Contents
Displaying 18681-18690 of 25058 results.
Content:
19070
Category: 1
Sub Category:
Heading: ദുരിതമനുഭവിക്കുന്ന സിറിയന്‍ ക്രൈസ്തവ സമൂഹത്തിനുള്ള സഹായം വർദ്ധിപ്പിച്ച് എസിഎന്‍
Content: ഡമാസ്ക്കസ്: ദുരിതമനുഭവിക്കുന്ന സിറിയയിലെ ക്രൈസ്തവ സമൂഹത്തിനുള്ള സഹായം വർദ്ധിപ്പിക്കാൻ കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ തീരുമാനം. ഇരുപത്തിരണ്ടോളം പദ്ധതികൾക്കാണ് സംഘടന സാമ്പത്തിക സഹായം വകയിരുത്തിയിരിക്കുന്നത്. ആഭ്യന്തര യുദ്ധത്തിന്റെ പന്ത്രണ്ടാം വർഷത്തിലേക്ക് കടക്കുന്ന സിറിയ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. മാർച്ച് മാസം നടന്ന ഡമാസ്കസ് കോൺഫറൻസിന് ശേഷമാണ് പുതിയ പദ്ധതികളുടെ വിഹിതത്തെ സംബന്ധിച്ച തീരുമാനത്തിൽ സംഘടന എത്തിച്ചേർന്നത്. വാടക കൊടുക്കാൻ പ്രയാസപ്പെടുന്ന കുടുംബങ്ങൾക്ക് സംഘടന സഹായം നൽകും. ക്രൈസ്തവർക്ക് വീണ്ടും ഒരുമിച്ചു കൂടാൻ ആഭ്യന്തരയുദ്ധത്തിൽ തകർന്ന ദേവാലയങ്ങളിൽ അറ്റകുറ്റപ്പണികൾക്ക് വേണ്ടി എയിഡ് ടു ദി ചർച്ച് ഇൻ നീഡ് വീണ്ടും സഹായമെത്തിക്കും. യുവജനങ്ങൾക്ക് പ്രതീക്ഷ പകരാനും, സ്വന്തം രാജ്യത്ത് തന്നെ നിൽക്കുന്നത് പ്രോത്സാഹിപ്പിക്കാനും അഞ്ഞൂറോളം യൂണിവേഴ്സിറ്റി സ്കോളർഷിപ്പുകളും സംഘടന നൽകും. എയിഡ് ടു ദി ചർച്ച് ഇൻ നീഡിന്റെ ഡയറക്ടർ ഓഫ് പ്രോജക്ട്സ് പദവി വഹിക്കുന്ന റെജീന ലിഞ്ച് ദമാസ്കസ് കോൺഫറൻസിൽ നേരിട്ട് പങ്കെടുത്ത് രാജ്യത്തെ ക്രൈസ്തവരുടെ ദുരവസ്ഥ മനസ്സിലാക്കിയിരുന്നു. ഏതൊക്കെ പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകണമെന്ന് തീരുമാനമെടുക്കാൻ റെജീനയുടെ അനുഭവങ്ങൾ സഹായകരമായെന്ന് സംഘടന പ്രസ്താവിച്ചു. സിറിയയിലെ ജനങ്ങൾ പ്രതീക്ഷ നശിച്ച അവസ്ഥയിലാണെന്നും, അവർ കുറച്ചെങ്കിലും ആശ്വാസം കണ്ടെത്തുന്നത് സഭയുടെ പദ്ധതികളിലാണെന്നും റെജീന ലിഞ്ച് പറഞ്ഞു. രാജ്യത്തെ ജനസംഖ്യയുടെ 10 ശതമാനം ആയിരുന്നു ആഭ്യന്തര യുദ്ധത്തിന് മുമ്പുണ്ടായിരുന്ന ക്രൈസ്തവരുടെ അംഗസംഖ്യ. ആഭ്യന്തര യുദ്ധം ആരംഭിച്ചതിനു ശേഷം വലിയ പീഡനങ്ങൾ അഭിമുഖീകരിച്ച ക്രൈസ്തവരിൽ നിരവധിപേർ മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തു. ഫ്രാൻസിസ് മാർപാപ്പ നിരവധി തവണ സിറിയയിലെ ജനങ്ങളോടുള്ള തന്റെ സ്നേഹം പ്രകടമാക്കിയിട്ടുണ്ട്. രാജ്യത്തെ ജനങ്ങള്‍ വിസ്മരിക്കപ്പെട്ടിട്ടില്ലായെന്നും, അവരുടെ ക്ഷേമത്തെ പറ്റി സഭയ്ക്ക് ആശങ്കയുണ്ടെന്നും സൂചിപ്പിച്ച് ഡമാസ്കസ് കോൺഫറൻസിനോട് അനുബന്ധിച്ച് പാപ്പ സിറിയയിലെ ക്രൈസ്തവ വിശ്വാസികൾക്ക് കത്തയച്ചിരുന്നു.
