Contents

Displaying 18981-18990 of 25050 results.
Content: 19373
Category: 10
Sub Category:
Heading: നഗരത്തിന്റെ വിശുദ്ധന്‍ യാക്കോബ് ശ്ലീഹായുടെ പ്രദക്ഷിണം ആഘോഷമാക്കി സാന്റിയാഗോയിലെ വിശ്വാസികൾ
Content: സാന്റിയാഗോ: വിശുദ്ധ യാക്കോബ് ശ്ലീഹായുടെ അനുസ്മരണാർത്ഥം ക്യൂബയിലെ സാന്റിയാഗോ ഡി ക്യൂബയിലെ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത പ്രദക്ഷിണം വലിയ ആഘോഷമായി മാറി. നഗരത്തിന്റെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ യാക്കോബ് ശ്ലീഹയെ അനുസ്മരിച്ചതിനൊപ്പം, സാന്റിയാഗോ ഡി ക്യൂബ നഗരം സ്ഥാപിതമായതിന്റെ അഞ്ഞൂറ്റിയേഴാം വാർഷിക ആഘോഷവും അന്നേദിവസം നടന്നു. ഔവർ ലേഡി ഓഫ് ദ അസംപ്ഷൻ കത്തീഡ്രൽ ദേവാലയത്തിൽ ജൂലൈ 25ന് ആർച്ച് ബിഷപ്പ് ഡിയോനിസിയോ ഗാർസിയ ഇബാനസ് അർപ്പിച്ച ബലിയിൽ പങ്കെടുക്കാൻ വൻ വിശ്വാസി സമൂഹമാണ് എത്തിചേർന്നിരുന്നത്. സ്പെയിനിൽ നിന്ന് എത്തിയവർ നഗരം സ്ഥാപിച്ച്, യാക്കോബ് ശ്ലീഹായെ അതിന്റെ മധ്യസ്ഥനാക്കിയ സംഭവം ആർച്ച് ബിഷപ്പ് തന്റെ സന്ദേശത്തിൽ സ്മരിച്ചു. ബുദ്ധിമുട്ടേറിയ നാളുകളിലും, അതിരൂപതയിലും, ക്യൂബ മുഴുവനിലും സുവിശേഷ വത്കരണം നടത്താൻ വിശുദ്ധന്റെ ഗുണങ്ങൾ അനുകരിക്കാൻ അദ്ദേഹം രാജ്യത്തെ കത്തോലിക്ക വിശ്വാസികളോട് ആഹ്വാനം ചെയ്തു. പ്രശ്നങ്ങളുടെ നടുവിൽ നാം പ്രതീക്ഷ നൽകണം. ആ പ്രതീക്ഷ യേശുക്രിസ്തുവിലാണ്. ആനന്ദത്തിന്റെയും, ദുരിതത്തിന്റെയും മധ്യേ യേശുക്രിസ്തു നമ്മോടൊപ്പം ഉണ്ടാവുകയും, നമ്മെ നയിക്കുകയും ചെയ്യും. എല്ലാ ക്യൂബക്കാരും വിശുദ്ധനെ അനുകരിച്ചാൽ സമാധാനത്തിലും, സ്നേഹത്തിലും, നീതിയിലും അധിഷ്ഠിതമായി മുന്നോട്ടുപോകുന്ന ഒരു സ്ഥലമായി നഗരം മാറുമെന്ന് ആർച്ച് ബിഷപ്പ് ഡിയോനിസിയോ ഗാർസിയ ഇബാനസ് പറഞ്ഞു. വിശ്വസ്തരാകാൻ വേണ്ടി തങ്ങൾക്ക് വേണ്ടിയും, രാഷ്ട്രീയ അധികൃതർക്ക് വേണ്ടിയും പ്രാർത്ഥിക്കണമെന്ന് അദ്ദേഹം ആഹ്വാനം നൽകി. ദിവ്യബലിക്ക് ശേഷം കത്തീഡ്രൽ ദേവാലയത്തിലെ വിശുദ്ധന്റെ തിരുസ്വരൂപവുമായി വിശ്വാസികൾ പ്രദക്ഷിണം നടത്തി. ഇതിനുശേഷം ആർച്ച് ബിഷപ്പ് നഗരത്തിന് ആശിർവാദം നൽകി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ക്യൂബയിൽ കഴിഞ്ഞവർഷം ഭരണകൂടത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്ത നിരവധി ആളുകൾ ഇപ്പോഴും തടവറയിലാണ്. ഇതിൽ ചിലർക്ക് 10 വർഷത്തിന് മുകളിലാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. തടവറയിൽ കഴിയുന്നവരെ മോചിപ്പിക്കാൻ അധികൃതരുടെ ഹൃദയം തുറക്കുന്നതിന് വേണ്ടി പരിശുദ്ധ കന്യകാമറിയത്തോട് ജൂലൈ 17 തീയതി ആർച്ച് ബിഷപ്പ് ഡിയോനിസിയോ പ്രത്യേക മാധ്യസ്ഥം തേടിയിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-02-16:26:54.jpg
Keywords: യാക്കോ
Content: 19374
Category: 1
Sub Category:
