Contents

Displaying 18941-18950 of 25050 results.
Content: 19333
Category: 10
Sub Category:
Heading: കാനഡയിലെ പേപ്പല്‍ ബലിയില്‍ പങ്കുചേരാന്‍ കോമൺവെൽത്ത് സ്റ്റേഡിയത്തിൽ എത്തിയത് 50,000 പേർ
Content: ആൽബെർട്ട: കാനഡയിലെ ഏറ്റവും വലിയ സ്റ്റേഡിയമായ ആൽബെർട്ടയിലെ എഡ്മണ്ടൻ കോമൺവെൽത്ത് സ്റ്റേഡിയത്തില്‍ ഫ്രാന്‍സിസ് പാപ്പ അര്‍പ്പിച്ച ബലിയില്‍ പങ്കുചേരാന്‍ എത്തിയത് അരലക്ഷത്തോളം വിശ്വാസികള്‍. ഇന്നലെ നടന്ന ദിവ്യബലിയിലാണ് പതിനായിരകണക്കിന് വിശ്വാസികളുടെ പങ്കാളിത്തം ഉണ്ടായിരിന്നതെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. പോപ്പ്മൊബൈലിൽ സ്റ്റേഡിയത്തിന് ചുറ്റും വിശ്വാസികളെ അഭിവാന്ദ്യം ചെയ്ത ശേഷമായിരിന്നു പാപ്പ ബലിയര്‍പ്പണത്തിലേക്ക് പ്രവേശിച്ചത്. സ്റ്റേഡിയത്തില്‍ ചുറ്റുന്നതിനിടെ ഏതാനും കൈകുഞ്ഞുങ്ങളെ പാപ്പ ചുംബിച്ചിരിന്നു. ദൈവ മാതാവിന്റെ മാതാപിതാക്കളും യേശുവിന്റെ മുത്തശ്ശിയും മുത്തശ്ശനുമായ വിശുദ്ധ അന്നയും ജോവാക്കിമും പ്രത്യേകമായി അനുസ്മരിക്കപ്പെടുന്ന ഇന്നലെ തിരുനാള്‍ ദിനത്തില്‍ മുൻ തലമുറകൾ ചെയ്ത ത്യാഗങ്ങൾ തിരിച്ചറിയേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവർ കൈമാറിയ വിശ്വാസത്തിന്റെ “നിധി സംരക്ഷിക്കേണ്ടതിന്റെ” പ്രാധാന്യത്തെക്കുറിച്ചുമായിരിന്നു പാപ്പയുടെ സന്ദേശം. നമ്മളില്‍ പലരും സുവിശേഷത്തിന്റെ സുഗന്ധം ശ്വസിച്ചത് മുത്തശ്ശീമുത്തശ്ശന്മാരുടെ വീട്ടിലാണ്, വിശ്വാസത്തിന്റെ ശക്തി അത് വീട്ടിൽ തന്നെയാണെന്ന് തോന്നുന്നു. അവർക്ക് നന്ദി, സ്നേഹവും പ്രോത്സാഹനവും കരുതലും സാമീപ്യവും മുഖേന വീട്ടിൽ വിശ്വാസത്തെ അടിസ്ഥാനപരമായി കൈമാറ്റം ചെയ്യപ്പെടുന്നത് അങ്ങനെയാണ്. വ്യക്തികൾ എന്ന നിലയിലും ഒരു സഭ എന്ന നിലയിലും നമുക്ക് ഇത് പഠിക്കാൻ ശ്രമിക്കാം. മറ്റുള്ളവരുടെ മനസ്സാക്ഷിയെ ഒരിക്കലും സമ്മർദ്ദത്തിലാക്കരുതെന്നും നമുക്ക് ചുറ്റുമുള്ളവരുടെ സ്വാതന്ത്ര്യത്തെ ഒരിക്കലും തടയരുതെന്നും നമുക്ക് പഠിക്കാം.

വിശുദ്ധ ജോവാക്കിമും അന്നയും നമ്മുക്കു വേണ്ടി മാധ്യസ്ഥ്യം വഹിക്കട്ടെ. നമുക്ക് ജീവൻ നൽകിയ ചരിത്രത്തെ വിലമതിക്കാനും നമ്മുടെ ഭാഗത്ത് ജീവൻ നൽകുന്ന ചരിത്രം കെട്ടിപ്പടുക്കാനും അവർ നമ്മെ സഹായിക്കട്ടെ. നമ്മുടെ മുത്തശ്ശിമാരെയും മുതിർന്നവരെയും ബഹുമാനിക്കുക. മെച്ചപ്പെട്ട ഭാവി സൃഷ്ടിക്കുന്നതിനായി അവരുടെ സാന്നിധ്യം നമുക്കിടയിൽ നിധിപോലെ സൂക്ഷിക്കുക എന്ന നമ്മുടെ ആത്മീയ കടമയെക്കുറിച്ച് അവർ നമ്മെ ഓർമ്മിപ്പിക്കട്ടെ. നമ്മുടെ തദ്ദേശീയരായ സഹോദരീസഹോദരന്മാർ അനുഭവിച്ച അക്രമത്തിന്റെയും പാർശ്വ വൽക്കരണത്തിന്റെയും ചരിത്രം ഒരിക്കലും ആവർത്തിക്കപ്പെടാതിരിക്കട്ടെയെന്നും പാപ്പ പറഞ്ഞു. കര്‍ത്താവിന്റെ സഹായത്താൽ, നമുക്ക് മുമ്പ് പോയവരുമായുള്ള ബന്ധം വിച്ഛേദിക്കാതിരിക്കുകയും നമുക്ക് ശേഷം വരാനിരിക്കുന്നവരുമായി സംഭാഷണം വളർത്തിയെടുക്കുകയും ചെയ്താൽ ആ ഭാവി സാധ്യമാണെന്നും പാപ്പ പറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-27-14:52:50.jpg
Keywords: കാനഡ
Content: 19334
Category: 10
Sub Category:
Heading: 'ഒഴുകുന്ന മരിയന്‍ പ്രദിക്ഷണത്തോടെ' റോമിലെ പ്രസിദ്ധമായ കര്‍മ്മല മാതാവിന്റെ തിരുനാളിന് പരിസമാപ്തി
