category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമലയോര മക്കളെ തെരുവിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമത്തെ ചെറുക്കും: മാർ ജോസഫ് പാംപ്ലാനി
Contentസുൽത്താൻ ബത്തേരി: മലയോര മക്കളെ തെരുവിലേക്ക് വലിച്ചിഴക്കാനുള്ള ശ്രമങ്ങ ളെ ജീവൻ ബലികഴിച്ചും സംരക്ഷിക്കുമെന്ന് തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ബഫർസോൺ പ്രഖ്യാപനത്തിനെതിരേ കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിൽ നടന്ന പ്രതിഷേധ റാലിയോടനുബന്ധി ചേർന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൈദികരും സന്യസ്തരും തെരിവിലിറങ്ങാറില്ല, മുദ്രാവാക്യം വിളിക്കാറില്ല, ഏതെങ്കിലും കാരണത്താൽ തെരുവിലിറങ്ങിയാൽ ലക്ഷ്യം നേടിയേ തിരിച്ചുപോവുകയുള്ളൂ. കോടതി വിധി തിരുത്തുന്ന ഇടപെടലുകൾ ഉത്തരവാദിത്വമുള്ളവരിൽ നിന്നുണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയേയും കേന്ദ്രമന്ത്രിയേയും കണ്ട് ജനങ്ങളുടെ ആശങ്കകൾ അറിയിച്ചതാണ്. കർഷക പക്ഷത്തുനിന്ന് മാത്രമേ കേന്ദ്ര സർക്കാർ വിഷയത്തിൽ തീരുമാനമെടുക്കുകയുള്ളുവെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. കർഷകരുടെ പക്ഷത്താണ് സർക്കാരന്ന് മുഖ്യമന്ത്രിയും പറഞ്ഞു. കർഷകർക്ക് എതിരായി ഒന്നും ഉണ്ടാകില്ലെന്നും അറിയിച്ചു. എന്നാൽ ഉറപ്പ് പാലിച്ചില്ല. മാത്രമല്ല കർഷക വിരുദ്ധ സമീപനമാണ് ഉണ്ടാകുന്നത്. കർഷകരുടെ നികുതി പണത്തിന് ഒരു മൂല്യവും ഇല്ലാതെ പോകുന്നത് എന്തുകൊണ്ട് ന്ന് സർക്കാർ മനസിലാക്കണമെന്നും മാർ പാംപ്ലാനി പറഞ്ഞു. വനാതിർത്തിയിൽ നിന്ന് കർഷകരുടെ ഭൂമി ഏറ്റെടുക്കാൻ അനുവദിക്കുകയില്ലെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ബത്തേരി ബിഷപ്പ് ഡോ.ജോസഫ് മാർ തോമസ് പറഞ്ഞു. കെസിവൈഎം രൂപത പ്രസിഡന്റ് റ്റിബിൻ പാറക്കൽ അധ്യക്ഷത വഹിച്ചു. മാനന്തവാടി രൂപത വികാരി ജനറാൾ മോൺ.പോൾ മുണ്ടോളിക്കൽ, കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കര, ബത്തേരി അസംപ്ഷൻ ഫൊറോന വികാരി റവ.ഡോ.ജോസഫ് പരുവുമ്മൽ, കെസിവൈഎം രൂപത ഡയറക്ടർ ഫാ.അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, കിഫ സംസ്ഥാന ചെയർമാൻ അലക്സ് ഒഴുകയിൽ, ഡെറിൻ കൊട്ടാരത്തിൽ, നയന മുണ്ടക്കാതടത്തിൽ, ഫാ.എ.ടി, ബേബി, സാജു കൊല്ലപ്പള്ളി, വിനീഷ് തുമ്പിയാംകുഴി, മോളി മാമൂട്ടിൽ, ജിഷിൻ മുണ്ടക്കാത്തടത്തിൽ, ബ്രാവോ പുത്തൻപറമ്പിൽ, ആൻസിബിൾ എന്നിവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-06-14 07:37:00
Keywordsപാംപ്ലാ
Created Date2022-06-14 07:38:27