Contents

Displaying 18641-18650 of 25061 results.
Content: 19030
Category: 1
Sub Category:
Heading: നിരീശ്വരവാദികൾ വൈറലാക്കിയ ഫ്രാൻസിസ് പാപ്പയുടെ വാക്കുകളിലെ സത്യം ഇതാ..!
Content: ''ഒരു നല്ല മനുഷ്യനാവാൻ ദൈവത്തിൽ വിശ്വസിക്കണം എന്ന് നിർബന്ധമില്ല. ദൈവത്തെകുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങൾ ഒരർത്ഥത്തിൽ പഴഞ്ചനായിക്കഴിഞ്ഞു. മതമില്ലാതെ തന്നെ ഒരാൾക്ക് സ്പിരിച്വൽ ആകാം. പള്ളിയിൽ പോകണമെന്നും പൈസ കൊടുക്കണം എന്നൊന്നും നിർബന്ധമില്ല''. ഇത്തരത്തിലുള്ള ഒരു വാചകം ഫ്രാന്‍സിസ് പാപ്പയുടേതെന്ന് പറഞ്ഞുക്കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. "വിവരമുള്ള മാര്‍പാപ്പ" എന്ന തലക്കെട്ടോട് കൂടിയാണ് പ്രചരണം കൊഴുക്കുന്നത്. ഇതിന് സമാനമായ പോസ്റ്റുകള്‍ ഇംഗ്ലീഷിലും പ്രചരിക്കുന്നുണ്ട്. ഒരുപക്ഷേ അവ തര്‍ജ്ജമ ചെയ്തു പാപ്പ പറഞ്ഞ 'ദൈവരഹിത' ലോകം കെട്ടിപ്പെടുക്കാനായിരിക്കാം പോസ്റ്റിന് പിന്നിലുള്ളവര്‍ ശ്രമിക്കുന്നത്. എന്തു തന്നെയാണെങ്കിലും ഈ പോസ്റ്ററിന് പിന്നിലെ യാഥാര്‍ത്ഥ്യം വിവരിച്ചുക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഡോറ്റേഴ്സ് ഓഫ് സെന്‍റ് ജോസഫ് (ഡി‌എസ്‌ജെ) കോണ്‍ഗ്രിഗേഷന്‍ അംഗവും സോഷ്യല്‍ മീഡിയയിലെ പ്രമുഖ എഴുത്തുകാരിയുമായ സിസ്റ്റര്‍ സോണിയ തെരേസ്. പാപ്പയുടെ വാക്കുകളെ വളച്ചൊടിച്ച് സ്വാർത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി പ്രചരിപ്പിച്ചവര്‍ക്കുള്ള കൃത്യമായ മറുപടിയാണ് ഇറ്റലിയിൽ സേവനം ചെയ്യുന്ന സിസ്റ്റര്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. #{blue->none->b-> സിസ്റ്റര്‍ സോണിയയുടെ പോസ്റ്റ് : ‍}# ☛ 1. ഒരു നല്ല മനുഷ്യൻ ആകാൻ ദൈവത്തിൽ വിശ്വസിക്കണം എന്ന് നിർബന്ധമില്ല, എന്ന വാചകം ഫ്രാൻസിസ് പാപ്പ പറഞ്ഞ സാഹചര്യം: ഇടവക സന്ദർശനത്തിന് വന്ന ഫ്രാൻസീസ് പാപ്പായുടെ മുന്നിൽ തന്റെ ഹൃദയനൊമ്പരം ഒരു ചോദ്യമായി ഉന്നയിക്കുവാൻ എണീറ്റു നിന്നപ്പോൾ ആ കുരുന്നിന് മുഖം പൊത്തി പൊട്ടി കരയുവാൻ മാത്രമെ പറ്റിയുള്ളൂ. ഒരു പിതാവിന്റെ വാത്സല്യത്തോടെ തന്റെ അടുക്കലേക്ക് വിളിച്ച് അവനെ ചേർത്തുപിടിച്ചു കൊണ്ട് പാപ്പാ പറഞ്ഞു: "എന്തു തന്നെ ആയാലും എന്റെ ചെവിയിൽ പറഞ്ഞോളൂ..." പിന്നീട് അവന്റെ സമ്മതത്തോടു കൂടി പാപ്പാ അവന്റെ നൊമ്പരം സദസ്സിനോടായി പങ്കുവച്ചു... "മരിച്ചു പോയ എന്റെ പപ്പാ ഒരു നല്ല വ്യക്തി ആയിരുന്നു. പക്ഷേ നിരീശ്വരവാദി ആയിരുന്നു. എങ്കിലും ഞങ്ങൾ നാലു മക്കളെയും മാമ്മോദീസ മുക്കുവാൻ അനുവാദം നൽകി. എന്റെ പപ്പ ഇപ്പോൾ സ്വർഗ്ഗത്തിൽ ആയിരിക്കുമോ..?" പാപ്പാ തുടർന്നു... "ഒരു മകൻ തന്റെ പിതാവ് നല്ല ഒരു വ്യക്തി ആണെന്നു പറയുന്നത് കേൾക്കുന്നത് എത്ര മനോഹരം! ആ മനുഷ്യനെ പറ്റിയുള്ള നല്ല ഒരു സാക്ഷ്യം... നമ്മുടെ എല്ലാവരുടെയും മുന്നിൽ വച്ച് കരയാനുള്ള ധൈര്യം എമ്മാനുവേലിനുള്ളത് തന്നെ ഒരു നല്ല കാര്യമാണ്. ഈ കുഞ്ഞിന്റെ പിതാവിന് വിശ്വാസം എന്ന ദാനം ഉണ്ടായിരുന്നില്ലെങ്കിൽ പോലും തന്റെ കുഞ്ഞുങ്ങളെ വിശ്വാസത്തിൽ വളർത്താൻ ഉള്ള ഒരു നല്ല മനസ്സ് അദ്ദേഹം കാട്ടി. ഒരു പിതാവിന്റെ ഹൃദയം ആണ് ദൈവത്തിന്. തന്റെ കുഞ്ഞുങ്ങളെ വിശ്വാസത്തിൽ വളർത്താൻ മനസ്സുകാട്ടിയ അവിശ്വാസിയായ ഒരു പിതാവിനെ ദൈവം തന്നിൽ നിന്ന് അകറ്റി നിർത്തുമോ? ഒരിക്കലും ഇല്ല... മോനെ എമ്മാനുവേൽ, ഞാൻ നിനക്കുതരുന്ന മറുപടി ഇതാണ്. മോന്റെ പപ്പാ സ്വർഗ്ഗത്തിൽ തന്നെ. ഇന്നു മുതൽ മോന്റെ പപ്പായോട് മോൻ പ്രാർത്ഥിക്കുകയും, സംസാരിക്കുകയും ചെയ്യുക..." ☛ 2. ''ദൈവത്തെക്കുറിച്ചുള്ള നമ്മുടെ സങ്കൽപ്പങ്ങൾ ഒരർത്ഥത്തിൽ പഴഞ്ചനായി കഴിഞ്ഞിരിക്കുന്നു'': സത്യത്തിൽ ഫ്രാൻസിസ് പാപ്പ പറഞ്ഞത് എന്താണ്? ഏകദേശം 2 മണിക്കൂർ നീണ്ട "ഞാൻ വിശ്വസിക്കുന്നു" എന്ന ടിവി പ്രോഗ്രാമിൽ ഫാ. മാർക്കോ എന്ന വൈദികനുമായി നടത്തിയ അഭിമുഖത്തിൽ ദൈവ വിശ്വാസത്തെക്കുറിച്ചുള്ള ചർച്ചയിൽ ആ വൈദികൻ്റെ ഒരു ചോദ്യത്തിന് ഫ്രാൻസിസ് പാപ്പ നൽകുന്ന മറുപടിയാണ്: "ഒരു കുഞ്ഞിന് എങ്ങനെയുള്ള ഒരു ദൈവത്തെയാണ് നീ കാട്ടി കൊടുക്കുന്നത്..? ഒരു ചെറിയ തെറ്റിനു പോലും ശിക്ഷിക്കുന്ന ഒരു ദൈവത്തെ ആണോ...? നമ്മുടെ ഐഡിയയിൽ ഉള്ള ഒരു ദൈവത്തെയാണ് നാം മറ്റുള്ളവർക്ക് പകർന്ന് കൊടുക്കുന്നതെങ്കിൽ തെറ്റി... നമ്മുടെ ഒക്കെ സങ്കൽപത്തിൽ നിന്ന് എല്ലാം ഒത്തിരി വ്യത്യസ്തമാണ് ദൈവം...." കണ്ടോ, ഒരു രണ്ടു മണിക്കൂർ നീണ്ട ഒരു ഇൻ്റർവ്യൂവിലെ ഒരു വാചകം മുറിച്ചെടുത്ത്, വളച്ചൊടിച്ച്, ഒട്ടിച്ച് ചേർത്തിരിക്കുന്നത്..? ☛ 3. ''വിശുദ്ധ കുർബാനയ്ക്കു കാശ് കൊടുക്കേണ്ട'' എന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞോ..? സത്യാവസ്ഥ ഇതാ. 