Heading: ആരോഗ്യ പ്രശ്നങ്ങള്‍ വകവെക്കാതെ ഫ്രാന്‍സിസ് പാപ്പ കസാക്കിസ്ഥാനിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: കാല്‍ മുട്ടില്‍ നേരിടുന്ന നിരവധിയായ പ്രശ്നങ്ങളെ തുടര്‍ന്ന് യാത്രകള്‍ പരിമിതപ്പെടുത്തുമെന്ന് സൂചന നല്‍കിയെങ്കിലും ഫ്രാന്‍സിസ് പാപ്പ കസാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമെന്ന് വത്തിക്കാന്‍ സ്ഥിരീകരിച്ചു. വിവിധ മത നേതാക്കളുടെ ഏഴാം സമ്മേളനത്തോടനുബന്ധിച്ചാണ് പാപ്പ സെപ്റ്റംബർ 13 മുതൽ 15 വരെ കസാക്കിസ്ഥാന്‍ സന്ദര്‍ശിക്കുക. രാജ്യത്തെ ഭരണാധികാരികളുടെയും സഭാനേതൃത്വത്തിന്റെയും ക്ഷണം സ്വീകരിച്ചുകൊണ്ടാണ് പാപ്പ കസാക്കിസ്ഥാനില്‍ എത്തുകയെന്നും പ്രധാന സന്ദർശനവേദി തലസ്ഥാനമായ നൂർ-സുൽത്താൻ ആയിരിക്കുമെന്നും പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിനിമയ കാര്യാലയത്തിൻറെ മേധാവി മത്തേയൊ ബ്രൂണി പറഞ്ഞു. ഫ്രാൻസിസ് പാപ്പയുടെ മുപ്പത്തിയെട്ടാമത്തെ വിദേശ ഇടയസന്ദർശനമാണിത്. സെപ്റ്റംബർ 13-ന് ചൊവ്വാഴ്‌ച പ്രാദേശിക സമയം രാവിലെ 7.15-ന് റോമിലെ ലെയൊണാർദൊ ഡാവിഞ്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പാപ്പ നൂർ സുൽത്താനിലേക്ക് യാത്ര തിരിക്കും. പത്തു മണിക്കൂര്‍ നീണ്ട യാത്രയ്ക്ക് ശേഷം പ്രാദേശിക സമയം വൈകുന്നേരും 5.45ന് പാപ്പ എത്തിച്ചേരും. വിമാനത്താവളത്തിലെ സ്വീകരണാനന്തരം ഔദ്യോഗിക സ്വീകരണ ചടങ്ങ് രാഷ്ട്രപതി ഭവനിൽ നടക്കും. രാഷ്ടപതി മന്ദിരത്തില്‍ കസാക്കിസ്ഥാൻറെ പ്രസിഡൻറ് കാസിം ജോമാർട്ടുമായി കൂടിക്കാഴ്ച നടത്തും. ഇവിടെ രാഷ്ട്രാധികാരികളെയും ജനപ്രതിനിധികളെയും നയതന്ത്രപ്രതിനിധികളെയും പാപ്പ അഭിസംബോധന ചെയ്തു സംസാരിക്കും. അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ രണ്ടാം ദിനമായ സെപ്റ്റംബർ 14-ന് ബുധനാഴ്ച പ്രാദേശികസമയം രാവിലെ 10 മണിക്ക് മതനേതാക്കളുമൊത്തു കൂടിക്കാഴ്ച നടത്തും. മത നേതാക്കളുടെ ഏഴാം സമ്മേളനത്തില്‍ പാപ്പ പങ്കെടുക്കും. 12 മണിക്ക് വിവിധ മതനേതാക്കളുമൊത്ത് സ്വകാര്യ കുടിക്കാഴ്ച നടത്തും. വൈകുന്നേരം 4.45-ന് എക്സ്പോ മൈതാനിയിൽ പാപ്പ ദിവ്യബലി അർപ്പിക്കും. സന്ദര്‍ശനത്തിന്റെ അവസാന ദിനമായ പതിനഞ്ചാം തീയതി രാജ്യത്തെ ജെസ്യൂട്ട് സമൂഹത്തിലെ അംഗങ്ങളുമായി അപ്പസ്തോലിക് കാര്യാലയത്തില്‍ സ്വകാര്യ കൂടിക്കാഴ്ച നടത്തും. ഇതേ തുടര്‍ന്നു നിത്യസഹായനാഥയുടെ നാമത്തിലുള്ള കത്തീഡ്രലിൽവച്ച് മെത്രാന്മാരെയും വൈദികരെയും ശെമ്മാശ്ശന്മാരെയും സമർപ്പിതരെയും വൈദികാർഥികളെയും അജപാലനപ്രവർത്തകരെയും സംബോധന ചെയ്യും. ഉച്ചക്കഴിഞ്ഞു മൂന്നുമണിക്ക് പാപ്പ, മതനേതാക്കളുടെ സമ്മേളനത്തിന്റെ സമാപന ചടങ്ങിലും പങ്കെടുക്കും. അവിടെനിന്ന് നൂർ സുൽത്താൻ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു പോകുന്ന പാപ്പ യാത്രയയപ്പ് ചടങ്ങിന് ശേഷം റോമിലേക്ക് യാത്ര തിരിക്കും വിധത്തിലാണ് ക്രമീകരണം. ഇക്കഴിഞ്ഞയാഴ്ച കാനഡ സന്ദര്‍ശനം പൂര്‍ത്തിയാക്കി റോമിലേക്ക് മടങ്ങേവേ മുന്‍പത്തെ അതേ താളത്തിൽ യാത്രകൾ തുടരാൻ കഴിയുമെന്ന് കരുതുന്നില്ലായെന്നു പാപ്പ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരിന്നു. അതേസമയം വാഗ്ദാനം ചെയ്ത യാത്രകൾ നടത്തണമെന്നുണ്ടെന്നും പാപ്പ സൂചിപ്പിച്ചിരിന്നു. തന്റെ കാനഡ സന്ദര്‍ശനത്തില്‍ ഉടനീളം ഫ്രാന്‍സിസ് പാപ്പ വീല്‍ ചെയറിലാണ് എത്തിയിരിന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-02-19:23:55.jpg
Keywords: പാപ്പ, ആരോഗ്യ
Content: 19375
Category: 18
Sub Category:
Heading: ക്രിസ്തു സ്നേഹത്തിന്റെ പ്രേഷിതരെ രൂപീകരിക്കുന്ന മേഖലയായി വിശ്വാസപരിശീലനം രൂപാന്തരപ്പെടണം: കർദ്ദിനാൾ ആലഞ്ചേരി
