Contents

Displaying 18901-18910 of 25050 results.
Content: 19293
Category: 1
Sub Category:
Heading: ഗര്‍ഭഛിദ്ര ക്ലിനിക്കിന് സമീപത്ത് പ്രാര്‍ത്ഥിച്ചതിന് പിഴ: ഒടുവില്‍ നിയമപോരാട്ടത്തില്‍ റോസയ്ക്കു വിജയം
Content: ലിവര്‍പൂള്‍: യുകെയിലെ ലിവര്‍പൂളില്‍ ഗര്‍ഭഛിദ്ര കേന്ദ്രത്തിനു സമീപത്ത് നിശബ്ദമായി പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ അറസ്റ്റിലായ എഴുപത്തിയാറുകാരിയായ റോസ ലാലോര്‍ നടത്തിയ നിയമപോരാട്ടം വിജയത്തിലേക്ക്. തന്നെ അറസ്റ്റ് ചെയ്യുകയും, പിഴ വിധിക്കുകയും ചെയ്തതിനെ ചോദ്യം ചെയ്തുകൊണ്ട് എ.ഡി.എഫ് ഇന്റര്‍നാഷണല്‍ യു.കെ എന്ന മനുഷ്യാവകാശ സംഘടനയുടെ സഹായത്തോടെ റോസ ലാലോര്‍ നടത്തിയ നിയമപോരാട്ടമാണ് ഫലപ്രാപ്തിയിലെത്തിയിരിക്കുന്നത്. നീതിക്ക് വേണ്ടി നടത്തിയ നീണ്ട പോരാട്ടത്തിനൊടുവില്‍ തനിക്കെതിരെ ആരോപിച്ചിരിന്ന കുറ്റങ്ങള്‍ ഒഴിവാക്കിയതില്‍ സന്തോഷമുണ്ടെന്നും പ്രാര്‍ത്ഥിക്കുവാനുള്ള മൗലീക അവകാശം നമുക്കെല്ലാവര്‍ക്കും ഉണ്ടെന്ന് കാണിക്കുവാന്‍ വേണ്ടിയാണ് താന്‍ നിയമപോരാട്ടം നടത്തിയതെന്നും റോസ പ്രതികരിച്ചു. കോവിഡ് പകര്‍ച്ച വ്യാധിയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലിരുന്ന 2021 ഫെബ്രുവരിയിലാണ് റോസ അറസ്റ്റിലാകുന്നത്. ലിവര്‍പൂളിലെ ഒരു ഭ്രൂണഹത്യ കേന്ദ്രത്തിനു മുന്നില്‍ നിശബ്ദമായി ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന റോസയെ അവിടെ എത്തിയ ഒരു പോലീസുകാരന്‍ ചോദ്യം ചെയ്യുകയായിരുന്നു. വീടിനു പുറത്ത് എന്താണ് ചെയ്യുന്നതെന്ന ചോദ്യത്തിന് താന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട് നടക്കുകയായിരുന്നുവെന്ന് റോസ മറുപടി നല്‍കിയെങ്കിലും, വ്യാജ കുറ്റാരോപണം ഉന്നയിക്കുകയായിരിന്നു. റോസ പ്രതിഷേധം നടത്തുകയായിരുന്നു എന്ന്‍ ആരോപിച്ച് അവരെ അറസ്റ്റ് ചെയ്യുകയും, പിഴ വിധിക്കുകയും ചെയ്തു. എന്നാല്‍ അന്യായത്തെ നിയമപരമായ രീതിയില്‍ റോസ വെല്ലുവിളിച്ചതോടെ റോസ യാതൊരു നിയമലംഘനവും നടത്തിയിട്ടില്ലെന്നു സമ്മതിക്കുവാന്‍ മെര്‍സിസൈഡ് പോലീസ് കോടതിയില്‍ നിര്‍ബന്ധിതരായി. തങ്ങള്‍ എല്ലാവരും റോസയുടെ വിജയത്തില്‍ സന്തോഷിക്കുന്നുവെന്നും, എന്നാല്‍ നിയമമനുസരിച്ച് ജീവിക്കുന്ന ഒരു സ്ത്രീയെ അവളുടെ പ്രോലൈഫ് അനുകൂല നിലപാട് കാരണം അനാവശ്യമായ ക്രിമിനിനല്‍ നടപടികളിലേക്ക് വലിച്ചിഴക്കുന്നതും, വിവാദ വിഷയങ്ങളിലുള്ള കാഴ്ചപ്പാടിന്റെ പേരില്‍ വ്യക്തികള്‍ അറസ്റ്റിലാകുന്നത് പതിവാകുന്നതും ആശങ്കാജനകമാണെന്നും നിയമപോരാട്ടത്തില്‍ റോസയെ സഹായിച്ച എ.ഡി.എഫ് ഇന്റര്‍നാഷണല്‍ യു.കെ യുടെ ലീഗല്‍ കൗണ്‍സേല്‍ ജെറമിയ ഇഗുന്നുബോലെ ജൂലൈ 18-ന് പ്രസ്താവിച്ചു. റോസയ്ക്കു ലഭിച്ച നീതിയില്‍ അനേകം പ്രോലൈഫ് പ്രവര്‍ത്തകര്‍ ആഹ്ലാദം പ്രകടിപ്പിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-21-15:32:42.jpg
Keywords: ഗര്‍ഭഛി, നിയമ
Content: 19294
Category: 18
Sub Category:
Heading: തീരദേശ ജനതയ്ക്കു വേണ്ടി പ്രതിഷേധ മാർച്ചില്‍ അണിനിരന്നത് നൂറ്റിഎണ്‍പതോളം വൈദികരും മെത്രാന്‍മാരും
