category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങൾക്കു ആരംഭം
Contentകോഴിക്കോട്: ബിഷപ്പുമാരും വൈദികരും സന്യസ്തരുമടക്കമുള്ള ആയിരങ്ങളെ സാക്ഷിയാക്കി കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷങ്ങൾക്കു മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിച്ചു. മതനിരപേക്ഷ പാതയിൽ ഊന്നിയ പ്രവർത്തന ശൈലിയാണു മലബാറിന്റെ മാതൃരൂപതയായ കോഴിക്കോട് രൂപതയുടേതെന്നു മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മതേതരത്വത്തിന്റെ കാവൽക്കാരായി രൂപത പ്രവർത്തിച്ചു. രൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങളിലും ആശുപത്രികളിലും നാനാ ജാതിക്കാർക്കു പങ്കാളിത്തം നൽകുന്ന കാര്യം അദ്ദേഹം എടുത്തു പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ നയങ്ങൾ മാർപാപ്പ മുന്നോട്ടുവച്ച ആശയങ്ങളുമായി യോജിച്ചുപോകുന്നതാണ്. നിരവധി മേഖലകളിൽ സർക്കാരിനും സഭയ്ക്കും സഹകരിച്ചു പ്രവർത്തിക്കാൻ കഴിയും. എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹ്യ നീതിയിൽ അധിഷ്ഠിതമായ ബദൽ വികസന കാഴ്ചപ്പാടാണു സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. മാർപാപ്പയും സാമൂഹ്യനീതിക്കാണു പ്രാധാന്യം നൽകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യരോടുള്ള കരുതലിന്റെ ദൃഷ്ടാന്തമാണ് കോഴിക്കോട് രൂപതയുടെ പ്രവർത്തനങ്ങൾ. മലബാറിന്റെ ക്രൈസ്തവരിൽ അധികവും കുടിയേറ്റക്കാരാണ്. മണ്ണിൽ പണിയെടുക്കുന്നവരാണ്. കർഷകദുരിതത്തിന് അറുതി വരുത്താൻ സർക്കാർ പല പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. കോഴിക്കോട് രൂപത സ്തുത്യർഹമായ സേവനമാണ് നടത്തുന്നതെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കോഴിക്കോട് സിറ്റി സെന്റ് ജോസഫ്സ് ദേവാലയ അങ്കണത്തിൽ വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യകാർമികത്വത്തിലുള്ള കൃതജ്ഞതാ സമൂഹദിവ്യബലിയോടെയാണ് ആഘോഷപരിപാടികൾക്കു തുടക്കമായത്. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിച്ചു. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുഖ്യപ്രഭാഷണം നടത്തി. ഹോം മിഷൻ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ശതാബ്ദി വർഷത്തിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നടന്നു. വിവാഹ സഹായ പദ്ധതി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. കൗൺസി ലിംഗ് സെന്റർ പദ്ധതി കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയും വിദ്യാഭ്യാസ ഹബ്ബ് ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടനും ഉദ്ഘാടനം ചെയ്തു. റിട്രീറ്റ് സെന്റർ ഉദ്ഘാടനം ബത്തേരി ബിഷപ്പ് ജോസഫ് മാർ തോമസ് നിർവഹി ച്ചു.കോഴിക്കോട് രൂപത ഹിസ്റ്ററി പ്രോജക്ട് മലങ്കര മാർത്തോമ്മാ സഭാ ബിഷപ്പ് തോമ സ് മാർ തീത്തോസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്കോളർഷിപ്പ് എം.കെ. രാഘവൻ എംപിയും യൂത്ത് മാപ്പിംഗ് പ്രോജക്ട് മേയർ ഡോ. ബീന ഫിലിപ്പും ജീവൻ സുരക്ഷാ പ്രോജക്ട് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയും വയനാട്ടിലെ യൂത്ത് ഗൈഡൻ സെന്റർ ടി. സിദ്ദിഖ് എംഎൽഎയും ഉദ്ഘാടനം ചെയ്തു. സിഎസ്ഐ മലബാർ ബിഷപ് റവ. ഡോ. റോയ്സ് മനോജ്കുമാർ വിക്ടർ, കോഴിക്കോട് കളക്ടർ ഡോ.നരസിംഹഗരി ടി.എൽ. റെഡ്ഢി, മോൺ. ജോൺ ഒറവങ്കര (താമരശേരി), മോൺ. പോൾ മുണ്ടോളിക്കൽ (മാനന്തവാടി), കേരള ജെസ്യൂട്ട് പ്രൊവിൻഷ്യൽ ഫാ. ഇ.പി. മാത്യു, അപ്പ സ്തോലിക് കാർമൽ പ്രൊവിൻഷ്യൽ സിസ്റ്റർ മരിയ ജെസീന, ജോസഫ് റബെല്ലെ എന്നിവർ ആശംസകൾ നേർന്നു. ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ സ്വാഗതവും രൂപത വികാരി ജനറാൾ മോൺ. ജെൻസൺ പുത്തൻവീട്ടിൽ നന്ദിയും പറഞ്ഞു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=3Jfi-GmNsEc&feature=youtu.be
Second Video
facebook_link
News Date2022-06-13 07:46:00
Keywordsകോഴിക്കോ
Created Date2022-06-13 07:47:08