Contents
Displaying 18721-18730 of 25056 results.
Content:
19111
Category: 1
Sub Category:
Heading: അഫ്ഗാനിലെ ഭൂകമ്പത്തിലും മെക്സിക്കോയിലെ വൈദിക കൊലപാതകങ്ങളിലും ദുഃഖം പ്രകടിപ്പിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അഫ്ഗാനിസ്ഥാനിൽ ആയിരത്തിലധികം പേരുടെ ജീവനെടുത്ത ഭൂകമ്പ ദുരന്തത്തിലും മെക്സിക്കോയില്‍ നടന്ന വൈദിക കൊലപാതകങ്ങളിലും ദുഃഖം പ്രകടിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ജൂൺ ഇരുപത്തിരണ്ടാം തീയതി വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെത്തില്‍ നല്‍കിയ സന്ദേശത്തിന്റെ സമാപനത്തിലാണ് ഇരട്ട ദുരന്തങ്ങളിലുള്ള ദുഃഖം പ്രകടിപ്പിച്ചത്. അഫ്ഗാനിസ്ഥാനിൽ അനേകരുടെ ജീവൻ അപഹരിക്കുകയും വ്യാപകമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്ത ഭൂകമ്പം ബാധിച്ച എല്ലാവരോടും തന്റെ അടുപ്പം പ്രകടിപ്പിക്കുന്നതായി പാപ്പ പറഞ്ഞു. ജീവിതം നഷ്ടപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി ഞാൻ പ്രത്യേകം പ്രാർത്ഥിക്കുന്നു. എല്ലാവരുടെയും സഹായത്താൽ അഫ്ഗാനിസ്ഥാനിലെ പ്രിയപ്പെട്ട ജനങ്ങളുടെ ദുരിതം ലഘൂകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പാപ്പ പറഞ്ഞു. കഴിഞ്ഞ ദിവസം മെക്സിക്കോയിൽ കൊല്ലപ്പെട്ട ജെസ്യൂട്ട് സമൂഹാംഗമായ രണ്ട് വൈദികരുടെയും ഒരു അല്മായ വിശ്വാസിയുടെയും കാര്യം അനുസ്മരിച്ച പാപ്പ, അവരുടെ അകാല വിയോഗത്തിലും ദുഃഖവും അനുശോചനവും അറിയിച്ചു. എത്രമാത്രം മരണങ്ങളാണ് മെക്സിക്കോയിൽ നടക്കുന്നതെന്ന് പറഞ്ഞ പാപ്പ, പ്രാർത്ഥനയിലും, സ്നേഹത്തിലും താൻ അവിടുത്തെ കത്തോലിക്കസമൂഹത്തോട് സമീപസ്ഥനാണെന്ന് പറഞ്ഞു. അക്രമങ്ങൾ പ്രശ്നപരിഹാരത്തിനല്ല, അനാവശ്യ സഹനത്തിനേ ഉപകരിക്കൂവെന്നും പാപ്പ പറഞ്ഞു. യുദ്ധത്തിലൂടെ കടന്നുപോകുന്ന യുക്രൈനെയും പാപ്പ സന്ദേശത്തില്‍ അനുസ്മരിച്ചു. യുക്രൈനെയും അവിടുത്തെ സഹിക്കുന്ന, കൊല്ലപ്പെടുന്ന ആളുകളെ മറക്കാതിരിക്കാമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു.
Image: /content_image/News/News-2022-06-23-15:14:53.jpg
Keywords: പാപ്പ

19112
Category: 1
Sub Category:
Heading: ''അവര്‍ നിരപരാധികള്‍ തന്നെ'': ജാമ്യത്തിന് പിന്നാലെ തെളിവുകള്‍ നിരത്തിയുള്ള നിരീശ്വരവാദിയായ ഫോറന്‍സിക് വിദഗ്ദ്ധന്റെ പോസ്റ്റ് വീണ്ടും ചര്‍ച്ചയാകുന്നു
Content: കൊച്ചി: അഭയ കേസിലെ ശിക്ഷ മരവിപ്പിച്ചുകൊണ്ട് ഹൈക്കോടതി വിധി വന്നിരിക്കുന്ന പശ്ചാത്തലത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജനായിരുന്ന ഡോ. കൃഷ്ണൻ ബാലേന്ദ്രൻ എഴുതിയ ഫേസ്ബുക്ക് കുറിപ്പ് ഒരിടവേളയ്ക്കു ശേഷം വീണ്ടും ചര്‍ച്ചയാകുന്നു. 2021 ജനുവരി 1ന് പ്രസിദ്ധീകരിച്ച കുറിപ്പില്‍ നിരീശ്വരവാദിയാണെന്ന ആമുഖ കുറിപ്പിന് ശേഷം കേസിന്റെ വിധി വന്നതിന് ശേഷം ശിക്ഷിക്കപ്പെട്ടവർ നിരപരാധികളാണെന്ന് ബോധ്യമുണ്ടെന്ന് താൻ പറയുന്നത് തന്റെ പ്രവർത്തിമണ്ഡലമായ ഫോറന്‍സിക് മെഡിസിന്‍ എന്ന വിഷയത്തേ ആസ്പദമാക്കിയാണെന്ന് ഡോക്ടര്‍ കുറിച്ചിരിന്നു. വിഷയത്തിലുള്ള സത്യം പുറത്തുക്കൊണ്ടുവരുവാന്‍ ശാസ്ത്രീയമായ വസ്തുതകള്‍ അടിവരയിട്ടാണ് അദ്ദേഹം അന്നു കുറിപ്പു പങ്കുവെച്ചത്. മൂന്നു പതിറ്റാണ്ടോളം കടുത്ത നിന്ദനവും അപമാനവും ഏറ്റുവാങ്ങേങ്ങി വന്നിട്ടും സിസ്റ്റര്‍ സെഫിയ്ക്കു ആത്മഹത്യയിൽ നിന്നും പിന്തിരിഞ്ഞു ജീവിക്കാന്‍ ബലമേകുന്നത് അവരുടെ ദൈവ വിശ്വാസമാണെന്നും അതിനെ അംഗീകരിക്കുന്നുവെന്നും ഡോക്ടര്‍ കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്. എല്ലാവരിലും അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കുന്ന 'അഭയക്കേസിലെ പ്രതികള്‍' എന്ന നിര്‍ബന്ധിത പൊതുബോധത്തില്‍ നിന്ന് പുറത്തുവരുവാന്‍ സഹായിക്കുന്ന - ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക്ക് വിദഗ്ധനായിരിന്ന ഡോ. കൃഷ്ണൻ ബാലേന്ദ്രന്റെ കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍ വീണ്ടും ഷെയര്‍ ചെയ്യുന്നു. #{black->none->b-> പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍ }# സിസ്റ്റർ അഭയ കേസ്സിന്റെ വിധി വന്നതിന് ശേഷം ശിക്ഷിക്കപ്പെട്ടവർ നിരപരാധികളാണെന്ന് എനിക്ക് ബോധ്യമുണ്ടെന്ന് ഞാൻ പറയുന്നത് എന്റെ പ്രവർത്തിമണ്ഡലമായ forensic medicine എന്ന വിഷയത്തേ ആസ്പദമാക്കിയാണ്. ഈ കേസിന്റെ വിധി നിർണ്ണയിക്കുവാൻ ഉപയോഗിച്ച വൈദ്യശാസ്ത്രപരമായ തെളിവുകൾ (Medical documents of evidentiary value) രണ്ടെണ്ണം ആയിരുന്നു. അവ രണ്ടും രണ്ട് കന്യാസ്ത്രീകളുടെ ദേഹപരിശോധനകളേ തുടർന്നുള്ള റിപ്പോർട്ടുകളായിരുന്നു. ഒന്ന് മരിച്ച് പോയ ഒരാളുടേതും അടുത്തത് ജീവിച്ചിരിക്കുന്ന (?) ഒരാളുടേതും. തെളിച്ച് പറഞ്ഞാൽ, ഒന്ന് സിസ്റ്റര്‍ അഭയയുടെ മൃതശരീരത്തിൽ നടത്തിയ പൊസ്റ്റുമോർട്ടം പരിശോധനയുടെ റിപ്പോർട്ടും, അടുത്തത്, സിസ്റ്റർ സെഫിയുടെ ശരീരത്തിൽ, എന്ത് പേരിട്ട് വിളിക്കുമെന്ന് പോലും എനിക്ക് ഇപ്പോഴും അറിയാത്ത, ഒരു പരിശോധനയുടെ റിപ്പോർട്ടും. ആദ്യം സിസ്റ്റര്‍ അഭയയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിന്മേലുള്ള "expert" മൊഴികൾ ----------------------------------------------------------- പരേതയുടെ ശരീരത്തിൽ ഉണ്ടായിരുന്ന പരിക്കുകളേപ്പറ്റി പോസ്റ്റ്മോർട്ടം റിപ്പോർട്ടിനേക്കാൾ വിശ്വാസീയത മൃതദേഹം ഫോട്ടോയെടുത്ത ഫൊട്ടോഗ്രാഫറുടെ മൊഴിയിലാണ് എന്ന് പറയുന്ന ഒരു കോടതി വിധിയാണിത്. എന്നാൽ കോടതിയിൽ ഹാജരാക്കപ്പെട്ട പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിലോ ഫോട്ടോകളിലൊ ഒന്നും മൊഴിയിൽ പറയുന്ന മുറിവുകൾ ഇല്ലെങ്കിൽ പോലും കോടതിക്ക് വിശ്വാസം അയാളേയാണ്. കോടതി അലക്ഷ്യം എന്ന ഒരു damocles sword തലയ്ക്ക് മേലുള്ളത് കൊണ്ട് ഇക്കാര്യത്തിൽ ഇതിനപ്പുറം ഒന്നും പറയാന്‍ നിർവ്വാഹമില്ല. #{black->none->b->എന്നാലും ചിലത് പറയാതെ വയ്യാ. }# വിധിയിൽ എടുത്ത് പറയുന്ന ഡോ. കന്തസാമിയുടെ medical depositionൽ നിർണ്ണായയകമായി തീർന്നവ തെറ്റാണെന്ന് നിസ്സംശയം തെളിയിക്കാനും കഴിയും എന്നതും മറ്റൊരു കാര്യം (അക്കാര്യം വേറേ ഒരു പോസ്റ്റിൽ എഴുതാം). എന്തായാലും ഒരു കാര്യം ഉറപ്പിച്ച് പറയാം. വിധി വായിച്ചതിൽ നിന്നും അതിൽ രണ്ട് ഡോക്ടർമാരും പറഞ്ഞിരിക്കുന്ന conclusions കളിൽ മിക്കതും, പ്രത്യേകിച്ചും injury interpretation ന്റെ കാര്യത്തില്‍, തീര്‍ത്തും അശാസ്ത്രീയവും, ചിലതൊക്കെ അപ്പാടെ തെറ്റുകളുമാണ്. ശാസ്ത്രീയതയുടെ അളവ് കോലുകൾ പോയിട്ട് സാമാന്യ ബുദ്ധിയുടെ പരിശോധനകളിൽ പോലും നിലനിൽക്കാത്തവയാണ്. The