Image: /content_image/News/News-2022-06-17-12:41:58.jpg
Keywords: സിറിയ

19071
Category: 1
Sub Category:
Heading: തിരുസഭ പ്രബോധനങ്ങളുടെ സമഗ്ര ചിത്രവുമായി മുപ്പതാമത്തെ 'ഓണ്‍ലൈന്‍' ക്ലാസ് നാളെ ജൂൺ 18 ശനിയാഴ്ച
Content: യേശുക്രിസ്തുവിലുള്ള വിശ്വാസത്തില്‍ ആഴപ്പെടുവാന്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കും അല്‍മായര്‍ക്കും ഒരുപോലെ സഹായകരമായ രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠനപരമ്പരയുടെ മുപ്പതാമത്തെ 'ഓണ്‍ലൈന്‍' ക്ലാസ് നാളെ ജൂൺ 18 ശനിയാഴ്ച നടക്കും. പ്രവാചകശബ്ദം ഒരുക്കുന്ന പഠനപരമ്പര കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ നയിക്കുന്നത്. തിരുസഭയിൽ ഡീക്കന്മാരുടെ പരിശീലനവും നിയമനവും എപ്രകാരമാണ്? യഥാർത്ഥത്തിൽ ഡീക്കന്മാരുടെ ദൗത്യമെന്താണ്? എങ്ങനെയുള്ളവരാണ് ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്? ഡീക്കന്മാർക്ക് വിവാഹം ചെയ്യാമോ? ഈ വിഷയങ്ങളിൽ രണ്ടാം വത്തിക്കാൻ കൗൺസിൽ, കാനൻ ലോ, പർട്ടിക്കുലർ ലോ എന്നിവയിൽ എന്താണ് പഠിപ്പിക്കുന്നത്? തുടങ്ങീ നിരവധിയായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ക്ലാസില്‍ പങ്കുവെയ്ക്കപ്പെടും. വൈദികര്‍ക്കും സന്യസ്തര്‍ക്കും മിഷ്ണറിമാര്‍ക്കും മതാധ്യാപകര്‍ക്കും യുവജനങ്ങള്‍ക്കും തുടങ്ങീ എല്ലാ മേഖലയില്‍ നിന്നുള്ളവര്‍ക്കും ഏറെ ഉപകാരപ്രദമായ ഒരു മണിക്കൂര്‍ ക്ലാസില്‍ അനേകം പേരാണ് പങ്കെടുത്തുക്കൊണ്ടിരിക്കുന്നത്. ക്ലാസിന്റെ മുപ്പതാം ഭാഗം ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക. ക്ലാസിന് ഒരുക്കമായി 05:25നു ജപമാല ആരംഭിക്കും. ക്ലാസില്‍ ഓരോരുത്തരുടെയും വിശ്വാസ സംബന്ധമായ സംശയങ്ങള്‍ നികത്തുവാനും അവസരമുണ്ട്. ➧ #{black->none->b->ZOOM LINK: }# {{ https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09 -> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} ➧ Meeting ID: 864 173 0546 ➧ Passcode: 3040 {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CCVq7Zi7NLRAsn6hJzQmOl}}
Image: /content_image/News/News-2022-06-17-14:01:17.jpg
Keywords: ഡീക്ക

19072
Category: 13
Sub Category:
Heading: യേശു തന്റെ കൂടെയുണ്ടെന്ന വിശ്വാസമാണ് പ്രതിസന്ധി നേരിടാൻ സഹായിക്കുന്നത്: പക്ഷാഘാതത്തിലും വിശ്വാസം സാക്ഷ്യപ്പെടുത്തി ജസ്റ്റിന്‍ ബീബര്‍
Content: ഒട്ടാവ: മുഖത്തെ പക്ഷാഘാതം സംഭവിച്ചതായുള്ള വെളിപ്പെടുത്തലിനു പിന്നാലെ യേശു ക്രിസ്തുവിലുള്ള തന്റെ വിശ്വാസം പരസ്യമായി ഏറ്റുപറഞ്ഞ് കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബർ. യേശു തന്റെ കൂടെയുണ്ടെന്ന വിശ്വാസമാണ് പ്രതിസന്ധി നേരിടാൻ തന്നെ പ്രാപ്തനാക്കിയതെന്ന് ബീബർ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് അമേരിക്കൻ ഗായകൻ ജസ്റ്റിൻ ബീബർ തന്റെ രോഗവിവരം പുറത്തുവിട്ടത്. പല സംഗീത പരിപാടികളിൽ നിന്നും വിട്ടു നിൽക്കുന്നത് എന്താണെന്ന ആരാധകരുടെ ചോദ്യങ്ങൾക്ക് വിരാമമിട്ടാണ് തനിക്ക് റാംസെ ഹണ്ട് സിൻഡ്രം എന്ന അസുഖമാണെന്ന വിവരം ബീബർ വ്യക്തമാക്കിയത്. രോഗംമൂലം മുഖത്തിന്റെ പാതിഭാഗം നിർജീവ അവസ്ഥയിലാണ് എന്ന് വ്യക്തമാക്കുന്ന വീഡിയോയും ജസ്റ്റിൻ ബീബർ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലേയുള്ള ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ തന്റെ ക്രിസ്തു വിശ്വാസം ബീബര്‍ ഏറ്റുപറഞ്ഞുവെന്നത് ശ്രദ്ധേയമാണ്. "ഈ കൊടുങ്കാറ്റും കടന്നുപോകുമെന്ന് എനിക്ക് അറിയാം. എന്നാൽ, ഇതിനിടയിലും യേശു എന്റെ കൂടെയുണ്ട്. ഓരോ ദിവസവും മെച്ചപ്പെട്ടുവരികയാണ്. ഈ അസ്വസ്ഥകൾക്കിടയിലും എന്നെ രൂപകൽപന ചെയ്യുകയും അറിയുകയും ചെയ്യുന്ന യേശുവില്‍ ആശ്വാസം കണ്ടെത്തുകയാണ് ഞാൻ. യേശുവിന് എന്നെക്കുറിച്ച് എല്ലാം അറിയാം. ഒരാളും അറിയാൻ ആഗ്രഹിക്കാത്ത എന്റെ മോശം വശങ്ങളെല്ലാം അറിയുന്നവനാണവൻ''. സ്നേഹത്തിന്റെ കരവലയത്തിലേക്ക് അവൻ എന്നെ നിരന്തരം ക്ഷണിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ടെന്നും ബീബര്‍ പറഞ്ഞു. രോഗാവസ്ഥയെ തുടര്‍ന്നു വലതുവശത്തെ കണ്ണ് ചിമ്മാനോ ചുണ്ട് അനക്കാനോ മൂക്ക് വികസിപ്പിക്കാനോ കഴിയുന്നില്ലെന്ന് ജസ്റ്റിൻ ബീബർ രോഗത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-17-16:13:34.jpg
Keywords: ജസ്റ്റിന്‍

19073
Category: 1
Sub Category:
Heading: കിഴക്കന്‍ മ്യാന്‍മറില്‍ സര്‍ക്കാര്‍ സൈന്യം കത്തോലിക്ക ദേവാലയം അഗ്നിക്കിരയാക്കി