Content: കൊച്ചി: ദൈവോന്മുഖവും മനുഷ്യോന്മുഖവുമായ ജീവിതശൈലി പരിശീലിപ്പിക്കുകയാണു വിശ്വാസപരിശീലനത്തിന്റെ ലക്ഷ്യമെന്നു കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കെസിബിസി ദൈവശാസ്ത്ര കമ്മീഷൻ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സംഘടിപ്പിച്ച ദൈവശാസ്ത്ര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിസ്തുസ്നേഹം ഞങ്ങളെ നിർബന്ധിക്കുന്നു എന്ന പൗലോസ് ശ്ലീഹായുടെ വാക്കുകളാണ് ഓരോ വിശ്വാസ പരിശീലകനും ഉണ്ടായിരിക്കേണ്ടത്. ഇപ്രകാരം വിശ്വാസ പരിശീലനരംഗം ക്രിസ്തു സ്നേഹത്തിന്റെ പ്രേഷിതരെ രൂപീകരിക്കുന്ന മേഖലകളായി രൂപാന്തരപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസ പരിശീലന രംഗം വെല്ലുവിളികളും സമീപനങ്ങളും എന്ന വിഷയത്തിൽ നട ന്ന ദൈവശാസ്ത്ര സമ്മേളനത്തിൽ, കെസിബിസി മെത്രാന്മാർ, കേരള തിയോളജിക്ക ൽ അസോസിയേഷൻ പ്രതിനിധികൾ കാത്തലിക് ഫെയ്ത്ത് ഡസ്ക് പ്രതിനിധികൾ, മേജർ സെമിനാരി റെക്ടർമാർ, വിവിധ രൂപതകളിലെ മതബോധന ഡയറക്ടർമാർ, കെ സിബിസി കമ്മീഷൻ സെക്രട്ടറിമാർ, റിസോഴ്സ് ടീം അംഗങ്ങൾ തുടങ്ങി ഇരുനൂറോളം പേർ പങ്കെടുത്തു. കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ അധ്യക്ഷനായിരുന്നു. റവ.ഡോ. ടോബി ജോസഫ് മുഖ്യപ്രബന്ധം അവതരിപ്പിച്ചു. പിഓസി ഡയറക്ടർ ഫാ. ജേക്കബ് ജി.പാലക്കാപ്പിള്ളി മോഡറേറ്ററായിരുന്നു. റവ. ഡോ. ജോയി പുത്തൻവീട്ടിൽ, റവ. ഡോ. സാജൻ പിണ്ടിയാൻ, റവ. ഡോ. ജോളി കരിമ്പിൽ, ഡോ. മിലൻ ഫ്രാൻസ്, അനിൽ മാനുവൽ എന്നിവർ പ്രതികരണങ്ങൾ അവതരിപ്പിച്ചു. കമ്മീഷൻ വൈസ് ചെയർമാൻ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പാനൽ സെഷൻ മോഡറേറ്റ് ചെയ്തു. കെസിബിസി സെക്രട്ടറി ജനറൽ ബിഷപ്പ് ജോസഫ് മാർ തോമസ് സമാപന സന്ദേശം നൽകി. കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ടോണി നീലങ്കാവിൽ, സെക്രട്ടറി റവ. ഡോ. സ്റ്റാൻലി മാതിരപ്പിള്ളി, ജോയിന്റ് സെക്രട്ടറി റവ.ഡോ. സെബാസ്റ്റ്യൻ ചാലക്കൽ എന്നിവർ പ്രസംഗിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-08-03-09:03:31.jpg
Keywords: ആലഞ്ചേരി
Content: 19376
Category: 18
Sub Category:
Heading: തീരദേശ ജനതയുടെ പോരാട്ടത്തിന് വിജയം വരെ പിന്തുണ പ്രഖ്യാപിച്ച് കെസിവൈഎം
Content: കാഞ്ഞിരപ്പള്ളി. "കേരളത്തിന്റെ ജവാൻമാർ എന്ന് ലോകം പ്രകീർത്തിച്ച തീരദേശ ജനതയുടെ ജീവത്പ്രശ്നങ്ങൾക്കുനേരേ മുഖം തിരിക്കുന്ന സർക്കാർ നീക്കങ്ങൾക്കെതിരേ തിരുവനന്തപുരം ലത്തീൻ അതിരൂപതയും തീരദേശ ജനതയും നടത്തുന്ന സമര പോരാട്ടങ്ങൾക്ക് വിജയം വരെ പിന്തുണ പ്രഖ്യാപിച്ച് കെസിവൈഎം സംസ്ഥാന അർധ വാർഷിക സെനറ്റ് സമ്മേളനം. ഭീതിയുടെ മുനമ്പായിരിക്കുന്ന തീരദേശജനതയുടെ ആശങ്കകൾ പരിഹരിച്ച്, വർഷ ങ്ങളായി തുടർന്നുവരുന്ന അവഗണന ഒഴിവാക്കി ജനതയുടെ ജീവിതം സുസ്ഥിരമാക്കാൻ സർക്കാർ സംവിധാനങ്ങൾ തയാറാകണമെന്ന് സെനറ്റ് സമ്മേളനം ആവശ്യപ്പെട്ടു. കെസിവൈഎം കാഞ്ഞിരപ്പള്ളി രൂപതയുടെ ആതിഥേയത്വത്തിൽ അമൽ ജ്യോതി എ ൻജിനിയറിംഗ് കോളജിൽ നടന്ന സമ്മേളനം കാഞ്ഞിരപ്പള്ളി ബിഷപ്പ് മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്തു. കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടി ൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ സ്റ്റീഫൻ തോമസ് ചാലക്കര