Contents

Displaying 18651-18660 of 25061 results.
Content: 19040
Category: 1
Sub Category:
Heading: നൈജീരിയന്‍ സഭയ്ക്കു പിന്തുണയുമായി യു‌എസ് മെത്രാന്‍ സമിതി
Content: വാഷിംഗ്‌ടണ്‍ ഡി‌സി: നൈജീരിയയിലെ ഒണ്‍ണ്ടോ സംസ്ഥാനത്തിലെ ഓവോയില്‍ പെന്തക്കുസ്ത തിരുനാള്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്തുകൊണ്ടിരുന്ന വിശ്വാസികളെ കൂട്ടക്കൊല ചെയ്ത സംഭവത്തില്‍ നൈജീരിയന്‍ മെത്രാന്‍ സമിതിക്ക് പിന്തുണയുമായി യു.എസ് മെത്രാന്‍ സമിതിയുടെ ഇന്റര്‍നാഷണല്‍ ജസ്റ്റിസ് ആന്‍ഡ്‌ പീസ് കമ്മിറ്റി. നൈജീരിയന്‍ മെത്രാന്‍ സമിതിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ജസ്റ്റിസ് ആന്‍ഡ്‌ പീസ് കമ്മിറ്റിയുടെ ചെയര്‍മാനും, റോക്ക്ഫോര്‍ഡ് മെത്രാനുമായ ഡേവിഡ് ജെ. മാല്ലോയ് അയച്ച കത്തില്‍ ആക്രമണത്തിന്റെ ഉത്തരവാദികള്‍ അധികം താമസിയാതെ തന്നെ നിയമത്തിന്റെ മുന്നില്‍ എത്തുമെന്ന പ്രതീക്ഷ പങ്കുവെച്ചു. ദുഃഖകരമെന്ന് പറയട്ടെ - വര്‍ദ്ധിച്ചുവരുന്ന ഇത്തരം ആക്രമണങ്ങളോട് നൈജീരിയ പരിചിതമായി കൊണ്ടിരിക്കുകയാണ്. ജീവനാശത്തിനു പുറമേ, ഇത്തരം രക്തരൂക്ഷിതമായ ആക്രമണങ്ങള്‍ വിരളമായ നൈജീരിയയുടെ തെക്കന്‍ ഭാഗത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുമെന്ന ആശങ്കയും റോക്ക്ഫോര്‍ഡ് മെത്രാന്‍ ചൂണ്ടിക്കാട്ടി. മൂന്നാഴ്ചകള്‍ക്ക് മുന്‍പ് ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനിയെ മതനിന്ദയുടെ പേരില്‍ സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം ചുട്ടെരിച്ച സംഭവത്തെക്കുറിച്ചും ഇതേ തുടര്‍ന്നു വിവിധ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായ കാര്യവും മെത്രാന്‍ പരാമര്‍ശിച്ചു. ബൊക്കോഹറാമിന്റേയും, സായുധ സംഘടനകളുടെയും തീവ്രവാദി ആക്രമണങ്ങളെ തടയുന്നതിനും, കാലിമേക്കുന്നവര്‍ക്കും, കൃഷിക്കാര്‍ക്കുമിടയില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനും, വിശ്വസനീയവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള നൈജീരിയന്‍ മെത്രാന്‍ സമിതിയുടെ ശ്രമങ്ങളെ വര്‍ഷങ്ങളായി ജസ്റ്റിസ് ആന്‍ഡ്‌ പീസ്‌ കമ്മിറ്റി സഹായിച്ചു വരികയാണ്. കമ്മിറ്റി അംഗങ്ങള്‍ നൈജീരിയ സന്ദര്‍ശിക്കുകയും, നൈജീരിയന്‍ സഭാ നേതാക്കളെ വാഷിംഗ്‌ടണില്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് റോക്ക്ഫോര്‍ഡ് മെത്രാന്റെ പ്രസ്താവനയില്‍ പറയുന്നു. മരിച്ചവരുടെ ആത്മാക്കളെ ദൈവകരുണയിലേക്ക് സമര്‍പ്പിക്കുന്നതിലും, ദുഃഖാര്‍ത്തരായവര്‍ക്ക് ദൈവനാമത്തില്‍ ആശ്വാസവും, സൗഖ്യവും അപേക്ഷിക്കുന്നതിലും പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പയോടൊപ്പം തങ്ങളും പങ്കുചേരുന്നുവെന്നും, നൈജീരിയന്‍ സഭയിലെ സഹോദരീ-സഹോദരന്‍മാരെ സഹായിക്കുവാന്‍ യു.എസ് മെത്രാന്‍ സമിതിയുടെ ഇന്റര്‍നാഷണല്‍ ജസ്റ്റിസ് ആന്‍ഡ്‌ പീസ്‌ കമ്മിറ്റി പ്രാര്‍ത്ഥനാപൂര്‍വ്വം ദൃഡ നിശ്ചയം ചെയ്തിരിക്കുകയാണെന്നും പറഞ്ഞുകൊണ്ടാണ് റോക്ക്ഫോര്‍ഡ് മെത്രാന്റെ പ്രസ്താവന അവസാനിക്കുന്നത്.
