Contents

Displaying 18771-18780 of 25054 results.
Content: 19161
Category: 1
Sub Category:
Heading: അല്‍മായരെ കുറിച്ച് അറിയേണ്ടതെല്ലാം: രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയിലെ 31ാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ശനിയാഴ്ച (ജൂലൈ 2)
Content: തിരുസഭയില്‍ അല്‍മായര്‍ ആരാണ്? അവരുടെ സ്ഥാനം എന്താണ്? അവരുടെ ദൗത്യം എന്താണ്? അല്‍മായരുടെ അവകാശങ്ങള്‍ എന്തൊക്കെയാണ്? അല്‍മായര്‍ എങ്ങനെയാണ് ദൈവരാജ്യം അന്വേഷിക്കേണ്ടത്? ഭൗതീക വസ്തുക്കളോടും ഭൗതീക ജീവിതത്തോടും അല്‍മായര്‍ക്ക് എന്തുതരം ആഭിമുഖ്യമാണ് വേണ്ടത്? തുടങ്ങീ വിശ്വാസ ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 31ാമത്തെ ക്ലാസ് ശനിയാഴ്ച (ജൂലൈ 2) നടക്കും. 'പ്രവാചകശബ്ദം' ഒരുക്കുന്ന പഠനപരമ്പര പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് നയിക്കുന്നത്. ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് തത്സമയ ഓണ്‍ലൈന്‍ ക്ലാസ് നടക്കുക. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം ഇരുനൂറിലധികം പേരാണ് ക്ലാസില്‍ സജീവമായി പങ്കെടുക്കുന്നത്. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.30നു ജപമാല ആരംഭിക്കും. തിരുസഭയെ കുറിച്ചു വ്യക്തവും ലളിതവുമായ ആഴത്തിലുള്ള പഠനവും സംശയങ്ങള്‍ക്കുള്ള ചോദ്യോത്തര വേളയും സെഷനില്‍ ക്രമീകരിച്ചിട്ടുണ്ട്. വൈദികര്‍ക്കും സന്യസ്തര്‍ക്കും മതാധ്യപകര്‍ക്കും യുവജനങ്ങള്‍ക്കും ഓരോ അല്‍മായ വിശ്വാസികള്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} <br> ➧ #{blue->none->b->Meeting ID: 864 173 0546 ‍}# <br> ➧ #{blue->none->b-> Passcode: 3040 ‍}# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FmNfZeumsJY4UFMVfJHqD6}}
Image: /content_image/News/News-2022-06-30-18:05:53.jpg
Keywords: അല്‍മാ
Content: 19162
Category: 18
Sub Category:
Heading: ബഫര്‍സോണ്‍ വിഷയം മുഖ്യമന്ത്രിയ്ക്കു മുന്നില്‍ അവതരിപ്പിച്ച് കെസിബിസി പ്രതിനിധി സംഘം
Content: കൊച്ചി: കേരളത്തിലെ ജനങ്ങളെ ആകമാനം, വിശിഷ്യാ കര്‍ഷകരെയും സംരക്ഷിത വനമേഖലകളുടെ പരിസര പ്രദേശങ്ങളില്‍ ജീവിക്കുന്നവരെയും പ്രതിസന്ധിയില്‍ അകപ്പെടുത്തിയിരിക്കുന്ന ബഫര്‍സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുകയും നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. അപ്രഖ്യാപിത കുടിയിറക്ക് വഴിയായി ലക്ഷക്കണക്കിന് പേര്‍ ഭവനരഹിതരായി മാറിയേക്കാവുന്ന സാഹചര്യം പൂര്‍ണമായി ഒഴിവാക്കപ്പെടണമെന്ന് പ്രതിനിധി സംഘം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഏറ്റവും മികച്ച രീതിയില്‍ വനവും വന്യമൃഗങ്ങളും സംരക്ഷിക്കപ്പെടുന്ന കേരളത്തില്‍, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ചുള്ള നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നത് സാമാന്യ നീതിയുടെ ലംഘനമാണെന്ന് പ്രതിനിധിസംഘം ചൂണ്ടിക്കാണിച്ചു. ഈ ഭീഷണിയെ അതിജീവിക്കുന്നതിനായി ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ പങ്കുവച്ച പ്രതിനിധി സംഘത്തെ മുഖ്യമന്ത്രി വളരെ അനുഭാവപൂര്‍വ്വം ശ്രവിക്കുകയും കാര്യക്ഷമമായ ഇടപെടലുകള്‍ ഉറപ്പു നല്‍കുകയും ചെയ്തു. ഇക്കോ സെന്‍സിറ്റീവ് സോണ്‍ പുനര്‍ നിര്‍ണയിച്ച് സുപ്രീം കോടതിയില്‍ റിവ്യൂ പെറ്റീഷന്‍ ഫയല്‍ ചെയ്യുക, പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്ത് പ്രമേയം