Contents

Displaying 18591-18600 of 25072 results.
Content: 18980
Category: 1
Sub Category:
Heading: എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന് പ്ലാറ്റിനം ജൂബിലി: ആശംസ അറിയിച്ച് ഫ്രാന്‍സിസ് പാപ്പ
Content: ലണ്ടന്‍/ വത്തിക്കാന്‍ സിറ്റി: എലിസബത്ത് രാജ്ഞിയുടെ കിരീടധാരണത്തിന്റെ 70–ാം വാർഷികാഘോഷങ്ങൾക്കു ബ്രിട്ടനിൽ തുടക്കമായതോടെ ആശംസ അറിയിച്ച് ഫ്രാന്‍സിസ് പാപ്പ. എലിസബത്ത് രാജ്ഞി തന്റെ ജന്മദിനവും രാജ്യത്ത് അധികാരത്തിലേറിയതിന്റെ എഴുപതാം വാർഷികവും ആഘോഷിക്കുന്ന അവസരത്തിൽ രാജ്ഞിക്കും രാജകുടുംബാംഗങ്ങൾക്കും താൻ മംഗളാശംസകളും നന്മകളും നേരുന്നുവെന്ന് പാപ്പ കുറിച്ചു. സർവ്വശക്തനായ ദൈവം രാജ്ഞിയെയും കുടുംബത്തെയും, രാജ്യത്തെ എല്ലാ ജനങ്ങളെയും അനുഗ്രഹിക്കട്ടെയെന്നും ഐക്യവും, സമൃദ്ധിയും, സമാധാനവും കര്‍ത്താവ് പ്രദാനം ചെയ്യട്ടെയെന്നും പാപ്പ കൂട്ടിച്ചേർത്തു. രാജ്ഞി തന്റെ ജനത്തിന്റെയും രാഷ്ട്രത്തിന്റെയും നന്മയ്ക്കായി ചെയ്ത സേവനങ്ങൾക്ക് അനുമോദനമറിയിച്ച പാപ്പ, രാജ്യത്തിൻറെ ആധ്യാത്മിക, സാംസ്‌കാരിക, രാഷ്ട്രീയ പാരമ്പര്യം നിലനിർത്തുന്നതിൽ രാജ്ഞിയുടെ പങ്കിനെ നന്ദിയോടെ അനുസ്മരിച്ചു. രാജ്ഞിക്കും, രാജ കുടുംബത്തിനും രാജ്യത്തെ ജനങ്ങൾക്കും തന്റെ പ്രാർത്ഥനകളും ദൈവാനുഗ്രഹങ്ങളും നേർന്ന പാപ്പ, തനിക്കുവേണ്ടിയും പ്രാർത്ഥനകൾ അഭ്യർത്ഥിച്ചു. ഇന്നലെ ജൂൺ രണ്ടിന് ആരംഭിച്ച പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾ അഞ്ചു വരെ നീളും. ഈ ദിവസങ്ങളിൽത്തന്നെയാണ് രാജ്ഞി തന്റെ ജന്മദിനം ഔദ്യോഗികമായി ആഘോഷിക്കുന്നത്. 1926 ഏപ്രിൽ 21ന് ജോർജ് ആറാമൻ രാജാവിന്റെയും എലിസബത്ത് രാജ്ഞിയുടെയും മകളെയാണ് രണ്ടാം എലിസബെത്ത് രാജ്ഞി ജനിച്ചതെങ്കിലും ജൂൺ മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് സാധാരണയായി രാജ്ഞിയുടെ ജന്മദിനാഘോഷങ്ങൾ നടത്തുന്നത്. 1952 ജൂൺ ആറിന് തന്റെ പിതാവിന്റെ മരണത്തോടെ അവർ രാജഭരണം ഏറ്റെടുക്കുകയായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-03-16:10:27.jpg
Keywords: എലിസബ
Content: 18981
Category: 11
Sub Category:
Heading: വാഴ്ത്തപ്പെട്ട കാർളോ അക്യൂട്ടിസിന്റെ ശവകുടീരം പൊതുദർശനത്തിനായി വീണ്ടും തുറന്നു
Content: അസീസ്സി: ദിവ്യകാരുണ്യ ഈശോയോടുള്ള അഗാധമായ ഭക്തിയില്‍ ജീവിച്ച് ദിവ്യകാരുണ്യ പ്രചരണത്തിനായി ജീവിതം സമര്‍പ്പിക്കുകയും പതിനഞ്ചാം വയസില്‍ മരണമടയുകയും ചെയ്ത വാഴ്ത്തപ്പെട്ട കാര്‍ളോ അക്യൂട്ടിസിന്‍റെ ശവകുടീരം പൊതുദർശനത്തിനായി വീണ്ടും തുറന്നു. അസീസ്സിയിലെ സാങ്ച്വറി ഓഫ് സ്പോളിയേഷനിൽ സ്ഥിതി ചെയ്യുന്ന കബറിടത്തില്‍ ജീൻസും