Content: റോമിലെ പ്രസിദ്ധമായ കര്‍മ്മല മാതാവിന്റെ ഒന്‍പത് ദിവസത്തെ തിരുനാളിന് ഞായറാഴ്ചത്തെ 'ഒഴുകുന്ന മരിയന്‍ പ്രദിക്ഷണ'ത്തോടെ വര്‍ണ്ണശബളമായ പരിസമാപ്തി. നിത്യതയുടെ നഗരമെന്നറിയപ്പെടുന്ന റോമില്‍ സൂര്യന്‍ അസ്തമിച്ചതോടെയാണ് ട്രാസ്റ്റെവേരെയിലേക്കുള്ള പുരാതന ജലമാര്‍ഗ്ഗമായ ടൈബര്‍ നദിയിലൂടെ ബോട്ടില്‍ പ്രതിഷ്ടിച്ച മൗണ്ട് കാര്‍മ്മല്‍ മാതാവിന്റെ പൂര്‍ണ്ണരൂപവുമായി പ്രദിക്ഷണത്തിന് ആരംഭമായത്. അയല്‍പക്കത്തിന്റെ മധ്യസ്ഥ എന്നാണ് മൗണ്ട് കാര്‍മ്മല്‍ മാതാവ് ട്രാസ്റ്റെവേരെയില്‍ അറിയപ്പെടുന്നത്. ‘ഫെസ്റ്റാ ഡെ’ നൊവാന്റ്രി’ എന്ന് പ്രദേശവാസികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഈ പ്രദിക്ഷണത്തിന് ഏതാണ്ട് 500 വര്‍ഷങ്ങളുടെ ചരിത്രമാണുള്ളത്. 1535-ലെ ഒരു കൊടുങ്കാറ്റിന് ശേഷം ടൈബര്‍ നദീമുഖത്തു നിന്നും മീന്‍പിടുത്തക്കാര്‍ പരിശുദ്ധ കന്യകാമാതാവിന്റെ ഒരു രൂപം കണ്ടെത്തിയെന്നും, ഈ രൂപം ട്രാസ്റ്റെവേരെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാര്‍മ്മലൈറ്റ്‌ സമൂഹത്തിന് നല്‍കിയെന്നുമാണ് പാരമ്പര്യം. കാര്‍മ്മലൈറ്റ് സമൂഹം ഈ രൂപം പിന്നീട് കര്‍മ്മല മാതാവിനായി സമര്‍പ്പിക്കുകയായിരുന്നു. ജൂലൈ 16 മുതല്‍ 24 വരെ ആയിരുന്നു തിരുനാളോഘോഷം. ജൂലൈ 16-ന് ദൈവമാതാവിന്റെ രൂപം ട്രാസ്റ്റെവേരെയിലെ വിശുദ്ധ അഗതായുടെ നാമധേയത്തിലുള്ള ദേവാലയത്തില്‍ നിന്നും വിശുദ്ധ ക്രിസോഗോണസിന്റെ ബസിലിക്കയിലേക്ക് എത്തിച്ചതോടെയാണ് തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമായത്. പ്രദിക്ഷണം വരെ വിശുദ്ധ ക്രിസോഗോണസിന്റെ ബസിലിക്കയിലായിരിന്നു രൂപം സൂക്ഷിക്കുന്നത്. തിരുനാളാഘോഷത്തിന്റെ അവസാന ദിവസത്തെ നദിയിലൂടെയുള്ള പ്രദിക്ഷണം വഴി രൂപം വിശുദ്ധ അഗതായുടെ ദേവാലയത്തിലേക്ക് തിരികെ എത്തിച്ചു. ചിന്തകളും യാചനകളും വിശ്വസിച്ചേല്‍പ്പിക്കുവാന്‍ കഴിയുന്ന ഒരു അഭയാര്‍ത്ഥിയായിട്ടാണ് മൗണ്ട് കാര്‍മ്മല്‍ മാതാവിനെ ആദരിച്ചു വരുന്നതെന്നും, തങ്ങളെ സംബന്ധിച്ചിടത്തോളം ചെറുപ്പകാലം മുതല്‍ പിന്തുടരുന്ന ഭക്തിയെ പ്രതിനിധീകരിക്കുന്നതാണ് മൗണ്ട് കാര്‍മ്മല്‍ മാതാവെന്നും ട്രാസ്റ്റെവേരെയിലെ കാര്‍മ്മലൈറ്റ് സഭയുടെ ആര്‍ച്ച്‌കണ്‍ഫ്രറ്റേണിറ്റിയുടെ മേധാവിയായ പിയട്രോ സോള്‍ഫിസി - എ.സി.ഐ പ്രെന്‍സാക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കൊറോണ പകര്‍ച്ചവ്യാധി തുടങ്ങിയ ശേഷം ഇതാദ്യമായാണ് തിരുനാള്‍ അതിന്റെ പൂര്‍ണ്ണതയില്‍ ആഘോഷിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-27-15:48:44.jpg
Keywords: മരിയന്‍
Content: 19335
Category: 1
Sub Category:
Heading: ആൽബർട്ടയിലെ സെന്റ് ആൻ തടാക തീരത്ത് പ്രാര്‍ത്ഥനാനിരതനായി പാപ്പ
Content: ആൽബർട്ട: കാനഡ സന്ദർശനത്തിന്റെ മൂന്നാം ദിവസത്തില്‍ തദ്ദേശീയ ജനതയ്ക്ക് വളരെ പ്രധാനപ്പെട്ട തീർത്ഥാടന കേന്ദ്രമായ ആൽബർട്ടയിലെ സെന്റ് ആൻ തടാക തീരത്തും (ലാക് സ്റ്റെ ആന്‍) ദേവാലയത്തിലും ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശനം നടത്തി. തദ്ദേശീയ സമൂഹം സുഖപ്രാപ്തിക്കായി യേശുവിന്റെ മുത്തശ്ശിയായ അന്നയുടെ മാധ്യസ്ഥം തേടുന്ന ഇടമാണ് ഈ തടാകം. പരിശുദ്ധ കന്യകാമറിയത്തിൻറെ മാതാപിതാക്കളായ, യേശുവിൻറെ മുത്തശ്ശീമുത്തച്ഛന്മാരായ ജോവാക്കിമിൻറെയും അന്നയുടെയും തിരുന്നാൾ ദിനത്തിലാണ് ഈ തീർത്ഥാടനം നടന്നതെന്നതും ശ്രദ്ധേയമാണ്. തടാകത്തിനരികെ ഒരുക്കിയിരുന്ന വേദിയിലെത്തിയ പാപ്പ പ്രാർത്ഥന ചൊല്ലി കുരിശടയാളം വരച്ചു. വീല്‍ചെയറില്‍ തന്നെ തടാകത്തിനടുത്തേക്ക് ആനയിക്കപ്പെട്ട പാപ്പ അവിടെ ഏതാനും നിമിഷം പ്രാർത്ഥനയിൽ മുഴുകി. ഇതിന് പിന്നാലെ പാത്രത്തിൽ കൊണ്ടുവന്ന വെള്ളം വെഞ്ചരിച്ചു. അവിടെ നിന്ന് തടാകത്തിലെ താൻ ആശീർവദിച്ച ജലം തളിച്ചുകൊണ്ടാണ് വീല്‍ചെയറില്‍ വചനവേദിയിലേക്ക് മുന്നോട്ടു പോയത്. യേശു ക്രിസ്തുവിന്റെ പരസ്യ ജീവിതത്തിന്റെ ഏറിയ പങ്കും ഗലീലി കടൽത്തീരത്താണ് ചെലവഴിച്ചതെന്നും, അവിടെയും വിവിധ സ്ഥലങ്ങളിൽ നിന്ന് ലേക്ക് സെന്റ് ആനിൽ ആളുകൾ എത്തുന്നത് പോലെ യേശുക്രിസ്തുവിനെ ശ്രവിക്കാൻ ആളുകൾ എത്തുമായിരുന്നുവെന്നും മാർപാപ്പ ഓർമിപ്പിച്ചു.