Content: കിഴക്കന്‍ മ്യാന്‍മറിലെ കരെന്നി സംസ്ഥാനത്തിലെ ദാവ്നായിഖു ഗ്രാമത്തിലെ സെന്റ് മാത്യൂസ് കത്തോലിക്ക ദേവാലയം സര്‍ക്കാര്‍ സൈന്യം അഗ്നിക്കിരയാക്കി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 1ന് പട്ടാള അട്ടിമറിയിലൂടെ മ്യാന്‍മറിന്റെ ഭരണം കൈക്കലാക്കിയ ജുണ്ടാ സൈന്യത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന പ്രാദേശിക പോരാളി സംഘടനയായ ‘കാരെന്നി നാഷ്ണല്‍ ഡിഫെന്‍സ് ഫോഴ്സ്’ (കെ.എന്‍.ഡി.എഫ്) പുറത്തുവിട്ട വീഡിയോയില്‍ ദേവാലയം അഗ്നിക്കിരയാക്കുന്നത് ദൃശ്യമാണ്. ജൂണ്‍ 14ന് സര്‍ക്കാര്‍ സൈന്യം ദാവ്നയിഖു ഗ്രാമത്തിലെ നാലോളം വീടുകള്‍ അഗ്നിക്കിരയാക്കിയെന്നും, തൊട്ടടുത്ത ദിവസമായ ജൂണ്‍ 15-ന് വൈകിട്ട് 3 മണിക്ക് യാതൊരു കാരണവും കൂടാതെ ഗ്രാമത്തിലെ കത്തോലിക്ക ദേവാലയവും കത്തിച്ച് ചാമ്പലാക്കിയെന്നും ഒരു കെ.എന്‍.ഡി.എഫ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഈ മാസം പത്തിനും പതിനഞ്ചിനും ഇടയില്‍ സര്‍ക്കാര്‍ സൈന്യവും കെ.എന്‍.ഡി.എഫ് പോരാളികളും തമ്മിലുള്ള കടുത്ത പോരാട്ടത്തിനാണ് ദാവ്നായിഖു ഗ്രാമം സാക്ഷ്യം വഹിച്ചത്. സര്‍ക്കാര്‍ പട്ടാളക്കാര്‍ ദേവാലയത്തിനടുത്തേക്ക് നീങ്ങുന്നതും, ജനാലകളിലൂടെ തീനാളങ്ങളും പുകയും വമിക്കുന്നതും കെ.എന്‍.ഡി.എഫ് പുറത്തുവിട്ട വീഡിയോയില്‍ കാണാം. പശ്ചാത്തലത്തില്‍ വെടിയൊച്ചകളും കേള്‍ക്കുന്നുണ്ട്. ദേവാലയ കെട്ടിടത്തിനകത്ത് അങ്ങിങ്ങായി തീ കത്തുന്നതും വീഡിയോയില്‍ ദൃശ്യമാണ്. അന്യായമായി ദേവാലയത്തില്‍ പ്രവേശിച്ച സൈന്യം പാവപ്പെട്ടവര്‍ക്ക് നല്‍കുവാന്‍ വേണ്ടി കരുതിയിരുന്ന ഭക്ഷണ സാധനങ്ങളും, മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൊള്ളയടിച്ചതിന് ശേഷം ദേവാലയം അഗ്നിക്കിരയാക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടിലുണ്ട്. ജുണ്ടാ സൈന്യത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന 11 സായുധ ഗോത്ര സംഘടനകളില്‍ ഒന്നായ കെ.എന്‍.ഡി.എഫ് വെടിനിറുത്തലിനുള്ള ഉടമ്പടിയില്‍ ഒപ്പുവെക്കുവാന്‍ വിസമ്മതിച്ചിരിക്കുകയാണ്. കിഴക്കന്‍ മ്യാന്‍മറിലെ ലോയികോ രൂപതയിലെ മുപ്പത്തിയെട്ടോളം ഇടവകകളില്‍ ഒന്നാണ് സെന്റ് മാത്യൂസ് ഇടവക. മേഖലയില്‍ നടക്കുന്ന കടുത്ത പോരാട്ടം കാരണം പതിനാറോളം ദേവാലയങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നു യു.സി.എ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഏറ്റവും ചുരുങ്ങിയത് ഒൻപതോളം ദേവാലയങ്ങളാണ് സര്‍ക്കാര്‍ സൈന്യത്തിന്റെ ബോംബിംഗിനും, വ്യോമാക്രമണത്തിനും ഇരയായിരിക്കുന്നത്. ഗവണ്‍മെന്റ് ജുണ്ടാ സൈന്യത്തിന്റെ സൈനീക നടപടി കാരണം ഇതിനോടകം തന്നെ ഏതാണ്ട് 1900-ത്തിലധികം ആളുകള്‍ മരണപ്പെടുകയും പത്തുലക്ഷം പേര്‍ക്ക് കിടപ്പാടം നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ടെന്നു ഐക്യരാഷ്ട്ര സഭയുടെ ഹുമന്‍ റൈറ്റ്സ് ഹൈക്കമ്മീഷൻ വ്യക്തമാക്കിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-17-21:41:14.jpg
Keywords: മ്യാന്‍

19074
Category: 18
Sub Category:
Heading: 'ഇന്ത്യൻ ക്രിസ്ത്യൻ ഡേ'യുടെ തയാറെടുപ്പുകൾ പുരോഗമിക്കുന്നു
Content: ന്യൂയോർക്ക്: ന്യൂയോർക്ക് എൽമോണ്ടിലെ സെന്റ് വിൻസെന്റ് ഡി പോൾ സിറോ മലങ്കര കത്തോലിക്കാ കത്തീഡ്രലിൽ ജൂലൈ മൂന്നിന് നടക്കുന്ന ഇന്ത്യൻ ക്രിസ്ത്യൻ ഡേയുടെ തയാറെടുപ്പുകൾ പുരോഗമിക്കുന്നു. ഇന്ത്യൻ ക്രിസ്തീയതയുടെ ഉറവിടത്തെയും ചരിത്രത്തിൽ അതിന്റെ പ്രാധാന്യത്തെയും അഭിമാനപൂർവ്വം ആഘോഷിക്കുകയാണ് ഇന്ത്യയിലെ എല്ലാ ക്രിസ്തീയ വിഭാഗങ്ങളും ചേർന്ന് നടത്തുന്ന ഇന്ത്യൻ ക്രിസ്ത്യൻ ഡേ. മലങ്കര ഓർത്തഡോക്സ് സഭയുടെ സക്കറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്ത, സിറോ മലബാർ കത്തോലിക്കാ സഭയുടെ മാർ ജോയ് ആലപ്പാട്ട് മെത്രാൻ, സിഎസ്ഐ സഭയുടെയുടെ മോഡറേറ്റർ മോസ്റ്റ് റവ. ഡോ. ധർമ്മരാജ് റസാലം, ഡെപ്യൂട്ടി മോഡറേറ്റർ റൈറ്റ് റവ. ഡോ. റൂബിൻ മാർക്ക്, എപ്പിസ്ക്കോപ്പൽ സഭയുടെ റൈറ്റ് റവവ, ഡോ. ജോൺസി ഇട്ടി, സെന്റ് തോമസ് ഇവാൻജെലിക്കൽ സഭയുടെ മോസ്റ്റ് റവ. ഡോ. സി. വി. മാത്യു, ഇന്ത്യൻ പെന്തെക്കോസ്തൽ സഭയുടെ റവ. ഡോ, ഇട്ടി എബ്രഹാം എന്നിവർ ആശംസകൾ അർപ്പിക്കും. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ക്രിസ്ത്യൻ അസോസിയേഷൻസ് ഓഫ് നോർത്ത അമേരിക്കയാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, പ്രശസ്ത മാന്ത്രികനും കാരുണ്യ പ്രവർത്തകനുമായ ഗോപിനാഥ് മുതുകാട് എന്നിവരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നു പ്രസിഡന്റ് കോശി ജോർജ് പറഞ്ഞു. അമേരിക്കയിലെ വിവിധ ഇന്ത്യൻ ഭാഷാ/സംസ്ഥാന ക്രിസ്തീയ വിഭാഗങ്ങളുടെ വിവിധ കലാ സാംസ്കാരിക പരിപാടികൾ, സമന്വയ പ്രാർത്ഥനകൾ, ഉൾക്കാഴ്ചയുളവാക്കുന്ന പ്രസംഗങ്ങൾ എന്നിവയും അത്താഴവും ആഘോഷ സായാഹ്നത്തിൽ ഉണ്ടായിരിക്കും. വൈകിട്ട് അഞ്ചു മുതൽ ഏഴു വരെയാണ് പരിപാടി പ്രവേശനം സൗജന്യം.
Image: /content_image/India/India-2022-06-18-05:59:03.jpg
Keywords: ക്രിസ്ത്യന്‍

19075
Category: 18
Sub Category:
Heading: വി.ടി ബൽറാമിന്റെ പോസ്റ്റ് തെറ്റിദ്ധാരണാജനകം: അൽമായ ഫോറം
Content: കൊച്ചി: കഴിഞ്ഞ ചില ദിവസങ്ങളായി നിലനിൽക്കുന്ന സാമുദായിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ വി.ടി ബൽറാം പ്രസിദ്ധീകരിച്ച ഫേസ്‌ബുക്ക് പോസ്റ്റിലെ ചില പരാമർശങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും പ്രതിഷേധാർഹവുമാണെന്ന് സീറോ മലബാർ സഭ അൽമായ ഫോറം സെക്രട്ടറി ടോണി ചിറ്റിലപ്പിള്ളി. കേരളത്തിലെ മാധ്യമ പ്ലാറ്റുഫോമുകളിൽ ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന തോൽവിയായി വി ടി ബൽറാമിന്റേതു മാറിയതിനുപിന്നിൽ ഒരൊറ്റ കാരണമേയുള്ളൂ. അയാൾ വിവേകശൂന്യമായ പ്രസ്താവനകൾ തുടരെ തുടരെ തൊടുത്തുവിടുന്നു. തൃത്താലയിലെ ജനങ്ങൾ അവഗണിച്ച് കഴിഞ്ഞ തള്ളിക്കളഞ്ഞിട്ടും കാര്യങ്ങൾ പഠിക്കുന്നില്ല. ക്രൈസ്തവസ്വതങ്ങൾക്കെതിരെ, ക്രൈസ്തവർക്കെതിരെ,ക്രൈസ്തവ മതനേതാക്കൾക്കെതിരെ നിരന്തരം സംസാരിക്കുന്ന വി ടി ബൽറാമിനെ കോൺഗ്രസ്സ് നിലക്ക് നിർത്തമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വി ടി ബൽറാമിന്റെ പല പരാമർശങ്ങളും ക്രൈസ്തവർക്ക് എതിരേയായിരുന്നു. തന്റെ ചുറ്റുപാടുകളെക്കുറിച്ച്, സമൂഹത്തേക്കുറിച്ച്, ആനുകാലിക രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ച് പക്വമായി സംസാരിക്കാൻ ബല്‍റാം ഇനിയും പഠിക്കണം.അല്ലെങ്കിൽ വിവരമുള്ള കോൺഗ്രസ്സ് നേതാക്കൾ പഠിപ്പിക്കണം. എയ്ഡഡ് മേഖലയിലെ നിയമനം, സ്വാശ്രയ കോളജുകൾക്കെതിരായ സമരം, ശബരിമല യുവതീ പ്രവേശനം, സവർണ സംവരണം,എന്നീ വിഷയങ്ങളിൽ നല്ല പരിശീലനം ഇയാൾക്ക് കോൺഗ്രസ്സ് നേതാക്കൾ കൊടുക്കുമല്ലോ? കോൺഗ്രസ്സ് പാർട്ടിയിൽ നടത്തുന്ന മാധ്യമ കസർത്തുകൾ പാർട്ടിയ്ക്ക് പുറത്തുള്ളവരോട് വേണ്ട.യാഥാർഥ്യങ്ങൾ മനഃപൂർവ്വം അവഗണിച്ചുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പുകൾ നടത്താനുള്ള പ്രവണത ഇത്തരം നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അപലപനീയമാണ്. ജീവിച്ചിരിക്കുന്നവരും മണ്മറഞ്ഞതുമായ മഹത് വ്യക്തിത്വങ്ങളെ അവഹേളിച്ചു ആത്മസുഖം തേടുന്ന ഇദ്ദേഹത്തെപ്പോലെയുള്ളവരെ സാംസ്‌കാരിക കേരളം പുറംതള്ളും. ബൽറാം പ്രകടിപ്പിക്കുന്നത് കോൺഗ്രസ്സിന്റെ രാഷ്ട്രീയ സംസ്കാരം തന്നെയാണോയെന്ന് എ കെ ആന്റണിയും, ചെന്നിത്തലയും ,വി ഡി സതീശനും,കെ സുധാകരനും ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കൾ വ്യക്തമാക്കണം. ക്രൈസ്തവരും, സാംസ്ക്കാരിക പ്രവർത്തകരും നമ്മുടെ നാടിന്റെ പുരോഗതിയിൽ വഹിക്കുന്ന പങ്കിനെ സംബന്ധിച്ച് ഇനിയും ചില കോൺഗ്രസ്സ് നേതാക്കൾ തിരിച്ചറിയേണ്ടതുണ്ട്. ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പ്രസ്ഥാനം എന്നുള്ള നിലയിൽ കോൺഗ്രസ് , ക്രൈസ്തവ മതനേതാക്കൾക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും അധിക്ഷേപിക്കുന്ന വി ടി ബൽറാമിനെ പോലെയുള്ളവരെ നിലയ്ക്കു നിർത്താൻ തയ്യാറാവണമെന്ന് ആവശ്യപ്പെടുകയാണെന്നും അൽമായ ഫോറം സെക്രട്ടറി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-06-18-06:09:56.jpg
Keywords: അല്‍മായ

19076
Category: 1
Sub Category:
Heading: മൂന്നു പതിറ്റാണ്ടിന് ശേഷം അമേരിക്കയില്‍ ഭ്രൂണഹത്യകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്: ആശങ്കയറിയിച്ച് പ്രോലൈഫ് പ്രസ്ഥാനങ്ങള്‍
