Contents

Displaying 18821-18830 of 25050 results.
Content: 19212
Category: 11
Sub Category:
Heading: ഇസ്ലാമിക് സ്റ്റേറ്റ് താണ്ഡവമാടിയ ഇറാഖിലെ ലൈബ്രറികള്‍ തുറക്കാന്‍ ചുക്കാന്‍പിടിച്ച് ക്രൈസ്തവ യുവജനങ്ങൾ
Content: മൊസൂള്‍: 2014 മുതൽ 2017 വരെ നീണ്ട ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ അധിനിവേശം നടന്ന കാലയളവിൽ ഇറാഖിലെ മൊസൂളിലും, നിനവേ പ്രവിശ്യയിലും നശിപ്പിക്കപ്പെട്ട പുസ്തകശാലകളും, പുസ്തകങ്ങൾ വിൽക്കുന്ന കടകളും തുറക്കാന്‍ ഇടപെടലുമായി ക്രൈസ്തവ യുവജനങ്ങൾ. അമൂല്യമായ നിരവധി ഗ്രന്ഥങ്ങൾ ഇക്കാലയളവില്‍ നശിപ്പിക്കപ്പെട്ടിരിന്നു. ചിലത് തീവ്രവാദികളുടെ കൈകളിൽ എത്താതിരിക്കാൻ ദൂരെയുള്ള സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി. ഇപ്പോൾ പ്രതീക്ഷകൾക്ക് ചിറകു നൽകി മൊസൂളിലും നിനവേ പ്രവിശ്യയിലും പുസ്തകശാലകളും, സാംസ്കാരിക കേന്ദ്രങ്ങളും വീണ്ടും തുറക്കുവാനാണ് തീരുമാനമായിരിക്കുന്നത്. ഇതിന് ചുക്കാന്‍ പിടിക്കുന്നത് ക്രൈസ്തവ യുവജനങ്ങളാണെന്നതാണ് ശ്രദ്ധേയമായ കാര്യം. അൽഘോഷ് ജില്ലയിലെ സിരിക്ഷയിൽ ജനൻ ഷാക്കർ ഏലിയാസ് എന്ന യുവതി ആരംഭിച്ച പുസ്തകശാല വലിയ ശ്രദ്ധയാണ് നേടിയിരിക്കുന്നത്. സൗജന്യമായി രണ്ടായിരത്തോളം പുസ്തകങ്ങളാണ് ആളുകൾക്ക് വായിക്കാനായി ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. ചെറിയ കാലയളവിൽ ഒരു സാംസ്കാരിക കേന്ദ്രമായി ഈ പുസ്തകശാല മാറി. പുസ്തകശാല ആരംഭിക്കുന്ന കാര്യം ജനന്റെ മനസ്സിൽ ചെറുപ്പം മുതലേ ഉണ്ടായിരുന്നു. ഇതിനിടയിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ ഭയന്ന് ഇവരുടെ കുടുംബത്തിന് ഗ്രാമത്തിൽ നിന്ന് പലായനം ചെയ്യേണ്ടി വന്നു. ഇതോടുകൂടി അവർ പുസ്തകശാല ആരംഭിക്കാൻ ദൃഢനിശ്ചയം എടുക്കുകയായിരുന്നു. തിരികെ ഗ്രാമത്തിലേക്ക് മടങ്ങി സർവകലാശാല വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം തന്റെ സ്വപ്നം പൂർത്തീകരിക്കാനുള്ള തയ്യാറെടുപ്പുകൾ ജനൻ ആരംഭിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ പിടിച്ചടക്കിയ സ്ഥലങ്ങളിലെ ക്രൈസ്തവ പുസ്തകശാലകളുടെ തകർച്ചയെയും, അതിന്റെ പ്രത്യാഘാതങ്ങളെയും ആസ്പദമാക്കി മൊസൂൾ സർവ്വകലാശാലയിൽ സാൻബ്ലാ അസീസ് ശിഹാബ് വിദ്യാർത്ഥിനി നടത്തിയ ഗവേഷണത്തെ പറ്റി ജൂൺ മാസം നടന്ന ചർച്ചയും വിഷയത്തിൽ ക്രൈസ്തവ യുവജനങ്ങളുടെ ആശങ്കയിലേക്ക് വെളിച്ചം വീശുന്നതായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾക്കെതിരെ സൈന്യം നടത്തിയ പോരാട്ടത്തിൽ നാശനഷ്ടം സംഭവിച്ച മൊസൂൾ സർവ്വകലാശാലയിലെ പുസ്തകശാല കഴിഞ്ഞ ഫെബ്രുവരി മാസം പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷം വീണ്ടും തുറന്നത് മൊസൂൾ നഗരത്തിൻറെ 'പുതിയ തുടക്കം' എന്ന വിശേഷണം നൽകിയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
Image: /content_image/News/News-2022-07-08-14:41:35.jpg
Keywords: ഇസ്ലാമി
Content: 19213
Category: 1
Sub Category:
Heading: നൈജീരിയയില്‍ തടങ്കലില്‍ കഴിഞ്ഞ 3 വൈദികര്‍ക്ക് മോചനം: വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ പോയ മറ്റൊരു വൈദികനെ തട്ടിക്കൊണ്ടുപോയി