ആമുഖ പ്രഭാഷണം നടത്തി. ചടങ്ങിൽ കെസിവൈഎം സംസ്ഥാന സമിതിയുടെ ഔദ്യോഗിക മുഖപത്രമായ യൗവ്വനത്തിന്റെ പുനഃപ്രകാശനം ബിഷപ്പ് മാർ ജോസ് പുളിക്കൽ നിര്‍വ്വഹിച്ചു. കെസിവൈഎം സംസ്ഥാന സമിതി ലോബി ചെയ്യുന്ന മൊബൈൽ ആപ്ലിക്കേഷന്റെ സ്വിച്ച് ഓൺ കർമം പടങ്ങിൽ മുഖ്യാതിഥിയായ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽ എ നിർവഹിച്ചു. മുൻ സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടൻ, മുൻ സംസ്ഥാന സെക്രട്ടറി റോബിൻസ് തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-08-03-09:17:18.jpg
Keywords: തീരദേശ
Content: 19377
Category: 1
Sub Category:
Heading: മെക്സിക്കോയില്‍ റിപ്പോര്‍ട്ട് ചെയ്ത ദിവ്യകാരുണ്യ അത്ഭുതം; വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ്
Content: ജലിസ്കോ: മെക്സിക്കോയിലെ ജലിസ്കോ സംസ്ഥാനത്ത് സപൊട്ലാനെജോയിലെ ജപമാല രാജ്ഞിയുടെ നാമധേയത്തിലുള്ള ദേവാലയത്തിൽ ആരാധന മധ്യേ തിരുവോസ്തിയില്‍ ഹൃദയമിടിപ്പിന് സമാനമായ ചലനം ദൃശ്യമായ സംഭവത്തില്‍ സൂക്ഷ്മമായ അന്വേഷണം നടത്തുമെന്ന് ഗ്വാഡലജാര രൂപതാധ്യക്ഷന്‍ കർദ്ദിനാൾ ജോസ് ഫ്രാൻസിസ്കോ റോബിൾസ് ഒർട്ടേഗ. ജൂലൈ 31-ന് മാധ്യമങ്ങളോട് സംസാരിച്ച കർദ്ദിനാൾ റോബിൾസ്, വിഷയം വളരെ ഗൗരവമുള്ളതാണെന്നും കാരണം ഇത് നമ്മുടെ വിശ്വാസത്തിന്റെ ഏറ്റവും വലിയ കൂദാശയുടെ കാര്യമാണെന്നും പറഞ്ഞു. വിശുദ്ധ കുർബാനയിൽ യേശുക്രിസ്തുവിന്റെ യഥാർത്ഥ, ജീവനുള്ള സാന്നിധ്യത്തെക്കുറിച്ച് ഞങ്ങൾക്ക് ഉറപ്പുണ്ട്. ഇത് വളരെ സെൻസിറ്റീവ് വിഷയമാണ്, ഇത് അമാനുഷികവും മഹത്തായതുമായ പ്രവൃത്തിയാണെന്ന് പറയാൻ അവലോകനം ചെയ്യേണ്ട വിശദാംശങ്ങൾ അവലോകനം ചെയ്യുമെന്നും കർദ്ദിനാൾ കൂട്ടിച്ചേര്‍ത്തു. നിലവില്‍ റിപ്പോര്‍ട്ടുകളുള്ള ദിവ്യകാരുണ്യ അത്ഭുതത്തിന്റെ ആധികാരികതയെക്കുറിച്ചു ഉടനെ ഒരു പ്രഖ്യാപനം നടത്താൻ മാർഗമില്ലായെന്ന് ഗ്വാഡലജാരയിലെ ആർച്ച് ബിഷപ്പ് പറഞ്ഞു. സൂക്ഷ്മമായ അന്വേഷണം നടത്തുകയും അത് എന്താണെന്ന് നിർണ്ണയിക്കുകയും വേണം. വീഡിയോകൾ യാഥാര്‍ത്ഥ്യം ഉള്ളതും അല്ലാത്തതുമുണ്ട്. നിരവധി കാര്യങ്ങൾ സൃഷ്ടിക്കാനും കഴിയും. അതിനാല്‍ തന്നെ ഇത് വളരെ സെൻസിറ്റീവ് ആണ്. വിശുദ്ധ കുര്‍ബാനയില്‍ യേശുവിന്റെ സാന്നിധ്യം യാഥാര്‍ത്ഥ്യമാണ്. ജനങ്ങളുടെ വിശ്വാസത്തോടൊപ്പം, അത് സഭയുടെ അധികാരത്തെയും ആധികാരികതെയും ബന്ധപ്പെടുത്തുന്നതിനാല്‍ വിഷയം പഠിക്കുമെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു

ഇക്കഴിഞ്ഞ ജൂലൈ 23നാണ് സംഭവം നടന്നത്. ആരാധനയ്ക്ക് വേണ്ടി അരുളിക്കയില്‍ പ്രതിഷ്ഠിച്ച് വച്ചിരുന്ന ദിവ്യകാരുണ്യത്തിൽ മനുഷ്യന്റെ ഹൃദയമിടിപ്പിന് സമാനമായ ചലനമുള്ള ദൃശ്യങ്ങള്‍ വിശ്വാസികള്‍ നവമാധ്യമങ്ങളിലൂടെ പുറത്തുവിടുകയായിരിന്നു. മെക്സിക്കോയിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതം എന്ന വാക്കുകളോടെയാണ് വീഡിയോ പുറത്തുവന്നത്. റിലീജിയസ് ഫാമിലി ഓഫ് ദ ഇമ്മാക്കുലേറ്റ് ഹേർട്ട് ആൻഡ് ഡിവൈൻ മേഴ്സി കോൺഗ്രിഗേഷന്റെ സ്ഥാപകനും, സുപ്പീരിയറുമായ ഫാ. കാർലോസ് സ്പാൻ ആണ് ദിവ്യകാരുണ്യ ആരാധനയ്ക്ക് നേതൃത്വം നൽകിയിരുന്നത്. വിശുദ്ധ കുർബാന കഴിഞ്ഞ്, ആരാധനയ്ക്ക് ദിവ്യകാരുണ്യം പ്രതിഷ്ഠിച്ചതിനുശേഷം മടങ്ങാൻ തുടങ്ങുന്ന സമയത്താണ് ഹൃദയമിടിപ്പിന് സമാനമായ ചലനം ദിവ്യകാരുണ്യത്തില്‍ ദൃശ്യമായതെന്ന് ഫാ. കാർലോസ് പറഞ്ഞിരിന്നു. 20 മുതൽ 30 സെക്കന്‍റ് വരെ നീണ്ടുനിൽക്കുന്നതായിരുന്നു പ്രതിഭാസം.