Content: വാഷിംഗ്ടണ്‍ ഡി.സി നീണ്ട 30 വര്‍ഷങ്ങള്‍ക്കിടയില്‍ ഇതാദ്യമായി അമേരിക്കയിലെ ഭ്രൂണഹത്യകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. കഴിഞ്ഞ മൂന്ന്‍ വര്‍ഷങ്ങള്‍ക്കിടയില്‍ അമേരിക്കയിലെ അബോര്‍ഷനുകളുടെ എണ്ണത്തില്‍ ഏതാണ്ട് 70,000-ത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നതെന്നു അബോര്‍ഷന്‍ അനുകൂല ഗവേഷക സംഘടനയായ ഗുട്ട്മാച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇക്കഴിഞ്ഞ ബുധനാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. 2017-ല്‍ 8,62,320 ഗര്‍ഭഛിദ്രങ്ങളാണ് രേഖപ്പെടുത്തിയിരുന്നതെങ്കില്‍ 2020 ആയപ്പോഴേക്കും അത് 9,30,160 ആയി ഉയര്‍ന്നു. 8 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഓരോ കുരുന്നുജീവനുകളുടെയും നഷ്ടം കണക്കാക്കാനാവാത്തതാണെന്നു ലിവ് ആക്ഷന്‍ എന്ന പ്രോലൈഫ് സംഘടനയുടെ അധ്യക്ഷയായ ലില റോസ് റിപ്പോര്‍ട്ടിനോടുള്ള പ്രതികരണമെന്ന നിലയില്‍ ട്വീറ്റ് ചെയ്തു. റിപ്പോര്‍ട്ടനുസരിച്ച് 15-നും 45-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കിടയിലെ ഗര്‍ഭഛിദ്ര നിരക്ക് 7% ആയി വര്‍ദ്ധിച്ചിട്ടുണ്ട്. 2017-ല്‍ ആയിരം സ്ത്രീകള്‍ക്കിടയിലെ അബോര്‍ഷന്‍ നിരക്ക് 13.5 ആയിരുന്നെങ്കില്‍ 2020 ആയപ്പോഴേക്കും അത് 14.4 ആയി ഉയര്‍ന്നു. 100 ഗര്‍ഭധാരണങ്ങളിലെ ഗര്‍ഭഛിദ്ര നിരക്ക് 2017-ല്‍ 12% ആയിരിന്നപ്പോള്‍ 2020-ല്‍ അത് 20.6% ശതമാനമായി വര്‍ദ്ധിച്ചു. ഇത് അര്‍ത്ഥമാക്കുന്നത് 2020-ല്‍ 5 ഗര്‍ഭസ്ഥ ശിശുക്കളില്‍ ഒരെണ്ണം വീതം ഭ്രൂണഹത്യയ്ക്കു ഇരയായി എന്നാണ് (ഗര്‍ഭാവസ്ഥയിലെ പ്രശ്നങ്ങള്‍ കാരണമുള്ള അബോര്‍ഷനുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല). ഓരോ മൂന്ന്‍ വര്‍ഷം കൂടുമ്പോഴും പ്ലാന്‍ഡ് പാരന്റ്ഹുഡിന്റെ സഹകരണത്തോടെ അമേരിക്കയില്‍ അറിയപ്പെടുന്ന എല്ലാ അബോര്‍ഷന്‍ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ഗുട്ട്മാച്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇത്തരത്തിലുള്ള വിവരശേഖരണം നടത്താറുണ്ട്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">BREAKING: The pro-abortion Guttmacher Institute just announced that 930,160 abortions were committed nationally in 2020—an increase of 67,840 over the 862,320 abortions reported in 2017.<br><br>930,160 children killed by abortion.<br><br>The loss of each of these children is incalculable.</p>— Lila Rose (@LilaGraceRose) <a href="https://twitter.com/LilaGraceRose/status/1537102644275122178?ref_src=twsrc%5Etfw">June 15, 2022</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> 17% അബോര്‍ഷന്‍ കേന്ദ്രങ്ങളിലെ അബോര്‍ഷനുകളുടെ എണ്ണത്തിനായി സ്റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റിന്റെ വിവരങ്ങളും ഉപയോഗിക്കാറുണ്ട്. പടിഞ്ഞാറന്‍, മധ്യപടിഞ്ഞാറന്‍, തെക്ക്, വടക്കുകിഴക്കന്‍ എന്നീ നാല് മേഖലകളിലും ഭ്രൂണഹത്യയുടെ എണ്ണത്തില്‍ വര്‍ദ്ധനവ് കാണിച്ചിട്ടുണ്ട്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളും (സി.ഡി.