Image: /content_image/News/News-2022-06-12-17:41:40.jpg
Keywords: നൈജീ
Content: 19041
Category: 18
Sub Category:
Heading: കർഷകരുടെ ദുരിതം പരിഹരിക്കാൻ സർക്കാർ നിർബന്ധബുദ്ധി കാണിക്കണമെന്ന് മാർ ജോർജ് ആലഞ്ചേരി
Content: കോഴിക്കോട്: ബഫർ സോൺ വിഷയവുമായി ബന്ധപ്പെട്ട് കർഷകരുടെ ദുരിതം പരിഹരിക്കാൻ സർക്കാർ നിർബന്ധബുദ്ധി കാട്ടണമെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. നിലവിൽ സംസ്ഥാന സർക്കാർ ധീരമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകുകയാണ്. കർഷകരുടെ പ്രശ്നത്തിലും ഇതു തുടരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സിറ്റി സെന്റ് ജോസഫ്സ് പള്ളിയിൽ കോഴിക്കോട് രൂപതാ ശതാബ്ദി ആഘോഷത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ബഫർ സോൺ വിഷയത്തിൽ കോടതിവിധിയോടെ ആയിരക്കണക്കിനു കർഷകർ വലിയ ആശങ്കയിലാണ്. പരിസ്ഥിതി സംരക്ഷിക്കപ്പെടണമെന്ന കാര്യത്തിൽ തർക്കമില്ല. മാർപാപ്പ ഉൾപ്പെടെയു ള്ളവരുടെ ഈ ആശയം ഉൾക്കൊണ്ടു ജീവിക്കുന്നവരാണ് ക്രൈസ്തവർ. എന്നാൽ, കേരളത്തിലും രാജ്യത്തും നിലനിൽക്കുന്ന സാഹചര്യം മനസിലാക്കണം. കർഷകരെ സംരക്ഷിക്കാൻ സർക്കാരിനു സാധിക്കും. ഇതിനു നിയമപരമായി മുന്നോട്ടുപോകാ നും പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള നേതൃവൈഭവം സർക്കാരിനുണ്ടെന്നും അദ്ദേ ഹം പറഞ്ഞു. ഭരിക്കുന്നവരും ഇനി ഭരിക്കാനിരിക്കുന്നവരും നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കണം. എന്നാൽ മാത്രമേ മനുഷ്യകുലത്തിന് ഐക്യത്തോടെയുള്ള ജീവിതം സാധ്യമാകൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Image: /content_image/India/India-2022-06-13-07:33:10.jpg
Keywords: ആലഞ്ചേരി
Content: 19042
Category: 18
Sub Category:
Heading: കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങൾക്കു ആരംഭം
Content: കോഴിക്കോട്: ബിഷപ്പുമാരും വൈദികരും സന്യസ്തരുമടക്കമുള്ള ആയിരങ്ങളെ സാക്ഷിയാക്കി കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങൾക്കു മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. മതനിരപേക്ഷ പാതയിൽ ഊന്നിയ പ്രവർത്തന ശൈലിയാണു മലബാറിന്റെ മാതൃരൂപതയായ കോഴിക്കോട് രൂപതയുടേതെന്നു മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മതേതരത്വത്തിന്റെ കാവൽക്കാരായി രൂപത പ്രവർത്തിച്ചു. രൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങളിലും ആശുപത്രികളിലും നാനാ ജാതിക്കാർക്കു പങ്കാളിത്തം നൽകുന്ന കാര്യം അദ്ദേഹം എടുത്തു പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നയങ്ങൾ മാർപാപ്പ മുന്നോട്ടുവച്ച ആശയങ്ങളുമായി യോജിച്ചുപോകുന്നതാണ്. നിരവധി മേഖലകളിൽ സർക്കാരിനും സഭയ്ക്കും സഹകരിച്ചു പ്രവർത്തിക്കാൻ കഴിയും. എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ ബദൽ വികസന കാഴ്ചപ്പാടാണു സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. മാർപാപ്പയും സാമൂഹ്യനീതിക്കാണു പ്രാധാന്യം നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യരോടുള്ള കരുതലിന്റെ ദൃഷ്ടാന്തമാണ് കോഴിക്കോട് രൂപതയുടെ പ്രവർത്തനങ്ങൾ. മലബാറിന്റെ ക്രൈസ്തവരിൽ അധികവും കുടിയേറ്റക്കാരാണ്. മണ്ണിൽ പണിയെടുക്കുന്നവരാണ്. കർഷകദുരിതത്തിന് അറുതി വരുത്താൻ സർക്കാർ പല പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. കോഴിക്കോട് രൂപത സ്തുത്യർഹമായ സേവനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കോഴിക്കോട് സിറ്റി സെന്റ് ജോസഫ്സ് ദേവാലയ അങ്കണത്തിൽ വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിലുള്ള കൃതജ്ഞതാ സമൂഹദിവ്യബലിയോടെയാണ് ആഘോഷപരിപാടികൾക്കു തുടക്കമായത്. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണം നടത്തി. ഹോം മിഷൻ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ശതാബ്ദി വർഷത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. വിവാഹ സഹായ പദ്ധതി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കൗൺസി ലിംഗ് സെന്റർ പദ്ധതി കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയും വിദ്യാഭ്യാസ ഹബ്ബ് ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടനും ഉദ്ഘാടനം ചെയ്തു. റിട്രീറ്റ് സെന്റർ ഉദ്ഘാടനം ബത്തേരി ബിഷപ്പ് ജോസഫ് മാർ തോമസ് നിർവഹി ച്ചു.കോഴിക്കോട് രൂപത ഹിസ്റ്ററി പ്രോജക്ട് മലങ്കര മാർത്തോമ്മാ സഭാ ബിഷപ്പ് തോമ സ് മാർ തീത്തോസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്കോളർഷിപ്പ് എം.കെ. രാഘവൻ എംപിയും യൂത്ത് മാപ്പിംഗ് പ്രോജക്ട് മേയർ ഡോ. ബീന ഫിലിപ്പും ജീവൻ സുരക്ഷാ പ്രോജക്ട് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയും വയനാട്ടിലെ യൂത്ത് ഗൈഡൻ സെന്റർ ടി. സിദ്ദിഖ് എംഎൽഎയും ഉദ്ഘാടനം ചെയ്തു. സിഎസ്ഐ മലബാർ ബിഷപ് റവ. ഡോ. റോയ്സ് മനോജ്കുമാർ വിക്ടർ, കോഴിക്കോട് കളക്ടർ ഡോ.നരസിംഹഗരി ടി.എൽ. റെഡ്ഢി, മോൺ. ജോൺ ഒറവങ്കര (താമരശേരി), മോൺ. പോൾ മുണ്ടോളിക്കൽ (മാനന്തവാടി), കേരള ജെസ്യൂട്ട് പ്രൊവിൻഷ്യൽ ഫാ. ഇ.പി. മാത്യു, അപ്പ സ്തോലിക് കാർമൽ പ്രൊവിൻഷ്യൽ സിസ്റ്റർ മരിയ ജെസീന, ജോസഫ് റബെല്ലെ എന്നിവർ ആശംസകൾ നേർന്നു. ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ സ്വാഗതവും രൂപത വികാരി ജനറാൾ മോൺ. ജെൻസൺ പുത്തൻവീട്ടിൽ നന്ദിയും പറഞ്ഞു.
