Contents

Displaying 19021-19030 of 25050 results.
Content: 19413
Category: 18
Sub Category:
Heading: ദളിത് ക്രൈസ്തവർ നാളെ പ്രതിഷേധ ദിനം ആചരിക്കും
Content: തിരുവനന്തപുരം: ദളിത് ക്രൈസ്തവർക്കു ഭരണഘടന ഉറപ്പു നൽകിയ പട്ടികജാതി അവകാശവും മറ്റ് ആനുകൂല്യങ്ങളും നിഷേധിച്ചതിനെതിരേ ദേശവ്യാപകമായി നാളെ പ്രതിഷേധ ദിനം ആചരിക്കും. നാഷ്ണൽ കൗൺസിൽ ഓഫ് ദളിത് ക്രിസ്ത്യൻസ് (എൻസിഡിസി) കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) നാഷണൽ ക്രിസ്ത്യൻ ചർച്ചസ് ഇൻ ഇ ന്ത്യ (എൻസിസിഐ) എന്നിവയുടെ ആഭിമുഖ്യത്തിലാണ് കരിദിനാചരണം. കേരളത്തിൽ കൗൺസിൽ ഓഫ് ദളിത് ക്രിസ്ത്യൻസ് (സിഡിസി) കേരള കാത്തലിക് ബിഷപ്സ് കോൺഫറ ൻസ് (കെസിബിസി) കേരള ക്രിസ്ത്യൻ ചർച്ചസ് (കെസിസി) എന്നിവയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും കോട്ടയത്ത് പഴയ പോലീസ് മൈതാനത്തും കണ്ണൂരിൽ കളക്ട്രേറ്റിനു മുന്നിലും പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്നു കൗൺസിൽ ഓഫ് ദളിത് ക്രിസ്ത്യൻസ് കേരള ജനറൽ കൺവീനർ വി.ജെ.ജോർജ് അറിയിച്ചു.
Image: /content_image/India/India-2022-08-09-09:42:32.jpg
Keywords: ദളിത
Content: 19414
Category: 18
Sub Category:
Heading: വിവാഹത്തിനൊരുങ്ങുന്നവർക്കും വിവാഹ തടസ്സം നേരിടുന്നവർക്കുമുള്ള പ്രത്യേക ശുശ്രൂഷ
Content: വിവാഹത്തിനായി ഒരുങ്ങുന്നവരും വിവാഹ തടസ്സം നേരിടുന്നവരുമായ സഹോദരങ്ങൾക്കായി കോട്ടയം കളത്തിപ്പടി ക്രിസ്റ്റീൻ ധ്യാനകേന്ദ്രത്തിൽവെച്ച് പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷ നടക്കുന്നു. 2022 ആഗസ്റ്റ് 12 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3.00 മണിക്ക് ആരംഭിച്ച് ആഗസ്റ്റ് 15 തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.00 മണിക്ക് സമാപിക്കുന്ന വിധത്തിലാണ് പ്രാര്‍ത്ഥനാശുശ്രൂഷ. 'ബ്ലെസ്സിങ് 2022' എന്ന പേരിൽ 'ദ ഗ്ലോബൽ ഡിവൈൻ മേഴ്സി ഫൗണ്ടേഷൻ' ഒരുക്കുന്ന ഈ പ്രാർത്ഥനാ ശുശ്രൂഷ നയിക്കുന്നത് ഫാ. ഷാജി തുമ്പേച്ചിറയിലാണ്. ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, സാഗർ രൂപതയുടെ മുൻ ഇടയൻ മാർ ആൻ്റണി ചിറയത്ത്, അനുഗ്രഹീത വചനപ്രഘോഷകരായ റവ.ഫാ.ജോർജ്ജ് പള്ളിക്കുന്നേൽ (ഡയറക്ടർ, ഏഴു മുട്ടം താബോർ ധ്യാനകേന്ദ്രം), റവ.ഫാ.റോയി കണ്ണഞ്ചിറ, ബ്ര സന്തോഷ്.ടി (ക്രിസ്റ്റീൻ ), ബ്രദര്‍ തോമസ് കുമളി, ഡോ. മാമ്മൻ ചെറിയാൻ, ബ്ര ബൈജു മേനാച്ചേരി, ബ്ര. ജോഷി കറുകുറ്റി, ബ്ര ബാബു പോൾ എന്നിവരും നേതൃത്വം നല്കും. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് തടസ്സമായി നില്ക്കുന്ന കാരണങ്ങൾ കണ്ടെത്തുവാനും, വ്യക്തിപരമായ മാർഗ്ഗ നിർദ്ദേശങ്ങൾ സ്വീകരിക്കാനും അവസരമുണ്ടായിരിക്കും. അനുരഞ്ജന ശുശ്രൂഷ, ആന്തരീക സൗഖ്യ ശുശ്രൂഷ, വിവാഹ തടസ്സങ്ങൾ മാറാനുള്ള പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ, ശക്തമായ അനുഭവസാക്ഷ്യങ്ങൾ, ആത്മാവിനെ ഉജ്ജ്വലിപ്പിക്കുന്ന വചന ശുശ്രൂഷ, ജീവിത പങ്കാളിയെ കണ്ടെത്താനുള്ള സൗകര്യമൊരുക്കൽ ഇവയെല്ലാം ഈ ശുശ്രൂഷയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നു. ക്രിസ്റ്റീൻ, ക്രോസ് തുടങ്ങിയ മിനിസ്ട്രികളുടെ സഹകരണത്തോടെ നടക്കുന്ന ഈ ശുശ്രൂഷയിൽ വിവാഹത്തിന് ഒരുങ്ങുന്നവർ, വിവാഹ തടസ്സം നേരിടുന്നവർ, പുനർവിവാഹത്തിനൊരുങ്ങന്നവർ, തുടങ്ങിയവർക്ക് പങ്കെടുക്കാം. + 919495000244, +919495000245 ഈ നമ്പറുകളിൽ വിളിച്ച് സീറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ് മുൻകൂട്ടി ബുക്ക് ചെയ്യാതെയും ഇതിൽ പങ്കെടുക്കാവുന്നതാണ് മൂന്നു ദിവസത്തെ ഈ ശുശ്രൂഷക്ക് ആഹാരവും താമസ സൗകര്യവുമുൾപ്പടെ 900 രൂപയാണ് ഫീസ് #{blue->none->b-> അന്വേഷണങ്ങൾക്ക്: ‍}# +91 8281821927/ +91 94000 53469/+91 94950 23463
Image: /content_image/India/India-2022-08-09-09:54:26.jpg