medical conclusions drawn by the experts with regards to the interpretations of the injuries are either unscientific, or even wrong. Forget scientific scrutiny, they don't even stand the scrutiny of medical common sense. ഇനി, സിസ്റ്റര്‍ സെഫിയുടെ ശരീരത്തിൽ എന്ത് പേരിട്ട് വിളിക്കുമെന്ന് പോലും നിശ്ചയമില്ലാത്ത റിപ്പോർട്ടും അതിന്മേലുള്ള depositionഉം ---------------------------------------------------------- അതിലേക്ക് വരും മുമ്പ് ഒന്ന് രണ്ട് കാര്യങ്ങൾ കൂടി പറയണം. "ശാസ്ത്രീയ" കുറ്റാന്വേഷണ രീതികളെന്ന് അറിയപ്പെടുന്ന മൂന്ന് കാര്യങ്ങളാണ് നുണപരിശോധന (polygraph test), Brain fingerprinting (അതിന്റെ മലയാളം എന്തുവാന്ന് എനിക്കറിയില്ല), പിന്നെ narco analysis. ഇവ മൂന്നിനേ പറ്റിയും വെവ്വേറെ പോസ്റ്റുകൾ ഇടാം. അല്ലെങ്കിൽ ഈ എഴുതുന്നത് വല്ലാതെ നീണ്ട് പോകും. ക്ഷമിക്കുക. ഇതിൽ ആദ്യം പറഞ്ഞ രണ്ട് പരിശോധനകളും objective (വസ്‌തുനിഷ്‌ഠമായ) recordings ഉള്ള പരിശോധനകളാണ്. അവയുടെ വാലിഡിറ്റിയും റിലയബിലിറ്റിയും വേറേ കാര്യങ്ങളാണെങ്കിലും narco analysis എന്ന ഭാവനാത്മകത നിറഞ്ഞ (subjectivity) പരിശോധനകളേക്കാളും inter observer variance കുറവുള്ള പരിശോധനകളാണ്. സത്യം കണ്ടെത്തുന്ന Positive utilityയേക്കാളും നുണ പറയുകയല്ല എന്ന negative result കളാണ് ഇവയേ കൊണ്ട് (polygraph, Brain fingerprinting) ഉപയോഗമുള്ളതെന്ന് ചുരുക്കം. Narco പരിശോധനക്ക് വിധേയയാകുന്നതിന് മുമ്പ് സിസ്റ്റർ സെഫി CBI ആവശ്യപ്പെട്ടത് പ്രകാരം ഈ രണ്ട് പരിശോധനകളിലൂടെയും കടന്ന് പോയിരുന്നു. ഈ രണ്ട് പരിശോധനകളിലും അവരേ അവർക്കെതിരേ ആരോപിക്കപ്പെട്ട കുറ്റകൃത്യവുമായി ബന്ധിപ്പിക്കുവാനുള്ള യാതൈന്നും കിട്ടിയിരുന്നില്ല. അതിലും മതി വരാഞ്ഞിട്ടാണ് CBI ആവശ്യപ്പെട്ടത് കാരണം അവർ narco analysis എന്ന പരിശോധനയ്ക്ക് വിധേയയായത്. നിരന്തരമായ കട്ടിങ്ങിനും എഡിറ്റിങ്ങിനും ശേഷം പോലും (അങ്ങനെ ചെയ്യുന്നതിലൂടെ narco analysis ന്റെ utility അപ്പാടെ തീരുമെങ്കിലും) അതിന്റെ edited ഭാഗങ്ങൾ പൊതു മണ്ഡലത്തില്‍ മാധ്യമങ്ങളിലൂടെ ലീക്ക് ചെയ്ത് അവരെ ഒരു കൊടും കുറ്റവാളിയാക്കി ചിത്രീകരിച്ച് തെറ്റായ ഒരു പൊതു ബോധം നിര്‍മ്മിച്ച് എടുക്കാൻ സാധിച്ചു എന്നത് എടുത്തു പറയുന്നു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fkrishnan.balendran.1%2Fposts%2F10157951804075547&width=500&show_text=true&height=543&appId" width="100%" height="500" style="border:none;overflow:hidden" scrolling="no" frameborder="0" allowTransparency="true" allowFullScreen="true"></iframe> <p> അവസാനം സ്വന്തം നിരപരാധിത്വം തെളിഞ്ഞ് കിട്ടുവാനായി CBI ആവശ്യപ്പെട്ടത് പ്രകാരം അവർ ഏറ്റവും ബ്രൂട്ടലും ഇൻഹ്യൂമനും ഡീഹ്യുമനൈസിങ്ങുമായ virginity test എന്ന പരിശോധനയ്ക്കും സ്വയം വിധേയായി. അവർ അതിനും സമ്മതിച്ചു. കൊള്ളാവുന്ന നീതി ന്യായ വ്യവസ്ഥയുള്ള, ഒരു civilized societyയുള്ള ഒരു രാജ്യത്തും നടത്താത്ത ഒരു പരിശോധനയാണത്. ഒരു സ്ത്രീ, അതും ഒരൂ കന്യാസ്ത്രീ, സ്വന്തം virginity സ്ഥാപിച്ചു കിട്ടുവാനായി ഇത്തരത്തിൽ ലോകത്ത് എവിടെങ്കിലും ഇത് പോലെ ഒരു പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല. തന്റെ നിരപരാധിത്വവും മാനവും സംരക്ഷിച്ച് കിട്ടുവാനായി അവർ ആശ്രയിച്ചത് എന്റെ വിഷയമായ Forensic Medicine നേ ആയിരുന്നു. ഒരു forensic examinationലൂടെ താൻ ഒരു കന്യകയാണെന്ന് തെളിഞ്ഞ് കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറെൻസിക്ക് മെഡിസിൻ മേധാവിയും ഗൈനക്കോളജി വിഭാഗം മേധാവിയും അടങ്ങുന്ന, രണ്ട് വനിതാ ഡോക്ടർമാരുടെ ഒരു "വിദഗ്ദ്ധ" ടീമായിരുന്നു അവരെ പരിശോധിച്ചിരൂന്നത്. പരിശോധനയിൽ അവരുടെ കന്യാചര്‍മ്മം (hymen) കേട്പാടൊന്നും കൂടാതെ അക്ഷതമായി നിലയിൽ കണ്ടിരുന്നു. ഒരു normal intact hymen കാണുമ്പോള്‍ അത് intact ആണെന്ന് പറയുന്നതിനു പകരം അത് surgically repaired hymen-hymenoplasty- ആണെന്ന് ഈ രണ്ടു പേരും കൂടി പറഞ്ഞു. ഇവിടെ ഒരു കാര്യം കൂടി പറയാം. ഈ രണ്ട് പേരും പഠിച്ചത് MBBS degree ആണ്. അത് കഴിഞ്ഞ് ഒരാൾ forensic medicine ലും മറ്റേയാൾ ഗൈനക്കോളജിയിലും ഉപരി പഠനം കഴിഞ്ഞവരാണ്. MBBS course ന്റെ syllabus ലോ, MD Forensic Medicine ന്റെയോ MD Obstetrics & Gynecology കോഴ്സുകളുടെ syllabus ലോ ഇവർ ഈ പരിശോധന ചെയ്ത 2008 വർഷത്തിലോ അതിന് മുമ്പുള്ള കാലത്തോ hymenoplasty എന്ന ശസ്ത്രക്രിയയേ പറ്റി പഠിക്കുന്നില്ല. ഇവർ രണ്ട് പേരും ജീവിതത്തിൽ അന്ന് വരെയോ ഇന്ന് വരെയോ ഒരു hymenoplasty കാണുകയോ, assist ചെയ്യുകയോ, അതേ കുറിച്ച് പഠിക്കുകയോ ചെയ്തിട്ടുള്ളവരവല്ല. Hymenoplasty കഴിഞ്ഞ ഒരൊറ്റയാളേ പോലും ഇവര് രണ്ട് പേരും അന്ന് വരെ കണ്ടിട്ട് പോലും ഇല്ലെന്നും അറിയണം. നിയമത്തില്‍ ഒരു expert witness എന്നാൽ അവർ അഭിപ്രായം പറയുന്ന കാര്യത്തില്‍ അറിവും, നൈപുണ്യവും അനുഭവ പരിചയവും ഉള്ളവരായിരിക്കണം (knowledge, skill and experience). ഒരു hymenoplasty എങ്ങനെയാണ് ചെയ്യുന്നത് എന്ന് പോലും അറിയാത്ത, hymenoplasty കഴിഞ്ഞ ഒരു കേസ് പോലും കണ്ടിട്ടില്ലാത്ത (മിക്കവാറും ഇന്ന് വരേം കണ്ടിട്ടുണ്ടാവില്ല എന്ന് എനിക്ക് ഏതാണ്ട് ഉറപ്പാണ്), hymenoplasty യുടെ steps പോലും അറിയാത്ത രണ്ട് പേര്‍ക്ക് പക്ഷെ ഒരു intact hymen കണ്ടപ്പോ അത് hymenoplasty ചെയ്തതാണെന്ന് പറയാൻ കഴിഞ്ഞു. ഓർക്കണം, സിസ്റ്റർ സെഫി ഒരു Virgin ആണെങ്കിൽ, അവരുടെ hymen intact ആണെങ്കിൽ പിന്നെ അഭയ "കൊല" കേസ് ഇല്ല. "കൊലപാതക" ത്തിന്റെ motive (പ്രേരണ) നമ്മളേ എല്ലാവരേയും already പഠിപ്പിച്ച് വച്ചിരിക്കുകയാണ്, courtesy leaked narco analysis video വഴി !!! ഒരു വാദത്തിന് വേണ്ടി Hymenoplasty നടന്നിരുന്നു എന്ന് പറഞ്ഞാൽ പോലും ഏത് ഡോക്ടർ, എവിടെ വച്ച്, എന്ന് അത് ചെയ്തു എന്നുള്ള basic questions പോലും ചോദിക്കാൻ തോന്നാത്തത് പൊതുജനത്തിന് മാത്രമല്ല എന്നും ഓർക്കണം. നേരത്തെ പറഞ്ഞത് പോലെ, പൊതു സമൂഹത്തിന്റെ മുന്നിൽ അപമാനിതയാക്കി ഏറ്റവും മോശമായി ചിത്രീകരിക്കപ്പെട്ട് നിർത്തപ്പെട്ട ഒരു സ്ത്രീ അവരുടെ നിരപരാധിത്വവും മാനവും അഭിമാനവും വീണ്ടെടുത്ത് കിട്ടാനായി പ്രതീക്ഷ മൊത്തവും അർപ്പിച്ച്ത് എന്റെ വിഷയമായ Forensic Medicineനേ ആയിരുന്നു. ഇവർ കണ്ട സത്യത്തെ തുറന്ന് പറഞ്ഞില്ല എന്ന് മാത്രമല്ല, സത്യത്തെ ദുർവ്യാഖ്യാനം ചെയ്ത്, തങ്ങൾക്ക് പറയാൻ യാതോരു competence ഉം ഇല്ലാത്ത, തെറ്റും അശാസ്ത്രീയവുമായ ഒരു അഭിപ്രായം എഴുതി വച്ചു. അത് കോടതിയിലെത്തുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ തൽപര കക്ഷികൾ ഈ അഭിപ്രായം (Opinion) നേ ഒരു fact ആയി പൊതു മണ്ഡലത്തില്‍ ഇട്ട് അവരേ ഒരു immoral slut ആയും പെരുങ്കള്ളിയാക്കിയും ചിത്രീകരിച്ചു. ഈ കോടതി വിധി വരുന്നതിന് എത്രയോ കാലം മുമ്പ് തന്നെ ഈ നാട്ടിലെ ജനങ്ങൾ ഈ കാര്യങ്ങൾ ഒക്കെ എന്നേ ഉറപ്പിച്ച് കഴിഞ്ഞിരുന്നു. അതല്ലേ സത്യം? പറയൂ….! ആദ്യം പറഞ്ഞിടത്ത് തന്നെ വരാം. ഞാന്‍ ഒരൂ നാസ്തികനാണ്. എന്നേ ദൈവം അനുഗ്രഹിക്കും എന്നേക്കെ ആശിർവദിക്കുന്നവരോടും, നീതി ബോധമുള്ള നിരീശ്വരവാദി എന്നേക്കെ വിളിക്കുമ്പോഴും ഞാനോരു കാര്യം അടിവരയിട്ട് പറയാം. ഒരു വിശ്വാസിയുടെ നീതിബോധമോ ധർമ്മബോധമോ അല്ല എന്റേത്. അത് മനുഷ്യരിലുള്ള വിശ്വാസം മാത്രമാണ്. ഒരു "ചെറിയ വല്യ" ബോധം. അത്രേയൊള്ളു. "മനുഷ്യൻ"... ആ വാക്ക് പറഞ്ഞപ്പോഴാണ് ഒരു കാര്യം കൂടി പറയണം എന്ന് തോന്നിയത്. മനുഷ്യനേ മറ്റ് മൃഗങ്ങളിൽ നിന്ന് വേറിട്ട് നിറുത്തുന്നത് അവന്റെ തലച്ചോറാണ്. അവന്റെ brain. നമ്മുടെയൊക്കെ ഈ brainന് ഒരു കഴിവുണ്ട്. അത് ഓരോന്ന് സങ്കല്പിക്കാനുള്ള കഴിവാണ്. #{black->none->b-> അത് കൊണ്ട് ഞാനൊരു കാര്യം മനുഷ്യരോട് ആവശ്യപ്പെടുന്നു. സന്നദ്ധമാണെങ്കിൽ ഒന്ന് ശ്രമിച്ച് നോക്കൂ… തയ്യാറെങ്കിൽ മാത്രം. ഉറച്ച് പോയ അഭിപ്രായങ്ങളല്ലേ… വർഷങ്ങളായി അങ്ങനെ ധരിച്ച് പോയതല്ലേ…അത് കൊണ്ട് ബുദ്ധിമുട്ടായിരിക്കും. എന്നാലും നമ്മൾ ഒക്കെ മനുഷ്യരല്ലേ…മനുഷ്യർക്ക് മാത്രം ലഭ്യമായ ആ human ability ഒന്ന് ഉപയോഗിച്ച് നോക്കുവാൻ അപേക്ഷിക്കുന്നു. അതിനി എത്ര ബുദ്ധിമുട്ടായാലും. ഒരു നിമിഷത്തേക്ക്… വെറും ഒരു fleeting momentലേക്ക്… നിങ്ങളെന്ന മനുഷ്യന് ഒന്ന് സങ്കൽപ്പിച്ച് നോക്കാൻ കഴിയുമോ… just ഒരു നിമിഷത്തേക്ക് മാത്രം. സിസ്റ്റർ സെഫി ഒരു നിരപരാധിയാണെന്ന്…? Take your time. Imagine she is innocent. പറ്റിയോ? പറ്റിയെങ്കിൽ മാത്രം… ഇനി ഒരു നിമിഷത്തേക്ക് കൂടി. ഒന്ന് കൂടി… ഒരു കാര്യം കൂടി ഒന്ന് സങ്കൽപ്പിക്കു… നമ്മൾ എന്താണ് അവരോട് ചെയതത്? കഴിഞ്ഞ് പന്ത്രണ്ട് വർഷമായി അവർ എങ്ങനെ ജീവിതം കഴിച്ച് കൂട്ടി എന്ന്? അവർ എന്ത് കാരണത്താലാണ് ആത്മഹത്യ ചെയ്യാത്തത് എന്ന്? }# സിസ്റ്റർ സെഫിയുടെ ഒരുമാതിരി എല്ലാ video footage's കാണുന്ന ഒരു ഇമേജ് ഉണ്ട്. അവരുടെ കഴുത്തിൽ തൂക്കിയിട്ടിരിക്കുന്ന ഒരു holy crossൽ എപ്പോഴും അവര്‍ മുത്തം വെച്ച് കൊണ്ടേയിരിക്കും. ആലപ്പുഴ മെഡിക്കൽ കോളേജിൽ വച്ച് ആ brutal examination ന് അവർ വിധേയയായി കിടന്നിരുന്നപ്പോഴും അവർ ആ കുരിശ്ശിൽ അമർത്തി മുത്തം വച്ചാണ് കിടന്നിരുന്നതെന്ന് ഞാൻ കേട്ടറിഞ്ഞിട്ടണ്ട്. ആ മുത്തത്തിൽ അമർന്നിരിക്കുന്നത് അവരുടെ ജീവിതം മാത്രമല്ല. അവരുടെ വിശ്വാസം കൂടിയാണ്. ക്രിസ്തുമതവിശ്വാസത്തിൽ ഏറ്റവും വല്യ പാപമെന്ന ആത്മഹത്യയിൽ നിന്നും അവരെ പിന്തിരിപ്പിക്കുന്നത് അവരുടെ അടിയുറച്ച ദൈവവിശ്വാസമാണ്. മേൽപ്പറഞ്ഞ വരിയിൽ രണ്ട് കന്യാസ്ത്രീകളുടെ ജീവിതങ്ങളുണ്ടെന്നാണ് ഞാനുറച്ച് വിശ്വസിക്കുന്നത്. ഒരു നിരീശ്വരവാദിയായ ഞാൻ വിശ്വാസിയുടെ വിശ്വാസത്തെ അംഗീകരിക്കുന്നു,വീണ്ടും പറയുന്നു. വിശ്വസിക്കണോ വേണ്ടയോ എന്നുള്ളത് ഒരു personal choice ആണ് എന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഒരു ദൈവവിശ്വാസിക്ക് ആ വിശ്വാസം എന്തെങ്കിലും സന്തോഷമോ ധൈര്യമോ കരുത്തോ നൽകുന്നുണ്ടെങ്കിൽ അതില്ലാതാക്കാൻ ഞാൻ മുതിരില്ല. അതിനെതിരെ വാദിക്കാനും വരുന്നില്ല. കാരണം അത് ഒരു നിസ്സഹായ ആയ ഒരു സ്ത്രീയേ… ഒരു മനുഷ്യ സ്ത്രീയുടെ പ്രാണനേ നിലനിർത്തുന്നു. അവരുടെ വിശ്വാസത്തെ അംഗീകരിക്കുന്നു.ഒരു നല്ല വർഷം കടന്ന് വരട്ടെ….എല്ലാവർക്കും നല്ലത് വരട്ടെ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-23-18:36:05.jpg
Keywords: അഭയ കേസ

19113
Category: 1
Sub Category:
Heading: ബെനഡിക്ട് പാപ്പയുടെ സഹോദരന്റെ ഭവനം ഇന്ന് യുക്രൈന്‍ അഭയാര്‍ത്ഥികള്‍ക്ക് അഭയകേന്ദ്രം
Content: റീഗന്‍സ്ബര്‍ഗ്: മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്റെ സഹോദരന്‍ മോണ്‍. ജോര്‍ജ്ജ് റാറ്റ്‌സിംഗര്‍ താമസിച്ചിരുന്ന തെക്കന്‍ ജര്‍മ്മനിയിലെ റീഗന്‍സ്ബര്‍ഗിലെ ഭവനം യുക്രൈന്‍ അഭയാര്‍ത്ഥികളുടെ അഭയകേന്ദ്രമാകുന്നു. 2020 ജൂലൈ 1-ന് തന്റെ 96-മത്തെ വയസ്സിലാണ് മോണ്‍. ജോര്‍ജ്ജ് റാറ്റ്സിംഗര്‍ മരണപ്പെടുന്നത്. അതിന് ശേഷം ഈ ഭവനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. യുക്രൈന്റെ തലസ്ഥാനമായ കീവിന്റെ തെക്ക്-കിഴക്കന്‍ ഭാഗത്തു നിന്നും ഏതാണ്ട് 80 മൈല്‍ അകലെയുള്ള ഹോരിഷ്നി പ്ലാവ്നിയില്‍ നിന്നുള്ള രണ്ടു കുടുംബങ്ങള്‍ക്കാണ് ഈ ഭവനം ഇപ്പോള്‍ അഭയം നല്‍കിയിരിക്കുന്നതെന്നു കാത്തലിക് ന്യൂസ് ഏജന്‍സിയുടെ ജര്‍മ്മന്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സഹോദരന്‍ മരണപ്പെടുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ ഈ ഭവനം സന്ദര്‍ശിക്കുകയും, വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്തിരുന്നു. റീഗന്‍സ്ബര്‍ഗ് രൂപതാധ്യക്ഷന്‍ ബിഷപ്പ് റുഡോള്‍ഫ് വോഡെര്‍ഹോള്‍സെര്‍ കുടുംബങ്ങളെ സന്ദര്‍ശിക്കുകയും, ദൈവമാതാവിന്റെ രൂപം ഉള്‍പ്പെടെയുള്ള ഉപഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തുവെന്ന് രൂപത അറിയിച്ചു. യുക്രൈന്‍ ഓര്‍ത്തഡോക്സ് വൈദികനായ ഫാ. റുസ്ലാന്‍ ഡെനിസിയൂക്കും അദ്ദേഹത്തിന്റെ ഗര്‍ഭിണിയായ പത്നി ഹന്നായും, ബോഗ്ദാന്‍, മരിയ, ഇലിയ എന്നീ മൂന്ന്‍ മക്കളും എഴുപത്തിനാലുകാരിയായ അമ്മൂമ്മക്കും പുറമേ, ഫാ. റുസ്ലാന്റെ ഇടവകാംഗമായ ഗലീന ലിസെന്‍കോയും അവരുടെ പതിമൂന്നുകാരിയായ മകള്‍ അലെക്സാണ്ട്രയുമാണ് ഇപ്പോള്‍ ഈ ഭവനത്തില്‍ താമസിക്കുന്നത്. ഇവരുടെ ഭര്‍ത്താവ് ഹോറിഷ്നി പ്ലാവ്നി യുക്രൈന് വേണ്ടിയുള്ള പ്രതിരോധത്തില്‍ സഹായിക്കുന്നതിനായി നാട്ടില്‍ തന്നെ തുടരുകയാണ്. റൊമാനിയ, ഹംഗറി, ഓസ്ട്രിയ എന്നീ രാജ്യങ്ങള്‍ വഴി 1550 മൈല്‍ പിന്നിട്ടാണ് ഈ കുടുംബങ്ങള്‍ ജര്‍മ്മനിയില്‍ എത്തിയിരിക്കുന്നത്. കുടുംബങ്ങള്‍ക്ക് വേണ്ട പാത്രങ്ങളും, വസ്ത്രങ്ങളും, വീട്ടു സാധനങ്ങളും കുട്ടികള്‍ക്ക് വേണ്ട കളിപ്പാട്ടങ്ങളും സമീപവാസികള്‍ സമ്മാനിച്ചു. ‘കോളേജിയേറ്റ്സ് മൊണാസ്ട്രി ഓഫ് സെന്റ് ജോണ്‍’ ആണ് മോണ്‍. ജോര്‍ജ്ജ് റാറ്റ്സിംഗറിന്റെ ഭവനത്തിന്റെ ഉടമസ്ഥര്‍. കാരിത്താസിന്റെ പ്രാദേശിക ഘടകം വഴിയാണ് ഈ കുടുംബങ്ങള്‍ ഈ ഭവനത്തില്‍ എത്തിയത്. കോള്‍പ്പിംഗ് എന്ന കത്തോലിക്ക സംഘടനയുടെയും, പ്രദേശവാസികളുടെയും സഹായത്തോടെ റീഗന്‍സ്ബര്‍ഗില്‍ കൂടുതല്‍ ഭവനങ്ങള്‍ യുക്രൈന്‍ അഭയാര്‍ത്ഥികള്‍ക്കായി സജ്ജമാക്കി വരികയാണ്. യുദ്ധം ആരംഭിച്ച് ഒരു മാസത്തിനുള്ളില്‍ 36 ലക്ഷം ആളുകള്‍ യുക്രൈനില്‍ നിന്നു പലായനം ചെയ്തുവെന്നാണ് യു.