Image: /content_image/India/India-2022-06-13-07:47:08.jpg
Keywords: കോഴിക്കോ
Content: 19043
Category: 18
Sub Category:
Heading: സർക്കാരിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: ബഫർസോൺ ഒരു കിലോമീറ്റർ വേണമെന്ന മന്ത്രിസഭാ തീരുമാനം 2010ൽ കൈക്കൊണ്ടിട്ട് ഇപ്പോൾ ബഫർ സോണിനെതിരെ പറയുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പാണെന്നു കത്തോലിക്ക കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി. ബഫർസോൺ വനത്തിനകത്തു തന്നെ നിലനിർത്തി വനാതിർത്തിയിൽ ബഫർ സോൺ അവസാനിപ്പിക്കുന്ന രീതിയിൽ പുതിയ നിയമനിർമാണവും നോട്ടിഫിക്കേഷനും കൊണ്ടുവരണം. സർക്കാരിന്റെ നടപടികളാണ് സുപ്രീംകോടതിയിൽ നിന്നു കർഷകവിരുദ്ധവിധിയുണ്ടാകാൻ കാരണം. വന്യജീവി ആക്രമണത്തിന്റെ ഫലമായി ഏതാണ്ട് നാലു ലക്ഷത്തോളം ഹെക്ടർ കൃഷി ഭൂമി കൃഷി യോഗ്യമല്ലാതായിരിക്കുകയാണെന്ന്‍ സംഘടന ചൂണ്ടിക്കാട്ടി. സർക്കാർ അനുകൂല നിലപാടെടുത്തില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവും പ്രചാരണപരിപാടികളും നടത്താൻ കത്തോലിക്ക കോൺഗ്രസ് തീരുമാനിച്ചു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷ ത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ. ജിയോ കടവി, രാജീവ് കൊച്ചുപറമ്പിൽ, ഡോ. ജോബി കാക്കശേരി, ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ, വർക്കി നിരപ്പേൽ, ബേബി നെട്ടനാനി, ബെന്നി ആന്റണി, ചാർളി മാത്യു, ബാബു കദളിമറ്റം, ഐപ്പച്ചൻ തടിക്കാട്ട്, ചാക്കോച്ചൻ കാരാമയിൽ, വർഗീസ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-06-13-07:59:44.jpg
Keywords: എ‌കെ‌സി‌സി
Content: 19044
Category: 14
Sub Category:
Heading: ജെറുസലേമിലെ കുരിശിന്റെ വഴി പാത ഇനി തീർത്ഥാടകർക്ക് കൂടുതൽ സഞ്ചാരയോഗ്യം
Content: ജെറുസലേം: പത്തു വർഷങ്ങൾ നീണ്ട പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് ശേഷം കര്‍ത്താവിന്റെ കാല്‍വരി യാത്ര ഉള്‍പ്പെടുന്ന കുരിശിന്റെ വഴിയുടെ പാത ഉൾപ്പെടെയുള്ള പഴയ ജെറുസലേം നഗരം തീർത്ഥാടകർക്ക് കൂടുതൽ സഞ്ചാര യോഗ്യമാക്കി മാറ്റി. കൊറോണ വൈറസ് നിയന്ത്രണങ്ങളെ തുടർന്ന് കുരിശിന്റെ വഴി പാതയിലെ അവസാനത്തെ ഭാഗത്തിന്റെ നിർമാണപ്രവർത്തനം കൂടുതൽ കാര്യക്ഷമമായി നടപ്പിലാക്കാൻ സാധിച്ചുവെന്ന് അധികൃതര്‍ പറയുന്നു. 6.5 മില്യൺ ഡോളറിന്റെ ബൃഹത്തായ പദ്ധതിയിലെ ആദ്യത്തെ 2.5 മൈലുകള്‍ പൂർത്തിയാക്കാൻ നിരവധി വർഷങ്ങളാണ് എടുത്തത്. ചരിത്രപരമായ പ്രദേശമായതിനാല്‍ അതീവ ശ്രദ്ധയോടെ കൈക്കാര്യം ചെയ്യേണ്ട സ്ഥലമായതിനാല്‍ നിർമാണപ്രവർത്തനങ്ങൾക്ക് ഇത്രയും സമയം എടുത്തത്. പഴയ ജെറുസലേം നഗരവും, മതിലുകളും യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടത് ആയതിനാൽ അവിടെ താമസിക്കുന്നവരുടെയും, സന്ദർശകരുടെയും ആവശ്യങ്ങൾ കണക്കിലെടുത്ത് മാറ്റങ്ങൾക്കു വേണ്ടി വളരെ ശ്രദ്ധയോടെ പദ്ധതി തയ്യാറാക്കേണ്ടി വന്നുവെന്ന് നിർമ്മാണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച ഈസ്റ്റ് ജെറുസലേം ഡെവലപ്മെന്റ് അതോറിറ്റിയുടെ വക്താവ് ഗുരാ ബർഗർ പറഞ്ഞു. ടൂറിസം മന്ത്രാലയം, പൈതൃക മന്ത്രാലയം, ജെറുസലേം മുൻസിപ്പാലിറ്റി, ഇസ്രായേൽ ആന്റിക്വിറ്റീസ് അതോറിറ്റി, ജെറുസലേം ഡെവലപ്മെന്റ് അതോറിറ്റി, ഈസ്റ്റ് ജറുസലേം ഡെവലപ്മെന്റ് അതോറിറ്റി എന്നിവ സംയുക്തമായാണ് പദ്ധതിക്ക് പിന്നിൽ പ്രവർത്തിച്ചത്. നടപ്പാതയുടെ നിർമ്മാണം, കടകളുടെയും മറ്റും പ്രവേശനകവാടത്തിന്റെ നവീകരണം, ശുചിമുറികളുടെ നിർമ്മാണം തുടങ്ങിയവയാണ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്നത്. മിനി ആംബുലൻസുകൾ, മാലിന്യവുമായി പോകുന്ന ചെറിയ വണ്ടികൾ അടക്കമുള്ളവയ്ക്ക് എളുപ്പത്തിൽ കടന്നു പോകാൻ സാധിക്കുന്ന വിധത്തിൽ പാതകളുടെ നിർമ്മാണം നടത്തിയത് വിശുദ്ധ നാട്ടില്‍ താമസിക്കുന്ന ആളുകൾക്ക് ഉപകാരപ്രദമാകും. അസസിബിൾ ജെഎൽഎം ഓൾഡ് സിറ്റി എന്ന പേരിൽ ഒമ്പത് ഭാഷകളിലായി സഞ്ചാരയോഗ്യമായ വഴി തീർത്ഥാടകർക്ക് വ്യക്തമാക്കി കൊടുക്കുന്ന മാപ്പുകൾ ഉൾപ്പെടുന്ന ഒരു ആപ്ലിക്കേഷനും അധികൃതർ ലഭ്യമാക്കിയിട്ടുണ്ട്. 95 ശതമാനം നഗര ഭാഗം ഇപ്പോൾ സഞ്ചാര യോഗ്യമാക്കി മാറ്റിയതിനാൽ അടിസ്ഥാന സൗകര്യങ്ങളെ പറ്റി വിദഗ്ധരുമായി തുടർച്ചയായി സമ്പർക്കം നടത്തുന്നുണ്ടെന്ന് ഗുരാ ബർഗർ വിശദീകരിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-13-08:31:56.jpg
