Contents
Displaying 18731-18740 of 25056 results.
Content:
19121
Category: 18
Sub Category:
Heading: കേസരിയുടെ ക്രൈസ്തവ വിരുദ്ധ ലേഖനം ഗൂഢ ശ്രമങ്ങളുടെ തുടർച്ച: കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: ഫ്രാൻസിസ് മാർപാപ്പ വിശുദ്ധപദവിയിലേക്ക് ഉയർത്തിയ രാജ്യത്തെ ആദ്യ അൽമായനായ ദേവസഹായം പിള്ളക്കെതിരെ ആർഎസ്എസ് - സംഘപരിവാർ ഔദ്യോഗിക പ്രസിദ്ധീകരണമായ കേസരിയിൽ മുരളി പാറപ്പുറം എഴുതിയ ലേഖനം ക്രൈസ്തവ വിഭാഗത്തെ അവഹേളിക്കുന്നതിനുള്ള ഗൂഢ ശ്രമങ്ങളുടെ തുടർച്ചയാണെന്നും ഇതു തികച്ചും അപലപനീയമാണെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി. ദേവസഹായം പിള്ളക്കെതിരെ രൂക്ഷവിമർശനമുന്നയിക്കുന്നതിനു പിന്നിൽ തീവ്ര ഹി ന്ദുത്വ വാദികളുടെ അജണ്ടയുണ്ട് എന്നു തെളിഞ്ഞിരിക്കുകയാണ്. ദേവസഹായം പിള്ളയെ മോഷ്ടാവായും രാജ്യദ്രോഹിയായും ലേഖനത്തിൽ ചിത്രീക രിക്കുന്നതോടൊപ്പം, കത്തോലിക്കാ സഭയെ വ്യാജ ചരിത്ര നിർമാതാക്കളായും ആവി ഷ്കരിക്കാനുള്ള ലേഖകന്റെ ശ്രമം ഏറെ വേദനാജനകവും മതേതരത്വത്തിനു പോറൽ വീഴ്ത്തുന്നതുമാണ്. ഇത്തരം വിദ്വേഷം പ്രചരിപ്പിക്കുന്ന ലേഖനങ്ങളും പ്രസിദ്ധീകരണങ്ങളും നിയന്ത്രിക്കാന്‍ സർക്കാർ തയാറാകണമെന്നും സംഘടന ആവശ്യപ്പെട്ടു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷ ത വഹിച്ചു. ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ട്രഷറർ ഡോ.ജോബി കാക്ക ശേരി, ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-06-25-08:19:47.jpg
Keywords: കോണ്‍

19122
Category: 1
Sub Category:
Heading: നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊലയില്‍ ഒടുവില്‍ അറസ്റ്റ്
Content: ഒണ്‍ഡോ (നൈജീരിയ): ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയിലെ ഒണ്‍ഡോ രൂപതയിലെ ഓവോയിലെ സെന്റ് ഫ്രാന്‍സിസ് കത്തോലിക്ക ദേവാലയത്തില്‍ പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ നാല്‍പ്പതിലധികം പേരുടെ ജീവനെടുത്ത തീവ്രവാദി ആക്രമണത്തിന്റെ പിന്നിലെ ബുദ്ധികേന്ദ്രമെന്ന് സംശയിക്കപ്പെടുന്ന ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന്‍ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍. അക്രമം നടന്ന്‍ ഇരുപതു ദിവസങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ് ഉണ്ടായിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ജൂണ്‍ 5-ലെ ആക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും അറസ്റ്റ് ചെയ്യുമെന്ന് ‘അമോടെകുന്‍ കോര്‍പ്സ്’ എന്നറിയപ്പെടുന്ന സെക്യൂരിറ്റി നെറ്റ്വര്‍ക്ക് ഏജന്‍സിയുടെ ഒണ്‍ഡോ സംസ്ഥാന കമാണ്ടര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആക്രമണത്തിനുപയോഗിച്ച അവസാനത്തെ വാഹനവും തങ്ങള്‍ കണ്ടെടുത്തുവെന്നും, ചിലരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, തങ്ങള്‍ കണ്ടെത്തിയ ചില പ്രധാനപ്പെട്ട കാര്യങ്ങളെ പരിശോധിച്ച് കൊണ്ടിരിക്കുകയുമാണെന്നും അടെടുഞ്ഞി അഡെലെയെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന സൂചന നല്‍കിയ അഡെലെയെ, ഇതിന്റെ അടിവേര് ഇളക്കുംവരെ തങ്ങള്‍ പോകുമെന്നും, ഈ ആക്രമണം നടത്തിയവരേയും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്ന്‍ ഉറപ്പ് നല്‍കുകയും ചെയ്തു. കുറ്റവാളികളെ പൂര്‍ണ്ണമായും ഇല്ലാതാക്കുന്നത് വരെ തങ്ങള്‍ക്ക് വിശ്രമമില്ലെന്നാണ് അഡെലെയെ പറയുന്നത്. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന്റെ മുന്നില്‍ എത്രയും പെട്ടെന്നു ഹാജരാക്കണമെന്ന് നൈജീരിയന്‍ മെത്രാന്‍ സമിതി ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടിരുന്നു. “ദൈവത്തിന്റെ ഭവനത്തില്‍ നിരപരാധികളുടെ രക്തം ചിന്തിയ നടപടിയെ ശക്തമായി അപലപിക്കുന്നു” എന്ന വാക്കുകളോടെയാണ് നൈജീരിയന്‍ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ് പ്രസ്താവന പുറത്തുവിട്ടത്. കൂട്ടക്കൊലക്കിരയായവരുടെ മൃതദേഹങ്ങള്‍ ഇക്കഴിഞ്ഞ ജൂണ്‍ 17-നാണ് അടക്കം ചെയ്തത്. മൃതസംസ്കാര ചടങ്ങിനിടെയുള്ള പ്രസംഗത്തിലും നൈജീരിയയിലെ ക്രൈസ്തവര്‍ നേരിടുന്ന അരക്ഷിതാവസ്ഥ വിവിധ മെത്രാന്‍മാര്‍ ചൂണ്ടിക്കാട്ടിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-25-08:40:27.jpg
