Contents
Displaying 18871-18880 of 25050 results.
Content:
19262
Category: 18
Sub Category:
Heading: പുതിയ മെത്രാന്മാര്‍ ഹൃദയം നുറുങ്ങിയവർക്ക് താങ്ങായി നില്ക്കണം: കർദ്ദിനാൾ ക്ലീമിസ് ബാവ
Content: മലങ്കര കത്തോലിക്കാസഭയുടെ നവമെത്രാന്മാർ ഹൃദയം നുറുങ്ങിയവർക്ക് താങ്ങായി നില്ക്കണമെന്ന് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. നവാഭിഷിക്തരായ മെത്രാന്മാരെ അനുമോദിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം പുതിയ മെത്രാന്മാർ സഭയുടെ പൈ തൃകം കാത്തു സൂക്ഷിച്ച് പൊതുസമൂഹത്തിന്റെ നന്മയ്ക്കായി പ്രവർത്തിക്കണമെന്നും കർദ്ദിനാൾ അഭിപ്രായപ്പെട്ടു. പലരാഷ്ട്രീയ പാർട്ടികളിൽപ്പെട്ട നേതാക്കൾ പള്ളിയിൽ അടുത്തടുത്ത് ഇരിക്കുന്നതു പോലെ കർഷകരുടെ ബഫർസോൺ വിഷയത്തിലും അവർ ഒരേ മനസോടെ ഇടപെട്ട് കർഷകരുടെ ആശയ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-07-16-11:45:35.jpg
Keywords: ബാവ

19263
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയുടെ ചിത്രം ഉത്തര അയർലണ്ടിൽ കത്തിച്ചു; അന്വേഷണവുമായി പോലീസ്
Content: ബെല്‍ഫാസ്റ്റ്: കത്തോലിക്ക രാജവാഴ്ചയ്ക്ക് അന്ത്യം കുറിച്ച യുദ്ധത്തിന്റെ 332ാം വാർഷികത്തോട് അനുബന്ധിച്ച് ഉത്തര അയർലണ്ടിൽ നടന്ന പ്രൊട്ടസ്റ്റൻറ് വിശ്വാസികളുടെ ആഘോഷത്തിൽ കത്തോലിക്ക സഭയുടെ തലവനായ ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം കത്തിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിവിധ വസ്തുക്കൾ കൊണ്ട് കെട്ടി ഉണ്ടാക്കിയ ഒരു കൂനയിൽ ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രത്തോടൊപ്പം, കത്തോലിക്കാ വിശ്വാസികളെ അധിക്ഷേപിക്കുന്ന 'കിൽ ഓൾ ടെയ്ഗ്സ്' എന്ന അധിക്ഷേപ വാചകവും എഴുതിവെക്കപ്പെട്ടിരുന്നു. കത്തോലിക്കാ പശ്ചാത്തലമുള്ള രാഷ്ട്രീയക്കാരുടെ ചിത്രങ്ങളും 'ഇലവന്ത് നൈറ്റ്' എന്ന പേരിൽ അറിയപ്പെട്ട ആഘോഷത്തിൽ അഗ്നിയ്ക്കിരയാക്കിയിട്ടുണ്ട്. ഇതിൽ സിൻ ഫിൻ എന്ന പാർട്ടിയിലെ നേതാക്കളുടെ ചിത്രങ്ങളും ഉൾപ്പെടുന്നു. ഇതൊരു സംസ്കാരമായി കരുതാൻ കഴിയില്ലെന്നും, കുറ്റകൃത്യം ആണെന്നും സിൻ ഫിൻ പാർട്ടിയുടെ കൗൺസിലർ ഗാരി മക്ലീവ് ട്വിറ്ററിൽ കുറിച്ചു. വിഷയത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നും, കൂടുതൽ തെളിവുകൾ സമാഹരിച്ചുകൊണ്ട് ഇരിക്കുകയാണെന്നും ജൂലൈ പതിമൂന്നാം തീയതി ഇറക്കിയ പ്രസ്താവനയിൽ പോലീസ് വിശദീകരിച്ചു. 1690ൽ നടന്ന ബോയിനി യുദ്ധത്തിന്റെ ആഘോഷം ജൂലൈ 12ാം തീയതിയാണ് എല്ലാവർഷവും നടക്കുന്നത്. യുദ്ധത്തിൽ ഇംഗ്ലണ്ടിലെയും, അയർലണ്ടിലെയും രാജാവായിരിന്ന ജെയിംസ് രണ്ടാമനെ ഡച്ച് രാജകുമാരനായിരുന്ന വില്യം മൂന്നാമനാണ് തോൽപ്പിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-16-12:20:22.jpg
Keywords: പാപ്പ