സി) ഇത്തരത്തിലുള്ള അബോര്‍ഷന്‍ വിവര ശേഖരണം നടത്താറുണ്ടെങ്കിലും കാലിഫോര്‍ണിയ, മേരിലാന്‍ഡ്, ന്യൂഹാംപ്ഷയര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവരങ്ങള്‍ അവരുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുന്നില്ല. അമേരിക്കയിലെ ഗര്‍ഭഛിദ്ര വിഷയത്തിലെ നിര്‍ണ്ണായകമായ ‘ഡോബ്സ് വി. ജാക്ക്സണ്‍ വിമണ്‍സ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍’ കേസിന്റെ തീരുമാനം പുറത്തുവിടുവാന്‍ അമേരിക്കന്‍ സുപ്രീം കോടതി തയ്യാറെടുത്തുകൊണ്ടിരിക്കേയാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ഈ വിധിയുടെ കരടുരേഖ അനുസരിച്ച്, രാജ്യത്തു ഭ്രൂണഹത്യ നിയമപരമാക്കിയ 1973-ലെ റോയ്. വി. വേഡ് കേസിന്റെ വിധി റദ്ദാക്കപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ ഗര്‍ഭഛിദ്രം നിയമപരമാക്കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുവാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കായിരിക്കും. ഭ്രൂണഹത്യ എന്ന മാരക തിന്‍മയ്ക്കെതിരെ കത്തോലിക്ക സഭയും വിവിധ പ്രോലൈഫ് പ്രസ്ഥാനങ്ങളും ഉയര്‍ത്തുന്ന പ്രതിഷേധം അബോര്‍ഷന്‍ അനുകൂലികളായ ബൈഡന്‍ ഭരണകൂടത്തിന് മുന്നില്‍ ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-18-08:11:36.jpg
Keywords: പ്രോലൈഫ്

19077
Category: 1
Sub Category:
Heading: ഇറാനിലെ ക്രൈസ്തവ വിരുദ്ധത തുടരുന്നു: 7 ക്രൈസ്തവര്‍ക്ക് മൊത്തം 32 വര്‍ഷത്തെ തടവു ശിക്ഷ
Content: ടെഹ്‌റാന്‍: യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവരെ അന്യായമായി തടവിലാക്കുന്നത് ഇസ്ലാമിക രാഷ്ട്രമായ ഇറാനില്‍ വീണ്ടും പതിവാകുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 7ന് മൊത്തം 32 വര്‍ഷത്തെ തടവ് ശിക്ഷയാണ് ഏഴ് ക്രൈസ്തവര്‍ക്കായി ഇറാന്‍ കോടതി വിധിച്ചിരിക്കുന്നത്. ഇതില്‍ ഒരു ഇറാനിയന്‍-അര്‍മേനിയന്‍ വചനപ്രഘോഷകനാണ് ഏറ്റവും കടുത്ത ശിക്ഷ ലഭിച്ചിരിക്കുന്നത്. കോടതി വിധി അനുസരിച്ച് ഇദ്ദേഹത്തിന് 10 വര്‍ഷത്തോളം ജയിലില്‍ കഴിയേണ്ടി വരും. ജയില്‍ വാസത്തിന് ശേഷം തെക്ക്-കിഴക്കന്‍ ഇറാനിലെ വിദൂര മേഖലയിലേക്ക് രണ്ടു വര്‍ഷത്തെ നാടുകടത്തലും, അന്താരാഷ്ട്ര യാത്രകളില്‍ നിന്നും രണ്ടു വര്‍ഷത്തെ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തിലായിരിക്കും പിന്നീട് ഇദ്ദേഹത്തിന്റെ ജീവിതം. അര്‍മേനിയന്‍ (ഇറാനില്‍ ക്രൈസ്തവരായി അംഗീകരിക്കപ്പെട്ടിരിക്കുന്ന വംശീയ വിഭാഗം) എന്ന് സ്വയം കരുതുന്ന ഈ വ്യക്തി നിരവധി തവണ വിദേശ യാത്രകള്‍ നടത്തുകയും, തുര്‍ക്കിയിലെ ഒരു കൂട്ടായ്മയില്‍ പങ്കെടുക്കുകയും, മുസ്ലീങ്ങളെ ആകര്‍ഷിക്കുന്നതിനായി ഒരു സംഘത്തെ രൂപപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസില്‍ ആരോപിക്കുന്നത്. പ്രാര്‍ത്ഥന ശുശ്രൂഷകളുടെ പേരില്‍ ഇദ്ദേഹം ക്രിസ്തു വിശ്വാസത്തെ പ്രോത്സാഹിപ്പിച്ചുവെന്നും ഇതില്‍ ആകര്‍ഷിക്കപ്പെട്ട ചിലരെ തങ്ങളുടെ സംഘത്തില്‍ അംഗമാക്കുകയും ചെയ്തുവെന്ന് കോടതി വിധിയില്‍ പറയുന്നു. ഇദ്ദേഹത്തിനൊപ്പം രണ്ടു പരിവര്‍ത്തിത ക്രിസ്ത്യന്‍ സ്ത്രീകള്‍ക്കും 6 വര്‍ഷം വീതം തടവു ശിക്ഷ വിധിച്ചിട്ടുണ്ട്. ഇവര്‍ക്ക് പുറമേ, ആരാധനയില്‍ പങ്കെടുത്ത കുറ്റത്തിന് 4 പരിവര്‍ത്തിത ക്രൈസ്തവര്‍ക്ക് 1 മുതല്‍ 4 വര്‍ഷം വരെയുള്ള തടവുശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. 800 ഡോളര്‍ മുതല്‍ 1,250 ഡോളര്‍ വരെ പിഴ ഒടുക്കിയാല്‍ ഇവര്‍ക്ക് ജയില്‍ വാസം ഒഴിവാക്കാം. മതസ്വാതന്ത്ര്യം ഉറപ്പു നല്‍കുന്നതിനായി ഉണ്ടാക്കിയിരിക്കുന്ന അന്താരാഷ്ട്ര ഉടമ്പടിയില്‍ ഒപ്പുവെച്ചിരിക്കുന്ന രാഷ്ട്രമായിട്ടുകൂടി ഇറാനില്‍ പതിവായിക്കൊണ്ടിരിക്കുന്ന ഇത്തരം കേസുകള്‍ സൂചിപ്പിക്കുന്നത് രാജ്യാത്തെ മതസ്വാതന്ത്ര്യം നേരിടുന്ന ഭീകരമായ വെല്ലുവിളി തന്നെയാണ്. ക്രിസ്തു വിശ്വാസം പ്രചരിപ്പിക്കുന്നത് രാഷ്ട്ര സുരക്ഷക്കെതിരേയുള്ള പ്രവര്‍ത്തിയായിട്ടാണ് ഇറാനില്‍ കണക്കാക്കപ്പെടുന്നത്. ജയിലില്‍ കഴിയുന്ന ക്രൈസ്തവരും, മനുഷ്യാവകാശ പ്രവര്‍ത്തകരും