ഷൂസും ധരിച്ചുള്ള കാര്‍ളോയെ ശവകുടീരത്തിന്റെ വ്യൂവിംഗ് ഗ്ലാസിലൂടെ വീണ്ടും കാണാൻ സന്ദര്‍ശകര്‍ക്ക് ഇനി കഴിയും. കാർളോയുടെ ഏതാനും ശരീരഭാഗങ്ങൾ അഴുകിയിട്ടില്ലായെന്നും എന്നാൽ ശരീരം പൂർണമായും അഴുകാത്ത നിലയിലാണെന്ന് പറയാൻ സാധിക്കില്ലെന്നും മുഖ സാദൃശ്യം വീണ്ടെടുക്കാൻ വേണ്ടി ഏതാനും ചില മാറ്റങ്ങൾ ശരീരത്തിൽ വരുത്തിയതായും സാങ്ച്വറി ഓഫ് സ്പോളിയേഷന്റെ റെക്ടർ ഫാ. കാർലോസ് അകാസിയോ ഗോൺസാൽവസ് ഫെരരേര രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പറഞ്ഞിരിന്നു. ഇക്കഴിഞ്ഞ ജൂൺ 1- ന് ആർച്ച് ബിഷപ്പ് ഡൊമെനിക്കോ സോറന്റിനോയാണ് കാര്‍ളോയുടെ ശവകുടീരം മൂടിയ പാനൽ നീക്കം ചെയ്തത്. വിനോദസഞ്ചാരികൾക്കുള്ള മുൻകാല കോവിഡ് യാത്രാ നിയന്ത്രണങ്ങൾ നീക്കിയതോടെ, നിരവധി അന്താരാഷ്ട്ര തീർത്ഥാടകർക്ക് കാര്‍ളോയെ കാണാൻ അവസരം ലഭിക്കും. പ്രാർത്ഥിക്കാൻ വരുന്ന എല്ലാവരും സുവിശേഷത്തിന്റെ വെളിച്ചത്തിലേക്ക് തങ്ങളെത്തന്നെ തുറക്കുകയും വിശ്വാസത്തിന്റെ അഗാധമായ അനുഭവം നേടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി അസ്സീസി-നോസെറ അംബ്രാ-ഗുവൽഡോ ടാഡിനോ ആർച്ച് ബിഷപ്പ് പറഞ്ഞു. വിശുദ്ധ ഫ്രാൻസിസ് അസ്സീസി തന്റെ സമ്പന്നമായ വസ്ത്രങ്ങൾ ഉപേക്ഷിച്ചതായി പറയപ്പെടുന്ന സ്ഥലത്താണ് കാര്‍ളോയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സാങ്ച്വറി ഓഫ് സ്പോളിയേഷന്‍ സ്ഥിതി ചെയ്യുന്നത്. കാര്‍ളോ അക്യൂറ്റിസ് എന്ന ഇറ്റാലിയന്‍ ബാലന്റെ ജീവിതം ആരെയും അതിശയിപ്പിക്കുന്നതായിരിന്നു. അനുദിനം വിശുദ്ധ ബലിയില്‍ സംബന്ധിക്കുന്നതിനും പ്രാര്‍ത്ഥനകള്‍ക്കുമായി പ്രത്യേക ഉത്സാഹം കാണിച്ചിരുന്ന കാര്‍ളോ, ദിവ്യകാരുണ്യത്തിന്റെ അതീവഭക്തനായിരിന്നു. ചെറുപ്രായത്തില്‍ തന്നെ കംപ്യൂട്ടര്‍ സോഫ്റ്റ്‌വെയര്‍ കൈകാര്യം ചെയ്യുന്നതില്‍ കാര്‍ളോയ്ക്ക് അസാമാന്യ കഴിവ് ദൈവം നല്‍കിയിരുന്നു. ഏഴാം വയസ്സില്‍ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തിയ കാര്‍ളോ ഒരിയ്ക്കലും ദിവ്യബലികള്‍ മുടക്കിയിരിന്നില്ല. ദിവ്യകാരുണ്യ അത്ഭുതങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള പഠനത്തിനും വിശ്വാസ നവീകരണത്തിനും ഇത് സഹായകരമായിട്ടുണ്ടെന്ന് നൂറുകണക്കിനാളുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ലുക്കീമിയ ബാധിച്ച മരണത്തോട് മല്ലിട്ട നാളുകളിൽ തന്റെ സഹനം സഭയ്ക്കും മാർപാപ്പയ്ക്കും വേണ്ടിയാണ് കാർളോ കാഴ്ചവച്ചത്. 2006 ഒക്ടോബർ 12നു നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 2020 ഒക്ടോബർ 10നാണ് കാര്‍ളോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-03-17:19:52.jpg
Keywords: കാര്‍ളോ
Content: 18982