Keywords: നൈജീ

19123
Category: 24
Sub Category:
Heading: വിമലഹൃദയ പ്രതിഷ്ഠാജപം
Content: ഇന്ന് ദൈവമാതാവിന്റെ വിമലഹൃദയ തിരുനാള്‍ ദിനത്തില്‍ ഇത് ഏറ്റുച്ചൊല്ലി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. + ക്രിസ്ത്യാനികളുടെ സഹായവും മനുഷ്യ വർഗ്ഗത്തിന്റെ അഭയവുമായ പരിശുദ്ധ മറിയമേ, യുദ്ധം കൊണ്ടും അവിശ്വാസം കൊണ്ടും അധ:പതിച്ചുപോയ ലോകത്തേയും പലവിധത്തിൽ പീഡിപ്പിക്കപ്പെടുന്ന തിരുസഭയേയും വിവിധ സങ്കടങ്ങൾ നിമിത്തം വലയുന്നവരായ ഞങ്ങളെയും അങ്ങേ അമലോത്ഭവ ഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. മിശിഹായുടെ സമാധാനം ഞങ്ങൾക്കും ലോകത്തിനുമായി വാങ്ങിത്തരണമേ. അങ്ങേ വിമലഹൃദയത്തിന്നു പ്രതിഷ്ഠിതരായ ഞങ്ങളെ പരിശുദ്ധരായി ജീവിക്കുന്നതിനും പ്രേഷിത ചൈതന്യത്തിൽ വളർന്നു വരുന്നതിനും അനുഗ്രഹിക്കേണമേ. തിരുസഭാംബികേ, തിരുസഭയ്ക്ക് സർവ്വ സ്വാതന്ത്ര്യവും സമാധാനവും അരുളണമേ. വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും പാതയിലൂടെ ദൈവജനത്തെ അങ്ങു നയിക്കേണമേ. മാനവ വംശത്തിനുവേണ്ടിയുള്ള ഈശോയുടെ സമർപ്പണത്തോട് യോജിച്ച് അങ്ങയോട് വിശ്വസ്തത പുലർത്തി ജീവിക്കുവാൻ ഞങ്ങളെ സഹായിക്കേണമേ. അമലോത്ഭവ ഹൃദയമേ, മനുഷ്യഹൃദയങ്ങളിൽ രൂപം കൊള്ളുന്ന തിന്മയുടെ ശക്തികളേയും മാനവ പുരോഗതിയെ തളർത്തുന്ന തിന്മയുടെ ദൂഷ്യഫലങ്ങളേയും നേരിടുവാനുള്ള കഴിവു ഞങ്ങൾക്ക് നൽകണമേ. പരിശുദ്ധ അമ്മേ, ഞങ്ങളുടെ മാർപാപ്പമാർ അങ്ങേയ്ക്കു സമർപ്പിച്ചിട്ടുള്ളതും കാലാകാലങ്ങളിൽ നവീകരിക്കുന്നതുമായ ഈ പ്രതിഷ്ഠയെ സ്വീകരിച്ച് അങ്ങേ അമലോത്ഭവ ഹൃദയത്തിന്റെ സ്വന്തമായി ഞങ്ങളെ കാത്തു കൊള്ളണമേ. ആമ്മേൻ. മറിയത്തിന്റെ വിമല ഹൃദയമേ, ഞങ്ങൾക്കുവേണ്ടി, പ്രാർത്ഥിക്കേണമേ.
Image: /content_image/India/India-2022-06-25-08:53:56.jpg
Keywords: വിമല

19124
Category: 14
Sub Category:
Heading: കൊളംബിയന്‍ മെത്രാന്‍ സമിതിയുടെ ഭൂതോച്ചാടന കോഴ്സിന് വിജയകരമായ സമാപനം
Content: ബൊഗോട്ട: തെക്കേ അമേരിക്കന്‍ രാഷ്ട്രമായ കൊളംബിയയില്‍ ഭൂതോച്ചാടക ശുശ്രൂഷയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വൈദികര്‍ക്കും, ഭൂതോച്ചാടക സഹായ സംഘത്തിന്റെ ഭാഗമായ അത്മായര്‍ക്കും വേണ്ടി കൊളംബിയന്‍ എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് (സി.ഇ.സി) സംഘടിപ്പിച്ച ഭൂതോച്ചാടന കോഴ്സിന് വിജയകരമായ സമാപനം. 2019-ലാണ് തങ്ങള്‍ ആദ്യ കോഴ്സ് തുടങ്ങിയതെന്നും, രണ്ടാമത്തെ കോഴ്സിലെ ജനപങ്കാളിത്തം അത്ഭുതപ്പെടുത്തിയെന്നും ബൊഗോട്ട അതിരൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകനായ മോണ്‍. ലോണ്ടോനോ പറഞ്ഞു. അസാധാരണമായ ആത്മീയ വെല്ലുവിളികള്‍ കൊളംബിയയില്‍ മാത്രമല്ലെന്നും ലോകത്തെമ്പാടും സംഭവിക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഈ പരിശീലനവും, വിടുതല്‍ പ്രാര്‍ത്ഥനയും വിവിധ പ്രദേശങ്ങളിലെ അനേകരുടെ ആവശ്യങ്ങളോടുള്ള പ്രതികരണമാണെന്നു മോണ്‍. ലോണ്ടോനോ വിശദീകരിച്ചു. പിശാചിനാല്‍ ഉപദ്രവിക്കപ്പെട്ടുകൊണ്ടിരിക്കുന്നവരെയും, പൈശാചിക ബന്ധനത്തില്‍ കഴിയുന്നവരെയും കൂടുതല്‍ ശ്രദ്ധിച്ചുക്കൊണ്ട് പൗരോഹിത്യ ശുശ്രൂഷയിലെ ആശങ്കകളോടു പ്രതികരിക്കുവാന്‍ കോഴ്സ് വഴി കഴിയുമെന്നും, ആത്മീയ പരിപാലനം ഒരു മാന്ത്രികവിദ്യയാക്കി മാറ്റാതിരിക്കുവാന്‍ ശ്രദ്ധിക്കുന്നുണ്ടെന്നും, ഇത് സഭാ പ്രബോധനങ്ങളില്‍ നിന്നും ലഭിച്ചിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭയുടെ ശുശ്രൂഷകരെന്ന നിലയില്‍ വൈദികരായ നമ്മുക്ക് സഭയില്‍ അനുസരണയ്ക്കുള്ള പ്രാധാന്യത്തേക്കുറിച്ച് മനസ്സിലാക്കുന്നതിനും വ്യക്തതയും, വിവേചനവും വഴി വിശ്വാസികളെ സഹായിക്കുന്നതിനും ഇത്തരത്തിലുള്ള പരിശീലനങ്ങള്‍ ആവശ്യമാണെന്നു ബുഗാ രൂപതയിലെ ഭൂതോച്ചാടകനായ ഫാ. കാര്‍ലോസ് ഒല്‍മേഡോ പറഞ്ഞു. കൊളംബിയയുടെ തലസ്ഥാന നഗരമായ ബൊഗോട്ടയില്‍ ജൂണ്‍ 21ന് ആരംഭിച്ച കോഴ്സില്‍ ഭൂതോച്ചാടന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി പേരാണ് പങ്കെടുത്തത്.
Image: /content_image/News/News-2022-06-25-15:37:14.jpg
Keywords:

19125
Category: 4
Sub Category:
Heading: മറിയത്തിന്റെ വിമലഹൃദയ തിരുനാൾ: അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാ..!
