category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനഗരത്തിന്റെ വിശുദ്ധന്‍ യാക്കോബ് ശ്ലീഹായുടെ പ്രദക്ഷിണം ആഘോഷമാക്കി സാന്റിയാഗോയിലെ വിശ്വാസികൾ
Contentസാന്റിയാഗോ: വിശുദ്ധ യാക്കോബ് ശ്ലീഹായുടെ അനുസ്മരണാർത്ഥം ക്യൂബയിലെ സാന്റിയാഗോ ഡി ക്യൂബയിലെ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത പ്രദക്ഷിണം വലിയ ആഘോഷമായി മാറി. നഗരത്തിന്റെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ യാക്കോബ് ശ്ലീഹയെ അനുസ്മരിച്ചതിനൊപ്പം, സാന്റിയാഗോ ഡി ക്യൂബ നഗരം സ്ഥാപിതമായതിന്റെ അഞ്ഞൂറ്റിയേഴാം വാർഷിക ആഘോഷവും അന്നേദിവസം നടന്നു. ഔവർ ലേഡി ഓഫ് ദ അസംപ്ഷൻ കത്തീഡ്രൽ ദേവാലയത്തിൽ ജൂലൈ 25ന് ആർച്ച് ബിഷപ്പ് ഡിയോനിസിയോ ഗാർസിയ ഇബാനസ് അർപ്പിച്ച ബലിയിൽ പങ്കെടുക്കാൻ വൻ വിശ്വാസി സമൂഹമാണ് എത്തിചേർന്നിരുന്നത്. സ്പെയിനിൽ നിന്ന് എത്തിയവർ നഗരം സ്ഥാപിച്ച്, യാക്കോബ് ശ്ലീഹായെ അതിന്റെ മധ്യസ്ഥനാക്കിയ സംഭവം ആർച്ച് ബിഷപ്പ് തന്റെ സന്ദേശത്തിൽ സ്മരിച്ചു. ബുദ്ധിമുട്ടേറിയ നാളുകളിലും, അതിരൂപതയിലും, ക്യൂബ മുഴുവനിലും സുവിശേഷ വത്കരണം നടത്താൻ വിശുദ്ധന്റെ ഗുണങ്ങൾ അനുകരിക്കാൻ അദ്ദേഹം രാജ്യത്തെ കത്തോലിക്ക വിശ്വാസികളോട് ആഹ്വാനം ചെയ്തു. പ്രശ്നങ്ങളുടെ നടുവിൽ നാം പ്രതീക്ഷ നൽകണം. ആ പ്രതീക്ഷ യേശുക്രിസ്തുവിലാണ്. ആനന്ദത്തിന്റെയും, ദുരിതത്തിന്റെയും മധ്യേ യേശുക്രിസ്തു നമ്മോടൊപ്പം ഉണ്ടാവുകയും, നമ്മെ നയിക്കുകയും ചെയ്യും. എല്ലാ ക്യൂബക്കാരും വിശുദ്ധനെ അനുകരിച്ചാൽ സമാധാനത്തിലും, സ്നേഹത്തിലും, നീതിയിലും അധിഷ്ഠിതമായി മുന്നോട്ടുപോകുന്ന ഒരു സ്ഥലമായി നഗരം മാറുമെന്ന് ആർച്ച് ബിഷപ്പ് ഡിയോനിസിയോ ഗാർസിയ ഇബാനസ് പറഞ്ഞു. വിശ്വസ്തരാകാൻ വേണ്ടി തങ്ങൾക്ക് വേണ്ടിയും, രാഷ്ട്രീയ അധികൃതർക്ക് വേണ്ടിയും പ്രാർത്ഥിക്കണമെന്ന് അദ്ദേഹം ആഹ്വാനം നൽകി. ദിവ്യബലിക്ക് ശേഷം കത്തീഡ്രൽ ദേവാലയത്തിലെ വിശുദ്ധന്റെ തിരുസ്വരൂപവുമായി വിശ്വാസികൾ പ്രദക്ഷിണം നടത്തി. ഇതിനുശേഷം ആർച്ച് ബിഷപ്പ് നഗരത്തിന് ആശിർവാദം നൽകി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ക്യൂബയിൽ കഴിഞ്ഞവർഷം ഭരണകൂടത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്ത നിരവധി ആളുകൾ ഇപ്പോഴും തടവറയിലാണ്. ഇതിൽ ചിലർക്ക് 10 വർഷത്തിന് മുകളിലാണ് ശിക്ഷ ലഭിച്ചിരിക്കുന്നത്. തടവറയിൽ കഴിയുന്നവരെ മോചിപ്പിക്കാൻ അധികൃതരുടെ ഹൃദയം തുറക്കുന്നതിന് വേണ്ടി പരിശുദ്ധ കന്യകാമറിയത്തോട് ജൂലൈ 17 തീയതി ആർച്ച് ബിഷപ്പ് ഡിയോനിസിയോ പ്രത്യേക മാധ്യസ്ഥം തേടിയിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-08-02 16:26:00
Keywordsയാക്കോ
Created Date2022-08-02 16:26:54