2018 മാർച്ച് 7 ന് വത്തിക്കാനിലെ പതിവ് കൂടിക്കാഴ്ച്ചയിൽ ഫ്രാൻസിസ് പാപ്പ വിശ്വാസികളോട് വചനം പങ്കുവയ്ക്കുന്നതിനിടയിൽ പങ്കുവച്ച ഒരു അനുഭവം ആണ്: "അച്ചാ, എന്റെ പേര് വിശുദ്ധ കുർബാനയ്ക്കിടെ പറയുന്നതിന് ഞാൻ എത്ര പണം നൽകണം..?' എന്ന് ചിലർ എന്നോട് വന്ന് ചോദിക്കാറുണ്ടായിരുന്നു... ഞാൻ അവരോട് മറുപടി പറയും: ഒന്നുമില്ല." "കുർബാനയ്ക്ക് പണം കൊടുക്കണം എന്ന് നിർബന്ധിക്കാൻ പാടില്ല. വി. കുർബാന എന്നത് സൗജന്യമായ ക്രിസ്തുവിന്റെ ബലിയാണ്. അതിനാൽ കുർബാനയ്ക്ക് പണം നൽകണം എന്ന് നിർബന്ധിക്കാൻ പാടില്ല, ക്രിസ്തുവിന്റെ ബലി സൗജന്യമാണ്. നിങ്ങൾക്ക് ആ വൈദികന് ഒരു ഓഫർ നൽകണമെങ്കിൽ അത് ചെയ്യുക". ☛ 4. ''നിങ്ങൾ പള്ളിയിൽ ഒന്നും പോകേണ്ട'' എന്ന് ഫ്രാൻസിസ് പാപ്പ പറഞ്ഞോ..? സത്യാവസ്ഥ താഴെ. "ചിലർ ദൈവത്തിൽ വിശ്വസിച്ച് എല്ലാ ദിവസവും പള്ളിയിൽ പോകുന്നവർ, ചിലപ്പോൾ പകൽ മുഴുവൻ അവിടെ താമസിച്ച്, തിരികെവരുമ്പോൾ മറ്റുള്ളവരെ വെറുത്ത് അവരെപ്പറ്റി മോശമായി സംസാരിക്കുന്നത് കാണുന്നത് ഒരു വേദനയാണ്. ഇതിലും നല്ലത് 'നിരീശ്വരവാദികളെപ്പോലെ പള്ളിയിൽ പോകാതെ ഇരിക്കുന്നതാണ്.' നിങ്ങൾ പള്ളിയിൽ പോകുകയാണെങ്കിൽ നിങ്ങൾ ഒരു മകനായി, ഒരു സഹോദരൻ അല്ലെങ്കിൽ സഹോദരി ആയി ജീവിക്കുക. ഒരു വിശ്വാസി ഒരിക്കലും എതിർസാക്ഷ്യം നൽകരുത്. മറിച്ച് അവരുടെ ജീവിതം ഒരു സാക്ഷ്യം ആയിരിക്കണം". ☛ 5. നിരീശ്വരവാദികളോട് ഫ്രാൻസിസ് പാപ്പ എന്താണ് പറഞ്ഞിട്ടുള്ളത്..? സത്യാവസ്ഥ ഇതാ..! "ക്രിസ്ത്യാനികളുടെ ദൈവം വിശ്വസിക്കാത്തവരോടും വിശ്വാസം അന്വേഷിക്കാത്തവരോടും ക്ഷമിക്കുമോ..? എന്ന് ഒരു റോമൻ ദിനപത്രത്തിന്റെ സ്ഥാപകനായ യൂജെനിയോ സ്‌കാൽഫാരി തന്നോട് ചോദിച്ച വിശ്വാസത്തെയും മതേതരത്വത്തെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകിയപ്പോൾ ഫ്രാൻസിസ് പാപ്പാ നിരീശ്വരവാദികളോട് പറഞ്ഞത് ഇങ്ങനെ: “ദൈവത്തിൽ വിശ്വസിക്കാത്ത ഓരോരുത്തരും തങ്ങളുടെ മനസ്സാക്ഷിയെ അനുസരിക്കുക. കാരണം മനഃസാക്ഷിക്ക് വിരുദ്ധമായി പോകുമ്പോൾ വിശ്വാസമില്ലാത്തവർ പോലും പാപം ചെയ്യുന്നു". ** എന്റെ വക കൂടി ഇരിക്കട്ടെ...! പലപ്പോഴും രണ്ടു കൈകളും കൂപ്പി നാം നമസ്തേ... എന്ന് പറയാറുണ്ട്. നമസ്തേ എന്ന വാക്കിനർത്ഥം എൻ്റെ മുന്നിൽ നിൽക്കുന്ന "നിന്നിലെ ദൈവത്തെ ഞാൻ വന്ദിക്കുന്നു" എന്നാണ്. ദൈവത്തിൽ വിശ്വസിക്കുന്നില്ല എന്ന് എത്ര ഉറക്കെ വിളിച്ചു പറഞ്ഞാലും ആയിരം തവണ ആവർത്തിച്ചാലും നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലെ മനസ്സാക്ഷി അല്ലെങ്കിൽ അവബോധം എന്ന് ഒക്കെ പറയുന്നത് ദൈവം വസിക്കുന്ന സക്രാരിയാണ്...! ലോകത്തുള്ള എന്തെല്ലാം നേടിയാലും നമ്മുടെ ഉള്ളിൽ ഒരു ശൂന്യത അനുഭവപ്പെടാറുണ്ട്, ആ ശൂന്യത ദൈവത്തിൻ്റെ സാന്നിധ്യം കൊണ്ട് മാത്രമേ നിറയ്ക്കുവാൻ സാധിക്കുകയുള്ളൂ...! സ്നേഹപൂർവ്വം, #{black->none->b->സി. സോണിയ തെരേസ് ഡി. എസ്. ജെ ‍}# #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-10-20:28:01.jpg
Keywords: വ്യാജ
Content: 19031
Category: 1
Sub Category:
Heading: ആരോഗ്യ പ്രശ്നം: അടുത്ത മാസത്തെ ഫ്രാന്‍സിസ് പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനം നീട്ടി