പാസാക്കുക, കേരളത്തിലെ സവിശേഷമായ സാഹചര്യം പ്രത്യേക പ്രതിനിധി സംഘത്തെ നിയോഗിച്ച് കേന്ദ്ര മന്ത്രിസഭയെ ധരിപ്പിക്കുക, വിശദമായ പഠനങ്ങളും വിലയിരുത്തലുകളും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തി റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും കെസിബിസി പ്രതിനിധി സംഘം മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ഈ വിഷയത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച മുഖ്യമന്ത്രി, സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുന്നതായി അറിയിച്ചു. സര്‍ക്കാര്‍ വേണ്ട രീതിയിലുള്ള ഇടപെടലുകള്‍ നടത്തി പരിഹാരം കണ്ടെത്താത്ത പക്ഷം, കേരള കത്തോലിക്കാ സഭാ നേതൃത്വവും ജനങ്ങള്‍ക്കൊപ്പം പ്രക്ഷോഭങ്ങള്‍ക്ക് അണിനിരക്കുമെന്നും പ്രതിനിധി സംഘം അറിയിക്കുകയുണ്ടായി. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, ബിഷപ്പുമാരായ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, സാമുവല്‍ മാര്‍ ഐറേനിയോസ്, മാര്‍ ജോസ് പുളിക്കല്‍, മാര്‍ തോമസ് തറയില്‍ എന്നിവര്‍ക്കൊപ്പം മന്ത്രി റോഷി അഗസ്റ്റിന്‍, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, കെഎസ്എസ്എഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ എന്നിവരാണ് കെസിബിസി പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നത്. സര്‍ക്കാര്‍ വേണ്ട രീതിയിലുള്ള ഇടപെടലുകള്‍ നടത്തി പരിഹാരം കണ്ടെത്താത്ത പക്ഷം, കേരള കത്തോലിക്കാ സഭാ നേതൃത്വവും ജനങ്ങള്‍ക്കൊപ്പം പ്രക്ഷോഭങ്ങള്‍ക്ക് അണിനിരക്കുമെന്നും പ്രതിനിധി സംഘം അറിയിക്കുകയുണ്ടായി. മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചതിനു ശേഷം വനം മന്ത്രി എ. കെ. ശശീന്ദ്രനെയും സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുകയും നിര്‍ദ്ദേശങ്ങള്‍ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശനെയും, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും സന്ദര്‍ശിച്ച പ്രതിനിധി സംഘം, ബഫര്‍സോണ്‍ വിഷയത്തില്‍ ഇടപെടുന്നതിനുള്ള അഭിനന്ദനങ്ങള്‍ അറിയിച്ചതോടൊപ്പം, ഭരണ പ്രതിപക്ഷ കക്ഷികളുടെ പൂര്‍ണ പിന്തുണ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന ജനങ്ങള്‍ക്ക് ഉണ്ടായിരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്ന് കെ‌സി‌ബി‌സി ഡെപ്യൂട്ടി സെക്രട്ടറി ജനറലും പിഒസി ഡയറക്ടറുമായ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പ്രസ്താവനയില്‍ അറിയിച്ചു.
Image: /content_image/India/India-2022-06-30-18:28:50.jpg
Keywords: മുഖ്യമന്ത്രി
Content: 19163
Category: 10
Sub Category:
Heading: മെക്സിക്കോ സിറ്റിയിലും മരിയന്‍ സാക്ഷ്യവുമായി 'പുരുഷന്മാരുടെ ജപമാല' സമര്‍പ്പണം
Content: മെക്സിക്കോ സിറ്റി: വിമലഹൃദയ തിരുനാൾ ദിനത്തിൽ മെക്സിക്കോ സിറ്റിയിൽ ആദ്യമായി നടന്ന പുരുഷന്മാരുടെ ജപമാലയത്നത്തില്‍ പങ്കെടുത്തത് നൂറുകണക്കിനാളുകള്‍. മെക്സിക്കൻ തലസ്ഥാനമായ മെക്സിക്കോ സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന സാന്റോ ഡൊമിംഗോ പള്ളിയിലേക്ക് ഘോഷയാത്രയായി പുറപ്പെട്ട റാലിയിലാണ് ആയിരത്തോളം പുരുഷന്മാര്‍ അണിചേര്‍ന്നത്. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷമായിരിന്നു ജപമാലറാലി. ജപമാലയത്നം ചരിത്രപരമായ അനുഭവമായിരിന്നുവെന്ന് പരിപാടിയുടെ കോർഡിനേറ്ററായ ലിയോനാർഡോ ബ്രൗൺ സിഎൻഎയുടെ സ്പാനിഷ് ഭാഷയിലുള്ള സഹോദര വാർത്താ ഏജൻസിയായ 'എസിഐ പ്രെൻസ'യോട് പറഞ്ഞു. എഴുന്നൂറിനും എണ്ണൂറിനും മധ്യേ പുരുഷന്മാർ ജപമാലയിലും കരുണ കൊന്തയിലും പങ്കെടുത്തുവെന്ന് ബ്രൗൺ കൂട്ടിച്ചേര്‍ത്തു. ഗാനങ്ങള്‍ ആലപിച്ചും ജപമാല കരങ്ങളില്‍ വഹിച്ചുമാണ് ജപമാല റാലി നടന്നത്. പോളണ്ടിൽ ആരംഭിച്ച അന്താരാഷ്ട്ര പ്രാർത്ഥന കൂട്ടായ്മയാണ് 'മെന്‍സ് റോസറി'. പെറു, അർജന്റീന, ബ്രസീൽ, ഇക്വഡോർ, കൊളംബിയ, പ്യൂർട്ടോ റിക്കോ, കോസ്റ്ററിക്ക, പരാഗ്വേ എന്നിവിടങ്ങളിൽ പുരുഷന്മാരുടെ ജപമാലയത്നം നടന്നതോടെ ലാറ്റിനമേരിക്കയിൽ ഈ പ്രസ്ഥാനം വേരൂന്നിക്കഴിഞ്ഞു. ജർമ്മനി, യുക്രൈന്‍, നെതർലാൻഡ്സ്, ഇംഗ്ലണ്ട്, യു‌എസ്, ലിത്വാനിയ, സ്പെയിൻ എന്നിവയാണ് പുരുഷന്മാരുടെ ജപമാല യത്നം നടക്കുന്ന മറ്റ് രാജ്യങ്ങൾ. ഓരോ രാജ്യങ്ങളിലും തെരുവ് വീഥികളിലും ദേവാലയ മുറ്റത്തും നടത്തുന്ന പ്രാര്‍ത്ഥനായത്നത്തില്‍ ഓരോ മാസം കഴിയും തോറും പങ്കെടുക്കുന്ന പുരുഷന്മാരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. യൂറോപ്പില്‍ മങ്ങിയ ക്രിസ്തീയ വിശ്വാസത്തിന് പ്രകാശം പകരുവാന്‍ പുരുഷന്മാരുടെ ജപമാലയത്നം വഴിയൊരുക്കുന്നുണ്ടെന്ന വിധത്തിലുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-30-19:52:39.jpg
Keywords: ജപമാല
Content: 19164
Category: 18
Sub Category:
Heading: ബഫർ സോൺ: ജനവികാരം സുപ്രീം കോടതിയെ അറിയിക്കണമെന്ന് കർദ്ദിനാൾ ജോർജ് ആലഞ്ചേരി
Content: കൊച്ചി: ബഫർ സോൺ വിഷയത്തിൽ സർക്കാർ പുനർവിചിന്തനം നടത്തി ജനവികാരം സുപ്രീം കോടതിയെ അറിയിക്കണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. മനുഷ്യന്റെ ജീവിതപ്രശ്നമാണിത്. ലക്ഷക്കണക്കിന് ആളുകളെയാണ് ഇത് ബാധിക്കുക. മനുഷ്യരെ ബലിയാടാക്കിയല്ല ബഫർ സോൺ നടപ്പാക്കേണ്ടതെന്നും കൊച്ചിയിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി കർദ്ദിനാൾ പറഞ്ഞു.
Image: /content_image/India/India-2022-07-01-09:16:14.jpg
Keywords: ആലഞ്ചേരി
Content: 19165
Category: 18
Sub Category:
Heading: ബിഷപ്പ് ഡോ. തോമസ് മാർ അന്തോണിയോസ് ചുമതലയേറ്റു
Content: ന്യൂഡൽഹി: മലങ്കര കത്തോലിക്കാ സഭയുടെ ഡൽഹി ഗുരുഗ്രാം രൂപതയുടെ ഇടയനായി ബിഷപ്പ് ഡോ. തോമസ് മാർ അന്തോണിയോസ് ചുമതലയേറ്റു. നേബ്സരായി രൂപതാ ആസ്ഥാന ദേവാലയമായ സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ശുശ്രൂഷകൾക്കു മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യ കാർമികനായിരുന്നു. ഇന്ത്യയിലെ വത്തിക്കാൻ നൂൺഷോ ആർച്ച്ബിഷപ്പ് ഡോ. ലിയോപോൾഡോ ജിറെല്ലി അടക്കം നിരവധി മെത്രാന്മാർ, വൈദികർ, സന്യസ്തർ, പൗരപ്രമുഖർ, വിശ്വാസികൾ തുടങ്ങിയവർ ശുശ്രൂഷകളിൽ പങ്കെടുത്തു. ആർച്ച്ബിഷപ്പ് ഡോ. അനിൽ തോമസ് കൂട്ടോ, ബിഷപ്പ് മാർ ജോസ് പുത്തൻവീട്ടിൽ, മലങ്കര കത്തോലിക്കാ സഭയിലെ ആർച്ച്ബിഷപ്പ് തോമസ് മാർ കൂറിലോസ് (തിരുവല്ല), ബിഷപ്പുമാരായ ജോഷ്വാ മാർ ഇഗ്നാത്തിയോസ് (മാവേലിക്കര), മാർ മക്കാറിയോസ് (പുത്തൂർ), ഡോ. ജോസഫ് മാർ തോമസ് (ബത്തേരി), മാർ പൗലോസ് (മാർത്താണ്ഡം) തുടങ്ങിയവർ സഹകാർമികരായിരുന്നു. വിശുദ്ധ കുർബാനയ്ക്കു ശേഷം സെന്റ് തോമസ് ഓഡിറ്റോറിയത്തിൽ ചേർന്ന പൊതു സമ്മേളനം കര്‍ദ്ദിനാള്‍ മാർ ക്ലീമിസ് കാതോലിക്ക ബാവ ഉദ്ഘാടനം ചെയ്തു. ഡൽഹി ലത്തീൻ ആർച്ച്ബിഷപ്പ് ഡോ. അനിൽ തോമസ് കൂട്ടോ, ഫരീദാബാദ് സീറോ മലബാർ രൂപതാ സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ സൂപ്രീംകോടതി മുൻ ജഡ്ജി കുര്യൻ ജോസഫ്, ഗുരുഗ്രാം