Image: /content_image/News/News-2022-08-03-10:55:38.jpg
Keywords: മെക്സി
Content: 19378
Category: 1
Sub Category:
Heading: നിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ ബോസ്റ്റണില്‍ ഇന്ന് കുരിശ് ആലേഖനം ചെയ്ത പതാക ഉയരും
Content: ബോസ്റ്റൺ: അമേരിക്കയിലെ ബോസ്റ്റൺ നഗരത്തിലെ സർക്കാർ കെട്ടിടത്തിൽ കുരിശ് ആലേഖനം ചെയ്ത പതാക ഉയർത്താൻ അനുമതി നിഷേധിച്ച നഗരസഭ അധികൃതരുടെ നടപടിയെ തടഞ്ഞ യു‌എസ് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ന് പതാക ഉയർത്തും. ബോസ്റ്റൺ സ്വതന്ത്രമായ അവകാശ ലംഘനം നടത്തിയെന്ന യുഎസ് സുപ്രീം കോടതി വിധിച്ച പശ്ചാത്തലത്തിലാണ് ബോസ്റ്റൺ സിറ്റി ഹാളിൽ ക്രിസ്ത്യൻ പതാക ഉയർത്തുക. ഇന്ന്‍ ബുധനാഴ്ച ബോസ്റ്റൺ സിറ്റി ഹാളിൽ ചുവന്ന കുരിശുള്ള പതാക ആദ്യമായി ഉയർത്തുമെന്ന്‍ ഔദ്യോഗിക നിയമപോരാട്ടം നടത്തിയ ലിബർട്ടി കൗൺസില്‍ വ്യക്തമാക്കി. നേരത്തെ കുരിശ് ആലേഖനം ചെയ്ത പതാക ഉയർത്താൻ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നു ക്യാമ്പ് കോൺസ്റ്റിറ്റ്യൂഷൻ എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. അപ്പീൽ കോടതി നഗരസഭയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചതോടെ ക്യാമ്പ് കോൺസ്റ്റിറ്റ്യൂഷൻ സുപ്രീം കോടതിയെ സമീപിക്കുകയായിരിന്നു. ഏതെങ്കിലും ഒരു മതത്തെ സർക്കാർ പിന്തുണക്കുന്നതായി തോന്നൽ ഉണ്ടാകാതിരിക്കാനാണ് കുരിശ് ആലേഖനം ചെയ്ത പതാക ഉയർത്തുന്നതിന് അനുമതി നൽകാത്തതെന്ന് 2017-ല്‍ നഗരസഭ പ്രസ്താവിച്ചിരിന്നു. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഒന്നാം ഭരണഘടന ഭേദഗതി ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നുകയറ്റമായി സംഘടന നഗരസഭയുടെ നടപടിയെ വിശേഷിപ്പിച്ചിരിന്നു. മറ്റ് ചില പ്രസ്ഥാനങ്ങൾക്ക് പതാക ഉയർത്താൻ സ്വാതന്ത്ര്യം നഗരസഭ നൽകുന്നുണ്ടെന്നായിരിന്നുവെന്നതും ശ്രദ്ധേയമാണ്. ഇതിൽ ഇസ്ലാമിക മത ചിഹ്നങ്ങളുള്ള തുർക്കിയുടെ പതാകയും, എൽജിബിടി വിഭാഗത്തിന്റെ പതാകയും ഉൾപ്പെട്ടിട്ടുണ്ടായിരിന്നു. ലിബർട്ടി കൗൺസിൽ സംഘടനയാണ് ക്യാമ്പ് കോൺസ്റ്റിറ്റ്യൂഷനു വേണ്ടി നിയമ പോരാട്ടം നടത്തിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-03-14:12:28.jpg
Keywords: കുരിശ
Content: 19379
Category: 1
Sub Category:
Heading: തീവ്രവാദി ആക്രമണങ്ങളിൽ നൈജീരിയന്‍ ക്രൈസ്തവർ കൊല്ലപ്പെടാൻ സാധ്യത വളരെ കൂടുതലെന്ന് റിപ്പോര്‍ട്ട്
Content: അബൂജ: നൈജീരിയയിലെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തുന്ന ആക്രമണങ്ങളിൽ മുസ്ലീങ്ങളെ അപേക്ഷിച്ച് ക്രൈസ്തവർ കൊല്ലപ്പെടാൻ ഏഴു മുതൽ 10 ശതമാനം വരെ സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് പുറത്ത്. 'ഒബ്സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ഇൻ ആഫ്രിക്ക' എന്ന സംഘടനയാണ് റിപ്പോർട്ടിന് പിന്നിലെ ഗവേഷണം നടത്തിയത്. 2019 ഒക്ടോബർ മുതൽ 2020 സെപ്റ്റംബർ വരെ മുസ്ലിം വിശ്വാസികളെക്കാള്‍ 9.6 % കൂടുതൽ ക്രൈസ്തവർ കൊല്ലപ്പെട്ടു. 