Contents

Displaying 18891-18900 of 25050 results.
Content: 19283
Category: 18
Sub Category:
Heading: പ്രതിഷേധം ഫലം കണ്ടു: ചാവറയച്ചന്റെ സംഭാവന പാഠപുസ്തകത്തില്‍ ഉൾപ്പെടുത്തുമെന്നു വിദ്യാഭ്യാസ മന്ത്രി
Content: തിരുവനന്തപുരം: അടുത്ത അധ്യയനവർഷം മുതൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സംഭാവനകളും ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠഭാഗത്തിലെ സാമൂഹിക പരിഷ്കർത്താക്കൾക്കും നവോത്ഥാന നായകർക്കുമൊപ്പം ഉൾപ്പെടുത്തുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിൽ നവോത്ഥാന നായകരുടെ സംഭാവന സംബന്ധിച്ച ഭാഗത്തുനിന്നു ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സംഭാവനക ൾ ഒഴിവാക്കിയതു ശരിയായില്ലെന്നും ഉൾപ്പെടുത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നുമുള്ള പിജെ ജോസഫിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളം സമഗ്ര സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിലേക്കു കടക്കുകയാണെന്നും ഇതുവരെ നേടിയ സാമൂഹിക, സാംസ്കാരിക നവോത്ഥാന പുരോഗമന ആശയങ്ങൾ ഊന്നൽ നൽകിയാലും സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കുകയെന്നും മന്ത്രി മറുപടി നൽകി. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി നവോത്ഥാന നായകന്‍മാര്‍ക്ക് ഒപ്പം ചാവറയച്ചന്റെ സംഭാവനയും ഉൾപ്പെടുത്തും. നിലവിലെ പാഠപുസ്തകങ്ങൾ 2013 ലെ നയരേഖയുടെ അടിസ്ഥാനത്തിൽ ഉള്ളടക്കത്തിൽ മാറ്റം വരുത്താതെ 2014 മുതൽ ഉപയോഗിച്ചു വരുന്നു. ഈ കാലയളവിൽ 9, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ ചില മെച്ചപ്പെടുത്തലുകൾ 2019ൽ വരുത്തിയതല്ലാതെ ഉള്ളടക്കത്തിൽ കാതലായ മാറ്റം വരുത്തിയില്ല. അതായത് ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രം 2014 മുതൽ ഒരു മാറ്റവും വരുത്താതെ തുടരുന്നു. ഏഴാംക്ലാസ് സാമൂഹ്യശാസ്ത്ര ചരിത്രഭാഗത്തു നിന്നും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സംഭാവനകൾ ഒഴിവാക്കി എന്ന തരത്തിലുള്ള പ്രചരണം തെറ്റിദ്ധാരണ മൂലം ഉണ്ടായതാണ്. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ ഈ പാഠഭാഗവുമായി ബന്ധപ്പെട്ട് യാതൊരു മാറ്റവും വരുത്തിയില്ല. നിലവിൽ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിൽ സാമൂഹിക പരിഷ്കർത്താക്കളുടെ പട്ടികയിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛനെ കറിച്ചും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സിലബസിലെ ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ 'നവകേരള സൃഷ്ടിക്കായി' എന്ന എട്ടാം അധ്യായത്തില്‍ കേരളത്തിന്റെ നവോത്ഥാന നായകരെപ്പറ്റി വിശദമായ വിവരണമുള്ള ഭാഗത്ത് നിന്നാണ് ചാവറയച്ചനെ ഒഴിവാക്കിയത്. ഇതിനെതിരെ കേരളമെമ്പാടും വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-07-20-10:23:33.jpg
Keywords: ചാവറ
Content: 19284
Category: 18
Sub Category:
Heading: ഹൃദയാഘാതം: മലയാളി വൈദികന്‍ ഇറ്റലിയില്‍ അന്തരിച്ചു
