category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകർഷകരുടെ ദുരിതം പരിഹരിക്കാൻ സർക്കാർ നിർബന്ധബുദ്ധി കാണിക്കണമെന്ന് മാർ ജോർജ് ആലഞ്ചേരി
Contentകോഴിക്കോട്: ബഫർ സോൺ വിഷയവുമായി ബന്ധപ്പെട്ട് കർഷകരുടെ ദുരിതം പരിഹരിക്കാൻ സർക്കാർ നിർബന്ധബുദ്ധി കാട്ടണമെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. നിലവിൽ സംസ്ഥാന സർക്കാർ ധീരമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകുകയാണ്. കർഷകരുടെ പ്രശ്നത്തിലും ഇതു തുടരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് സിറ്റി സെന്റ് ജോസഫ്സ് പള്ളിയിൽ കോഴിക്കോട് രൂപതാ ശതാബ്ദി ആഘോഷത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ബഫർ സോൺ വിഷയത്തിൽ കോടതിവിധിയോടെ ആയിരക്കണക്കിനു കർഷകർ വലിയ ആശങ്കയിലാണ്. പരിസ്ഥിതി സംരക്ഷിക്കപ്പെടണമെന്ന കാര്യത്തിൽ തർക്കമില്ല. മാർപാപ്പ ഉൾപ്പെടെയു ള്ളവരുടെ ഈ ആശയം ഉൾക്കൊണ്ടു ജീവിക്കുന്നവരാണ് ക്രൈസ്തവർ. എന്നാൽ, കേരളത്തിലും രാജ്യത്തും നിലനിൽക്കുന്ന സാഹചര്യം മനസിലാക്കണം. കർഷകരെ സംരക്ഷിക്കാൻ സർക്കാരിനു സാധിക്കും. ഇതിനു നിയമപരമായി മുന്നോട്ടുപോകാ നും പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള നേതൃവൈഭവം സർക്കാരിനുണ്ടെന്നും അദ്ദേ ഹം പറഞ്ഞു. ഭരിക്കുന്നവരും ഇനി ഭരിക്കാനിരിക്കുന്നവരും നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കണം. എന്നാൽ മാത്രമേ മനുഷ്യകുലത്തിന് ഐക്യത്തോടെയുള്ള ജീവിതം സാധ്യമാകൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-06-13 07:25:00
Keywordsആലഞ്ചേരി
Created Date2022-06-13 07:33:10