Content: ബെന്യൂ (നൈജീരിയ): നോർത്ത് സെൻട്രൽ നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുവാന്‍ പോയ നൈജീരിയന്‍ വൈദികനെ തട്ടിക്കൊണ്ടുപോയി. കോൺഗ്രിഗേഷൻ ഓഫ് ഹോളി സ്പിരിറ്റ് സമൂഹാംഗമായ ഫാ. പീറ്റർ അമോഡുവിനെയാണ് തട്ടിക്കൊണ്ടുപോയത്. ജൂലൈ 6ന് ഒതുക്പോ- ഉഗ്ബോകോലോ റോഡില്‍ നിന്ന് വൈകുന്നേരം 5:00 മണിയോടെയാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്. അടുത്ത ദിവസങ്ങളിൽ നൈജീരിയയുടെ വിവിധ ഭാഗങ്ങളിൽ തട്ടിക്കൊണ്ടുപോകലിനു ഇരയായ വൈദികരിൽ ഏറ്റവും ഒടുവിലത്തെ വ്യക്തിയാണ് എകെ-ഒലെങ്‌ബെച്ചെയിലെ ഹോളി സ്പിരിറ്റ് ദേവാലയത്തിൽ സേവനമനുഷ്ഠിക്കുന്ന ഫാ. അമോഡു. നിരവധി വൈദികര്‍ ഇപ്പോഴും തടങ്കലില്‍ കഴിയുകയാണ്. ഇതിനിടെ ആയുധധാരികള്‍ തട്ടിക്കൊണ്ടുപോയ മൂന്ന് വൈദികരെ വിട്ടയച്ചു. വടക്കുകിഴക്കൻ സംസ്ഥാനമായ കടുണയിലെ സാംബിനയിൽ ജൂലൈ 4-ന് തട്ടിക്കൊണ്ടുപോയ ഫാ. ഇമ്മാനുവൽ സിലാസ്, സെന്റ് പാട്രിക് ഉറോമി ഇടവകയിൽ നിന്നുള്ള ഫാ. പീറ്റർ ഉഡോ, തെക്കൻ നൈജീരിയയിലെ എഡോ സംസ്ഥാനത്തെ ഈസാനിലെ പ്രാദേശിക ഗവൺമെന്റ് ഏരിയയിലെ ഉഗ്ബോഹയിലെ സെന്റ് ജോസഫ് റിട്രീറ്റ് സെന്ററിൽ സേവനം ചെയ്യുന്ന ഫാ. ഫിലേമോൻ ഒബോ എന്നിവരാണ് മോചിതരായിരിക്കുന്നത്. ഓരോ ദിവസം കഴിയും തോറും നൈജീരിയയിലെ സുരക്ഷ പ്രശ്നം വര്‍ദ്ധിച്ച് വരികയാണ്. അനേകം ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന സാഹചര്യവും വൈദികരെയും സന്യസ്ഥരെയും തട്ടിക്കൊണ്ടുപോകുന്ന സാഹചര്യങ്ങള്‍ തുടരെ ഉണ്ടെങ്കിലും മുഹമ്മദ് ബുഹാരിയുടെ ഭരണകൂടം യാതൊരു നടപടിയും എടുക്കിന്നില്ലായെന്നതാണ് വേദനാജനകമായ അവസ്ഥ. കഴിഞ്ഞ ദിവസം തലസ്ഥാനമായ അബുജയ്ക്ക് പുറത്തുള്ള കുജെ ജയിലിൽ ഇസ്ലാമിക് സ്റ്റേറ്റ് ഇൻ വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് (ISWAP) നടത്തിയ ആക്രമണത്തില്‍ 440 തടവുകാര്‍ രക്ഷപ്പെട്ടിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-08-15:42:07.jpg
Keywords: നൈജീ
Content: 19214
Category: 1
Sub Category:
Heading: ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് യുഎസ് കോണ്‍ഗ്രസില്‍ പ്രമേയം
Content: ന്യൂഡല്‍ഹി: ഭരണകൂട ഭീകരതയ്ക്കിരയായി ജയിലില്‍ കഴിയവേ മരണപ്പെട്ട പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും ജെസ്യൂട്ട് വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ നിഷ്‌പക്ഷ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം യു.എസ് കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ചു. ജനപ്രതിനിധികളായ ആന്‍ഡ്രേ കാഴ്സണിന്റേയും, ജെയിംസ് മക്ഗവേണിന്റേയും പിന്തുണയോടെ കാലിഫോര്‍ണിയയില്‍ നിന്നുള്ള ഡെമോക്രാറ്റിക്‌ പാര്‍ട്ടി പ്രതിനിധി ജുവാന്‍ വര്‍ഗാസാണ് പ്രമേയം കോണ്‍ഗ്രസ്സിന്റെ ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ചത്. നീതി നിഷേധിക്കപ്പെട്ട ഫാ. സ്റ്റാന്‍ സ്വാമി ഒരുപാട് മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് ഇരയായി 84-മത്തെ വയസ്സില്‍ അന്ത്യശ്വാസം വലിച്ചത്. ഫാ. സ്റ്റാന്‍ സ്വാമിയുടെ ഒന്നാം