Content: ലിവോർണോ (ഇറ്റലി): കോട്ടയം അതിരൂപതാംഗവും ഒഎസ്‌ബി സന്യാസ സമൂഹാംഗവുമായ മലയാളി വൈദികന്‍ ഇറ്റലിയില്‍ അന്തരിച്ചു. ഫാ. ഷാജി പടിഞ്ഞാറേക്കുന്നേലാണ് ഇറ്റലിയിലെ ലിവോർണോ ഹോസ്പിറ്റലിൽവച്ചു മരണപ്പെട്ടത്. 54 വയസ്സായിരിന്നു. രക്താര്‍ബുദത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന വൈദികന്‍ ഇന്നു പുലര്‍ച്ചെ ഉണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നു നിത്യസമ്മാനത്തിന് വിളിക്കപ്പെടുകയായിരിന്നു. 1968 മെയ് 2നായിരിന്നു ജനനം. 1999 ഡിസംബര്‍ 27നു മുപ്പത്തിയൊന്നാമത്തെ വയസ്സില്‍ തിരുപ്പട്ടം സ്വീകരിച്ചു. കോട്ടയം കടപ്ലാമറ്റം മാറിടം സ്വദേശിയാണ്. മൃതസംസ്കാരം പിന്നീട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-07-20-11:35:51.jpg
Keywords: ഹൃദയാ
Content: 19285
Category: 1
Sub Category:
Heading: രണ്ട് മാസത്തിനിടെ നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 68 ക്രൈസ്തവർ
Content: ബെന്യു (നൈജീരിയ): കഴിഞ്ഞ രണ്ടുമാസത്തിനിടെ നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് കൊല്ലപ്പെട്ടത് 68 ക്രൈസ്തവ വിശ്വാസികള്‍. ഇക്കാലയളവില്‍ നിരവധി ആളുകളെ തട്ടിക്കൊണ്ടു പോവുകയും, അനേകം പേർ ഭവനരഹിതരാവുകയും ചെയ്തു. ഫുലാനി മുസ്ലിം ഗോത്രവർഗ്ഗക്കാരിൽ നിന്നാണ് പ്രധാനമായും ആക്രമണം ഉണ്ടായതെന്ന് കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിഷയത്തിൽ ഫെഡറൽ സർക്കാർ നിഷ്ക്രിയരാണെന്ന് മക്കുർഡി രൂപതയുടെ മെത്രാൻ ബിഷപ്പ് വിൽഫ്രഡ് ചിക്ബാ അനാഗ്ബേ പറഞ്ഞു. പലായനം ചെയ്യേണ്ടി വന്ന 15 ലക്ഷം ആളുകളിൽ ആയിരങ്ങള്‍ക്കു അടിയന്തര സഹായങ്ങൾ എത്തിക്കേണ്ട ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി. ബെന്യൂ സംസ്ഥാനം ഭക്ഷ്യകൊട്ടയായി അറിയപ്പെടുന്ന സംസ്ഥാനമാണെന്നും, എന്നാൽ തീവ്രവാദ പ്രവർത്തനം ഭക്ഷ്യ വിതരണത്തെ ബാധിച്ചുവെന്നും ബിഷപ്പ് വിൽഫ്രഡ് ചിക്ബാ പറഞ്ഞു. ഇത് താങ്ങാൻ സാധിക്കാത്ത വിധം രൂക്ഷമായ ഭക്ഷ്യ ദൗർലഭ്യം ഉണ്ടാക്കി. തലസ്ഥാനമായ മക്കുർഡിയിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പലായനം ചെയ്ത് എത്തിയ 80 ശതമാനം ആളുകളും കഴിയുന്നതെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും, ആളുകൾക്ക് ഭക്ഷണവും, മറ്റ് അവശ്യവസ്തുക്കളും നൽകാൻ പ്രാദേശിക സഭ മുന്‍പില്‍ തന്നെയുണ്ട്. കൂടാതെ പലായനം ചെയ്ത് എത്തിയ കുട്ടികളുടെ വിദ്യാഭ്യാസ മുടങ്ങാതിരിക്കാൻ സ്കോളർഷിപ്പുകളും രൂപത നൽകി വരുന്നുണ്ട്. എയിഡ് ടു ദി ചർച്ച് ഇൻ നീഡ് നൽകിവരുന്ന സേവനങ്ങൾക്ക് ബിഷപ്പ് വിൽഫ്രഡ് ചിക്ബാ നന്ദി പറഞ്ഞു. അന്ധകാരത്തിന്റെ താഴ്‌വരയിൽ പ്രകാശത്തിന്റെ സ്രോതസ്സ് എന്നാണ് സംഘടനയുടെ പ്രവർത്തനത്തെ അദ്ദേഹം വിശേഷിപ്പിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-20-12:43:33.jpg
Keywords: നൈജീ
Content: 19286
Category: 11
Sub Category:
Heading: ജനിതക ശാസ്ത്രത്തിന്റെ പിതാവ് ഫാ. ഗ്രിഗര്‍ മെൻഡലിന്റെ ഇരുനൂറാം ജന്മദിനം ഇന്ന്
Content: വിയന്ന: പയർ ചെടികളിൽ നടത്തിയ ഗവേഷണം വഴി ലോക പ്രസിദ്ധി നേടുകയും ജനിതകശാസ്ത്രത്തിന്റെ പിതാവ് എന്ന ഖ്യാതി സ്വന്തമാക്കുകയും ചെയ്ത ഫാ. ഗ്രിഗര്‍ മെൻഡലിന്റെ ഇരുനൂറാം ജന്മദിനം ഇന്ന്‍. 1822 ജൂലൈ 20നു ഓസ്ട്രിയയിലാണ് ഒരേസമയം ശാസ്ത്രജ്ഞനും വൈദികനുമായി ലോകത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ ഗ്രിഗര്‍ മെൻഡലിന്റെ ജനനം. പയറുചെടികളിൽ ചില സ്വഭാവവിശേഷങ്ങൾ തലമുറകളിലൂടെ ജൈവികമയി കൈമാറ്റം ചെയ്യപ്പെടുന്നതു നിരീക്ഷിച്ചു രേഖപ്പെടുത്തിയ അദ്ദേഹം, ജനിതകശാസ്ത്രത്തിന്റെ പിതാവായി മരണാനന്തരം അംഗീകരിക്കപ്പെട്ടു. സ്വഭാവവിശേഷങ്ങളുടെ ഈ കൈമാറ്റം, ചില പ്രത്യേക നിയമങ്ങൾ പിന്തുടരുന്നുവെന്ന് മെൻഡൽ തെളിയിച്ചു. ഈ നിയമങ്ങൾ പിന്നീട് അദ്ദേഹത്തിന്റെ പേരിനെ ആശ്രയിച്ച് "മെൻഡലീയ നിയമങ്ങൾ"(Mendelian Laws) എന്ന് അറിയപ്പെടാൻ തുടങ്ങി. ആസ്ട്രിയയിലെ ഒരു കാർഷിക കുടുംബത്തിലായിരിന്നു ജോൺ ഗ്രിഗോർ മെൻഡലിന്റെ ജനനം. ആന്റൻ മെൻഡലും റോസീൻ മെൻഡലും ആയിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. തികഞ്ഞ കത്തോലിക്ക വിശ്വാസത്തിൽ അധിഷ്ഠിതമായിരുന്ന കുടുംബത്തിൽ ജനിച്ച്, ചിട്ടയും പരിശീലനവും നേടിയ അദ്ദേഹം കുടുംബത്തിന്റെ വകയായിരുന്ന കൃഷിയിടത്തിൽ താമസിച്ചും ജോലി ചെയ്തും തന്റെ ജീവിതം മുന്നോട്ടുകൊണ്ടുപോയി. വൈദികനാകാനായിരിന്നു അദ്ദേഹത്തിന്റെ താല്പര്യം. ഒരു നല്ല ഭാവിയെ മുന്നിൽ കണ്ട് അഗസ്റ്റീനിയൻ അബിയിൽ പ്രവേശിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. തന്നെ ഭൗതികശാസ്ത്ര പഠിപ്പിച്ച ഒരു അഗസ്റ്റീനിയൻ വൈദികന്റെ അഭിപ്രായ പ്രകാരം ഇരുപത്തി ഒന്നാമത്തെ വയസ്സിൽ, 1843-ൽ ബായിലെ സെന്റ് തോമസ് അഗസ്റ്റീനിയൻ ആശ്രമത്തില്‍ അദ്ദേഹം ചേർന്നു. ആശ്രമത്തോട് ചേർന്നതോടെ ഗ്രിഗോർ എന്ന ഔദ്യോഗിക നാമവും സ്വീകരിച്ചു. കുട്ടിക്കാലം മുതലെ കൃഷികാര്യങ്ങളിൽ തല്പരനായിരുന്ന മെൻഡൽ വൈദിക പഠനത്തോടാപ്പം കൃഷിപഠനവും നടത്തി. ശാസ്ത്രവിഷയങ്ങളിൽ ആ കൊച്ചച്ചനുണ്ടായിരുന്ന പ്രകടമായ അഭിരുചി പരിഗണിച്ച് ആശ്രമാധികൃതര്‍ അദ്ദേഹത്തിന് വിയന്ന സർവ്വകലാശാലയിൽ രണ്ടു വർഷത്തെ ഉപരിപഠനത്തിനുള്ള അനുമതി നൽകി (1851-53). അവിടെ ഭൗതികശാസ്ത്രം, രസതന്ത്രം, ഗണിത തത്ത്വശാസ്ത്രം, സസ്യശാസ്ത്രം, സ്ഥിതിവിവരശാസ്ത്രം എന്നിവയിൽ അദ്ദേഹം പരിശീലനം നേടി. അനിതരസാധാരണമായ ബുദ്ധി വൈഭവവും, ഊർജ്ജവും സിദ്ധിയായുണ്ടായിരുന്ന ഗ്രിഗര്‍ മെന്‍ഡല്‍ ചെടികളിലെ ഇണചേർക്കൽ പരീക്ഷണങ്ങളിലൂടെ മുന്തിയ തരം പഴവർഗ്ഗങ്ങളും പച്ചക്കറികളും രൂപപ്പെടുത്തിയെടുത്തു. അഗസ്റ്റീനിയന്‍ വസ്ത്രധാരിയായി അടുക്കളത്തോട്ടത്തിൽ ചുറ്റി നടക്കുന്ന അവസരത്തിൽ ചെടികൾ ഉൾപ്പെടെയുള്ള ജീവികളുടെ പാരമ്പര്യ ഘടകങ്ങളുടെ പിൻതുടർച്ചാ വ്യവസ്ഥയെപ്പറ്റി കൂലങ്കുഷമായി അദ്ദേഹം ചിന്തിച്ചിരുന്നു. പല പരീക്ഷണങ്ങൾ നടത്തിയും ആയിരക്കണക്കിനു വിത്തുകൾ അപഗ്രഥനം ചെയ്തും, ചെടികളെ ശുശ്രൂഷിച്ചും നിരീക്ഷിച്ചും ഗവേഷണ ഫലങ്ങൾ സൃഷ്ടിച്ചു. ഉദ്യാന സസ്യങ്ങളിലും ഇതര ചെടികളിലും ഏതു തരത്തിലുള്ള പൂക്കളും കായ്കളും ഉല്പാദിപ്പിക്കപ്പെടുമെന്ന് പ്രവചിക്കുവാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. സ്വപിതാവിന്റെ കൃഷിയിടത്തിൽ നിന്നും ഫലോദ്യാനത്തിൽ നിന്നും ലഭിച്ച അനുഭവ സമ്പത്തും ആശ്രമത്തിലെ ഗ്രന്ഥശാലയിൽ ഉണ്ടായിരുന്ന സസ്യശാസ്ത്ര സംബന്ധമായ ശേഖരങ്ങളും അദ്ദേഹത്തിന്റെ ശാസ്ത്രാന്വേഷണ ചാതുര്യത്തിന് മാറ്റുകൂട്ടി. ഒൻപത് (1854-1863) വർഷം അനുസ്യൂതമായി നീണ്ടു നിന്ന അവിശ്രാന്തമായ പയറുചെടി ഗവേഷണമാണ് മെൻഡലിനെ പ്രശസ്തിയുടെയും പെരുമയുടെയും കൊടുമുടിയിലേയ്ക്ക് (മരണാനന്തരമാണെങ്കിലും) കൈപിടിച്ചുയർത്തിയത്. പിൻതുടർച്ചാ വ്യവസ്ഥയുടെ നിഗൂഢ രഹസ്യങ്ങളിലേക്ക് വെളിച്ചം വീശുവാനും, അവയുടെ സങ്കീർണ്ണതയുടെ ചുരുൾ അഴിക്കുവാനും അദ്ദേഹത്തിനു സാധിച്ചു. 