രൂപതയുടെ പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. വർഗീസ് വിജയാനന്ദ്, യാക്കോബായ സഭാ ഡൽഹി ബിഷപ്പ് കുര്യാക്കോസ് മാർ യൗസേബിയോസ്, ബഥനി ആശ്രമം സുപ്പീരിയർ ജനറൽ ഫാ. മത്തായി കടവിൽ, ശാന്തിഗിരി ആശ്രമാധിപൻ സ്വാമി സായൂജ്യാനന്ദ്, ഡോട്ടേഴ്സ് ഓഫ് മേരി സഭയുടെ മദർ ജനറൽ സി സ്റ്റർ ലിഡിയ, ഫാ. ഫിലിപ്സ് വാഴക്കുന്നത്ത്, ഗുരുഗ്രാം മലങ്കര കത്തോലിക്ക അസോസിയേഷൻ പ്രസിഡന്റ് റെജി തോമസ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-07-01-09:30:16.jpg
Keywords: മലങ്കര
Content: 19166
Category: 1
Sub Category:
Heading: മിഷ്ണറീസ് ഓഫ് ചാരിറ്റിയ്ക്കു നിക്കരാഗ്വേ ഭരണകൂടത്തിന്റെ വിലക്ക്
Content: മനാഗ്വേ: അഗതികളുടെ അമ്മ വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച സന്യാസിനി സമൂഹമായ മിഷ്ണറീസ് ഓഫ് ചാരിറ്റി ഉള്‍പ്പെടെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന നൂറ്റിയൊന്നോളം സര്‍ക്കാരേതര സന്നദ്ധ സംഘടകളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുവാന്‍ മധ്യ അമേരിക്കന്‍ രാഷ്ട്രമായ നിക്കരാഗ്വേ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം. സാന്‍ഡിനിസ്റ്റാ നിയമസാമാജികനായ ഫിലിബെര്‍ട്ടോ റോഡ്രിഗസ് ജൂണ്‍ 22-ന് നാഷ്ണല്‍ അസംബ്ലിക്ക് സമര്‍പ്പിച്ച രേഖയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. 'നാഷ്ണല്‍ ഡയറക്ടറേറ്റ് ഓഫ് രജിസ്ട്രേഷന്‍ ആന്‍ഡ്‌ കണ്‍ട്രോള്‍ ഓഫ് നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍സ് ഫോളോവിംഗ് ഡ്യൂ പ്രൊസസ് ഓഫ് ലോ’യുടെ അപേക്ഷ പ്രകാരം വിവിധ അസോസിയേഷനുകളുടെയും ഫൗണ്ടേഷനുകളുടെയും നിയമപരമായ സാധുത റദ്ദാക്കുവാനുള്ള നിയമപരമായ ഉത്തരവ് എന്ന തലക്കെട്ടോടെ സമര്‍പ്പിച്ചിരിക്കുന്ന രഹസ്യ രേഖയുടെ ഉള്ളടക്കം മാധ്യമങ്ങള്‍ പുറത്തുവിടുകയായിരിന്നു. ഇതേക്കുറിച്ച് നാഷ്ണല്‍ അസംബ്ലി വരുംദിവസങ്ങളില്‍ ചര്‍ച്ച ചെയ്യുമെന്നാണ് കരുതപ്പെടുന്നത്. സന്നദ്ധ സംഘടനകള്‍, കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദത്തിനുള്ള ധനസഹായം, ആയുധവ്യാപനത്തിനുള്ള ധനസഹായം തുടങ്ങിയവ നിയന്ത്രിക്കുന്ന നിയമത്തോട് മിഷ്ണറീസ് ഓഫ് ചാരിറ്റിയും ഒത്തുപോകുന്നില്ലെന്നും, നേഴ്സറി സെന്റര്‍, പെണ്‍കുട്ടികള്‍ക്കും, പ്രായപൂര്‍ത്തിയായവര്‍ക്കും വേണ്ടിയുള്ള വേണ്ടിയുള്ള അഭയകേന്ദ്രം തുടങ്ങിയവ നടത്തുവാനുള്ള കുടുംബ മന്ത്രാലയത്തിന്റെ അംഗീകാരം മിഷണറീസ് ഓഫ് ചാരിറ്റിക്കില്ലെന്നുമാണ് ഏകാധിപതിയെ പോലെ പ്രവര്‍ത്തിക്കുന്ന ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഭരണകൂടം പറയുന്നത്. മിഷ്ണറീസ് ഓഫ് ചാരിറ്റിക്ക് പുറമേ, നിക്കരാഗ്വേക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന കത്തോലിക്ക ഫൗണ്ടേഷന്‍, സ്പിരിച്വാലിറ്റി ഫൗണ്ടേഷന്‍, മൈ ചൈല്‍ഡ്ഫണ്ട്‌ മദേഴ്സ് ഫൗണ്ടേഷന്‍, ഡിരിയോമിറ്റോ ചില്‍ഡ്രന്‍സ് കെയര്‍ ഹോം അസോസിയേഷന്‍ തുടങ്ങിയവും അടച്ചുപൂട്ടപ്പെടും. ഒര്‍ട്ടേഗയുടെ ഭരണത്തിന്റെ ആദ്യഘട്ടത്തില്‍ (1985-1990) വിശുദ്ധ മദര്‍ തെരേസയുടെ നിക്കരാഗ്വേ സന്ദര്‍ശനത്തേത്തുടര്‍ന്ന്‍ 1988 ഓഗസ്റ്റ് 16-നാണ് സന്യാസ സമൂഹം നിക്കരാഗ്വേയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ആത്മീയവും മനഃശാസ്ത്രപരവുമായ സേവനങ്ങള്‍ക്ക് പുറമേ, സംഗീതം, തിയേറ്റര്‍, തുന്നല്‍പ്പണി തുടങ്ങിയവയിലുള്ള പരിശീലനവും സന്യാസിനീ സമൂഹം നല്‍കിവരുന്നുണ്ട്. തലസ്ഥാനമായ മനാഗ്വേയില്‍ പ്രായമായവര്‍ക്ക് വേണ്ടിയുള്ള നേഴ്സിംഗ് ഹോമും, കുട്ടികള്‍ക്ക് വേണ്ടിയുള്ള റെമഡിയല്‍ എജ്യൂക്കേഷനും, പാവപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള നഴ്സറിയും ഇവര്‍ നടത്തുന്നുണ്ട്. അതേസമയം നാഷണല്‍ അസ്സംബ്ലി ഉത്തരവ് അംഗീകാരിച്ചാല്‍ മാത്രമേ അടച്ചുപൂട്ടല്‍ സാധ്യമാവുകയുള്ളൂ. എന്നാല്‍ ഒര്‍ട്ടേഗയുടെ പാര്‍ട്ടിക്ക് 90-ല്‍ 70 സീറ്റിന്റെ ഭൂരിപക്ഷമുള്ളതിനാല്‍ ഇതിന് അംഗീകാരം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. നിരവധി വധഭീഷണികള്‍ ലഭിച്ചതിനെ തുടര്‍ന്നു ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശപ്രകാരം പ്രവാസ ജീവിതം നയിക്കുന്ന മനാഗ്വേ സഹായ മെത്രാന്‍ ഒര്‍ട്ടേഗ സര്‍ക്കാരിന്റെ നീക്കത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. കഴിഞ്ഞ 4 വര്‍ഷങ്ങള്‍ക്കുള്ളില്‍ കത്തോലിക്ക ദേവാലയങ്ങള്‍ക്കും, മെത്രാന്‍മാര്‍ക്കും, വൈദികര്‍ക്കും അത്മായ സംഘടകള്‍ക്കും എതിരായ നൂറ്റിതൊണ്ണൂറോളം ആക്രമണങ്ങള്‍ ഉണ്ടായെന്നു ‘പ്രൊ-ട്രാന്‍സ്പരന്‍സി ആന്‍ഡ്‌ ആന്റി കറപ്ഷന്‍ ഒബ്സര്‍വേറ്ററി’ അംഗവും, അറ്റോര്‍ണിയുമായ മാര്‍ത്താ പട്രീഷ്യ മോളിന മോണ്ടെനെഗ്രോ അടുത്തിടെ കണക്കുകളുടെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തിയിരിന്നു. 2007-ല്‍ അധികാരത്തിലേറിയ നിക്കാരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയും, പത്നി റൊസാരിയോ മുറില്ലയും (ഇപ്പോഴത്തെ വൈസ് പ്രസിഡന്റ്) കത്തോലിക്ക സമൂഹത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. 2018 ഏപ്രിലില്‍ സാമൂഹ്യ സുരക്ഷാ സംവിധാനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെയുള്ള ജനരോഷവും, പ്രതിഷേധവും രാജ്യം മുഴുവന്‍ വ്യാപിച്ച സാഹചര്യത്തില്‍ പ്രതിഷേധത്തെ അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ കര്‍ക്കശ നടപടികള്‍ കൈകൊണ്ടതിനെത്തുടര്‍ന്ന്‍ 355 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരിന്നു. കള്ളത്തരത്തിലൂടെയും, എതിരാളികളെ രാഷ്ട്രീയമായി അടിച്ചമര്‍ത്തുകയും ചെയ്തുകൊണ്ട് 2021-ല്‍ ഒര്‍ട്ടേഗ വീണ്ടും അധികാരത്തിലേറുകയായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-01-10:42:24.jpg
Keywords: മിഷ്ണ
Content: 19167
Category: 1
Sub Category:
Heading: ദിവ്യകാരുണ്യ സ്വീകരണത്തിന് വിലക്കുള്ള നാന്‍സി പെലോസി റോമില്‍ ദിവ്യകാരുണ്യം സ്വീകരിച്ചതായി റിപ്പോര്‍ട്ട്
Content: റോം: അമേരിക്കയില്‍ ഭ്രൂണഹത്യയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ശക്തമായി കൊണ്ടിരിക്കുന്നതിനിടയില്‍ ഭ്രൂണഹത്യ അനുകൂലിയായ യു.എസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി വത്തിക്കാനില്‍വെച്ച് ഫ്രാന്‍സിസ് പാപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്ത് ദിവ്യകാരുണ്യം സ്വീകരിച്ചതായി റിപ്പോര്‍ട്ട്. വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹമാരുടെ തിരുനാള്‍ ദിനമായ ജൂണ്‍ 29-ന് പുതുതായി അഭിഷിക്തരായ മെത്രാപ്പോലീത്തമാര്‍ക്ക് പാലിയം നല്‍കുന്നതിനോടനുബന്ധിച്ച് സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയില്‍ പാപ്പ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയില്‍ വി.ഐ.