Category: 18
Sub Category:
Heading: കെസിവൈഎം സംസ്ഥാന സമിതിയുടെ സെക്രട്ടറിയേറ്റ് ഉപവാസസമരം ഇന്ന്‍
Content: തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ 32 രൂപതകളുടെ സഹകരണത്തോടെ ഉപവാസസമരവും പ്രതിഷേധ ധർണയും ഇന്ന്. തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കലാണ് സമരം. അനിയന്ത്രിതമായ വിലക്കയറ്റം, സർക്കാരിന്റെ തെറ്റായ മദ്യനയം, തീരദേശമേഖലയിലെ ജനങ്ങളോടു കാണിക്കുന്ന അവഗണന, മലബാർ മേഖലയിലെ ജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ, പൊതുജനത്തിന്റെ ആശങ്ക പരിഹരിക്കാതെ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സർക്കാരിന്റെ നീക്കമെന്ന് ആരോപിച്ചു. രാജ്യത്ത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, മതേതരത്വത്തെ തകർത്തു വർഗീയത വളർത്താനുള്ള നീക്കത്തിൽ സർക്കാർ പുലർത്തുന്ന മൗനം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഉപവാസ സമരവും പ്രതിഷേധ ധർണയും. രാവിലെ പത്തിന് തുടങ്ങുന്ന ഉപവാസ സമരത്തിൽ രാഷ്ട്രീയ, സാമൂഹികമേഖലയിലെ പ്രമുഖർ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് 32 രൂപതകളിലെ യുവജനങ്ങൾ പങ്കെടുക്കുന്ന ബഹുജന പ്രതിഷേധറാലി സെ ക്രട്ടറിയേറ്റ് പടിക്കൽ സമാപിക്കുമെന്ന് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിയിലും സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കരയും അറിയിച്ചു.
Image: /content_image/India/India-2022-06-04-10:17:33.jpg
Keywords: കെ‌സി‌വൈ‌എം
Content: 18983
Category: 18
Sub Category:
Heading: വിശുദ്ധ ചാവറയച്ചന്റെ കബറിടം സന്ദർശിച്ച് പ്രാർത്ഥന നടത്തി
Content: മാന്നാനം: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർ തോമാ മാത്യുസ് തീയൻ കാതോലിക്കാ ബാവ വിശുദ്ധ ചാവറയച്ചന്റെ കബറിടം സന്ദർശിച്ച് പ്രാർത്ഥന നടത്തി. ഇന്നലെ രാത്രി ഏഴിന് പള്ളിയിലെത്തിയ കാതോലിക്ക ബാവ കബറിടത്തിങ്കൽ പുഷ്പചക്രം അർപ്പിച്ച് പ്രാർത്ഥനാനിരതനായി. ആശ്രമദേവാലയത്തിലെ മനോഹരമായ അള്‍ത്താരയും ആശ്രമത്തിലെത്തി ആശ്രമാധിപരുമായും വിദ്യാർഥികളുമായും കൂടിക്കാഴ്ച നടത്തുകയും വിശുദ്ധ ചാവറയച്ചന്റെ ഓർമകൾ പങ്കുവയ്ക്കുകയും ചെയ്തു. കാതോലിക്ക ബാവയെ ആശ്രമാധിപൻ ഫാ. മാത്യു ചക്കാലയ്ക്കൽ സിഎം കത്തിച്ച മെഴുകുതിരി നൽകി സ്വീകരിച്ചു. ഫാ. ജയിംസ് മുല്ലശേരി, ഫാ. തോമസ് കല്ലുകുളം, ഫാ മാത്യു പോളച്ചിറ, ഫാ. ആന്റണി കാഞ്ഞിരത്തിങ്കൽ എന്നിവരും സ്വീകരണത്തിനു നേതൃത്വം നൽകി. കാതോലിക്കാ ബാവയോടൊപ്പം ഫാ. തോമസ് മരോട്ടിപ്പുഴ കെയർ ആൻഡ് ഷെയർ ഡയറക്ടര്‍ റോബര്‍ട്ട് കുര്യാക്കോസ് എന്നിവരുമുണ്ടായിരുന്നു.