Content: ഈശോയുടെ തിരുഹൃദയ തിരുനാൾ കഴിഞ്ഞ പിറ്റേ ദിവസം (അതായത് ഇന്ന്) തിരുസഭ പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയത്തിന്റെ തിരുനാൾ ആഘോഷിക്കുന്നു. എന്താണ് പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയത്തോടുള്ള ഭക്തി? വിമലഹൃദയവും ഫാത്തിമാ സന്ദേശവും തമ്മിലുള്ള ബന്ധം, വിമല ഹൃദയത്തിന്റെ ശക്തി, വിമല ഹൃദയത്തെ മുറിപ്പെടുത്തുന്ന പാപങ്ങൾ ഏതൊക്കെ? വിമലഹൃദയത്തിലെ വിവിധ പ്രതീകങ്ങൾ ഏതൊക്കെയാണ്? ഇവ മനസ്സിലാക്കാനുള്ള ഒരു ചെറിയ കുറിപ്പാണിത്. #{blue->none->b->മറിയത്തിന്റെ സ്നേഹത്തിന്റെ അടയാളം }# അനാദികാലം മുതലേ ഹൃദയം സ്നേഹത്തിന്റെയും കുലീനമായ എല്ലാ വികാരങ്ങളുടെയും അടയാളവുമാണ്. ഈശോയുടെ തിരുഹൃദയവും മറിയത്തിൻ്റെ വിമലഹൃദയവും രക്ഷകൻ്റെ രക്ഷാകര സ്നേഹവും അവൻ്റെ അമ്മയുടെ സഹ രക്ഷകസ്നേഹവും വെളിവാക്കുന്ന യാഥാർത്ഥ്യങ്ങളാണ്. പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയത്തോടുള്ള ഭക്തി ഫാത്തിമാ സന്ദേശങ്ങളുടെ ഭാഗം തന്നയാണ്. ലോക പ്രശ്നങ്ങൾക്കു പരിഹാരമായും ആത്മാക്കൾ നരകത്തിൽ പോകുന്നതു തടയാനുള്ള രാക്ഷാമാർഗ്ഗമായും മറിയം തന്നെ നിർദേശിക്കുന്ന മറുമരുന്നാണ് വിമലഹൃദയ ഭക്തി. #{blue->none->b->വിമലഹൃദയ ഭക്തി: ഈശോ ആഗ്രഹിച്ച ഭക്തി }# 1917 ജൂലൈയിലെ മൂന്നാം ഫാത്തിമാ ദർശനത്തിൽ, പരിശുദ്ധ അമ്മ മൂന്നു കുട്ടികൾക്കും നരകത്തിന്റെ ഭീകരത മറിയം കാണിച്ചു കൊടുത്തു. പരിശുദ്ധ അമ്മ അവരോടൊപ്പം ഇല്ലായിരുന്നെങ്കിൽ ഈ ഭീകര കാഴ്ച കണ്ടു അവർ മരണത്തിനു കീഴടങ്ങേണ്ടി വരുമായിരുന്നുവെന്നു കുട്ടികൾ സാക്ഷ്യപ്പെടുത്തുന്നു. നരകം ചിരിച്ചു തള്ളേണ്ട തമാശയല്ലന്നാണ് പഠിപ്പിച്ച മറിയം നരകത്തിൻ്റെ ഭയാനകമായ കാഴ്ചകൾക്കു ശേഷം അവളുടെ വിമലഹൃദയത്തോടുള്ള ഭക്തിയും പാപപരിഹാരത്തിനായി അഞ്ചു ആദ്യ ശനിയാഴ്ചകളിൽ പാപ സങ്കീർത്തനം നടത്തി ദിവ്യകാരുണ്യം സ്വീകരിക്കുവാനും റഷ്യയെ മറിയത്തിൻ്റെ വിലമ ഹൃദയത്തിനു പ്രതിഷ്ഠിക്കുവാനും ആവശ്യപ്പെട്ടു. ജൂണിൽ പരിശുദ്ധ. മറിയം ലൂസിക്കു ദർശനം നൽകിയപ്പോൾ ഇപ്രകാരം പറഞ്ഞു, " ഈശോയ്ക്കു ലോകത്തിൽ എൻ്റെ വിമലഹൃദയത്തോടുള്ള ഭക്തി വളർത്തണമെന്നു ആഗ്രഹമുണ്ട്.ഇതു അംഗീകരിക്കുന്നവർക്കു രക്ഷ ഞാൻ വാഗ്ദാനം ചെയ്യുന്നു. ആ ആത്മാക്കളെ ദൈവത്തിൻ്റെ കീരീടം അലങ്കരിക്കാൻ ഞാൻ ഉപയോഗിക്കുന്ന പുഷ്പങ്ങളെപ്പോലെ ദൈവം സ്നേഹിക്കുന്നു." #{blue->none->b->പ്രായശ്ചിത്ത ഭക്തി }# മാതാവിന്റെ വിമലഹൃദയത്തോടുള്ള ഭക്തി ഒരു പ്രായശ്ചിത്ത ഭക്തിതിയാണ്. ഈശോയുടെയും മാതാവിൻ്റെയും ഹൃദയങ്ങൾ നേരിടുന്ന നിന്ദാപമാനങ്ങൾക്കുള്ള പരിഹാരമാണ് വിമല ഹൃദയ ഭക്തി . 1917 ജൂൺ മാസത്തിൽ ഫാത്തിമായിൽ മറിയം ദർശനം നൽകിയപ്പോൾ അവൾ ഇടയ കുട്ടികളെ തൻ്റെ തുറന്ന കരം കാട്ടികൊടുത്തു മറിയത്തിൻ്റെ വലത്തുതു കൈയ്യിൽ മുള്ളുകളാൽ തുളയ്ക്കപ്പെട്ട ഒരു ഹൃദയമായിരുന്നു. മനുഷ്യ പാപങ്ങളാൽ നന്ദനമേക്കകപ്പെട്ട പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമല ഹൃദയമായിരുന്നു അത്. ആ ഹൃദയം അനുഭവിക്കുന്ന നിന്ദനത്തിനു ഞങ്ങൾ പരിഹാരം ചെയ്യണമെന്നു മറിയം ഓർമ്മപ്പെടുത്തി. #{blue->none->b->മറിയത്തിന്റെ വിമല ഹൃദയത്തെ മുറിപ്പെടുത്തുന്ന പാപങ്ങൾ }# പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്ന പാപങ്ങൾ അഞ്ചെണ്ണമാണ്. 1) മാതാവിന്റെ അമലോത്ഭവ ജനത്തിനെതിരായുള്ള പാപങ്ങൾ , അതായത് ജന്മപാപത്തിന്റെ മാലാന്യം ഏക്കാതെ ജനിച്ചവളാണന്നു വിശ്വസിക്കാത്തവർ. 2) മറിയത്തിന്റെ നിത്യകന്യാകാത്വത്തിനെതിരായ പാപങ്ങൾ — വിശുദ്ധിക്കെതിരായ പാപങ്ങൾ ,അതുപോലെ യേശുവിന്റെ ജനനത്തിനു മുമ്പും ശേഷവും മറിയം കന്യകയായിരുന്നു എന്നു വിശ്വസിക്കാത്തവർ. 3)മറിയത്തിന്റെ ദൈവമാതൃത്വത്തിനെതിരായ പാപങ്ങൾ - പരിശുദ്ധ മറിയത്തെ ദൈവമാതാവായി അംഗീകരിക്കാത്തതും, അമ്മയുടെ പ്രത്യേക പദവികൾ അംഗീകരിക്കാത്തത്. 