Content: തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന തീരദേശ അനിശ്ചിതകാല സമരത്തിന്റെ ഭാഗമായുള്ള പ്രതിഷേധ മാർച്ചില്‍ അണിനിരന്ന് നൂറ്റിഎണ്‍പതോളം വൈദികരും മെത്രാന്‍മാരും. വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയ നിർമാണം കാരണം പനത്തുറ മുതൽ വലിയവേളി വരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന തീരശോഷണത്തിന് പരിഹാരം കാണുക, കടൽക്ഷോഭത്തിൽ വീടുകൾ നഷ്ടപ്പെട്ട് ക്യാംപുകളിൽ കഴിയുന്നവർക്കു നഷ്ടപരിഹാര തുക നൽകി പുനരധിവസിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന അനിശ്ചിതകാല സമരം അതിരൂപത അധ്യക്ഷൻ ഡോ. തോമസ് ജെ നേറ്റോ ഉദ്ഘാടനം ചെയ്തു. വാഗ്ദാനലംഘനം നടത്തി ഇനിയും മുന്നോട്ട് പോകാൻ കഴിയില്ല. ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ആര്‍ച്ച് ബിഷപ്പ് മുന്നറിയിപ്പ് നല്‍കി. വിഴിഞ്ഞം തുറമുഖത്തിന്റെ അശാസ്ത്രീയ നിർമാണം കാരണം ഉണ്ടായിക്കൊണ്ടിരിക്കുന്ന തീരശോഷണത്തിന് പരിഹാരം കാണണമെന്നു നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയില്ല. തീരശോഷണം മൂലം തദ്ദേശവാസികളുടെ വീടും മത്സ്യബന്ധന ഉപകരണങ്ങളും എല്ലാം നശിക്കുകയാണ്. കടൽക്ഷോഭത്തിൽ വീട് തകർന്നു ക്യാംപുകളിൽ കഴിയുന്നവരുടെ പുനരധിവാസം നടപ്പിലാക്കാൻ തയാറാകുന്നില്ല. ആവശ്യങ്ങളുമായി സമീപിക്കുമ്പോൾ നൽകുന്ന വാഗ്ദാനങ്ങൾ അല്ലാതെ നടപടികൾ ഉണ്ടാകുന്നില്ല. ആവശ്യങ്ങൾ അംഗീകരിക്കാൻ തയാറായില്ലെങ്കിൽ നിരാഹാര സമരം ഉൾപ്പെടെ ആരംഭിക്കുമെന്നും ഡോ. തോമസ് ജെ നേറ്റോ പറഞ്ഞു... സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ്, ജനറല്‍ കണ്‍വീനര്‍ മോണ്‍. യൂജിന്‍ എച്ച്.പെരേസ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രളയസമയത്ത് കേരളത്തിന്റെ സൈന്യം എന്നൊക്കെ പറഞ്ഞ് ബിഗ് സല്യൂട്ട് നൽകിയ സർക്കാർ സംവിധാനങ്ങൾ ഇന്ന് മത്സ്യത്തൊഴിലാളികളുടെ നിസ്സഹായ അവസ്ഥയ്ക്ക് നേരെ മുഖം തിരിക്കുകയാണെന്ന് അതിരൂപത വികാരി ജനറലും സമരത്തിന്റെ കൺവീനറുമായ മോൺ. യൂജിൻ എച്ച്.പേരേര പറഞ്ഞു. തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് സമരങ്ങളും ധർണ്ണകളും പട്ടിണി സമരങ്ങളും പുത്തരിയല്ലെന്ന് ഫാ.തിയോഡിഷ്യസ്സ് പറഞ്ഞു. സമരം ഇന്നും തുടരുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-07-21-17:53:10.jpg
Keywords: തീരദേശ
Content: 19295
Category: 11
Sub Category:
Heading: യേശു ഗിരിപ്രഭാഷണം നടത്തിയ മലയില്‍ എണ്ണായിരത്തിലധികം അമേരിക്കന്‍ യുവജനങ്ങളുടെ പ്രാര്‍ത്ഥന
Content: ജെറുസലേം: അമേരിക്കയില്‍ നിന്നും വിശുദ്ധ നാട്ടില്‍ തീര്‍ത്ഥാടനത്തിനെത്തിയ എണ്ണായിരത്തിലധികം കത്തോലിക്ക യുവതീയുവാക്കള്‍ യേശു ഗിരിപ്രഭാഷണം നടത്തിയ മലയില്‍ പ്രാര്‍ത്ഥന നടത്തി. യേശു തന്റെ ഏറ്റവും പ്രധാനപ്പെട്ട ഗിരി പ്രഭാഷണം നടത്തിയ “മൗണ്ട് ഓഫ് ദി ബീറ്റിറ്റ്യൂഡ്സ്” മലയില്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രാര്‍ത്ഥനാകൂട്ടായ്മ നടന്നത്. ജെറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് പിയര്‍ബാറ്റിസ്റ്റ പിസബെല്ല പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. കത്തോലിക്ക രൂപീകരണം സംബന്ധിച്ച വിവരങ്ങളും പരിശീലനവും നല്‍കുന്ന സഭാപ്രസ്ഥാനമായ ‘നിയോകാറ്റെക്ക്യുമെനല്‍ വേ’ ജൂലൈ 19-ന് സംഘടിപ്പിച്ച ദൈവവിളി കൂട്ടായ്മയില്‍ പങ്കെടുക്കുവാനെത്തിയതായിരിന്നു