Keywords: വിവാഹ
Content: 19415
Category: 1
Sub Category:
Heading: സഭയുടെ മൊത്തം കെട്ടുറപ്പിനെ ബാധിക്കുന്നതിനാല്‍ അവിടെയൊന്നും ജനത്തെ ആരും തെരുവിലിറക്കിയില്ല; കുറിപ്പുമായി മാര്‍ തോമസ് തറയില്‍
Content: ചങ്ങനാശ്ശേരി: സീറോ മലബാര്‍ സഭയുടെ ഏകീകൃത കുർബാന വിഷയത്തില്‍ നിലനില്‍ക്കുന്ന വിഭാഗീയതയിലെ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടിക്കൊണ്ട് ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. സിനഡ് നിർദേശിച്ച ഏകീകൃത കുർബാന രീതി നടപ്പാക്കുന്നത് എല്ലാ രൂപതകൾക്കും വേദനാജനകമായിരുന്നു. എന്നിട്ടും അവരെല്ലാം അത് നടപ്പാക്കിയത് ജനസമൂഹത്തിന്റെ മുമ്പിൽ നടത്തിയ അനുസരണ വ്രത പ്രഖ്യാപനത്തിന്റെ ശ്രേഷ്ഠത മനസ്സിൽ ഉണ്ടായിരുന്നതുകൊണ്ടാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ജപമാലയും കുരിശിന്റെ വഴിയും നിരോധിക്കുമെന്നും പള്ളിയിൽ നിന്നും രൂപങ്ങൾ എടുത്തു മാറ്റുമെന്നും ഒക്കെ നിരന്തരം കള്ളം പറഞ്ഞു വൈകാരികമായി ജനത്തെ പ്രകോപിപ്പിക്കാതെ അവരൊരിക്കലും മാർപാപ്പാക്കെതിരെ നിരത്തിലിറങ്ങില്ലായെന്നും കുറിപ്പില്‍ പറയുന്നുണ്ട്. വിശുദ്ധ കുര്‍ബാന ഏകീകൃത ക്രമം എതിർ സ്വരവുമില്ലാതെ നടപ്പാക്കിയ ഒത്തിരി രൂപതകൾ കേരളത്തിൽ തന്നെ ഉണ്ട്. അവിടെയൊന്നും ജനത്തെ ആരും തെരുവിലിറക്കിയില്ല. എന്തുകൊണ്ടായിരിക്കും? പതിനായിരം പേരെ സംഘടിപ്പിച്ചു റാലി നടത്താൻ കഴിവില്ലാത്ത ഒരൊറ്റ രൂപതയെങ്കിലുമുണ്ടോ നമ്മുടെ സഭയിൽ? അവരൊക്കെ വിചാരിച്ചാൽ പതിനായിരമോ ഇരുപതിനായിരമോ അമ്പതിനായിരമോ ആൾക്കാരെ ഇറക്കാം. എന്നിട്ടും അവരാരും അത് ചെയ്തില്ല. കാരണം മാർപാപ്പയുടെയും സിനഡിൻറെയും തീരുമാനത്തിനെതിരെ ജനത്തെ ഇറക്കിയാൽ അത് ഭാവിയിൽ സഭയുടെ മൊത്തം കെട്ടുറപ്പിനെ ബാധിക്കും എന്നബോധ്യം നിലനില്‍ക്കുന്നതിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകീകൃത ബലിയര്‍പ്പണത്തിനെതിരായി കന്യാസ്തീകളെ പോലും തെരുവില്‍ ഇറക്കിയത് ഒത്തിരി തെറ്റുധാരണകൾ പരത്തതാതെ സാധിക്കില്ലെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. ഏകീകൃത കുർബാന നടപ്പാക്കിയാൽ മാതാവിനോടുള്ള ജപമാലയും കുരിശിന്റെ വഴിയും നിരോധിക്കുമെന്നും പള്ളിയിൽ നിന്നും രൂപങ്ങൾ എടുത്തു മാറ്റുമെന്നും ഒക്കെ നിരന്തരം കള്ളം പറഞ്ഞു വൈകാരികമായി ജനത്തെ പ്രകോപിപ്പിക്കാതെ അവരൊരിക്കലും മാർപാപ്പാക്കെതിരെ നിരത്തിലിറങ്ങില്ലായെന്നും ബിഷപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. ഏകീകൃത കുർബാന രീതി ഫ്രാൻസിസ് പാപ്പ കയ്യൊപ്പു ചാർത്തിയ കത്തിലൂടെയാണെന്നുപോലും അറിയിക്കാതെ എല്ലാം സിനഡിന്റെമേൽ കെട്ടിവച്ചു ജനത്തെ തെരുവിലിറക്കുമ്പോൾ താൽക്കാലിക വിജയം കിട്ടുമെങ്കിലും ഈ സഭയുടെ ഭാവിയെ അതെപ്രകാരം ബാധിക്കുമെന്ന വിവേകം ഇനിയെങ്കിലും നമുക്കുണ്ടാവട്ടെയെന്ന വാക്കുകളോടെയാണ് മാര്‍ തോമസ് തറയിലിന്റെ കുറിപ്പ് അവസാനിക്കുന്നത്. #{blue->none->b-> ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ‍}# സിനഡ് നിർദേശിച്ച ഏകീകൃത കുർബാന രീതി നടപ്പാക്കുന്നത് എല്ലാ രൂപതകൾക്കും വേദനാജനകമായിരുന്നു. എന്നിട്ടും അവരെല്ലാം അത് നടപ്പാക്കി. ഒരു എതിർ സ്വരവുമില്ലാതെ നടപ്പാക്കിയ ഒത്തിരി രൂപതകൾ കേരളത്തിൽ തന്നെ ഉണ്ട്. അവിടെയൊന്നും ജനത്തെ ആരും തെരുവിലിറക്കിയില്ല. എന്തുകൊണ്ടായിരിക്കും? പതിനായിരം പേരെ സംഘടിപ്പിച്ചു റാലി നടത്താൻ കഴിവില്ലാത്ത ഒരൊറ്റ രൂപതയെങ്കിലുമുണ്ടോ നമ്മുടെ സഭയിൽ? അവരൊക്കെ വിചാരിച്ചാൽ പതിനായിരമോ ഇരുപത്തിനായിരമോ അമ്പതിനായിരമോ ആൾക്കാരെ ഇറക്കാം. എന്നിട്ടും അവരാരും അത് ചെയ്തില്ല. കാരണം മാർപ്പാപ്പയുടെയും സിനഡിൻറെയും തീരുമാനത്തിനെതിരെ ജനത്തെ ഇറക്കിയാൽ അത് ഭാവിയിൽ സഭയുടെ മൊത്തം കെട്ടുറപ്പിനെ ബാധിക്കും എന്നൊരു ബോധ്യവും തങ്ങൾ ജനസമൂഹത്തിന്റെ മുമ്പിൽ നടത്തിയ അനുസരണ വ്രത പ്രഖ്യാപനത്തിന്റെ ശ്രേഷ്ഠതയും അവരുടെ മനസ്സിൽ ഉണ്ടായിരുന്നതുകൊണ്ടായിരിക്കാം...