Image: /content_image/India/India-2022-06-04-11:08:08.jpg
Keywords: വിശുദ്ധ ചാവറ
Content: 18984
Category: 1
Sub Category:
Heading: ഫുലാനികളുടെ നിരന്തരമായ ആക്രമണം: പ്രാർത്ഥനയുമായി നൈജീരിയയിലെ ആയിരക്കണക്കിന് ക്രൈസ്തവര്‍
Content: അബൂജ: മുസ്ലിം ഗോത്ര വിഭാഗമായ ഫുലാനി ഹെര്‍ഡ്സ്മാന്‍ നിരന്തരമായ ആക്രമണത്തെ പ്രാർത്ഥനയുടെ ശക്തി കൊണ്ട് ചെറുക്കാൻ നൈജീരിയയിലെ ആയിരക്കണക്കിന് വരുന്ന ക്രൈസ്തവ വിശ്വാസികൾ ഒരുമിച്ചുകൂടി. ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയും, വിവിധ ക്രിസ്തീയ സമൂഹങ്ങളുടെ തലവന്മാരും സംയുക്തമായിട്ടാണ് ബുധനാഴ്ച ജോസ് നഗരത്തിലെ റ്വാങ് പാം ടൗൺഷിപ്പ് സ്റ്റേഡിയത്തിൽ ക്രൈസ്തവരുടെ സംഗമം ക്രമീകരിച്ചത്. പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് മിഷ്ണറിമാർ എപ്രകാരമാണ് അവിടേയ്ക്ക് സുവിശേഷം എത്തിച്ചതെന്ന് ചർച്ച് ഓഫ് ക്രൈസ്റ്റ് ഇൻ നേഷൻസ് എന്ന സമൂഹത്തിന്റെ അധ്യക്ഷൻ ആമോസ് മോസോ വിവരിച്ചു. പൂർവ്വീകരുടെ സ്ഥലത്തുനിന്ന് മറ്റുള്ളവർ ക്രൈസ്തവ വിശ്വാസികളെ ആട്ടിപ്പായിക്കാൻ ശ്രമിക്കുന്നത് ദൈവ കോപം ഉളവാക്കുന്ന കാര്യമാണെന്ന് ഇവാഞ്ചലിക്കൽ ചർച്ച് വിന്നിംഗ് ഓൾ എന്ന സഭയുടെ അധ്യക്ഷൻ സ്റ്റീഫൻ പന്യ പറഞ്ഞു. കുരിശിന്റെ ശത്രുക്കൾക്കെതിരെ ഒരു കോട്ട ആയിട്ടാണ് ജോസ് നഗരം നിലനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നൈജീരിയയുടെ അഭിവൃദ്ധിക്കും, സമാധാനത്തിനും, സുവിശേഷ വൽക്കരണത്തിനും വേണ്ടി മറ്റ് സഭാധ്യക്ഷൻമാരും പ്രാർത്ഥനകൾ നയിച്ചു. 2023ൽ നടക്കുന്ന പൊതു തെരഞ്ഞെടുപ്പിന് ശേഷം സമാധാനപരമായ ഭരണ കൈമാറ്റത്തിനും വേണ്ടിയും അവർ ദൈവസന്നിധിയിലേക്ക് പ്രാർത്ഥനകൾ ഉയർത്തി. പ്ലേറ്റോ സംസ്ഥാനത്തെ ഗവർണറും, നിയമനിർമ്മാണ സഭയുടെ സ്പീക്കറും പ്രാർത്ഥന സംഗമത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. 20 വർഷത്തിനിടെ ആയിരക്കണക്കിന് ക്രൈസ്തവ വിശ്വാസികളെ ഫുലാനികൾ കൊലപ്പെടുത്തിയിട്ടുണ്ട്. അതിലേറെ പേർക്ക് സ്വന്തം കിടപ്പാടം ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടതായും വന്നിട്ടുണ്ട്.