എന്‍ റെഫ്യൂജി ഏജന്‍സി പറയുന്നത്. 2,00,000-ത്തിലധികം അഭയാര്‍ത്ഥികളാണ് ജര്‍മ്മനിയില്‍ എത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 25ന് ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ യുക്രൈനേയും റഷ്യയേയും മാതാവിന്റെ നിര്‍മ്മല ഹൃദയത്തിന് സമര്‍പ്പിച്ച ചടങ്ങില്‍ ബിഷപ്പ് വോഡെര്‍ഹോള്‍സെറും പങ്കെടുത്തിരുന്നു. തൊട്ടടുത്ത ദിവസം റീഗന്‍സ്ബര്‍ഗിലെ കത്തീഡ്രലില്‍ സമാധാനത്തിനായി സംഘടിപ്പിച്ച പ്രാര്‍ത്ഥനാ ശുശ്രൂഷക്കും അദ്ദേഹം നേതൃത്വം വഹിച്ചു. പില്‍ക്കാലത്ത് മോണ്‍. ജോര്‍ജ്ജ് റാറ്റ്സിംഗര്‍ നേതൃത്വം നല്‍കിയിരുന്ന ഗായക സംഘമാണ് പ്രാര്‍ത്ഥന ശുശ്രൂഷയില്‍ ഗാനങ്ങള്‍ ആലപിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-23-20:46:10.jpg
Keywords: ബെനഡി

19114
Category: 10
Sub Category:
Heading: ഭാരതത്തിലെ കുടുംബങ്ങളെ ഇന്ന് ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിക്കും
Content: കോട്ടാര്‍ (തമിഴ്നാട്): ഭാരതത്തിന്റെ പ്രഥമ അല്‍മായ രക്തസാക്ഷി ദേവസഹായം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയതിന്റെ നന്ദി സൂചകമായി ഭാരതത്തിലെ ലത്തീൻ കത്തോലിക്ക മെത്രാൻ സംഘത്തിന്റെ (CCBI) ആഭിമുഖ്യത്തിൽ, ഇന്ന് കൃതജ്ഞത ദിനം ആചരിക്കുമ്പോള്‍ ഭാരതത്തിലെ കുടുംബങ്ങളെ ഈശോയുടെ തിരുഹൃദയത്തിന് സമര്‍പ്പിക്കും. യേശുവിന്റെ തിരുഹൃദയ തിരുനാൾ ദിനം കൂടിയായ ഇന്ന്‍ ജൂൺ 24 വെള്ളിയാഴ്ച രാത്രി 8.30 മുതൽ 9.30 വരെ, വിശുദ്ധ ദേവസഹായത്തെ ഓർത്ത് ദൈവത്തിന് നന്ദിയർപ്പിക്കുമെന്നും, എല്ലാ കുടുംബങ്ങളെയും യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കുമെന്നും മെത്രാന്മാര്‍ നേരത്തെ അറിയിച്ചിരിന്നു. തമിഴ്‌നാട്ടിലെ കോട്ടാറിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ നാമത്തിലുള്ള കത്തീഡ്രൽ ദേവാലയത്തിൽവച്ച് നടക്കുന്ന പ്രാർത്ഥന ശുശ്രൂഷകള്‍ക്ക് മെത്രാൻ സംഘത്തിന്റെ വൈസ് പ്രസിഡന്റും മദ്രാസ്-മൈലാപ്പൂർ അതിരൂപതാധ്യക്ഷനുമായ ആർച്ച് ബിഷപ്പ് ജോർജ് ആന്റണിസ്വാമി ആരംഭം കുറിക്കും. സിസിബിഐയുടെ സെക്രട്ടറി ജനറലും, ഡൽഹി അതിരൂപതാധ്യക്ഷനുമായ ആർച്ച് ബിഷപ്പ് അനിൽ കൂട്ടോ, കോട്ടാർ ബിഷപ്പ് നാസറെൻ സൂസൈ, നാമകരണച്ചടങ്ങുകളുടെ വൈസ് പോസ്റുലേറ്റർ റവ. ഡോ. ജോൺ കുലാണ്ടയി, സിസ്റ്റർ ആനി കുറ്റിക്കാട് എന്നിവർ പ്രാർത്ഥനകൾ നയിക്കും. ബോംബെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് വചനസന്ദേശം നൽകും. പ്രാർത്ഥനാചടങ്ങുകളുടെ മധ്യേ, ഗോവ ദാമൻ അതിരൂപതാധ്യക്ഷൻ, നിയുക്ത കർദ്ദിനാൾ ഫിലിപ്പ് നേരി ഫെറാവോ ഭാരതത്തിലെ എല്ലാ കുടുംബങ്ങളെയും യേശുവിന്റെ തിരുഹൃദയത്തിന് സമർപ്പിക്കും. മധുരൈ ആർച്ച് ബിഷപ്പ് ആന്റണി പപ്പുസാമി നടത്തുന്ന സമാപന പ്രാർത്ഥനയ്ക്ക് ശേഷം, ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലെയോപോൾദോ ജിറെല്ലി ദിവ്യകാരുണ്യ ആശീർവാദം നൽകും. ഭാരത കത്തോലിക്കാസഭയിലെ എല്ലാ കുടുംബങ്ങളോടും പ്രാർത്ഥനകളിൽ പങ്കെടുക്കുവാൻ മെത്രാൻസംഘം ആഹ്വാനം ചെയ്തു. ചടങ്ങുകളും കത്തോലിക്ക ടെലിവിഷൻ ചാനലുകളായ മാധ ടിവി, ശാലോം ടിവി, ഗുഡ്‌നെസ് ടിവി, ഷെക്കെയ്ന ടിവി, ദിവ്യവാണി ടിവി, ആത്മദർശൻ ടിവി, ഇഷ്വാണി ടിവി, സിസിആർ ടിവി, പ്രാർത്ഥന ഭവൻ ടിവി വഴിയും പ്രവാചകശബ്ദം യൂട്യൂബ് ചാനലിലും തത്സമയം സംപ്രേക്ഷണം ചെയ്യും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-24-10:42:27.jpg
Keywords: തിരുഹൃദയ

19115
Category: 18
Sub Category:
Heading: കർഷകരുടെ അടിസ്ഥാനപരമായ മനുഷ്യാവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
Content: കോതമംഗലം: ബഫർ സോൺ സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ ഫലമായുണ്ടായിരിക്കുന്ന ആശങ്കകൾ അകറ്റാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. പ്രശ്ന പരിഹാരത്തിന് സർക്കാരുകളുടെ ഇച്ഛാശക്തിയോടെയുള്ള നിലപാടും സമയ ബന്ധിതമായ തുടർനടപടികളും അത്യാവശ്യമാണെന്നും മാർ മഠത്തിക്കണ്ടത്തിൽ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അടിയന്തരമായി സംസ്ഥാന മന്ത്രിസഭ യോഗം ചേർന്ന് ജനവാസമേഖലകൾ ഉൾപ്പെ ടെ ഒരു കിലോമീറ്റർ ബഫർ സോണായി നിശ്ചയിക്കാൻ തീരുമാനിച്ച 2019 ഒക്ടോബർ 23ലെ മന്ത്രിസഭായോഗ തീരുമാനം പിൻവലിക്കണം. അല്ലെങ്കിൽ ബഫർ സോണിൽ നിന്നു ജനവാസമേഖലകളും കൃഷിഭൂമിയും സഞ്ചാരയോഗ്യമായ വഴികളും 100 ശതമാനവും ഒഴിവാക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിയിൽ പറയുന്നതുപോലെ കേരളത്തിലെ എല്ലാ സംരക്ഷിത പ്രദേശങ്ങളുടെയും വിശദവിവരങ്ങൾ ശേഖരിച്ച്, നിലവിലെ ബഫർ സോൺ പ്രഖ്യാപനവുമായി മുന്നോട്ടുപോയാൽ എത്രത്തോളം ആളുകളുടെ ജീവിതത്തെ സാരമായി ഇതു ബാധിക്കും എന്ന കണക്കുകളും രേഖകളുമായി സംസ്ഥാന സർക്കാർ അപ്പിൽ നൽകണം. കൂടാതെ 1972ലെ വന്യ ജീവി നിയമത്തിലെ സെക്ഷൻ 18 പ്രകാരം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള കേരളത്തിലെ 24 സംരക്ഷിത പ്രദേശങ്ങളുടെയും അതിർത്തി ഒന്നു മുതൽ രണ്ടുവരെ കിലോമീറ്റർ ഉള്ളിലേക്കു മാറ്റി നിശ്ചയിച്ച ബഫർ സോൺ നിലവിലെ വ നത്തിനുള്ളിൽത്തന്നെ ക്രമീകരിക്കുന്നതിനെക്കുറിച്ചു ചിന്തിക്കണം. മലയോര ജനതയെയും കർഷകരെയും ഗുരുതരമായി ബാധിക്കുന്ന ഈ സാമൂഹ്യ പ്ര ശ്നത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കണ്ടില്ലെന്നു നടിക്കുകയോ അവഗണിക്കു കയോ ചെയ്യരുതെന്നും മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ആവശ്യപ്പെട്ടു. അശാസ്ത്രീയവും യാഥാർഥ്യബോധമില്ലാത്തതുമായ ഈ തീരുമാനത്തെ മറികടക്കുവാനും ജനാധിപത്യപരവും നിയമപരവുമായ മാർഗങ്ങൾ കണ്ടുപിടിക്കാനും പ്രാബല്യത്തിൽ കൊണ്ടുവരാനും ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള ഭരണസംവിധാനങ്ങ ൾ മുൻകൈ എടുക്കണം. ഈ തീരുമാനത്തിന്റെ കരിനിഴലിൽ മലയോര മേഖലയിലെ കർഷകർ ഭീതിയിലും ആശങ്കയിലുമാണ്. സ്വന്തം നാട്ടിൽ സമാധാനത്തോടെയും ആത്മവിശ്വാസത്തോടെയും തുടർന്നു ജീവിക്കുവാനുള്ള കർഷകരുടെ അടിസ്ഥാനപരമായ മനുഷ്യാവകാശത്തെ മാനിക്കുവാനും സംരക്ഷിക്കുവാനും ഉദ്യോഗസ്ഥർക്കും സർക്കാരിനും കടമയും ബാധ്യതയും ഉണ്ടെന്ന കാര്യം മറന്നുപോകരുതെന്നും മാർ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു.