മാത്രമല്ല, കന്യാസ്ത്രീകളെ പോലും മാർപാപ്പയോടുള്ള വിധേയത്വത്തിനെതിരായി നിരത്തിലിറക്കണമെങ്കിൽ ഒത്തിരി തെറ്റുധാരണകൾ പരത്താതെ സാധിക്കില്ല താനും. ഏകീകൃത കുർബാന നടപ്പാക്കിയാൽ മാതാവിനോടുള്ള ജപമാലയും കുരിശിന്റെ വഴിയും നിരോധിക്കുമെന്നും പള്ളിയിൽ നിന്നും രൂപങ്ങൾ എടുത്തു മാറ്റുമെന്നും ഒക്കെ നിരന്തരം കള്ളം പറഞ്ഞു വൈകാരികമായി ജനത്തെ പ്രകോപിപ്പിക്കാതെ അവരൊരിക്കലും മാർപ്പാപ്പാക്കെതിരെ നിരത്തിലിറങ്ങില്ല. ഏകീകൃത കുർബാന നടപ്പാക്കണമെന്ന് സ്നേഹപൂർവ്വം നമ്മോടു ആവശ്യപ്പെട്ടത് പരിശുദ്ധ ഫ്രാൻസിസ് പാപ്പ കയ്യൊപ്പു ചാർത്തിയ കത്തിലൂടെയാണെന്നുപോലും അറിയിക്കാതെ എല്ലാം സിനഡിന്റെമേൽ കെട്ടിവച്ചു ജനത്തെ തെരുവിലിറക്കുമ്പോൾ താൽക്കാലിക വിജയം കിട്ടുമെങ്കിലും ഈ സഭയുടെ ഭാവിയെ അതെപ്രകാരം ബാധിക്കുമെന്ന വിവേകം ഇനിയെങ്കിലും നമുക്കുണ്ടാവട്ടെ! #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-09-10:30:50.jpg
Keywords: തറയില്‍
Content: 19416
Category: 1
Sub Category:
Heading: മതനിന്ദ നിയമവും ക്രൈസ്തവ വിരുദ്ധ പീഡനങ്ങളും; ദുരവസ്ഥ പങ്കുവെച്ച് ലാഹോർ ആർച്ച് ബിഷപ്പ്
Content: ലാഹോര്‍: പാക്കിസ്ഥാനിലെ ക്രൈസ്തവ വിശ്വാസികൾ നേരിടുന്ന പീഡനങ്ങളെ പറ്റിയും, അതിനെ പ്രതിരോധിക്കാൻ സഭ രൂപം കൊടുക്കുന്ന മാർഗങ്ങളെപ്പറ്റിയും പങ്കുവെച്ച് ലാഹോർ ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഷാ. അടുത്തിടെ ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡുമായി കൂടിക്കാഴ്ചയ്ക്ക് അമേരിക്കയില്‍ എത്തിയപ്പോൾ 'അലത്തെയ' മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പാക്കിസ്ഥാനിലെ ഇപ്പോഴത്തെ സാഹചര്യം അദ്ദേഹം വിശദീകരിച്ചത്. പാക്കിസ്ഥാന്റെ മതനിന്ദ നിയമങ്ങളാണ് ഏറ്റവും വലിയ വെല്ലുവിളികളിലൊന്നെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. പാക്കിസ്ഥാൻ പീനൽ കോഡിലെ സെക്ഷൻ 295-ബി, 295-സി എന്നിവ യഥാക്രമം ജീവപര്യന്തവും വധശിക്ഷയും മതനിന്ദ നിയമത്തിന് ശിപാർശ ചെയ്യുന്നു. ലോകമെമ്പാടുമുള്ള അഭിഭാഷകരിൽ നിന്ന് പാകിസ്ഥാനിലും മറ്റിടങ്ങളിലും നിന്നും വരെ ഇത്തരം നിയമങ്ങൾ പിൻവലിക്കാൻ എണ്ണമറ്റ ആഹ്വാനങ്ങൾ ഉണ്ടായിട്ടുണ്ട്. ആത്യന്തികമായി മതനിന്ദ കുറ്റത്തിൽ നിന്ന് കുറ്റവിമുക്തയാക്കപ്പെടുകയും വധശിക്ഷയിൽ നിന്ന് മോചിപ്പിക്കപ്പെടുകയും ചെയ്ത ആസിയ ബീബിയുടെ കേസ് ഈ വിഷയം ആഗോള തലത്തില്‍ ചര്‍ച്ചയാക്കി. പാക്കിസ്ഥാനിൽ 96.5% മുസ്ലീങ്ങളാണ്. ഉയരുന്ന കേസുകളിൽ ഭൂരിഭാഗവും ഇസ്‌ലാമിനെതിരെയുള്ള മതനിന്ദ ആരോപണങ്ങളാണെന്ന് ബിഷപ്പ് പറഞ്ഞു. മതാന്തര സംവാദത്തിനുള്ള നിരവധി ഗ്രൂപ്പുകൾക്ക് തങ്ങൾ രൂപം നൽകിയിട്ടുണ്ട്. ലാഹോറിലെ ഗ്രൂപ്പിൽ മാത്രം 60 അംഗങ്ങളുണ്ട്. ഇതിൽ ഇസ്ലാമിക നേതാക്കളും, ഹിന്ദു, സിക്ക് മത പ്രതിനിധികളും ഉൾപ്പെടുന്നു. കൂടാതെ മുൾട്ടാൻ, ഇസ്ലാമാബാദ്, കറാച്ചി, ഹൈദരാബാദ് തുടങ്ങിയ സ്ഥലങ്ങളിലും ഗ്രൂപ്പുകളുണ്ട്. കാര്യങ്ങളെ പറ്റി കൂടുതൽ വ്യക്തത വരുകയും, ബന്ധങ്ങൾ ദൃഢമാവുകയും ചെയ്യുമ്പോൾ ഒരുപാട് തെറ്റിദ്ധാരണകൾ നീങ്ങി കിട്ടുമെന്നാണ് ആർച്ച് ബിഷപ്പ് സെബാസ്റ്റ്യൻ ഷാ പറയുന്നത്. അമുസ്ലിങ്ങളെ തട്ടിക്കൊണ്ടുപോകുന്ന വിഷയം അധികൃതരുടെയും, ഇസ്ലാമിക നേതാക്കന്മാരുടെയും ശ്രദ്ധയിൽ കൊണ്ടുവരാനുള്ള ശ്രമം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിർബന്ധിത മതപരിവർത്തനത്തിൽ നിന്ന് ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ട പെൺകുട്ടികളെ രക്ഷിക്കുന്നതിന് നിയമപരവും, നയപരവുമായ തടസ്സങ്ങൾ ഉണ്ടെന്ന് പാക്ക് മനുഷ്യാവകാശ സംഘടനകൾ അടുത്തിടെ പറഞ്ഞിരുന്നു. വിഷയം ക്രൈസ്തവ പെൺകുട്ടികളെ മാത്രമല്ല, ഹിന്ദു പെൺകുട്ടികളെയും ബാധിക്കുന്നതാണെന്ന് ആർച്ച് ബിഷപ്പ് ചൂണ്ടിക്കാട്ടി. തട്ടിക്കൊണ്ടു പോകുമെന്ന ഭയം കൂടാതെ ഭാവിയിൽ കുട്ടികൾക്ക് പാർക്കുകളിൽ സ്വതന്ത്രമായി കളിക്കാൻ സാധിക്കുമെന്ന പ്രതീക്ഷ അദ്ദേഹം പങ്കുവെച്ചു. ദീർഘനാളായി കത്തോലിക്ക സഭയുടെ പാക്കിസ്ഥാനിലെ പ്രവർത്തനത്തിന് വലിയ സഹായങ്ങൾ നൽകിവരുന്ന സംഘടനയാണ് എയിഡ് ടു ദി ചർച്ച് ഇൻ നീഡ്. തട്ടിക്കൊണ്ടു പോകലുകളും, നിർബന്ധിത മതപരിവർത്തനവും തടയാൻ പ്രാദേശിക സഭകളുമായി ചേർന്ന് നിരവധി പദ്ധതികളാണ് സംഘടന ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-09-12:25:24.jpg
Keywords: ലാഹോ, പാക്കി
Content: 19417
Category: 1
Sub Category:
Heading: യുപിയിൽ ജന്മദിനാഘോഷത്തിനിടെ പ്രാര്‍ത്ഥന നടത്തിയ 6 ക്രൈസ്തവ സ്ത്രീകള്‍ക്ക് ജയില്‍ ശിക്ഷ
Content: ന്യൂഡല്‍ഹി: വടക്കേ ഇന്ത്യന്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ മഹാരാജ് ഗഞ്ച് ഏരിയയിലെ അസ്മാഗഗഡില്‍ ജന്മദിനാഘോഷത്തിനിടെ നടത്തിയ പ്രാര്‍ത്ഥനയുടെ പേരില്‍ 6 ദളിത്‌ ക്രൈസ്തവ സ്ത്രീകള്‍ക്ക് ജയില്‍ ശിക്ഷ. ജൂലൈ 30ന് നടന്ന ജന്മദിനാഘോഷം നിര്‍ബന്ധിത മതപരിവര്‍ത്തനമാണെന്ന തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷദിന്റെ (വി.എച്ച്.പി) വ്യാജ ആരോപണത്തിന്റെ പേരിലായിരുന്നു അറസ്റ്റ്. അതേസമയം അവിടെ നടന്ന പ്രാര്‍ത്ഥന രാഷ്ട്രീയ നേട്ടത്തിനായി വി.എച്ച്.പി മതപരിവര്‍ത്തനത്തിനുള്ള ശ്രമമാക്കി വരുത്തിത്തീര്‍ക്കുകയായിരുന്നെന്നാണ് അറസ്റ്റിലായവരുടെ അഭിഭാഷകനും, കുടുംബാംഗങ്ങളും പറയുന്നത്. ഇന്ദ്ര കാലാ, സുബഗി ദേവി, സാധ്ന സവിത, സുനിത എന്നിവരേയാണ് ഇന്ദ്ര കാലായുടെ കുഞ്ഞിന്റെ ജന്മദിനാഘോഷത്തിനിടെ വി.എച്ച്.പി ബ്ലോക്ക് പ്രസിഡന്റ് അഷുതോഷ് സിംഗിന്റെ വ്യാജ പരാതിയുടെ പുറത്ത് യു.പി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജന്മദിനാഘോഷത്തിന്റെ മറവില്‍ മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് തങ്ങള്‍ക്ക് അറിവ് കിട്ടിയതായും, തങ്ങള്‍ ഇക്കാര്യം പോലീസിനെ അറിയിക്കുകയും ചെയ്തുവെന്നു ജിജി അഷുതോഷ് സിംഗ് ആരോപിച്ചു. സ്ത്രീകള്‍ തന്നെ ഭീഷണിപ്പെടുത്തിയതായും സിംഗിന്റെ പരാതിയില്‍ പറയുന്നുണ്ട്. പീനല്‍ കോഡിലെ 504, 506 വകുപ്പുകള്‍ അനുസരിച്ച് സമാധാന ലംഘനത്തിനും, ഭീഷണിപ്പെടുത്തലിനുമാണ് കേസ് ചാര്‍ജ്ജ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായ സ്ത്രീകളെ പ്രത്യേകമായി സി.ജെ.എം കോടതിയിലാണ് ഹാജരാക്കിയതെന്നതും സംശയാസ്പദമാണ്. ഓഗസ്റ്റ് 16-ന് ഈ കേസ് വീണ്ടും പരിഗണിക്കും. അതേസമയം ജന്മദിനാഘോഷത്തില്‍ പരസ്പരം അറിയാവുന്നവരും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. യേശുവില്‍ വിശ്വസിക്കുന്ന അവര്‍ കേക്ക് മുറിക്കുന്നതിനു മുന്‍പ് പ്രാര്‍ത്ഥിക്കുക മാത്രമാണ് ചെയ്തതെന്നും ഇതിനിടയില്‍ അമിത് സിംഗ് എന്ന യുവാവ് അവിടെ എത്തി നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിക്കുകയായിരുന്നുവെന്നും സാമൂഹ്യ പ്രവര്‍ത്തകനായ ദിനനാഥ്‌ ജെയിസ്വാര്‍ പറഞ്ഞു. ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു സ്ത്രീകളുടെ അഭിഭാഷകനായ മുനീഷ് ചന്ദ്ര പറഞ്ഞു. ഇന്ത്യയില്‍ രാഷ്ട്രീയ നേട്ടത്തിനും ജനസമ്മതിക്കുമായി നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിക്കുന്നത് പച്ച പരമാര്‍ത്ഥമാണെന്നും, സ്ത്രീകള്‍ക്ക് ജാമ്യം നിഷേധിക്കപ്പെട്ടതില്‍ രാഷ്ട്രീയ സമ്മര്‍ദ്ധമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അറസ്റ്റിലായ സ്ത്രീകളില്‍ ഒരാള്‍ വികലാംഗയും, മറ്റൊരാള്‍ക്ക് ഭിന്നശേഷിയുള്ള കുട്ടിയുമുണ്ട്. ഇന്ത്യയില്‍ കഴിഞ്ഞ വര്‍ഷം മാത്രം ഏതാണ്ട് മുന്നൂറോളം കുറ്റകൃത്യങ്ങളാണ് ക്രൈസ്തവര്‍ക്കെതിരെ നടന്നിട്ടുള്ളത്‌. ക്രിസ്ത്യാനിയായി ജീവിക്കുന്നതിന് ബുദ്ധിമുട്ടുള്ള രാജ്യങ്ങളെ കുറിച്ച് സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സ് പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ പത്താമതാണ് ഇന്ത്യയുടെ സ്ഥാനം.