1865 ഫെബ്രുവരി 8, ബുധനാഴ്ച ബൺ പ്രകൃതി സമിതിയുടെ ശൈത്യകാല സമ്മേളനത്തിലാണ് ഫാ. ഗ്രിഗർ മെൻഡൽ തന്റെ പഠന റിപ്പോർട്ട് ആദ്യം അവതരിപ്പിച്ചത്. ഇപ്പോൾ ഒരു ആധികാരിക ഗവേഷണമായി ആദരിക്കപ്പെടുന്ന ഈ പ്രബന്ധത്തിന് വളരെ അധികം നിശിതവിമർശനങ്ങൾ അക്കാലത്ത് നേരിടേണ്ടിവന്നിട്ടുണ്ട്. ഫാ. മെൻഡൽ അന്നത്തെ 39 പ്രശസ്ത ശാസ്ത്രജ്ഞന്മാർക്ക് തന്റെ പ്രബന്ധത്തിന്റെ പതിപ്പുകൾ അയച്ചു കൊടുത്തിരുന്നു. താമസിച്ചാണെങ്കിലും ഇവയിൽ ഒരെണ്ണത്തിനു മാത്രമേ പ്രതികരണം ലഭ്യമായുള്ളൂ. അത് മ്യൂണിച്ച് സർവകലാശാലയിലെ പ്രൊഫസർ ആയിരുന്ന നഗിലിയുടെ കത്തായിരുന്നു. ഗ്രിഗർ മെൻഡലിന്റെ പ്രബന്ധാവതരണം നടന്നതിനുശേഷം 35 സംവത്സരങ്ങൾ തികഞ്ഞ അവഗണനയായിരുന്നു ഈ പ്രബന്ധത്തിന് എന്നത് ചരിത്രം. പിന്നീട് 1865-ൽ ഡീവീസ്, കോറൻസ്, ഷെർമാർക്ക് എന്നീ മൂന്നു. ശാസ്ത്രകാരന്മാർ പരസ്പരം അറിയാതെ ഒരേ കാലയളവിൽ മെൻഡൽ പ്രബന്ധത്തെയും അതിന്റെ പ്രസക്തിയെയും വീണ്ടെടുക്കുകയായിരുന്നു. അങ്ങിനെയാണ് മെൻഡൽ തത്ത്വങ്ങൾ പാരമ്പര്യത്തെപ്പറ്റിയുള്ള മൂലസൂക്തങ്ങൾ എന്ന നിലയ്ക്ക് ജീവശാസ്ത്രത്തിന്റെ അറിവിലേയ്ക്കുള്ള ഒരു സുപ്രധാന വഴിത്താരയായത്. (വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. മാത്യൂസ് ഗ്ലോറി) #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-20-15:13:40.jpg
Keywords: ശാസ്ത്ര
Content: 19287
Category: 14
Sub Category:
Heading: ക്രൈസ്തവ ചരിത്രത്തിനും പ്രാധാന്യം: പുതിയ പാഠ്യപദ്ധതിയെ സ്വാഗതം ചെയ്ത് ഇറാഖി മെത്രാപ്പോലീത്ത
Content: കുര്‍ദ്ദിസ്ഥാന്‍: പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യമായ ഇറാഖിലെ വിഭാഗീയതയെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ അര്‍ദ്ധ സ്വയംഭരണ മേഖലയായ ഇറാഖി കുര്‍ദ്ദിസ്ഥാനിലെ സര്‍ക്കാര്‍ തയ്യാറാക്കുന്ന പുതിയ പാഠ്യപദ്ധതിയില്‍ ക്രൈസ്തവ ചരിത്രത്തിനു പ്രാധാന്യം നല്‍കിയതിനെ സ്വാഗതം ചെയ്ത് ഇറാഖിലെ കല്‍ദായ മെത്രാപ്പോലീത്ത ബാഷര്‍ വര്‍ദ. ലണ്ടനിലെ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച മത സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാഖില്‍ ക്രൈസ്തവ വിശ്വാസം ഉള്‍പ്പെടെ എല്ലാ മതങ്ങളേയുംകുറിച്ചും സ്കൂള്‍ കുട്ടികളെ പഠിപ്പിക്കുന്ന പുതിയൊരു പാഠ്യപദ്ധതി കുര്‍ദ്ദിസ്ഥാന്‍ സര്‍ക്കാര്‍ തയ്യാറാക്കി കൊണ്ടിരിക്കുകയാണെന്ന്‍ പറഞ്ഞ മെത്രാപ്പോലീത്ത, ബാത്ത് ഭരണകാലത്ത് താന്‍ പന്ത്രണ്ടു വര്‍ഷം പഠിച്ചിട്ടുള്ളതാണെന്നും ക്രിസ്ത്യാനികള്‍, യസീദികള്‍, യഹൂദര്‍, മാണ്ഡെയന്‍മാര്‍ എന്നിവരെ കുറിച്ച് ഇറാഖി പാഠ്യപദ്ധതിയില്‍ ഒന്നും തന്നെ പറയുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇറാഖി പാഠ്യപദ്ധതിയില്‍ ഇസ്ലാം ഒഴികെയുള്ള മതങ്ങളെ ഒഴിവാക്കിയിരിക്കുകയാണെന്നും, മറ്റ് മതവിഭാഗങ്ങളെക്കുറിച്ച് അമുസ്ലീങ്ങള്‍, അവിശ്വാസികള്‍ എന്നിങ്ങനെ മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നതെന്നും മെത്രാപ്പോലീത്ത പിന്നീട് പറഞ്ഞു. മറ്റ് മതവിഭാഗങ്ങളുടെ സാന്നിധ്യവും, ഇറാഖി ചരിത്രത്തിനും സംസ്കാരത്തിനും അവര്‍ നല്‍കിയ സംഭാവനകളും ഔദ്യോഗികമായി അംഗീകരിച്ചാല്‍ ഒരുപാട് മാറ്റം വരും. കുര്‍ദ്ദിസ്ഥാന്‍ മേഖലയില്‍ മാത്രമാണ് പുതിയ പാഠ്യപദ്ധതി വരുന്നതെങ്കിലും ഇറാഖിന്റെ മറ്റ് ഭാഗങ്ങളും ഈ മാതൃക സ്വീകരിക്കുമെന്ന പ്രതീക്ഷയും മെത്രാപ്പോലീത്ത പങ്കുവെച്ചു. വിഭാഗീയതയെ വെറുത്ത ഇറാഖികള്‍ പൊതുനന്മക്കായി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2014-ല്‍ വടക്കന്‍ മേഖലയില്‍ ഇസ്ലാമിക് സ്റ്റേറ്റ് ആധിപത്യമുറപിച്ചത് മുതല്‍ രാജ്യത്തെ ക്രൈസ്തവ ജനസംഖ്യ വലിയ രീതിയില്‍ കുറയുന്നതിന് കാരണമായിരിന്നു. അവിശ്വാസികളെ രാജ്യത്ത്‌ നിന്നും ആട്ടിപ്പായിക്കുക എന്നതായിരുന്നു ഇസ്ലാമിക് സ്റ്റേറ്റിന്റെ ലക്ഷ്യം. ഇസ്ലാമിക ചുങ്കം നല്‍കാത്ത ക്രൈസ്തവരും, യസീദികളും മരിക്കുവാന്‍ തയ്യാറാവുകയോ അല്ലെങ്കില്‍ രാജ്യം വിടുകയോ വേണം എന്നതടക്കമുള്ള അനേകം തീവ്ര നയങ്ങള്‍ പതിനായിരങ്ങളുടെ പലായനത്തിലേക്ക് നയിച്ചു. ഇസ്ലാമിക് സ്റ്റേറ്റിന്റെ കാലത്ത് അറുപതിലധികം ക്രൈസ്തവ ദേവാലയങ്ങളും, ആശ്രമങ്ങളും ബോംബിട്ടു തകര്‍ക്കപ്പെട്ടു. ആയിരത്തിഇരുന്നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. പുതിയ പാഠ്യപദ്ധതി കുര്‍ദ്ദിസ്ഥാന് പുറമെ ഇറാഖ് മുഴുവന്‍ വ്യാപിക്കുമെന്ന പ്രതീക്ഷയും മെത്രാപ്പോലീത്ത പങ്കുവെച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-20-16:37:46.jpg
Keywords: ഇറാഖ
Content: 19288
Category: 1
Sub Category:
Heading: നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ വൈദികരില്‍ ഒരാള്‍ കൊല്ലപ്പെട്ടു; ഒരാള്‍ മോചിക്കപ്പെട്ടു
Content: കടുണ: കഴിഞ്ഞയാഴ്ച സെൻട്രൽ നൈജീരിയയിൽ നിന്ന്‍ തട്ടിക്കൊണ്ടുപോയ രണ്ട് വൈദികരിൽ ഒരാള്‍ കൊല്ലപ്പെട്ടു. ഒരാൾ അക്രമികളില്‍ നിന്ന്‍ രക്ഷപ്പെട്ടതായും കഫഞ്ചൻ രൂപത അറിയിച്ചു. ജൂലൈ 15നാണ് നൈജീരിയയുടെ വടക്കൻ കടുന സംസ്ഥാനത്തിലെ ലെറെ പട്ടണത്തിലെ ക്രൈസ്റ്റ് ദി കിംഗ് കത്തോലിക്ക ദേവാലയത്തിന്റെ റെക്ടറിയിൽ നിന്ന്‍ ഫാ. ജോൺ മാർക്ക് ചീറ്റ്‌നം, ഫാ. ഡെനാറ്റസ് ക്ലിയോപാസ് എന്നിവരെ തട്ടിക്കൊണ്ടുപോയത്. ഇതില്‍ ഫാ. ക്ലിയോപാസ് ജീവനോടെ രക്ഷപ്പെട്ടുവെങ്കിലും ഫാ. ജോണ്‍ മാര്‍ക്കിനെ സായുധധാരികള്‍ മൃഗീയമായി കൊലപ്പെടുത്തുകയായിരിന്നു. വൈദികന്റെ മൃതസംസ്‌കാരം നാളെ ജൂലൈ 21-ന് കഫൻചാൻ സെന്റ് പീറ്റര്‍ കത്തീഡ്രൽ ദേവാലയത്തില്‍ നടക്കും. ജെമാ ലോക്കൽ ഗവൺമെന്റ് ഏരിയയുടെ ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ (CAN) ചെയർമാനായും തെക്കൻ കടുണയിലെ സംഘടനയുടെ കോർഡിനേറ്ററായും ഫാ. ചീറ്റ്‌നം സേവനമനുഷ്ഠിച്ചിട്ടുണ്ട്. തട്ടിക്കൊണ്ടുപോയവർ ആരാണെന്നോ അവര്‍ മോചനദ്രവ്യം ആവശ്യപ്പെട്ടോയെന്നോ രൂപത വ്യക്തമാക്കിയിട്ടില്ല. എയിഡ് ടു ദ ചർച്ച് ഇൻ നീഡ് എന്ന കത്തോലിക്ക സന്നദ്ധ സംഘടനയുടെ കണക്കുകൾ പ്രകാരം ജൂലൈ മാസത്തിൽ നൈജീരിയയിൽ ഏഴു കത്തോലിക്ക വൈദികരെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. രാജ്യം കടന്നുപോകുന്ന കടുത്ത പ്രതിസന്ധിയില്‍ സഭാനേതൃത്വം തുടരെ ആശങ്ക അറിയിച്ചിട്ടുണ്ടെങ്കിലും ഭരണകൂടത്തിന്റെ നിസംഗത നിലപാട് തുടരുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-20-20:18:08.jpg
Keywords: നൈജീ
Content: 19289
Category: 18
Sub Category:
Heading: കത്തോലിക്ക കോൺഗ്രസ് സെക്രട്ടേറിയറ്റ് ധർണയില്‍ പ്രതിഷേധമിരമ്പി