യുവജനങ്ങള്‍. പ്രത്യാശയും, വിശുദ്ധ നാട്ടിലെ ജനങ്ങളോടുള്ള അടുപ്പവും അടയാളപ്പെടുത്തുന്നതായിരിന്നു തീര്‍ത്ഥാടനമെന്ന് മൗണ്ട് ഓഫ് ദി ബീറ്റിറ്റ്യൂഡില്‍ ‘നിയോകാറ്റെക്ക്യുമെനല്‍ വേ’ യുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ രൂപീകരണ ധ്യാന കേന്ദ്രമായ ‘ഡോമുസ് ഗലീലി’യുടെ റെക്ടറായ ഫാ. റിനോ റോസി പറഞ്ഞു. തങ്ങളുടെ വേനല്‍ അവധിക്കാല പദ്ധതികളും, മറ്റ് പരിപാടികളും ഒഴിവാക്കി യുവജനങ്ങള്‍ ഇവിടെ വന്നിരിക്കുന്നത് സഭ ഇപ്പോഴും ജീവിച്ചിരിക്കുന്നുവെന്നതിന്റെ തെളിവ് കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘നിയോകാറ്റെക്ക്യുമെനല്‍ വേ’യുടെ സഹസ്ഥാപകനായ കാര്‍മെന്‍ ഹെര്‍ണാണ്ടസിന്റെ ആറാം ചരമവാര്‍ഷികത്തിലായിരുന്നു ഈ യുവജന കൂട്ടായ്മയെന്നതും ശ്രദ്ധേയമാണ്. വിശുദ്ധ നാട്ടിലേക്കുള്ള തന്റെ ജൂബിലി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി 2000-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ ഡോമുസ് ഗലീലി സന്ദര്‍ശിച്ചിട്ടുണ്ട്. 1964-ല്‍ സ്പെയിന്‍ സ്വദേശിയായ കികോ അഗുല്ലേക്കൊപ്പമാണ് കാര്‍മെന്‍ ഹെര്‍ണാണ്ടസ് ‘നിയോകാറ്റെക്ക്യുമെനല്‍ വേ’ക്ക് ആരംഭം കുറിക്കുന്നത്. കഴിഞ്ഞ വര്‍ഷം കാര്‍മെന്‍ ഹെര്‍ണാണ്ടസിന്റെ നാമകരണ നടപടികള്‍ തുടങ്ങുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആദിമ സഭ മാമ്മോദീസക്ക് ശേഷം നല്‍കിവന്നിരുന്ന ക്രിസ്തീയ വിശ്വാസ രൂപീകരണ കൂട്ടായ്മകളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ടാണ് നാല്‍പ്പതിനായിരത്തോളം ചെറു ഇടവക അധിഷ്ടിത സമൂഹങ്ങളിലൂടെ ‘നിയോകാറ്റെക്ക്യുമെനല്‍ വേ’യുടെ ആരംഭം. ലോകമെമ്പാടും ഈ പ്രസ്ഥാനത്തിന് വേരുകളുണ്ട്. പത്തുലക്ഷത്തോളം അംഗങ്ങളാണ് സംഘടനയ്ക്കുള്ളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-21-20:36:05.jpg
Keywords: യുവജന, പ്രാര്‍ത്ഥ
Content: 19296
Category: 18
Sub Category:
Heading: കോവിഡ് ബാധിച്ചു മരിച്ചത് സന്യാസിനിയെങ്കിൽ നഷ്ട പരിഹാരമില്ല
Content: കൊച്ചി: കോവിഡ് ബാധിച്ചു മരിച്ചത് സന്യാസിനിയെങ്കിൽ സർക്കാരിന്റെ നഷ്ട പരിഹാരമില്ല! ഇവരുടെ കോൺഗ്രിഗേഷൻ സുപ്പീരിയർമാർ അപേക്ഷ നൽകി പലവട്ടം ഓഫീസുകൾ കയറിയിറങ്ങിയിട്ടും മാസങ്ങളോളം കാത്തിരുന്നിട്ടും സാങ്കേതിക കാരണങ്ങൾ നിരത്തി നഷ്ടപരിഹാരം നിഷേധിക്കുകയാണ്. കോവിഡിൽ മരിച്ച സന്യാസിനിമാർക്കായി നഷ്ടപരിഹാരത്തുകയ്ക്ക് അപേക്ഷ നൽകുന്നത്, അവരുടെ രക്ഷാകർത്താവ് എന്ന നിലയിൽ ബന്ധപ്പെട്ട സന്യാസ സമൂഹത്തിന്റെ സുപ്പീരിയറാണ്. സിസ്റ്റേഴ്സ് ഓഫ് ദി ഡെസ്റ്റിറ്റ്യൂട്ട് (എസ്ഡി) കോൺഗ്രിഗേഷനിലെ ഒരു പ്രോവിൻസിൽ മാത്രം കോവിഡ് ബാധിച്ചു മരിച്ച നാലു സന്യാസിനിമാരിൽ ആർക്കും നഷ്ടപരിഹാരത്തുക സർക്കാർ നൽകിയില്ല. സുപ്പീരിയർ അപേക്ഷ നൽകി നാലു മാസം കഴിഞ്ഞപ്പോഴാണ്, സന്യസ്തരുടെ കോവിഡ് മരണത്തിനു നഷ്ടപരിഹാരത്തുക ഇല്ലെന്ന സർക്കാർ അറിയിപ്പ് കളക്ടറേറ്റിൽ നിന്ന് കഴിഞ്ഞ ദിവസം ഇവർക്ക് മറുപടിയായി ലഭിച്ചത്. അപേക്ഷ നൽകുന്ന ഘട്ടങ്ങളിലൊന്നും സന്യാസിനിമാർക്ക് നഷ്ടപരിഹാരമില്ലെന്നു പറഞ്ഞിട്ടില്ലെന്നു സിസ്റ്റർ കിരൺ എസ്ഡി പറഞ്ഞു. കോവിഡിൽ മരിച്ചയാളുടെ നിയമപരമായ അനന്തരാവകാശിക്കാണ് നഷ്ടപരിഹാരത്തുക നൽകുന്നതെന്നാണ് വിഷയത്തിൽ സർക്കാർ വാദം. എന്നാൽ സന്യാസിമാരെ സംബന്ധിച്ച് അവരുടെ പൂർണ ചുമതല അവർ അംഗമായ കോൺഗ്രിഗേഷനാണ്. സന്യസ്തരുടെ ഉപരിപഠനത്തിനും മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കും കോൺഗ്രിഗേ ഷൻ സുപ്പീരിയർമാരാണ് രക്ഷാകർത്താവ് എന്ന നിലയിൽ രേഖകളിൽ ഒപ്പുവയ്ക്കന്നത്. മരിച്ച സന്യസ്തരുടെ ഡെത്ത് സർട്ടിഫിക്കറ്റും അനുബന്ധ രേഖകളും കൈപ്പറ്റുന്നതും സുപ്പീരിയർമാരാണ്. അതെല്ലാം സർക്കാർ സംവിധാനങ്ങൾ അംഗീകരിക്കുമ്പോഴാണ്, കോവിഡിൽ മരിച്ച സന്യസ്തരുടെ നഷ്ടപരിഹാരത്തുകയുടെ കാര്യത്തിലുള്ള അവഗണന. രാജ്യത്തു കോവിഡ് ബാധിച്ചു മരിച്ച ഏതൊരാളുടെയും കുടുംബത്തിനു 50,000 രൂപ നഷ്ടപരിഹാരം നൽകുന്നുണ്ട്. ബിപിഎൽ വിഭാഗത്തിലെ മരിച്ചവരുടെ കുടുംബത്തിനു നഷ്ടപരിഹാരത്തുകയ്ക്കു പുറമേ മൂന്നു വർഷത്തേക്ക് പ്രതിമാസം 5,000 രൂപ വീതം പെൻഷനും ലഭിക്കും. കോവിഡ് ബാധിച്ചു മരിച്ചവരുടെ പേരിലുള്ള നഷ്ടപരിഹാരം സമയം പാഴാക്കാതെ നൽകണമെന്ന് സംസ്ഥാനങ്ങളോട് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിർദേശിച്ചിരുന്നു.
Image: /content_image/India/India-2022-07-22-07:22:54.jpg
Keywords: സന്യാസ
Content: 19297
Category: 18
Sub Category:
Heading: അൽഫോൻസാമ്മയെ പോലെ നമ്മുടെ കുടുംബങ്ങൾ വിശുദ്ധിയുടെ ഉറവിടമാകണമെന്നു മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
Content: ഭരണങ്ങാനം: നമ്മുടെ കുടുംബങ്ങൾ അൽഫോൻസാമ്മയുടെ കുടുംബം പോലെ വിശുദ്ധിയുടെ ഉറവിടമാകണമെന്നു താമരശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന്റെ മൂന്നാം ദിനമായ ഇന്നലെ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു മാർ ഇഞ്ചനാനിയിൽ. ഇന്ന് നാം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം കുടുംബങ്ങളുടെ മൂല്യച്യുതിയാണ്. മനുഷ്യജീവനുപോലും വിലകൽപ്പിക്കാത്ത, ജീവനെ സ്നേഹിക്കാൻ മടിക്കുന്ന കുടുംബങ്ങൾ പെരുകിവരുകയാണ്. അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷിക്കുമ്പോൾ നമ്മുടെ കുടുംബബന്ധങ്ങളെ പരിശോധിക്കുവാനുള്ള കുട്ടികളുടെ സ്വഭാവരൂപീകരണത്തെ ശ്രദ്ധിക്കാനുള്ള അവസരമാക്കണമെന്ന് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു. വിശുദ്ധ അൽഫോൻസാമ്മയെ മധ്യസ്ഥയാക്കിയിരിക്കുന്ന താമരശേരി രൂപതയിൽ നിന്നുള്ള 20 വൈദികരും മാർ റെമിജിയോസ് ഇഞ്ചനാനിയിലിനൊപ്പം വിശുദ്ധ കുർബാനയിൽ സഹകാർമികരായി. ഫാ. മാർട്ടിൻ കല്ലറയ്ക്കൽ, എം.എസ്ടി ഡയറക്ടർ ജനറൽ ഫാ. ആന്റണി പെരുമാനൂർ, ഫാ. ജോസഫ് പുരയിടത്തിൽ, ഫാ.ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, ഫാ. ബർക്കുമാൻസ് കുന്നുംപുറം എന്നിവർ വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാന അർപ്പിച്ചു. വൈകുന്നേരം ഭക്തിനിർഭരമായ ജപമാല പ്രദക്ഷിണവും ഉണ്ടായിരുന്നു. തിരുനാളിന്റെ നാലാം ദിനമായ ഇന്നു രാവിലെ 11ന് പാലക്കാട് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും. പുലർച്ചെ 5.30നും 6.30നും എ ട്ടിനും ഉച്ചകഴിഞ്ഞ് 2.30നും 3.30നും വൈകുന്നേരം അഞ്ചിനും വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. 6.30നു ഭരണങ്ങാനത്തെ ഭക്തിസാന്ദ്രമാക്കി ജപമാല മെഴുകുതിരി പ്രദക്ഷിണവും നടക്കും.
Image: /content_image/India/India-2022-07-22-07:28:42.jpg
Keywords: അല്‍ഫോ
Content: 19298
Category: 1
Sub Category:
Heading: പരിക്കേറ്റ യുക്രൈൻ പട്ടാളക്കാരെ സന്ദർശിച്ച് യൂറോപ്യന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്
Content: കീവ്: റഷ്യന്‍ അധിനിവേശനത്തിനിടെയുള്ള ആക്രമണത്തിനിടെ പരിക്കേറ്റ യുക്രൈൻ പട്ടാളക്കാരെ സന്ദർശിച്ച് യൂറോപ്യൻ മെത്രാൻ: സംഘടനകളുടെ ഉപദേശകസമിതി പ്രസിഡന്‍റും ലിത്വാനിയയിലെ വിൽനിയൂസ് ആർച്ച്ബിഷപ്പുമായ ജിൻടാരസ് ഗ്രുസാസ്. റഷ്യൻ ആക്രമണത്തിൽ തകർന്ന യുക്രൈനിലേക്കുള്ള സന്ദർശനത്തിനിടെയാണ് ആര്‍ച്ച് ബിഷപ്പ് മിലിട്ടറി ചാപ്ലൻസിയുടെ ഉപാധ്യക്ഷൻ ഫാ. ആന്ധ്രി സെലിൻസ്കിയ്ക്കൊപ്പം പരിക്കേറ്റ യുക്രൈൻ പട്ടാളക്കാരെ സന്ദർശിച്ച് ആശ്വാസം പകര്‍ന്നത്. യുക്രൈൻ ജനതയുടെ ഇന്നത്തെ വേദനകളും പ്രതിസന്ധിയും ഭാവിയിൽ രാജ്യത്തിന്റെ ക്ഷേമത്തിനും സമൃദ്ധിക്കും കാരണമാകട്ടെയെന്ന് പട്ടാളക്കാരുമായുള്ള കൂടിക്കാഴ്ചയിൽ ആർച്ച്ബിഷപ്പ് ഗ്രുസാസ് ആശംസിച്ചു. റഷ്യ-യുക്രൈൻ യുദ്ധത്തിൽ ഗുരുതരമായ പരിക്കുകൾ ഏൽക്കേണ്ടിവന്ന പട്ടാളക്കാരുടെ ഉയർന്ന പോരാട്ടവീര്യം ലക്ഷ്യബോധവും ആശുപത്രിയിലെ ചെറിയ ഈ സംഭാഷണവേളയിൽ ആർച്ച്ബിഷപ്പ് ഗ്രുസാസിന് മനസ്സിലാക്കാനായെന്ന്‍ ഗ്രീക്ക് കത്തോലിക്കാസഭയുടെ മേജർ ആർച്ച്ബിഷപ്പിന്റെ ഓഫിസ് വൃത്തങ്ങൾ അറിയിച്ചു. ലിത്വാനിയയിലെ മിലിട്ടറി ചാപ്ലൻസിയുടെ അധ്യക്ഷൻ എന്ന നിലയിൽ ആർച്ച്ബിഷപ്പ് ജിൻടാരസ് ഗ്രുസാസ് പട്ടാളക്കാർക്കായുള്ള അജപാലനരംഗത്ത് ഏറെക്കാലം ചിലവഴിച്ചിട്ടുണ്ട്. അതേസമയം യുക്രൈനിൽ റഷ്യൻ സൈനികർ വിവിധ സിറ്റികളിൽ ഷെല്ലാക്രമണം നടത്തുന്നത് തുടരുകയാണ്. നിരപരാധികൾ കൊല്ലപ്പെടുന്നതിനും നൂറുകണക്കിനാളുകൾ അവരുടെ സർവ്വവും ഉപേക്ഷിച്ചു പലായനം ചെയ്യുന്നതിനും ഇത് ഇടയാക്കുന്നതായി യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്സ് ഓസ്റ്റിൻ പറഞ്ഞു. അഞ്ചു മാസത്തോളമായി നീണ്ടു നിൽക്കുന്ന യുദ്ധം ഉടനടി അവസാനിപ്പിക്കുന്നതിനു റഷ്യയാണു തീരുമാനിക്കേണ്ടതെന്നും അതിനു റഷ്യ തയാറാകുന്നില്ലെങ്കിൽ യുക്രൈന് കൂടുതൽ മിലിറ്ററി സഹായം ചെയ്യുന്നതിന് യുഎസ് തയാറാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
Image: /content_image/India/India-2022-07-22-07:50:54.jpg
Keywords: യുക്രൈ
Content: 19299
Category: 10
Sub Category:
Heading: ‘ദൈവത്തെ ഒരിക്കലും മറക്കരുത്’: കൊളംബിയന്‍ സമൂഹത്തോട് ബൊഗോട്ട ആർച്ച് ബിഷപ്പ്
Content: ബൊഗോട്ട: രാജ്യത്തെ കുടുംബങ്ങള്‍ 'ദൈവത്തെ ഒരിക്കലും മറക്കരുത്' എന്ന് ഉദ്‌ബോധിപ്പിച്ച് ലാറ്റിൻ അമേരിക്കൻ രാജ്യമായ കൊളംബിയയിലെ ബൊഗോട്ട ആർച്ച് ബിഷപ്പ് ലൂയിസ് ഹോസെ റുവേഡ അപാരിസിയോ. ജൂലൈ 20-ന് കൊളംബിയയുടെ 212-മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. “കൊളംബിയ, ദൈവത്തെ മറക്കരുത്. നമ്മൾ ദൈവത്തെ മറക്കുമ്പോൾ, ഒരു രാജ്യം ദൈവത്തെ മറക്കുമ്പോൾ, അത് നാശത്തിലേക്ക് പോകുന്നു, അത് സ്വയം