19264
Category: 1
Sub Category:
Heading: മുത്തശ്ശി - മുത്തച്ഛന്മാർക്കു വേണ്ടിയുള്ള രണ്ടാമത് ആഗോളദിനം ജൂലൈ 24ന്: എല്ലാ രൂപതകളും പങ്കുചേരണമെന്ന് വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: യേശുവിന്റെ മുത്തശ്ശി മുത്തച്ഛന്മാരായ വിശുദ്ധ ജോവാക്കിമിന്റെയും, വിശുദ്ധ അന്നയുടെയും തിരുന്നാളോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ച മുത്തശ്ശി - മുത്തച്ഛൻമാർക്കും വയോജനങ്ങൾക്കും വേണ്ടിയുള്ള രണ്ടാമത് ആഗോളദിനം 2022 ജൂലൈ 24 ന് ലോകമെമ്പാടും ആഘോഷിക്കപ്പെടും. എല്ലാ രൂപതകളും ഇടവകകളും സഭാ സമൂഹങ്ങളും ദിനാചരണത്തില്‍ പങ്കുചേരണമെന്ന് വത്തിക്കാന്‍ ആഹ്വാനം ചെയ്തു. "വാർദ്ധക്യത്തിലും അവർ ഫലം പുറപ്പെടുവിക്കും" (സങ്കീ. 92:14) എന്നതാണ് ദിനത്തിന്റെ പ്രമേയമായി ഫ്രാന്‍സിസ് പാപ്പ തിരഞ്ഞെടുത്തത്. ജൂലൈ 24-ന് ഞായറാഴ്ച രാവിലെ 10.00 മണിക്ക് വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ കർദ്ദിനാൾ ആഞ്ചലോ ദെ ഡൊണാത്തിസ് പരിശുദ്ധ പിതാവിന്റെ കൽപ്പനപ്രകാരം ദിവ്യബലിക്ക് നേതൃത്വം നൽകും. ദിനാചരണത്തോട് അനുബന്ധിച്ച് അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററി വിവിധ രൂപതകൾക്ക് അജപാലന, ആരാധനക്രമ കാര്യങ്ങൾക്കായുള്ള പ്രാർത്ഥനകളും നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങളിൽ, ഏകാന്തതയില്‍ കഴിയുന്ന പ്രായമായവരെ സന്ദർശിക്കുകയോ അനുഗമിക്കുകയോ ചെയ്യുന്നത് പ്രധാനപ്പെട്ട കാര്യമാണെന്ന് സൂചിപ്പിച്ചിട്ടുണ്ട്. ലോക മുത്തശ്ശി - മുത്തച്ഛൻമാരുടെയും പ്രായമായവരുടെയും ദിനത്തിൽ, നമ്മുടെ സമൂഹങ്ങളിൽ പ്രായമായവരുടെ പ്രസക്തിയെക്കുറിച്ച് ബോധവാന്മാരാകാൻ പരിശുദ്ധ പിതാവ് നമ്മെ ക്ഷണിക്കുന്നുവെന്ന് അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററി തലവൻ കർദ്ദിനാൾ കെവിൻ ഫാരെൽ പറഞ്ഞു. 2021-ൽ ഫ്രാൻസിസ് പാപ്പ സ്ഥാപിച്ചതാണ് ഈ ദിനം. യേശുവിന്റെ മുത്തശ്ശി മുത്തച്ഛൻമാരായ വിശുദ്ധ ജോവാക്കിമിന്റെയും, വിശുദ്ധ അന്നയുടെയും തിരുന്നാളോടനുബന്ധിച്ച് ജൂലൈയിലെ നാലാമത്തെ ഞായറാഴ്ചയാണ് ദിനം കൊണ്ടാടുന്നത്. ഈ വർഷത്തെ ബുധനാഴ്ചകളിലുള്ള പാപ്പയുടെ പൊതുജന കൂടിക്കാഴ്ചകളിൽ ഭൂരിഭാഗവും വാർദ്ധക്യത്തെക്കുറിച്ചുള്ള ചിന്തകളാണ് പാപ്പ പങ്കുവെച്ചതെന്നത് ശ്രദ്ധേയമാണ്. മാര്‍പാപ്പയുടെ ജൂലൈ മാസത്തെ പ്രാർത്ഥനാ നിയോഗവും പ്രായമായവർക്കുള്ളവർക്ക് വേണ്ടിയുള്ളതാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-07-16-14:28:39.jpg
Keywords: പാപ്പ, വയോധി

