എക്കലും മണ്ണും നീക്കം ചെയ്ത് വെള്ളം ഒഴുകിമാറാനുള്ള സൗകര്യം അടിയന്തിരമായി ഉറപ്പുവരുത്തണം. എ സി കനാൽ പടിഞ്ഞാറ് ജലനിർഗമനമാർഗം പൂർത്തിയാക്കി പള്ളാതുരുത്തി വരെ തുറന്ന് വെള്ളപ്പൊക്കകെടുത്തി ഒഴിവാക്കാനുള്ള സൗകര്യം ഉണ്ടാകണം. ഇത്തവണത്തെ മഴക്കെടുതിയിൽ നശിച്ചുപോയത് ഏകദേശം 750 ഓളം ഏക്കർ പാടശേഖരത്തിലെ നെൽക്കൃഷിയാണ്. ഇൻഷുറൻസ് കമ്പനികൾ നൽകുന്ന നഷ്ടപരിഹാരം തികച്ചും അപര്യാപ്തമാകയാൽ നഷ്ടത്തിനാനുപാതികമായ പരിഹാരം നൽകാൻ സർക്കാർ തയ്യാറാകണം. തുടർച്ചയായി കൃഷിനാശമനുഭവിക്കുന്നവർ വലിയ സാമ്പത്തിക ദുരന്തത്തിലാണെന്നത് മറക്കരുത്. സ്വാമിനാഥൻ കമ്മീഷൻ പ്രകാരമുള്ള ‘കുട്ടനാട് പ്രോജക്ട്' അനുസരിച്ച് ബണ്ടുകൾ ബലപ്പെടുത്താനുള്ള പരിശ്രമം പൂർത്തിയാക്കിയിട്ടില്ല. മടവീഴ്ചയെ പ്രതിരോധിക്കത്തക്ക രീതിയിൽ ബണ്ടുകൾ ബലപ്പെടുത്താൻ അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കണം. കർഷകർക്ക് ഉപകാരമുള്ളതും പുതുതലമുറയെ കൃഷിയിലേക്കാകർഷിക്കുന്നതുമായ നിലപാടുകൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്നും സിനഡ് ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-08-17-19:40:05.jpg
Keywords: കൃഷി
Content: 19471
Category: 18
Sub Category:
Heading: വേണ്ടിവന്നാൽ മത്സ്യത്തൊഴിലാളികളെ പിന്തുണയ്ക്കാൻ താമസവും പ്രാർത്ഥനയും സമരപ്പന്തലിലേക്ക് മാറ്റും: ആർച്ച് ബിഷപ്പ് തോമസ് നെറ്റോ
Content: വിഴിഞ്ഞം: അവകാശങ്ങൾ നേടിയെടുക്കാൻ കൊടും വെയിലിൽ സമരം ചെയ്യുന്ന മത്സ്യത്തൊഴിലാളികളെ പിന്തുണയ്ക്കാൻ വേണ്ടിവന്നാൽ തന്റെ താമസവും പ്രാർത്ഥനയും ബിഷപ്സ് ഹൗസിൽ നിന്ന് സമരപ്പന്തലിലേക്ക് മാറ്റുമെന്ന് തിരുവനന്തപുരം ലത്തീൻ ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ. തുറമുഖ നിർമാണത്തെ തുടർന്നുള്ള തീരശോഷണം മൂലം വീടുകളും തൊഴിലും നഷ്ടപ്പെട്ടവർക്ക് അർഹമായ നഷ്ടപരിഹാരം തേടി തീരദേശവാസികൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണം സ്തംഭിപ്പിച്ചു നടത്തുന്ന രാപകൽ സമരത്തിന്റെ രണ്ടാം ദിവസം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്ന ആർച്ച്ബിഷപ്പ്. ദിവസങ്ങളായി മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തെക്കുറിച്ച് അന്വേഷിക്കുന്നതിനോ ചർച്ച ചെയ്യുന്നതിനോ സർക്കാർ തയാറായിട്ടില്ല. പോലീനെ ഉപയോഗിച്ച് സമരം അടിച്ചമർ ത്താൻ ശ്രമിച്ചാൽ ഭരണകുടത്തിനെ പാഠം പഠിപ്പിക്കുമെന്ന് ആർച്ച് ബിഷപ് മുന്നറിയിപ്പ് നൽകി. പ്രതിഷേധം കേരളത്തിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സമരമായി മാറുമ്പോൾ സ്വാഭാവികമായി നമ്മുടെ തലമുറയോട് ചെയ്യുന്ന ചരിത്രനിയോഗമാകും. കണ്ടിട്ടും മനസിലായിട്ടും കണ്ണു തുറക്കാത്ത ഭരണാധികാരികളോട് ഒന്നേ പറയാനുള്ളു; ജീവനുള്ളിടത്തോളം കാലം ഇതിനെതിരേ പൊരുതും. മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം കേരളത്തിന്റെ എല്ലാ ജില്ലകളിലെയും ഗ്രാമ ങ്ങളിലെയും ലത്തീൻ രൂപതകൾ ഏറ്റെടുത്തത് നിസാര കാര്യമല്ല. വായ് തുറക്കാത്ത രണ്ട് മന്ത്രിമാർ ഇന്നലെ വാ തുറന്നു. എന്നാൽ ഇവരുടെ വാക്കുകൾ വസ്തുതാ വിരുദ്ധമായിരുന്നുവെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