1844ലാണ് ലേക്ക് സെന്റ് ആനിൽ ആദ്യമായി ദേവാലയം പണിയപ്പെടുന്നത്. 1889ൽ വിശുദ്ധ അന്ന - ജൊവാക്കിം ദമ്പതികളുടെ തിരുനാൾ ദിനത്തിൽ ഇവിടേക്കുള്ള ആദ്യത്തെ തീർത്ഥാടനം ആരംഭിച്ചു. ഉത്തര അമേരിക്കയിലെ തന്നെ വലിയൊരു തീർത്ഥാടനമായി ഇവിടേക്ക് എല്ലാവർഷവും നടക്കുന്ന തീർത്ഥാടനം മാറി. ദൈവത്തിൻറെ തടാകം, പരിശുദ്ധാരൂപിയുടെ തടാകം എന്നൊക്കെ അറിയപ്പെട്ടിരുന്ന ഈ തടാകത്തിന് 1842ൽ ആൽബർട്ടയിൽ കത്തോലിക്ക സഭയുടെ സ്ഥിരമായ ആദ്യത്തെ മിഷൻ ആരംഭിച്ച ഫാ. ജിയാൻ ബാപ്റ്റിസ്റ്റ് തിബോൾട്ടാണ് 'ലാക് സ്റ്റെ ആന്‍' എന്ന പേര് നൽകിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-27-20:26:14.jpg
Keywords: കാനഡ
Content: 19336
Category: 18
Sub Category:
Heading: വിശുദ്ധ അൽഫോൻസാമ്മയുടെ സ്മരണയില്‍ മുട്ടുചിറ പള്ളി
Content: മുട്ടുചിറ: വിശുദ്ധ അൽഫോൻസാമ്മ സൈര്യലേപനം സ്വീകരിച്ചതും വേദപാഠവും മറ്റു ആത്മീയ തിരുകർമങ്ങൾ നിർവഹിച്ചിരുന്നതുമായ മുട്ടുചിറ ഫൊറോന പള്ളിയില്‍ വിശുദ്ധയുടെ തിരുനാൾ ഇന്ന് ആഘോഷിക്കും. വിശുദ്ധ അൽഫോൻസാമ്മയുടെ പാദസ്പർശത്താൽ ഏറെ പ്രസിദ്ധമാണ് മുട്ടുചിറ പള്ളി. അന്നക്കുട്ടി ഭരണങ്ങാനം ക്ലാരമഠത്തിലെ മദർ ഉർശുലാമ്മയെ കാണുന്നതും മഠത്തിൽ ചേരാൻ തീരുമാനിക്കുന്നതുമെല്ലാം മുട്ടുചിറ പള്ളിയിൽവെച്ചായിരുന്നു. വിശുദ്ധയുടെ നിരവധി പ്രാർഥനാ നിമിഷങ്ങൾക്കു വേദിയായ മുട്ടുചിറ പള്ളിയിൽ തിരുനാളിനോടുനുബന്ധിച്ച് ഇന്ന് വൈകുന്നേരം 4.30 ന് തിരുനാൾ കുർബാന, തുടർന്ന് വിശുദ്ധ നടന്നിരുന്ന വഴിയിലൂടെ അൽഫോൻസ ഭവനിലേക്ക് (മുരിക്കൻ തറവാട്) ജ പമാല പ്രദക്ഷിണം നടത്തും. തുടർന്ന് അൽഫോൻസാ ഭവനിൽ ലദീഞ്ഞും തിരുനാൾ സന്ദേശവും ഉണ്ടായിരിക്കും. ഇവിടുത്തെ തിരുക്കർമങ്ങൾ സമാപിച്ചശേഷം പ്രദക്ഷിണം തിരികെ ദേവാലയത്തിലെത്തി സമാപിക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-07-28-11:21:32.jpg
Keywords: അല്‍ഫോ
Content: 19337
Category: 18
Sub Category:
Heading: കുടമാളൂർ പള്ളിയില്‍ അൽഫോൻസ നാമധാരികളുടെ സംഗമം ഇന്ന്
Content: കുടമാളൂർ: വിശുദ്ധ അൽഫോൻസാമ്മയുടെ മാതൃ ഇടവകയായ കുടമാളൂർ സെന്റ് മേരീസ് മേജർ ആർക്കി എപ്പിസ്കോപ്പൽ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധയുടെ പ്രധാന തിരുനാൾ ദിനമായ ഇന്ന് വൈകുന്നേരം 4.30ന് അൽഫോൻസാ നാമധാരികളുടെ സംഗമം നടത്തും. ഇന്ന് രാവിലെ 5.30ന് വിശുദ്ധ കുർബാന, ഏഴിനു വിശുദ്ധ കുർബാന, വൈകുന്നേരം അഞ്ചിന് തിരുനാൾ കുർബാന. തുടർന്നു പ്രദക്ഷിണം, നേർച്ചവിതരണം. തിരുനാളിന് ആർച്ച് പ്രീസ്റ്റ് റവ. ഡോ. മാണി പുതിയിടം, അസിസ്റ്റന്റ് വികാരിമാരായ ഫാ. അലോഷ്യ സ് വല്ലാത്തറ, ഫാ. ജോസിൻ കൊച്ചുപറമ്പിൽ, ഫാ. ജോയൽ പുന്നശേരി എന്നിവർ നേതൃത്വം നൽകും. എഡി 1125ൽ ചെമ്പകശ്ശേരി രാജാവിന്റെ പ്രത്യേക നിരീക്ഷണത്തിലാണു കുടമാളൂർ പള്ളി സ്ഥാപിതമായത്. വിശുദ്ധ അൽഫോൻസാമ്മയുടെ ഇടവക, വേദപുസ്തകം മലയാളത്തിലേക്ക് തർജമ ചെയ്ത ക.