Content: തിരുവനന്തപുരം: ബഫർ സോൺ വിഷയവും നവോത്ഥാന നായകരുടെ നിരയിൽ നിന്നും ചാവറയച്ചനെ ഒഴിവാക്കിയതും ഉൾപ്പെടെയുള്ള വിഷയങ്ങൾ മുൻനിർത്തി കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ കേരളത്തിലെ 13 രൂപതകളിലെ നേതാക്കൾ നടത്തിയ സെക്രട്ടേറിയറ്റ് ധർണയില്‍ പ്രതിഷേധമിരമ്പി. സംസ്ഥാനത്ത് ജനവാസമേഖലയിലും കൃഷിയിടങ്ങളിലും ബഫർ - സോൺ നടപ്പിലായാൽ അതിന്റെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനായിരിക്കുമെന്നു കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. 35 ലക്ഷം ജനങ്ങളെ വനവാസത്തിലേക്ക് നയി ക്കുന്ന ബഫർസോൺ എതിർക്കേണ്ടതും അതു സംസ്ഥാനത്തു നടപ്പിലാക്കില്ലെന്ന് ഉ റപ്പുവരുത്തേണ്ടതും ഇന്നത്തെ സാഹചര്യത്തിൽ സംസ്ഥാന സർക്കാരാണ്. ബഫർ സോണിന് അനുകൂലമായി 2019 ഒക്ടോബർ 21നു പുറപ്പെടുവിച്ച മന്ത്രിസഭായോഗ തീരുമാനവും അതിനോടനുബന്ധിച്ചുള്ള വനംമന്ത്രാലയ ഉത്തരവും സംസ്ഥാന സർക്കാര്‍ റദ്ദ് ചെയ്യാത്തത് എന്തുകൊണ്ടാണെന്നു സർക്കാർ വ്യക്തമാക്കണം. ഗ്ലോബൽ ഭാരവാഹികളായ രാജേഷ് ജോൺ, ബെന്നി ആന്റണി, ടെസി ബിജു, ട്രീസാ ലിസ് സെബാസ്റ്റ്യൻ, ബേബി നെട്ടനാനി, ബെന്നി പെരുമാലിൽ, ഐപ്പച്ചൻ തടിക്കാട്, മാത്യുകൊല്ലടിക്കോട്, ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, ഫാ. മോർളി കൈതപ്പറമ്പിൽ, ഫാ. മാത്തുക്കുട്ടി മൂന്നാറ്റുമുഖം, ഫാ. ജേക്കബ് ചീരംവേലിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-07-21-11:08:40.jpg
Keywords: കോണ്‍
Content: 19290
Category: 18
Sub Category:
Heading: ആത്മീയനിധി കണ്ടെത്തിയ അൽഫോൻസാമ്മ ഇന്ന് ആത്മീയ സമ്പത്തിന്റെ വിതരണക്കാരി: മാർ ജോർജ് മഠത്തിക്കണ്ടത്തില്‍
Content: ഭരണങ്ങാനം: ആത്മീയനിധി കണ്ടെത്തിയ അൽഫോൻസാമ്മ ഇന്ന് ആത്മീയ സമ്പത്തിന്റെ വിതരണക്കാരിയായി തന്റെ പക്കൽ വരുന്നവരെയെല്ലാം സമ്പന്നരാക്കി പറഞ്ഞയയ്ക്കുന്നതായും കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തില്‍. തിരുനാളിന്റെ രണ്ടാം ദിനമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരിന്നു അദ്ദേഹം. നശ്വരമായ സമ്പത്തിനെ ഉപേക്ഷിച്ച് അനശ്വരമായ സമ്പത്ത് കരസ്ഥമാക്കിയ അൽഫോൻസാമ്മയുടെ ആത്മീയയുടെ ഊർജമാണ് ഭരണങ്ങാനത്തെത്തുന്ന വിശ്വാസികളെ ശക്തിപ്പെടുത്തുന്നതെന്നും മാർ മഠത്തിക്കണ്ടത്തിൽ പറഞ്ഞു. ഫാ. മൈക്കിൾ ഔസേപ്പറമ്പിൽ, ഫാ ജോസ് വള്ളോംപുരയിടത്തിൽ, ഫാ.ജോസഫ് കഴിഞ്ഞാലിൽ, ഫാ. ഡൊമിനിക് വെച്ചൂർ, ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ എന്നിവർ വിവിധ സമയങ്ങളില്‍ വിശുദ്ധ കുർബാനയർപ്പിച്ചു. വൈകുന്നേരം ആഘോഷമായ ജപമാല മെഴുകുതിരി പ്രദക്ഷിണവും ഉണ്ടായിരുന്നു. തിരുനാളിന്റെ മൂന്നാം ദിനമായ ഇന്നു രാവിലെ 11ന് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും. ഫാ. മാർട്ടിൻ കല്ലറയ്ക്കൽ, ഫാ.ആന്റണി പെരുമാനൂർ, ഫാ. ജോസഫ് പുരയിടത്തിൽ, ഫാ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, ഫാ. ബെർമാൻസ് കുന്നുംപുറം എന്നിവർ വിവിധ സമയങ്ങളില്‍ വിശുദ്ധ കുർബാന അർപ്പിക്കും. വൈകുന്നേരം ജപമാല പ്രദക്ഷിക്ഷണവും നടക്കും. മഴയെ അവഗണിച്ചും നൂറുകണക്കിനു തീർത്ഥാടകരാണ് പുലർച്ചെ മുതൽ രാത്രി വൈകിയും കബറിടത്തിങ്കൽ എത്തി പ്രാർത്ഥിക്കുന്നത്.
Image: /content_image/India/India-2022-07-21-11:32:54.jpg
Keywords: അല്‍ഫോ
Content: 19291
Category: 14
Sub Category:
Heading: 50 മീറ്റർ ഉയരമുള്ള കുരിശ്, 40 മീറ്റർ ഉയരത്തില്‍ മാതാവ്; ബ്രസീലിലെ പുതിയ തീര്‍ത്ഥാടന കേന്ദ്രം ശ്രദ്ധ നേടുന്നു
Content: സാവോപ്പോളോ: ബ്രസീലിലെ സാന്താ കാതറീന സംസ്ഥാനത്ത് തുറന്ന പുതിയ തീർത്ഥാടന കേന്ദ്രം ആഗോള ശ്രദ്ധ നേടുന്നു. 50 മീറ്റർ ഉയരമുള്ള കുരിശും 40 മീറ്റർ ഉയരവും 300 ടൺ ഭാരവും ഉള്ള ലൂർദ് മാതാവിന്റെ കൂറ്റൻ രൂപവും അടക്കം അനേകം പ്രത്യേകതകളാണ് തീർത്ഥാടന കേന്ദ്രത്തിന് ഉള്ളത്. ഔർ ലേഡി ഓഫ് ലൂർദ്ദ്സ് ആൻഡ് പ്രൈസ് എന്ന പേരിൽ അറിയപ്പെടുന്ന തീർത്ഥാടന കേന്ദ്രം ജൂലൈ പതിനഞ്ചാം തീയതി വെള്ളിയാഴ്ചയാണ് കൂദാശ ചെയ്തത്. റിയോ ഡു സുൾ മെത്രാൻ മോൻസിഞ്ഞോർ ഒനേകിമോ ആൽബേർട്ടൺ തീര്‍ത്ഥാടന കേന്ദ്രത്തിന്റെ വെഞ്ചിരിപ്പ് നടത്തി. പ്രദേശത്തെ രാഷ്ട്രീയ നേതാക്കന്മാരും, ഉദ്യോഗസ്ഥരും അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുത്തു. കൂറ്റന്‍ മരിയന്‍ രൂപത്തിന്റെ താഴ്ഭാഗത്തായി 120 ആളുകൾക്ക് ഇരിക്കാൻ സാധിക്കുന്ന ഒരു ചാപ്പലും ഒരുക്കിയിട്ടുണ്ട്. മലമുകളിൽ സ്ഥാപിതമായിരിക്കുന്ന തീർത്ഥാടന കേന്ദ്രത്തിലേക്ക്, പടികൾ ചവിട്ടിയും, അതല്ലെങ്കിൽ വാഹനത്തിലും വിശ്വാസികൾക്ക് എത്തിച്ചേരാൻ സാധിക്കും.

തീർത്ഥാടന കേന്ദ്രത്തിലേക്ക് പ്രവേശിക്കുന്നതിന്റെ കവാട ഭാഗത്തായി 40 മീറ്റർ ഉയരത്തിലാണ് ജപമാല തൂക്കിയിട്ടിരിക്കുന്നത്. ഇതിനുശേഷം 12 അപ്പസ്തോലന്മാരുടെ ചെറിയ രൂപങ്ങളും തീർത്ഥാടന വഴിയിൽ ദൃശ്യമാണ്. ലൂർദ് പ്രത്യക്ഷീകരണം ദർശിച്ച വിശുദ്ധ ബർണദീത്തയുടെ 12 മീറ്റർ ഉയരമുള്ള ഒരു രൂപം മാതാവിന്റെ രൂപത്തിന് സമീപത്തായി സ്ഥാപിച്ചിരിക്കുന്നു. ലൂർദ് മാതാവിന്റെ രൂപത്തിന് അടുത്തായി 50 മീറ്റർ ഉയരമുള്ള ഒരു കുരിശും ഉണ്ട്. ഗ്ലാസ് കൊണ്ട് നിർമ്മിച്ചിരിക്കുന്ന കുരിശിന്റെ 35 മീറ്റർ ഉയരത്തിൽ എത്തി സമീപപ്രദേശങ്ങൾ കാണാൻ തീർത്ഥാടകർക്ക് സാധിക്കും. ലൂർദ് മാതാവിന്റെ ഭക്തനായ ബിസിനസുകാരൻ സിൽവിയോ പ്രിം ആണ് തീർത്ഥാടന കേന്ദ്രത്തിന്റെ അണിയറ ശില്പി.
