category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകത്തോലിക്ക കോൺഗ്രസ് ഇനി ആഫ്രിക്കൻ രാജ്യങ്ങളിലും
Contentകംബാല: സീറോ മലബാർ സമുദായ സംഘടനയായ കത്തോലിക്ക കോൺഗ്രസ് വിവിധ ആഫ്രിക്കൻ രാജ്യങ്ങളിലും പ്രവർത്തനം തുടങ്ങി. ഇതോടെ സംഘടനയുടെ പ്രവർത്തനമുള്ള രാജ്യങ്ങളുടെ എണ്ണം അമ്പതായി. കത്തോലിക്ക കോൺഗ്രസ് ആഫ്രിക്കൻ സമ്മേളനത്തിൽ ഗ്ലോബൽ ഭാരവാഹികളും ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുത്തു. ഉഗാണ്ട, സൗത്ത് ആഫ്രിക്ക, കെനിയ, സീഷെൽസ്, സാംബിയ, ഘാന, ബോട്സ്വാന, ഈജിപ്ത്, നൈജീരിയ എന്നീ രാജ്യങ്ങളിലാണു പുതിയതായി സമിതികൾ രൂപീകരിച്ചത്. ആഫ്രിക്കൻ രാജ്യങ്ങളിൽ സമുദായത്തിന്റെ പൈതൃകവും പാരമ്പര്യവും കാത്ത് സു ക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നു പുതിയ ഭാരവാഹികൾ അറിയിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം ആഫ്രിക്ക നേതൃ സമ്മേളനം ഉദ്ഘാടനം ചെയ്തു കേരളത്തിനോട് വളരെ സാമ്യമുള്ള പ്രകൃതിയും കൃഷി രീതികളുമുള്ള ഉഗാണ്ട ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കത്തോലിക്കാ കോൺഗ്രസ് ശക്തിപ്പെടുമ്പോൾ സമുദായത്തിനു മുതൽക്കൂട്ടാവുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. അന്‍പതാമത്തെ രാജ്യമായ നൈജീരിയയിൽ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് ഡോ. വിൻസെന്റ് പാലത്തിങ്കലിന്റെ നേതൃത്വത്തിലുള്ള സമിതിയെ ഫാ. ജോർജ് നെടുമറ്റം അഭിനന്ദിച്ചു. ഫാ. ജോസഫ് ഇലഞ്ഞിക്കൽ സാംബിയ കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് നവിൽ വർഗീസിന് ആയുഷ്കാല അംഗത്വം നൽകി ആഫ്രിക്കൻ കാമ്പയിനു തുടക്കം കുറിച്ചു. കത്തോലിക്ക കോൺഗ്രസ് വൈസ് പ്രസിഡന്റ് വർഗീസ് തമ്പി അധ്യക്ഷത വഹിച്ചു. ഉഗാണ്ട കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് പ്രഫ. കെ.എം.മാത്യു, ഫാ. അഭിലാഷ് ആന്റണി, ഗ്ലോബൽ ഭാരവാഹികളായ ജോമി മാത്യു, അഡ്വ പി.ടി. ചാക്കോ, ജോളി ജോസഫ്, ഡെന്നി കൈപ്പനാനി, രഞ്ജിത് ജോസഫ്, ജോബി നീണ്ടുകുന്നേൽ എന്നിവർ പ്രസംഗിച്ചു.ടോണി ജോസഫ് - കെനിയ, ബിനോയ് തോമസ് - റുവാണ്ട, ജോയീസ് ഏബ്രഹാം- സീഷെൽസ്, റോണി ജോസ് -സൗത്ത് ആഫ്രിക്ക, ജോസ് അക്കര - ഉഗാണ്ട, ബിജു ജോസ്- ഘാന, ആന്റണി ജോസഫ് - ബോട്സ്വാന ജോൺസൻ തൊമ്മാന- ഈജിപ്ത്, ഷാജി ജേക്കബ് - നൈജീരിയ തുടങ്ങിയവർ വിവിധ രാജ്യങ്ങളിൽ കത്തോലിക്കാ കോണ്‍ഗ്രസിനു നേതൃത്വം നൽകും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-08-17 08:55:00
Keywordsകോണ്‍ഗ്ര
Created Date2022-08-17 08:55:43