19265
Category: 10
Sub Category:
Heading: ക്രൈസ്തവ വംശഹത്യക്കിടയിലും നൈജീരിയയില്‍ വിശ്വാസ വസന്തം; 99 കുട്ടികള്‍ വിശ്വാസ സ്ഥിരീകരണം നടത്തി
Content: ന്നെമി: ക്രൈസ്തവ കൂട്ടക്കൊലകളുടെയും, തട്ടിക്കൊണ്ടുപോകലുകളുടെയും വാര്‍ത്തകള്‍ക്കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ നിന്നും ക്രൈസ്തവ ലോകത്തിന് ആശ്വാസം പകരുന്ന വാര്‍ത്ത. ന്നെമി രൂപതയിലെ ഒസുബുലുവിലെ സെന്റ് ഫ്രാന്‍സിസ് അസീസ്സി ഇടവക ദേവാലയത്തില്‍വെച്ച് 99 കുട്ടികള്‍ വിശ്വാസ സ്ഥിരീകരണം നടത്തി. പ്രാദേശിക മെത്രാനായ മോണ്‍. ജോനാസ് ബെന്‍സണ്‍ ഒകോയെയും അമേരിക്കയിലെ ഫോര്‍ട്ട് വെയ്നെ-സൗത്ത് ബെന്‍ഡ് മെത്രാന്‍ കെവിന്‍ സി. റോഡ്സും തിരുകര്‍മ്മങ്ങള്‍ക്കു മുഖ്യകാര്‍മ്മികത്വം വഹിച്ചു. വിശ്വാസ സ്ഥിരീകരണമാകുന്ന കൂദാശയിലൂടെ സുവിശേഷ ബോധ്യത്തോടെ ജീവിക്കുവാന്‍ പ്രാപ്തരാക്കുന്ന പരിശുദ്ധാത്മാവിന്റെ അനുഗ്രഹങ്ങളുടെ പ്രത്യേക ഒഴുക്ക് ഈ കുട്ടികള്‍ക്ക് ലഭിക്കുന്നുവെന്ന്‍ ബിഷപ്പ് കെവിന്‍ സി. റോഡ്സ് ഫേസ്ബുക്കില്‍ കുറിച്ചു. ചടങ്ങിന്റെ അവസാനം ഇടവക വിശ്വാസികള്‍ ചേര്‍ന്ന് മെത്രാന്‍ കെവിന്‍ സി. റോഡ്സിന് പരിശുദ്ധ കന്യകാമാതാവിന്റെ രൂപം സമ്മാനിച്ചു. വിശ്വാസ സ്ഥിരീകരണത്തിന് പുറമേ, ബിഷപ്പ് റോഡ്സ് ഫാ. ഫ്രാന്‍സിസ് ച്ചുക്വുമാക്കൊപ്പം അവ്കാ, ന്നെവി എന്നീ രൂപതകളില്‍ നടന്ന തിരുപ്പട്ട സ്വീകരണ ചടങ്ങുകളിലും പങ്കെടുക്കുകയുണ്ടായി.

This weekend, Bishop Kevin C. Rhoades confirmed 99 children at St. Francis of Assisi Parish in Ozubulu, Nigeria, where he is traveling with Fr. Francis Chukwuma from Most Previous Blood Parish, Fort Wayne for their priesthood ordinations.

Praise God! pic.twitter.com/BzbsB7SD8B
— Diocese of Fort Wayne-South Bend (@diocesefwsb) July 12, 2022

മോചനദ്രവ്യത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലുകളും, കൊലപാതകങ്ങളും കാരണം അക്രമങ്ങളുടെ തിരമാലകളെ തന്നെ നേരിട്ടുകൊണ്ടിരിക്കുകയാണ് നൈജീരിയ. നൈജീരിയയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ 2009-ല്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാം രൂപം കൊണ്ടതിനു ശേഷം കടുത്ത അരക്ഷിതാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോയികൊണ്ടിരിക്കുന്നത്. ഫുലാനി പോരാളികള്‍ എന്നറിയപ്പെടുന്ന ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികള്‍ കൃഷിക്കാരായ ക്രിസ്ത്യാനികളുടെ നേര്‍ക്ക് ആക്രമണങ്ങള്‍ അഴിച്ചുവിടുന്നതും പതിവായിരിക്കുകയാണ് കഴിഞ്ഞ വര്‍ഷം മാത്രം നൈജീരിയയില്‍ വിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത് 4,650 ക്രൈസ്തവരാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരിന്നു. ക്രിസ്ത്യാനിയായി ജീവിക്കുവാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളേ കുറിച്ചുള്ള അന്താരാഷ്ട്ര സന്നദ്ധ സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ ഏറ്റവും പുതിയ വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ഏഴാമതാണ് നൈജീരിയയുടെ സ്ഥാനം. നൈജീരിയയില്‍ വാസ്തവത്തില്‍ നടക്കുന്നത് ക്രൈസ്തവരുടെ വംശഹത്യയാണെന്ന്‍ ചില മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാണിച്ചിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-07-16-16:58:25.jpg
Keywords: നൈജീ