ചരമവാര്‍ഷികത്തിലാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടതെന്നത് ശ്രദ്ധേയമാണ്. “ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കും, അവരുടെ സംരക്ഷകര്‍ക്കും എതിരെയുള്ള പീഡനം” എന്ന പേരില്‍ ഇക്കഴിഞ്ഞ ജൂലൈ 5-ന് സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുക്കവേ ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തേക്കുറിച്ച് വര്‍ഗാസ് പരാമര്‍ശിച്ചിരിന്നു. ആദിവാസി - ദളിത്‌ സമൂഹത്തിന്റെ ഉന്നമനത്തിനായി വൈദികന്‍ നടത്തിയ സേവനങ്ങളെ വെബിനാറില്‍ പങ്കെടുത്ത പാനല്‍ പ്രത്യേകം പരാമര്‍ശിച്ചു. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഇരിക്കവേ ഫാ. സ്റ്റാന്‍ സ്വാമിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ചറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും, മനുഷ്യാവകാശങ്ങള്‍ക്ക് പോരാടുന്ന ആര്‍ക്കും ഇത്തരം അക്രമങ്ങളും അവഗണനയും നേരിടേണ്ടി വരരുതെന്നും വര്‍ഗാസ് പറഞ്ഞു. 2020 ഒക്ടോബര്‍ 8-ന് ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നിന്നും കള്ളകേസ് ചുമത്തി എന്‍.ഐ.എ അറസ്റ്റ് ചെയ്ത വൈദികനെ യു.പി.എ ചുമത്തി നവി മുംബൈയിലെ തലോജ ജയിലിലടക്കുകയായിരുന്നു. പാര്‍ക്കിന്‍സണ്‍ രോഗവും മറ്റ് രോഗങ്ങളും ഉണ്ടായിരുന്ന അദ്ദേഹം ആരോഗ്യ പ്രശ്നങ്ങള്‍ പല പ്രാവശ്യം ചൂണ്ടിക്കാണിച്ചുവെങ്കിലും കോടതിയില്‍ നിന്ന്‍ വരെ നീതി നിഷേധമുണ്ടായി. പരസഹായം കൂടാതെ പ്രാഥമിക കര്‍മ്മങ്ങള്‍ പോലും നിര്‍വഹിക്കുവാന്‍ കഴിയാത്ത അദ്ദേഹത്തിന് കോടതി ജാമ്യം നിഷേധിച്ചു. 2021 മെയ് 29നാണ് ഫാ. സ്റ്റാന്‍ സ്വാമിയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ടടുത്ത ദിവസം ഹൃദയസ്തംഭനം ഉണ്ടായതിനെ തുടര്‍ന്ന്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 2021 ജൂലൈ 5നു നീതിപീഠത്തിന്റേയും ഭരണകൂടത്തിന്റേയും ദയക്ക് കാത്തു നില്‍ക്കാതെ ആ മനുഷ്യസ്നേഹി മരണപ്പെട്ടു. ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തെ തുടര്‍ന്ന്‍ അന്താരാഷ്ട്ര തലത്തില്‍ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-09-08:34:54.jpg
Keywords: സ്റ്റാന്‍
Content: 19215
Category: 18
Sub Category:
Heading: കെസിബിസി മീഡിയ കമ്മീഷന്റെ അവാർഡുകൾ പ്രഖ്യാപിച്ചു
Content: കൊച്ചി: കെസിബിസി മീഡിയ കമ്മീഷന്റെ 2022ലെ മീഡിയ അവാർഡുകൾ പ്രഖ്യാപിച്ചു. മാധ്യമ അവാർഡിന് നടനും സംവിധായകനുമായ ദിലീഷ് പോത്തൻ അർഹനായി. പത്രം, റേഡിയോ, ടിവി ഇന്റർനെറ്റ്, സിനിമ, സാഹിത്യേതര കലകൾ തുടങ്ങിയ ദൃശ്യ ശ്രാവ്യ മേഖലകളിൽ നടത്തിയ മൂല്യാധിഷ്ഠിത സംഭാവനകൾക്കു നല്കുന്ന ഈ അവാർഡ് പ്രശസ്തിപത്രവും ശില്പവും സമ്മാനത്തുകയും അടങ്ങുന്നതാണ്. കഥാകൃത്ത് അബിൻ ജോസഫിനാണ് സാഹിത്യ പുരസ്കാരം, യുവപ്രതിഭാ അവാർഡിന് നടി അന്ന ബെൻ അർഹയായി. കേരള സർവകലാശാല മുൻ പ്രോ വിസി ഡോ. എസ്. കെവിൻ ദാർശനിക വൈജ്ഞാനിക പുരസ്കാരം നേടി. ഡോ. എം.വി. തോമസ്, എം.വി. വർഗീസ്, ജോയ് തോട്ടാൻ എന്നിവരെ ഗുരുപൂജ പുരസ്കാരം നൽകി ആദരിക്കും. അവാർഡുദാന തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നു മീഡിയ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാംപ്ലാനി അറിയിച്ചു.