Image: /content_image/India/India-2022-06-24-11:22:12.jpg
Keywords: മഠത്തി

19116
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ രാജിവെക്കുവാന്‍ പോകുന്നുവെന്ന പ്രചരണം നിഷേധിച്ച് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി
Content: വത്തിക്കാന്‍ സിറ്റി: ആരോഗ്യപരമായ കാരണങ്ങളാല്‍ ഫ്രാന്‍സിസ് പാപ്പ, രാജിവെക്കുവാന്‍ പദ്ധതിയിടുന്നു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ വെറും കിംവദന്തി മാത്രമാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍. രാജിവെക്കുവാനുള്ള സാധ്യതകളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി, ഇതിനേക്കുറിച്ച് ഒന്നും പറയുവാനില്ലെന്നും, ഇത് വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നുമായിരുന്നു വത്തിക്കാനിലെ രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥന്‍ കൂടിയായ കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്റെ പ്രതികരണം. അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുമായുള്ള ബന്ധം വളര്‍ത്തുന്നത് സംബന്ധിച്ച് ഇറ്റാലിയന്‍ ഗവണ്‍മെന്റ് സംഘടിപ്പിച്ച ‘കൊഓപെറാ’ കോണ്‍ഫറന്‍സുമായി ബന്ധപ്പെട്ടായിരുന്നു കര്‍ദ്ദിനാളിന്റെ പ്രതികരണം. തന്റെ മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമന്റെ പാത പിന്തുടര്‍ന്ന് ഫ്രാന്‍സിസ് പാപ്പ പേപ്പല്‍ സിംഹാസനത്തില്‍ നിന്നും രാജിവെക്കുവാനുള്ള സാധ്യതകളെക്കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി, ഇതിനേക്കുറിച്ച് ഒന്നും പറയുവാനില്ലെന്നും, ഇത് വെറും ഊഹാപോഹങ്ങള്‍ മാത്രമാണെന്നുമായിരുന്നു വത്തിക്കാനിലെ രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനും, സ്റ്റേറ്റ് സെക്രട്ടറിയുമായ കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍ പറഞ്ഞത്. കര്‍ദ്ദിനാളിനു പുറമേ, സമീപകാലത്ത് പാപ്പയുമായി സംസാരിച്ചിട്ടുള്ള എല്ലാവരും ഈ വാര്‍ത്ത ഒരേസ്വരത്തില്‍ നിഷേധിച്ചിരിന്നു. ദൈവം അനുവദിക്കുന്ന കാലത്തോളം പരിശുദ്ധ കത്തോലിക്ക സഭയുടെ തലപ്പത്ത് തുടരുവാനാണ് തന്റെ തീരുമാനമെന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞതായി പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ ബ്രസീലിലെ മെത്രാന്‍മാര്‍ പറഞ്ഞിരിന്നു. പാപ്പ രാജിവെക്കുവാന്‍ പദ്ധതിയിടുന്നു എന്ന വാര്‍ത്ത വ്യാജമാണെന്നാണ് കര്‍ദ്ദിനാള്‍ സമിതിയിലെ പാപ്പയുടെ ഉപദേഷ്ടാവായ കര്‍ദ്ദിനാള്‍ ഓസ്കാര്‍ ആന്‍ഡ്രെസ് റോഡ്രിഗസ് മാരാഡിയാഗയും ജൂണ്‍ 9-ന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിന്നു. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ചിലരുടെ ആഗ്രഹം മാത്രമാണെന്നായിരിന്നു അത്മായ, കുടുംബ, ജീവിതത്തിന് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററിയുടെ തലവനും, പാപ്പയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്ന കര്‍ദ്ദിനാള്‍ കെവിന്‍ ഫാരെലിന്റെ പ്രതികരണം. മുട്ടുകാലിലെ സന്ധിസംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നു മെയ് മാസം മുതല്‍ ഫ്രാന്‍സിസ് പാപ്പ വീല്‍ചെയര്‍ ഉപയോഗിക്കുന്നുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ചത്തെ തന്റെ പൊതു അഭിസംബോധനക്കായി വടിയുടെ സഹായത്താലാണ് പാപ്പ എത്തിയത്. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്നു പാപ്പയുടെ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന തെക്കന്‍ സുഡാന്‍, കോംഗോ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലെ സന്ദര്‍ശന പരിപാടിയും നീട്ടിവെച്ചിരിക്കുകയാണ്.വത്തിക്കാനില്‍ നടക്കുവാനിരിക്കുന്ന കര്‍ദ്ദിനാള്‍മാരുടെ ഉച്ചകോടി ഓഗസ്റ്റ് 27-ലേക്ക് നിശ്ചയിച്ചതും, അതേ മാസം തന്നെ, മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്‍ രാജിവെക്കുന്നതിന് മുന്‍പായി ചെയ്തതുപോലെ സെലസ്റ്റിന്‍ അഞ്ചാമന്‍ പാപ്പയുടെ ശവകുടീരം സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചതും 85 കാരനായ ഫ്രാന്‍സിസ് പാപ്പ രാജിവെക്കുവാന്‍ പദ്ധതിയിടുന്നു എന്ന ഊഹാപോഹങ്ങള്‍ക്ക് ശക്തി പകരുന്നതിന് കാരണമായിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-24-14:30:59.jpg
Keywords: വത്തിക്കാ\

19117
Category: 1
Sub Category:
Heading: മെക്സിക്കന്‍ വൈദികര്‍ക്ക് വിട: കൊല്ലപ്പെട്ടത് ദശാബ്ദങ്ങളായി പാവപ്പെട്ടവര്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിച്ചവര്‍
Content: മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ആയുധധാരിയായ അക്രമിയെ ഭയന്ന്‍ പ്രാണരക്ഷാര്‍ത്ഥം ദേവാലയത്തിനുള്ളിലേക്ക് ഓടിക്കയറിയ അപരിചിതനെ രക്ഷപ്പെടുത്തുവാനുള്ള ശ്രമത്തിനിടയില്‍ കൊല്ലപ്പെട്ട ജെസ്യൂട്ട് സമൂഹാംഗങ്ങളായ രണ്ടു കത്തോലിക്ക വൈദികര്‍ക്ക് രാജ്യം വിട നല്‍കി. വിദൂരഗ്രാമങ്ങളിലെ പാവപ്പെട്ടവരുടെ സഹായത്തിനായി ദശാബ്ദങ്ങളായി തങ്ങളുടെ ജീവിതം സമര്‍പ്പിച്ചവരായിരിന്നു ഈ വൈദികരെന്ന് സഹ പുരോഹിതര്‍ വെളിപ്പെടുത്തി. ഫാ. ജാവിയര്‍ കാംപോസും, ഫാ. ജോവാക്കിന്‍ മോറയുമാണ് ഇക്കഴിഞ്ഞ തിങ്കളാഴ്ച താരഹുമാരയിലെ സെറോകാഹുയിലെ ചെറു ദേവാലയത്തില്‍ വെച്ച് തങ്ങള്‍ രക്ഷിക്കുവാന്‍ ശ്രമിച്ച ടൂറിസ്റ്റ് ഗൈഡിനൊപ്പം വെടിയേറ്റ് കൊല്ലപ്പെട്ടത്. മെക്സിക്കോയിലെ പര്‍വ്വത മേഖലയായ താരഹുമാരയില്‍ ഇപ്പോള്‍ കാണുന്ന തരത്തിലുള്ള റോഡുകള്‍ വരുന്നതിനു മുന്‍പേ തന്നെ പഴയ മോട്ടോര്‍ സൈക്കിളില്‍ പാവപ്പെട്ടവര്‍ക്കിടയില്‍ എത്തി അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞു സേവനം ചെയ്തുവരികയായിരുന്നു ഫാ. ജാവിയര്‍ കാംപോസ്. പക്ഷികളെ അനുകരിക്കുവാനുള്ള കഴിവും, പാട്ടിനോടുള്ള ഇഷ്ടവും അദ്ദേഹത്തിന് ‘ഗാലോ’ എന്ന വിളിപ്പേര് നേടിക്കൊടുത്തു. ഫാ. ജോവാക്കിനും പലപ്പോഴും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പര്‍വ്വത മേഖലയില്‍ ലഹരി മാഫിയ ഓപ്പിയവും, കഞ്ചാവും ഉപയോഗിച്ച് പിടിമുറുക്കുന്ന സാഹചര്യത്തില്‍ മയക്കുമരുന്ന് കടത്തുകാരുടെ അമിതമായ സ്വാധീനത്തെ ചെറുക്കുവാനും ഒരു ധാര്‍മ്മിക ലോകം കെട്ടിപ്പടുക്കുവാനും ഇരുവരും ശ്രമിച്ചുവെന്നും സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ വഴി ഇരുവരും പ്രാദേശിക സമൂഹവുമായി വളരെയേറെ ഇഴുകി ചേര്‍ന്നുകഴിഞ്ഞിരുന്നുവെന്നുമാണ് മറ്റ് പുരോഹിതര്‍ പറയുന്നത്. അനേകര്‍ ഇവരെ ബഹുമാനിച്ചിരുന്നുവെന്നും, അവരുടെ വാക്കുകള്‍ക്ക് സമൂഹത്തില്‍ വലിയ വിലയുണ്ടായിരുന്നുവെന്നും ജെസ്യൂട്ട് വൈദികനായ ഫാ. ജോര്‍ജ്ജ് അറ്റിലാനോ പറഞ്ഞു. മേഖലയിലെ ലഹരി മാഫിയയുടെ സ്വാധീനം ഗൗരവമേറിയ കാര്യമായി മാറിയിരിക്കുകയാണ്. കാര്യങ്ങള്‍ നിയന്ത്രണാധീതമായികൊണ്ടിരിക്കുകയാണെന്നും തങ്ങള്‍ അവസാനമായി സംസാരിച്ചപ്പോള്‍ ഫാ. കാംപോസ് തന്നോട് പറഞ്ഞതായി തെക്കന്‍ മെക്സിക്കോയിലെ ജെസ്യൂട്ട് സുപ്പീരിയറും, ഫാ. കാംപോസിന്റെ സുഹൃത്തുമായ ഫാ. പെഡ്രോ ഹുംബെര്‍ട്ടോ പറഞ്ഞു. കൊല്ലപ്പെട്ട വൈദികരുടെ ജീവന് ഭീഷണി ഉണ്ടായിരുന്നോയെന്ന് ഫാ. പെഡ്രോക്ക് അറിവില്ല. ഇരു വൈദികരുടെയും പ്രായം കണക്കിലെടുത്ത് അവരെ മേഖലയില്‍ നിന്നും മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നുവെങ്കിലും ഇരുവരും വിസമ്മതിക്കുകയായിരുന്നു. .ഇതിനിടെ കൊലയാളിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും മെക്സിക്കന്‍ പ്രസിഡന്റ് ആന്‍ഡ്രെസ് മാനുവല്‍ ലോപ്പാസ് ഒബ്രാഡോര്‍ പറഞ്ഞു. നോറിയല്‍ പോര്‍ട്ടില്ലോ ഗില്‍ അഥവാ ‘എല്‍ ചുവേക്കോ’ എന്നറിയപ്പെടുന്ന വ്യക്തിയെ തേടിയുള്ള “വാണ്ടഡ്” പോസ്റ്ററുകള്‍ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇയാളെ കാണിച്ചുതരുന്നവര്‍ക്ക് 25000 ഡോളറാണ് പ്രതിഫലം നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ഫാ. കാംപോസും, മോറയും ഉള്‍പ്പെടെ ഏഴ് വൈദികര്‍ മെക്സിക്കോയില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നു സഭയുടെ മള്‍ട്ടി മീഡിയ സെന്റര്‍ വ്യക്തമാക്കിയിരിന്നു. അക്രമത്തെ തങ്ങള്‍ വകവെക്കില്ലെന്നും മെക്സിക്കോയിലെ തങ്ങളുടെ മിഷണറി പ്രവര്‍ത്തനങ്ങള്‍ ധൈര്യപൂര്‍വ്വം മുന്നോട്ട് കൊണ്ടുപോവുമെന്നുമായിരുന്നു മെക്സിക്കോയിലെ ജെസ്യൂട്ട് സമൂഹത്തിന്റെ തലപ്പത്തിരിക്കുന്ന ലൂയിസ് ജെറാര്‍ഡോ മോറോയുടെ പ്രതികരണം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-24-16:33:43.jpg
Keywords: മെക്സി

19118
Category: 24
Sub Category:
Heading: മുൻവിധികളെ തോൽപ്പിച്ച ഇടക്കാലവിധി
Content: മൂന്ന് പതിറ്റാണ്ടിലേറെ പഴക്കമുള്ളതും കേരള ചരിത്രത്തിൽ ഏറ്റവും വലിയ വിവാദമായി മാറിയതുമായ അഭയ കേസ് അതിന്റെ പരിസമാപ്തിയിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ചിലർ കാലങ്ങൾക്കൊണ്ട് കെട്ടിച്ചമച്ച കഥകളൊന്നും സാമാന്യയുക്തിക്ക് നിരക്കുന്നതല്ല എന്ന ഹൈക്കോടതി വിലയിരുത്തൽ ഒരുപാടുപേർക്ക് വളരെയേറെ ആശ്വാസപ്രദമാണ്. കാരണം, കെട്ടുകഥകൾക്ക് പിന്നിൽ മറഞ്ഞുകിടന്ന വാസ്തവങ്ങൾ പലപ്പോഴായി തിരിച്ചറിഞ്ഞ അനേകർ നമുക്കിടയിൽത്തന്നെ ഉണ്ടായിരുന്നു. യാഥാർത്ഥ്യങ്ങൾ ഒരിക്കലും വെളിച്ചത്ത് വരാതിരിക്കാനും ചർച്ചയാകാതിരിക്കാനും ചിലർ തന്ത്രപൂർവ്വം നടത്തിയിരുന്ന ഇടപെടലുകൾ ഇതുവരെ ഒരു പരിധിവരെ വിജയിച്ചിരുന്നെങ്കിലും ഇനി അതുണ്ടാവാനിടയില്ല എന്നതിന്റെ ലക്ഷണമാണ് കഴിഞ്ഞ മണിക്കൂറുകളിൽ കാണപ്പെടുന്നതും ഈ വിഷയത്തിൽ പതിവില്ലാത്തതുമായ ശാന്തത. ഞങ്ങളിൽ ഒരു സഹോദരിയുടെ ദൗർഭാഗ്യകരവും വേദനാജനകവുമായ വേർപാടിനെ ഒരിക്കലും ഉണങ്ങാത്ത മുറിവാക്കി മാറ്റുകയും, വളരെ തന്ത്രപൂർവ്വം സന്യാസത്തിനും സഭയ്ക്കും എതിരായ ആയുധമാക്കി പരുവപ്പെടുത്തി എടുക്കുകയും ചെയ്തത് ചിലരുടെ സ്ഥാപിത താൽപ്പര്യങ്ങളും ഗൂഢലക്ഷ്യങ്ങളുമാണ് എന്നുള്ളത് നിസ്തർക്കമാണ്. തിന്മയ്ക്ക് പ്രാമുഖ്യം ലഭിച്ചു കഴിഞ്ഞിരിക്കുന്ന ഈ ലോകത്തിൽ അതിന്റെ വക്താക്കൾ ഏറ്റവുമധികം ഭയക്കുന്നത് എന്തിനെയാണോ, അതിനെതിരെ നീക്കങ്ങൾ നടത്താൻ ഏറ്റവും ഫലപ്രദമായ ആയുധമെന്ന് ഈ സംഭവത്തെ അവർ തിരിച്ചറിയുകയും ഉപയോഗപ്പെടുത്തുകയും ചെയ്തു എന്നുള്ളതാണ് വാസ്തവം. മുഖ്യധാരാ മാധ്യമങ്ങളും, ആനുകാലിക പ്രസിദ്ധീകരണങ്ങളും മുതൽ ഓൺലൈൻ മാധ്യമങ്ങളും, സോഷ്യൽമീഡിയയും വരെ കഴിഞ്ഞ കുറെ കാലങ്ങളായി പ്രചരിപ്പിച്ചുകൊണ്ടിരുന്ന നിറംപിടിപ്പിച്ച കഥകളുടെ പാരമ്പരകളാണ് മനുഷ്യ മനസുകളെ ഇത്രമാത്രം വലിയ മുൻധാരണകളിൽ ഉറപ്പിച്ചത്. കത്തോലിക്കാ സഭയുടെ വൈദികരോടും സന്യാസത്തോടുമുള്ള വിരോധവും ശത്രുതയും തീർക്കാനും സർക്കുലേഷൻ വർദ്ധിപ്പിക്കാനും പലരും ഈ വിഷയത്തെ ആയുധമാക്കുകയും വിവാദമാക്കി നിലനിർത്തുകയും ചെയ്തു. വലിയ രീതിയിലുള്ള രാഷ്ട്രീയ മുതലെടുപ്പുകളും ഈ കേസിന്റെ ഭാഗമായി നടന്നിട്ടുണ്ട്. കൂടുതൽ വിവാദമാകമായിരുന്ന പലതിനെയും മറച്ചുവയ്ക്കാനുള്ള മാർഗ്ഗമായും പലപ്പോഴും അഭയാ കേസ് വാർത്തകളിൽ നിറഞ്ഞു. നിക്ഷിപ്ത താല്പര്യക്കാരുടെ പല രീതിയിലുള്ള ഇടപെടലുകൾ ഇത്രമാത്രം സങ്കീർണ്ണമാക്കി മാറ്റിയ മറ്റൊരു കേസ് ഒരുപക്ഷെ ചരിത്രത്തിലുണ്ടാവില്ല. #{blue->none->b->വിദഗ്ധ വിശകലനങ്ങളെ വെല്ലുവിളിച്ച സിബിഐ നിഗമനങ്ങൾ }# ജസ്റ്റിസ് ഹേമയുടെ 2009ലെ വിധിന്യായം മുതൽ, പിന്നീടിങ്ങോട്ട് പലപ്പോഴായുണ്ടായ വിവിധ സംഭവ വികാസങ്ങളും പഠനങ്ങളും വിശകലനങ്ങളും കുറ്റാരോപിതരുടെ നിരപരാധിത്വം വ്യക്തമാക്കുന്നവയായിരുന്നു. എങ്കിലും, മുൻവൈരാഗ്യം കൊണ്ടെന്നതുപോലെ അന്വേഷണ ഉദ്യോഗസ്ഥരും മാധ്യമങ്ങളും അവരെ നിഷ്ടൂരമായി വേട്ടയാടിക്കൊണ്ടിരുന്നു. കുറ്റം സ്ഥാപിക്കാൻ പര്യാപ്തമായ യാതൊരു തെളിവുകളും സാക്ഷിമൊഴികളും ലഭ്യമല്ലാതിരുന്നിട്ടും അവയെല്ലാം വ്യാജമായുണ്ടാക്കി സിബിഐ കേസുമായി മുന്നോട്ടുപോയി. പൊതുജനവും സോഷ്യൽമീഡിയയും മുഖ്യധാരാ മാധ്യമങ്ങളും ഇത്രമാത്രം വേട്ടയാടുകയും അവഹേളിക്കുകയും ചെയ്ത മറ്റാരെങ്കിലും ലോകത്ത് എവിടെയെങ്കിലും ഇന്ന് ജീവിച്ചിരിക്കുന്നുണ്ട് എന്ന് കരുതാനാവില്ല. അത്രമാത്രമാണ് കുറ്റാരോപിതർ നേരിട്ട ദുരനുഭവങ്ങൾ. 2020 ഡിസംബറിൽ ശിക്ഷ വിധിച്ചുകൊണ്ട് സിബിഐ കോടതി പുറപ്പെടുവിച്ച വിധിന്യായത്തെ യുക്തിഭദ്രമായി വിശകലനം ചെയ്ത ഒരു മുൻ ഹൈക്കോർട്ട് ജഡ്ജ് ആമുഖമായി പറഞ്ഞത് പൂർണ്ണമായും കെട്ടിച്ചമയ്ക്കപ്പെട്ട ആരോപണങ്ങൾ മാത്രം ഉപയോഗിച്ചുകൊണ്ട് നിയമവിരുദ്ധമായി എപ്രകാരം നിരപരാധികളെ കെണിയിൽ പെടുത്താമെന്ന് വരും തലമുറയ്ക്ക് പഠിക്കാനുള്ള പാഠപുസ്തകമായി ആ വിധി ഭാവിയിൽ ഉപയോഗിക്കപ്പെടുമെന്നാണ്. ആ അർത്ഥത്തിൽ നിയമപഠന രംഗത്ത് ആ വിധി ഒരു മുതൽക്കൂട്ടാണെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. സാക്ഷിമൊഴികളിലും, തെളിവുകളിലും, കണ്ടെത്തലുകളിലും തുടങ്ങി എല്ലാത്തിലും പൊരുത്തക്കേടുകൾ മാത്രമുണ്ടായിട്ടും, വിശ്വാസയോഗ്യമായ യാതൊന്നും കുറ്റാരോപിതർക്കെതിരെ ഉയർത്തിക്കാണിക്കാൻ ഇല്ലാതിരുന്നിട്ടും സിബിഐയുടെ വാദഗതികളെ മുഖവിലയ്‌ക്കെടുത്ത് സിബിഐ കോടതി അവർക്ക് ശിക്ഷ വിധിക്കുകയാണുണ്ടായത്. ഇത്രയധികം താളപ്പിഴകളും പാകപ്പിഴകളുമുള്ള ഒരു വിധി മുമ്പൊരിക്കലും ഉണ്ടായിട്ടുണ്ടാകാനിടയില്ല എന്നും നിയമ വിദഗ്ധനും അദ്ധ്യാപകനുമായ മുൻ ജസ്റ്റിസ് അന്ന് വിലയിരുത്തി. യുക്തിയുടെ വെളിച്ചത്തിൽ കാഴ്ചകളെയും കേഴ്‌വികളെയും വിശകലനം ചെയ്യാൻ ശേഷിയുള്ള സകലരും ജാതി മത രാഷ്ട്രീയ ഭേദമന്യേ അവരുടെ നിരപരാധിത്വത്തിൽ ഉറച്ചുവിശ്വസിച്ചിരുന്നു. താനൊരു ദൈവവിശ്വാസിയല്ല എന്ന് ആമുഖമായി പറഞ്ഞ, ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക്ക് സർജൻ ഡോ. കൃഷ്ണൻ ബാലേന്ദ്രനാണ് ശാസ്ത്രീയമായിത്തന്നെ ഈ വിധിയ്ക്കെതിരെയുള്ള വിലയിരുത്തലുകളുമായി രംഗപ്രവേശം ചെയ്തവരിൽ പ്രധാനി. അതേ മെഡിക്കൽ കോളേജിൽ വച്ച് ഇതേ കേസുമായിബന്ധപ്പെട്ട് മുമ്പ് നടന്ന വൈദ്യ പരിശോധനകളിൽ സത്യവും നീതിയും കുഴിച്ചുമൂടപ്പെട്ടു എന്നും നീതിമാന്മാരെ കുറ്റവാളികളാക്കി മുദ്രകുത്തി എന്നും അദ്ദേഹം സ്ഥാപിക്കുകയുണ്ടായി. ഡോ. കൃഷ്ണൻ ബാലേന്ദ്രൻ ഉൾപ്പെടെയുള്ള അനേകരിൽനിന്നുയർന്ന സ്വരം മനഃസാക്ഷിയുടെ തുറന്നുപറച്ചിലായിരുന്നു. കന്യാത്വ പരിശോധനയിൽ കന്യകയാണെന്ന് തെളിഞ്ഞതിനാൽ അക്കാലത്ത് ആർക്കും കേട്ടുകേൾവി പോലുമില്ലാത്ത ഹൈമനോപ്ലാസ്റ്റി നടത്തപ്പെട്ടു എന്ന വാദം ഉയർത്തുകയും അത് അവഹേളനപരമായ ചർച്ചകൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. ഒരു സ്ത്രീയുടെ അഭിമാനത്തിനും അവളുടെ ശുദ്ധതയ്ക്കും വിലപറഞ്ഞുകൊണ്ട് അത്യന്തം ഹീനമായ ഭാഷയിൽ ഒരു വലിയ ജനക്കൂട്ടം അവളെ കല്ലെറിഞ്ഞുകൊണ്ടിരുന്നു. തനിക്ക് ഏറ്റെടുക്കേണ്ടിവന്ന അപമാനഭാരം അവളെ ആത്മഹത്യയിലേക്ക് എത്തിക്കാതിരുന്നതിന് കാരണമായി ഡോ. കൃഷ്ണൻ ബാലേന്ദ്രൻ തിരിച്ചറിഞ്ഞത് സദാ ആ കരങ്ങളിൽ മുറുകെ പിടിച്ചുകൊണ്ടിരുന്ന ക്രൂശിതരൂപവും ദൈവവിശ്വാസവുമാണ്. അതുതന്നെയായിരുന്നു വാസ്തവവും. ഇത്രമാത്രം പരസ്യമായി അവഹേളിക്കപ്പടുകയും മാനസികമായി പീഡിപ്പിക്കപ്പെടുകയും ചെയ്തിട്ടുള്ള മറ്റൊരു സ്ത്രീ ആധുനിക ലോകചരിത്രത്തിൽ തന്നെ ഉണ്ടായിരിക്കാനിടയില്ല. ഒന്നാലോചിച്ചാൽ, മനഃസാക്ഷിയുള്ള ആർക്കും വാസ്തവം വ്യക്തമാകാനിടയുള്ള ദുരാരോപണങ്ങളാണ് പതിറ്റാണ്ടുകളായി അവർക്കെതിരെ ഉയർന്നിരുന്നത്. എന്നിട്ടും, ആൾക്കൂട്ടം അവളെ തെറ്റുകാരിയായി മാത്രം കണ്ടു. അത്രമാത്രമായിരുന്നു മാധ്യമങ്ങളുടെയും സോഷ്യൽമീഡിയയുടെയും ദുഃസ്വാധീനം. #{blue->none->b->ഇടക്കാലവിധിയിലെ പരാമർശങ്ങൾ }# കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഇടക്കാല ഉത്തരവിൽ മേൽപ്പറഞ്ഞ വൈദ്യശാസ്ത്ര നിഗമനങ്ങളുടെ യുക്തിരാഹിത്യം ചോദ്യം ചെയ്യപ്പെടുന്നുണ്ട്. മാത്രമല്ല, മോഷ്ടാവായ അടയ്ക്കാ രാജുവിന്റെ അവിശ്വസനീയമായ സാക്ഷിമൊഴിയെ പ്രധാന സാക്ഷിമൊഴിയായി സ്വീകരിച്ചതിനെയും, കളർകോട് വേണുഗോപാൽ തന്റെ മുന്നിൽ കുറ്റാരോപിതനായ വൈദികൻ വെളിപ്പെടുത്തി എന്ന രീതിയിൽ കൊടുത്ത മൊഴിയെയും ഹൈക്കോടതി മുഖവിലയ്ക്ക് എടുത്തിട്ടില്ല. പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ കാണാത്ത പരിക്ക് ഫോട്ടോഗ്രാഫർ കണ്ടു എന്ന തെളിവില്ലാത്ത മൊഴിയും, ഇല്ലാത്ത കോടാലിയുടെ കൈപ്പിടികൊണ്ട് തലയ്ക്ക് അടിച്ചു എന്ന കണ്ടെത്തലും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. അതായത്, കുറ്റാരോപിതർ തെറ്റുകാരാണ് എന്ന് സ്ഥാപിക്കുന്നതിനായി സിബിഐ വർഷങ്ങൾ അധ്വാനിച്ച് സൃഷ്ടിച്ചെടുത്ത ഒന്നുംതന്നെ ഹൈക്കോടതിക്ക് മുന്നിൽ വിശ്വാസയോഗ്യമല്ല. ഇത്രമാത്രം വ്യക്തതയോടെ 2020ലെ വിധിയിലെ കാപട്യം വെളിപ്പെടുത്തപ്പെട്ടിട്ടും അവരുടെ നിരപരാധിത്വം അംഗീകരിക്കുവാൻ ഒരു ശരാശരി മലയാളി തയ്യാറായിട്ടില്ല എന്നുള്ളതാണ് ദൗർഭാഗ്യകരം. വേണ്ടത്ര പ്രാധാന്യത്തോടെ യഥാർത്ഥ ആശയങ്ങൾ ജനങ്ങൾക്ക് മുന്നിലെത്തിക്കാൻ തയ്യാറായ മാധ്യമങ്ങളും വിരളം. പല മാധ്യമങ്ങളും തെറ്റിദ്ധാരണാജനകമായ തലക്കെട്ടുകളോടും ഉള്ളടക്കങ്ങളോടും കൂടിയാണ് ഈ ഇടക്കാലവിധിയിലെ പരാമർശങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായത്. കൃത്രിമമായി ഉണ്ടാക്കിയ തെളിവുകളും സാക്ഷിമൊഴികളുമാണ് എന്ന വ്യക്തമായ സൂചന ലഭിച്ചിരിക്കുന്നതിലൂടെ കേസ് കെട്ടിച്ചമച്ചതാണ് എന്ന വസ്തുത വ്യക്തമായെങ്കിലും, തെളിവുകൾ അപര്യാപ്തമാണ് എന്ന ദുർബലമായ ആശയം ഉയർത്തിപ്പിടിച്ച് ഈ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമങ്ങളുണ്ട്. സ്വാഭാവികമായ ജാമ്യവ്യവസ്ഥകൾക്ക് അമിത പ്രാധാന്യം കൊടുത്ത് മറ്റെല്ലാം അവഗണിച്ച മാധ്യമങ്ങളുണ്ട്. സിബിഐ പ്രോസിക്യൂട്ടർ ആയിരുന്ന അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പരിചയമില്ലാത്തയാളാണെന്നും, സിബിഐ ഈ കേസിൽ ഒത്തുകളിച്ചെന്നും ആരോപിച്ച ജോമോൻ പുത്തൻപുരയുടെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് വലിയ പ്രാധാന്യം കൊടുത്ത മാധ്യമങ്ങളുണ്ട്. സഭാ വിരുദ്ധ ക്രൈസ്തവ വിരുദ്ധ ശക്തികളുടെ ശക്തമായ സ്വാധീനം ഈ കേസുമായി ബന്ധപ്പെട്ട സോഷ്യൽമീഡിയ പ്രചരണങ്ങളിൽ ദൃശ്യമാണ്. തികഞ്ഞ അവാസ്തവങ്ങൾ പ്രചരിപ്പിച്ചുകൊണ്ടും കുറ്റാരോപിതരെ വീണ്ടും അവഹേളിച്ചുകൊണ്ടും സന്തോഷിക്കുന്ന ആൾക്കൂട്ടങ്ങളെയും ചില ഗ്രൂപ്പുകളെയും സാമൂഹ്യമാധ്യമങ്ങളിൽ കാണാം. മുമ്പെന്നതുപോലെ ഇന്നും അത്തരക്കാർക്ക് ഈ വിഷയം സഭയെയും ക്രൈസ്തവ വിശ്വാസത്തെയും അവഹേളിക്കാനുള്ള ആയുധമാണ്. അനതിവിദൂര ഭാവിയിൽ ഈ കേസിൽ പ്രതികളാക്കപ്പെട്ടവരെ കോടതി നിരുപാധികം വിട്ടയക്കും എന്ന് ഉറപ്പാണ്. കാരണം, ആത്യന്തികമായ വിജയം സത്യത്തിനും നീതിക്കുമായിരിക്കും. എങ്കിലും, ഒരു കൂട്ടർ തങ്ങളുടെ ആരോപണങ്ങൾ ആവർത്തിച്ചുകൊണ്ടും അവഹേളനങ്ങൾ തുടർന്നുകൊണ്ടുമിരിക്കും എന്ന് നിശ്ചയം. പക്ഷെ, കുരിശിലും കുരിശിൽ കിടന്നവനിലുമുള്ള വിശ്വാസം അതിനെയും അതിജീവിക്കാൻ അവരെ പ്രാപ്തരാക്കുമെന്ന് നിശ്ചയം.