19266
Category: 13
Sub Category:
Heading: കത്തോലിക്ക സന്യാസിനികളുടെ ഇടപെടലില്‍ കഴിഞ്ഞ വർഷം മനുഷ്യക്കടത്തിൽ നിന്നും രക്ഷപ്പെട്ടത് 26,000 വനിതകൾ
Content: ഹോ ചി മീന്‍ സിറ്റി: കഴിഞ്ഞ വർഷം ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്നും മനുഷ്യക്കടത്തിന് ഇരകളാകാൻ സാധ്യതയുണ്ടായിരുന്ന ഏകദേശം ഇരുപത്തിയാറായിരത്തോളം വനിതകളെ കത്തോലിക്ക സന്യാസിനികൾ രക്ഷപ്പെടുത്തി. കത്തോലിക്ക സന്യാസികളുടെ കൂട്ടായ്മയായ 'തലീത്ത കും' എന്ന സംഘടനയാണ് രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്. കൊറോണ വ്യാപന സമയത്ത് ഓഫ്ലൈനായും ഓൺലൈനായും സജീവമായി തന്നെ മനുഷ്യ കടത്തിനെതിരെയുള്ള പ്രചാരണം സംഘടന നടത്തിയിരുന്നു. കൂടാതെ എല്ലാ മാസവും വെബ്ബിനാറുകളും തലീത്ത കും സംഘടിപ്പിച്ചുവരുന്നുണ്ട്. ഇത് ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചത് വഴി സംഘടനയുടെ പ്രവർത്തനത്തിന് കൂടുതൽ പ്രചാരണം ലഭിക്കുകയും, 2021ൽ ബംഗ്ലാദേശിലും, വിയറ്റ്നാമിലും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. മനുഷ്യക്കടത്തിനെതിരെയുള്ള ദൗത്യത്തിൽ യുവജനങ്ങളെയും പങ്കാളികളാക്കാൻ തലീത്ത കും ആന്റി ട്രാഫിക്കിംഗ് യൂത്ത് അംബാസിഡേർസ് എന്ന പേരിലുള്ള ഒരു പരിശീലന പരിപാടിക്കും കഴിഞ്ഞ വര്‍ഷം സംഘടന തുടക്കം കുറിച്ചു. പത്ത് രാജ്യങ്ങളിൽ നിന്നുള്ള യുവതീ യുവാക്കൾക്കാണ് പ്രാദേശിക തലത്തിൽ പ്രവർത്തിക്കാൻ ഇതിലൂടെ പരിശീലനം നൽകിയത്. സംഘടനയിലെ സന്യാസിനികൾക്കൊപ്പം പ്രാദേശിക തലത്തിൽ മികവുറ്റ നിരവധി പദ്ധതികൾ ആവിഷ്കരിക്കാൻ പരിശീലനത്തിലൂടെ അവർക്ക് സാധിച്ചു. ഇപ്പോഴത്തെ സാമ്പത്തിക - സാമൂഹിക പ്രതിസന്ധിയാണ് മനുഷ്യക്കടത്തിന് ആക്കം കൂട്ടുന്നതെന്ന് തലീത്ത കും സംഘടനയുടെ ഏഷ്യൻ അധ്യക്ഷയായ സിസ്റ്റർ അബി അവലീനോ പറഞ്ഞു. മ്യാന്മർ, പാക്കിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ കൊറോണ വൈറസും, രാഷ്ട്രീയ അസ്ഥിരതയും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. 65 കത്തോലിക്ക സംഘടനകളോടും, 56 സർക്കാർ ഇതര സംഘടനകളോടും, 18 ദേശീയ സംഘടനകളോടും, 42 സർക്കാർ സംഘടനകളോടും ഒത്തുചേർന്ന് സംയുക്തമായാണ് തലീത്ത കും തങ്ങളുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്. 205 സന്യാസ സമൂഹങ്ങളിൽ നിന്നായി സംഘടനയ്ക്ക് 3521 അംഗങ്ങളുണ്ട്. ഇവർ 20 രാജ്യങ്ങളിലായി പ്രവർത്തിക്കുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}