Content: വത്തിക്കാന്‍ സിറ്റി: അടുത്ത മാസത്തേക്ക് നിശ്ചയിച്ചിരുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആഫ്രിക്കന്‍ സന്ദര്‍ശനം ആരോഗ്യപരമായ കാരണങ്ങളാല്‍ മാറ്റിവെച്ചുവെന്ന് വത്തിക്കാന്‍. ഇന്നലെ വെള്ളിയാഴ്ചയാണ് വത്തിക്കാന്‍ ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്. ജൂലൈ മാസത്തില്‍ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക് ഓഫ് കോംഗോ, തെക്കന്‍ സുഡാന്‍ എന്നീ ആഫ്രിക്കന്‍ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുവാനായിരുന്നു പാപ്പ പദ്ധതിയിട്ടിരുന്നത്. ‘ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം കാല്‍മുട്ടില്‍ നടത്തിക്കൊണ്ടിരിക്കുന്ന ഫിസിയോ തെറാപ്പിയുടെ ഫലപ്രാപ്തിക്കായി ഏറെ പ്രയാസത്തോടു കൂടി കോംഗോയിലേക്കും തെക്കന്‍ സുഡാനിലേക്കുമുള്ള തന്റെ അപ്പസ്തോലിക യാത്ര പാപ്പ നീട്ടിവെച്ചിരിക്കുയാണെന്ന്‍ വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി പ്രസ്താവനയില്‍ കുറിച്ചു. ജൂലൈ 2 മുതല്‍ 7 വരെയായിരുന്നു പാപ്പയുടെ ആഫ്രിക്കയിലേക്കുള്ള അപ്പസ്തോലിക സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. സന്ദര്‍ശനത്തിന്റെ പുതിയ തിയതി ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. ജൂലൈ 2 മുതല്‍ 5 വരെ കോംഗോയിലെ കിന്‍ഹാസ, ഗോമ എന്നീ നഗരങ്ങളിലും, ജൂലൈ 5 മുതല്‍ 7 വരെ തെക്കന്‍ സുഡാന്റെ തലസ്ഥാനമായ ജുബയിലും ചിലവഴിക്കുവാനായിരുന്നു പാപ്പയുടെ പദ്ധതി. മെയ് അവസാന വാരത്തോടെ സന്ദര്‍ശനത്തിന്റെ പൂര്‍ണ്ണ വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിടുകയും ചെയ്തിരിന്നു. കാല്‍മുട്ടിലെ സന്ധിബന്ധത്തിലെ കടുത്ത വേദനയെ തുടര്‍ന്നു പാപ്പയ്ക്കു നടക്കുവാന്‍ പോലും പ്രയാസപ്പെടുന്നുണ്ട്. കഴിഞ്ഞ മാസം മുതല്‍ വീല്‍ചെയറില്‍ ഇരുന്നുകൊണ്ടാണ് പാപ്പ തന്റെ പൊതു അഭിസംബോധനകളില്‍ പങ്കെടുത്തിരുന്നത്. ജൂലൈ 24 മുതല്‍ 29 വരെ കാനഡ സന്ദര്‍ശിക്കുവാനും പാപ്പ പദ്ധതിയിട്ടിരുന്നു. കാല്‍മുട്ടിലെ വേദന കൂടിയതിനാല്‍ പല പരിപാടികളും പാപ്പ ഒഴിവാക്കിയിട്ടുണ്ട്. ഈസ്റ്റര്‍ ദിനത്തിലേയും, ദൈവകരുണയുടെ ഞായര്‍ ദിനത്തിലേയും തിരുക്കര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതിന് പകരം സന്ദേശം നല്‍കുക മാത്രമാണ് പാപ്പ ചെയ്തത്. ഇറ്റലിയിലെ ഫ്ലോറന്‍സില്‍ നടന്ന മെഡിറ്ററേനിയന്‍ രാഷ്ട്രങ്ങളിലെ മെത്രാന്‍മാരുടെ സമ്മേളനത്തിലും പാപ്പ പങ്കെടുത്തിരുന്നില്ല. ജനുവരി 26-ന് നടന്ന പൊതു അഭിസംബോധനയില്‍ പങ്കെടുത്തവരോട് തന്റെ കാല്‍മുട്ടിലെ ബുദ്ധിമുട്ട് മാറുവാന്‍ പ്രാര്‍ത്ഥിക്കണമെന്ന് പാപ്പ വിശ്വാസികളോട് ആഹ്വാനം ചെയ്തിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-10-23:52:00.jpg
Keywords: പാപ്പ
Content: 19032
Category: 1
Sub Category:
Heading: നൈജീരിയയിലെ ക്രൈസ്തവ കൂട്ടക്കൊല: പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് അനുബന്ധ സംഘടനയാണെന്ന് ആഭ്യന്തര മന്ത്രി
Content: ഓവോ, നൈജീരിയ: ലോക മനസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് ഇക്കഴിഞ്ഞ ഞായറാഴ്ച പെന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍ നൈജീരിയയിലെ ഓവോ പട്ടണത്തിലെ സെന്റ്‌ ഫ്രാന്‍സിസ് ദേവാലയത്തില്‍ നടന്ന ക്രൈസ്തവ കൂട്ടക്കൊലക്ക് പിന്നില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ അനുബന്ധ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ്‌ ആഫ്രിക്ക പ്രൊവിന്‍സ്‌ (ISWAP) ആണെന്ന് സംശയിക്കുന്നതായി ആഭ്യന്തര മന്ത്രി. “ഓവോയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ്‌ ആഫ്രിക്ക പ്രൊവിന്‍സിന്റെ രീതികള്‍ കാണുവാന്‍ കഴിഞ്ഞിട്ടുണ്ട്. തങ്ങള്‍ അവരുടെ പിന്നാലെ തന്നെയുണ്ട്. സുരക്ഷാ ഏജന്‍സികള്‍ അവരുടെ പാതയില്‍ തന്നെയുണ്ട്". അവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും ആഭ്യന്തര മന്ത്രി ഒഗ്ബേനി റാവുഫ് അരെഗ്ബെസോല പറഞ്ഞതായി റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 5 ഞായറാഴ്ച തെക്ക്-പടിഞ്ഞാറന്‍ നൈജീരിയയിലെ ഒണ്‍ഡോ സംസ്ഥാനത്തില്‍ ഒവോയിലെ സെന്റ്‌ ഫ്രാന്‍സിസ് ദേവാലയത്തില്‍ പെന്തക്കുസ്താ തിരുനാള്‍ ആഘോഷങ്ങള്‍ക്കായി കൂടിയിരുന്ന വിശ്വാസികള്‍ക്കെതിരെ തീവ്രവാദികള്‍ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. കുട്ടികള്‍ ഉള്‍പ്പെടെ ഏതാണ്ട് അന്‍പതോളം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഔദ്യോഗിക കണക്കനുസരിച്ച് മരണപ്പെട്ടവരുടെ എണ്ണം 40 ആണെന്നും, 61 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ടെന്നുമാണ് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. നൈജീരിയയിലും അയല്‍രാജ്യങ്ങളിലുമായി ആയിരക്കണക്കിനു ക്രൈസ്തവരെ കൊലപ്പെടുത്തുകയും ലക്ഷകണക്കിന് ആളുകളെ ഭവനരഹിതരാക്കുകയും ചെയ്ത മറ്റൊരു ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോ ഹറാമില്‍ നിന്നും വേര്‍പിരിഞ്ഞ വിഭാഗമായിട്ടാണ് ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ്‌ ആഫ്രിക്ക പ്രൊവിന്‍സിനെ കണക്കാക്കുന്നത്. ഇവരുടെ നേതാവ് 2015-ല്‍ ഇസ്ലാമിക് സ്റ്റേറ്റിനോട് കൂറ് പ്രഖ്യാപിച്ചിരുന്നു. സമീപ വര്‍ഷങ്ങളില്‍ ഈ തീവ്രവാദി സംഘടന നിരവധി ക്രിസ്ത്യാനികളെ പരസ്യമായി കൊലപ്പെടുത്തുകയും അതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ലോകത്ത് ക്രിസ്ത്യാനികള്‍ ഏറ്റവുമധികം കൊല്ലപ്പെടുന്ന രാജ്യമാണ് നൈജീരിയ. ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായ നൈജീരിയയെ ഇസ്‌ലാമികവൽക്കരിക്കുക എന്ന ലക്ഷ്യവുമായി 2009ൽ ബൊക്കോ ഹറം എന്ന തീവ്രവാദി സംഘടന തങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ ആരംഭിച്ചതിനു ശേഷമാണ് നൈജീരിയ അരക്ഷിതാവസ്ഥയിലേക്ക് തള്ളപ്പെടുന്നത്. മത, രാഷ്ട്രീയ രംഗത്തെ നേതാക്കന്മാർക്ക് നേരെയും, സാധാരണ ജനങ്ങൾക്ക് നേരെയും ആക്രമണങ്ങൾ പതിവാണെങ്കിലും ഇരകൾ മിക്കപ്പോഴും ക്രൈസ്തവരാണ്. ചില സംഘടനകളും, വിദഗ്ദരും നൈജീരിയയില്‍ നടക്കുന്നത് ക്രൈസ്തവരുടെ വംശഹത്യ തന്നെയാണെന്നു സാക്ഷ്യപ്പെടുത്തി രംഗത്തുവന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-11-00:11:48.jpg
Keywords: നൈജീ
Content: 19033
Category: 18
Sub Category:
Heading: മതങ്ങൾ സ്ഥാപനവത്കരണത്തിൽനിന്നും മനുഷ്യ സേവനത്തിലേക്ക് തിരിയണം: കർദ്ദിനാൾ ജോര്‍ജ്ജ് ആലഞ്ചേരി
Content: കോട്ടയം: മതങ്ങൾ സ്ഥാപനവത്കരണത്തിൽനിന്നും മനുഷ്യ സേവനത്തിന്റെ മാർഗത്തിലേക്കു തിരിയണമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വിളിച്ചു ചേർത്ത മതാന്തര സൗഹൃദ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാധുസംരക്ഷണം മതത്തിന്റെ മുഖമുദ്രയാകണമെന്നും അതിർ വരമ്പുകൾക്ക് അതീതമായ സുഹൃത്ബന്ധമാണ് ഇന്നിന്റെ ആവശ്യമെന്നും കാതോലിക്കാ ബാവാ പറഞ്ഞു. ഡോ. തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ, ആർച്ച്ബിഷപ്പ് ഡോ. എം. സൂസപാക്യം, സ്വാമി സച്ചിദാനന്ദ, റഷീദ് അലി ശിഹാബ് തങ്ങൾ, കൽദായ സഭാ മെത്രാപ്പോലീത്താ മാർ അപ്രേം, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, വൈദിക ട്രസ്റ്റി ഫാ.ഡോ. എം.ഒ. ജോൺ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ എന്നിവർ പ്രസംഗിച്ചു. മാമ്മൻ മാത്യു, സാജൻ വർഗീസ്, ഓർത്തഡോക്സ് സഭാ വക്താവ് ഫാ. ഡോ.ജോൺസ് ഏബ്രഹാം കോനാട്ട് തുടങ്ങിയവർ സംബന്ധിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2022-06-11-09:46:55.jpg
Keywords: ആലഞ്ചേരി
Content: 19034
Category: 10
Sub Category:
Heading: ക്രൈസ്തവ രക്തസാക്ഷികള്‍ക്കായി 30 ദിവസത്തെ ഗ്രിഗോറിയൻ കുർബാന അർപ്പിക്കാൻ നൈജീരിയൻ മെത്രാന്റെ നിര്‍ദ്ദേശം
Content: ഒൺണ്ടോ (നൈജീരിയ): പെന്തക്കുസ്ത ദിനത്തിൽ നൈജീരിയയിലെ ഒൺണ്ടോ സംസ്ഥാനത്ത് സ്ഥിതിചെയ്യുന്ന സെന്‍റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തിൽ ക്രൂരമായി കൊലചെയ്യപ്പെട്ട കത്തോലിക്ക വിശ്വാസികളുടെ ആത്മശാന്തിയ്ക്കായി 50 ഗ്രിഗോറിയൻ കുർബാനകൾ അർപ്പിക്കാൻ ഒൺണ്ടോ രൂപതാധ്യക്ഷന്‍ മോൺസിഞ്ഞോർ ജൂഡ് അരോഗുൺഡാഡേ നിർദേശം നൽകി. ജൂൺ 13 മുതൽ ജൂലൈ 25 വരെ രൂപതയിലെ വിവിധ ദേവാലയങ്ങളിൽ മരിച്ചവരുടെ ആത്മാക്കൾക്കു വേണ്ടി ഗ്രിഗോറിയൻ കുർബാനയുടെ ആരാധനാക്രമം ഉപയോഗിച്ച് വിശുദ്ധ കുർബാന അർപ്പിക്കപ്പെടണമെന്ന് ബിഷപ്പ് നൽകിയ നിർദ്ദേശത്തിൽ പറയുന്നു. മറ്റ് ഏതെങ്കിലും ഒരു നിയോഗം കൂടി വിശുദ്ധ കുർബാനയിൽ ഉൾപ്പെടുത്താമെന്നും അദ്ദേഹത്തിന്റെ നിർദ്ദേശത്തിൽ പറയുന്നുണ്ട്. ഒരു വ്യക്തിയുടെ മരണശേഷം, ആത്മാവിന്റെ സ്വർഗ്ഗപ്രാപ്തിക്കുവേണ്ടി 30 ദിവസം തുടർച്ചയായി അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനകളെയാണ് ഗ്രിഗോറിയൻ കുർബാനകളെന്ന് വിശേഷിപ്പിക്കുന്നത്. എഡി 590 മുതൽ 604 വരെ സഭയുടെ മാർപാപ്പ ആയിരുന്ന വിശുദ്ധ ഗ്രിഗറിയുടെ പേരിലാണ് കുർബാനയും അറിയപ്പെടുന്നത്. ശുദ്ധീകരണ സ്ഥലത്തുള്ള ആത്മാക്കൾക്ക് വേണ്ടി ഇപ്രകാരം വിശുദ്ധ കുർബാനകൾ അർപ്പിക്കപ്പെടണമെന്ന് പാപ്പ പ്രത്യേകം നിർദ്ദേശം നൽകുമായിരുന്നു. താൻ മരണമടഞ്ഞ ഒരു സന്യാസിയുടെ ആത്മാവിനു വേണ്ടി 30 ദിവസം പ്രാർത്ഥിച്ചുവെന്നും, ഇതിനുശേഷം ആ സന്യാസിയുടെ സമൂഹത്തിലെ തന്നെ മറ്റൊരു സഹ സന്യാസിക്ക് അദ്ദേഹം പ്രത്യക്ഷപ്പെടുകയും, ശുദ്ധീകരണസ്ഥലത്ത് നിന്ന് സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിച്ചുവെന്ന് പറയുകയും ചെയ്തുവെന്ന് ഗ്രിഗറി മാർപാപ്പ എഴുതിയ ഒരു പുസ്തകത്തിൽ പറയുന്നുണ്ട്.
