category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപ്രതിഷേധം ഫലം കണ്ടു: ചാവറയച്ചന്റെ സംഭാവന പാഠപുസ്തകത്തില്‍ ഉൾപ്പെടുത്തുമെന്നു വിദ്യാഭ്യാസ മന്ത്രി
Contentതിരുവനന്തപുരം: അടുത്ത അധ്യയനവർഷം മുതൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സംഭാവനകളും ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠഭാഗത്തിലെ സാമൂഹിക പരിഷ്കർത്താക്കൾക്കും നവോത്ഥാന നായകർക്കുമൊപ്പം ഉൾപ്പെടുത്തുമെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. ഏഴാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രത്തിൽ നവോത്ഥാന നായകരുടെ സംഭാവന സംബന്ധിച്ച ഭാഗത്തുനിന്നു ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സംഭാവനക ൾ ഒഴിവാക്കിയതു ശരിയായില്ലെന്നും ഉൾപ്പെടുത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്നുമുള്ള പിജെ ജോസഫിന്റെ സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളം സമഗ്ര സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിലേക്കു കടക്കുകയാണെന്നും ഇതുവരെ നേടിയ സാമൂഹിക, സാംസ്കാരിക നവോത്ഥാന പുരോഗമന ആശയങ്ങൾ ഊന്നൽ നൽകിയാലും സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം നടപ്പാക്കുകയെന്നും മന്ത്രി മറുപടി നൽകി. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാഗമായി നവോത്ഥാന നായകന്‍മാര്‍ക്ക് ഒപ്പം ചാവറയച്ചന്റെ സംഭാവനയും ഉൾപ്പെടുത്തും. നിലവിലെ പാഠപുസ്തകങ്ങൾ 2013 ലെ നയരേഖയുടെ അടിസ്ഥാനത്തിൽ ഉള്ളടക്കത്തിൽ മാറ്റം വരുത്താതെ 2014 മുതൽ ഉപയോഗിച്ചു വരുന്നു. ഈ കാലയളവിൽ 9, 10 ക്ലാസുകളിലെ പാഠപുസ്തകങ്ങളിൽ ചില മെച്ചപ്പെടുത്തലുകൾ 2019ൽ വരുത്തിയതല്ലാതെ ഉള്ളടക്കത്തിൽ കാതലായ മാറ്റം വരുത്തിയില്ല. അതായത് ഏഴാം ക്ലാസിലെ സാമൂഹ്യശാസ്ത്രം 2014 മുതൽ ഒരു മാറ്റവും വരുത്താതെ തുടരുന്നു. ഏഴാംക്ലാസ് സാമൂഹ്യശാസ്ത്ര ചരിത്രഭാഗത്തു നിന്നും വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്റെ സംഭാവനകൾ ഒഴിവാക്കി എന്ന തരത്തിലുള്ള പ്രചരണം തെറ്റിദ്ധാരണ മൂലം ഉണ്ടായതാണ്. കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ ഈ പാഠഭാഗവുമായി ബന്ധപ്പെട്ട് യാതൊരു മാറ്റവും വരുത്തിയില്ല. നിലവിൽ പത്താം ക്ലാസിലെ സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിൽ സാമൂഹിക പരിഷ്കർത്താക്കളുടെ പട്ടികയിൽ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ഛനെ കറിച്ചും അദ്ദേഹത്തിന്റെ സംഭാവനകളെക്കുറിച്ചും സൂചിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സിലബസിലെ ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രം പാഠപുസ്തകത്തിലെ 'നവകേരള സൃഷ്ടിക്കായി' എന്ന എട്ടാം അധ്യായത്തില്‍ കേരളത്തിന്റെ നവോത്ഥാന നായകരെപ്പറ്റി വിശദമായ വിവരണമുള്ള ഭാഗത്ത് നിന്നാണ് ചാവറയച്ചനെ ഒഴിവാക്കിയത്. ഇതിനെതിരെ കേരളമെമ്പാടും വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-07-20 10:22:00
Keywordsചാവറ
Created Date2022-07-20 10:23:33