നശിക്കുന്നു" - കൊളംബിയൻ ബിഷപ്പ് കോൺഫറൻസിന്റെ പ്രസിഡന്റ് കൂടിയായ ആർച്ച് ബിഷപ്പ് പറഞ്ഞു. ദൈവത്തെ അന്വേഷിക്കുന്നത് യഥാർത്ഥ പ്രത്യാശയാണെന്നും ബെനഡിക്ട് പതിനാറാമൻ പാപ്പ പറയുന്നതുപോലെ- ഈ പ്രത്യാശ പ്രപഞ്ചത്തെ ഉൾക്കൊള്ളുന്ന, ദൈവത്തിന് മാത്രമേ നല്‍കാന്‍ കഴിയൂവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. “പ്രിയ കുടുംബങ്ങളേ, പ്രിയപ്പെട്ട കൊളംബിയൻ രാജ്യമേ, യുദ്ധത്തിനും അക്രമത്തിനും മേൽ വിജയിക്കുന്ന, ജീവിതത്തെ പ്രതിരോധിക്കുകയും സമാധാനം സ്ഥാപിക്കുകയും ചെയ്യുന്ന അനുരഞ്ജനത്തിന്റെ ധാർമ്മികത നമുക്ക് യാഥാർത്ഥ്യമാക്കാം; കൊളംബിയ, ദൈവത്തെ ഒരിക്കലും മറക്കരുത്. അറൗക്കയിലെ ബിഷപ്പ്, വാഴ്ത്തപ്പെട്ട ജീസസ് ജറമില്ലോ മോൺസാൽവെ, കാലിയിലെ ആർച്ച് ബിഷപ്പ് ഐസയാസ് ഡുവാർട്ടെ കാൻസിനോ എന്നിവരെപ്പോലുള്ള രക്തസാക്ഷിത്വം പുല്‍കിയ അനേകര്‍ കൊളംബിയയിൽ ദൈവരാജ്യത്തിന്റെ വിത്ത് പാകിയെന്ന് ഓര്‍ക്കണമെന്നും ബിഷപ്പ് പറഞ്ഞു. രാജ്യം നീണ്ട വേദനാജനകമായ സായുധ സംഘട്ടനത്തിന്റെ ഭൂവിലാണ്. സാമൂഹിക അസമത്വം, മയക്കുമരുന്ന് കടത്ത്, അഴിമതി വിദ്വേഷത്തിന്റെ സംസ്കാര വിരുദ്ധ എന്നിവയാണ് ഇവയ്ക്കെല്ലാം കാരണം. പരസ്പരം ഉന്മൂലനം ചെയ്യുന്നതിലേക്ക് നമ്മെ നയിക്കുന്ന വെറുപ്പിന്റെ സംസ്കാരം കൊളംബിയയിലെ നിരവധി കുടുംബങ്ങളെ ദുഃഖത്തിലാഴ്ത്തി. അവിടെ ആ സംഘർഷത്തിനും യുദ്ധത്തിന്റെ ഭീകരതയ്ക്കും ഇടയിൽ, ക്ഷമയുടെയും അനുരഞ്ജനത്തിന്റെയും കരുണയുടെയും വിത്തുകൾ സഭ വിതയ്ക്കുകയാണ്. ഗർഭസ്ഥ ശിശുക്കളുടെയും പ്രായമായവരുടെയും ജീവൻ എക്കാലവും സംരക്ഷിക്കപ്പെടുവാൻ ദൈവമാതാവിന്റെ മാധ്യസ്ഥം യാചിച്ചുകൊണ്ടാണ് ആർച്ച്‌ ബിഷപ്പ് സന്ദേശം ചുരുക്കിയത്.
Image: /content_image/News/News-2022-07-22-15:38:35.jpg
Keywords: കൊളംബി
Content: 19300
Category: 1
Sub Category:
Heading: ഇസ്ലാമികവത്ക്കരിക്കപ്പെട്ട പുതിയ പാഠ്യപദ്ധതി പിന്‍വലിക്കണമെന്നു പാക്ക് മെത്രാന്‍ സമിതി
Content: ലാഹോര്‍: പാക്കിസ്ഥാനിലെ ഇസ്ലാമികവല്‍ക്കരിക്കപ്പെട്ട പുതിയ പാഠ്യപദ്ധതി പിന്‍വലിക്കണമെന്നും വിദ്യാഭ്യാസ നയവും പാഠ്യപദ്ധതിയും ദേശീയ അന്തര്‍ദേശീയ മനുഷ്യാവകാശ ചട്ടക്കൂടുകള്‍ക്ക് അനുസൃതമായിരിക്കണമെന്നും ആവശ്യപ്പെട്ട് രാജ്യത്തെ കത്തോലിക്ക മെത്രാന്മാര്‍. ഭാഷ, സാമൂഹിക ശാസ്ത്രം പോലെയുള്ള നിര്‍ബന്ധിത വിഷയങ്ങളില്‍ ഇസ്ലാമിക പ്രബോധനം ഒരു പ്രധാന ഭാഗമാക്കി പരിഷ്‌കരിച്ച സ്കൂള്‍ പാഠ്യപദ്ധതി പിന്‍വലിക്കണമെന്ന് മെത്രാന്മാര്‍ പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജൂലൈ 20ന് ലാഹോര്‍ പ്രസ് ക്ലബ്ബില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തിലാണ് രാജ്യത്തെ ഏക പാഠ്യപദ്ധതിയിലെ (എസ്.എന്‍.സി) പുസ്തകങ്ങളില്‍ ഇസ്ലാമിക ഉള്ളടക്കങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ പാക്ക് മെത്രാന്‍ സമിതിയുടെ ‘നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ്‌’ (എന്‍.സി.ജെ.