Keywords: കാല്‍വ
Content: 19045
Category: 10
Sub Category:
Heading: നൂറു വർഷമായി മുടങ്ങാതെ വിശുദ്ധ അന്തോണീസിനോട് മധ്യസ്ഥ പ്രാർത്ഥന നടത്തുന്ന സന്യാസികൾ; വിശ്വാസ സാക്ഷ്യവുമായി ഫ്രാൻസിസ്കൻ സമൂഹം
Content: ന്യൂയോർക്ക്: നൂറു വർഷമായി എല്ലാ ദിവസവും തുടർച്ചയായി പാദുവായിലെ വിശുദ്ധ അന്തോണീസിനോട് മധ്യസ്ഥ പ്രാർത്ഥന ചൊല്ലുന്ന ന്യൂയോർക്കിലെ ഒരുകൂട്ടം സന്യാസികൾ മാധ്യമ ശ്രദ്ധ നേടുന്നു. വിശുദ്ധ ഫ്രാൻസിസ് അസീസിയിൽ നിന്നും പ്രചോദനം സ്വീകരിച്ച് ദൈവദാസനായ ഫാ. പോൾ വാട്സൺ രൂപംനൽകിയ ഫ്രാൻസിസ്കൻ ഫ്രയേർസ് ഓഫ് ദി അറ്റോൺമെന്റ് സന്യാസ സമൂഹത്തിലെ അംഗങ്ങളാണ് അനുദിനം പ്രാർത്ഥനകൾ നയിക്കുന്നത്. ഇപ്പോൾ 65 സന്യാസികളാണ് ഇതിൽ അംഗങ്ങളായുള്ളത്. 1898ൽ എപ്പിസ്കോപ്പൽ സഭയുടെ ഭാഗമായി ആംഗ്ലിക്കൻ പാരമ്പര്യത്തിൽ സ്ഥാപിതമായ സമൂഹത്തിലെ അംഗങ്ങൾ പത്തു വർഷങ്ങൾക്കുശേഷം കത്തോലിക്ക സഭയിലേയ്ക്ക് കടന്നുവരികയായിരുന്നു. 1912 ലാണ് വിശുദ്ധ അന്തോണീസിനോടു മാധ്യസ്ഥ സഹായം യാചിക്കുവാന്‍ തുടങ്ങുന്നത്. ഒരിക്കൽ ഫ്രാൻസിസ് അസീസ്സിയുടെ നാമധേയത്തിലുള്ള ചാപ്പലിൽ പുതിയതായി സ്ഥാപിച്ച വിശുദ്ധ അന്തോണീസിന്റെ രൂപത്തിന് മുന്നിൽ ഫാ. വാട്സൺ പ്രാർത്ഥിച്ചുക്കൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്ത് മരണത്തെ മുഖാമുഖം കാണുന്ന അന്തോണി എന്ന് പേരുള്ള ഒരു കുട്ടിയുടെ അമ്മ മറ്റാരോ വഴി പ്രാർത്ഥനാ സഹായം ആവശ്യപ്പെട്ട് ഒരു കത്ത് അദ്ദേഹത്തിന് കൈമാറി. ഫാ. വാട്സൺ ഉടനെ തന്നെ ഉണ്ണിയേശുവിനെ കരങ്ങളിൽ വഹിച്ചുകൊണ്ട് നിൽക്കുന്ന വിശുദ്ധ അന്തോണീസിന്റെ രൂപത്തിന് മുന്നിൽ മുട്ടുകുത്തി കുഞ്ഞിന്റെ സൗഖ്യത്തിന് വേണ്ടി പ്രാർത്ഥിക്കാൻ ആരംഭിച്ചു. തുടർച്ചയായി വൈകുന്നേരങ്ങളിൽ അദ്ദേഹവും, സഹ സന്യാസികളും ഈ നിയോഗം സമർപ്പിച്ച് പ്രാർത്ഥിച്ചു. രണ്ടാഴ്ചകൾക്ക് ശേഷം കുട്ടി സുഖം പ്രാപിച്ച സന്തോഷം അറിയിച്ചുകൊണ്ട് ആ അമ്മ വീണ്ടും കത്തയച്ചു. ഇതിനുശേഷമാണ് സെന്റ് ആന്റണീസ് കോർണർ എന്നറിയപ്പെടുന്ന സ്ഥലത്തുനിന്ന് വിശുദ്ധനോട് നൊവേന പ്രാർത്ഥന ചൊല്ലാൻ സന്യാസികൾ ആരംഭിക്കുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും നാലുലക്ഷത്തോളം പ്രാർത്ഥനാ നിയോഗങ്ങൾ എല്ലാവർഷവും ലഭിക്കാറുണ്ടെന്ന് സന്യാസ സമൂഹത്തിന്റെ മിനിസ്റ്റർ ജനറൽ പദവി വഹിക്കുന്ന ഫാ. ബ്രയാൻ ടെറി കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. വിശുദ്ധന്റെ തിരുനാൾ ദിനത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ ന്യൂയോർക്കിലെ ഗാരിസണിൽ സ്ഥിതിചെയ്യുന്ന ഫ്രാൻസിസ്കൻ ഫ്രയേർസ് ഓഫ് ദി അറ്റോൺമെന്റ് സമൂഹത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സെന്റ് ആന്റണി തീര്‍ത്ഥാടന കേന്ദ്രത്തില്‍ ഒത്തുചേരും. 2019ന് ശേഷം ഇതാദ്യമായിട്ടാണ് ഇങ്ങനെ ഒരു ഒത്തുചേരൽ നടക്കുന്നത്. ആളുകൾ മെഴുകുതിരിയും ആയിട്ടാണ് ഇവിടേയ്ക്ക് എത്തുന്നതെന്നും, അതാണ് ഇവിടത്തെ വലിയ ഒരു പാരമ്പര്യമെന്നും ഫാ. ബ്രയാൻ വിശദീകരിച്ചു. 1960ൽ സ്ഥാപിതമായ 400 ഏക്കറിലായി പരന്നു കിടക്കുന്ന തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അന്തോണീസ് ഉണ്ണിയേശുവിനെ വഹിച്ചുകൊണ്ട് നിൽക്കുന്ന വലിയൊരു .രൂപവും സ്ഥാപിച്ചിട്ടുണ്ട്.
Image: /content_image/News/News-2022-06-13-14:19:48.jpg
Keywords: സന്യാസ
Content: 19046
Category: 14
Sub Category:
Heading: പശ്ചിമേഷ്യയുടെ പുരാതന ക്രിസ്തീയ പാരമ്പര്യത്തിലേക്ക് വിരൽചൂണ്ടുന്ന തിരുശേഷിപ്പുകളും ലിഖിതങ്ങളും കണ്ടെത്തി
