category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകത്തോലിക്ക സന്യാസിനികളുടെ ഇടപെടലില്‍ കഴിഞ്ഞ വർഷം മനുഷ്യക്കടത്തിൽ നിന്നും രക്ഷപ്പെട്ടത് 26,000 വനിതകൾ
Contentഹോ ചി മീന്‍ സിറ്റി: കഴിഞ്ഞ വർഷം ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്നും മനുഷ്യക്കടത്തിന് ഇരകളാകാൻ സാധ്യതയുണ്ടായിരുന്ന ഏകദേശം ഇരുപത്തിയാറായിരത്തോളം വനിതകളെ കത്തോലിക്ക സന്യാസിനികൾ രക്ഷപ്പെടുത്തി. കത്തോലിക്ക സന്യാസികളുടെ കൂട്ടായ്മയായ 'തലീത്ത കും' എന്ന സംഘടനയാണ് രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്. കൊറോണ വ്യാപന സമയത്ത് ഓഫ്ലൈനായും ഓൺലൈനായും സജീവമായി തന്നെ മനുഷ്യ കടത്തിനെതിരെയുള്ള പ്രചാരണം സംഘടന നടത്തിയിരുന്നു. കൂടാതെ എല്ലാ മാസവും വെബ്ബിനാറുകളും തലീത്ത കും സംഘടിപ്പിച്ചുവരുന്നുണ്ട്. ഇത് ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചത് വഴി സംഘടനയുടെ പ്രവർത്തനത്തിന് കൂടുതൽ പ്രചാരണം ലഭിക്കുകയും, 2021ൽ ബംഗ്ലാദേശിലും, വിയറ്റ്നാമിലും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. മനുഷ്യക്കടത്തിനെതിരെയുള്ള ദൗത്യത്തിൽ യുവജനങ്ങളെയും പങ്കാളികളാക്കാൻ തലീത്ത കും ആന്റി ട്രാഫിക്കിംഗ് യൂത്ത് അംബാസിഡേർസ് എന്ന പേരിലുള്ള ഒരു പരിശീലന പരിപാടിക്കും കഴിഞ്ഞ വര്‍ഷം സംഘടന തുടക്കം കുറിച്ചു. പത്ത് രാജ്യങ്ങളിൽ നിന്നുള്ള യുവതീ യുവാക്കൾക്കാണ് പ്രാദേശിക തലത്തിൽ പ്രവർത്തിക്കാൻ ഇതിലൂടെ പരിശീലനം നൽകിയത്. സംഘടനയിലെ സന്യാസിനികൾക്കൊപ്പം പ്രാദേശിക തലത്തിൽ മികവുറ്റ നിരവധി പദ്ധതികൾ ആവിഷ്കരിക്കാൻ പരിശീലനത്തിലൂടെ അവർക്ക് സാധിച്ചു. ഇപ്പോഴത്തെ സാമ്പത്തിക - സാമൂഹിക പ്രതിസന്ധിയാണ് മനുഷ്യക്കടത്തിന് ആക്കം കൂട്ടുന്നതെന്ന് തലീത്ത കും സംഘടനയുടെ ഏഷ്യൻ അധ്യക്ഷയായ സിസ്റ്റർ അബി അവലീനോ പറഞ്ഞു. മ്യാന്മർ, പാക്കിസ്ഥാൻ, ശ്രീലങ്ക തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിൽ കൊറോണ വൈറസും, രാഷ്ട്രീയ അസ്ഥിരതയും വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടി. 65 കത്തോലിക്ക സംഘടനകളോടും, 56 സർക്കാർ ഇതര സംഘടനകളോടും, 18 ദേശീയ സംഘടനകളോടും, 42 സർക്കാർ സംഘടനകളോടും ഒത്തുചേർന്ന് സംയുക്തമായാണ് തലീത്ത കും തങ്ങളുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്നത്. 205 സന്യാസ സമൂഹങ്ങളിൽ നിന്നായി സംഘടനയ്ക്ക് 3521 അംഗങ്ങളുണ്ട്. ഇവർ 20 രാജ്യങ്ങളിലായി പ്രവർത്തിക്കുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-07-16 21:25:00
Keywordsമനുഷ്യ
Created Date2022-07-16 21:26:22