category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനിയമ പോരാട്ടങ്ങള്‍ക്ക് ഒടുവില്‍ ബോസ്റ്റണില്‍ ഇന്ന് കുരിശ് ആലേഖനം ചെയ്ത പതാക ഉയരും
Contentബോസ്റ്റൺ: അമേരിക്കയിലെ ബോസ്റ്റൺ നഗരത്തിലെ സർക്കാർ കെട്ടിടത്തിൽ കുരിശ് ആലേഖനം ചെയ്ത പതാക ഉയർത്താൻ അനുമതി നിഷേധിച്ച നഗരസഭ അധികൃതരുടെ നടപടിയെ തടഞ്ഞ യു‌എസ് സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇന്ന് പതാക ഉയർത്തും. ബോസ്റ്റൺ സ്വതന്ത്രമായ അവകാശ ലംഘനം നടത്തിയെന്ന യുഎസ് സുപ്രീം കോടതി വിധിച്ച പശ്ചാത്തലത്തിലാണ് ബോസ്റ്റൺ സിറ്റി ഹാളിൽ ക്രിസ്ത്യൻ പതാക ഉയർത്തുക. ഇന്ന്‍ ബുധനാഴ്ച ബോസ്റ്റൺ സിറ്റി ഹാളിൽ ചുവന്ന കുരിശുള്ള പതാക ആദ്യമായി ഉയർത്തുമെന്ന്‍ ഔദ്യോഗിക നിയമപോരാട്ടം നടത്തിയ ലിബർട്ടി കൗൺസില്‍ വ്യക്തമാക്കി. നേരത്തെ കുരിശ് ആലേഖനം ചെയ്ത പതാക ഉയർത്താൻ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നു ക്യാമ്പ് കോൺസ്റ്റിറ്റ്യൂഷൻ എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. അപ്പീൽ കോടതി നഗരസഭയ്ക്ക് അനുകൂലമായി വിധി പ്രസ്താവിച്ചതോടെ ക്യാമ്പ് കോൺസ്റ്റിറ്റ്യൂഷൻ സുപ്രീം കോടതിയെ സമീപിക്കുകയായിരിന്നു. ഏതെങ്കിലും ഒരു മതത്തെ സർക്കാർ പിന്തുണക്കുന്നതായി തോന്നൽ ഉണ്ടാകാതിരിക്കാനാണ് കുരിശ് ആലേഖനം ചെയ്ത പതാക ഉയർത്തുന്നതിന് അനുമതി നൽകാത്തതെന്ന് 2017-ല്‍ നഗരസഭ പ്രസ്താവിച്ചിരിന്നു. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഒന്നാം ഭരണഘടന ഭേദഗതി ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നുകയറ്റമായി സംഘടന നഗരസഭയുടെ നടപടിയെ വിശേഷിപ്പിച്ചിരിന്നു. മറ്റ് ചില പ്രസ്ഥാനങ്ങൾക്ക് പതാക ഉയർത്താൻ സ്വാതന്ത്ര്യം നഗരസഭ നൽകുന്നുണ്ടെന്നായിരിന്നുവെന്നതും ശ്രദ്ധേയമാണ്. ഇതിൽ ഇസ്ലാമിക മത ചിഹ്നങ്ങളുള്ള തുർക്കിയുടെ പതാകയും, എൽജിബിടി വിഭാഗത്തിന്റെ പതാകയും ഉൾപ്പെട്ടിട്ടുണ്ടായിരിന്നു. ലിബർട്ടി കൗൺസിൽ സംഘടനയാണ് ക്യാമ്പ് കോൺസ്റ്റിറ്റ്യൂഷനു വേണ്ടി നിയമ പോരാട്ടം നടത്തിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IadFnPajkOzKQqXlnVUzHA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-08-03 14:06:00
Keywordsകുരിശ
Created Date2022-08-03 14:12:28