Image: /content_image/News/News-2022-06-11-13:42:54.jpg
Keywords: നൈജീ, ഗ്രിഗോ
Content: 19035
Category: 1
Sub Category:
Heading: മധ്യപൂര്‍വ്വേഷ്യയില്‍ നിന്നും ക്രിസ്ത്യാനികളെ തുരുത്താന്‍ ഇറാന്റെ സഹായത്തോടെ 'അദൃശ്യ ജിഹാദ്': റിപ്പോര്‍ട്ടുമായി അന്താരാഷ്ട്ര മാധ്യമം
Content: ടെഹ്റാന്‍: മധ്യപൂര്‍വ്വേഷ്യയിലെ ക്രൈസ്തവരുടെ എണ്ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഇറാന്റെ ഒത്താശയോടെ ഷിയാ പോരാളികള്‍ നടത്തുന്ന 'അദൃശ്യ ജിഹാദി'നെതിരെ മുന്നറിയിപ്പുമായി പുതിയ റിപ്പോര്‍ട്ട് പുറത്ത്. മധ്യപൂര്‍വ്വേഷ്യയിലെ ക്രിസ്ത്യാനികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ‘ഫിലോസ് പ്രൊജക്റ്റ്’ എന്ന സന്നദ്ധസംഘടനയെ ഉദ്ധരിച്ച് പ്രമുഖ മാധ്യമമായ 'ഫോക്സ് ന്യൂസാ'ണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മേഖലയില്‍ നിന്നും ക്രിസ്ത്യാനികളെ തുരത്തുവാനുള്ള ശ്രമത്തില്‍ ഇത്തരം പോരാളി സംഘങ്ങള്‍ വിജയിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇറാന്‍ ഭരണകൂടം മധ്യപൂര്‍വ്വേഷ്യയില്‍ മുസ്ലീം ജനസംഖ്യ മാത്രമാണ് വിഭാവനം ചെയ്യുന്നതെന്നും, അതുകൊണ്ടാണ് ഷിയാ പോരാളികള്‍ ക്രിസ്ത്യാനികളെ പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരാക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ലെബനോന്‍, ഇറാഖ്, സിറിയ, യെമന്‍ എന്നീ രാജ്യങ്ങളില്‍ ക്രിസ്ത്യാനികളുടെ എണ്ണം കുറയുന്നതില്‍ ഇറാന്റെ ഷിയാ പോരാളികള്‍ക്ക് പ്രധാന പങ്കുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിര്‍ബന്ധിത കുടിയേറ്റത്തിലൂടെ ക്രിസ്ത്യാനികളുടെ ജനസംഖ്യയില്‍ കുറവുണ്ടാക്കുന്ന അദൃശ്യമായ ജിഹാദാണ് ഇറാന്റെ ഒത്താശയോടെ നടന്നുവരുന്നതെന്ന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയ ഫര്‍ഹാദ് റെസായി വ്യക്തമാക്കി. 1950-ല്‍ 54% ഉണ്ടായിരുന്ന ലെബനോനിലെ ക്രിസ്ത്യന്‍ ജനസംഖ്യ 2020 ആയപ്പോഴേക്കും 33.7 ശതമാനമായി ചുരുങ്ങിയതില്‍ ഇറാന്‍ അനുകൂലികളായ ഹെസ്ബൊള്ളക്ക് കാര്യമായ പങ്കുണ്ട്. മദ്യ നിരോധനം, പൊതുസ്ഥലങ്ങളിലെ സ്ത്രീ-പുരുഷ ഇടപഴകലുകള്‍ പരിമിതപ്പെടുത്തല്‍, വസ്ത്രധാരണത്തിലെ നിയന്ത്രണം പോലെയുള്ള കര്‍ക്കശ നിയമങ്ങള്‍ക്കൊപ്പം ക്രിസ്ത്യന്‍ മിഷ്ണറിമാരുടെ പ്രവര്‍ത്തനങ്ങളെയും ഹിസ്‌ബൊള്ള നിരീക്ഷിച്ചിരുന്നു. ലെബനോനിലെ ക്രിസ്ത്യാനികളുടെ ഭൂസ്വത്തിലും കുറവുവന്നിട്ടുണ്ട്. ഹിസ്‌ബൊള്ളയുടെ സഹകരണത്തോടെയുള്ള ഭൂമി ഒഴിപ്പിക്കലും, പുറത്താക്കലും കാരണം നല്ലൊരു ശതമാനം ഭൂമി ക്രിസ്ത്യാനികള്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. 2003-ല്‍ അമേരിക്ക ഇറാഖിനെ ആക്രമിച്ചതിന് ശേഷം നിരവധി പോരാളി സംഘടനകളെ ഉണ്ടാക്കിയെടുക്കുവാന്‍ ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ ‘കുഡ്സ് ഫോഴ്സ്’ന് കഴിഞ്ഞിട്ടുണ്ട്. കൊലപാതകം, കവര്‍ച്ച, മാനഭംഗപ്പെടുത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ വഴി ക്രിസ്ത്യാനികളെ ബാഗ്ദാദില്‍ നിന്നും തുരത്തിയതിനേക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നു. സിറിയയിലാകട്ടെ 2011-ല്‍ അസദ് ഭരണകൂടത്തിനെതിരെ ഉയര്‍ന്ന ജനരോഷത്തിന് ശേഷം ഷിയാ ലിബറേഷന്‍ ആര്‍മിയുടെ കീഴില്‍ നിരവധി പോരാളി സംഘങ്ങളെ ഉണ്ടാക്കിയെടുക്കുവാന്‍ ‘ഐ.ആര്‍.ജി.സി’ക്ക് കഴിഞ്ഞിട്ടുണ്ട്. പിന്നീട് വന്ന 10 വര്‍ഷങ്ങള്‍ക്കുള്ളില്‍ സിറിയയിലെ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ 70% കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള ഇറാന്റെ കുത്സിത പ്രവര്‍ത്തനങ്ങളേയും, ഐ.ആര്‍.ജി.സി കമാന്‍ഡര്‍മാരേയും നിരോധിക്കണമെന്ന്‍ സിറിയന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനോടും, ഇറാന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കുവാന്‍ ഒരു റിപ്പോര്‍ട്ടറെ ചുമതലപ്പെടുത്തുവാന്‍ ഐക്യരാഷ്ട്രസഭയോടും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. തീവ്ര മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇറാനില്‍ ക്രൈസ്തവര്‍ക്കെതിരെ ആസൂത്രിതമായ മതപീഡനം നടക്കുന്നുണ്ടെന്ന കണ്ടെത്തലുമായി ഐക്യരാഷ്ട്ര സഭ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-11-15:49:45.jpg