Content: മൊസൂൾ: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നശിപ്പിച്ച മൊസൂളിലെ മാർ തോമസ് സിറിയൻ ഓർത്തഡോക്സ് ദേവാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തുനിന്നു കൽഭരണികളിലായി വിശുദ്ധരുടെ തിരുശേഷിപ്പുകളും, ലിഖിതങ്ങളും കണ്ടെത്തി. ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. സിറിയൻ ഭാഷയിലും, അറമായ ഭാഷയിലും എഴുതപ്പെട്ട ലിഖിതങ്ങൾ ഈ കൽഭരണികളിലുണ്ട്. കൂടാതെ സിറിയൻ, അറമായ, അറബി ഭാഷകളിൽ എഴുതപ്പെട്ട ഗ്ലാസ് കുപ്പികൾ കൊണ്ട് സംരക്ഷിക്കപ്പെട്ട ലിഖിതങ്ങളും ദേവാലയത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ലഭിച്ചു. മൂന്നാം നൂറ്റാണ്ടിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ തല അറക്കപ്പെട്ട തിയഡോർ എന്ന റോമൻ പട്ടാളക്കാരന്റെ പേരുളള ഒരു മുദ്രണവും കൽഭരണികളിൽ ഒന്നിൽ നിന്ന് കണ്ടെത്തി. യോഹന്നാൻ അപ്പസ്തോലന്റെ തിരുശേഷിപ്പും കണ്ടെത്തിയ വസ്തുക്കളിൽ ഉൾപ്പെടുന്നു. അമൂല്യമായ ചരിത്ര വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ട ജോലിക്കാർ മൊസൂളിലെ സിറിയൻ ഓർത്തഡോക്സ് സഭയുടെ ആർച്ച് ബിഷപ്പ് മോർ നിക്കോദെമൂസ് ഷറാഫിനെ വിവരമറിയിക്കുകയായിരുന്നു. അദ്ദേഹം ഉടനെ തന്നെ സിറിയയിലെ ഡമാസ്കസിൽ ഉണ്ടായിരുന്ന സിറിയൻ ഓർത്തഡോക്സ് സഭയുടെ പാത്രിയാർക്കീസ് മോർ ഇഗ്നേസ് എഫ്രേം രണ്ടാമനെ വീഡിയോകോൾ വിളിച്ച് അമൂല്യ വസ്തുക്കൾ ദൃശ്യമാക്കിയിരിന്നു. ഏറെ അമൂല്യ ചരിത്ര വസ്തുക്കൾ കള്ളക്കടത്തു നടത്തുന്ന ഒരു സംഘം ഇപ്പോൾ പ്രദേശത്ത് സജീവമായി തുടരുന്നതിനാൽ കണ്ടെത്തിയ ഓരോ അമൂല്യ വസ്തുക്കളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-13-16:14:35.jpg
Keywords: പുരാതന
Content: 19047
Category: 4
Sub Category:
Heading: പാദുവായിലെ വിശുദ്ധ അന്തോനീസ്: അറിഞ്ഞിരിക്കേണ്ട 11 കാര്യങ്ങള്‍
Content: "ലോകത്തിന്റെ വിശുദ്ധൻ " എന്നു ലെയോ പന്ത്രണ്ടാം മാർപാപ്പ വിശേഷിപ്പിച്ച പാദുവായിലെ വിശുദ്ധ അന്തോണീസിൻ്റെ തിരുനാൾ ദിനമാണ് ഇന്ന് ജൂൺ 13. 829 വർഷങ്ങൾക്കു മുമ്പ് (1195) പോർച്ചുഗലിൻ്റെ തലസ്ഥാനമായ ലിസ്ബണിൽ ജനിച്ച വിശുദ്ധ അന്തോനീസ് നഷ്ടപ്പെട്ട വസ്തുക്കൾ കണ്ടെത്താൻ പ്രത്യേക മധ്യസ്ഥശക്തിയുള്ള വിശുദ്ധനായി സഭ പരിഗണിക്കുന്നു. പാവപ്പെട്ടവരുടെയും സഞ്ചാരികളുടെയും മധ്യസ്ഥനാണ് വി. അന്തോനീസ്. വിശുദ്ധനെക്കുറിച്ചുള്ള ചില നുറുങ്ങ് അറിവുകൾ കുറിക്കട്ടെ. #{blue->none->b->1) ഫെർണാണ്ടോ മാർട്ടിനസ് ‍}# പോർച്ചുഗലിലെ ലിസ്ബണിൽ 1195 ഒരു കുലീന കുടുംബത്തിലാണ് അന്തോണീസ് ജനിച്ചത് .ഫെർണാണ്ടോ മാർട്ടിനസ് എന്നായിരുന്നു ആദ്യത്തെ നാമം. പതിനഞ്ചാം വയസ്സിൽ അഗസ്റ്റീനിയൻ സന്യാസസഭയിൽ ചേർന്നു.പത്തു വർഷക്കാലം അഗസ്റ്റീനിയൻ സഭയിൽ ജീവിച്ച ഫെർണാണ്ടോ ഫ്രാൻസിസ്ക്കൻ സഭയിൽ ചേർന്നപ്പോഴാണ് അന്തോനീ എന്ന പേര് സ്വീകരിച്ചത്. #{blue->none->b->2) ഫ്രാൻസിസ്ക്കൻ സഭയിലേക്കടുപ്പിച്ച രക്തസാക്ഷിത്വം ‍}# പോർച്ചുഗലിലെ കോയിമ്പ്രയിലുള്ള അഗസ്റ്റീനിയൻ ആബിയിലായിരുന്നു ഫെർണാണ്ടോ ദൈവശാസ്ത്രവും ലത്തീനും പഠിച്ചത്. കോയിമ്പ്രയിൽ വിവിധ സന്യാസസമൂഹങ്ങൾ ഉണ്ടായിരുന്നു. 1220 ൽ മൊറോക്കോയിലെ മുസ്‌ലിംകളോട് വിശ്വാസം പ്രസംഗിച്ചതിൻ്റെ പേരിൽ രക്തസാക്ഷികളായ അഞ്ച് ഫ്രാൻസിസ്‌ക്കൻ സന്യാസിമാരുടെ മൃതദേഹങ്ങൾ കോയിമ്പ്രയിൽ തിരികെ കൊണ്ടുവന്നപ്പോൾ വിശ്വാസത്തിനു വേണ്ടി രക്തം ചിന്തിയ രക്തസാക്ഷികളുടെ മൃതശരീരം സ്വീകരിക്കാൻ രാജ്ഞി പോലും സന്നിഹിതയായിരുന്നു. രക്തസാക്ഷികളുടെ മൃതദേഹങ്ങളുമായി കോയിമ്പ്ര നഗരത്തിലൂടെ ഒരു വിലാപയാത്ര നടത്തുകയുണ്ടായി. അവരുടെ വിശ്വാസ തീക്ഷ്ണണതയും ത്യാഗവും ഫെർണാണ്ടോയെ സ്വാധീനിക്കുകയും മൊറോക്കയിൽ പോയി സുവിശേഷം പ്രസംഗിക്കുവാനും രക്തസാക്ഷിത്വം വരിക്കുവാനും ഫ്രാൻസിസ്കൻ സഭയിൽ ചേരാൻ ഫെർണാണ്ടോ അനുവാദം ചോദിക്കുകയും ചെയ്തു. ഒടുവിൽ ഫെർണാണ്ടോയെ അഗസ്തീനിയൻ ക്രമത്തിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കുകയും ഫ്രാൻസിസ്കൻ സമൂഹത്തില്‍ ചേരാൻ അനുവദിക്കുകയും ചെയ്തു. ഫ്രാൻസിസ്കൻ സമൂഹത്തില്‍ പ്രവേശിച്ചപ്പോഴാണ് അന്തോനീസ് എന്ന പേര് അദ്ദേഹം സ്വീകരിച്ചത്. #{blue->none->b->3) വ്യത്യസ്തമായ ദൈവിക പദ്ധതി ‍}# ഫ്രാൻസിസ്കൻ സഭയിൽ ചേർന്ന അന്തോനിസിനെ അദേഹത്തിൻ്റെ താൽപര്യപ്രകാരം സുവിശേഷം പ്രസംഗിക്കുവാൻ മൊറോക്കോയിലേക്ക് അധികാരികൾ അയച്ചു, പക്ഷേ ദൈവത്തിൻ്റെ പദ്ധതികൾ വിഭിന്നങ്ങളായിരുന്നു. രക്തസാക്ഷിയാകാൻ പോയ അന്തോണിസ് യാത്രാമധ്യേ രോഗബാധിതനായതിനെ തുടർന്ന് കോമ്പ്രായിലേക്കു തിരികെ അയച്ചു. സഞ്ചരിച്ച കപ്പൽ കാറ്റും കൊടുങ്കാറ്റും