നി.മൂ.സ. (കർമ്മലീത്ത നിഷ്പാദുക മൂന്നാം സഭ) മാണിക്കത്തനാരുടെ ഇടവക, ആധുനിക സിറോ മലബാർ സഭയുടെ പിതാവെന്ന് അറിയപ്പെടുന്ന ഫാ. പ്ലാസിഡ് പൊടിപാറയുടെ ഇടവക എന്നീ പദവികളെല്ലാം ഉൾക്കൊള്ളുന്ന തീർത്ഥാടന കേന്ദ്രമായതിനാല്‍ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയിലേക്ക് ദേവാലയത്തെ ഉയര്‍ത്തിയിരിന്നു.
Image: /content_image/India/India-2022-07-28-11:34:44.jpg
Keywords: കുടമാളൂർ
Content: 19338
Category: 1
Sub Category:
Heading: തിരുവോസ്തിയില്‍ ഹൃദയമിടിപ്പിന് സമാനമായ ചലനം; മെക്സിക്കോയിൽ ദിവ്യകാരുണ്യ അത്ഭുതം?
Content: മെക്സിക്കോ സിറ്റി: മെക്സിക്കോയിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതം എന്ന് അനുമാനിക്കപ്പെടുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ചര്‍ച്ചയാകുന്നു. ജൂലൈ 23നു ജലിസ്കോ സംസ്ഥാനത്ത് സപൊട്ലാനെജോയിലെ ജപമാല രാജ്ഞിയുടെ നാമധേയത്തിലുള്ള ദേവാലയത്തിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ആരാധനയ്ക്ക് വേണ്ടി അരുളിക്കയില്‍ പ്രതിഷ്ഠിച്ച് വച്ചിരുന്ന ദിവ്യകാരുണ്യത്തിൽ മനുഷ്യന്റെ ഹൃദയമിടിപ്പിന് സമാനമായ ചലനം ദൃശ്യമായെന്നാണ് വിശ്വാസികൾ പറയുന്നത്. റിലീജിയസ് ഫാമിലി ഓഫ് ദ ഇമ്മാക്കുലേറ്റ് ഹേർട്ട് ആൻഡ് ഡിവൈൻ മേഴ്സി കോൺഗ്രിഗേഷന്റെ സ്ഥാപകനും, സുപ്പീരിയറുമായ ഫാ. കാർലോസ് സ്പാൻ ആണ് ദിവ്യകാരുണ്യ ആരാധനയ്ക്ക് നേതൃത്വം നൽകിയിരുന്നത്. വിശുദ്ധ കുർബാന കഴിഞ്ഞ്, ആരാധനയ്ക്ക് ദിവ്യകാരുണ്യം പ്രതിഷ്ഠിച്ചതിനുശേഷം മടങ്ങാൻ തുടങ്ങുന്ന സമയത്താണ് ഇത് സംഭവിച്ചതെന്ന് ഫാ. കാർലോസ് 'എസിഐ പ്രൻസാ' എന്ന മാധ്യമത്തോട് പറഞ്ഞു. ചില ആളുകൾ ദിവ്യകാരുണ്യത്തിൽ നടന്ന അത്ഭുത പ്രതിഭാസം ദർശിച്ചുവെന്നും, അവർക്ക് പെട്ടെന്ന് നടന്ന സംഭവം ഉടനെ ഉൾക്കൊള്ളാൻ സാധിച്ചില്ലെന്നും, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ലഭ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിച്ചവരുടെ കയ്യിൽ നിന്നും ഉടനെ തന്നെ അത് വാങ്ങിയിരുന്നുവെന്നും, അതിനാൽ ഇത് വിശ്വാസയോഗ്യമാണെന്നും വൈദികൻ കൂട്ടിച്ചേർത്തു. 20 മുതൽ 30 സെക്കന്‍റ് വരെ നീണ്ടുനിൽക്കുന്നതായിരുന്നു പ്രതിഭാസം.