Keywords: മധ്യപൂര്‍
Content: 19036
Category: 11
Sub Category:
Heading: കുഞ്ഞുങ്ങൾ ഭാവിയുടെ ഒഴിച്ചുകൂടാനാവാത്ത സമ്പത്ത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: വിവാഹത്തിൽ അടിത്തറയുള്ള കുടുംബമാണ് സമൂഹത്തിന്റെ അടിസ്ഥാനകോശമെന്നും കുഞ്ഞുങ്ങൾ ഭാവിയുടെ ഒഴിച്ചുകൂടാനാവാത്ത സമ്പത്താണെന്നും ഫ്രാന്‍സിസ് പാപ്പ. യൂറോപ്പിലെ കത്തോലിക്ക കുടുംബ സംഘങ്ങളുടെ സംയുക്ത സമിതിയായ 'ഫെഡറേഷൻ ഓഫ് കാത്തലിക് ഫാമിലി അസോസിയേഷൻസ് ഇൻ യൂറോപ്പി'ന്റെ 25ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ കൂടികാഴ്ചയിൽ സന്ദേശം നൽകുകയായിരിന്നു പാപ്പ. കുടുംബങ്ങളുടെ വളർച്ചയിലുള്ള തടസ്സങ്ങൾ നീക്കാനും കുടുംബങ്ങൾ എല്ലാവർക്കും സ്വാഭാവികവും നിഷേധാത്മകവുമല്ലാത്ത സൽഫലം നൽകുന്ന ഒരു പൊതു നന്മയാണ് എന്നതിനെ തിരിച്ചറിയാനും രാഷ്ട്രങ്ങൾക്ക് ചുമതലയുണ്ടെന്ന് പാപ്പ ചൂണ്ടിക്കാട്ടി. കുട്ടികൾക്കുമെതിരായ വിവേചനത്തിനെതിരെയും താഴ്ന്ന ജനനനിരക്ക്, പ്രായമായവരോടുള്ള അവഗണന, അശ്ലീലതയുടെ ശാപം തുടങ്ങിയ വിവിധ വിഷയങ്ങളിലും പാപ്പ മുന്നറിയിപ്പു നൽകി. റഷ്യ - യുക്രൈന്‍ യുദ്ധ പശ്ചാത്തലത്തില്‍ കുടുംബങ്ങൾ ദുരന്ത പൂർണ്ണമായ നിമിഷങ്ങളിലൂടെ കടന്നു പോകുന്നതിൽ പാപ്പ ഖേദം പ്രകടിപ്പിച്ചു. കുടുംബങ്ങൾ യുദ്ധം ആഗ്രഹിക്കുന്നില്ലായെന്ന് ഓർമ്മിപ്പിച്ച ഫ്രാൻസിസ് പാപ്പ, പോളണ്ടിലും, ലിത്വാനിയ, ഹംഗറി എന്നിവിടങ്ങളിലും അഭയാർത്ഥികളെ സ്വാഗതം ചെയ്യുന്നതിൽ മുൻനിരയിൽ നിൽക്കുന്ന കുടുംബങ്ങളെയും കുടുംബശൃംഖലകളേയും അഭിനന്ദിക്കുകയും ചെയ്തു. അൽമായരും കുടുംബങ്ങളും കുടുംബങ്ങളെ പിൻതുടരുന്ന പ്രവർത്തനങ്ങളോടുള്ള തുറവിയുള്ള നിലപാട് യൂറോപ്പിലും, അതിനു പുറത്തുമുള്ള, പ്രാദേശിക സഭകളിൽ അടിയന്തിരമായി ആവശ്യമാണെന്ന്‍ പാപ്പ ഓര്‍മ്മപ്പെടുത്തി. അശ്ലീലത അന്തസ്സിനും പൊതുജനാരോഗ്യത്തിനും നേരെയുള്ള ശാശ്വതമായ അക്രമമാണെന്നും കുടുംബത്തെയും സമൂഹത്തെയും ഒരുപോലെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പാപ്പ പറഞ്ഞു. ഓണ്‍ലൈന്‍ മുഖാന്തിരം എല്ലായിടത്തും വ്യാപിക്കുന്ന അശ്ലീലതയുടെ വിപത്ത്, സ്ത്രീകളുടെയും പുരുഷൻമാരുടേയും അന്തസ്സിന് മേലുള്ള ശാശ്വതമായ ആക്രമണമായി മനസിലാക്കി അപലപിക്കപ്പെടണം. ഇത് കുട്ടികളെ സംരക്ഷിക്കുന്നതിൽ മാത്രമല്ല - അശ്ലീലത പൊതുജനാരോഗ്യത്തിനു തന്നെ ഒരു ഭീഷണിയാണെന്ന്‍ പ്രഖ്യാപിക്കുന്നതിനുള്ള അധികാരികളുടെയും നമ്മുടെ ഓരോരുത്തരുടേയും അടിയന്തിരമായ ഉത്തരവാദിത്വമാണെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. കൂട്ടായ്മയില്‍ ഒന്നുചേര്‍ന്നവരെ പ്രത്യേകം ആശീർവദിക്കുകയും തനിക്കായി പ്രാർത്ഥിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തുക്കൊണ്ടാണ് ഫ്രാൻസിസ് പാപ്പ തന്റെ വാക്കുകള്‍ ചുരുക്കിയത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-11-17:43:29.jpg
Keywords: പാപ്പ, കുടുംബ
Content: 19037
Category: 1
Sub Category:
Heading: ''നൈജീരിയ രക്തത്തിൽ കുതിർന്നിരിക്കുന്നു'': വേദന പങ്കുവെച്ച് രാജ്യത്തെ ബിഷപ്പുമാര്‍