4) കൊച്ചു കുട്ടികളെ നശിപ്പിക്കുന്നത്: "ശിശുക്കൾ എന്റെ അടുക്കൽ വരട്ടെ എന്തെന്നാൽ ദൈവരാജ്യം അവരെപ്പോലെയുള്ളവരുടേതാണ് " എന്നു യേശു പഠിപ്പിക്കുന്നു. കൊച്ചു കുട്ടികളെ നശിപ്പിക്കുകയും അവർക്കു ദുർമാതൃക നൽകുകയും അവരുടെ നിഷ്കളങ്കത നശിപ്പിക്കുകയും ചെയ്യുന്നതു പരിശുദ്ധ അമ്മയുടെ ഹൃദയത്തിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്നു. 5) പരിശുദ്ധ അമ്മയുടെ ചിത്രങ്ങളെയും രൂപങ്ങളെയും നിന്ദിക്കുന്നത്. #{blue->none->b->വിമല ഹൃദയത്തിന്റെ ശക്തി }# പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന്റെ പ്രതീക്ഷകൾക്കനുസരിച്ചു ജീവിച്ച കുട്ടികളായ ജസീന്തയെയും ഫ്രാൻസിസ്കോയേയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചപ്പോൾ ജോൺ പോൾ രണ്ടാമൻ പാപ്പ അവര “ചെറിയ ബലി വസ്തു”; , “ ഒരു ചെറിയ മിസ്റ്റിക് ” എന്നാണ് അവര യഥാക്രമം വിശേഷിപ്പിച്ചത്. എന്നാൽ ഫാത്തിമാ ദർശനങ്ങളിലെ മൂന്നാമത്തെ വ്യക്തിയായ ലൂസിയെ ഈ ഭൂമിയിൽ ദീർഘനാൾ ജീവിക്കാൻ ദൈവം തിരുമനസ്സായി. പോർച്ചുഗലിലെ കോയിബ്രായിലുള്ള ഒരു കർമ്മലീത്താ മിണ്ടാമഠത്തിൽ തൊണ്ണൂറു വയസ്സുവരെ ജീവിച്ചു. പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തോടുള്ള സ്നേഹവും ഭക്തിയും സമർപ്പണവും പ്രചരിപ്പിക്കുക ആയിരുന്നു സി. ലൂസിയുടെ ജീവിതത്തിന്റെ ലക്ഷ്യം തന്നെ. ജസീന്തക്കു നൽകിയ ഒരു സന്ദേശത്തിൽ പരിശുദ്ധ അമ്മ തന്റെ ആഗ്രഹം വെളിപ്പെടുത്തിയിട്ടുണ്ട്: “ എന്റെ വിമലഹൃദയത്തിലൂടെ ദൈവം കൃപകൾ വർഷിക്കുമെന്നു എല്ലാവരോടും പറയുക. എന്നോടു കൃപകൾ ചോദിക്കാൻ അവരോടു പറയുക, യേശുവിന്റെ തിരുഹൃദയം മറിയത്തിന്റെ വിമലഹൃദയം അംഗീകരിക്കപ്പെടുവാനും സ്നേഹിക്കപ്പെടുവാനും ആഗ്രഹിക്കുന്നു. എന്റെ വിമല ഹൃദയത്തിൽ നിന്നു സമാധാനം തേടുക, ദൈവം എന്റെ വിമല ഹൃദയത്തിലൂടെ ലോകത്തിൽ സമാധാനം വർഷിക്കാൻ ആഗ്രഹിക്കുന്നു" #{blue->none->b->മറിയത്തിന്റെ വിമല ഹൃദയം: പ്രതീകങ്ങൾ }# മറിയത്തിൻ്റെ വിമലഹൃദയത്തിൻ്റെ ചിത്രത്തിൽ അവളുടെ ഹൃദയം ശരീരത്തിന്റെ പുറത്തു ദൃശ്യമാണ്. മനുഷ്യ മക്കളോടുള്ള മറിയത്തിന്റെ അളവറ്റ സ്നേഹമാണ് അത് കാണിക്കുന്നത്. മറിയത്തിൻ്റെ സ്നേഹത്തെ അവളിൽത്തന്നെ ഒതുക്കി നിർത്താൻ അവൾക്കാവില്ല എന്നു ഈ ഹൃദയം ലോകത്തോടു പറയുന്നു. ചില ചിത്രങ്ങളിൽ പരിശുദ്ധ കന്യകാമറിയം തൻ്റെ കരങ്ങളിൽ ഹൃദയം പിടിച്ചിരിക്കുന്നതായും അല്ലങ്കിൽ അവളുടെ ഹൃദയത്തിലേക്ക് വിരൽ ചൂണ്ടന്നതായും ചിത്രീകരിച്ചിരിക്കുന്നു. തന്റെ അടുത്തു വരുന്ന എല്ലാവർക്കും മാതൃസ്നേഹവും കരുതലും നൽകാനുള്ള മറിയത്തിൻ്റെ സന്നദ്ധയാണ് ഇതു വ്യക്തമാക്കുക. രണ്ടാമതായി അവളുടെ ഹൃദയത്തിൽ അഗ്നിനാളങ്ങൾ കാണാം ദൈവത്തോടും മനുഷ്യവംശത്തോടുമുള്ള മറിയത്തിൻ്റെ തീക്ഷ്‌ണതയുള്ള സ്നേഹത്തിന്റെ അടയാളമാണ് അഗ്നിനാളങ്ങൾ. മറിയത്തിന്റെ ഹൃദയത്തിനു ചുറ്റും വെളുത്ത റോസാപ്പൂക്കൾ ഉണ്ട്. മറിയത്തിന്റെ അമലോത്ഭവ ജനനത്തിൻ്റെയും പരിശുദ്ധിയുടെയും പ്രതീകമാണത്. ചില ചിത്രങ്ങളിൽ ഹൃദയത്തിനു മുകളിൽ ലില്ലി പൂക്കൾ കാണാം ഇതും മറിയത്തിന്റെ നിർമ്മലതയെയാണു സൂചിപ്പിക്കുക. അവളുടെ ഹൃദയത്തിലൂടെ ഒരു വാൾ കടന്നു പോകുന്നുണ്ട്. ലൂക്കാ സുവിശേഷത്തിൽ ഈശോയെ ദൈവാലയത്തിൽ കാഴ്ചവയ്ക്കുമ്പോൾ ശിമയോൻ പറഞ്ഞ പ്രവചനത്തിലേക്കാണ് അതു വിരൽ ചൂണ്ടുന്നത്. മറിയം ജീവിതകാലത്തു കടന്നു പോകേണ്ടി വന്ന സഹനങ്ങൾ, പ്രത്യേകിച്ചു പ്രിയസുതൻ്റെ കുരിശു മരണത്തെ അതു സൂചിപ്പിക്കുന്നു. മറിയത്തിന്റെ വിമലഹൃദയത്തിനു ചുറ്റുമുള്ള പ്രകാശരശ്മികൾ വെളിപാടിന്റെ പുസ്തകത്തിൽ മറിയത്തെ ചിത്രീകരിക്കാൻ ഉപയോഗിച്ചിരിക്കുന്ന "സൂര്യനെ ഉടയാടയാക്കിയ ഒരു സ്‌ത്രീ." (വെളിപാട് 12 : 1) എന്നതിലേക്കു വെളിച്ചം വീശുന്നു. ⧪ {{ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? -> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Mirror/Mirror-2022-06-25-16:44:12.jpg
Keywords: മറിയ

19126
Category: 18