Image: /content_image/News/News-2022-07-16-21:26:22.jpg
Keywords: മനുഷ്യ

19267
Category: 18
Sub Category:
Heading: കുട്ടികളും അവരുടെ വിശ്വാസവുമാണ് സഭയുടെ ഏറ്റവും മൂല്യവത്തായ രത്നങ്ങള്‍: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
Content: മൂവാറ്റുപുഴ: കുട്ടികളും സഭയിലുള്ള അവരുടെ വിശ്വാസവുമാണ് സഭയുടെ ഏറ്റവും മൂല്യവത്തായ രത്നങ്ങളെന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. കാലത്തിനൊത്ത് ചരിച്ചും വിശുദ്ധ ബൈബിൾ വായിച്ച് ഗ്രഹിച്ചും കുഞ്ഞുങ്ങൾ വളർന്നു വരണം. ബൈബിൾ വായനയാകുന്ന ആത്മീയ ഭക്ഷണം കഴിച്ച് കെസിഎസ്എൽ അംഗങ്ങൾ മാതൃകകളായി വളർന്നുവരണമെന്നും അതിനുള്ള ശക്തമായ അടിത്തറ യൊരുക്കുവാന്‍ കെസിഎസ്എല്ലിന് ഇത്തരം സംഗമങ്ങളിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെസിഎസ്എൽ സംസ്ഥാനതല ലീഡേഴ്സ് മീറ്റിന്റെ സമാപന സമ്മേളനം ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. സംസ്ഥാന ഡയറക്ടർ ഫാ. കുര്യൻ തടത്തിൽ, കോതമംഗലം രൂപത പ്രസിഡന്റ് ജിജോ മാനുവൽ, സംസ്ഥാന ഓർഗനൈസർ മനോജ് ചാക്കോ, രൂപത ജനറൽ സെക്രട്ടറി മേഘ മേരി, സംസ്ഥാന ചെയർമാർ അശ്വിൻ ആന്റോ, കോതമംഗലം രൂപത ചെയർമാൻ ജെം കെ. ജോസ്, ആനന്ദ് ജോ നെടുങ്കല്ലേൽ, സംസ്ഥാന പ്രസിഡന്റ് ബേബി തദേവൂസ് ക്രൂസ്, രൂപത ഡയറക്ടർ ഫാ. വർഗീസ് പാറമേൽ സംസ്ഥാന ജനറൽ സെക്രട്ടറി അലി മനോജ്, വി.വി. സെബാസ്റ്റ്യൻ, അരുൺ ജോസ്, ആനിക്കാട് സെന്റ് സെബാസ്റ്റ്യ ൻസ് എച്ച്എസ്എസ് പ്രധാനാധ്യാപിക സിസ്റ്റർ നിർമൽ മരിയ, ലൗഷ സിറിയക്ക് എന്നിവർ പ്രസംഗിച്ചു. സീറോ മലബാർ, ലാറ്റിൻ, സീറോ മലങ്കര രൂപതകളിൽ നിന്നുള്ള 85ഓളം ഭാരവാഹികളാണ് ദ്വിദിന മീറ്റിൽ പങ്കെടുത്തത്.
Image: /content_image/India/India-2022-07-17-13:58:14.jpg
Keywords: മഠത്തി

19268
Category: 1
Sub Category:
Heading: 500 വര്‍ഷം പഴക്കമുള്ള സന്യാസിനി സമൂഹത്തിന്റെ സൂപ്പീരിയർ ജനറലായി ആദ്യമായി മലയാളി സിസ്റ്റര്‍
Content: കൊച്ചി: അഞ്ഞൂറു വർഷം പഴക്കവും ഇറ്റലിയിലും ഇന്ത്യയിലും ആഫ്രിക്കയിലും സന്യാസിനികളും സ്ഥാപനങ്ങളുമുള്ള മംഗളവാർത്തയുടെ അഗസ്റ്റീനിയൻ സന്യാസിനീസമൂഹത്തിന്റെ സൂപ്പീരിയർ ജനറലായി മലയാളിയായ സിസ്റ്റർ ടെറസിറ്റ ഇടയാടിൽ തെരഞ്ഞെടുക്കപ്പെട്ടു. ഫ്ലോറൻസിനടുത്തുള്ള സാൻ ജൊവാന്നി വൽദാർണോയിലെ ജനറലേറ്റിൽ ഇന്നലെ ചേർന്ന ചാപ്റ്ററാണ് തീരുമാനമെടുത്തത്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക ഭൂഖണ്ഡങ്ങളിൽ പ്രവർത്തിക്കുന്ന ഈ സന്യാസസമൂഹത്തിന്റെ ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ സുപ്പീരിയർ ജനറലാണ് സിസ്റ്റർ ടെറസിറ്റയെന്നത് ശ്രദ്ധേയമാണ്. കോട്ടയം ജില്ലയിലെ മുക്കൂട്ടുതറയില്‍ ജോൺ -ഏലിയാമ്മ ദമ്പതികളുടെ ഏഴു മക്കളിൽ അഞ്ചാമത്തെ മകളായാണ് ടെറസിറ്റയുടെ ജനനം. പിന്നീട് മംഗളവാർത്തയുടെ അഗസ്റ്റീനിയൻ സന്യാസിനീ സമൂഹത്തില്‍ ചേര്‍ന്നു. ഇന്ത്യയിലെ ആദ്യത്തെ ഭവനം കൊച്ചിരൂപതയിൽ 1986-ൽ ആണ് ആരംഭിച്ചത്. സന്യാസസമൂഹത്തിൽ നിരവധി ശുശ്രൂഷകൾ നിർവഹിച്ചിട്ടുള്ള സിസ്റ്റർ ടെറസില്ല കേരളത്തിലെയും ഇറ്റലിയിലെയും വിവിധ മഠങ്ങളിലും സേവമനുഷ്ഠിച്ചിട്ടുണ്ട്. ജനറൽ കൗൺസിൽ അംഗമായും സന്യാസാർത്ഥിനികളുടെ മിസ്ട്രസ്സായും പള്ളുരുത്തി, റോം, സാൻ ദൊമേനിക്കോ എന്നിവിടങ്ങളിലെ സന്യാസസമൂഹങ്ങളിൽ സുപ്പീരിയറായും സേവനം ചെയ്തിരിന്നു.
Image: /content_image/News/News-2022-07-17-14:28:40.jpg
Keywords: സന്യാസിനി