Image: /content_image/News/News-2022-08-09-15:00:59.jpg
Keywords: ഹിന്ദുത്വ
Content: 19418
Category: 13
Sub Category:
Heading: വിയറ്റ്നാമീസ് ജനതയുടെ കണ്ണീരൊപ്പിയ യു‌എസ് മിഷ്ണറി വൈദികന്‍ ഫാ. പാട്രിക്ക് ബെര്‍ണാര്‍ഡ് വിടവാങ്ങി
Content: ഹോ ചി മിന്‍ സിറ്റി: രണ്ട് ദശാബ്ദക്കാലം സ്തുത്യര്‍ഹമായ സേവനം വഴി പതിനായിരങ്ങളുടെ ഹൃദയം കീഴടക്കിയ അമേരിക്കന്‍ മിഷ്ണറി വൈദികന്‍ ഫാ. പാട്രിക്ക് ബെര്‍ണാര്‍ഡ് ഫില്‍ഫിന്റെ സ്മരണയില്‍ വിയറ്റ്നാമീസ് ജനത. ഇക്കഴിഞ്ഞ ജൂലൈ 25ന് അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ഓറഞ്ചില്‍വെച്ച് വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് അദ്ദേഹം നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. 89കാരനായ ഫാ. പാട്രിക് തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും അജഗണത്തിനിടയില്‍ പൂര്‍ണ്ണമായും ദൈവസേവനത്തിനായിട്ടാണ് സമര്‍പ്പിച്ചത്. അവസാന ഇരുപത് വര്‍ഷക്കാലം വിയറ്റ്‌നാമിലായിരിന്നു. വൈദികരെയും, വിശ്വാസികളേയും ഇംഗ്ലീഷ് പഠിപ്പിക്കുകയും, വേദനകളിലൂടെ കടന്നുപോകുന്നവര്‍ക്ക് ആത്മീയവും, ഭൗതികവുമായ പിന്തുണ നൽകുകയും ചെയ്ത അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുവാന്‍ വൈദികനും, സെമിനാരി വിദ്യാര്‍ത്ഥികളും, അത്മായരും ഉള്‍പ്പെടെ നിരവധി ആളുകള്‍ ഹോ ചി മിന്‍ സിറ്റിയില്‍ തടിച്ചു കൂടിയിരിന്നു. അമേരിക്കയില്‍ കുടിയേറിയ ഐറിഷ് ദമ്പതികളുടെ മകനായിരുന്നു ഫാ. പാട്രിക്. സൊസൈറ്റി ഓഫ് മേരി സമൂഹത്തില്‍ ചേര്‍ന്ന ഫാ. പാട്രിക് 1972-ലാണ് തിരുപ്പട്ട സ്വീകരണം നടത്തിയത്. 1990 കളില്‍ കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ സ്പിരിച്ച്വല്‍ ഡയറക്ടറായി സേവനം ചെയ്യവേയാണ് വിയറ്റ്‌നാം യുദ്ധത്തിന് ശേഷം വിയറ്റ്നാം ജനത അനുഭവിക്കുന്ന കഷ്ടതകളെ കുറിച്ച് ഫാ. പാട്രിക് അറിയുന്നത്. 2000-ന്റെ അവസാനത്തോടെ ഒരു വിയറ്റ്‌നാമി വിദ്യാര്‍ത്ഥിക്കൊപ്പമാണ് അദ്ദേഹം വിയറ്റ്‌നാമില്‍ എത്തുന്നത്. ആളുകളുടെ പശ്ചാത്തലം അന്വേഷിക്കാതെ അവര്‍ക്ക് ഭക്ഷണവും അവശ്യ സാധനങ്ങളും വിതരണം ചെയ്യുന്നതില്‍ പ്രാദേശിക വൈദികര്‍ക്കൊപ്പം ഫാ. പാട്രിക്കും പങ്കാളിയായി. അമേരിക്കയില്‍ നിന്നുള്ള സംഭാവനകള്‍ സ്വീകരിച്ചുകൊണ്ട് അദ്ദേഹം വിയറ്റ്‌നാമിലെ ഗ്രാമങ്ങളില്‍ ശുദ്ധജലവും, ഭക്ഷണവും, വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകളും ലഭ്യമാക്കി. ഇതിനു പുറമേ പാവപ്പെട്ടവര്‍ക്ക് വീടുകളും നിര്‍മ്മിച്ച് നല്‍കുകയുണ്ടായി. കുഷ്ഠരോഗികള്‍, അനാഥര്‍, ഉപേക്ഷിക്കപ്പെട്ട പ്രായമായവര്‍ തുടങ്ങി വിവിധങ്ങളായ വേദനകളിലൂടെ കടന്നുപോകുന്നവരെ സഹായിക്കുന്നതില്‍ അദ്ദേഹം സന്തോഷം കണ്ടെത്തിയിരുന്നു. ആരോഗ്യപരിപാലന രംഗത്തും അദ്ദേഹത്തിന്റെ കരുണയുടെ കരങ്ങള്‍ പതിഞ്ഞിരിന്നു. “എന്റെ ശരീരം ഐറിഷ് ആണെങ്കില്‍, എന്റെ ആത്മാവ് വിയറ്റ്‌നാമീസാണ്” - എന്ന്‍ അദ്ദേഹം പറഞ്ഞിട്ടുണ്ട്. സ്നേഹവും, സൗഹൃദവുള്ള ആരും ഇഷ്ടപ്പെടുന്ന 'വിയറ്റ്‌നാമിലെ ഒരു നല്ല മാലാഖ' എന്നാണ് സെമിനാരി പ്രൊഫസ്സറായ ഫാ. ജോസഫ് ഹോങ് ങ്ങോക്ക് ഡങ് അന്തരിച്ച ഫാ. പാട്രിക്കിനെ വിശേഷിപ്പിച്ചത്. നിരവധി പേരുടെ ഹൃദയങ്ങളെ കവര്‍ന്ന എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടു കൂടിയ മനുഷ്യനാണ് ഫാ. പാട്രിക്കെന്നും, സ്നേഹവും അനുകമ്പയും നിറഞ്ഞ ഈ മിഷ്ണറി വൈദികൻ വിയറ്റ്നാമിലെ തന്റെ ജീവിതത്തിന്റെ അവസാന രണ്ട് പതിറ്റാണ്ടുകളില്‍ തന്റെ അടുക്കൽ വരുന്നവരുമായി ജീവിതം പങ്കിടാൻ അക്ഷീണം പ്രയത്നിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോ ചി മിന്‍ സിറ്റി അതിരൂപതയിലെ വിവിധ ദേവാലയങ്ങളില്‍ ജൂലൈ 30നും ഓഗസ്റ്റ് 1നും അദ്ദേഹത്തിന്റെ ഫോട്ടോവെച്ച് അനുസ്മരണമുണ്ടായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-09-17:12:37.jpg
Keywords: വിയറ്റ്
Content: 19419
Category: 1
Sub Category:
Heading: നിക്കരാഗ്വേയില്‍ വേട്ടയാടല്‍ തുടര്‍ന്ന് ഒര്‍ട്ടേഗ ഭരണകൂടം; മെത്രാനും വൈദികരും വീട്ടു തടങ്കലില്‍