Image: /content_image/India/India-2022-08-18-09:52:00.jpg
Keywords: മത്സ്യ
Content: 19472
Category: 1
Sub Category:
Heading: ശ്രീലങ്കൻ സർക്കാരിനെതിരെ നടന്ന ജനാധിപത്യ പ്രക്ഷോഭത്തിൽ പങ്കെടുത്ത കത്തോലിക്ക വൈദികന് ജാമ്യം
Content: കൊളംബോ: ശ്രീലങ്കൻ സർക്കാരിനെതിരെ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്ത കത്തോലിക്ക വൈദികനായ ഫാ. അമില ജീവാന്ത പെരസിന് ജാമ്യം ലഭിച്ചു. കൊളംബോ ഫോർട്ട് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. രത്നപുര രൂപതയിൽ സേവനം ചെയ്യുന്ന ഫാ. അമില ജീവാന്ത സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെയും, കെടുകാര്യസ്ഥതയ്ക്കെതിരെയും കൊളംബോയിൽ നടന്ന പ്രതിഷേധ പ്രകടനങ്ങളില്‍ മുന്‍നിരയില്‍ ഉണ്ടായിരിന്നു. ഇതിന് പിന്നാലെ അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ വീട്ടിലും, കൊളംബോയ്ക്ക് 89 മൈലുകൾ അകലെയുള്ള ബാലൻഗോഡയിൽ സ്ഥിതിചെയ്യുന്ന സെന്റ് ജോസഫ് ദേവാലയത്തിലും വൈദികനെ അന്വേഷിച്ച് പോലീസ് എത്തിയിരുന്നു. ഓഗസ്റ്റ് 9നാണ് അറസ്റ്റ് തടയാൻ വേണ്ടി അമില ജീവാന്ത സുപ്രീംകോടതിയിൽ നൽകിയ പെറ്റീഷനിൽ വാദം കേട്ടത്. സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തി, നിയമവിരുദ്ധമായി സംഘടിച്ചവരുടെ കൂട്ടത്തിൽ പങ്കുചേർന്നു തുടങ്ങിയ കുറ്റങ്ങളാണ് പൊതു ജനങ്ങള്‍ക്കു വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ വൈദികനെതിരെ ഉന്നയിക്കപ്പെട്ടത്. 2022 മാർച്ച് മാസത്തിലാണ് സർക്കാരിനെതിരെയുള്ള പ്രതിഷേധ പ്രകടനങ്ങൾ ആരംഭിക്കുന്നത്. പരാജയപ്പെട്ട രാജ്യമാകുന്നതിൽ നിന്ന് ശ്രീലങ്കയെ സംരക്ഷിക്കുന്നതിന് വേണ്ടി സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഏപ്രിൽ മാസം രാജ്യത്തെ മെത്രാൻ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. രാജ്യത്തെ അരക്ഷിതാവസ്ഥയെയും പ്രതിഷേധത്തെയും തുടർന്ന് മെയ് ഒന്‍പതാം തീയതി മഹീന്ദ രജപക്സ പ്രധാനമന്ത്രി സ്ഥാനം ഒഴിഞ്ഞു. മെയ് 12നു പ്രസിഡന്റ് ഗോട്ടബയ രജപക്സ, റനിൽ വിക്രമസിംഗയെ രാജ്യത്തെ പ്രധാനമന്ത്രിയായി നിയമിച്ചു. ജൂലൈ ഒന്‍പതാം തീയതി നൂറുകണക്കിന് പ്രതിഷേധക്കാർ കൊളംബോയിലെ പ്രസിഡന്റിന്റെ കൊട്ടാരം വളയുകയും, ഗോട്ടബയ രജപക്സ സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്ന് അദ്ദേഹത്തിന് അവിടെനിന്നും രക്ഷപ്പെടേണ്ടി വന്നു. ഇതിനെ തുടർന്ന് റനിൽ വിക്രമസിംഗ ആക്ടിംഗ് പ്രസിഡന്‍റായി നിയമിതനായി. സർക്കാർ കെട്ടിടങ്ങൾ വിട്ടുപോകാമെന്ന് പ്രതിഷേധക്കാർ പറഞ്ഞെങ്കിലും സാമ്പത്തിക പ്രതിസന്ധിക്കെതിരെയുള്ള ജനങ്ങളുടെ പോരാട്ടം വീണ്ടും തുടർന്നു. പ്രതിഷേധക്കാരുടെ നേർക്ക് സർക്കാർ നടത്തുന്ന അതിക്രമങ്ങളെ ആംനസ്റ്റി അടക്കമുള്ള അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളും വിമർശിച്ചിരുന്നു. യുവജനങ്ങൾ അടക്കമുള്ളവരെ വളരെ ക്രൂരമായി പോലീസ് അറസ്റ്റ് ചെയ്യുന്നതിൽ ബിബിസിക്ക് നൽകിയ പ്രതികരണത്തിൽ ഫാ. അമില ജീവാന്തയും ആശങ്ക പങ്കുവെച്ചിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-18-11:09:24.jpg
Keywords: ശ്രീലങ്ക