Milagro en mexico mientras el padre Carlos Spahn exponía el santísimo la hostia empezó a palpitar. pic.twitter.com/DkOjnBzgQi
— Deydea Galindo (@DeydeaGalindo) July 25, 2022

അതേസമയം ഇടവക സ്ഥിതിചെയ്യുന്ന ഗ്വാഡലാജാര രൂപത സംഭവത്തെ പറ്റി ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. മനുഷ്യരുടെ സ്നേഹത്തിനു വേണ്ടി തുടിക്കുന്ന ക്രിസ്തുവിന്റെ ഹൃദയം എന്ന രീതിയിലാണ് താൻ അത്ഭുത പ്രതിഭാസത്തെ കാണുന്നതെന്ന്‍ ഫാ. കാർലോസ് കൂട്ടിച്ചേർത്തു. ഇടവകയിൽ സംഭവിച്ചത് അത്ഭുതമാണെന്ന് പറയാൻ തനിക്ക് ഔദ്യോഗികമായ അധികാരം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ദിവ്യകാരുണ്യത്തിലെ അത്ഭുത പ്രതിഭാസം ദൃശ്യമാകുന്നതിന് ഏതാനും മണിക്കൂറുകൾക്കു മുമ്പ് ദിവ്യകാരുണ്യത്തോട് വലിയ ഭക്തി ഉണ്ടായിരിക്കുകയും, ദിവകാരുണ്യ അത്ഭുതങ്ങളെ പറ്റിയുള്ള വിവരങ്ങൾ ഇൻറർനെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്ന വാഴ്ത്തപ്പെട്ട കാർളോ അക്വിറ്റിസിന്റെ ചിത്രം വൈദികൻ വെഞ്ചരിച്ചിരുന്നു. ഗ്ലാസിന്റെ ഉള്ളിൽ ആയിരുന്ന ചിത്രത്തിൽ നിന്ന് ആ രാത്രി എണ്ണ ഒഴുകിയെന്ന് ഫാ. കാർലോസ് പറഞ്ഞു. ഇതിന് ശേഷം അദ്ദേഹം കാർളോയുടെ ഇറ്റലിയിലുള്ള അമ്മയുമായി ഫോണിൽ സംസാരിക്കുകയും ചെയ്തു. നടന്ന സംഭവം അസാധാരണമാണെന്നും, സാധാരണ ശാസ്ത്രപരമായ ഒരു വിശദീകരണം അതിന് നൽകാൻ സാധിക്കില്ലെന്നും വൈദികൻ പറയുന്നു. വിഷയത്തില്‍ രൂപത വിശദമായ പഠനം നടത്തി ഔദ്യോഗിക ഫലം പുറത്തുവിടുമെന്ന പ്രതീക്ഷയിലാണ് വിശ്വാസികള്‍. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-07-28-13:25:06.jpg
Keywords: ദിവ്യകാരുണ്യ അത്ഭുത
Content: 19339
Category: 1
Sub Category:
Heading: ക്രൈസ്തവരുടെ വിശ്വാസ സ്വാതന്ത്ര്യത്തിന് വിലങ്ങിടാൻ ഇറാന്റെ ശ്രമം: റിപ്പോർട്ടുമായി അമേരിക്ക
Content: ടെഹ്റാന്‍: പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യമായ ഇറാനിലെ മതന്യൂനപക്ഷങ്ങളായ ക്രൈസ്തവരുടെ മതസാതന്ത്ര്യത്തിനും, വിശ്വാസത്തിനും കടുത്ത വെല്ലുവിളികള്‍ തുടരുകയാണെന്നതിന്റെ സ്ഥിരീകരണവുമായി അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അമേരിക്കന്‍ കമ്മീഷന്റെ (യു.എസ്.സി.ഐ.ആര്‍.എഫ്) റിപ്പോര്‍ട്ട് പുറത്ത്. ക്രൈസ്തവരുടെ പ്രത്യേകിച്ച് പരിവര്‍ത്തിത ക്രൈസ്തവരുടെ മതസ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി വ്യാജ വിവരണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും, മതന്യൂനപക്ഷങ്ങളോട് ഇറാനിലെ ഭരണകൂടവും, നീതിപീഠവും കാണിക്കുന്ന അനീതിയെ ന്യായീകരിക്കുന്നതിനുമായി ഇറാനിൽ തെറ്റായ വിവരണങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നു ‘യു.എസ്.സി.ഐ.ആര്‍.എഫ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തില്‍ തെറ്റായി പ്രചരിപ്പിക്കപ്പെടുന്ന വിവരങ്ങള്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെടുത്തി ക്രൈസ്തവര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുവാന്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. അടിസ്ഥാനരഹിതമായ വിവരങ്ങള്‍ ഇറാനി ഭരണകൂടത്തിന്റെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലുള്ള മാധ്യമങ്ങളിലൂടെയാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നും ഇത്തരം മാധ്യമങ്ങള്‍ ‘ജാ’അഫ്രി ഷി’യാ ഇസ്ലാം’മുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വ്യാഖ്യാനങ്ങളോട് പൂര്‍ണ്ണമായി യോജിച്ചു പോകുന്നവയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇറാനിലെ മതന്യൂനപക്ഷങ്ങളോടുള്ള മോശം പെരുമാറ്റത്തെ അനുകൂലിക്കുന്ന രീതിയില്‍ പൊതു അഭിപ്രായം