Sub Category:
Heading: ബഫർസോൺ വിഷയത്തിലെ സർക്കാരിന്റെ ഇരട്ടത്താപ്പ് നയം പ്രതിഷേധാർഹം: കെസിബിസി ജാഗ്രതാ കമ്മീഷൻ
Content: കൊച്ചി: സംരക്ഷിത ഭൂപ്രദേശങ്ങൾക്ക് ചുറ്റുമുള്ള ബഫർ സോൺ സംബന്ധമായ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ ജനങ്ങളുടെ ആശങ്കയകറ്റാനോ, ക്രിയാത്മകമായി ആ വിഷയത്തിൽ ഇടപെടാനോ സർക്കാർ തയ്യാറാകാത്തത് ദുരൂഹമാണെന്ന് കെസിബിസി ജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ. ഒരു കിലോമീറ്റർ പരിധിയിൽ സംരക്ഷിത മേഖലകൾ നിശ്ചയിച്ചുകൊണ്ടുള്ള കേരള സർക്കാർ ഉത്തരവ് 2019ൽ ഉണ്ടായിരുന്നതായുള്ള വാർത്തകൾ പുറത്തുവന്നിരിക്കുകയാണ്. ഈ ഉത്തരവിനെ മറച്ചുവച്ചുകൊണ്ടാണ് ബഫർസോൺ വിഷയത്തിൽ ഭരണപക്ഷ രാഷ്ട്രീയ കക്ഷികൾ ഉൾപ്പെടെയുള്ളവർ കഴിഞ്ഞ നാളുകളിൽ പ്രശ്നപരിഹാരത്തിനെന്ന വ്യാജേന ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ രാഷ്ട്രീയ നീക്കങ്ങൾ നടത്തിയത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഒരു വലിയ വിഭാഗം ജനങ്ങൾ ഉയർത്തുന്ന ആശങ്കകളോടുള്ള സർക്കാർ സമീപനങ്ങളിലെ ഇരട്ടത്താപ്പ് അപലപനീയമാണ്. കേരളത്തിന്റെ കാർഷികരംഗവും ഗ്രാമീണ മേഖലകളിൽ അധിവസിക്കുന്നവരും കടുത്ത പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്ന നാളുകളിൽ, അത്തരം ആശങ്കകളിലകപ്പെട്ടിരിക്കുന്ന വലിയ സമൂഹത്തെ അവഗണിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്ന ശൈലിയാണ് സർക്കാരിന്റേതും വിവിധ രാഷ്ട്രീയ പാർട്ടികളുടേതുമെന്ന് വ്യക്തമാവുകയാണ്. കേരളത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾ കടുത്ത അരക്ഷിതാവസ്ഥയിലേക്കാണ് നിപതിച്ചിരിക്കുന്നത്. ഈ സാഹചര്യങ്ങൾ മനസിലാക്കി ആവശ്യമായ ഇടപെടലുകൾ നടത്താനും ജനപക്ഷ നയങ്ങളും നിലപാടുകളും സ്വീകരിക്കാനും സർക്കാർ തയ്യാറാകണം. ഭരണ - പ്രതിപക്ഷ കക്ഷികൾ ഈ വിഷയത്തിലുള്ള ഒളിച്ചുകളി അവസാനിപ്പിക്കുകയും ഒത്തൊരുമിച്ച് ഈ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താൻ സന്നദ്ധമാകുകയും വേണമെന്നും ജാഗ്രത കമ്മീഷന്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-06-25-18:13:36.jpg
Keywords: ജാഗ്രത

19127
Category: 13
Sub Category:
Heading: ക്രിസ്തു വിശ്വാസത്തിലൂടെ അനേകരെ ആകര്‍ഷിച്ച യുവ മിഷ്ണറിയുടെ നാമകരണ നടപടികള്‍ക്ക് ആരംഭം
Content: ഡക്കോട്ട: തന്റെ ജീവിതത്തില്‍ ഉടനീളം അടിയുറച്ച വിശ്വാസ ബോധ്യത്തില്‍ ജീവിക്കുകയും മുപ്പത്തിയൊന്നാമത്തെ വയസ്സില്‍ അര്‍ബുദ ബാധിതയായി മരണപ്പെടുകയും ചെയ്ത വടക്കന്‍ ഡക്കോട്ട സ്വദേശിനിയും മിഷ്ണറിയുമായ മിഷേല്‍ ക്രിസ്റ്റിന്‍ ഡുപ്പോങ്ങിന്റെ നാമകരണ നടപടികള്‍ക്ക് ആരംഭം. ബിസ്മാര്‍ക്ക് രൂപതയിലെ ജീവനക്കാരിയും മുന്‍ ഫോക്കസ് മിഷണറിയുമായ മിഷേലിനെ വിശുദ്ധാരാമത്തിലേക്ക് ചേര്‍ക്കുന്നതിനുള്ള സാധ്യതകളെ കുറിച്ചുള്ള അന്വേഷണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്ന് ബിഷപ്പ് ഡേവിഡ് കാഗന്‍ പ്രസ്താവനയില്‍ അറിയിച്ചു. അപ്രതീക്ഷിതമായ കാന്‍സര്‍ ബാധയെത്തുടര്‍ന്ന്‍ 2015 ഡിസംബര്‍ 25 ക്രിസ്തുമസ് ദിനത്തിലാണ് ഡുപ്പോങ്ങ് മരണമടയുന്നത്. രോഗബാധയുണ്ടായപ്പോള്‍ ധൈര്യവും വിശ്വാസവും കൈവിടാതെ ക്ഷമയോടും സന്തോഷത്തോടും കൂടി മിഷേല്‍ തന്റെ രോഗത്തെ നേരിട്ടിരിന്നു. 6 വര്‍ഷത്തോളമാണ് മിഷേല്‍ യൂണിവേഴ്സിറ്റി ഓഫ് മേരിയില്‍ ഫോക്കസ് മിഷ്ണറിയായി പ്രേഷിത പ്രവര്‍ത്തനം നടത്തിയത്. പിന്നീട് 2012 മുതല്‍ 2015 വരെ ബിസ്മാര്‍ക്ക് രൂപതയുടെ പ്രായപൂര്‍ത്തിയായവര്‍ക്കുള്ള വിശ്വാസ രൂപീകരണ പരിപാടിയുടെ ഡയറക്ടറായി സേവനം ചെയ്യുകയും ചെയ്തു. യഥാര്‍ത്ഥ ദൈവദാസിയുടേതായ പ്രസന്നതയും, സന്തോഷവും നിറഞ്ഞ ഹൃദയത്തിനുടമയായിരുന്നു മിഷേലെന്ന് സര്‍വ്വകലാശാലയുടെ പ്രസിഡന്റായ മോണ്‍. ജെയിംസ് ഷിയാ അനുസ്മരിച്ചു. വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം അവള്‍ ഒരു