19269
Category: 1
Sub Category:
Heading: മോചനദ്രവ്യം തന്നെ ലക്ഷ്യം: നൈജീരിയയില്‍ രണ്ടു വൈദികരെ കൂടി തട്ടിക്കൊണ്ടു പോയി
Content: കടുണ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് കൊള്ളസംഘം കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് തുടരുന്നു. ഇക്കഴിഞ്ഞ ദിവസം കഫൻചാൻ കത്തോലിക്കാ രൂപതയിലെ രണ്ടു വൈദികരെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ഫാ. ജോൺ മാർക്ക് ചീറ്റ്നം, ഫാ. ഡൊണാറ്റസ് ക്ലിയോപാസ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് രൂപത ചാൻസലർ ഫാ. ഇമ്മാനുവൽ ഒക്കോളോ പറഞ്ഞു. വെള്ളിയാഴ്ച ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനായി യാത്രതിരിക്കുവാനിരിന്ന വൈദികരെ അഞ്ചരയോടെയാണ് കാണാതായത്. വൈദികരുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് രൂപത വിശ്വാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. ക്രൂശിക്കപ്പെട്ട ക്രിസ്തു, പ്രാർത്ഥനകൾ ശ്രവിക്കുകയും അവിടുത്തെ വൈദികരെയും തട്ടിക്കൊണ്ടുപോയ മറ്റെല്ലാവരെയും നിരുപാധികം മോചിപ്പിക്കാൻ ഇടപെടുകയും ചെയ്യട്ടെയെന്ന് ചാൻസലർ പ്രസ്താവനയില്‍ കുറിച്ചു. അന്താരാഷ്ട്ര കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് സമാഹരിച്ച കണക്കുകൾ പ്രകാരം ജൂലൈ മാസത്തിൽ മാത്രം നൈജീരിയയിൽ ഏഴ് കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ആകെ ഈ വർഷം ഇതുവരെ രാജ്യത്ത് 20 ക്രൈസ്തവ വൈദികരെയാണ് കൊള്ളക്കാർ തട്ടിക്കൊണ്ടുപോയതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഭൂരിഭാഗം പേരെയും വിട്ടയച്ചുവെങ്കിലും മൂന്നുപേർ കൊല്ലപ്പെട്ടു. മോചനദ്രവ്യം ആവ ശ്യപ്പെട്ട് ആളുകളെ തട്ടിക്കൊണ്ടുപോകുന്നത് നൈജീരിയയിൽ പതിവ് സംഭവമായി മാറിയിട്ടുണ്ടെങ്കിലും പൂര്‍ണ്ണമായ മൌനം പാലിക്കുന്ന മുഹമ്മദ് ബുഹാരിയുടെ കീഴിലുള്ള നൈജീരിയന്‍ ഭരണകൂടം അക്രമികള്‍ക്കു വലിയ ബലം പകരുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-17-18:27:09.jpg