Image: /content_image/News/News-2022-06-04-11:36:00.jpg
Keywords: നൈജീ
Content: 18985
Category: 11
Sub Category:
Heading: ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കർദ്ദിനാളാകാൻ മംഗോളിയയില്‍ സേവനം ചെയ്ത മെത്രാന്‍
Content: ഉലാന്‍ബാട്ടാര്‍: മംഗോളിയയിൽ 20 വർഷത്തോളം സേവനം ചെയ്ത ഇറ്റാലിയൻ മിഷ്ണറി മെത്രാൻ ബിഷപ്പ് ജോർജിയോ മരെൻകോ ഓഗസ്റ്റ് 27ന് നടക്കുന്ന കൺസിസ്റ്ററിയിൽ കർദ്ദിനാൾമാരുടെ പട്ടികയിലേക്ക് ഉയർത്തപ്പെടുന്നതോടെ ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ കർദ്ദിനാൾ എന്ന ഖ്യാതിയും സ്വന്തമാകും. 47 വയസ്സാണ് അദ്ദേഹത്തിനുള്ളത്. കരോൾ വോയിറ്റീവയെ (ജോൺപോൾ രണ്ടാമൻ മാർപാപ്പ) വിശുദ്ധ പോൾ ആറാമൻ മാർപാപ്പ കർദ്ദിനാൾ തിരുസംഘത്തിലേക്ക് ഉയർത്തിയ അതേ വയസ്സിൽ തന്നെയാണ് ജോർജിയോ മരെൻകോ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെടുവാന്‍ പോകുന്നതെന്നത് ശ്രദ്ധേയമാണ്. തന്റെ തെരഞ്ഞെടുപ്പ് ആശ്ചര്യമായി തോന്നിയെന്ന് കര്‍ദ്ദിനാള്‍ പ്രഖ്യാപനം വന്നതിന്റെ പിറ്റേദിവസം വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ നിയുക്ത കർദ്ദിനാൾ പറഞ്ഞു. സംവാദത്തിന്റെയും, എളിമയുടെയും പാതയിൽ മുൻപോട്ടു പോകുന്നത് തുടർന്നുകൊണ്ടായിരിക്കും തന്റെ പുതിയ വിളിയിൽ ജിവിക്കാൻ സാധിക്കുകയെന്ന് ബിഷപ്പ് ജോർജിയോ മരെൻകോ പറഞ്ഞു. കൺസൊളാട്ട മിഷ്ണറി സമൂഹത്തിലെ അംഗമായ അദ്ദേഹം ഉത്തര ഇറ്റലിയിലെ പിയേഡ്മോണ്ട് സ്വദേശിയാണ്. 2020ലാണ് മംഗോളിയയിലെ ഉലാൻബാറ്റർ എന്ന അപ്പസ്തോലിക്ക് പ്രിലേച്ചറിന്റെ പ്രിഫക്റ്റായി ഫ്രാൻസിസ് മാർപാപ്പ ജോർജിയോ മരെൻകോയെ നിയമിക്കുന്നത്. മംഗോളിയയിലെ സഭയെ പറ്റിയും, പ്രത്യേകിച്ച് അവിടുത്തെ ആളുകളെ പറ്റിയും പാപ്പ വലിയ താല്പര്യം കാണിച്ചുവെന്ന് ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയതിനു ശേഷം മരെൻകോയെ പ്രതികരിച്ചിരുന്നു. മുപ്പതു ലക്ഷം ആളുകൾ ജീവിക്കുന്ന രാജ്യത്ത് 1300 കത്തോലിക്ക വിശ്വാസികൾ മാത്രമാണുള്ളത്. മിഷ്ണറിയായി സേവനം ചെയ്തിരുന്ന സമയത്ത് 2014ൽ പ്രായമായവർക്ക് വേണ്ടി ഒരു മതബോധന പരിശീലനം അദ്ദേഹം ആരംഭിച്ചിരുന്നു. ദൈവശാസ്ത്ര പഠനവും, സഭാപഠനവും മതബോധന പരിശീലനത്തിന്റെ ഭാഗമായിരുന്നു. ആദിമ നൂറ്റാണ്ടിൽ ഉണ്ടായിരുന്ന സഭാനേതൃത്വത്തിന്, സമാനമായ ഒന്നാണ് മംഗോളിയയിൽ മെത്രാൻ പദവി വഹിക്കുകയെന്നതെന്ന് ബിഷപ്പ് മരെൻകോ പറയുന്നു. ഇമ്മാക്കുലേറ്റ് ഹേർട്ട് ഓഫ് മേരി കോൺഗ്രിഗേഷനായിരുന്നു ആധുനിക കാലഘട്ടത്തിൽ മംഗോളിയിലേക്ക് നടന്ന ആദ്യത്തെ മിഷൻ ഏകോപിപ്പിച്ചത്. 1922-ല്‍ അവർ രാജ്യത്ത് മിഷൻ പ്രവർത്തനം ആരംഭിച്ചു. എന്നാൽ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ അടിച്ചമർത്തലുകളെ തുടർന്ന് 1992വരെ മത സ്വാതന്ത്ര്യത്തിന് മംഗോളിയയിൽ ഒരുപാട് വിലക്കുകൾ നിലനിന്നിരുന്നു. 2016ലാണ് ഒരു സ്വദേശി വൈദികനെ രാജ്യത്തെ സഭയ്ക്ക് ആദ്യമായി ലഭിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-06-04-15:15:10.jpg