Image: /content_image/India/India-2022-07-09-08:52:39.jpg
Keywords: മീഡിയ
Content: 19216
Category: 18
Sub Category:
Heading: ബഫർ സോൺ: കേന്ദ്ര കൃഷി മന്ത്രിക്ക് കത്തോലിക്ക കോൺഗ്രസിന്റെ നിവേദനം
Content: കൊച്ചി: ബഫർ സോൺ, വന്യമൃഗശല്യം എന്നീ വിഷയങ്ങളിൽ ശാശ്വത പരിഹാരത്തിന് കേന്ദ്ര സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര കൃഷി സഹമന്ത്രി ശോഭ കരന്തലജെയോട് കത്തോലിക്കാ കോൺഗ്രസ് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു. കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും പൂർണമായി ഒഴിവാക്കിയും സംരക്ഷിത വനത്തിനുള്ളിൽ ബഫർ സോൺ നിശ്ചയിക്കുംവിധം അതിർത്തി നിശ്ചയിച്ച് എംപവർ കമ്മറ്റിയുടെ അനുമതി നേടിയും കർഷകരുടെ ആശങ്ക പരിഹരിക്കാൻ ഇടപെടൽ വേണമെന്നു നിവേദനത്തിൽ ആവശ്യപ്പെട്ടു. വന്യജീവി ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഇടപെടലുണ്ടാവണം. അതിനായി ആവശ്യമായ നിയമനിർമാണം അടിയന്തര പ്രാധാന്യത്തോടെ ഉണ്ടാകണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, വൈസ് പ്രസിഡന്റുമാരാ യ ഡോ. ജോസുകുട്ടി ജെ ഒഴുകയിൽ, രാജേഷ് ജോൺ, സെക്രട്ടറി ബെന്നി ആന്റണി, ഭാരവാഹികളായ ബിജു ഡൊമിനിക്, ബിജു സെബാസ്റ്റ്യൻ , ബിനു ഡൊമിനിക് എന്നിവർ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ബഫർ സോൺ വിഷയത്തിൽ കൃത്യമായ ശിപാർശ കേരളത്തിൽനിന്നും ഉണ്ടാകേണ്ട ത് പ്രശ്നപരിഹാരത്തിന് ആവശ്യമാണെന്ന് കേന്ദ്രമന്ത്രി സൂചിപ്പിച്ചു.
Image: /content_image/India/India-2022-07-09-09:02:59.jpg
Keywords: കോണ്‍ഗ്ര
Content: 19217
Category: 1
Sub Category:
Heading: ബുര്‍ക്കിനാ ഫാസോയില്‍ തീവ്രവാദി ആക്രമണം: ദേവാലയത്തിന്റെ മുന്നില്‍വെച്ച് 14 പേരെ കൊലപ്പെടുത്തി
Content: ബൗരാസോ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിനാഫാസോയിലെ നൗനാ രൂപതയില്‍ നിരവധി നിരപരാധികളുടെ ജീവനെടുത്ത ജൂലൈ മൂന്നിലെ തീവ്രവാദി ആക്രമണത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ച് ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ക്രൈസ്തവര്‍. തീവ്രവാദി ആക്രമണത്തില്‍ മുപ്പതില്‍ അധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടവര്‍ തങ്ങളുടെ അനുഭവങ്ങള്‍ എ.സി.എന്നുമായി പങ്കുവെച്ചിരിന്നു. ജൂലൈ 3 ഞായറാഴ്ച വൈകിട്ട് 5 മണിയോടെ തീവ്രവാദികള്‍ മോട്ടോര്‍ ബൈക്കുകളില്‍ ബൌരാസ്സോ ഗ്രാമത്തില്‍ എത്തിയെങ്കിലും ഒന്നും ചെയ്യാതെ തിരികെപോയെന്നും, രാത്രി തിരിച്ചെത്തിയ തീവ്രവാദികള്‍ ദേവാലയത്തിന്റെ മുന്നിലുള്ള ചത്വരത്തില്‍ വെച്ച് ഗ്രാമവാസികളെ ഭീഷണിപ്പെടുത്തിയെന്നും ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട ഒരാള്‍ വെളിപ്പെടുത്തി. ഗ്രാമവാസികള്‍ തങ്ങളെ വെറുതെവിടണമെന്ന് യാചിച്ചപ്പോള്‍ അവരോടൊപ്പം ചേരുവാന്‍ കൂടുതല്‍ ആളുകള്‍ എത്തിയെന്നും അപ്പോഴാണ് തീവ്രവാദികള്‍ വെടിയുതിര്‍ത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേവാലയത്തിന്റെ മുന്നില്‍വെച്ച് തന്നെ 14 പേരെ തീവ്രവാദികള്‍ കൊലപ്പെടുത്തിയെന്ന്‍ നൗനാ രൂപതയിലെ ഇടവക കത്തീഡ്രലിലെ വൈദികന്‍ വെളിപ്പെടുത്തി. പിന്നീട് ഗ്രാമത്തിന്റെ മധ്യഭാഗത്തേക്ക് പോയ തീവ്രവാദികള്‍ അവിടെവെച്ച് 20 