നിമിത്തം ഇറ്റലിയിലെ സിസിലിയിൽ എത്തിച്ചേർന്നു. വളരെ രോഗിയായിരുന്ന അന്തോണി സഹ സന്യാസിമാരുടെ പരിചരണം മൂലം ആരോഗ്യം വീണ്ടെടുത്തു. അങ്ങനെ ഇറ്റലി അദ്ദേഹത്തിൻ്റെ പ്രേഷിത ഭൂമിയായി #{blue->none->b-> 4) പ്രസംഗം കേൾക്കുന്ന മത്സ്യകൂട്ടം ‍}# ഒരിക്കൽ ഇറ്റലിയിലെ ജനങ്ങൾ അന്തോനീസിൻ്റെ പ്രസംഗം കേൾക്കാൻ വിസമ്മതിച്ചു. നിരാശനാകാതെ സമുദ്രത്തിലേക്കു തിരിഞ്ഞ് അന്തോനീസ് പ്രസംഗിക്കാൻ തുടങ്ങി, അധികം വൈകാതെ അദ്ദേഹത്തിൻ്റെ വാക്കുകൾ കേൾക്കാൻ വെള്ളത്തിൽ നിന്നു ഒരു മത്സ്യകൂട്ടം ഉയർന്നു വന്നു എന്നാണ് ഐതീഹ്യം. #{blue->none->b->5) പാഷണ്ഡികളുടെ ചുറ്റിക ‍}# ഫ്രാൻസിസ്കൻ സന്യാസിമാരെ പരിശീലിപ്പിക്കുക എന്ന ദൗത്യം സഭ അദ്ദേഹത്തെ ഭരമേല്പിച്ചിരുന്നു. 227 ഫ്രാൻസിസ്കൻ വടക്കേ ഇറ്റലി പ്രവശ്യയുടെ തലവനും ആയി .അഗാധമായ പാണ്ഡ്യത്യവും ജീവിത വിശുദ്ധിയും നിറഞ്ഞിരുന്ന അന്തോനീസിനു വിശ്വസ സത്യങ്ങളും ദൈവീക രഹസ്യങ്ങളും ലളിതമായും ആകർഷകമായും അവതരിപ്പിക്കാനുള്ള സർഗ്ഗശേഷിയുണ്ടായിരുന്നു. അബദ്ധ സിദ്ധാന്തങ്ങളെയും പാഷണ്ഡതകളെയും നഖശിഖാന്തം എതിർത്തിരുന്ന അന്തോനീസിനെ പാഷണ്ഡികളുടെ ചുറ്റിക എന്നാണ് വിളിച്ചിരുന്നത്. #{blue->none->b->6) യുവത്വത്തിൽ പിതൃസന്നിധിയിലേക്ക് ‍}# 36-ാം വയസ്സിൽ ദൈവസന്നിധിയിലേക്കു തിരികെപോയ വിശുദ്ധനാണ് അന്തോനീസ്. സുവിശേഷം പ്രഘോഷിക്കുവാനായി പതിമൂന്നാം നൂറ്റാണ്ടിൽ ഇറ്റലിക്ക് അകത്തും പുറത്തുമായി 400-ലധികം യാത്രകൾ അദ്ദേഹം നടത്തുകയുണ്ടായി. മാർപാപ്പായ്ക്കു പകരക്കാരനായി പോലും അദ്ദേഹം പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. ജീവിച്ചിരിക്കുമ്പോഴേ അന്തോനീസിനെ വിശുദ്ധനായി കരുതിയിരുന്നതിനാൽ തിരുശേഷിപ്പായി സൂക്ഷിക്കാൻ ജനങ്ങൾ അദ്ദേഹത്തിൻ്റെ വസ്ത്രത്തിൻ്റെ ഭാഗങ്ങൾ വെട്ടിമാറ്റിയിരുന്നു. ഇതിൽ നിന്നു ആളുകളെ തടയാനായി അദ്ദേഹത്തിന്റെ അവസാനകാല പ്രഭാഷണങ്ങളിൽ പ്രത്യേകം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നു എന്നു പാരമ്പര്യം പറയുന്നു. അന്തോണിസിനു പ്രിയപ്പെട്ട പട്ടണമായ പാദുവായിയിൽ പോയി മരിക്കാൻ ആഗ്രഹിച്ചുവെങ്കിലും, അവസാന നാളുകളിൽ യാത്ര ചെയ്യാൻ കഴിയാത്തതിനാൽ, അടുത്തുള്ള പട്ടണമായ ആർസെല്ലയിൽ നിന്ന് പാദുവാ നഗരത്തിനു അദ്ദേഹം അന്തിമ അനുഗ്രഹം നൽകി ."ഞാൻ എന്റെ ദൈവത്തെ കാണുന്നു” എന്ന അന്ത്യ മൊഴിയോടെ 1231 ജൂൺ മാസം പതിമൂന്നാം തീയതി വിശുദ്ധൻ ദൈവസന്നിധിയിലേക്കു യാത്രയായി. #{blue->none->b-> 7) ഏറ്റവും വേഗത്തിൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന രണ്ടാമത്തെ വ്യക്തി ‍}# കത്തോലിക്കാ സഭയിൽ വിശുദ്ധനായി പ്രഖ്യപിക്കാനുള്ള നടപടി ക്രമങ്ങൾ സാധാരണ ഗതയിൽ മന്ദഗതിയിലാണ്. ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന രണ്ടാമത്തെ വിശുദ്ധനാണ് പാദുവയിലെ വിശുദ്ധ അന്തോനീസ്. മരണത്തിനു 352 ദിവസങ്ങൾക്കു ശേഷം അന്തോനീസിനെ ഗ്രിഗറി ഒൻപതാമൻ മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. അന്തോനീസ് ജീവിച്ചിരിക്കുമ്പോൾ അദ്ദേഹത്തിൻ്റെ പ്രസംഗം കേൾക്കാൻ ഭാഗ്യം സിദ്ധിച്ച വ്യക്തിയായിരുന്നു ഗ്രിഗറി മാർപാപ്പ. ചരിത്രത്തില്‍ ഏറ്റവും വേഗം വിശുദ്ധനായ വ്യക്തി വെറോണയിലെ വിശുദ്ധ പിറ്ററാണ്. അദേഹത്തിൻ്റെ മരണത്തിനു 337 ദിവസങ്ങൾക്കു ശേഷം 1253 ൽ ഇന്നസെൻ്റ് നാലാമൻ പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. #{blue->none->b->8) തിരുശേഷിപ്പ് ‍}# അന്തോനീസിൻ്റെ മരണത്തിനു 340 വർഷങ്ങൾക്കു ശേഷം ശവകുടീരം തുറന്നപ്പോഴും അദ്ദേഹത്തിൻ്റെ നാവ് അഴുകാതെ ഇരിപ്പുണ്ടായിരുന്നു. വിശുദ്ധൻ്റെ നാവ് അടങ്ങുന്ന സുവർണ്ണ പേടകം പാദുവായിലെ ബസിലിക്കയിൽ ഇന്നും സൂക്ഷിച്ചിരിക്കുന്നു #{blue->none->b->9 ) വാഗ്ദാന പേടകം ‍}# ഗ്രിഗറി ഒൻപതാം മാർപാപ്പ അന്തോനിസിൻ്റെ വിശുദ്ധ വചനത്തിലുള്ള അഗാധ പാണ്ഡ്യത്യം നിമിത്തം "വാഗ്ദാന പേടകം" എന്നാണ് വിളിച്ചിരുന്നത്. 