Image: /content_image/SocialMedia/SocialMedia-2022-06-24-17:53:14.jpg
Keywords: അഭയ കേസ്

19119
Category: 13
Sub Category:
Heading: വൈദികര്‍ കഠിനമായ വിധികർത്താക്കളാകരുത്, സ്നേഹമുള്ള പിതാക്കന്മാരാകുക: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വൈദികര്‍ വിശ്വാസികളുടെ ഇടയില്‍ കഠിനമായ വിധികർത്താക്കളാകരുതെന്നും സ്നേഹമുള്ള പിതാക്കന്മാരാകണമെന്നും ഓര്‍മ്മിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ. വൈദികരുടെ വിശുദ്ധീകരണത്തിനായുള്ള ഇരുപതാമത് ആഗോള പ്രാർത്ഥന ദിനത്തിനോട് അനുബന്ധിച്ച് ഇന്നു ജൂൺ ഇരുപത്തിനാലാം തിയതി ട്വിറ്ററില്‍ പങ്കുവെച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ഓര്‍മ്മിപ്പിച്ചത്. വൈദികര്‍ ദൈവത്തിന്റെ ക്ഷമയുടെയും കരുണയുടെയും തളരാത്ത ശുശ്രൂഷകരായിരിക്കണമെന്നു പാപ്പ ഉദ്ബോധിപ്പിച്ചു. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Dear priests, be patient with the faithful, always ready to encourage them. Be untiring ministers of God’s forgiveness and mercy. Never be harsh judges, but loving fathers.</p>— Pope Francis (@Pontifex) <a href="https://twitter.com/Pontifex/status/1540296175873511425?ref_src=twsrc%5Etfw">June 24, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ''പ്രിയ വൈദികരേ, വിശ്വാസികളോട് ക്ഷമയോടെയിരിക്കുക, അവരെ പ്രോത്സാഹിപ്പിക്കാൻ എപ്പോഴും തയ്യാറാവുക. ദൈവത്തിന്റെ ക്ഷമയുടെയും കരുണയുടെയും തളരാത്ത ശുശ്രൂഷകരായിരിക്കുക. ഒരിക്കലും കഠിനമായ വിധികർത്താക്കളാകരുത്, പക്ഷേ സ്നേഹമുള്ള പിതാക്കന്മാരാകുക''- പാപ്പയുടെ ട്വീറ്റില്‍ പറയുന്നു. ഇറ്റാലിയൻ, ഇംഗ്ലീഷ്, സ്പാനിഷ്, പോർച്ചുഗീസ്, ജർമ്മൻ ഭാഷകളിൽ പാപ്പ തന്റെ ട്വിറ്റർ സന്ദേശം പങ്കുവെച്ചിട്ടുണ്ട്. 2002-ൽ അന്നത്തെ പാപ്പയായിരിന്ന വിശുദ്ധ ജോൺ പോൾ രണ്ടാമനാണ് യേശുവിന്റെ തിരുഹൃദയ തിരുനാള്‍ ദിനം വൈദികരുടെ വിശുദ്ധീകരണത്തിനായുള്ള ആഗോള പ്രാര്‍ത്ഥന ദിനമായി ആചരിക്കുന്ന പതിവിന് തുടക്കമിട്ടത്. ഈ ദിവസം, തങ്ങളുടെ വിളിയുടെ ദാനത്തെക്കുറിച്ച് പ്രാർത്ഥനാപൂർവ്വം ചിന്തിക്കാൻ സഭ വൈദികരെ ഉദ്ബോധിപ്പിക്കുന്നു. ക്രിസ്തുവിനോടും അവിടുത്തെ സഭയോടും വിശുദ്ധിയോടെയും വിശ്വസ്തതയോടെയും സേവനം ചെയ്യുവാന്‍ എല്ലാ വൈദികര്‍ക്കും വേണ്ടി പ്രാർത്ഥിക്കാൻ ഈ ദിവസത്തില്‍ വിശ്വാസി സമൂഹത്തെയും തിരുസഭ ക്ഷണിക്കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-24-18:41:49.jpg
Keywords: പാപ്പ, വൈദിക

19120
Category: 10
Sub Category:
Heading: ഭ്രൂണഹത്യ അവകാശമല്ല; തിരുഹൃദയ തിരുനാള്‍ ദിനത്തില്‍ ചരിത്രം കുറിച്ച വിധിയുമായി യുഎസ് സുപ്രീം കോടതി
Content: വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയിലെ പ്രോലൈഫ് സമൂഹം ഏറെ പ്രതീക്ഷയോടെ, പ്രാര്‍ത്ഥനയോടെ കാത്തിരിന്ന ആ വിധി ഒടുവില്‍ ഫലത്തില്‍. ഭ്രൂണഹത്യ നിയമവിധേയമാക്കിയ റോ വേഴ്സസ് വേഡ് കേസിലെ വിധി അമേരിക്കൻ സുപ്രീംകോടതി റദ്ദാക്കി. അമേരിക്കൻ വനിതകൾക്ക് യാതൊരു നിയമ തടസവും കൂടാതെ ഭ്രൂണഹത്യ നടത്താൻ ഭരണഘടനാപരമായി അവകാശമുണ്ടെന്നു പ്രഖ്യാപിച്ച റോ വേഴ്സസ് വേഡ് കേസിൽ 1973-ൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവാണ് ഇന്നലെ അസാധുവാക്കപ്പെട്ടത്. ഇതോടെ ഭ്രൂണഹത്യ സംബന്ധിച്ച അനുമതി ഫെഡറൽ സർക്കാരിൽനിന്ന് സംസ്ഥാന സർക്കാരുകൾക്കു ലഭിച്ചു. അമേരിക്കയിലെ ആകെ 50 സംസ്ഥാനങ്ങളിൽ പകുതിയും ഗർഭഛിദ്രം വിലക്കുന്ന നിയമങ്ങൾ നടപ്പാക്കുമെന്നാണ് റിപ്പോർട്ട്. 13 സംസ്ഥാനങ്ങൾ നേരത്തേതന്നെ ഇത്തരം നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. സുപ്രീംകോടതി വിധിയോടെ ഇവയെല്ലാം പ്രാബല്യത്തിലാകും. മറ്റ് അനേകം സംസ്ഥാനങ്ങളിലും വിധി ഉടന്‍ പ്രാബല്യത്തിലാകും. സുപ്രീം കോടതിയിലെ 6 ജഡ്ജിമാർ വിധിയെ അനുകൂലിച്ചപ്പോൾ മൂന്നുപേർ എതിർത്ത് വോട്ട് ചെയ്തു. ഭ്രൂണഹത്യ വിഷയത്തിൽ തീരുമാനമെടുക്കുന്നതിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലെ പൗരന്മാരെ ഭരണഘടന വിലക്കുന്നില്ലെന്ന് കോടതിയുടെ വിധി പ്രസ്താവനയിൽ പറഞ്ഞു. റോ വേഴ്സസ് വേഡ് കേസിലെ വിധി ഈ അവകാശം അപഹരിച്ചുവെന്നും കോടതി നിരീക്ഷിച്ചു. അന്ന് എടുത്ത തീരുമാനങ്ങൾ റദ്ദാക്കുന്നുവെന്നും, അധികാരം ജനങ്ങൾക്കും, അവർ തെരഞ്ഞെടുത്തവർക്കും തിരികെ നൽകുന്നുവെന്നും കോടതി പ്രസ്താവിച്ചു. ജസ്റ്റിസ് സാമുവേൽ അലീറ്റോയാണ് കോടതി വിധി എഴുതിയത്. ജസ്റ്റിസ് ക്ലാരൻസ് തോമസ്, ജസ്റ്റിസ് ആമി കോണി ബരറ്റ്, ജസ്റ്റിസ് ജോൺ റോബോട്ട്സ്, ജസ്റ്റിസ് ബ്രറ്റ് കവന്ന, ജസ്റ്റിസ് നീൽ ഗോർസുച്ച് എന്നീ ജഡ്ജിമാരാണ് വിധിക്ക് അനുകൂലമായി വോട്ട് ചെയ്തത്. ഭ്രൂണഹത്യ നിയമവിരുദ്ധം ആക്കുന്നില്ല, മറിച്ച് ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കാൻ വേണ്ടി സംസ്ഥാനങ്ങൾക്ക് നിയമപരമായ തടസ്സങ്ങൾ മാറിക്കിട്ടും എന്നതാണ് വിധിയെ പ്രസക്തമാക്കുന്നത്. ഈശോയുടെ തിരുഹൃദയ തിരുനാള്‍ ദിനമായ ഇന്നലെ തന്നെയാണ് വിധി പ്രസ്താവം ഉണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. 1973 മുതൽ അമേരിക്കയില്‍ ഭ്രൂണഹത്യയ്ക്കെതിരെ പോരാടുന്ന കത്തോലിക്ക സഭയ്ക്കും, പ്രോലൈഫ് സംഘടനകൾക്കും വലിയ ആഹ്ലാദം പകരുന്നതാണ് ഇന്നത്തെ സുപ്രീംകോടതി വിധി. വിധിയെ സ്വാഗതം ചെയ്തുകൊണ്ട് അമേരിക്കൻ മെത്രാൻ സമിതി പ്രസ്താവന ഇറക്കി. ജീവനും, സ്വാതന്ത്ര്യത്തിനും, സന്തോഷത്തിനും വേണ്ടിയുള്ള ദൈവം നൽകിയ അവകാശവുമായി ഓരോ മനുഷ്യരും സമത്വത്തോടുകൂടിയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന സത്യത്തിൻ മേലാണ് അമേരിക്ക ജന്മം എടുത്തതെന്ന് ആർച്ച് ബിഷപ്പ് ജോസ് ഗോമസും, ആർച്ച് ബിഷപ്പ് വില്യം ലോറിയും സംയുക്തമായി ഒപ്പു വച്ച് പ്രസ്താവനയിൽ പറയുന്നു. നിഷ്കളങ്ക ജീവൻ എടുക്കുന്നത് നിയമവിധേയവും, സാധാരണവുമാക്കിയ റോ വേഴ്സസ് വേഡ് കേസിലെ വിധി ആ സത്യത്തെ നിഷേധിക്കുന്നതായിരുന്നു. സമൂഹത്തിന്റെ നാനാതുറകളിലുള്ള എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കാത്ത അത്രയും അമേരിക്കക്കാരുടെ പ്രാർത്ഥനയുടെയും, ത്യാഗത്തിന്റെയും, പരിശ്രമങ്ങളുടെയും ഫലമാണ് ഈ വിധിയെന്നും മെത്രാന്മാർ കൂട്ടിച്ചേർത്തു. റിപ്പബ്ലിക്കൻ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഗർഭഛിദ്രത്തിനെതിരേ കർശന നിലപാടുകൾ സ്വീകരിച്ചിരിന്നു. അതേസമയം വിധി പ്രഖ്യാപനത്തിന് പിന്നാലെ രാജ്യമെമ്പാടും വലിയ ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചിരിക്കുകയാണ് പ്രോലൈഫ് സമൂഹം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-25-07:52:15.jpg
Keywords: :അമേരിക്ക, ഗര്‍ഭ