പേരെ കൂടി കൊലപ്പെടുത്തി. ക്രൈസ്തവരും, ആഫ്രിക്കയിലെ പരമ്പരാഗത വിശ്വാസികളുമാണ് കൊല്ലപ്പെട്ടവര്‍. രാത്രിയായതിനാല്‍ അക്രമികളുടെ എണ്ണം മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികള്‍ തുരുതുരാ വെടിയുതിര്‍ക്കുമ്പോള്‍ സ്വയം പ്രതിരോധിക്കുവാന്‍ പോലും നിസ്സഹായരായ ഗ്രാമവാസികള്‍ക്ക് കഴിഞ്ഞില്ലെന്നും, കൊല്ലപ്പെട്ടവരില്‍ മിക്കവരും തനിക്ക് അറിയാവുന്നവരാണെന്നും വൈദികന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ വീട്ടിലെത്തിയ തീവ്രവാദികള്‍ കുടുംബത്തിലെ രണ്ടു പേരെ പിടിച്ചുകൊണ്ട് പോയി കൊലപ്പെടുത്തിയെന്നും ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ട മറ്റൊരാള്‍ പറഞ്ഞു. “ഇവിടെ ഉറങ്ങി എഴുന്നേറ്റാല്‍ മാത്രമാണ് ജീവിച്ചിരിപ്പുണ്ടെന്ന് മനസ്സിലാവുക, വൈകിട്ട് ജീവിച്ചിരിക്കുമോ എന്ന കാര്യം തീര്‍ച്ചയില്ല”- അദ്ദേഹം പറഞ്ഞു. സാഹേല്‍ മേഖലയിലെ പത്തു രാജ്യങ്ങളിലൊന്നായ ബുര്‍ക്കിനാഫാസോ രാഷ്ട്രീയ പ്രതിസന്ധികള്‍ കാരണം വ്യാപകമായ അക്രമങ്ങളെ അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം മുതലെടുത്ത്‌ ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ക്വയ്ദയുമായി ബന്ധപ്പെട്ട ജമാ അത്ത് നാസര്‍ അല്‍-ഇസ്ലാം വല്‍ മുസ്ലിമിന്‍ പോലെയുള്ള തീവ്രവാദി സംഘടനകള്‍ രാജ്യത്ത് തഴച്ചു വളര്‍ന്നിരിക്കുകയാണ്. ലോകത്ത് ക്രൈസ്തവര്‍ ഏറ്റവും കൂടുതലായി പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങള്‍ സംബന്ധിച്ച ഓപ്പണ്‍ഡോഴ്സിന്റെ ഏറ്റവും പുതിയ പട്ടികയില്‍ മുപ്പത്തിരണ്ടാമതാണ് ബുര്‍ക്കിനാ ഫാസോയുടെ സ്ഥാനം.
Image: /content_image/News/News-2022-07-09-10:34:45.jpg
Keywords: ബുര്‍ക്കിനാ
Content: 19218
Category: 1
Sub Category:
Heading: മെക്സിക്കോയിൽ 30 വർഷത്തിനിടെ കൊല്ലപ്പെട്ടത് 57 വൈദികരും ഒരു കർദ്ദിനാളും: നാളെ പ്രത്യേക പ്രാർത്ഥനാദിനം
Content: മെക്സിക്കോ സിറ്റി: കത്തോലിക്ക ഭൂരിപക്ഷ രാജ്യമായ മെക്സിക്കോയിൽ കഴിഞ്ഞ 30 വർഷത്തിനിടെ കൊല്ലപ്പെട്ട വൈദികരുടെ ഞെട്ടിക്കുന്ന കണക്ക് പുറത്ത്. 1990 മുതൽ 2022 വരെയുളള കാലയളവിൽ 57 വൈദികരും, ഒരു കർദ്ദിനാളും കൊല്ലപ്പെട്ടുവെന്ന് മെക്സിക്കൻ കാത്തലിക്ക് മീഡിയ സെന്റർ പുറത്തുവിട്ട പുതിയ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തെ ഇപ്പോഴത്തെ പ്രസിഡന്റ് ആന്ധ്രേസ് മാനുവൽ ലോപ്പസിന്റെ മൂന്നര വർഷത്തെ ഭരണകാലയളവിൽ ഏഴ് വൈദികർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. 1993, മെയ് ഇരുപത്തിനാലാം തീയതി, ഗ്വാഡലജാര എയർപോർട്ടിൽ വെടിവെപ്പിൽ കൊല്ലപ്പെട്ട ഗ്വാഡലജാരയിലെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജുവാൻ ജീസസ് പോസാഡാസാണ് ഇക്കാലയളവിൽ കൊല്ലപ്പെട്ട ബിഷപ്പ്. ഒരു ഗുണ്ടാ നേതാവിന് പകരം ആളുമാറിയാണ് കർദ്ദിനാളിനെ വകവരുത്തിയതെന്ന് ആദ്യം കരുതപ്പെട്ടുവെങ്കിലും, പിന്നീട് സർക്കാരിന്റെ ഇടപെടലും കൊലപാതകത്തിൽ ഉണ്ടായിരുന്നുവെന്ന് അന്വേഷണങ്ങളിൽ നിന്ന് തെളിഞ്ഞു. ജൂൺ ഇരുപതാം തീയതി രണ്ട് ജെസ്യൂട്ട് വൈദികർ രാജ്യത്ത് കൊല്ലപ്പെട്ടതിന് പിന്നാലെ, മെക്സിക്കോയിലെ മെത്രാൻ സമിതിയും, വിവിധ സന്യാസ സഭകളുടെ അധ്യക്ഷന്മാരും, ജെസ്യൂട്ട് സമൂഹവും ജൂലൈ പത്താം തീയതി രാജ്യത്ത് സമാധാനം പുലരാൻ പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. നാളെ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനകളിൽ, രാജ്യത്ത് കൊല്ലപ്പെട്ട വൈദികരെയും, സന്യസ്തരെയും വിശ്വാസികൾ പ്രത്യേകം സ്മരിക്കും. കൂടാതെ വൈദികരെയും, സന്യസ്തരെയും കൊലപ്പെടുത്തിയ ആളുകളുടെ മാനസാന്തരത്തിന് വേണ്ടി മെക്സിക്കോയിലെ സഭ ജൂലൈ 31നും പ്രത്യേകം പ്രാർത്ഥിക്കും. വൈദികർ നേരിടുന്ന അതിക്രമങ്ങളെ പറ്റി പ്രതിപാദിക്കുന്ന റിപ്പോർട്ട് ജൂലൈ 10ലെ ആഹ്വാനവുമായി സഹകരിക്കുന്നതിന് വേണ്ടിയാണ് പുറത്തുവിട്ടതെന്ന് മെക്സിക്കൻ കാത്തലിക്ക് മീഡിയ സെന്ററിന്റെ അധ്യക്ഷൻ ഫാ. ഒമർ സൊട്ടേലോ പറഞ്ഞു. അക്രമങ്ങൾ കൊണ്ട് കുപ്രസിദ്ധമായ രാജ്യമാണ് മെക്സിക്കോ. പ്രസിഡന്റ് ആന്ധ്രേസ് മാനുവൽ ലോപ്പസിന്റെ ഇതുവരെയുള്ള ഭരണകാലയളവിൽ മൊത്തം 1,21,000 കൊലപാതകങ്ങളാണ് രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മുൻഗാമിയായിരുന്ന എൻറിക് പെനാ നീറ്റോയുടെ ആറു വർഷക്കാല ഭരണകാലയളവിൽ 1,56,000 ആളുകൾ കൊല്ലപ്പെട്ടു. ഈ വർഷം ജനുവരി ഒന്നു മുതൽ ജൂലൈ 7 വരെ 13679 കൊലപാതകങ്ങൾ അധികൃതർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Image: /content_image/News/News-2022-07-09-17:13:50.jpg
Keywords: മെക്സി
Content: 19219
Category: 1
Sub Category:
Heading: ഷിൻസോ അബെയുടെ അപ്രതീക്ഷിത വിയോഗത്തില്‍ ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: തെരഞ്ഞെടുപ്പു പ്രചാരണയോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെ വെടിയേറ്റ് കൊല്ലപ്പെട്ട ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ അബെയുടെ വിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. ജപ്പാനിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ചുബിഷപ്പ് ലെയോ ബൊക്കാർദിയ്ക്ക് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനു അയച്ച ടെലെഗ്രാം സന്ദേശത്തിലാണ് പാപ്പയുടെ അനുശോചനമുള്ളത്. ഷിൻസോ ആബെയുടെ കൊലപാതകത്തെ കുറിച്ച് അറിഞ്ഞപ്പോൾ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ വളരെ ദുഃഖിതനായിരുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ജപ്പാനിലെ ജനങ്ങൾക്കും പാപ്പ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നു സന്ദേശത്തില്‍ പറയുന്നു. വിവേകശൂന്യമായ പ്രവൃത്തിയുടെ പശ്ചാത്തലത്തിൽ, സമാധാനത്തിനും അഹിംസയ്ക്കും വേണ്ടിയുള്ള ചരിത്രപരമായ പ്രതിബദ്ധതയിൽ ജാപ്പനീസ് സമൂഹം ശക്തിപ്പെടുത്തണമെന്ന് ഫ്രാന്‍സിസ് പാപ്പ പ്രാർത്ഥിക്കുകയാണെന്നും സന്ദേശത്തില്‍ പരാമര്‍ശമുണ്ട്. 2014 ജൂൺ 6-ന് ഷിൻസോ ആബെ വത്തിക്കാനില്‍ എത്തിയപ്പോള്‍ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. 2019 നവംബറില്‍ നടന്ന ജപ്പാൻ സന്ദര്‍ശനത്തിനിടെ ഫ്രാൻസിസ് പാപ്പ ആബെയുമായി സമയം ചെലവിട്ടിരിന്നു. ഇക്കഴിഞ്ഞ ദിവസമാണ് ലോകത്തെ നടുക്കിയ കൊലപാതകം കിഴക്കൻ ജപ്പാനിലെ നരാ നഗരത്തിൽ നടന്നത്. തെരുവോര യോഗത്തിൽ സംസാരിക്കാൻ തുടങ്ങിയ ഉടനെ ഷിൻസോ ആബെയ്ക്കു വെടിയേല്‍ക്കുകയായിരിന്നു. വെടിവച്ച തെറ്റ്‌സുയ യമഗാമിയെ (41) പോലീസ് കീഴടക്കി. ജപ്പാൻ മാരിടൈം സെൽഫ് ഡിഫൻസ് ഫോഴ്സ് എന്ന നാവിക സേനാ വിഭാഗത്തിൽ 3 വർഷം ഇയാൾ ജോലി ചെയ്തിട്ടുണ്ടെന്നു പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സ്വയം നിർമിച്ച ഇരട്ടക്കുഴൽ നാടൻ തോക്കാണ് ഉപയോഗിച്ചത്. ആക്രമണ കാരണം എന്താണെന്നു ഇപ്പോഴും വ്യക്തമായിട്ടില്ല. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-09-21:12:16.jpg