വളര്‍ത്തി എടുക്കുകയാണ് ഇത്തരത്തിലുള്ള വ്യാജ പ്രചാരണ പരിപാടികള്‍ വഴി ഇറാനിയന്‍ ഭരണകൂടം ലക്ഷ്യമിടുന്നത്. ഇറാനി നീതിപീഠം പരിവര്‍ത്തിത ക്രൈസ്തവരേയും, ബഹായികളേയും അടിച്ചമര്‍ത്തുവാന്‍ ദേശീയ സുരക്ഷ ആരോപണങ്ങള്‍ ഉപയോഗിക്കുമ്പോള്‍, രാഷ്ട്ര സുരക്ഷക്കെതിരായി പ്രവര്‍ത്തിച്ചതിനല്ല മറിച്ച് തങ്ങളുടെ വിശ്വാസത്തില്‍ ജീവിച്ചതിനാണ് സര്‍ക്കാര്‍ ഇവരെ ലക്ഷ്യം വെച്ചതെന്നാണ് ഈ രണ്ടു വിഭാഗക്കാര്‍ക്കെതിരേയുള്ള വ്യാജ പ്രചാരണ പരിപാടികള്‍ സൂചിപ്പിക്കുന്നത്. മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്ന രാഷ്ട്രങ്ങളെ കുറിച്ചുള്ള യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലെ പ്രത്യേകം ആശങ്കപ്പെടേണ്ട രാഷ്ട്രങ്ങളുടെ (സി.പി.സി) വിഭാഗത്തിലുള്‍പ്പെടുന്ന രാഷ്ട്രങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ സമീപ മാസങ്ങളില്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ഈ നിര്‍ണ്ണായക സമയത്താണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 1999 മുതല്‍ ഇറാന്‍ സി.പി.സി വിഭാഗത്തില്‍ ഉള്‍പ്പെടുന്നുണ്ട്. 2020-ല്‍ ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ നൂറ്റിഇരുപതോളം പരിവര്‍ത്തിത ക്രൈസ്തവരാണ് ഇറാനില്‍ അറസ്റ്റിലാവുകയോ, തടവിലാക്കപ്പെടുകയോ ചെയ്തത്. ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ഇറാനിയന്‍ സര്‍ക്കാരിന്റെ വിവേചനം തുടരുന്നത് 1975-ലെ സിവില്‍ ആന്‍ഡ് പൊളിറ്റിക്കല്‍ റൈറ്റ്സ് (ഐ.സി.സി.പി.ആര്‍) ഉടമ്പടിയില്‍ ഉറപ്പുനല്‍കിയിരിക്കുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ നഗ്നമായ ലംഘനമാണെന്ന കാര്യം റിപ്പോര്‍ട്ട് ആവര്‍ത്തിക്കുന്നുണ്ട്. അതേസമയം ഓരോ വര്‍ഷവും ആയിരകണക്കിന് ഇറാന്‍ സ്വദേശികളാണ് ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-28-16:13:33.jpg
Keywords: ഇറാനി
Content: 19340
Category: 1
Sub Category:
Heading: മെച്ചപ്പെട്ട ഒരു രാജ്യം കെട്ടിപ്പടുത്തതിൽ ക്രൈസ്തവ വിശ്വാസത്തിനും പങ്ക്: കാനഡയില്‍ പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍
Content: ക്യൂബെക്ക്: മെച്ചപ്പെട്ട ഒരു രാജ്യം കെട്ടിപ്പടുക്കാനുള്ള ആഗ്രഹത്തിൽ ക്രൈസ്തവ വിശ്വാസം പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും അതോടൊപ്പം, തങ്ങളുടെ തെറ്റുകൾ ഏറ്റുപറയുന്നതും, തദ്ദേശീയ ജനതയുടെ നിയമാനുസൃതമായ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതും പ്രധാനപ്പെട്ടതാണെന്നും ഫ്രാന്‍സിസ് പാപ്പ. കാനഡയിലെ ക്യൂബെക്ക് നഗരത്തില്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, സിവിൽ അധികാരികള്‍, തദ്ദേശീയ ജനതയുടെ പ്രതിനിധികള്‍, നയതന്ത്ര പ്രതിനിധികള്‍ എന്നിവര്‍ നല്‍കിയ സ്വീകരണ ശേഷം അഭിസംബോധന ചെയ്‌ത്‌ സംസാരിക്കുകയായിരിന്നു മാര്‍പാപ്പ. പരിതാപകരമായ റസിഡന്‍ഷ്യല്‍ സ്കൂള്‍ സംവിധാനത്തിൽ, അന്നത്തെ സർക്കാരിന്റെ അധികാരികൾ പ്രോത്സാഹിപ്പിച്ചതിലൂടെ, നിരവധി കുട്ടികളെ അവരുടെ കുടുംബങ്ങളിൽനിന്ന് വേർപെടുത്തുന്നതിൽ കത്തോലിക്ക സ്ഥാപനങ്ങളും ഉള്‍പ്പെട്ടുവെന്നതിൽ തനിക്ക് ദുഃഖമുണ്ടെന്ന് പാപ്പ പറഞ്ഞു. തദ്ദേശീയരുമായി സ്നേഹത്തിൽ അധിഷ്ഠിതമായ ഒരു ബന്ധം പുതുക്കുവാനും, നിർഭാഗ്യവശാൽ ഉണ്ടായ മുറിവുകളെ മനസ്സിലാക്കാനും സുഖപ്പെടുത്താനുമാണ് സഭ ആഗ്രഹിക്കുന്നത്. മുൻപ് റോമിൽ വച്ച് തദ്ദേശീയജനതകളുടെ പ്രതിനിധികളെ കാണാനായതിലും ഇപ്പോൾ കാനഡയിലെത്തി ആ ബന്ധം കൂടുതൽ ശക്തിപ്പെടുത്താനാകുന്നതിലും പാപ്പ സന്തോഷം പ്രകടിപ്പിച്ചു. പ്രത്യാശയാൽ നയിക്കപ്പെട്ട്, എല്ലാ കാനഡക്കാർക്കുമൊപ്പം, സത്യത്തിലും നീതിയിലും, സൗഖ്യത്തിനും അനുരഞ്ജനത്തിനും വേണ്ടി