Content: മനാഗ്വേ: നിക്കരാഗ്വേയില്‍ ഏകാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന ഒര്‍ട്ടേഗ ഭരണകൂടത്തിന്റെ കത്തോലിക്ക സഭക്കെതിരെയുള്ള കിരാത നടപടികള്‍ തുടരുന്നു. ഗവണ്‍മെന്റിനെ അസ്ഥിരപ്പെടുത്തുവാന്‍ അക്രമി സംഘങ്ങളെ സംഘടിപ്പിക്കുവാന്‍ ശ്രമിച്ചുവെന്ന അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ച് മതഗല്‍പ്പ മെത്രാന്‍ റൊണാള്‍ഡോ ജോസ് അല്‍വാരസ് ഉള്‍പ്പെടെയുള്ള കത്തോലിക്ക നേതാക്കള്‍ക്കെതിരെയാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. അതേസമയം ഓഗസ്റ്റ് 3 മുതല്‍ ബിഷപ്പ് അല്‍വാരെസും, ആറു വൈദികരും, ഏതാനും വിശ്വാസികളും മതഗല്‍പ്പയിലെ ചാന്‍സെറിയില്‍ വീട്ടുതടങ്കലിലാണ്. പോലീസിന്റെ കടുത്ത നിരീക്ഷണത്തില്‍ കഴിയുന്ന അവരെ ഓഗസ്റ്റ് 5-ന് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതില്‍ നിന്നു പോലീസ് തടഞ്ഞത് ചര്‍ച്ചയായിരിന്നു. ഇതിന് പിന്നാലേ അദ്ദേഹം തെരുവിറങ്ങി ദിവ്യകാരുണ്യ ആശീര്‍വാദം നല്‍കിയിരിന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പിന്നീട് വൈറലായി. ഓഗസ്റ്റ് 5-പുറത്തുവിട്ട പ്രസ്താവനയിലൂടെ നിക്കാരാഗ്വേയുടെ പോലീസ് നേതൃത്വം ബിഷപ്പ് അല്‍വാരസ് ഉള്‍പ്പെടെയുള്ള കത്തോലിക്ക നേതാക്കള്‍ക്കെതിരെ കടുത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. ആശയവിനിമയ മാധ്യമങ്ങളും, സമൂഹ മാധ്യമങ്ങളും വഴി അക്രമ സംഘങ്ങളെ സംഘടിപ്പിക്കുവാനും, ജനങ്ങള്‍ക്കിടയില്‍ വിദ്വോഷം പരത്തുവാന്‍ അവരെ പ്രോത്സാഹിപ്പിച്ചുവെന്നും, സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും ഭംഗം വരുത്തുന്ന അന്തരീക്ഷം സൃഷ്ടിച്ചുവെന്നുമാണ് ആരോപണം. ഇതിനെ കുറിച്ചുള്ള അന്വേഷണം തങ്ങള്‍ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞതായും, അന്വേഷണം നേരിടുന്ന വ്യക്തികള്‍ വീട്ടുതടങ്കലില്‍ ആയിരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. 2003 മുതല്‍ സാധുതയില്ലാത്ത ലൈസന്‍സ് വെച്ചുകൊണ്ട് പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് രൂപതയിലെ അടക്കം എട്ട് കത്തോലിക്കാ റേഡിയോ സ്റ്റേഷനുകള്‍ ഒര്‍ട്ടേഗ ഭരണകൂടം അടച്ചുപൂട്ടിയിരിന്നു. എന്നാല്‍ വേണ്ട രേഖകള്‍ സര്‍ക്കാരിന്റെ റെഗുലേറ്ററി ഏജന്‍സിക്ക് സമര്‍പ്പിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് രൂപത പറയുന്നത്. എന്തുകാര്യത്തിനാണ് താന്‍ അന്വേഷണം നേരിടുന്നതെന്ന് തനിക്കറിയില്ലെന്നും, പോലീസ് സ്വന്തം അനുമാനങ്ങള്‍ ഉണ്ടാക്കുകയാണെന്നും സമീപകാലത്ത് പുറത്തുവന്ന ഒരു വീഡിയോ പ്രസംഗത്തിലൂടെ ബിഷപ്പ് പറഞ്ഞിരിന്നു. ഇവിടെ തങ്ങള്‍ ഒരുമിച്ചാണെന്നും, തങ്ങളുടെ ആന്തരിക ശക്തി ചോര്‍ന്നിട്ടില്ലെന്നും, ഉത്ഥിതനായ ക്രിസ്തുവില്‍ പ്രതീക്ഷ ഉള്ളതിനാല്‍ തങ്ങള്‍ ഭയപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 15 വര്‍ഷങ്ങളായി ഡാനിയല്‍ ഒര്‍ട്ടേഗയാണ് നിക്കാരാഗ്വേ ഭരിക്കുന്നത്. 2018 ഏപ്രിലില്‍ സാമൂഹ്യ സുരക്ഷാ സംവിധാനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെയുള്ള ജനരോഷവും, പ്രതിഷേധവും രാജ്യം മുഴുവന്‍ വ്യാപിച്ചപ്പോൾ പ്രതിഷേധത്തെ അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ കര്‍ക്കശ നടപടികള്‍ കൈകൊണ്ടതിനെത്തുടര്‍ന്ന്‍ 355 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരിന്നു. കള്ളത്തരത്തിലൂടെയും, എതിരാളികളെ രാഷ്ട്രീയമായി അടിച്ചമര്‍ത്തുകയും ചെയ്തുകൊണ്ട് 2021-ല്‍ ഒര്‍ട്ടേഗ വീണ്ടും അധികാരത്തിലേറുകയായിരിന്നു. അദ്ദേഹത്തിന്റെ സ്വേച്ഛാതിപത്യ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി കത്തോലിക്ക സഭ നേരത്തെ മുതല്‍ രംഗത്തുണ്ട്. തന്നെ അധികാരത്തില്‍ നിന്നും പുറത്താക്കുവാനുള്ള ശ്രമങ്ങളെ കത്തോലിക്ക സഭ പിന്തുണക്കുന്നു എന്നാരോപിച്ചുകൊണ്ട് സഭക്കെതിരെ പരസ്യമായി ശത്രുത്ര പ്രഖ്യാപിച്ചിരിക്കുന്ന ഒര്‍ട്ടേഗ വളരെ മോശം വിശേഷണങ്ങളാണ് മെത്രാന്മാര്‍ക്ക് നല്‍കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ ആന്‍ഡ്‌ കരീബിയന്‍ എപ്പിസ്കോപ്പല്‍ സമിതിയിലെ മെത്രാന്മാര്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള മെത്രാന്‍ സമിതികള്‍, അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ്, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങി നിരവധി സംഘടനകള്‍ നിക്കാരാഗ്വേ ഭരണകൂടത്തിന്റെ കിരാത നടപടികളെ ശക്തമായി അപലപിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-09-19:47:52.jpg
