category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകാട്ടുതീ ശക്തമായി പടര്‍ന്നപ്പോഴും അത്ഭുതമായി വിശുദ്ധ മിഖായേലിന്റെ നാമധേയത്തിലുള്ള ദേവാലയങ്ങൾ
Contentപാരീസ്: യൂറോപ്പിലെ താപനിലയിൽ ഉണ്ടായിരിക്കുന്ന വർദ്ധനവിനെ തുടര്‍ന്നുണ്ടായ പടരുന്ന കാട്ടുതീയില്‍ അത്ഭുതമായി വിശുദ്ധ മിഖായേലിന്റെ ദേവാലയങ്ങൾ. കാട്ടുതീയിൽ ഒരുപാട് പ്രദേശങ്ങൾ കത്തി നശിച്ചപ്പോള്‍ ഫ്രാന്‍സിലെ ചില ദേവാലയങ്ങൾ നാശനഷ്ടം ഏൽക്കാതെ അത്ഭുതകരമായി സംരക്ഷിക്കപ്പെട്ട വാർത്തയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മൗണ്ട് സെന്റ് മൈക്കിൾ ഡി ബ്രാസ്പാർട്സിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ മിഖായേല്‍ മാലാഖയുടെ നാമധേയത്തിലുള്ള ദേവാലയവും സെന്റ് മൈക്കിൾസ് ഡി ഫ്രിജോലറ്റ് ആശ്രമ ദേവാലയവുമാണ് യാതൊന്നും സംഭവിക്കാതെ അത്ഭുതകരമായി സംരക്ഷിക്കപ്പെട്ടത്. ദക്ഷിണ ഫ്രാൻസിൽ സ്ഥിതി ചെയ്യുന്ന സെന്റ് മൈക്കിൾസ് ഡി ഫ്രിജോലറ്റ് എന്ന ആശ്രമത്തിനു ചുറ്റും 1500 ഹെക്ടർ സ്ഥലം ഞായറാഴ്ച കത്തി നശിച്ചിരിന്നു. നോർബട്ടൻ സന്യാസ സമൂഹത്തിന്റെ കീഴിലുള്ളതായിരിന്നു ആശ്രമം. മൗണ്ട് സെന്റ് മൈക്കിൾ ഡി ബ്രാസ്പാർട്സിൽ സ്ഥിതി ചെയ്യുന്ന ദേവാലയവും തിങ്കളാഴ്ച വലിയ ദുരന്തത്തെ തരണം ചെയ്തു. സംഭവത്തെ 'അത്ഭുതകരം' എന്നാണ് ഫ്രഞ്ച് മാധ്യമങ്ങൾ പോലും വിശേഷിപ്പിച്ചിരിക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ പണിയപ്പെട്ട ദേവാലയത്തിന് ചുറ്റുമുള്ള 1700 ഏക്കര്‍ സ്ഥലത്താണ് അഗ്നി പടര്‍ന്നത്. രണ്ട് സംഭവത്തിലും വിശുദ്ധ മിഖായേൽ മാലാഖയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നു പ്രദേശവാസികള്‍ ആവര്‍ത്തിച്ച് സാക്ഷ്യപ്പെടുത്തുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/FFCrofAvok20Z7NjnNYbwg}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-07-22 19:24:00
Keywordsമിഖായേ
Created Date2022-07-22 19:26:06