സാഹോദര്യത്തിന്റെയും ക്ഷമയുടെയും ഒരു പാതയിലൂടെ സഞ്ചരിക്കാൻ തദ്ദേശീയരുടെ കൂടെ ചിലവഴിച്ച സമയം, തന്നിൽ പ്രേരണ ഉളവാക്കിയെന്ന് പാപ്പ എടുത്തുപറഞ്ഞു. ഇന്നാകട്ടെ, ജനങ്ങളുടെ മൂല്യങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ചുകൊണ്ട്, മതപരവും സാംസ്കാരികവുമായ വേരുകളെ പിഴുതുകളയാൻ ശ്രമിക്കുന്ന മനോഭാവം നിലനിൽക്കുന്നുണ്ട്. ചരിത്രത്തിലെ ഇരുണ്ട താളുകൾ മറികടന്നുവെന്ന് ഭാവിച്ച്, വ്യത്യസ്തതകളെ നിലനിൽക്കാൻ അനുവദിക്കാത്ത, എല്ലാം ഒരുപോലെയാക്കാൻ ശ്രമിക്കുന്ന ഒരു 'ഇല്ലാതാക്കൽ സംസ്കാരത്തിന്' വഴികൊടുക്കുന്ന മനോഭാവമാണിത്. ലോകത്തെ ശത്രുക്കളും മിത്രങ്ങളുമായി വിഭജിക്കേണ്ട കാര്യമില്ല. സമാധാനവും സുരക്ഷയും കൊണ്ടുവരുന്നത് യുദ്ധോപകരണങ്ങളോ പ്രതിരോധ തന്ത്രങ്ങളോ ആയിരിക്കില്ല. യുദ്ധങ്ങൾ എങ്ങനെ തുടരണം എന്നതിനേക്കാൾ അവ എങ്ങനെ അവസാനിപ്പിക്കണം എന്നാണ് നാം ചോദിക്കേണ്ടത്. ദീർഘവീക്ഷണമുള്ള നയങ്ങളാണ് ഇന്ന് നമുക്ക് ആവശ്യമെന്നും പാപ്പ പറഞ്ഞു. കാനഡ സന്ദര്‍ശനത്തിന്റെ അഞ്ചാം ദിനമായ ഇന്നു ജൂലൈ 28 വ്യാഴാഴ്ച ദേശീയ തീർത്ഥാടന കേന്ദ്രമായ വിശുദ്ധ ആൻ ഡി ബ്യൂപ്രേയുടെ ദേവാലയത്തിൽ ദിവ്യബലിയർപ്പണം നടത്തും. വൈകിട്ട് മെത്രാന്മാർ, വൈദീകർ, ഡീക്കന്മാർ, സമർപ്പിതർ, സെമിനാരി വിദ്യാർത്ഥികൾ, അജപാലക പ്രവർത്തകർ എന്നിവരോടൊപ്പം നോട്രഡാം കത്തീഡ്രലിൽ സായാഹ്ന പ്രാർത്ഥനയിൽ പങ്കുചേരും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-28-19:29:48.jpg
Keywords: പാപ്പ
Content: 19341
Category: 1
Sub Category:
Heading: ഭ്രൂണഹത്യ അനുകൂലികളുടെ പരിഹാസങ്ങളെ കത്തോലിക്കര്‍ സത്യം കൊണ്ട് നേരിടണമെന്ന് കാന്‍സാസ് മെത്രാപ്പോലീത്ത
Content: വാഷിംഗ്ടണ്‍ ഡി‌:.സി: അമേരിക്കയില്‍ ദേശവ്യാപകമായി ഭ്രൂണഹത്യ നിയമപരമാക്കിയ ‘റോ വേഴ്സസ് വേഡ്’ വിധിയെ അട്ടിമറിച്ച സമീപകാല സുപ്രീം കോടതി വിധിയെ തുടര്‍ന്നുണ്ടായ വിവാദങ്ങളും ചര്‍ച്ചകളും ഇപ്പോള്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കെ അബോര്‍ഷന്‍ അനുകൂലികളുടെ പരിഹാസങ്ങളെ കത്തോലിക്കര്‍ സത്യം കൊണ്ടു നേരിടണമെന്ന ആഹ്വാനവുമായി കാന്‍സാസ് മെത്രാപ്പോലീത്ത ജോസഫ് എഫ്. നൗമാന്‍. അമ്മയുടേയും കുഞ്ഞിന്റേയും ജീവനെ വിലമതിക്കുകയും, ഭ്രൂണഹത്യയെ പരിമിതപ്പെടുത്തുകയും ചെയ്യുന്ന 'വാല്യൂ ദം ബോത്ത്‌' ഭേദഗതിയെ കുറിച്ച് കാന്‍സാസ് നിയമസഭ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കവേയാണ് ഭേദഗതിയെ പരസ്യമായി പിന്തുണച്ചു കൊണ്ട് മെത്രാപ്പോലീത്ത രംഗത്തെത്തിയിരിക്കുന്നത്. ഇ.ഡബ്യു.ടി.എന്നിന്റെ പ്രോലൈഫ് മാഗസിന്റെ പ്രതിനിധിയായ പ്രൂഡന്‍സ് റോബര്‍ട്സണുമായുള്ള അഭിമുഖത്തിലാണ് മെത്രാപ്പോലീത്തയുടെ പ്രതികരണം. സ്വന്തം മക്കളെ കൊല്ലുവാന്‍ കഴിയില്ലെങ്കില്‍ ഒരു സമൂഹമെന്നനിലയില്‍ നമുക്ക് നിലനില്‍പ്പില്ലെന്ന് ചിന്തിക്കുന്നവരുണ്ടെന്നു അദ്ദേഹം വേദനയോടെ പങ്കുവെച്ചു. ഈ വരുന്ന ഓഗസ്റ്റ് 2-നാണ് കാന്‍സാസില്‍ “വാല്യൂ ദം ബോത്ത്‌” പ്രോലൈഫ് ഭേദഗതിയെ കുറിച്ചുള്ള വോട്ടെടുപ്പ്. ഭേദഗതിക്ക് അംഗീകാരം ലഭിക്കുകയാണെങ്കില്‍ കാന്‍സാസില്‍ ഭ്രൂണഹത്യയ്ക്കെതിരെയുള്ള നിയമനിര്‍മ്മാണം നടത്തുവാന്‍ നിയമസാമാജികര്‍ക്ക് കഴിയും. ഭ്രൂണഹത്യ ഭരണഘടനയാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന 2019-ലെ കാന്‍സാസ് സുപ്രീം കോടതി വിധികാരണം നിലവില്‍ ഭ്രൂണഹത്യയ്ക്കെതിരെയുള്ള നിയമനിര്‍മ്മാണം നടത്തുവാന്‍ കഴിയാത്ത അവസ്ഥയിലാണ് കാന്‍സാസിലെ നിയമസാമാജികര്‍. മറ്റ് സംസ്ഥാനങ്ങളിലേപ്പോലെ തന്നെ ഡോബ്സ് വിധിയോടുള്ള പ്രതിഷേധത്തിന്റെ പേരില്‍ കാന്‍സാസിലും കത്തോലിക്കാ ദേവാലയങ്ങളും, പ്രോലൈഫ് പ്രഗ്നന്‍സി കേന്ദ്രങ്ങളും ആക്രമിക്കപ്പെടുന്നുണ്ട്. വോട്ടെടുപ്പിന് മുന്‍പേ തന്നെ ഓവര്‍ലാന്‍ഡ് പാര്‍ക്കിലെ അസെന്‍ഷന്‍ ദേവാലയത്തിലെ പരിശുദ്ധ കന്യകാമാതാവിന്റെ രൂപം ചുവന്ന്‍ പെയിന്റടിച്ച് വികൃതമാക്കിയിരിന്നു. കാന്‍സാസിലെ ഒരു ദേവാലയം ആക്രമിക്കപ്പെട്ടെന്നും നിരവധി ദേവാലയങ്ങള്‍ വികൃതമാക്കപ്പെട്ടുവെന്നും പറഞ്ഞ മെത്രാപ്പോലീത്ത, എതിരാളികളുടെ ഒരുതരം പരിഹാസമാണിതെന്നും കൂട്ടിച്ചേര്‍ത്തു. ജനിക്കുവാനിരിക്കുന്ന ശിശുക്കളെ സംരക്ഷിക്കുന്നതില്‍ കത്തോലിക്കര്‍ക്കും പങ്കുണ്ടെന്നു മെത്രാപ്പോലീത്ത ആവര്‍ത്തിച്ചു. മറ്റുള്ളവരുടെ മനസ്സില്‍ കയറുകയും അവരുടെ ഹൃദയങ്ങളെ നവീകരിക്കുകയും വേണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-28-21:02:34.jpg
Keywords: ഭ്രൂണഹത്യ
Content: 19342
Category: 1
Sub Category:
Heading: ഭ്രൂണഹത്യ അനുകൂലികളുടെ പരിഹാസങ്ങളെ കത്തോലിക്കര്‍ സത്യം കൊണ്ട് നേരിടണമെന്ന് കാന്‍സാസ് മെത്രാപ്പോലീത്ത
Content: വാഷിംഗ്ടണ്‍ ഡി‌.സി: അമേരിക്കയില്‍ ദേശവ്യാപകമായി ഭ്രൂണഹത്യ നിയമപരമാക്കിയ ‘റോ വേഴ്സസ് വേഡ്’ വിധിയെ അട്ടിമറിച്ച സമീപകാല സുപ്രീം കോടതി വിധിയെ തുടര്‍ന്നുണ്ടായ വിവാദങ്ങളും ചര്‍ച്ചകളും ഇപ്പോള്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചു കൊണ്ടിരിക്കെ അബോര്‍ഷന്‍ അനുകൂലികളുടെ പരിഹാസങ്ങളെ കത്തോലിക്കര്‍ സത്യം കൊണ്ടു നേരിടണമെന്ന ആഹ്വാനവുമായി കാന്‍സാസ് മെത്രാപ്പോലീത്ത ജോസഫ് എഫ്. നൗമാന്‍. അമ്മയുടേയും കുഞ്ഞിന്റേയും ജീവനെ വിലമതിക്കുകയും, ഭ്രൂണഹത്യയെ പരിമിതപ്പെടുത്തുകയും ചെയ്യുന്ന 'വാല്യൂ ദം ബോത്ത്‌' ഭേദഗതിയെ കുറിച്ച് കാന്‍സാസ് നിയമസഭ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കവേയാണ് ഭേദഗതിയെ പരസ്യമായി പിന്തുണച്ചു കൊണ്ട് മെത്രാപ്പോലീത്ത രംഗത്തെത്തിയിരിക്കുന്നത്. ഇ.ഡബ്യു.ടി.എന്നിന്റെ പ്രോലൈഫ് മാഗസിന്റെ പ്രതിനിധിയായ പ്രൂഡന്‍സ് റോബര്‍ട്സണുമായുള്ള അഭിമുഖത്തിലാണ് മെത്രാപ്പോലീത്തയുടെ പ്രതികരണം. സ്വന്തം മക്കളെ കൊല്ലുവാന്‍ കഴിയില്ലെങ്കില്‍ ഒരു സമൂഹമെന്നനിലയില്‍ നമുക്ക് നിലനില്‍പ്പില്ലെന്ന് ചിന്തിക്കുന്നവരുണ്ടെന്നു അദ്ദേഹം വേദനയോടെ പങ്കുവെച്ചു. ഈ വരുന്ന ഓഗസ്റ്റ് 2-നാണ് കാന്‍സാസില്‍ “വാല്യൂ ദം ബോത്ത്‌” പ്രോലൈഫ് ഭേദഗതിയെ കുറിച്ചുള്ള വോട്ടെടുപ്പ്. ഭേദഗതിക്ക് അംഗീകാരം ലഭിക്കുകയാണെങ്കില്‍ കാന്‍സാസില്‍ ഭ്രൂണഹത്യയ്ക്കെതിരെയുള്ള നിയമനിര്‍മ്മാണം നടത്തുവാന്‍ നിയമസാമാജികര്‍ക്ക് കഴിയും. ഭ്രൂണഹത്യ ഭരണഘടനയാല്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്നു എന്ന 2019-ലെ കാന്‍സാസ് സുപ്രീം കോടതി വിധികാരണം നിലവില്‍ ഭ്രൂണഹത്യയ്ക്കെതിരെയുള്ള നിയമനിര്‍മ്മാണം നടത്തുവാന്‍ കഴിയാത്ത അവസ്ഥയിലാണ് കാന്‍സാസിലെ നിയമസാമാജികര്‍. മറ്റ് സംസ്ഥാനങ്ങളിലേപ്പോലെ തന്നെ ഡോബ്സ് വിധിയോടുള്ള പ്രതിഷേധത്തിന്റെ പേരില്‍ കാന്‍സാസിലും കത്തോലിക്കാ ദേവാലയങ്ങളും, പ്രോലൈഫ് പ്രഗ്നന്‍സി കേന്ദ്രങ്ങളും ആക്രമിക്കപ്പെടുന്നുണ്ട്. വോട്ടെടുപ്പിന് മുന്‍പേ തന്നെ ഓവര്‍ലാന്‍ഡ് പാര്‍ക്കിലെ അസെന്‍ഷന്‍ ദേവാലയത്തിലെ പരിശുദ്ധ കന്യകാമാതാവിന്റെ രൂപം ചുവന്ന്‍ പെയിന്റടിച്ച് വികൃതമാക്കിയിരിന്നു. കാന്‍സാസിലെ ഒരു ദേവാലയം ആക്രമിക്കപ്പെട്ടെന്നും നിരവധി ദേവാലയങ്ങള്‍ വികൃതമാക്കപ്പെട്ടുവെന്നും പറഞ്ഞ മെത്രാപ്പോലീത്ത, എതിരാളികളുടെ ഒരുതരം പരിഹാസമാണിതെന്നും കൂട്ടിച്ചേര്‍ത്തു. ജനിക്കുവാനിരിക്കുന്ന ശിശുക്കളെ സംരക്ഷിക്കുന്നതില്‍ കത്തോലിക്കര്‍ക്കും പങ്കുണ്ടെന്നു മെത്രാപ്പോലീത്ത ആവര്‍ത്തിച്ചു. മറ്റുള്ളവരുടെ മനസ്സില്‍ കയറുകയും അവരുടെ ഹൃദയങ്ങളെ നവീകരിക്കുകയും വേണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-28-21:11:55.jpg
Keywords: ഭ്രൂണഹത്യ