പ്രചോദനവും, ദൈവവുമായുള്ള സൗഹൃദത്തിന്റെ രൂപീകരണ ശക്തിയെ കുറിച്ച് പഠിപ്പിക്കുന്ന വിലമതിക്കാനാവാത്ത ഉപദേഷ്ടാവ് കൂടിയായിരുന്നെന്നും ബിഷപ്പ് ഡേവിഡ് കാഗന്‍ പറഞ്ഞു. മിഷേലിന്റെ ജീവിതത്തിലെ വിശുദ്ധിയും ദൈവത്തോടുള്ള സ്നേഹവും ബിസ്മാര്‍ക്ക് രൂപതയെ സ്പര്‍ശിച്ചിട്ടുണ്ടെന്നും, അവളുടെ സാക്ഷ്യം ആഗോള സഭയുമായി പങ്കുവെക്കപ്പെടേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്തുവിനേപ്പോലെ നന്മയും, അനുകമ്പയും, ദൃഢമായ വിശ്വാസവുമുള്ള ജീവിതമായിരുന്നു മിഷേലിന്റേതെന്നും ബിഷപ്പ് സ്മരിച്ചു. “ധൈര്യപൂര്‍വ്വം നിങ്ങളുടെ ഉത്കണ്ഠ ക്രിസ്തുവിന് സമര്‍പ്പിക്കുക, നന്മകള്‍ ചെയ്യുന്നതില്‍ ധീരതയോടെ മുന്നോട്ടു പോകുക”- മരിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് മിഷേല്‍ പറഞ്ഞ ഈ വാക്കുകള്‍ ഏറെ ശ്രദ്ധ നേടിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-25-19:08:14.jpg
Keywords: കാന്‍

19128
Category: 1
Sub Category:
Heading: ജർമ്മനിയിൽ തടാകത്തിൽ മുങ്ങി മരിച്ച വൈദികനെക്കുറിച്ച് പ്രചരിപ്പിക്കുന്ന കിംവദന്തികളുടെ വാസ്തവമെന്ത്?
Content: ബിനു അച്ചന്റെ മരണ വാർത്ത കേരളത്തിലെ ചില ഓൺലൈൻ മാധ്യമങ്ങളിൽ വന്നപ്പോൾ അല്പം അവ്യക്തതകൾ ഉണ്ടായിരുന്നു എന്നത് സത്യം തന്നെ. എന്നാൽ ആദ്യം വന്ന വാർത്ത തെറ്റാണെന്ന് പ്രചരിപ്പിക്കാൻ പരിശ്രമിക്കുന്നവർ അദ്ദേഹത്തിന്റെ മരണത്തെ വളച്ചൊടിച്ചു വിവാദമാക്കാൻ നോക്കുന്നതിന്റെ ഉദ്ദേശശുദ്ധി സംശയനീയമാണ്. ജൂൺ 21 ന് യൂറോപ്യൻ സമയം രാത്രി 10. 20 ഓടെ ആണ് എന്റെ സുഹൃത്തായ ഒരു അച്ചൻ ഈ ദുരന്തത്തെക്കുറിച്ച് പറഞ്ഞ് ഇങ്ങനെ ഒരു മെസേജ് എനിക്ക് അയച്ചത്: "സോണിയാമ്മേ, ഒരു പ്രാർത്ഥന സഹായം ചോദിക്കുന്നു, എന്റെ ഒരു സുഹൃത്ത് അച്ചൻ ജർമ്മനിയിൽ തടാകത്തിൽ വീണ് കാണാതായി. നല്ല ഒരു വൈദികൻ ആയിരുന്നു, അദ്ദേഹത്തിന്റെ അതിഥികളിൽ ഒരാൾ തടാകത്തിൽ വീണു. "ആ കുട്ടിയെ" രക്ഷിക്കാൻ പരിശ്രമിക്കുന്നതിന് ഇടയിൽ അദ്ദേഹത്തെ കാണാതെ പോവുകയായിരുന്നു. ആ പ്രദേശത്തു നിന്നുള്ള 250 ഓളം ആൾക്കാർ തിരച്ചിൽ നടത്തുന്നുണ്ട്. ഒന്ന് പ്രത്യേകം പ്രാർത്ഥിക്കണം" എന്ന്. ഒപ്പം അച്ചന്റെ ഫോട്ടോയും കൊറോണ കാലത്ത് അച്ചന്റെ മാതാപിതാക്കളുടെ വിശേഷങ്ങൾ അടങ്ങിയ പത്രവാർത്തയും ഒക്കെ അയച്ചു തന്നു. ഉടൻ തന്നെ ഞാൻ എന്റെ സുഹൃത്തുക്കൾക്കും പരിചയം ഉള്ള സിസ്റ്റേഴ്സിനും അച്ചൻമാർക്കും മെസേജ് അയച്ച് പ്രാർത്ഥന സഹായം ചോദിച്ചു. ഒരു കുഴപ്പവും കൂടാതെ ആ അച്ചനെ തിരികെ കിട്ടാൻ ദൈവത്തോട് യാചിച്ചു കൊണ്ടിരുന്നു. #{blue->none->b->പെൺസുഹൃത്തിന്റെ കൂടെ തടാകത്തിൽ കറങ്ങാൻ പോയി അച്ചൻ മുങ്ങി മരിച്ചു എന്ന് ആഘോഷിക്കുന്നവരോട്..! }# "ഒരു കുട്ടിയെ" രക്ഷിക്കാൻ എന്ന് കേട്ടപ്പോൾ ആദ്യം ഞാനും ഓർത്തത് ഒരു കൊച്ചു കുട്ടി ആയിരിക്കും എന്നാണ്. പിന്നീടാണ് മനസ്സിലായത് ആ കുട്ടി ഒരു നേഴ്സിംഗ് സ്റ്റുഡന്റ് ആയിരുന്നു എന്നത്, അതും ഒരു യുവതി. സത്യത്തിൽ ആ അച്ചൻ മരിക്കുന്നത് കൂടെ ഉണ്ടായിരുന്ന പെൺകുട്ടിയെ രക്ഷിക്കാൻ പരിശ്രമിക്കുന്നതിനിടയിൽ തന്നെയായിരുന്നു. നേഴ്സിംഗ് പഠിക്കുന്ന അച്ചന്റെ ഒരു നാട്ടുകാരിയും അവളുടെ മറ്റ് 3 കൂട്ടുകാരികളും കൂടി ജര്‍മ്മനിയിലെ മ്യൂണിക്കില്‍ ഉള്ള അച്ചനെ കാണാൻ ജൂൺ 21 ന് ഉച്ചതിരിഞ്ഞ് അവിടെ ചെന്നതായിരുന്നു. വിദേശ രാജ്യങ്ങളിൽ അനുഭവപ്പെടുന്ന ഒറ്റപ്പെടലിൽ നമ്മളിൽ ആരും ചെയ്യുന്ന ഒരു പ്രവൃത്തിയാണ് പരിചിതരായ ആരെയെങ്കിലും അന്വേഷിച്ച് പോയി അല്പം ഇന്ത്യൻ ഫുഡ് ഒക്കെ ഉണ്ടാക്കി കഴിച്ച് വിശേഷങ്ങൾ പറഞ്ഞ് തിരിച്ചു പോരുക എന്നത്. ഒരു പെൺകുട്ടി തനിച്ചല്ല, അവർ നാലു പേർ ഉണ്ടായിരുന്നു. അച്ചന്റെ ഇടവകയുടെ പരിധിക്കുള്ളിൽ ഒരു തടാകം ഉണ്ടായിരുന്നു. ധാരാളം ടൂറിസ്റ്റുകളും അവിടെ പോകാറുണ്ട്. ആ തടാകം കാണാൻ പോകുന്ന ജർമ്മനിയിലുള്ള മലയാളികൾ മിക്കവാറും ബിനു അച്ചന്റെ സഹായം ആയിരുന്നു തേടിയിരുന്നത്. അവരിൽ ആൺ-പെൺ എന്ന വ്യത്യാസം ഇല്ലാതെ അച്ചൻ എല്ലാവരെയും വളരെ സൗഹാർദപൂർവം സ്വീകരിക്കുകയും, അച്ചന് പറ്റുന്ന സഹായങ്ങൾ അവർക്ക് ചെയ്തു കൊടുക്കുകയും പതിവായിരുന്നു. മാത്രമല്ല, ആ ദേശത്തെ ഓരോ വ്യക്തിക്കും വളരെ പ്രിയപ്പെട്ട ഒരു വ്യക്തിയായിരുന്നു ബിനു അച്ചൻ. വെരി സിമ്പിൾ & ഹംബിൾ പേഴ്സൺ. തടാകത്തിൽ കൂടി Stand Up Paddleboard തുഴയാൻ പോകാൻ ആഗ്രഹിച്ചായിരുന്നു (SUP - പച്ച മലയാളത്തിൽ: നിന്ന് തുഴയുന്ന ഒരു തരം മോഡേൺ പലക) ജർമ്മനിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് മലയാളികൾ അടക്കമുള്ള ടൂറിസ്റ്റുകൾ അവിടെ എത്തിച്ചേർന്നിരുന്നത്. വളരെ സോഷ്യൽ മെന്റാലിറ്റി ഉണ്ടായിരുന്ന, ഒപ്പം നന്നായി നീന്തൽ അറിയാവുന്ന ബിനു അച്ചൻ അവിടെ ചെല്ലുന്നവരിൽ ധൈര്യവും അല്പം എങ്കിലും നീന്താൻ അറിയാവുന്ന എല്ലാവരെയും തന്റെ Stand Up Paddleboard (SUP) ൽ കയറ്റി തുഴയാൻ കൊണ്ടുപോവുക പതിവായിരുന്നു. ജൂൺ 21 ന് അവിടെ എത്തിയ ജർമ്മനിയിൽ നേഴ്സിങ്ങ് പഠിക്കുന്ന അച്ചന്റെ നാട്ടുകാരിയായ യുവതി ഉൾപ്പെടെ 4 പേരിൽ മൂന്നുപേർ നീന്തൽ അറിയാത്തതിനാലുള്ള ഭയം മൂലം കരയ്ക്ക് നിന്നു. പക്ഷെ അച്ചന്റെ കുടുംബ സുഹൃത്തായ യുവതിക്ക് അല്പം നീന്തൽ അറിയാവുന്നതിനാൽ അവളുടെ ആഗ്രഹം അനുസരിച്ച് അച്ചൻ അവളെ തന്റെ Stand Up Paddleboard (SUP) ൽ നിർത്തിയത്, അവൾ തന്റെ ഭർത്താവിനെ വീഡിയോ കോളിൽ വിളിച്ച് കാണിച്ചു. ശാന്തമായി SUP യിൽ തുഴഞ്ഞ് കുറച്ചകലം പിന്നിട്ടപ്പോൾ ബാലൻസ് നഷ്ടപ്പെട്ടതാകാനാണ് സാധ്യത. StandUp Paddleboard ചരിഞ്ഞ് രണ്ടു പേരും വെള്ളത്തിൽ വീണു. ആ യുവതിയോട് SUP യിൽ പിടിവിടാതെ കിടക്കാൻ പറഞ്ഞ അച്ചൻ, ആ പെൺകുട്ടിയെ കരയ്ക്ക് എത്തിക്കാൻ വേണ്ടി തടാകത്തിൽ ഉണ്ടായിരുന്ന മറ്റൊരു ബോട്ടിന്റെ സഹായം അഭ്യർത്ഥിച്ചു. കാലുകൊണ്ട് ചവിട്ടി ഓടിക്കുന്ന അല്പം വലിപ്പം കൂടിയ ഒരു തരം ബോട്ടായിരുന്നു അത്. ബിനു അച്ചനും ബോട്ടിലുള്ളവരും കൂടി ആ യുവതിയെ വലിയ ബോട്ടിൽ കയറ്റി കിടത്തി. അച്ചന് നന്നായി നീന്തൽ അറിയാം എന്നതിനാൽ വെള്ളം കുടിച്ച് അവശയായ യുവതിക്ക് ബോട്ടിലുള്ളവർ പ്രാഥമിക ശുശ്രൂഷ കൊടുക്കുന്ന തിരക്കിൽ ആയിരുന്നു. യുവതിയെ രക്ഷിക്കാനുള്ള വെപ്രാളവും പെട്ടെന്നുള്ള ടെൻഷൻ കാരണവും ബിനു അച്ചന് എന്തോ ശാരീരിക അസ്വാസ്ഥ്യം ഉണ്ടാവുകയും വെള്ളത്തിലേക്ക് താഴ്ന്നു പോവുകയും ചെയ്തു. ഏതാനും മിനിറ്റുകൾ കഴിഞ്ഞിട്ടും അച്ചൻ ബോട്ടിൽ കയറാഞ്ഞതിനാൽ ചുറ്റും പരതിയപ്പോൾ അച്ചനെ കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ രക്ഷാപ്രവർത്തനം ആവശ്യപ്പെടുകയാണ് ചെയ്തത്. ഉടൻ തന്നെ രക്ഷാപ്രവർത്തകരും ആ ദേശത്തുള്ള 250 ഓളം ആൾക്കാരും എത്തി രാത്രി 12 മണി വരെ തിരച്ചിൽ നടത്തിയെങ്കിലും ബിനു അച്ചനെ കണ്ടെത്താൻ സാധിച്ചില്ല. ജൂൺ 22 ന് രാവിലെ 7.30 മുതൽ റോബോട്ടിന്റെ സഹായത്തോടെ വീണ്ടും തിരച്ചിൽ പുനരാരംഭിച്ചു, അവസാനം 30 അടി താഴ്ചയിൽ അദ്ദേഹത്തിന്റെ ബോഡി കണ്ടെത്തുകയും ചെയ്തു (ആ പ്രദേശവാസികൾക്ക് പോലും അറിയില്ലായിരുന്നു അത്രയും താഴ്ച ആ തടാകത്തിന് ഉണ്ടായിരുന്നു എന്നത്). ഈ ദുരന്തത്തിൽ ആർക്കും ആരെയും പഴിക്കാൻ സാധിക്കില്ല. ആ യുവതിയുടെ ജീവിതത്തിൽ എന്നും ഒരു തേങ്ങലായി, ഭയപ്പെടുത്തുന്ന ഒരു ഓർമ്മയായി മാത്രം ഈ സംഭവം നിലനിൽക്കും. അവളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചല്ലോ എന്ന സമാധാനം ആഴങ്ങളിലേയ്ക്ക് താഴ്ന്നു പോകുമ്പോൾ ബിനു അച്ചനെയും ആശ്വസിപ്പിച്ചിരിക്കണം. അച്ചൻ എന്ന് നാട്ടിൽ വരും എന്ന് കണ്ണും നട്ടിരുന്ന മാതാപിതാക്കൾക്കും ഉറ്റവർക്കും ബിനു അച്ചന്റെ വേർപാട് നൽകിയ വേദന ഹൃദയത്തെ വല്ലാതെ നൊമ്പരപ്പെടുത്തുമ്പോൾ ആണ് ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയവഴി പ്രചരിക്കുന്ന പല കിംവദന്തികളും അവരുടെ ഹൃദയത്തിന് ഏറ്റ മുറിവിലേയ്ക്ക് മുളക്ക് പൊടി വിതറുന്ന അവസ്ഥ ഉടലെടുത്തത്...ഒന്നേ പറയാനുള്ളൂ കൂടുതൽ ലൈക്ക് കിട്ടാൻ നിങ്ങളുടെ ജീവിതത്തെ ഒരിയ്ക്കലും ഒരു ഫെയ്ക്ക് ആക്കി മാറ്റരുത്..! ഒത്തിരിയേറെ വേദനയോടെ, #{black->none->b->സി. സോണിയ തെരേസ് ഡി. എസ്. ജെ. }# #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-25-19:53:15.jpg