Image: /content_image/News/News-2022-07-21-13:16:33.jpg
Keywords: ബ്രസീ
Content: 19292
Category: 1
Sub Category:
Heading: തദ്ദേശീയരായ ജനതയെ കാണാന്‍ ഫ്രാന്‍സിസ് പാപ്പ കാനഡയിലേക്ക്: സന്ദര്‍ശനം ജൂലൈ 24 മുതൽ 30 വരെ
Content: റോം: പരമ്പരാഗത ജനവിഭാഗത്തിന് കൂടുതൽ പ്രാധാന്യം നൽകിയുള്ള ഫ്രാന്‍സിസ് പാപ്പയുടെ കാനഡയിലേക്കുള്ള അപ്പസ്തോലിക പര്യടനം ജൂലൈ 24നു ആരംഭിക്കും. റോമിലെ ഫ്യുമിച്ചീനോ അന്തർദേശീയ വിമാനത്താവളത്തിൽ നിന്ന് ജൂലൈ 24 ഞായറാഴ്ച പുറപ്പെടുന്ന പാപ്പയെ എഡ്മണ്ടൻ അന്തർദേശീയ വിമാനത്താവളത്തിൽ രാജ്യത്തിന്റെ ഔദ്യോഗിക പ്രതിനിധികളും സഭാനേതൃത്വവും ഔദ്യോഗികമായി സ്വീകരിക്കും. ജൂലൈ 25 തിങ്കളാഴ്ച തദ്ദേശീയ ജനതയുമായുള്ള കൂടികാഴ്ചയോടെയാണ് പാപ്പയുടെ ആദ്യ പൊതു പരിപാടി നടക്കുക. മെസ്ക്വാചീസിൽ വച്ചായിരിക്കും കൂടിക്കാഴ്ച. അവിടെ നിന്ന് എഡ്മണ്ടനിൽ തിരിച്ചെത്തുന്ന പാപ്പ ഉച്ചകഴിഞ്ഞു തദ്ദേശീയ സമൂഹത്തെയും തിരുഹൃദയ ഇടവകയിലെ ഇടവകാംഗങ്ങളെയും സന്ദർശിക്കും. 26 ചൊവ്വാഴ്ച എഡ്മണ്ടനിലെ കോമൺവെൽത്ത് സ്റ്റേഡിയത്തിൽ മാര്‍പാപ്പ ദിവ്യബലിയർപ്പിക്കും. അതിനു ശേഷം നഗരത്തിനു വെളിയിലുള്ള ലാക്എസ്റ്റിഎന്നിൽ ഒരു തീർത്ഥാടനത്തിലും വചന ശുശ്രൂഷയിലും പങ്കെടുക്കും. പടിഞ്ഞാറൻ കാനഡയിലെ സന്ദർശനം തീർത്ത ശേഷം ബുധനാഴ്ച ജൂലൈ 27 ന് ക്യുബെക് പട്ടണത്തിലേക്ക് തിരിക്കും. കാനഡയിലെ ഗവർണ്ണർ ജനറൽ ഫ്രാൻസിസ് പാപ്പയെ ഒദ്യോഗികമായി സ്വീകരിക്കും. തുടര്‍ന്നു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായും സിവിൽ അധികാരികളും, തദ്ദേശിയ ജനതയുടെ പ്രതിനിധികളും നയതന്ത്ര വിഭാഗത്തിലെ അംഗങ്ങളുമായും കൂടിക്കാഴ്ച നടത്തും. ജൂലൈ 28 വ്യാഴാഴ്ച ദേശീയ തീർത്ഥാടന കേന്ദ്രമായ വിശുദ്ധ ആൻ ഡി ബ്യൂപ്രേയുടെ ദേവാലയത്തിൽ ദിവ്യബലിയർപ്പണം നടത്തും. വൈകിട്ട് മെത്രാന്മാർ, വൈദീകർ, ഡീക്കന്മാർ, സമർപ്പിതർ, സെമിനാരി വിദ്യാർത്ഥികൾ, അജപാലക പ്രവർത്തകർ എന്നിവരോടൊപ്പം നോട്രഡാം കത്തീഡ്രലിൽ സായാഹ്ന പ്രാർത്ഥനയിൽ പങ്കുചേരും. ജൂലൈ 27 വെള്ളിയാഴ്ച ജെസ്യൂട്ട് സമൂഹാംഗങ്ങളുമായി ക്യുബെക്കിലെ അതിരൂപതാ മന്ദിരത്തിൽ സ്വകാര്യ കൂടിക്കാഴ്ച നടത്തുന്ന പാപ്പ, അതിനു ശേഷം അവിടെ വച്ച് തന്നെ തദ്ദേശീയ ജനതകളുടെ പ്രതിനിധി സംഘത്തെയും കാണും. തുടര്‍ന്നു ഇഖാളുവിറ്റിലേക്ക് യാത്രയാകും. ഇവിടെ വച്ച് മുൻ റെസിഡൻഷ്യൽ സ്കൂളുകളിലെ വിദ്യാർത്ഥികളുമായി ഇഖാളുവിറ്റ് പ്രൈമറി സ്കൂളിൽ വച്ച് സ്വകാര്യ കൂടിക്കാഴ്ച നടത്തും. ഇവിടെ തന്നെ വച്ച് യുവാക്കളും മുതിർന്നവരുമായി ഒരുമിച്ച് നടത്തുന്ന കൂടിക്കാഴ്ചയായിരിക്കും ഫ്രാൻസിസ് പാപ്പയുടെ കാനഡയിലെ അവസാന പൊതുപരിപാടി. സാധാരണരീതിയിൽ ഏതെങ്കിലും ഒരു രാജ്യത്തേക്ക് നടത്തുന്ന യാത്രയോ, കത്തോലിക്ക സമൂഹത്തെ പൊതുവിൽ സന്ദർശിക്കുക എന്നതിൽനിന്ന് വ്യത്യസ്തമായി, തന്റെ കാനഡ സന്ദർശനത്തിൽ, തദ്ദേശീയരായ ആളുകളെ കാണാൻ ക്രിസ്തുവിന്റെ നാമത്തിലാണ് താൻ പോകുന്നതെന്ന് പാപ്പ വ്യക്തമാക്കി. അവിടെയുള്ള തദ്ദേശീയർ അനുഭവിക്കേണ്ടിവന്ന തിന്മകൾക്കും വേദനകൾക്കും പരിഹാരമായും, ആ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതിനുള്ള മാർഗ്ഗവുമായുമാണ് ഫ്രാൻസിസ് പാപ്പ തന്റെ അപ്പസ്തോലിക യാത്രയെ കാണുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-21-14:13:38.jpg
Keywords: പാപ്പ