പി) ആശങ്ക അറിയിച്ചത്. രാഷ്ട്രത്തിന്റെ അഭിപ്രായ സമന്വയം എസ്.എന്‍.സി മാനിക്കുന്നില്ലെന്നും, പതിനെട്ടാം ഭരണഘടനാ ഭേദഗതി അനുസരിച്ച് വിദ്യാഭ്യാസ കാര്യങ്ങളില്‍ പ്രവിശ്യകള്‍ക്ക് അനുവദിച്ചിട്ടുള്ള അവകാശങ്ങളുടെ ലംഘനമാണിതെന്നും ‘എന്‍.സി.ജെ.പി’യുടെ ഡെപ്യൂട്ടി ഡയറക്ടറായ കാഷിഫ് അസ്ലം ചൂണ്ടിക്കാട്ടി. ക്രൈസ്തവ വിശ്വാസം ശക്തമായ പഞ്ചാബ് പ്രവിശ്യയിലെ സര്‍ക്കാര്‍ ഗുണപരവും, എല്ലാവരെയും ഉള്‍കൊള്ളുന്നതുമായ പുസ്തകങ്ങള്‍ക്ക് വേണ്ടിയുള്ള അര്‍ത്ഥവത്തായ കൂടിയാലോചനകള്‍ നടത്തണമെന്നും അസ്ലം ആവശ്യപ്പെട്ടു. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ കാലത്താണ് രാജ്യത്തുടനീളമുള്ള ഏകീകൃത വിദ്യാഭ്യാസ സമ്പ്രദായമായി ‘എസ്.എന്‍.സി’യെ അവതരിപ്പിക്കുന്നത്. അന്നുമുതല്‍ പാക്കിസ്ഥാന്റെ മത, സാംസ്കാരിക വൈവിധ്യത്തെ അംഗീകരിക്കാത്തതിന്റെ പേരില്‍ വിദ്യാഭ്യാസ സമ്പ്രദായം കടുത്ത വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. മദ്രസ്സകളോടുള്ള ഇമ്രാന്‍ ഖാന്റെ ചായ്‌വ് ഇസ്ലാമിക ചിന്തകളില്‍ നിന്നും സ്വതന്ത്രമായി ചിന്തിക്കുവാനുള്ള കഴിവ് വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെടുത്തുമെന്നാണ് വിദ്യാഭ്യാസ വിദഗ്ദരുടെ ആശങ്ക. പഞ്ചാബ് പ്രവിശ്യയിലെ ഫെഡറല്‍ മിനിസ്ട്രി ഫോര്‍ എജ്യൂക്കേഷന്‍ ആന്‍ഡ്‌ പ്രൊഫഷണല്‍ ട്രെയിനിംഗ് ഓഗസ്റ്റില്‍ തുടങ്ങുവാനിരിക്കുന്ന പുതിയ വിദ്യാഭ്യാസ സെഷനില്‍ 6-8 ഗ്രേഡുകളിലേക്കുള്ള ‘എസ്.എന്‍.സി’യുടെ രണ്ടാം ഘട്ടം അവതരിപ്പിക്കുവാനിരിക്കെ കത്തോലിക്ക വിദ്യാഭ്യാസ വിദഗ്ദരും കൂടിയാലോചനകള്‍ നടത്തുന്നുണ്ട്. വിദ്യാര്‍ത്ഥികളെ സ്വന്തം മതമല്ലാതെ മറ്റ് മതങ്ങളെ കുറിച്ച് പഠിപ്പിക്കുന്നതിന് പാകിസ്ഥാനില്‍ ഭരണഘടനാപരമായ വിലക്കുണ്ട്. മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് സ്വന്തം മതത്തേക്കുറിച്ചല്ലാതെ ഇതര മതങ്ങളെക്കുറിച്ച് പഠിക്കേണ്ടിവരാത്തപ്പോള്‍ ഇതര മതസ്ഥരായ കുട്ടികള്‍ക്ക് മൂന്നാം ക്ലാസ്സുമുതല്‍ ഇസ്ലാം മതം പഠിക്കുവാന്‍ നിര്‍ബന്ധിതരായി തീരുന്നതാണ് ആശങ്ക ഉളവാക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-22-18:02:34.jpg
Keywords: പാക്കി
Content: 19301
Category: 10
Sub Category:
Heading: കാട്ടുതീ ശക്തമായി പടര്‍ന്നപ്പോഴും അത്ഭുതമായി വിശുദ്ധ മിഖായേലിന്റെ നാമധേയത്തിലുള്ള ദേവാലയങ്ങൾ
Content: പാരീസ്: യൂറോപ്പിലെ താപനിലയിൽ ഉണ്ടായിരിക്കുന്ന വർദ്ധനവിനെ തുടര്‍ന്നുണ്ടായ പടരുന്ന കാട്ടുതീയില്‍ അത്ഭുതമായി വിശുദ്ധ മിഖായേലിന്റെ ദേവാലയങ്ങൾ. കാട്ടുതീയിൽ ഒരുപാട് പ്രദേശങ്ങൾ കത്തി നശിച്ചപ്പോള്‍ ഫ്രാന്‍സിലെ ചില ദേവാലയങ്ങൾ നാശനഷ്ടം ഏൽക്കാതെ അത്ഭുതകരമായി സംരക്ഷിക്കപ്പെട്ട വാർത്തയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മൗണ്ട് സെന്റ് മൈക്കിൾ ഡി ബ്രാസ്പാർട്സിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ മിഖായേല്‍ മാലാഖയുടെ നാമധേയത്തിലുള്ള ദേവാലയവും സെന്റ് മൈക്കിൾസ് ഡി ഫ്രിജോലറ്റ് ആശ്രമ ദേവാലയവുമാണ് യാതൊന്നും സംഭവിക്കാതെ അത്ഭുതകരമായി സംരക്ഷിക്കപ്പെട്ടത്. ദക്ഷിണ ഫ്രാൻസിൽ സ്ഥിതി ചെയ്യുന്ന സെന്റ് മൈക്കിൾസ് ഡി ഫ്രിജോലറ്റ് എന്ന ആശ്രമത്തിനു ചുറ്റും 1500 ഹെക്ടർ സ്ഥലം ഞായറാഴ്ച കത്തി നശിച്ചിരിന്നു. നോർബട്ടൻ സന്യാസ സമൂഹത്തിന്റെ കീഴിലുള്ളതായിരിന്നു ആശ്രമം. മൗണ്ട് സെന്റ് മൈക്കിൾ ഡി ബ്രാസ്പാർട്സിൽ സ്ഥിതി ചെയ്യുന്ന ദേവാലയവും തിങ്കളാഴ്ച വലിയ ദുരന്തത്തെ തരണം ചെയ്തു. സംഭവത്തെ 'അത്ഭുതകരം' എന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ പോലും വിശേഷിപ്പിച്ചിരിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ പണിയപ്പെട്ട ദേവാലയത്തിന് ചുറ്റുമുള്ള 1700 ഏക്കര്‍ സ്ഥലത്താണ് അഗ്നി പടര്‍ന്നത്. രണ്ട് സംഭവത്തിലും വിശുദ്ധ മിഖായേൽ മാലാഖയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നു പ്രദേശവാസികള്‍ ആവര്‍ത്തിച്ച് സാക്ഷ്യപ്പെടുത്തുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-22-19:26:06.jpg
Keywords: മിഖായേ
Content: 19302
Category: 1
Sub Category:
Heading: സുഹൃത്തായ വൈദികന്റെ മൃതസംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഫ്രാന്‍സിസ് പാപ്പ
Content: റോം: കാന്‍സര്‍ ബാധിച്ച് കഴിഞ്ഞ ദിവസം അന്തരിച്ച സുഹൃത്തായ ജെസ്യൂട്ട് വൈദികൻ ഫാ. ഡീഗോ ഫാരെസിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഫ്രാന്‍സിസ് പാപ്പ. ജെസ്യൂട്ട് സമൂഹത്തിന്റെ ആനുകാലിക പ്രസിദ്ധീകരണമായ ലാ ചിവിൽത്താ കത്തോലിക്കയുടെ റിപ്പോര്‍ട്ടര്‍ കൂടിയായിരിന്നു ഫാ. ഡീഗോ. വത്തിക്കാനിനടുത്തുള്ള ജെസ്യൂട്ട് സമൂഹത്തിന്റെ കൂരിയ ചാപ്പലിൽ നടന്ന സംസ്‌കാര ദിവ്യബലിയിലും പാപ്പ പങ്കുചേര്‍ന്നു. 1976-ൽ ഫാ. ഡീഗോയെ ജെസ്യൂട്ട് സമൂഹത്തിലേക്ക് സ്വാഗതം ചെയ്തത് അന്നത്തെ പ്രൊവിൻഷ്യലായിരിന്ന ഫാ. ജോർജ്ജ് മരിയോ ബെർഗോഗ്ലിയോ (ഫ്രാന്‍സിസ് പാപ്പ) ആയിരിന്നു. പിന്നീട് ഇവര്‍ ഉറ്റ സുഹൃത്തുക്കളായി മാറുകയായിരിന്നു. ഫാ. ഫാരെസിന്റെ മരണത്തിന് മുമ്പ്, ജൂലൈ 10ന് ഫ്രാൻസിസ് പാപ്പ കാനിസിയോ വസതിയിൽ സന്ദർശിച്ചിരുന്നു. ലാ ചിവിൽത്താ കത്തോലിക്കയുടെ മുഖ്യ പത്രാധിപർ ഫാ. അന്റോണിയോ സ്പഡാരോ വിശുദ്ധ കുർബാന അർപ്പിച്ച് അനുസ്മരണ സന്ദേശം നല്‍കി. സമഗ്ര മാനവ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ തലവനും ജെസ്യൂട്ട് സമൂഹാംഗവുമായ കർദ്ദിനാൾ മൈക്കൽ ചേർണി, സാമ്പത്തികകാര്യ വത്തിക്കാൻ സെക്രട്ടറിയേറ്റ് തലവൻ ഫാ. ഹുവാൻ അന്റോണിയോ ഗുറേറോ ആൽവസ് എന്നിവർ ദിവ്യബലിയിൽ പങ്കെടുത്തു. ഇതാദ്യമായല്ല പരിശുദ്ധ പിതാവ് തനിക്ക് പ്രിയപ്പെട്ടവരുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഒരു പ്രത്യേക യാത്ര നടത്തുന്നത്. മുൻ അധ്യാപകന്റെയും, തന്നെ ചികിൽസിച്ച ഡോക്ടറുടെയും മൃതസംസ്കാര, അനുസ്മരണ ചടങ്ങുകളിൽ പങ്കെടുക്കാൻ പാപ്പ ഇതിന് മുമ്പും വത്തിക്കാനിൽ നിന്ന് പുറത്ത് പോയിട്ടുണ്ട്.
Image: /content_image/News/News-2022-07-22-20:43:29.jpg
Keywords: വൈദിക