ശാരീരികവും, മാനസികവുമായ കടുത്ത പീഡനങ്ങള്‍ക്കും ഇരയാകുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരിന്നു. ഇക്കഴിഞ്ഞ ജൂണ്‍ 10-ന് 8 തടവുകാരുടെ വിരലുകള്‍ മുറിച്ചു കളയുവാന്‍ ജയില്‍ അധികാരികള്‍ തീരുമാനിച്ചിരിക്കുന്നത് ഇതിന്റെ ഉദാഹരണമായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ചൂണ്ടിക്കാട്ടി . ചമ്മട്ടി അടി, കല്ലെറിയല്‍, കുരിശില്‍ തറക്കല്‍ പോലെയുള്ള ശിക്ഷാ വിധികള്‍ക്ക് ഇറാനിലെ ഇസ്ലാമിക പീനല്‍ കോഡ് അനുവാദം നല്‍കുന്നുണ്ട്. ഇറാന്‍ ലോകത്തെ ഏറ്റവും കൊടിയ മതപീഡനങ്ങള്‍ നടക്കുന്ന രാഷ്ട്രങ്ങളില്‍ ഒന്നായിട്ടു പോലും ആയിരങ്ങളാണ് ഓരോ വര്‍ഷവും ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-18-09:38:52.jpg
Keywords: ഇറാന

19078
Category: 1
Sub Category:
Heading: മൃതസംസ്കാരത്തിനെത്തിയത് വന്‍ജനാവലി: കൊല്ലപ്പെട്ട ക്രൈസ്തവ വിശ്വാസികൾക്ക് നൈജീരിയ കണ്ണീരോടെ വിട നൽകി
Content: ഒൺണ്ടോ (നൈജീരിയ) ജൂൺ അഞ്ചാം തീയതി പെന്തക്കുസ്ത തിരുനാൾ ദിനത്തില്‍ നൈജീരിയന്‍ ദേവാലയത്തില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ക്രൈസ്തവ കൂട്ടക്കൊലയില്‍ രക്തസാക്ഷികളായവരുടെ സംസ്കാര ചടങ്ങുകൾ ഇന്നലെ നടന്നു. ഒൺണ്ടോ രൂപതയും, സംസ്ഥാന സർക്കാരും സംയുക്തമായാണ് മരണാനന്തര ചടങ്ങുകൾ ക്രമീകരിച്ചത്. മൈഡാസ് എന്ന റിസോർട്ടിൽ നടന്ന സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാൻ നൈജീരിയയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ വിവിധ മെത്രാന്‍മാരും സംസ്ഥാനത്തെ ഗവർണർ ഒലുവാരോടിമി അകേരെഡോലുയും നൂറുകണക്കിന് ആളുകളും എത്തിയിരിന്നു. യേശുക്രിസ്തുവിന്റെ വേദനയിൽ പങ്കുചേരാനുള്ള വില എത്രയായിരുന്നുവെന്ന് പെന്തക്കുസ്താ ദിനം വിശുദ്ധ ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ എത്തിയവർക്ക് അറിയില്ലായിരുന്നുവെന്ന് ഓവോ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ഇമ്മാനുവൽ ബഡേജോ പറഞ്ഞു. "നിങ്ങളെ കൊല്ലുന്ന ഏവനും താന്‍ ദൈവത്തിനു ബലിയര്‍പ്പിക്കുന്നു എന്നു കരുതുന്ന സമയം വരുന്നു" എന്ന് യേശു ക്രിസ്തു പറഞ്ഞ വചനം അദ്ദേഹം ഓർമ്മിപ്പിച്ചു. അക്രമത്തിൽ കൊല്ലപ്പെട്ട രണ്ടു വയസ്സുണ്ടായിരുന്ന കുട്ടിയുടേത് ഉൾപ്പെടെ ഏതാനും ആളുകളുടെ പേരുകൾ ബിഷപ്പ് ബഡേജോ എടുത്തുപറഞ്ഞു. ദേവാലയത്തിൽ കുരിശിന്റെ കീഴിൽ, ബലിപീഠത്തിൽ ബലിയർപ്പിക്കാൻ എത്തിയെന്നതല്ലാതെ മറ്റൊരു തെറ്റും ഇവരാരും ചെയ്തിരുന്നില്ല. മരണമടഞ്ഞ ആളുകളുടെ ശരീരങ്ങൾ സൂക്ഷിച്ചിരിക്കുന്ന പെട്ടികൾ ചൂണ്ടിക്കാട്ടി നൈജീരിയയാണ് അവിടെ കിടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെയും, സഭയുടെയും, കുടുംബാംഗങ്ങളുടെയും, പ്രിയപ്പെട്ടവരുടെയും ആനന്ദവും പ്രതീക്ഷകളുമാണ് നിലത്തു കിടക്കുന്നത്. അവരുടെ കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം ഒട്ടും അംഗീകരിക്കാൻ സാധിക്കാത്ത യുക്തിരഹിതമായ ഒന്നാണെന്ന് ബിഷപ്പ് അഭിപ്രായപ്പെട്ടു. ഇപ്പോൾ നടന്ന കൂട്ട കൊലപാതകം രാജ്യത്ത് നടന്ന ഒറ്റപ്പെട്ട സംഭവം അല്ലെന്ന് ചിന്തിക്കുമ്പോൾ തങ്ങളുടെ കരുത്തുറ്റ ക്രൈസ്തവ വിശ്വാസം പരീക്ഷിക്കപ്പെടുകയാണ്. ഇത് അവസാനത്തെ ആക്രമണം ആകാനും സാധ്യതയില്ലെന്ന് ബിഷപ്പ് ഇമ്മാനുവൽ ബഡേജോ പറഞ്ഞു. മൃതസംസ്കാര ശുശ്രൂഷ മദ്ധ്യേനിരവധി പേര്‍ പൊട്ടിക്കരയുന്നുണ്ടായിരിന്നു. വർദ്ധിച്ചു വരുന്ന അക്രമ സംഭവങ്ങളും, അരക്ഷിതാവസ്ഥയും ഇല്ലാതാക്കാൻ സർക്കാർ അധികൃതർ ഒന്നും ചെയ്യുന്നില്ലെന്ന് നൈജീരിയയിലെ മെത്രാന്മാർ സംയുക്തമായും, വ്യക്തിപരമായും നിരവധി തവണ പ്രസ്താവനയിറക്കിയിട്ടുണ്ടെങ്കിലും ഭരണകൂടത്തിന്റെ നിസംഗത തുടരുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-18-11:28:26.jpg
