category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിമലഹൃദയ പ്രതിഷ്ഠാജപം
Contentഇന്ന് ദൈവമാതാവിന്റെ വിമലഹൃദയ തിരുനാള്‍ ദിനത്തില്‍ ഇത് ഏറ്റുച്ചൊല്ലി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. + ക്രിസ്ത്യാനികളുടെ സഹായവും മനുഷ്യ വർഗ്ഗത്തിന്റെ അഭയവുമായ പരിശുദ്ധ മറിയമേ, യുദ്ധം കൊണ്ടും അവിശ്വാസം കൊണ്ടും അധ:പതിച്ചുപോയ ലോകത്തേയും പലവിധത്തിൽ പീഡിപ്പിക്കപ്പെടുന്ന തിരുസഭയേയും വിവിധ സങ്കടങ്ങൾ നിമിത്തം വലയുന്നവരായ ഞങ്ങളെയും അങ്ങേ അമലോത്ഭവ ഹൃദയത്തിനു പ്രതിഷ്ഠിക്കുന്നു. മിശിഹായുടെ സമാധാനം ഞങ്ങൾക്കും ലോകത്തിനുമായി വാങ്ങിത്തരണമേ. അങ്ങേ വിമലഹൃദയത്തിന്നു പ്രതിഷ്ഠിതരായ ഞങ്ങളെ പരിശുദ്ധരായി ജീവിക്കുന്നതിനും പ്രേഷിത ചൈതന്യത്തിൽ വളർന്നു വരുന്നതിനും അനുഗ്രഹിക്കേണമേ. തിരുസഭാംബികേ, തിരുസഭയ്ക്ക് സർവ്വ സ്വാതന്ത്ര്യവും സമാധാനവും അരുളണമേ. വിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും സ്നേഹത്തിന്റെയും പാതയിലൂടെ ദൈവജനത്തെ അങ്ങു നയിക്കേണമേ. മാനവ വംശത്തിനുവേണ്ടിയുള്ള ഈശോയുടെ സമർപ്പണത്തോട് യോജിച്ച് അങ്ങയോട് വിശ്വസ്തത പുലർത്തി ജീവിക്കുവാൻ ഞങ്ങളെ സഹായിക്കേണമേ. അമലോത്ഭവ ഹൃദയമേ, മനുഷ്യഹൃദയങ്ങളിൽ രൂപം കൊള്ളുന്ന തിന്മയുടെ ശക്തികളേയും മാനവ പുരോഗതിയെ തളർത്തുന്ന തിന്മയുടെ ദൂഷ്യഫലങ്ങളേയും നേരിടുവാനുള്ള കഴിവു ഞങ്ങൾക്ക് നൽകണമേ. പരിശുദ്ധ അമ്മേ, ഞങ്ങളുടെ മാർപാപ്പമാർ അങ്ങേയ്ക്കു സമർപ്പിച്ചിട്ടുള്ളതും കാലാകാലങ്ങളിൽ നവീകരിക്കുന്നതുമായ ഈ പ്രതിഷ്ഠയെ സ്വീകരിച്ച് അങ്ങേ അമലോത്ഭവ ഹൃദയത്തിന്റെ സ്വന്തമായി ഞങ്ങളെ കാത്തു കൊള്ളണമേ. ആമ്മേൻ. മറിയത്തിന്റെ വിമല ഹൃദയമേ, ഞങ്ങൾക്കുവേണ്ടി, പ്രാർത്ഥിക്കേണമേ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-06-17 15:32:00
Keywordsവിമല
Created Date2022-06-25 08:53:56