category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകെസിവൈഎം സംസ്ഥാന സമിതിയുടെ സെക്രട്ടറിയേറ്റ് ഉപവാസസമരം ഇന്ന്‍
Contentതിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ 32 രൂപതകളുടെ സഹകരണത്തോടെ ഉപവാസസമരവും പ്രതിഷേധ ധർണയും ഇന്ന്. തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കലാണ് സമരം. അനിയന്ത്രിതമായ വിലക്കയറ്റം, സർക്കാരിന്റെ തെറ്റായ മദ്യനയം, തീരദേശമേഖലയിലെ ജനങ്ങളോടു കാണിക്കുന്ന അവഗണന, മലബാർ മേഖലയിലെ ജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ, പൊതുജനത്തിന്റെ ആശങ്ക പരിഹരിക്കാതെ കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സർക്കാരിന്റെ നീക്കമെന്ന് ആരോപിച്ചു. രാജ്യത്ത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, മതേതരത്വത്തെ തകർത്തു വർഗീയത വളർത്താനുള്ള നീക്കത്തിൽ സർക്കാർ പുലർത്തുന്ന മൗനം തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ഉപവാസ സമരവും പ്രതിഷേധ ധർണയും. രാവിലെ പത്തിന് തുടങ്ങുന്ന ഉപവാസ സമരത്തിൽ രാഷ്ട്രീയ, സാമൂഹികമേഖലയിലെ പ്രമുഖർ പങ്കെടുക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് 32 രൂപതകളിലെ യുവജനങ്ങൾ പങ്കെടുക്കുന്ന ബഹുജന പ്രതിഷേധറാലി സെ ക്രട്ടറിയേറ്റ് പടിക്കൽ സമാപിക്കുമെന്ന് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ ഇടയാടിയിലും സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ ചാലക്കരയും അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-06-04 10:17:00
Keywordsകെ‌സി‌വൈ‌എം
Created Date2022-06-04 10:17:33