Keywords: പ്രായം
Content: 18986
Category: 1
Sub Category:
Heading: നൈജീരിയയില്‍ കൊല്ലപ്പെട്ട ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനി ദെബോറയുടെ കുടുംബത്തിന് പുനരധിവാസം ഒരുക്കി
Content: അബൂജ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ പ്രവാചക നിന്ദ ആരോപിച്ച് സഹപാഠികളുടെ ക്രൂരമായ മര്‍ദ്ദനത്തിനും, കല്ലേറിനും ഇരയായി കൊല്ലപ്പെട്ട ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനി സാമുവല്‍ ദെബോറ യാക്കുബുവിന്റെ കുടുംബത്തെ പുനരധിവസിപ്പിച്ചു. പോര്‍ട്ട്‌ ഹാര്‍ക്കോര്‍ട്ടിലെ ഒമേഗ പവര്‍ മിന്‍സ്ട്രീസിന്റെ സ്ഥാപകനായ ചിബുസെര്‍ ചിനിയരെയാണ് യാക്കുബു കുടുംബത്തിന് തുണയായത്. ദെബോറ യാക്കുബുവിന്റെ കൊലപാതകത്തില്‍ ലോകമെമ്പാടും പ്രതിഷേധം ഉയര്‍ന്നിരുന്നു. ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ (സി.എ.എന്‍) ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ സംഘടനകള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നുവെങ്കിലും, പ്രതിഷേധ കോലാഹലങ്ങള്‍ കെട്ടടങ്ങുകയും ദെബോറയുടെ കൊലപാതകം വിസ്മൃതിയിലാവുകയും ചെയ്ത സാഹചര്യത്തിലാണ് ചിബുസെര്‍ ചിനിയരെ തന്റെ വാക്ക് പാലിച്ചു കൊണ്ട് രംഗത്തെത്തിയത്. നൈജീരിയയിലെ നൈജര്‍ സംസ്ഥാനത്തിലെ റിജ്ജാവു പ്രാദേശിക ഗവണ്‍മെന്റ് മേഖലയിലെ ടുന്‍ഗാന്‍ മഗാജിയാ ഗ്രാമത്തില്‍ നിന്നും യാക്കുബു കുടുംബത്തെ റിവേഴ്സ് സംസ്ഥാനത്തിലെ പോര്‍ട്ട്‌ ഹാര്‍കോര്‍ട്ടിലേക്കാണ് ചിനിയേര മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. ദെബോറ ഉള്‍പ്പെടെ ഒമ്പത് മക്കളായിരുന്നു യാക്കുബു ദമ്പതികള്‍ക്ക്. എന്നാല്‍ കൊലപാതകത്തെ തുടര്‍ന്നുള്ള പ്രതിഷേധങ്ങളും, കോലാഹലങ്ങളും കെട്ടടങ്ങിയപ്പോള്‍ പാവപ്പെട്ട യാക്കുബു കുടുംബം ഒറ്റയ്ക്കായതായി വാന്‍ഗാര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വളര്‍ന്നു വരുന്ന ദേശീയ നേതാവെന്ന്‍ പരിഗണിക്കപ്പെട്ടിരുന്ന സൊകോട്ടോ ഗവര്‍ണര്‍ അല്‍ഹാജി അമിനു തംബുവല്‍ ദെബോറയുടെ കുടുംബത്തെ സഹായിക്കും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, ദെബോറയുടെ കൊലപാതകികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതില്‍ പോലും പരാജയപ്പെട്ടു എന്നതാണ് ഖേദകരമായ വസ്തുത. ദെബോറയുടെ കൊലപാതകികള്‍ തന്നെ പുറത്തുവിട്ടതെന്ന് കരുതപ്പെടുന്ന വൈറല്‍ വീഡിയോയില്‍ കണ്ട രണ്ടുപേരെ അറസ്റ്റ് ചെയ്യുകമാത്രമാണ് ഇതുവരെ പോലീസ് ചെയ്തിട്ടുള്ളത്. ഗൂഡാലോചനയും, കൊലപാതകവും