Keywords: നിക്കരാ
Content: 19420
Category: 18
Sub Category:
Heading: സമാധാന പ്രതിജ്ഞയും ബോധവത്കരണ സെമിനാറും നടത്താന്‍ ലെയ്റ്റി കൗൺസിൽ
Content: കൊച്ചി: ഭീകരവാദത്തിനെതിരേ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ വിവിധ കേന്ദ്രങ്ങളിൽ സമാധാന പ്രതിജ്ഞയും ബോധവത്കരണ സെമിനാറും സംഘടിപ്പിക്കുന്നു. പ്രാദേശികമായ സാഹചര്യങ്ങളും സൗകര്യങ്ങളും കണക്കിലെടുത്ത് 13 മുതൽ 15 വരെയാണ് വിവിധ സ്ഥലങ്ങളിൽ സമാധാന പ്രതിജ്ഞാ പരിപാടികൾ നടത്തുന്നത്. സിബിസിഐ ലെയ്റ്റി കൗൺസിലിന്റെ കീഴിലുള്ള 14 റീജണൽ കൗൺസിലുകൾ, വിവിധ രൂപതകൾ, കത്തോലിക്കാസംഘടനകൾ എന്നിവരോടൊപ്പം വിവിധ സംസ്ഥാനങ്ങളിലെ ഒട്ടേറെ സാമൂഹിക സാംസ്കാരി ക പ്രസ്ഥാനങ്ങളും ദേശസ്നേഹികളും സമാധാന പ്രതിജ്ഞയിൽ പങ്കുചേരുമെന്ന് സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. വി.സി. സെബാസ്റ്റ്യൻ അറിയിച്ചു.
Image: /content_image/India/India-2022-08-10-10:50:51.jpg
Keywords: ലെയ്റ്റി
Content: 19421
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട 15 വയസ്സുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടി മോചിതയായി
Content: ഫൈസലാബാദ്: മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പെണ്‍കുട്ടികള്‍ തട്ടിക്കൊണ്ടുപോകപ്പെടുന്നത് പതിവായ പാക്കിസ്ഥാനില്‍ ഇക്കഴിഞ്ഞ മെയ് 5-ന് തട്ടിക്കൊണ്ടുപോകപ്പെട്ട പതിനഞ്ചുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് ഒടുവില്‍ മോചനം. ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ ലാല റോബിന്‍ ഡാനിയല്‍ നടത്തിയ സമ്മര്‍ദ്ധത്തിനും, ‘നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ്‌ പീസ്‌’ന്റെ (എന്‍.സി.ജെ.പി) ഇടപെടലിനും ഒടുവിലാണ് സബാ മാസിയുടെ മോചനം സാധ്യമായത്. വീട്ടിലെ ബുദ്ധിമുട്ട് കാരണം പഞ്ചാബ് പ്രവിശ്യയില്‍ ഫൈസലാബാദിന് സമീപമുള്ള മദീന പട്ടണത്തിലേക്ക് തന്റെ സഹോദരിയായ മുക്കദാസിനൊപ്പം വീട്ടുവേലക്കായി പോകുന്ന വഴിക്കാണ് അയല്‍ക്കാരനും, നിര്‍മ്മാണ തൊഴിലാളിയും, മുഹമ്മദ്‌ യാസിറും സുഹൃത്തുക്കളും ചേര്‍ന്ന് സഹോദരിയെ തള്ളിമാറ്റി സബയെ ബലംപ്രയോഗിച്ച് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയത്. 40-ന് മുകളില്‍ പ്രായമുള്ള യാസിര്‍ മൂന്നു പ്രാവശ്യം വിവാഹം ചെയ്ത വ്യക്തിയാണ്. തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ സബാ പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) മായി പങ്കുവെച്ചു. ഈസ്റ്ററിന് പുതിയ വസ്ത്രങ്ങള്‍ മേടിച്ചു തരണമെന്ന്‍ താനും സഹോദരിയും വീട്ടില്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ശുചീകരണ തൊഴിലാളിയായ തന്റെ പിതാവിന് അതിന് കഴിഞ്ഞില്ലെന്നും, ഓരോ ദിവസവും തള്ളിനീക്കുവാന്‍ കഷ്ടപ്പെടുന്ന കുടുംബത്തെ സഹായിക്കുവാനായിട്ടാണ് താനും വീട്ടുജോലിക്ക് പോകുവാന്‍ നിര്‍ബന്ധിതയായതെന്നും സബാ പറയുന്നു. ബോധം കെടുത്തിയാണ് തന്നെ ഓട്ടോയില്‍ കൊണ്ടുപോയത്. ബോധം വന്നപ്പോള്‍ താന്‍ ഫൈസലാബാദില്‍ നിന്നും 130 മൈല്‍ അകലെയുള്ള ഗുജ്രാട്ടിലായിരുന്നു. ദിവസങ്ങളോളം പട്ടിണികിടന്നിട്ടും യാസിര്‍ തന്നെ വിട്ടയക്കുവാന്‍ കൂട്ടാക്കിയില്ലെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ സബായുടെ പിതാവായ നദീം മാസി ഫൈസലാബാദ് പോലീസില്‍ പരാതിപ്പെട്ടെങ്കിലും സബാ യാസിറിനെ വിവാഹം ചെയ്തുവെന്നും, വിവാഹ ഉടമ്പടി അധികം താമസിയാതെ ലഭിക്കുമെന്നും പറഞ്ഞ് പോലീസ് മടക്കിവിടുകയായിരുന്നു. സബായുടെ കേസ് ആഗോള ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ ലാല ഡാനിയല്‍ റോബിന്‍ ദിവസവും അക്ഷീണ പ്രയത്നം നടത്തിയിരിന്നു. ഇതിനുപുറമേ, ബന്ധുവായ ഒരു കത്തോലിക്ക വിശ്വാസി കേസ് ‘എന്‍.