Content: അബൂജ: രാജ്യത്തെ ക്രൈസ്തവ സമൂഹം കടന്നുപോകുന്ന അതിദയനീയമായ അവസ്ഥയില്‍ ദുഃഖം പങ്കുവെച്ച് നൈജീരിയയിലെ കത്തോലിക്ക ബിഷപ്പുമാർ.അരക്ഷിതാവസ്ഥയിൽ രാജ്യം വിലപിക്കുകയാണെന്നും രക്തത്തിൽ കുതിർന്നിരിക്കുകയാണെന്നും ബിഷപ്പുമാര്‍ പറഞ്ഞു. ഒൻഡോ രൂപതയിലെ സെന്റ് ഫ്രാൻസിസ് സേവ്യർ ദേവാലയത്തില്‍ നടന്ന ക്രൂരമായ നരഹത്യയുടെ പശ്ചാത്തലത്തിലാണ് കത്തോലിക്കാ ബിഷപ്പുമാരുടെ പ്രതികരണം. ''നൈജീരിയ രക്തത്തിൽ കുതിർന്നിരിക്കുന്നു. വടക്ക് നിന്ന് തെക്കോട്ട്, കിഴക്ക് നിന്ന് പടിഞ്ഞാറ്, രക്തം നദി പോലെ ഒഴുകുന്നു. നൈജീരിയക്കാർ ഇപ്പോൾ ഭയത്തിലും ഉത്കണ്ഠയിലും ജീവിക്കുകയാണ്.'' അനിശ്ചിതത്വത്തിന്റെ ഇരുണ്ട മേഘം രാജ്യത്തിന് മുകളിൽ തൂങ്ങിക്കിടക്കുകയാണെന്നും നൈജീരിയന്‍ മെത്രാന്‍ സമിതിയുടെ വൈസ് പ്രസിഡന്‍റ് ആര്‍ച്ച് ബിഷപ്പ് ലൂസിയസ് ഇവെജുരു ഉഗോർജി പറഞ്ഞു. “നമ്മുക്ക് എവിടെയും സുരക്ഷിതമല്ല. വീടുകൾ, ഹൈവേകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ പോലും സുരക്ഷിതമല്ല. എല്ലാവരുടെയും ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള ഉത്തരവാദിത്തമുള്ള ഒരു സർക്കാർ ഉള്ളപ്പോൾ നമ്മുടെ രാജ്യം ഇത്ര അരക്ഷിതാവസ്ഥയിലായത് എന്തുകൊണ്ട്?". നിരായുധരും നിയമം അനുസരിക്കുന്നവരുമായ പൗരന്മാരെ കശാപ്പ് ചെയ്യുന്ന ആളുകളെ സ്വതന്ത്രരായി വിഹരിക്കാന്‍ വിടുന്നത് എന്തിനാണ്? ഏതാനും ആഴ്‌ചകൾക്ക് മുമ്പ്, മതനിന്ദ ആരോപിച്ച് തീവ്ര ഇസ്ലാമിസ്റ്റുകള്‍ കൊലപ്പെടുത്തിയ ക്രൈസ്തവ വിദ്യാര്‍ത്ഥി ദെബോറയുടെ ഹൃദയശൂന്യമായ കൊലപാതകവും സൊകോട്ടോയിലെ പള്ളികളില്‍ നടന്ന ക്രൂരമായ ആക്രമണവും ബിഷപ്പ് ചൂണ്ടിക്കാട്ടി. സുരക്ഷ ഭീഷണി പരിഹരിക്കാന്‍ ഫലപ്രദമായ ഒരു മാർഗം പൊതു തിരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാൻ ശ്രമിക്കുക എന്നതാണ്. അനാസ്ഥയും നിസ്സംഗതയും ഒഴിവാക്കി സ്വഭാവവും കഴിവും കാര്യപ്രാപ്തിയുമുള്ള വിശ്വസനീയരായ സ്ഥാനാർത്ഥികളെ മാത്രം തിരഞ്ഞെടുക്കാൻ ഒരുമിച്ച് നിൽക്കുക. സ്വകാര്യവും സ്വാർത്ഥവുമായ താൽപ്പര്യങ്ങൾക്ക് മുകളിൽ പൊതുനന്മയ്ക്ക് പ്രാധാന്യം നൽകുന്നവരുമായ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാൻ പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒവേരിയിലെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ആർച്ച് ബിഷപ്പ് ആന്റണി ജോൺ വാലന്റൈൻ ഒബിന്നയുടെ സുവർണ ജൂബിലി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിച്ച മറ്റ് മെത്രാന്‍മാരും ഒൻഡോ പള്ളിയിലെ കൂട്ടക്കൊലയെ അപലപിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-11-21:17:23.jpg
Keywords: നൈജീ
Content: 19038
Category: 18
Sub Category:
Heading: കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷ പരിപാടികൾ ഇന്ന്
Content: കോഴിക്കോട്: കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷ പരിപാടികൾ ഇന്നു നടക്കും. വൈകുന്നേരം അഞ്ചരയ്ക്ക് സിറ്റി സെന്റ് ജോസഫ്സ് ദേവാലയ അങ്കണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ബെത്ലഹേം ഭവനനിർമാണ പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. ഹോം മിഷൻ പ്രോജക്ടിന്റെ ഉദ്ഘാടനം തലശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി നിർവഹിക്കും. വിവാഹസഹായ പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മ ദ് റിയാസും കൗൺസലിംഗ് സെന്റർ പ്രോജക്ടിന്റെ ഉദ്ഘാടനം കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയും എഡ്യൂക്കേഷൻ ഹബ്ബിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടനും നിർവഹിക്കും. റിട്രീറ്റ് സെന്ററുകൾ ബത്തേരി ബിഷപ്പ് ജോസഫ് മാർ തോമസും കോഴിക്കോട് രൂപത ഹിസ്റ്ററി പ്രോജക്ട് മലങ്കര മാർത്തോമാ സിറിയൻ ചർച്ചിലെ തോമസ് മാർ തീതോസ് എപ്പിസ്കോപ്പയും നിർവഹിക്കും. വിദ്യാഭ്യാസ സ്കോളർഷിപ്പുകളുടെ ഉദ്ഘാടനം എം.കെ. രാഘവൻ എംപിയും യുത്ത് മാപ്പിംഗ് പ്രോജക്ട് ഉദ്ഘാടനം മേയർ ബീനാ ഫിലിപ്പും ജീവൻ സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎയും വയനാട് യൂത്ത് ഗൈഡൻസ് സെ ന്ററിന്റെ ഉദ്ഘാടനം അഡ്വ. ടി. സിദ്ദിഖ് എംഎൽഎയും നിർവഹിക്കും. സിഎസ്ഐ മലബാർ ഡയസിസ് ബിഷപ്പ് ഡോ. റോയ്സി മനോജ് കുമാർ വിക്ടർ പ്രസംഗിക്കും. ജില്ലാ കളക്ടർ ഡോ. നരസിംഹഗരി ടി.എൽ. റെഡ്ഡി, ബിജെപി സംസ്ഥാന വൈസ് പ്ര സിഡന്റ് പി. രഘുനാഥ്, താമരശേരി രൂപത വികാരി ജനറാൾ മോൺ. ജോൺ ഒറവൻകര, മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ, ഫാ. ഇ.പി. മാ ത്യു എസ്ജെ, സിസ്റ്റർ മരിയ ജെസിന് എസി, ജോസഫ് റെബല്ലോ എന്നിവർ പ്രസംഗി ക്കും. ബിഷപ് ഡോ. വർഗീസ് ചക്കാലയ്ക്കൽ സ്വാഗതവും വികാരി ജനറാൾ മോൺ. ജെൻസൺ പുത്തൻവീട്ടിൽ നന്ദിയും പറയും.