2020 ഒക്ടോബർ മുതൽ സെപ്റ്റംബർ 2021 വരെ പ്രസ്തുത കണക്ക് 7.8 ശതമാനത്തിലേക്ക് കുറഞ്ഞു. മുസ്ലിം മതസ്ഥരുമായി തുലനം ചെയ്യുമ്പോൾ ക്രൈസ്തവരെ തട്ടിക്കൊണ്ടു പോകാൻ 59% സാധ്യത കൂടുതലാണെന്ന് 2019നും 2020 നും ഇടയിലുള്ള കണക്കുകൾ സൂചിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് മഞ്ഞുമലയുടെ മുകൾവശം മാത്രമാണെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിന്റെ യുകെയിലെയും അയർലണ്ടിലെയും ഡയറക്ടർ ഓഫ് അഡ്വക്കസി ആൻഡ് പബ്ലിക് അഫയേഴ്സ് പദവി വഹിക്കുന്ന ഡോ. ഡേവിഡ് ലാൻഡ്രം പറഞ്ഞു. ഇസ്ലാം മത തീവ്രവാദികളുടെ ആക്രമണങ്ങൾ തടയുന്നതിൽ നൈജീരിയൻ സർക്കാർ പരാജയപ്പെട്ടു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പ്രീമിയർ ക്രിസ്ത്യൻ ന്യൂസ് എന്ന മാധ്യമത്തോട് പറഞ്ഞു. പൗരന്മാർക്ക് സുരക്ഷ കൊടുക്കുകയാണ് ഒരു സർക്കാരിന്റെ പ്രഥമ ചുമതലകളിൽ ഒന്നെന്നും, അക്കാര്യത്തിൽ സർക്കാർ പരാജയപ്പെടുകയാണെന്നും ഡേവിഡ് ലാൻഡ്രം വിശദീകരിച്ചു. അക്രമ സംഭവങ്ങളെ വിലകുറച്ചു കാണുന്ന നൈജീരിയൻ സർക്കാരിന്റെ നയങ്ങൾ അക്രമ സംഭവങ്ങൾക്ക് തടയിടാൻ ഫലപ്രാപ്തമാകുന്നില്ല. കൊള്ള, അഴിമതി തുടങ്ങിയ മറ്റു കാരണങ്ങളും ഉണ്ടെങ്കിലും, അക്രമ സംഭവങ്ങളുടെ മൂല കാരണം തീവ്ര ഇസ്ലാമിക ചിന്താഗതിയാണെന്ന യാഥാർത്ഥ്യം അംഗീകരിച്ചില്ലെങ്കിൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സാധിക്കില്ലെന്നും ഡേവിഡ് ലാൻഡ്രം കൂട്ടിച്ചേർത്തു. ക്രൈസ്തവരെ കൊലപ്പെടുത്തുന്നതിന് പുറമേ, ദേവാലയങ്ങള്‍, പള്ളിമേടകള്‍, സ്കൂളുകള്‍, ആരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങി സഭയുമായി ബന്ധപ്പെട്ട കെട്ടിടങ്ങള്‍ ഭാഗികമായോ പൂര്‍ണ്ണമായോ നശിപ്പിക്കുന്നതും ക്രൈസ്തവരെ പീഡിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗമായാണ് തീവ്രവാദികള്‍ കണക്കാക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-03-15:29:44.jpg
Keywords: നൈജീ
Content: 19380
Category: 1
Sub Category:
Heading: അല്‍മായരെ കുറിച്ചുള്ള സമഗ്ര വിവരങ്ങളുമായി 33ാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ശനിയാഴ്ച (ആഗസ്റ്റ് 6)
Content: വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്‍മായ സഹോദരങ്ങള്‍ക്കും ഒരുപോലെ സഹായകരമായ പ്രവാചകശബ്ദം ഒരുക്കുന്ന 'രണ്ടാം വത്തിക്കാൻ കൗൺസില്‍' പഠനപരമ്പരയുടെ 33ാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ശനിയാഴ്ച (ആഗസ്റ്റ് 6 ) നടക്കും. പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറും പ്രമുഖ ദൈവശാസ്ത്രജ്ഞനുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ ക്ലാസ് Zoom-ല്‍ നയിക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് 6 മുതല്‍ ഏഴു മണിവരെയാണ് ക്ലാസ്. അല്‍മായരുടെ പ്രവാചക രാജകീയ പൗരോഹിത്യ ദൗത്യങ്ങൾ എപ്രകാരമുള്ളതാണ്? എന്തൊക്കെ കടമകളാണുള്ളത്? അല്‍മായരുടെ പ്രവാചക ദൗത്യം എങ്ങനെ നിര്‍വഹിക്കാം? പുരോഹിത ദൗത്യത്തില്‍ എന്തൊക്കെ ഉള്‍ചേര്‍ന്നിരിക്കുന്നു? അല്‍മായരുടെ അവകാശങ്ങളും ഉത്തരവാദിത്വങ്ങളും എന്തൊക്കെ? തുടങ്ങീ വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഈ ക്ലാസില്‍ പങ്കുവെയ്ക്കപ്പെടും. ക്ലാസില്‍ പങ്കെടുക്കുന്ന ഓരോരുത്തര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാനും പ്രത്യേക അവസരമുണ്ട്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.25നു ജപമാല ആരംഭിക്കും. വൈദികര്‍ക്കും സന്യസ്തര്‍ക്കും മതാധ്യപകര്‍ക്കും യുവജനങ്ങള്‍ക്കും ഓരോ അല്‍മായ വിശ്വാസികള്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു. ➧ 6 August 2022