സി.ജെ.പി’യുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാനും ഇടപെടല്‍ നടത്തി. സബായുടെ കേസ് വാര്‍ത്തയായതോടെ പെണ്‍കുട്ടിയെ മദീന ടൌണ്‍ പോലീസ് സ്റ്റേഷന് സമീപമുള്ള പാര്‍ക്കില്‍ ഉപേക്ഷിച്ചിട്ടുണ്ടെന്നു പറഞ്ഞുകൊണ്ട് യാസിറിന്റെ ബന്ധു സബായുടെ പിതാവിനെ ഫോണില്‍ അറിയിക്കുകയായിരുന്നു. യാസിറിനെതിരെ പരാതി നല്‍കുവാന്‍ സബാ തയ്യാറാണെന്നും, മയക്കുമരുന്നിന് അടിമയായ യാസിറിനെ അറസ്റ്റ് ചെയ്യണമെന്നും എന്‍.സി.ജെ.പി യുടെ രൂപതാ ഡയറക്ടറായ ഫാ. ഖാലിദ് റഷീദ് അസി ആവശ്യപ്പെട്ടിട്ടുണ്ട്. 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നതിന് നിയമപരമായ വിലക്കുണ്ടെങ്കിലും മതന്യൂനപക്ഷങ്ങളില്‍ പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ തട്ടിക്കൊണ്ടു പോയി മതം മാറ്റി നിര്‍ബന്ധിത വിവാഹത്തിനു ഇരയാക്കുന്നത് പാക്കിസ്ഥാനില്‍ പതിവാണ്. കഴിഞ്ഞ വര്‍ഷം മാത്രം 38 ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മതന്യൂനപക്ഷങ്ങളില്‍പ്പെട്ട 78 പെണ്‍കുട്ടികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായെന്നാണ് സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ കണക്കുകളില്‍ പറയുന്നത്. എന്നാല്‍ പുറത്തുവരാത്ത കേസുകള്‍ വളരെ വലുതാണ്. പാക്കിസ്ഥാനില്‍ പ്രതിവര്‍ഷം മതന്യൂനപക്ഷങ്ങളില്‍പ്പെട്ട ആയിരത്തോളം സ്ത്രീകള്‍ നിര്‍ബന്ധിതമായി മതപരിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ടെന്ന്‍ ഫോബ്സ് മാഗസിനും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-10-11:55:24.jpg
Keywords: പാക്കി
Content: 19422
Category: 13
Sub Category:
Heading: മയക്കുമരുന്നിനെതിരെ തീര്‍ത്ഥാടന പോരാട്ടവുമായി അർജന്റീന തെരുവുകളിൽ സേവനം ചെയ്യുന്ന വൈദികർ
Content: ബ്യൂണസ് അയേഴ്സ്: മയക്കുമരുന്നിനെതിരെ 'ഔർ ലേഡി ഓഫ് ലുജാൻ' എന്ന പേരിൽ അർജന്റീനയിൽ അറിയപ്പെടുന്ന ദൈവ മാതാവിന്റെ മാധ്യസ്ഥം തേടി ഒരുവർഷം നീണ്ട് നിൽക്കുന്ന തീർത്ഥാടനത്തിന് അർജന്റീന തെരുവുകളിൽ സേവനം ചെയ്യുന്ന വൈദികർ തുടക്കമിട്ടു. സാൻ കയറ്റാനോ സാങ്ചുറിയിൽ നിന്നും ഓഗസ്റ്റ് 7നാണ് ലുജാൻ മാതാവിന്റെ ചിത്രത്തിന്റെ മാതൃകയും വഹിച്ചുകൊണ്ടുള്ള തീർത്ഥാടനം ആരംഭിച്ചത്. തീർത്ഥാടകർ ഈ ചിത്രവും വഹിച്ചുകൊണ്ട് ഹോഗാർ ഡി ക്രസ്റ്റോ എന്ന പേരിൽ അറിയപ്പെടുന്ന പുനരധിവാസ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തും. ബ്യൂണസ് അയേഴ്സ് സഹായ മെത്രാന്‍ ഗുസ്താവോ ഓസ്കർ കരാരയുടെ വിശുദ്ധ കുർബാന അർപ്പണത്തോടെയാണ് തീർത്ഥാടനത്തിന് ഔദ്യോഗിക തുടക്കമായത്. തെരുവിൽ സേവനം ചെയ്യുന്ന ഫെഡറേഷൻ ഫമീലിയ ഗ്രാൻഡേ ഹോഗാർ ഡി ക്രസ്റ്റോയുടെ അധ്യക്ഷൻ ജോസ് മരിയ പെപ്പെ ഡി പവോള വിശുദ്ധ കുർബാനയിൽ സന്ദേശം നൽകി സംസാരിച്ചു. മയക്കുമരുന്നിന് അടിമയായി ആരും മരിക്കാത്ത ഒരു അർജൻറീനയാണ് തങ്ങൾക്ക് ആവശ്യമെന്നും, തീർത്ഥാടന ചിത്രവുമായി രാജ്യത്തുടനീളം തങ്ങൾ സന്ദർശനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പ ഏറെക്കാലം ബ്യൂണസ് അയേഴ്സിലെ ആർച്ച് ബിഷപ്പ് ആയിരുന്നു. ഈ നാളുകളിൽ ആർച്ച് ബിഷപ്പിന്റെ ശുപാർശയിൽ മയക്കുമരുന്നിൽ നിന്നും യുവാക്കളെ രക്ഷിക്കാൻ നിരവധി കേന്ദ്രങ്ങൾക്ക് കത്തോലിക്ക സഭ തുടക്കമിട്ടിരുന്നു. 2008ലെ പെസഹ വ്യാഴാഴ്ച മയക്കുമരുന്നിന് അടിമപ്പെട്ടിരുന്നവരുടെ കാലുകൾ കഴുകി ആദ്യത്തെ ഹോഗാർ ഡി ക്രസ്റ്റോ കേന്ദ്രത്തിന് ആരംഭം കുറിച്ചതും ജോർജ് മാരിയോ ബർഗോളിയോ (ഫ്രാൻസിസ് പാപ്പ) ആയിരുന്നു. ഈ കേന്ദ്രങ്ങളുടെ സഹായത്തോടെ മയക്കുമരുന്നിൽ മുക്തി നേടിയ നിരവധി യുവജനങ്ങൾ തീർത്ഥാടനത്തിന്റെ ഭാഗമാകുമെന്ന് ഫാ. ജോസ് മരിയ കൂട്ടിച്ചേർത്തു. ഈ പ്രതീക്ഷ മറ്റുള്ളവർക്കും പങ്കുവെക്കാനാണ് തീർത്ഥാടനം ആരംഭിച്ചത്. മയക്കുമരുന്ന് അടിമപ്പെട്ട് മരിച്ചവരുടെ പ്രതീകമായി ഒരു പതാകയും, മാതാവിൻറെ ചിത്രത്തോടൊപ്പം തീർത്ഥാടകർ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-10-15:25:49.jpg
Keywords: മയക്ക