category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingപശ്ചിമേഷ്യയുടെ പുരാതന ക്രിസ്തീയ പാരമ്പര്യത്തിലേക്ക് വിരൽചൂണ്ടുന്ന തിരുശേഷിപ്പുകളും ലിഖിതങ്ങളും കണ്ടെത്തി
Contentമൊസൂൾ: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ നശിപ്പിച്ച മൊസൂളിലെ മാർ തോമസ് സിറിയൻ ഓർത്തഡോക്സ് ദേവാലയം സ്ഥിതി ചെയ്തിരുന്ന സ്ഥലത്തുനിന്നു കൽഭരണികളിലായി വിശുദ്ധരുടെ തിരുശേഷിപ്പുകളും, ലിഖിതങ്ങളും കണ്ടെത്തി. ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. സിറിയൻ ഭാഷയിലും, അറമായ ഭാഷയിലും എഴുതപ്പെട്ട ലിഖിതങ്ങൾ ഈ കൽഭരണികളിലുണ്ട്. കൂടാതെ സിറിയൻ, അറമായ, അറബി ഭാഷകളിൽ എഴുതപ്പെട്ട ഗ്ലാസ് കുപ്പികൾ കൊണ്ട് സംരക്ഷിക്കപ്പെട്ട ലിഖിതങ്ങളും ദേവാലയത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ലഭിച്ചു. മൂന്നാം നൂറ്റാണ്ടിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ തല അറക്കപ്പെട്ട തിയഡോർ എന്ന റോമൻ പട്ടാളക്കാരന്റെ പേരുളള ഒരു മുദ്രണവും കൽഭരണികളിൽ ഒന്നിൽ നിന്ന് കണ്ടെത്തി. യോഹന്നാൻ അപ്പസ്തോലന്റെ തിരുശേഷിപ്പും കണ്ടെത്തിയ വസ്തുക്കളിൽ ഉൾപ്പെടുന്നു. അമൂല്യമായ ചരിത്ര വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ട ജോലിക്കാർ മൊസൂളിലെ സിറിയൻ ഓർത്തഡോക്സ് സഭയുടെ ആർച്ച് ബിഷപ്പ് മോർ നിക്കോദെമൂസ് ഷറാഫിനെ വിവരമറിയിക്കുകയായിരുന്നു. അദ്ദേഹം ഉടനെ തന്നെ സിറിയയിലെ ഡമാസ്കസിൽ ഉണ്ടായിരുന്ന സിറിയൻ ഓർത്തഡോക്സ് സഭയുടെ പാത്രിയാർക്കീസ് മോർ ഇഗ്നേസ് എഫ്രേം രണ്ടാമനെ വീഡിയോകോൾ വിളിച്ച് അമൂല്യ വസ്തുക്കൾ ദൃശ്യമാക്കിയിരിന്നു. ഏറെ അമൂല്യ ചരിത്ര വസ്തുക്കൾ കള്ളക്കടത്തു നടത്തുന്ന ഒരു സംഘം ഇപ്പോൾ പ്രദേശത്ത് സജീവമായി തുടരുന്നതിനാൽ കണ്ടെത്തിയ ഓരോ അമൂല്യ വസ്തുക്കളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-06-13 16:13:00
Keywordsപുരാതന
Created Date2022-06-13 16:14:35