19270
Category: 13
Sub Category:
Heading: ഗോൾ നേട്ടത്തിൽ മഹത്വം കര്‍ത്താവിന്; 'യേശുവിന് നന്ദി' ജേഴ്സി ധരിച്ച് നൈജീരിയന്‍ വനിത താരത്തിന്റെ സാക്ഷ്യം
Content: റബത്ത്: നിര്‍ണ്ണായകമായ ഫുട്ബോൾ മത്സരത്തിലെ ഗോൾ നേട്ടം യേശു ക്രിസ്തുവിന് നന്ദിയായി സമര്‍പ്പിച്ചുള്ള നൈജീരിയൻ വനിത ഫുട്ബോൾ താരം റാഷിദത്ത് അജിബേഡിന്റെ ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു. മൊറോക്കോയിൽ നടക്കുന്ന വുമൺസ് ആഫ്രിക്കൻ നേഷൻസ് കപ്പിൽ ബുറുണ്ടിക്കെതിരെ ഗോളടിച്ചതിനുശേഷം 'താങ്ക്യൂ ജീസസ്' എന്നെഴുതിയ വാചകം ഉള്ള ജേഴ്സി കാണികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു കൊണ്ടാണ് റാഷിദാത്ത് തന്റെ നേട്ടം കര്‍ത്താവിനുള്ള മഹത്വം നൽകാനുള്ള അവസരമാക്കി മാറ്റിയത്. ജൂലൈ 10നു നടന്ന മത്സരത്തില്‍ ടീമിന് ലഭിച്ച ഒരു പെനാൽറ്റിയാണ് റാഷിദാത്ത് ഗോളാക്കി മാറ്റിയത്. മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് സൂപ്പർ ഫാൽകൺസ് എന്ന പേരിൽ അറിയപ്പെടുന്ന നൈജീരിയന്‍ ടീം വിജയം കരസ്ഥമാക്കി.

Thank you Jesus
Good performance from the entire team and through to the knockout rounds. The real game starts now. #RASH #TheGirlWithTheBlueHair #WAFCON2022 pic.twitter.com/Jl027kjREF
— Rasheedat Ajibade (@Rasheedat08) July 10, 2022

മത്സരത്തിന് ശേഷം ട്വിറ്ററിലും താരം യേശുവിന് നന്ദി പ്രകാശിപ്പിച്ചു. "യേശുവേ നന്ദി, ടീം മുഴുവൻ നന്നായി കളിച്ചു, ഇനി നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുകയാണ്. യഥാർത്ഥ മത്സരം ഇനിയാണ് തുടങ്ങാൻ പോകുന്നത്" - റാഷിദാത്ത് അജിബേഡ് ട്വിറ്ററിൽ കുറിച്ച സന്ദേശത്തില്‍ പറയുന്നു. ജൂലൈ 15നു ട്വിറ്ററില്‍ പങ്കുവെച്ച ഒരു ചിത്രത്തിലൂടെയും താരം യേശുവിനെ മഹത്വപ്പെടുത്തിയിട്ടുണ്ട്.

On a mission to see my Lord Jesus Alone Revealed and Glorified .#RASH #TheGirlWithTheBlueHair #JesusReigns #JesusLovesYou #gratidão #hallelujah pic.twitter.com/Qo5L87CIHd
— Rasheedat Ajibade (@Rasheedat08) July 15, 2022

''എന്റെ കർത്താവായ യേശു വെളിപ്പെട്ടതും മഹത്വീകരിക്കപ്പെട്ടതും കാണാനുള്ള ഒരു ദൗത്യത്തിൽ'' എന്ന തലക്കെട്ടോട് കൂടിയ ട്വീറ്റില്‍ ''യേശുവേ നീ മതി'' എന്ന ജേഴ്സി ധരിച്ച താരത്തിന്റെ ചിത്രവുമുണ്ട്. ''ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക; ഞാന്‍ ജനതകളുടെ ഇടയില്‍ ഉന്നതനാണ്; ഞാന്‍ ഭൂമിയില്‍ ഉന്നതനാണ്'' എന്ന വചനമുള്ള ''സങ്കീര്‍ത്തനങ്ങള്‍ 46:10'' ജേഴ്സിയില്‍ എഴുതിയിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. കാമറൂണിനെതിരെയും വിജയം നേടിയതോടെ നൈജീരിയൻ ടീമിന് ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലും നടക്കുന്ന 2023 ഫിഫ വനിതാ ലോകകപ്പിൽ യോഗ്യത ലഭിച്ചിരിക്കുകയാണ്.
Image: /content_image/News/News-2022-07-17-20:45:59.jpg
Keywords: യേശു, ക്രിസ്തു