Keywords: ജര്‍മ്മ

19129
Category: 18
Sub Category:
Heading: വടവാതൂർ അപ്പസ്തോലിക് സെമിനാരിയുടെ ഡയമണ്ട് ജൂബിലി സമാപനം 28ന്
Content: കോട്ടയം: വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയുടെ ഡയമണ്ട് ജൂബിലി സമാപനവും പൗരസ്ത്യ വിദ്യാപീഠത്തിന്റെ റൂബി ജൂബിലി സമാപനവും 28നു നടക്കും. രാവിലെ ഒമ്പതിന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന. ആർച്ച് ബി ഷപ് തോമസ് മാർ കൂറിലോസ്, വിജയപുരം ബിഷപ്പ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ എന്നിവർ സഹകാർമികരായിരിക്കും. ചങ്ങനാശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വചന സന്ദേശം നൽകും. 11ന് നടക്കുന്ന ജൂബിലി സമാപന സമ്മേളനം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സെമിനാരി സിനഡൽ കമ്മീഷൻ ചെയർമാൻ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിക്കും. സീറോ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവാ, മലങ്കര ഓർത്തഡോ ക്സ് സഭ കാതോലിക്കാ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ബാവാ, കേരള ലാറ്റിൽ കാത്തലിക് ബിഷപ്സ് കൗൺസിൽ പ്രസിഡന്റ് ആർച്ച് ബിഷപ്പ് ഡോ. തോമസ് കരിയിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. പാലാ രൂപത മുൻ ബിഷപ്പ് മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ, തലശേരി സെന്റ് ജോസഫ്സ് സെമിനാരി റെക്ടർ റവ.ഡോ. ജോർജ് കാരോട്ട്, മോളി ജോർജ് പുത്തൻപുരയ്ക്ക്ൽ എന്നിവർ പ്രസംഗിക്കും. വടവാതൂർ സെമിനാരി റെക്ടർ റവ.ഡോ. സിറിയക് കന്യാകോണിൽ സ്വാഗതവും പൗരസ്ത്യ വിദ്യാപീഠം ഡയറക്ടർ റവ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ കൃതജ്ഞതയും അർപ്പിക്കും.
Image: /content_image/India/India-2022-06-26-06:32:53.jpg
Keywords: അപ്പസ്തോ

19130
Category: 18
Sub Category:
Heading: അമേരിക്കൻ സുപ്രീം കോടതി വിധി സ്വാഗതാർഹം: കെസിബിസി പ്രോലൈഫ് സമിതി
Content: കൊച്ചി: ഗർഭഛിദ്രത്തിന് ഭരണഘടനാപരമായ അവകാശം നൽകിയ അരനൂറ്റാണ്ട് മുമ്പത്തെ വിധി റദ്ദാക്കിയ അമേരിക്കൻ സുപ്രീം കോടതി വിധി സ്വാഗതാർഹമാണെന്ന് കെസിബിസി പ്രോലൈഫ് സമിതി. ഇന്ത്യയിലും ഇത്തരത്തിൽ മനുഷ്യജീവനെ സംരക്ഷിക്കുന്നതിന് നിലവിലുള്ള ഭ്രൂണഹത്യ അനുകൂല നിയമങ്ങൾ റദ്ദാക്കണമെന്നും സ മിതി ആവശ്യപ്പെട്ടു. മതവിശ്വാസപരമായ കാരണങ്ങളാൽ ഭ്രൂണഹത്യ ചെയ്യാതിരിക്കാൻ ഡോക്ടർമാർക്ക് അനുവാദം നൽകാതിരിക്കത്തക്ക രീതിയിൽ മെഡിക്കൽ എത്തിക്കൽ നിയമങ്ങളിൽ ഭേദഗതി വരുത്താനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾ ഉപേക്ഷിക്കണമെന്ന് പാലാരിവട്ടം പിഒസിയിൽ ചേർന്ന സമിതി സംസ്ഥാന എക്സിക്യൂട്ടീവ് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സെപ്റ്റംബർ നാലിന് കേരളത്തിലെ 32 രൂപതകളിൽ നിന്നുള്ള കുടുംബങ്ങളെ പങ്കെടുപ്പിച്ചു പിഒസിയിൽ കുടുംബസംഗമം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ.പോൾ ആന്റണി മുല്ലശേരിയുടെ പങ്കെടുത്ത യോഗത്തിൽ പ്രോലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ് ജോൺ സൺ ചുരേപറമ്പിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ക്ലീറ്റസ് വർഗീസ്, വൈസ് പ്രസിഡന്റ് ഡോ.ഫ്രാൻസിസ് ആരാടൻ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, ട്രഷറർ ടോമി പ്ലാന്തോട്ടം, ആനിമേറ്റർമാരായ സിസ്റ്റർ മേരി ജോർജ്, സാബു ജോസ്, ഭാരവാഹികളായ ഡോ.ഫെലിക്സ് ജെയിംസ്, ബിജു കോട്ടെ പറമ്പിൽ, ലിസ തോമസ്, ജസ്സിൻ, സെമിലി എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2022-06-26-06:45:39.jpg
Keywords: പ്രോലൈ