Image: /content_image/India/India-2022-06-12-06:24:06.jpg
Keywords: കോഴിക്കോ
Content: 19039
Category: 1
Sub Category:
Heading: നിക്കരാഗ്വേയില്‍ 4 വര്‍ഷങ്ങള്‍ക്കുള്ളില്‍ കത്തോലിക്ക സമൂഹത്തിന് നേരെ 190 ആക്രമണ സംഭവങ്ങള്‍
Content: മധ്യ അമേരിക്കന്‍ രാഷ്ട്രമായ നിക്കാരാഗ്വേയില്‍ കഴിഞ്ഞ 4 വര്‍ഷങ്ങള്‍ക്കുള്ളില്‍ കത്തോലിക്കാ ദേവാലയങ്ങള്‍ക്കും, മെത്രാന്‍മാര്‍ക്കും, വൈദികര്‍ക്കും അത്മായ സംഘടകള്‍ക്കും എതിരായ നൂറ്റിതൊണ്ണൂറോളം ആക്രമണങ്ങള്‍ ഉണ്ടായെന്ന വെളിപ്പെടുത്തലുമായി റിപ്പോര്‍ട്ട് പുറത്ത്. ‘പ്രൊ-ട്രാന്‍സ്പരന്‍സി ആന്‍ഡ്‌ ആന്റി കറപ്ഷന്‍ ഒബ്സര്‍വേറ്ററി’ അംഗവും, അറ്റോര്‍ണിയുമായ മാര്‍ത്താ പട്രീഷ്യ മോളിന മോണ്ടെനെഗ്രോ “നിക്കരാഗ്വേ: ഒരു അടിച്ചമര്‍ത്തപ്പെടുന്ന സഭ?” എന്ന പേരില്‍ തയ്യാറാക്കിയ പുതിയ റിപ്പോര്‍ട്ടിലാണ് നിക്കരാഗ്വേയില്‍ നടക്കുന്ന മതപീഡനത്തിന്റെ വ്യാപ്തി വിവരിച്ചിരിക്കുന്നത്. നിക്കാരാഗ്വേ നേരിട്ടുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടേതായ ഈ പ്രതിസന്ധി ഘട്ടത്തില്‍ കത്തോലിക്ക സഭ വളരെ പ്രാധാന്യമേറിയ ദൗത്യമാണ് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതെന്നു മാര്‍ത്താ പട്രീഷ്യ പറഞ്ഞു. മനാഗ്വേ കത്തീഡ്രലില്‍ പ്രവേശിച്ച് വൈദികരെ ഭീഷണിപ്പെടുത്തുക, ദേവാലയങ്ങള്‍ അലംകോലമാക്കുക തുടങ്ങി 2018-ല്‍ കത്തോലിക്കാ സഭയ്ക്കെതിരായ 46 ആക്രമണ സംഭവങ്ങളാണ് നിക്കാരാഗ്വേയില്‍ അരങ്ങേറിയത്. 2019-ല്‍ ഇത് 48 ആയി ഉയര്‍ന്നു. മനാഗ്വേ സഹായ മെത്രാന്‍ സില്‍വിയോ ജോസ് ബയേസ് ഒര്‍ട്ടേഗക്ക് വധഭീഷണി വരെ ഉണ്ടായതിനെ തുടര്‍ന്ന് തൊട്ടടുത്ത വര്‍ഷം അദ്ദേഹം നിക്കാരാഗ്വേ വിട്ടു. ബ്ലഡ് ഓഫ് ക്രൈസ്റ്റ് ചാപ്പലിന് കേടുപാടുകള്‍ വരുത്തിയ മനാഗ്വേ കത്തീഡ്രലിലെ തീബോംബാക്രമണം ഉള്‍പ്പെടെ 2020-ല്‍ നാല്‍പ്പതോളം ആക്രമണങ്ങളാണ് ഉണ്ടായത്. ദേവാലയങ്ങളിലെ കവര്‍ച്ചകളും, അലംകോലപ്പെടുത്തലും, കത്തോലിക്കാ മെത്രാന്മാരെയും പുരോഹിതരെയും ഡാനിയല്‍ ഒര്‍ട്ടേഗ അപമാനിച്ചതുള്‍പ്പെടെ 2021-ല്‍ 35 സംഭവങ്ങള്‍ രേഖപ്പെടുത്തി. എസ്റ്റെലി രൂപതയുടെ അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററായ മാതഗല്‍പ്പാ മെത്രാന്‍ റോളണ്ടോ ജോസ് അല്‍വാരെസിനെ പോലീസ് ഉപദ്രവിച്ചതുള്‍പ്പെടെ ഈ വര്‍ഷം ഇതുവരെ 21 ആക്രമണങ്ങള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. 2007-ല്‍ അധികാരത്തിലേറിയ നിക്കാരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയും, പത്നി റൊസാരിയോ മുറില്ലയും (ഇപ്പോഴത്തെ വൈസ് പ്രസിഡന്റ്) കത്തോലിക്ക സമൂഹത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത് . 2018 ഏപ്രിലില്‍ സാമൂഹ്യ സുരക്ഷാ സംവിധാനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെയുള്ള ജനരോഷവും, പ്രതിഷേധവും രാജ്യം മുഴുവന്‍ വ്യാപിച്ച സാഹചര്യത്തില്‍ പ്രതിഷേധത്തെ അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ കര്‍ക്കശ നടപടികള്‍ കൈകൊണ്ടതിനെത്തുടര്‍ന്ന്‍ 355 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരിന്നു. കള്ളത്തരത്തിലൂടെയും, എതിരാളികളെ രാഷ്ട്രീയമായി അടിച്ചമര്‍ത്തുകയും ചെയ്തുകൊണ്ട് 2021-ല്‍ ഒര്‍ട്ടേഗ വീണ്ടും അധികാരത്തിലേറി. 2018 ഏപ്രിലിനു മുന്‍പ് ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുന്നത് വളരെ വിരളമായിരുന്നു, എന്നാല്‍ 2018-ന് ശേഷം അതൊരു പതിവ് സംഭവമായിരിക്കുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JLhxJg189IX5cMgs0mTAwx}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-12-06:37:40.jpg
Keywords: നിക്കരാ