Keywords: പാപ്പ, ജപ്പാ
Content: 19220
Category: 18
Sub Category:
Heading: ആലുവയിലെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന് സുവര്‍ണ്ണ ജൂബിലി
Content: കൊച്ചി: ദൈവശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും തത്വശാസ്ത്രത്തിൽ ബിരുദവും നൽകുന്ന കേരളത്തിലെ ആദ്യത്തെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് ഫിലോസഫി ആലുവ) സ്ഥാപിതമായിട്ട് 50 വർഷം തികയുന്നു. സുവർണജൂബിലി ആഘോഷങ്ങൾ റോമിലെ വിദ്യാഭ്യാസ സാംസ്കാരിക കാര്യാലയത്തിന്റെ മേധാവി കർദ്ദിനാൾ ഡോ. ജൂസെപ്പെ വെർസാൽദി നാളെ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. റോമിലെ കത്തോലിക്കാ വിദ്യാഭ്യാസത്തിനു വേണ്ടിയുള്ള കാര്യാലയത്തിന്റേയും കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെയും കീഴിലാണ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്. ജൂബിലി ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ചു വരാപ്പുഴ ബസിലിക്കയിൽ നിന്ന്കൊണ്ടുവരുന്ന ദീപശിഖ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് ഏറ്റുവാങ്ങും. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രോ ചാൻസലർ ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ അധ്യക്ഷത വഹിക്കും. ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ്പ് ഡോ. ജോസഫ് കരിയിൽ, ബിഷപ്പ് ജോസഫ് മാർ തോമസ്, പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റ് റവ. ഡോ. സുജ ൻ അമൃതം എന്നിവർ പ്രസംഗിക്കും. 12, 13 തിയതികളിലായി :'സ്വത്വബോധവും ബഹുസ്വരതയും: വിദ്യാഭ്യാസം ഒരു പുനർ നിർവചനം' എന്ന വിഷയത്തിൽ അന്തർദേശീയ സെമിനാർ ഉണ്ടാകും. സെമിനാറിന്റെ ഉദ്ഘാടനം കർദ്ദിനാൾ മാർ ക്ലീമിസ് നിർവഹിക്കും.
Image: /content_image/India/India-2022-07-10-07:06:50.jpg
Keywords: ആലുവ
Content: 19221
Category: 1
Sub Category:
Heading: നിക്കരാഗ്വേ പുറത്താക്കിയ സന്യാസിനികളെ മുട്ടുകുത്തി കരം ചുംബിച്ച് സ്വീകരിച്ച് കോസ്റ്ററിക്ക ബിഷപ്പ്
Content: കോസ്റ്ററിക്ക: മധ്യ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയില്‍ നിന്നും പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം പുറത്താക്കിയ മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ കത്തോലിക്ക സന്യാസിനികള്‍ക്ക് അയല്‍രാജ്യമായ കോസ്റ്ററിക്കയില്‍ ഊഷ്മള വരവേല്‍പ്പ്. അതിര്‍ത്തിയില്‍ നിന്നും കോസ്റ്ററിക്കയിലേക്ക് കാല്‍നടയായി എത്തിയ സന്യാസിനികളെ കോസ്റ്ററിക്കയിലെ തിലറൻ-ലൈബീരിയ രൂപത ബിഷപ്പ് മാനുവൽ യൂജെനിയോ സലാസർ മോറ മുട്ടിന്‍മേല്‍ നിന്ന് കരങ്ങളില്‍ ചുംബിച്ചാണ് സ്വീകരിച്ചത്. ഇതിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരിന്നു. രാജ്യവുമായി അതിര്‍ത്തി പങ്കിടുന്ന കാനാസ് ഇടവകയില്‍വെച്ച് സന്യാസിനിമാരുടെ സുപ്പീരിയറിന്റെ മുന്നിലെത്തിയ മോണ്‍. സലാസര്‍ അവരുടെ കയ്യില്‍ ചുംബിച്ചതിന് ശേഷം