1946 ജനുവരി പതിനാറാം ൽ പന്ത്രണ്ടാം പീയൂസ് മാർപാപ്പ അന്തോനീസിനെ വേദപാരംഗതനായി പ്രഖ്യാപിച്ചു #{blue->none->b->10) ആദ്യ മധ്യസ്ഥ പ്രാർത്ഥന ‍}# ജീവിച്ചിരിക്കുമ്പോഴേ ദൈവ തിരുമുമ്പിലെ ശക്തനായ മധ്യസ്ഥനായി അന്തോനീസിനെ കണ്ട ജനങ്ങൾ മരണശേഷം അവൻ്റെ കബറിടത്തിലേക്ക് ഒഴുകിയെത്തി. ഇതു മനസ്സിലാക്കിയ ഫ്രാൻസിസ്കൻ സന്യാസി ജൂലിയാൻ 1233 ൽ ഒരു മധ്യസ്ഥ പ്രാർത്ഥന രൂപപ്പെടുത്തി: "നിങ്ങൾ അവനോടു അത്ഭുതങ്ങൾ ചോദിക്കുവാണങ്കിൽ, കുഷ്ഠരോഗവും പിശാചുക്കളും നിൻ്റെ മുന്നിൽ ഓടിയകലുന്നു. ബലഹീനതകളിൽ നീ ആരോഗ്യം സമ്മാനിക്കുന്നു. കടൽ നിന്നെ അനുസരിക്കുകയും ചങ്ങലകൾ തകർക്കുകയും ചെയ്യുന്നു, നിർജീവമായ അവയവങ്ങൾ നീ വീണ്ടും പുനസ്ഥാപിക്കുന്നു; നഷ്ടപ്പെട്ട നിധികൾ വീണ്ടും കണ്ടെത്തുമ്പോൾ, ചെറുപ്പക്കാരും പ്രായമായവരും നിൻ്റെ സഹായം അഭ്യർത്ഥിക്കുന്നു. വാഴ്ത്തപ്പെട്ട അന്തോനീസേ, ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ. ഈശോ മിശിഹായുടെ വാഗ്ദാനങ്ങൾക്ക് ഞങ്ങളെ യോഗ്യരാക്കേണമേ." #{blue->none->b-> 11) അന്തോനീസ് ജപമാല ‍}# മൂന്നു മുത്തുകളുടെ പതിമൂന്ന് സെറ്റുകൾ ചേർന്നതാണ് അന്തോനീസ് ജപമാല. സാധാരണ രീതിയിൽ ഉണ്ണീശോയെ കരങ്ങളിൽ വഹിക്കുന്ന വിശുദ്ധ അന്തോനീസിൻ്റെ മെഡലിനോടു ചേർന്നാണ് ഈ ജപമണികൾ ക്രമീകരിച്ചിരിക്കുന്നത്. വിശുദ്ധ കുരിശിൻ്റെ അടയാളത്താൽ ജപമാല ആരംഭിക്കുന്നു. മൂന്നു ജപമണികളിൽ യഥാക്രമം ഒരു സ്വർഗ്ഗസ്ഥനായ പിതാവേ, ഒരു നന്മ നിറഞ്ഞ മറിയമേ, ഒരു ത്രിത്വ സ്തുതി എന്നിവയക്കായി മാറ്റിയിരിക്കുന്നു. 1. മരിച്ചവരെ ഉയിർപ്പിച്ച വിശുദ്ധ അന്തോനീസേ, മരിച്ചവർക്കു വേണ്ടിയും അവരുടെ വേർപാടിൽ ദു:ഖിക്കുന്നവർക്കു വേണ്ടിയും പ്രാർത്ഥിക്കണമേ. 1സ്വർഗ്ഗ, 1 നന്മ നിറഞ്ഞ മറിയം, 1 ത്രിത്വ സ്തുതി. 2. സുവിശേഷത്തിന്റെ തീക്ഷ്ണതുള്ള പ്രസംഗകനായ വിശുദ്ധ അന്തോനീസേ, ദൈവത്തിന്റെ ശത്രുക്കളുടെ തെറ്റുകൾക്കെതിരെ ഞങ്ങളെ ശക്തിപ്പെടുത്തുകയും പരിശുദ്ധപിതാവിനും സഭയ്ക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണമേ. 3. ഈശോയുടെ ഹൃദയത്താൽ ശക്തനായ വിശുദ്ധ അന്തോനീസേ, നമ്മുടെ പാപങ്ങൾ നിമിത്തം നമ്മെ ഭീഷണിപ്പെടുത്തുന്ന വിപത്തുകളിൽ നിന്ന് ഞങ്ങള സംരക്ഷിക്കണേ. 4. പിശാചുക്കളെ ഓടിച്ച വിശുദ്ധ അന്തോനീസേ, പിശാചിൻ്റെ കെണികളിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ. 5. വിശുദ്ധ അന്തോനീസേ, സ്വർഗ്ഗീയ വിശുദ്ധിയുടെ നിർമ്മല പുഷ്പമേ, പാപ കറകളിൽ നിന്ന് ഞങ്ങളുടെ ആത്മാക്കളെ ശുദ്ധീകരിക്കുകയും എല്ലാ അപകടങ്ങളിൽ നിന്നും ഞങ്ങളുട ശരീരങ്ങളെ സംരക്ഷിക്കുകയും ചെയ്യണമേ. 6. വിശുദ്ധ അന്തോനീസേ, രോഗികളെ സുഖപ്പെടുത്തുവാൻ ശക്തിയുള്ള മധ്യസ്ഥനേ, ഞങ്ങളുടെ രോഗങ്ങൾ ഭേദമാക്കുകയും ആരോഗ്യത്തിൽ ഞങ്ങളെ സംരക്ഷിക്കുകയും ചെയ്യണമേ. 7. യാത്രക്കാരുടെ വഴികാട്ടിയായ വിശുദ്ധ അന്തോനീസേ, ഞങ്ങുടെ ആത്മാക്കളെ പ്രക്ഷുബ്ധമാക്കുന്ന വികാരാധീനമായ തിരമാലകളെ നശിപ്പിക്കുകയും ശാന്തവും സുരക്ഷിതവുമായ തുറമുഖത്തേക്ക് അടുപ്പിക്കുകയും ചെയ്യണമേ. 8. ബന്ദികളുടെ വിമോചകനായ വിശുദ്ധ അന്തോനീസേ, തിന്മയുടെ അടിമത്തത്തിൽ നിന്ന് ഞങ്ങളെ വിടുവിക്കണമേ. 9. ചെറുപ്പക്കാരെയും പ്രായമായവരെയും ആശ്വസിപ്പിക്കുന്ന അന്തോനീസേ, ഞങ്ങളുടെ ശരീരത്തിന്റെ ഇന്ദ്രിയങ്ങളെയും ആത്മാവിന്റെ കഴിവുകളുടെയും ദൈവഹിതപ്രകാരം ഉപയോഗിക്കാൻ സഹായിക്കണമേ. 10. നഷ്ടപ്പെട്ടവയെ കണ്ടെത്തുന്ന വിശുദ്ധ അന്തോനീസേ, ആത്മീയവും ഭൗതികവവുമായി ഞങ്ങൾക്കു നഷ്ടപ്പെട്ടതെല്ലാം കണ്ടെത്താൻ ഞങ്ങളെ സഹായിക്കണമേ. 11. പരിശുദ്ധ മറിയം സംരക്ഷിച്ച വിശുദ്ധ അന്തോനീസേ, ഞങ്ങളുടെ ശരീരത്തെയും ആത്മാവിനെയും അപകടപ്പെടുത്തുന്ന അപകടങ്ങളെ ഒഴിവാക്കണമേ. 12. പാവപ്പെട്ടവരുടെ സഹായിയായ വിശുദ്ധ അന്തോനീസേ, ഞങ്ങളുടെ ആവശ്യങ്ങളിൽ ഞങ്ങളെ സഹായിക്കുകയും ആവശ്യപ്പെടുന്നവർക്ക് അപ്പവും ജോലിയും നൽകുകയും ചെയ്യണമേ. 13. വിശുദ്ധ അന്തോനീസേ, നിന്റെ അത്ഭുതശക്തി ഞങ്ങൾ നന്ദിയോടെ പ്രഖ്യാപിക്കുന്നു, ഞങ്ങളുടെ ജീവിതത്തിലെ എല്ലാ ദിവസവും ഞങ്ങളെ സംരക്ഷിക്കാൻ ഞങ്ങൾ നിന്നോടു അഭ്യർത്ഥിക്കുന്നു. ആമ്മേൻ. ⧪ {{ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/24772" data-iframely-url="//iframely.net/4AqZYDy"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/Mirror/Mirror-2022-06-13-16:41:06.jpg
Keywords: പാദുവ
Content: 19048
Category: 18
Sub Category:
Heading: മലയോര മക്കളെ തെരുവിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമത്തെ ചെറുക്കും: മാർ ജോസഫ് പാംപ്ലാനി
Content: സുൽത്താൻ ബത്തേരി: മലയോര മക്കളെ തെരുവിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമങ്ങ ളെ ജീവൻ ബലികഴിച്ചും സംരക്ഷിക്കുമെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ബഫർസോൺ പ്രഖ്യാപനത്തിനെതിരേ കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിൽ നടന്ന പ്രതിഷേധ റാലിയോടനുബന്ധി ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈദികരും സന്യസ്തരും തെരിവിലിറങ്ങാറില്ല, മുദ്രാവാക്യം വിളിക്കാറില്ല, ഏതെങ്കിലും കാരണത്താൽ തെരുവിലിറങ്ങിയാൽ ലക്ഷ്യം നേടിയേ തിരിച്ചുപോവുകയുള്ളൂ. കോടതി വിധി തിരുത്തുന്ന ഇടപെടലുകൾ ഉത്തരവാദിത്വമുള്ളവരിൽ നിന്നുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയേയും കേന്ദ്രമന്ത്രിയേയും കണ്ട് ജനങ്ങളുടെ ആശങ്കകൾ അറിയിച്ചതാണ്. കർഷക പക്ഷത്തുനിന്ന് മാത്രമേ കേന്ദ്ര സർക്കാർ വിഷയത്തിൽ തീരുമാനമെടുക്കുകയുള്ളുവെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. കർഷകരുടെ പക്ഷത്താണ് സർക്കാരന്ന് മുഖ്യമന്ത്രിയും പറഞ്ഞു. കർഷകർക്ക് എതിരായി ഒന്നും ഉണ്ടാകില്ലെന്നും അറിയിച്ചു. എന്നാൽ ഉറപ്പ് പാലിച്ചില്ല. മാത്രമല്ല കർഷക വിരുദ്ധ സമീപനമാണ് ഉണ്ടാകുന്നത്. കർഷകരുടെ നികുതി പണത്തിന് ഒരു മൂല്യവും ഇല്ലാതെ പോകുന്നത് എന്തുകൊണ്ട് ന്ന് സർക്കാർ മനസിലാക്കണമെന്നും മാർ പാംപ്ലാനി പറഞ്ഞു. വനാതിർത്തിയിൽ നിന്ന് കർഷകരുടെ ഭൂമി ഏറ്റെടുക്കാൻ അനുവദിക്കുകയില്ലെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ബത്തേരി ബിഷപ്പ് ഡോ.ജോസഫ് മാർ തോമസ് പറഞ്ഞു. കെസിവൈഎം രൂപത പ്രസിഡന്റ് റ്റിബിൻ പാറക്കൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി രൂപത വികാരി ജനറാൾ മോൺ.പോൾ മുണ്ടോളിക്കൽ, കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കര, ബത്തേരി അസംപ്ഷൻ ഫൊറോന വികാരി റവ.ഡോ.ജോസഫ് പരുവുമ്മൽ, കെസിവൈഎം രൂപത ഡയറക്ടർ ഫാ.അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, കിഫ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ, ഡെറിൻ കൊട്ടാരത്തിൽ, നയന മുണ്ടക്കാതടത്തിൽ, ഫാ.എ.ടി, ബേബി, സാജു കൊല്ലപ്പള്ളി, വിനീഷ് തുമ്പിയാംകുഴി, മോളി മാമൂട്ടിൽ, ജിഷിൻ മുണ്ടക്കാത്തടത്തിൽ, ബ്രാവോ പുത്തൻപറമ്പിൽ, ആൻസിബിൾ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-06-14-07:38:27.jpg
Keywords: പാംപ്ലാ
Content: 19049
Category: 18
Sub Category:
Heading: ബഫർസോൺ: കെ‌സി‌വൈ‌എം പ്രതിഷേധ റാലിയില്‍ ജനരോഷം ആളിപ്പടര്‍ന്നു
Content: സുൽത്താൻ ബത്തേരി: ബഫർസോൺ പ്രഖ്യാപനത്തിനെതിരേ കെസിവൈഎം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ബത്തേരിയിൽ വൈദികരും സന്യസ്തരും അടക്കം ആയിരങ്ങൾ അണിനിരന്ന പ്രതിഷേധ റാലി നടത്തി. വയനാട് എക്യുമെനിക്കൽ ഫോറം, എംസിവൈഎം ബത്തേരി രൂപത, എകെസിസി, മിഷൻലീഗ്, മാതൃവേദി തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയായിരുന്നു റാലി. ജസംഘടനകളു പതാകകളുമേന്തി നടത്തിയ റാലിയിൽ നിശ്ചല ദൃശ്യവും അണിചേർന്നു. ചുങ്കം ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി സ്വതന്ത്ര മൈതാനിയിലേക്ക് ആയിരിന്നു. ജനിച്ച മണ്ണിൽ ജീവിക്കാൻ അനുവദിക്കണമെന്നും ഒരു തരി മണ്ണ് പോലും വിട്ടുകൊടുക്കുകയില്ലെന്നും പ്രഖ്യാപിച്ച റാലി അധികാരികളുടെ കണ്ണ് തുറപ്പിക്കുന്നതായി അസംപ്ഷൻ ജംഗ്ഷനിൽ തലശേരി ആർച്ച് ബിഷപ്പ് ഡോ.മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ, അസംപ്ഷൻ ഫൊറോന വികാരി റവ.ഡോ.ജോസഫ് പരുവുമ്മൽ, കെസിവൈഎം രൂപത ഡയറക്ടർ ഫാ.അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, ഫാ.എ.ടി ബേബി, ഫാ.പോൾ ആൻഡ്രൂസ്, കെ സിവൈഎം രൂപത പ്രസിഡന്റ് റ്റിബിൻ വർഗീസ് പാറക്കൽ, ജനറൽ സെക്രട്ടറി ഡെറി ൻ കൊട്ടാരത്തിൽ, കോ-ഓർഡിനേറ്റർ ബ്രാവോ പുത്തൻപറമ്പിൽ, വിൻസന്റ് വട്ടപ്പറ മ്പിൽ, ആൻമേരി കൈനിക്കൽ എന്നിവർ മുൻനിരയിൽ അണിനിരുന്നു.
Image: /content_image/India/India-2022-06-14-07:55:01.jpg
Keywords: കെ‌സി‌വൈ‌എം