പി ഡിപ്ലോമാറ്റിക് വിഭാഗത്തില്‍ പെലോസി ഉണ്ടായിരുന്നെന്നും, മറ്റുള്ളവര്‍ക്കൊപ്പം ദിവ്യകാരുണ്യം സ്വീകരിച്ചുവെന്നും രണ്ട് ദൃക്സാക്ഷികള്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ 'അസോസിയേറ്റഡ് പ്രസ്സ്' റിപ്പോര്‍ട്ട് ചെയ്തു. പെലോസിയുടെ ഭ്രൂണഹത്യ അനുകൂല നിലപാടിനെ തുടര്‍ന്നു ഇവരുടെ അതിരൂപതയായ സാന്‍ ഫ്രാന്‍സിസ്കോയിലെ ആര്‍ച്ച് ബിഷപ്പ് സാല്‍വത്തോര്‍ കോര്‍ഡിലിയോണ്‍ അതിരൂപതയില്‍ ദിവ്യകാരുണ്യം സ്വീകരിക്കുവാന്‍ പെലോസിയെ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരിന്നു. തീരുമാനത്തെ സ്വാഗതം ചെയ്തുക്കൊണ്ട് മറ്റ് മെത്രാന്മാരും രംഗത്തുവന്നിരിന്നു. ഒന്നുകില്‍ പെലോസി തന്റെ ഭ്രൂണഹത്യ അനുകൂല നിലപാട് മാറ്റുകയോ അല്ലെങ്കില്‍ തന്റെ കത്തോലിക്ക വിശ്വാസത്തെക്കുറിച്ച് പരസ്യമായി പറയുന്നത് അവസാനിപ്പിക്കുകയോ വേണമെന്നു മെത്രാപ്പോലീത്ത പറഞ്ഞിരിന്നു. ഇത് രണ്ടും പെലോസി ഇതുവരെ ചെയ്തിട്ടില്ലെന്ന് മാത്രമല്ല, ഭ്രൂണഹത്യ ഭരണഘടനാപരമായ പരിരക്ഷകള്‍ ഇല്ലാതാക്കിയ സമീപകാല സുപ്രീം കോടതി വിധിയെ “നിഷ്ടൂരവും, ഹൃദയഭേദകവും” എന്ന്‍ വിശേഷിപ്പിക്കുകയുമാണ്‌ ചെയ്തത്. ഇതിനിടെയാണ് ഇവര്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നിന്ന്‍ ദിവ്യകാരുണ്യ സ്വീകരണം നടത്തിയെന്ന റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. പെലോസിയും, ഭര്‍ത്താവും പാപ്പയെ അഭിവാദ്യം ചെയ്യുന്ന ഫോട്ടോ കഴിഞ്ഞ ദിവസം പുറത്തുവന്നിരിന്നു.അതേസമയം പെലോസിയുടെ ദിവ്യകാരുണ്യ സ്വീകരണത്തേക്കുറിച്ചുള്ള വാര്‍ത്തയില്‍ സാന്‍ഫ്രാന്‍സിസ്കോ മെത്രാപ്പോലീത്ത പ്രതികരിച്ചിട്ടില്ല.
Image: /content_image/News/News-2022-07-01-12:51:35.jpg
Keywords: ഭ്രൂണഹത്യ
Content: 19168
Category: 1
Sub Category:
Heading: രാജ്യത്തെ അരക്ഷിതാവസ്ഥയിൽ പ്രതിഷേധിച്ച് എഴുനൂറോളം നൈജീരിയന്‍ വൈദികർ നിരത്തിൽ
Content: കടൂണ: കഴിഞ്ഞ ശനിയാഴ്ച നൈജീരിയയിലെ കടുണയിൽ തീവ്രവാദികൾ കൊലപ്പെടുത്തിയ വൈദികന്റെ മൃതസംസ്കാര ചടങ്ങിനോട് അനുബന്ധിച്ച് പ്ലക്കാര്‍ഡുകളുമായി എഴുന്നൂറോളം നൈജീരിയന്‍ വൈദികർ നിരത്തിലിറങ്ങി. രാജ്യത്തെ അരക്ഷിതാവസ്ഥക്കെതിരെ തങ്ങളുടെ പ്രതിഷേധം അറിയിച്ചുകൊണ്ടായിരിന്നു വൈദികര്‍ മൃതദേഹവുമായി നടന്നു നീങ്ങിയത്. "ഞങ്ങൾ തീവ്രവാദികളല്ല, വൈദികരാണ്" എന്നെഴുതിയ പ്ലക്കാർഡുകള്‍ മിക്ക വൈദികരും ഉയര്‍ത്തിപ്പിടിച്ചിരിന്നു. കടൂണ-കാചിയാ റോഡിന്റെ സമീപത്ത് ജയിൽ പുള്ളികൾ ജോലി ചെയ്തിരുന്ന കൃഷിയിടത്തിൽവെച്ചാണ് സ്റ്റേറ്റ് പോളിടെക്നിക്കിലെ ചാപ്ലിൻ ആയിരുന്ന ഫാ. വിറ്റൂസ് ബോറോഗോ എന്ന വൈദികന്‍ കൊല്ലപ്പെട്ടത്. രാജ്യത്തു നടക്കുന്ന എണ്ണമില്ലാത്ത വൈദിക നരഹത്യയിലെ ഒടുവിലത്തെ കൊലപാതകമായിരിന്നു അത്. ക്യൂൻ ഓഫ് അപ്പസ്തോൽ കത്തോലിക്ക ദേവാലയത്തിൽ നടന്ന മൃതസംസ്കാര ശുശ്രൂഷയിൽ കടൂണ ആർച്ച് ബിഷപ്പ് മാത്യു എൻഡാഗോസോ മുഖ്യകാർമ്മികത്വം വഹിച്ചു. രാജ്യത്തെ രക്ഷിതാവസ്ഥയിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഇത് മൂലം പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഭരിക്കുന്ന രാജ്യം ഒരു പരാജയപ്പെട്ട രാജ്യമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങൾ ഭയത്തിലാണ് ജീവിക്കുന്നതെന്നും, വർദ്ധിച്ചുവരുന്ന ആക്രമണങ്ങളും, കൊലപാതകങ്ങളും മൂലം അവർ പ്രതീക്ഷ നശിച്ച അവസ്ഥയിലാണെന്നും, സർക്കാരിന് വിഷയത്തിൽ ഒന്നും ചെയ്യാൻ സാധിക്കുന്നില്ലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അക്രമത്തെ മുൻ കടൂണ സെൻട്രൽ സെനറ്റർ ഷെഹു സാനി ട്വിറ്ററിലൂടെ അപലപിച്ചു. വൈദികന്റെ കൊലപാതകത്തെ അപലപിച്ച അദ്ദേഹം കൊള്ളസംഘത്തെ മുളയിലെ നുള്ളിക്കളയാൻ കഠിനമായ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്ന് ട്വീറ്റ് ചെയ്തു. കടൂണയിലെ കത്തോലിക്ക സമൂഹത്തിനും വൈദികന്റെ ബന്ധുക്കൾക്കും അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. കഴിഞ്ഞയാഴ്ച രണ്ടു വൈദികരാണ് കൊല്ലപ്പെട്ടത്. നിരവധി വൈദികര്‍ ഇപ്പോള്‍ ബന്ധികളുടെ ഇടയില്‍ തടവില്‍ കഴിയുന്നുമുണ്ട്. അക്രമ സംഭവങ്ങള്‍ തുടര്‍ച്ചയായിട്ടും ഭരണകൂടത്തിന്റെ പതിവ് നിസംഗത തുടരുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-01-15:00:01.jpg
Keywords: നൈജീ
Content: 19169
Category: 1
Sub Category:
Heading: കര്‍ണാടകയില്‍ ക്രിസ്ത്യന്‍ സ്ത്രീയുടെ വീട്ടില്‍ ഹിന്ദുത്വവാദികളുടെ അതിക്രമം; ബൈബിള്‍ അഗ്നിക്കിരയാക്കി
Content: ചിത്രദുര്‍ഗ്ഗ: കര്‍ണാടകയിലെ ചിത്രദുര്‍ഗ്ഗയില്‍ അറുപത്തിരണ്ടു വയസ്സുള്ള ക്രിസ്ത്യന്‍ സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ നാലംഗ ഹിന്ദുത്വവാദി സംഘം ബൈബിള്‍ അഗ്നിക്കിരയാക്കി ഭീഷണിപ്പെടുത്തി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ചിത്രദുര്‍ഗയിലെ ഹിരിയൂര്‍ താലൂക്കിലെ മല്ലേനു ഗ്രാമത്തിലെ ഏകാന്തമ്മയുടെ വീട്ടിലാണ് ഈ അതിക്രമം നടന്നത്. തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്രംഗ്ദള്‍ പ്രവര്‍ത്തകരാണ് അക്രമത്തിന്റെ പിന്നിലെന്നു റിപ്പോര്‍ട്ടുകളുണ്ട്. ബൈബിള്‍ അഗ്നിക്കിരയാക്കിയതിനു പുറമേ ഹിന്ദുത്വവാദികള്‍ ഏകാന്തമ്മയെ ഭീഷണിപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിന്നു. എകാന്തമ്മ സുഖമില്ലാത്തതിനെ തുടര്‍ന്ന്‍ ഹിരിയൂരിലെ ഒരു ക്രൈസ്തവ ദേവാലയത്തില്‍പോയി പ്രാര്‍ത്ഥിച്ചിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അവര്‍ തന്റെ പിതാവായ രാമ നായിക്കിനോടും പറഞ്ഞിരുന്നു. പള്ളിയിലുള്ളവര്‍ വൈകിട്ട് ഏകാന്തമ്മയുടെ വീട്ടിലെത്തി പ്രാര്‍ത്ഥന നടത്തി. പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുവാനൊരുങ്ങുമ്പോള്‍ കാവി ഷാള്‍ ധരിച്ച ഹിന്ദുത്വവാദി സംഘം എത്തി ബഹളമുണ്ടാക്കുകയും പ്രശ്നമുണ്ടാക്കുകയുമായിരിന്നുവെന്ന് ചിത്രദുര്‍ഗ്ഗ എസ്.പി പരശുരാമയെ ഉദ്ധരിച്ചുകൊണ്ട് ‘ഇന്ത്യാ ടുഡേ’ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭീഷണിപ്പെടുത്തലിന് ശേഷം ബൈബിള്‍ പിടിച്ചു വാങ്ങി വീടിനു മുന്നില്‍ വെച്ച് തന്നെ കത്തിക്കുകയായിരുന്നു. എകാന്തമ്മ ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നും, പരാതി തന്നില്ലെങ്കില്‍ മുന്‍കരുതല്‍ എന്ന നിലയില്‍ കേസ് ഫയല്‍ ചെയ്യുമെന്നും എസ്.പി അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. “ഏതെങ്കിലും പുരോഹിതന്‍ ഗ്രാമത്തിലേക്ക് വന്നാല്‍ ഞങ്ങള്‍ മര്‍ദ്ദിക്കും. സംശയമുണ്ടെങ്കില്‍ വിളിച്ചു നോക്ക്, ഞങ്ങള്‍ കാണിച്ചു തരാം” എന്ന്‍ പറഞ്ഞു ഹിന്ദുത്വവാദികള്‍ ഏകാന്തമ്മയെ ഭീഷണിപ്പെടുത്തിയതെന്ന്‍ ദൃക്സാക്ഷികളായ അയല്‍വാസികളെ ഉദ്ധരിച്ച് ‘ടിവി 9 ന്യൂസ് നെറ്റ്വര്‍ക്ക്’’ന്റെ ഡിജിറ്റല്‍ വിഭാഗമായ ‘ന്യൂസ്9.ലിവ്.കോം’ റിപ്പോര്‍ട്ട് ചെയ്യുന്നു. കര്‍ണാടകയില്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ അനുദിനം വര്‍ദ്ധിച്ചു വരികയാണ്. ഇക്കഴിഞ്ഞ മെയ് 1-ന് കര്‍ണാടകയിലെ പേരഡ്കയില്‍ ഹിന്ദുത്വവാദികള്‍ പള്ളിയുടെ വാതില്‍ തകര്‍ത്ത് കുരിശ് നശിപ്പിക്കുകയും കാവിക്കൊടി നാട്ടുകയും ചെയ്തതു വാര്‍ത്തകളില്‍ ഇടം നേടിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-07-01-17:49:10.jpg
Keywords: കര്‍ണ്ണാ
Content: 19170
Category: 18
Sub Category:
Heading: മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ 1950-ാം വാര്‍ഷികം: മൗണ്ട് സെന്‍റ് തോമസില്‍ നാളെ വിപുലമായ ആഘോഷം
Content: കാക്കനാട്: ക്രിസ്തുശിഷ്യനും ഭാരതത്തിന്‍റെ അപ്പസ്തോലനുമായ മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ ഓര്‍മതിരുനാളും സീറോമലബാര്‍സഭാദിനവും സംയുക്തമായി സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ ആഘോഷിക്കുന്നു. മാര്‍തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്‍റെ 1950-ാം വാര്‍ഷികാഘോഷമെന്ന നിലയില്‍ ഈ വര്‍ഷത്തെ സഭാദിനാചരണത്തിനു കൂടുതല്‍ പ്രാധാന്യവും പങ്കാളിത്തവുമുണ്ട്. ജൂലൈ മൂന്നാം തിയതി ഞായറഴ്ച രാവിലെ 8.30ന് മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സഭാകേന്ദ്രത്തില്‍ പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും. ഒന്‍പതു മണിക്കു ആരംഭിക്കുന്ന ആഘോഷമായ റാസകുര്‍ബാന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാര്‍മികത്വത്തിലാണ് അര്‍പ്പിക്കപ്പെടുന്നത്. സീറോമലബാര്‍സഭയുടെ കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, വിന്‍സെന്‍ഷ്യന്‍ സന്യാസമൂഹത്തിന്‍റെ സുപ്പീരിയര്‍ ജനറല്‍ ഫാ. ജോണ്‍ കണ്ടത്തിന്‍കര, സഭാകാര്യാലയത്തില്‍ വൈദികര്‍, രൂപതകളെ പ്രതിനിധീകരിച്ചുവരുന്ന വൈദികര്‍ എന്നിവര്‍ സഹകാര്‍മികരായിരിക്കും. ബഹു. ജോണ്‍ കണ്ടത്തിന്‍കരയച്ചന്‍ വി. കര്‍ബാനമധ്യേ വചനസന്ദേശം നല്‍കും. വി. കുര്‍ബാനയ്ക്കുശേഷം സെന്‍റ് തോമസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന പൊതുസമ്മേളനത്തിനു മുന്നോടിയായി മാര്‍തോമാശ്ലീഹായുടെ ജീവിതത്തെയും പ്രേഷിതപ്രവര്‍ത്തനങ്ങളെയും രക്തസാക്ഷിത്വത്തെയും അവതരിപ്പിക്കുന്ന ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കും. മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ സ്വാഗതമാശംസിക്കുന്ന പൊതുസമ്മേളനം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. അറിയപ്പെടുന്ന സഭാചരിത്രകാരനും കോതമംഗലം രൂപതയുടെ വികാരി ജനറാളുമായ റവ. ഡോ. പയസ് മലേകണ്ടത്തില്‍ തോമാശ്ലീഹായുടെ പ്രേഷിതപ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്നു നടക്കുന്ന ചടങ്ങില്‍ തലശ്ശേരി അതിരൂപതയുടെ അറിയപ്പെടുന്ന ബൈബിള്‍ പണ്ഡിതനും എഴുത്തുകാരനും പ്രഭാഷകനുമായ റവ. ഡോ. മൈക്കിള്‍ കാരിമറ്റത്തിലിന് മേജര്‍ ആര്‍ച്ച്ബിഷപ് മല്‍പാന്‍ പദവി നല്‍കി ആദരിക്കും. മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ ചാന്‍സലര്‍ ഫാ. വിന്‍സെന്‍റ് ചെറുവത്തൂര്‍ നന്ദി പറയും. ഉച്ചഭഷണത്തോടെ പരിപാടികള്‍ സമാപിക്കുന്നതാണ്. കേരളത്തിനകത്തും പുറത്തുനിന്നുമുള്ള രൂപതകളില്‍നിന്നു വൈദികരും സമര്‍പ്പിതരും അത്മായരുമടങ്ങുന്ന പ്രതിനിധിസംഘം സഭാദിന പരിപാടികളില്‍ പങ്കെടുക്കും. സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ സേവനം ചെയ്യുന്ന അത്മായപ്രമുഖര്‍, സമര്‍പ്പിതസമൂഹങ്ങളുടെ മേജര്‍ സുപ്പീരിയേഴ്സ് എന്നിവരും സഭാകേന്ദ്രത്തില്‍ എത്തിച്ചേരും. മൗണ്ട് സെന്‍റ് തോമസിലെ വൈദികരുടെയും സമര്‍പ്പിതരുടെയും നേതൃത്വത്തില്‍ സഭാദിനാചരണത്തിനു വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പി‌ആര്‍‌ഓ ഫാ. എബ്രഹാം കാവില്‍പുരയിടത്തില്‍ പറഞ്ഞു.
Image: /content_image/India/India-2022-07-02-09:27:26.jpg
Keywords: തോമാ