കുശലാന്വേഷണം നടത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സന്യാസിനിമാരെ അഭിസംബോധന ചെയ്തപ്പോള്‍ “നിങ്ങളെ സ്വീകരിക്കുന്നത് വഴി യേശുവിനേയാണ് ഞങ്ങള്‍ സ്വീകരിച്ചത്” എന്ന്‍ അദ്ദേഹം പറഞ്ഞു. മദര്‍ പ്രോവിന്‍ഷ്യലിനോട് മോണ്‍. സലാസര്‍ കാണിച്ച ഈ ബഹുമാനം സന്യാസിനി സമൂഹത്തോടുള്ള തങ്ങളുടെ മനോഭാവത്തിന്റേയും, സേവനത്തിന്റേയും അടയാളമാണെന്നു തിലറൻ-ലൈബീരിയ രൂപത പ്രസ്താവിച്ചു. </p> <iframe src="https://www.facebook.com/plugins/video.php?height=315&href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fvideos%2F598277831654044%2F&show_text=false&width=560&t=0" width="560" height="315" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> പാവങ്ങള്‍ക്കിടയില്‍ നിശബ്ദ സേവനം നടത്തുന്ന സന്യാസിനിമാരെ നിക്കരാഗ്വേയില്‍ നിന്നും പുറത്താക്കിയതിന്റെ കാരണം അറിയില്ലെന്നു ബിഷപ്പ് സലാസര്‍ ജൂലൈ 7-ന് പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു. “ബുദ്ധിമുട്ടേറിയ സമയം കടന്നുപോയി. കോസ്റ്ററിക്കയില്‍ എത്തുന്നത് വരെ അവര്‍ ഭീതിയിലായിരുന്നു. പല രാജ്യങ്ങളില്‍ നിന്നുമുള്ള വിവിധ പ്രായത്തിലുള്ളവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു. അവരുടെ ആരോഗ്യത്തേക്കുറിച്ച് ആശങ്കയും ഉണ്ടായിരുന്നു”- മെത്രാന്‍ പറഞ്ഞു. ഈ സന്യാസിനിമാരില്‍ യാതൊരു തെറ്റും താന്‍ കാണുന്നില്ലെന്നും, പാവപ്പെട്ടവരെ സേവിക്കുവാന്‍ ആഗ്രഹിക്കുന്ന ക്രിസ്തുവിന്റെ മണവാട്ടിമാരായ സ്ത്രീകളാണവരെന്നും ക്രൈസ്തവരുടെ ജീവിതം ഇങ്ങനെയാണെന്നും ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് അഗതികളുടെ അമ്മയായ വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ സന്യാസിനിമാരെ നിക്കാരാഗ്വേ പുറത്താക്കിയത്. 18 സന്യാസിനിമാരടങ്ങുന്ന സംഘത്തെ പോലീസ് ബസില്‍ അതിര്‍ത്തിയിലെത്തിച്ച ശേഷം കാല്‍നടയായി കോസ്റ്ററിക്കയിലേക്ക് പറഞ്ഞുവിടുകയായിരുന്നു. ഇന്ത്യയില്‍ നിന്നും 7 പേരും; മെക്സിക്കോ, ഗ്വാട്ടിമാല, ഫിലിപ്പീന്‍സ്, നിക്കരാഗ്വേ എന്നിവിടങ്ങളില്‍ നിന്നും 2 പേര്‍ വീതവും, സ്പെയിന്‍, വിയറ്റ്നാം, ഇക്വഡോര്‍ എന്നിവിടങ്ങളില്‍ നിന്നും ഓരോരുത്തര്‍ വീതവുമാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. മിഷണറീസ് ഓഫ് ചാരിറ്റി ഉള്‍പ്പെടെയുള്ള 101 സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം തടയുവാനുള്ള തീരുമാനത്തിന് ജൂണ്‍ 29-നാണ് നിക്കരാഗ്വേ നാഷ്ണല്‍ അസംബ്ലി അംഗീകാരം നല്‍കിയത്. അഗതി മന്ദിരങ്ങള്‍, നേഴ്സറി സെന്റര്‍, പെണ്‍കുട്ടികള്‍ക്കും പ്രായപൂര്‍ത്തിയായവര്‍ക്കും വേണ്ടിയുള്ള വേണ്ടിയുള്ള അഭയകേന്ദ്രം തുടങ്ങിയവ നടത്തുവാനുള്ള കുടുംബ മന്ത്രാലയത്തിന്റെ അംഗീകാരം മിഷ്ണറീസ് ഓഫ് ചാരിറ്റിയ്ക്കില്ലെന്നാണ് ഏകാധിപതിയ്ക്കു സമമായി പ്രവര്‍ത്തിക്കുന്ന ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഭരണകൂടം ആരോപിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ ഉണ്ടായ പ്രതിഷേധങ്ങളില്‍ കത്തോലിക്ക സഭ പൗരന്‍മാര്‍ക്ക് വേണ്ടി നിലകൊണ്ടതാണ് സര്‍ക്കാരിന്റെ പ്രതികാര നയങ്ങള്‍ക്കു പിന്നിലെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-10-08:01:03.jpg
Keywords: നിക്കരാ