19271
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ പെണ്‍കുട്ടികളുടെ തട്ടിക്കൊണ്ടുപോകലും നിര്‍ബന്ധിത വിവാഹവും: അന്താരാഷ്ട്ര ഇടപെടല്‍ ആവശ്യപ്പെട്ട് ലാഹോര്‍ മെത്രാപ്പോലീത്ത
Content: ലാഹോര്‍: പാക്കിസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനും, വിവാഹത്തിനും ഇരയാക്കുന്നത് തടയുവാന്‍ അന്താരാഷ്ട്ര സമൂഹം രംഗത്ത് വരണമെന്ന അഭ്യര്‍ത്ഥനയുമായി ലാഹോര്‍ മെത്രാപ്പോലീത്ത സെബാസ്റ്റ്യന്‍ ഷാ. പോര്‍ച്ചുഗലിലെ സെറ്റുബാല്‍ രൂപതയിലെ ‘ക്രൈസ്റ്റ് ദി കിംഗ്’ ദേവാലയത്തില്‍ പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ് (എ.സി.എന്‍) സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘മൂവ്മെന്റ് ഫോര്‍ സോളിഡാരിറ്റി ആന്‍ഡ് പീസ്’ എന്ന സംഘടനയുടെ കണക്കനുസരിച്ച് രാജ്യത്തു 12-നും 25-നും ഇടയില്‍ പ്രായമുള്ള ആയിരത്തോളം ക്രിസ്ത്യന്‍, ഹിന്ദു പെണ്‍കുട്ടികള്‍ ഓരോവര്‍ഷവും തട്ടിക്കൊണ്ടുപോകപ്പെടുന്നുണ്ടെന്നും അതുകൊണ്ടാണ് ഇക്കാര്യത്തില്‍ അന്താരാഷ്ട്ര ഇടപെടല്‍ താന്‍ ആവശ്യപ്പെടുന്നതെന്നും മെത്രാപ്പോലീത്ത പറഞ്ഞു. പൂന്തോട്ടങ്ങളില്‍ പോലും കുട്ടികള്‍ക്ക് സ്വതന്ത്രമായി കളിക്കുവാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞ മെത്രാപ്പോലീത്ത ഇത്തരം സംഭവങ്ങള്‍ തടയുവാനുള്ള ഉത്തരവാദിത്തം നമുക്കുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. സ്കൂള്‍ ബാഗുകളുമായി കുട്ടികളെ സ്കൂളിലേക്ക് പറഞ്ഞു വിടുന്ന മാതാപിതാക്കള്‍ക്ക് പിന്നീടൊരിക്കലും അവരെ കാണുവാന്‍ കഴിയാത്ത അവസ്ഥയേക്കുറിച്ച് ആലോചിച്ച് നോക്കണം. വളരെ ദാരുണമാണ്. പലപ്പോഴും അപ്രത്യക്ഷരായ കുട്ടികളെ കുറിച്ച് യാതൊരു വിവരവും ലഭിക്കാത്തതിനാല്‍ അവരെ കുറിച്ചോര്‍ത്ത് കരയുവാന്‍ മാത്രമാണ് മാതാപിതാക്കള്‍ക്ക് കഴിയുകയെന്നും മെത്രാപ്പോലീത്ത പറഞ്ഞു. ഇത് പെണ്‍കുട്ടികളെ മാത്രം ബാധിക്കുന്ന കാര്യമല്ലെന്ന് പറഞ്ഞ മെത്രാപ്പോലീത്ത ആണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി, ലൈംഗീകമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്ന കാര്യവും ചൂണ്ടിക്കാട്ടി. തട്ടിക്കൊണ്ടുപോകല്‍, ബലാല്‍സംഗം, നിര്‍ബന്ധിത വിവാഹം, നിര്‍ബന്ധിത മതപരിവര്‍ത്തനം തുടങ്ങിയവ തടയുവാന്‍ പാക്ക് സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും, അന്താരാഷ്ട്ര സമൂഹത്തിന്റെ പിന്തുണ ഈ പ്രശ്നങ്ങള്‍ അവസാനിപ്പിക്കുവാന്‍ സഹായകമാവുമെന്നു മെത്രാപ്പോലീത്ത പ്രത്യാശ പ്രകടിപ്പിച്ചു. ഒരു മതാന്തര സംഘടന വഴി ലാഹോര്‍ അതിരൂപതയും ഇതിനായി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ നേരിടുന്ന കനത്ത ഭീഷണികള്‍ സംബന്ധിച്ച് “അവളുടെ കരച്ചില്‍ കേള്‍ക്കൂ” എന്നപേരില്‍ എ.സി.എന്നിന്റെ യു.കെ ഓഫീസ് 2021-ല്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. ഈജിപ്ത്, ഇറാഖ്, മൊസാംബിക്ക്, നൈജീരിയ, സിറിയ, പാകിസ്ഥാന്‍ തുടങ്ങിയ രാഷ്ട്രങ്ങളില്‍ ക്രിസ്ത്യാനികള്‍ നേരിടുന്ന പ്രശ്നങ്ങളും റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-18-11:57:06.jpg
Keywords: പെണ്‍, പാക്കി