Keywords: നൈജീ

19080
Category: 14
Sub Category:
Heading: ബൈബിളിലെ 20 പുസ്തകങ്ങള്‍ ഹൃദിസ്ഥമാക്കിയ ടോം മെയറിന്റെ സേവനം ഇനി ക്രിയേഷന്‍ മ്യൂസിയത്തില്‍
Content: കെന്റക്കി: ബൈബിളിലെ 20 പുസ്തകങ്ങള്‍ മനഃപാഠമാക്കിക്കൊണ്ട് വാര്‍ത്തകളില്‍ ഇടംപിടിച്ച 'ബൈബിള്‍ മെമ്മറി മാന്‍' ടോം മെയര്‍ കെന്റക്കിയിലെ പീറ്റേഴ്സ്ബര്‍ഗിലെ ക്രിയേഷന്‍ മ്യൂസിയത്തിലെ സന്ദര്‍ശകരെ വിശുദ്ധ ലിഖിതങ്ങള്‍ ഓര്‍മ്മയില്‍വെക്കുവാനുള്ള പൊടിക്കൈകള്‍ പഠിപ്പിച്ചുകൊണ്ട് വീണ്ടും ശ്രദ്ധ നേടുന്നു. കാലിഫോര്‍ണിയയിലെ റെഡ്ഢിങ്ങിലെ ശാസ്ത ബൈബിള്‍ കോളേജിലെ പ്രൊഫസറായ ടോം മെയര്‍ ഈ മാസം ആദ്യം മുതലാണ് മ്യൂസിയത്തിലെ ക്ലാസ്സുകള്‍ക്കും, ശില്‍പ്പശാലകള്‍ക്കും മേല്‍നോട്ടം വഹിക്കുവാന്‍ ആരംഭിച്ചത്. എങ്ങനെയാണ് തിരുവെഴുത്തുകള്‍ ഓര്‍മ്മയില്‍ വെക്കേണ്ടതെന്നും, ബൈബിളില്‍ നിന്നുള്ള നേട്ടങ്ങളേക്കുറിച്ചും പഠിപ്പിക്കുവാനായിട്ടാണ് താന്‍ ശില്‍പ്പശാലകള്‍ നടത്തുന്നതെന്നു ‘ദി ക്രിസ്റ്റ്യന്‍ പോസ്റ്റ്’ന് നല്‍കിയ അഭിമുഖത്തില്‍ മെയര്‍ പറഞ്ഞു. ഇതിനായി തന്റെ കുടുംബം കെന്റക്കിയിലേക്ക് താമസം മാറ്റിയെന്നും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ വഴി ശാസ്താ കോളേജിലെ പഠിപ്പിക്കല്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ദശാബ്ദക്കാലം കാലിഫോര്‍ണിയയിലെ വിവിധ ദേവാലയങ്ങളില്‍ ഞായറാഴ്ചകളില്‍ ഓര്‍മ്മയില്‍ നിന്നും ദൈവവചനം പ്രഘോഷിക്കുകയും, വിശുദ്ധ ലിഖിതങ്ങള്‍ ഓര്‍മ്മയില്‍ വെക്കുവാന്‍ ശാസ്താ കോളേജിലെ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയും ചെയ്ത ശേഷം തന്റെ ആറംഗ കുടുംബം ഇപ്പോള്‍ ഒരു വഴിത്തിരിവില്‍ എത്തി നില്‍ക്കുകയാണെന്ന്‍ മെയര്‍ പറയുന്നു. തങ്ങള്‍ എങ്ങോട്ട് പോകണമെന്ന്‍ കാണിച്ചു തരുവാന്‍ ദൈവത്തോടു പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് ദൈവം ഈ വാതില്‍ തുറന്നു തന്നിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനഃപാഠമാക്കലിനെ കുറിച്ച് താന്‍ വിശുദ്ധ നാട്ടില്‍ നിന്നും പഠിച്ച കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുകയും, ദൈവവചനം തങ്ങളുടെ ഉള്ളില്‍ പതിപ്പിച്ചുവെക്കുവാന്‍ അവരെ പ്രോത്സാഹിപ്പിക്കുമെന്നും മെയര്‍ പറയുന്നു. തനിക്ക് ദൈവം നല്‍കിയ ഈ കഴിവ് ദൈവത്തിന്റെ മഹത്വത്തിനായി ഉപകാരപ്പെടുത്തുവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. ജീവന്റെ ഉത്ഭവത്തേക്കുറിച്ച് ബൈബിളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ‘ആന്‍സ്വേഴ്സ് ഇന്‍ ജെനസിസ്’ എന്ന ക്രിസ്ത്യന്‍ സംഘടനയാണ് 2007-ല്‍ ലോകത്തെ ഏറ്റവും വലിയ ക്രിസ്ത്യന്‍ മ്യൂസിയങ്ങളിലൊന്നായ ക്രിയേഷന്‍ മ്യൂസിയം നിര്‍മ്മിക്കുന്നത്. ക്രിയേഷന്‍ മ്യൂസിയവും സഹോദര സ്ഥാപനമായ ‘ദി ആര്‍ക്ക് എന്‍കൗണ്ടറും' 2020-ല്‍ ‘യു,എസ്.എ റ്റുഡേ’ 10 ബെസ്റ്റ് റീഡേഴ്സ് ചോയിസ് അവാര്‍ഡില്‍ അമേരിക്കയിലെ മതപരമായ മ്യൂസിയങ്ങളിലെ ഏറ്റവും നല്ല മ്യൂസിയങ്ങള്‍ക്കുള്ള ആദ്യ രണ്ടു സ്ഥാനങ്ങളും കരസ്ഥമാക്കിയിരുന്നു. നോഹയുടെ പെട്ടക രൂപത്തിലുള്ള ദി ആര്‍ക്ക് എന്‍കൗണ്ടറിന് ഒന്നാം സ്ഥാനവും, ക്രിയേഷന്‍ മ്യൂസിയത്തിന് രണ്ടാം സ്ഥാനവും ലഭിച്ചപ്പോള്‍ വാഷിംഗ്‌ടണ്‍ ഡി.സി യിലെ മ്യൂസിയം ഓഫ് ദി ബൈബിളിനായിരുന്നു മൂന്നാം സ്ഥാനം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-18-14:01:37.jpg
Keywords: മ്യൂസി