➧ 06:00PM - 07:00PM IST
➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}}
➧ #{blue->none->b->Meeting ID: 864 173 0546 ‍}#
➧ #{blue->none->b-> Passcode: 3040 ‍}# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FmNfZeumsJY4UFMVfJHqD6}}
Image: /content_image/News/News-2022-08-03-17:00:59.jpg
Keywords: അല്‍മായ, വത്തിക്കാ
Content: 19381
Category: 1
Sub Category:
Heading: 8 ക്രൈസ്തവരെ ജീവനോടെ ചുട്ടെരിച്ചു, നൂറോളം വീടുകള്‍ അഗ്നിക്കിരയാക്കി: പാക്കിസ്ഥാനിലെ വേദനിക്കുന്ന ഓര്‍മ്മകള്‍ക്ക് 13 വയസ്സ്
Content: ലാഹോര്‍: പാക്കിസ്ഥാനില്‍ ഇസ്ലാമിക വര്‍ഗ്ഗീയവാദികള്‍ എട്ട് ക്രൈസ്തവരെ ജീവനോടെ ചുട്ടെരിച്ചതിന്റെ സ്മരണകള്‍ക്ക് 13 വര്‍ഷം. പാക്കിസ്ഥാന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണങ്ങളിലൊന്നായിരുന്നു 13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2009 ഓഗസ്റ്റ് 1-ന് സംഭവിച്ചത്. ഒരു ക്രൈസ്തവ വിശ്വാസി ഖുറാന്‍ അവഹേളിച്ചുവെന്നു ആരോപിച്ചു രോഷാകുലരായ മുസ്ലീം ജനക്കൂട്ടം, തോബ ടെക് സിംഗിലെ ഗോജ്ര പട്ടണത്തിലെ ക്രിസ്ത്യന്‍ സമൂഹത്തെ ആക്രമിക്കുകയും, നൂറിലധികം ഭവനങ്ങള്‍ അഗ്നിക്കിരയാക്കുകയുമായിരുന്നു. ഈ അതിക്രമത്തിന്റെ വേദനിക്കുന്ന ഓര്‍മ്മകളുമായി ‘കാത്തലിക്സ് ഇന്‍ പാക്കിസ്ഥാന്‍’ എന്ന ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം അനുസ്മരണ കുറിപ്പ് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

ഏതാണ്ട് മൂവായിരത്തോളം വരുന്ന മുസ്ലീം ജനക്കൂട്ടം അക്ഷരാര്‍ത്ഥത്തില്‍ ക്രിസ്ത്യാനികളുടെ വീടുകളില്‍ അഴിഞ്ഞാടുകയായിരുന്നെന്നും, അന്നത്തെ കലാപത്തില്‍ സ്ത്രീകളും, പുരുഷന്മാരും കുട്ടികളും ഉള്‍പ്പെടെ 8 ക്രൈസ്തവര്‍ ജീവനോടെ ചുട്ടെരിക്കപ്പെടുകയും, ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റതായും അനുസ്മരണ കുറിപ്പില്‍ പറയുന്നുണ്ട്. കലാപം നടന്നതിന് രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് ഗോജ്രായില്‍ നിന്നും നാല് കിലോമീറ്റര്‍ അകലെയുള്ള കോരിയനില്‍ ഒരു ക്രൈസ്തവ വിശ്വാസി മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാനെ അവഹേളിച്ചു എന്നാരോപിച്ചു കൊണ്ടായിരുന്നു ആക്രമണം. അന്ന് തന്നെ ഏതാണ്ട് അന്‍പതോളം വീടുകളും രണ്ട് ദേവാലയങ്ങളും അഗ്നിക്കിരയാക്കുകയുണ്ടായി. ഇത്രയും സംഭവങ്ങള്‍ നടന്നിട്ടും അധികാരികള്‍ യാതൊരു സുരക്ഷ നടപടികളും കൈകൊള്ളാഞ്ഞത് വലിയ തോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഖുറാനെ നിന്ദിച്ചുവെന്നത് വെറും വ്യാജ ആരോപണമായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതുമാണ്. കുറ്റം ആരോപിക്കപ്പെട്ട ആഴ്ചയില്‍ ആ പ്രദേശത്തെങ്ങും ഖുറാന്റെ അവഹേളനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന്‍ പഞ്ചാബ് പ്രവിശ്യയിലെ അന്നത്തെ നീതിന്യായ മന്ത്രിയായിരുന്ന റാണാ സനാവുള്ള വ്യക്തമാക്കിയിരിന്നു. അന്നത്തെ മാര്‍പാപ്പയായിരുന്ന ബെനഡിക്ട് പതിനാറാമന്‍ ആക്രമണത്തിനിരയായ കുടുംബങ്ങളോട് ടെലിഗ്രാമിലൂടെ അനുശോചനം അറിയിക്കുകയും, അവര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-08-03-20:42:19.jpg