ചുമത്തുന്നതിന് പകരം കലാപത്തിന് ആഹ്വാനം നല്‍കിയെന്ന കുറ്റം മാത്രമാണ് പോലീസ് ഇവരില്‍ ചുമത്തിയിരിക്കുന്നത്. സൊകോട്ടോയിലെ ഷെഹുഷഗരി കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന ദെബോറ വാട്സാപ്പില്‍ പോസ്റ്റ്‌ ചെയ്ത വോയിസ് മെസേജില്‍ മതനിന്ദയുണ്ടെന്ന ആരോപണത്തേത്തുടര്‍ന്ന്‍ മതഭ്രാന്ത്‌ തലക്ക് പിടിച്ച മുസ്ലീം സഹപാഠികള്‍ അവളെ ക്രൂരമായി മര്‍ദ്ദിച്ചും, കല്ലെറിഞ്ഞും കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചുട്ടെരിക്കുകയായിരുന്നു. ബ്രിട്ടീഷ് ഹൈകമ്മീഷണര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ഈ കൊലപാതകത്തെ അപലപിച്ചുകൊണ്ട് രംഗത്തു വന്നിരുന്നു. ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമായ വടക്കന്‍ നൈജീരിയയില്‍ ക്രൈസ്തവര്‍ ആക്രമിക്കപ്പെടുന്നത് പതിവാണ്. ഇക്കാര്യത്തില്‍ മുഹമ്മദ് ബുഹാരിയുടെ നേതൃത്വത്തിലുള്ള നൈജീരിയന്‍ സര്‍ക്കാര്‍ കാര്യമായി പ്രതികരിക്കാത്തതാണ് അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ പ്രധാന കാരണം.
Image: /content_image/News/News-2022-06-04-16:57:36.jpg
Keywords: നൈജീരിയ
Content: 18987
Category: 18
Sub Category:
Heading: ദേവസഹായം പിള്ളയുടെ വിശുദ്ധപദവി: കൃതജ്ഞതാബലി ഇന്ന്
Content: കന്യാകുമാരി: ഭാരതത്തിലെ പ്രഥമ അത്മായ രക്തസാക്ഷി ദേവസഹായം പിള്ളയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിനു ശേഷമുള്ള കൃതജ്ഞതാബലിക്കായി തമിഴ്നാട് കന്യാകുമാരി ജില്ലയിലെ കാറ്റാടിമല ഒരുങ്ങി. ഇന്നു നടക്കുന്ന കൃതജ്ഞതാബലിയോടനുബന്ധിച്ച് കോട്ടാർ, കുഴിത്തുറ രൂപതകളുടെ കീഴിലുള്ള ദേവാലയങ്ങളിൽ പ്രത്യേക പ്രാര്‍ത്ഥന ശുശ്രൂഷകളും നടക്കും. വൈകുന്നേരം അഞ്ചിന് കാറ്റാടിമലയിൽ നടക്കുന്ന കൃതജ്ഞതാബലിയിൽ, ഫ്രാൻസിസ് മാർപാപ്പയുടെ ഭാരതത്തിലെ അപ്പസ്തോലിക പ്രതിനിധി ലെയോപോള്‍ഡോ ജിറെല്ലി പങ്കെടുക്കും. സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സിബിസിഐ പ്രസിഡന്റും മുംബൈ ആർച്ച്ബിഷപ്പുമായ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, ഗോവ ആർച്ച് ബിഷപ്പ് ഫിലിപി നേരി ഫെരാവോ, മദ്രാസ്-മൈലാപ്പൂർ ആർച്ച് ബിഷപ്പ് ജോർജ് ആന്റണി സ്വാമി, കോട്ടാർ ബിഷപ്പ് നസ്രെന്‍ സൂസൈ, മധുരൈ ആർച്ച് ബിഷപ്പ് ആന്റണി പപ്പുസ്വാമി തുടങ്ങിയവർ കാർമികത്വം വഹിക്കും. മാർത്താണ്ഡത്തിനടുത്ത് നാട്ടാലത്തു ജനിച്ച ദേവസഹായം പിള്ള ക്രിസ്തു വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിക്കുകയായിരിന്നു. കഴിഞ്ഞ മാസം 15നാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന ചടങ്ങിൽ ദേവസഹായം പിള്ളയെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചത്.