Keywords: പാക്കി
Content: 19382
Category: 18
Sub Category:
Heading: അഗതി മന്ദിരങ്ങൾക്കു ഭക്ഷ്യധാന്യ വിതരണം പുനഃസ്ഥാപിക്കുമെന്ന ഉത്തരവ് നടപ്പായില്ല
Content: കൊച്ചി: അഗതിമന്ദിരങ്ങൾക്കു റേഷൻ ഭക്ഷ്യധാന്യ വിതരണം പുനഃസ്ഥാപിക്കുമെന്ന സർക്കാർ ഉത്തരവ് നടപ്പായില്ല. ജൂലൈയിലെ ഭക്ഷ്യവസ്തുക്കൾ അഗതിമന്ദിരങ്ങളി ലെ അന്തേവാസികൾക്ക് ഇനിയും വിതരണം ചെയ്തിട്ടില്ല. അതേസമയം, മറ്റു റേഷൻ കാർഡ് ഉടമകൾക്കുള്ള ജൂലൈയിലെ ഭക്ഷ്യധാന്യ വിതരണം പൂർത്തിയായി. സംസ്ഥാനത്തെ വ്യദ്ധസദനങ്ങൾ, അഗതിമന്ദിരങ്ങൾ, അനാഥാലയങ്ങൾ തുടങ്ങി അംഗീകാരമുള്ള വെൽഫെയർ സ്ഥാപനങ്ങൾക്കുള്ള ഭക്ഷ്യധാന്യ വിതരണം നിലച്ചതു സംബന്ധിച്ചു 'ദീപിക' നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്നു സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ള പ്രതിഷേധങ്ങൾ കണക്കിലെടുത്ത്, ഈ വിഭാഗങ്ങൾക്കുള്ള ഭക്ഷ്യധാന്യ വിതരണം പുനഃസ്ഥാപിക്കുമെന്നു ജൂലൈ 12നു ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ അറിയിച്ചു. ടൈഡ് ഓവർ വിഹിതമായി കേന്ദ്രത്തിൽനിന്നു ലഭിച്ചിരുന്ന ഗോതമ്പ് നിർത്തലാക്കിയ സാഹചര്യത്തിൽ പകരമായി അരി നൽകുമെന്നായിരുന്നു പറഞ്ഞത്. വെൽഫെയർ പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങൾ കേന്ദ്രത്തിൽനിന്ന് അനുവദിക്കുന്നതുവരെ ടൈഡ് ഓവർ വിഹിതമായി സംസ്ഥാനത്തിനു ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളിൽനിന്ന് ഇത്തരം സ്ഥാപനങ്ങൾക്ക് ജൂലൈ മുതൽ ഭക്ഷ്യധാന്യങ്ങൾ നൽകുമെന്നും മുൻ മാസങ്ങളിൽ നൽകിയിരുന്ന തോതിൽ ധാന്യങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞിരുന്നു. മന്ത്രിയുടെ അറിയിപ്പ് പരക്കെ സ്വാഗതം ചെയ്യപ്പെട്ടതാണ്. എന്നാൽ, ഇന്നലെവരെയും ജൂലൈയിലെ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതു സംബന്ധിച്ച് താലൂക്ക് സപ്ത ഓഫീസുകളിലേക്ക് അറിയിപ്പൊന്നും എത്തിയിട്ടില്ല. അഗതിമന്ദിരങ്ങൾക്കുള്ള അരിവിതരണം പുനഃസ്ഥാപിക്കുമെന്ന വാർത്തകൾ അറിഞ്ഞിരുന്നെന്നും ജൂലൈയിലെ വിഹിതം നൽകുന്നതു സംബന്ധിച്ച് ഉത്തരവുകളൊന്നും എത്തിയിട്ടില്ലെന്നുമാണ് താലൂക്ക് സപ്ലൈ ഓഫീസ് ഉദ്യോഗസ്ഥർ പറഞ്ഞത്. റേഷൻ കടകളെ സമീപിച്ചപ്പോഴും തങ്ങൾക്കുള്ള ഭക്ഷ്യധാന്യങ്ങൾ എത്തിയിട്ടില്ലെന്നാണു മറുപടിയെന്ന് അഗതിമന്ദിരങ്ങളുടെ അധികൃതർ പറഞ്ഞു. അതേസമയം ടൈഡ് ഓവർ വിഹിതമായി സംസ്ഥാനത്തിനു ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളിൽനിന്ന് ഓഗസ്റ്റിൽ അഗതിമന്ദിരങ്ങൾക്കും അനാഥാലയങ്ങൾക്കും റേഷൻ വിതരണം ചെയ്യുമെന്നു സൂചനയുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. അഗതി മന്ദിരങ്ങളിലെ ഓരോ അന്തേവാസിക്കും പ്രതിമാസം 10.5 കിലോ അരി 65 രൂപ നിരക്കിലും, 4.5 കിലോ ഗോതമ്പ് 4.15 രൂപ നിരക്കിലുമാണ് നൽകിയിരുന്നത്.
Image: /content_image/India/India-2022-08-04-10:32:38.jpg
Keywords: അഗതി