Image: /content_image/India/India-2022-06-05-06:43:01.jpg
Keywords: ദേവസഹായം
Content: 18988
Category: 18
Sub Category:
Heading: കെസിവൈഎം മാർച്ചിലും ധർണയിലും പ്രതിഷേധം ഇരമ്പി
Content: തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരേ കേരള കത്തോലിക്ക യുവജനങ്ങള്‍ നടത്തിയ മാർച്ചിലും ധർണയിലും പ്രതിഷേധം ഇരമ്പി. കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ 32 രൂപതയുടെയും സഹകരണത്തോടെയാണ് കേന്ദ്ര-കേരള സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ഉപവാസസമരവും പ്രതിഷേധ ധർണയും തിരുവനന്തപുരം സെക്രട്ടേറിയേറ്റ് പടിക്കൽ നടത്തിയത്. അനിയന്ത്രിതമായ വിലക്കയറ്റം, സർക്കാരിന്റെ തെറ്റായ മദ്യനയം, തീരദേശമേഖലയിലെ ജനങ്ങളോട് കാണിക്കുന്ന അവഗണന, മലബാർ മേഖലയിലെ ജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ, പൊതുജനത്തിന്റെ ആശങ്ക പരിഹരിക്കാതെ കെ-റെയിൽ പദ്ധതി യുമായി മുന്നോട്ടുപോകാനുള്ള സർക്കാരിന്റെ നീക്കം, വർധിച്ചുവരുന്ന തൊഴിലില്ലായ്മ, വർഗീയത വളർത്താനുള്ള നീക്കത്തിൽ സർക്കാർ പുലർത്തുന്ന മൗനം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചായിരുന്നു സമരവും പ്രതിഷേധവും. ഇന്നലെ രാവിലെ സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച ഉപവാസസമരം മുൻ എംഎ ൽഎ പി.സി ജോർജ് ഉദ്ഘാടനം ചെയ്തു. ഉച്ചകഴിഞ്ഞ് മൂന്നുവരെ നടന്ന ഉപവാസസമരത്തിന് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടി നേതൃത്വം നല്കി. ഉച്ചകഴിഞ്ഞ് മൂന്നരയോടെ പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് 32 രൂപതയിലെ യുവജനങ്ങൾ പങ്കെടുത്ത പ്രതിഷേധറാലി സെക്രട്ടേറിയറ്റ് നടയിലേക്ക് ആരംഭിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എംപി സമരത്തിന് ആശംസകളർപ്പിച്ചു.
Image: /content_image/India/India-2022-06-05-06:52:52.jpg
Keywords: കെ‌സി‌വൈ‌എം
Content: 18989
Category: 18
Sub Category:
Heading: കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ വര്‍ഷകാല സമ്മേളനം ജൂണ്‍ 7 മുതല്‍
Content: കൊച്ചി: കേരള കത്തോലിക്കാമെത്രാന്‍ സമിതിയുടെ വര്‍ഷകാല സമ്മേളനം ജൂണ്‍ 7,8,9 തീയതികളിലായി കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ പി.ഒ.സിയില്‍ നടക്കും. 7-ന് രാവിലെ 10 മണിക്ക് സമര്‍പ്പിത സമൂഹങ്ങളുടെ മേജര്‍ സുപ്പീരിയര്‍മാരുടെയും കെസിബിസിയുടെയും സംയുക്തയോഗം കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. കെസിബിസി റിലീജിയസ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ അധ്യക്ഷത വഹിക്കും. ''കേരള കത്തോലിക്കാ സഭയുടെ നവീകരണവും സമര്‍പ്പിതജീവിതവും'' എന്ന വിഷയത്തെക്കുറിച്ച് ഡോക്ട്രൈനല്‍ കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. സ്റ്റാന്‍ലി മാതിരപ്പിള്ളി ക്ലാസ് നയിക്കും. ഉച്ചയ്ക്കുശേഷം പൊന്തിഫിക്കല്‍ ദിവ്യബലിയും തുടര്‍ന്ന് കേരള സഭാനവീകരണ ഉദ്ഘാടനവും നടക്കും. വൈകിട്ട് 6-ന് കെസിബിസി സമ്മേളനം ആരംഭിക്കും.8,9 തീയതികളില്‍ കേരളസഭയിലെ നവീകരണത്തെക്കുറിച്ചും സഭയും സമൂഹവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സ്വീകരിക്കേണ്ട നിലപാടുകളെയും നടപടികളെയും സംബന്ധിച്ചും കേരള കത്തോലിക്കാ മെത്രാന്‍ സമിതി ചര്‍ച്ച ചെയ്യും.
Image: /content_image/India/India-2022-06-05-06:57:06.jpg
Keywords: കെ‌സി‌ബി‌സി