Contents
Displaying 18551-18560 of 25081 results.
Content:
18940
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം എപ്പാർക്കിയൽ സമ്മേളനം സമാപിച്ചു
Content: ന്യൂ ടൌൺ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ രണ്ടാം എപ്പാർക്കിയൽ സമ്മേളനം സമാപിച്ചു. വെയിൽസിലെ കഫെൻലി പാർക്ക് കൺവെൻഷൻ സെന്ററിൽ മൂന്നു ദിവസമായി നടന്നു വന്നിരുന്ന സമ്മേളനത്തിൽ വൈദികരും, സന്യസന്യസ്തരും, ഡീക്കന്മാരും, അല്മായ പ്രതിനിധികളും ഉൾപ്പടെ നൂറ്റമ്പതോളം പ്രതിനിധികൾ പങ്കെടുത്തു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ അദ്ധ്യക്ഷതയിൽ ബ്രിട്ടനിലെ അപ്പസ്തലിക് നൂൺഷ്യോ ആർച്ച് ബിഷപ്പ് മാർ ക്ലൗഡിയോ ഗുഗുജറോത്തി ഉത്‌ഘാടനം ചെയ്ത സമ്മേളനത്തിൽ "വിശുദ്ധമായത് വിശുദ്ധർക്ക്" എന്ന ആപ്തവാക്യത്തിൽ അധിഷ്ഠിതമായി സീറോ മലബാർ സഭയുടെ ആരാധനക്രമം, ദൈവശാസ്ത്രം, ആധ്യാത്മികത, ശിക്ഷണക്രമം, സംസ്കാരം എന്നീ വിഷയങ്ങളിൽ , പൗരസ്ത്യ സഭകൾക്ക് വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ സെക്രട്ടറി ആയി പ്രവർത്തിച്ചിരുന്ന ആര്‍ച്ച് ബിഷപ്പ് സിറിൽ വാസിൽ, റവ. ഡോ . ജേക്കബ് കിഴക്കേവീട്, റവ . ഡോ . പോളി മണിയാട്ട്, പ്രശസ്ത സുറിയാനി പണ്ഡിതൻ പ്രൊഫ .ഡോ. സെബാസ്റ്യൻ ബ്രോക്ക്, പ്രൊഫ . ഡോ. പി. സി അനിയൻ കുഞ്ഞ് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഓരോ പ്രബന്ധാവതരണങ്ങൾക്ക് ശേഷം പ്രതിനിധികൾ ഗ്രൂപ്പുകൾ ആയി തിരിഞ്ഞു ചർച്ചകൾ നടത്തുകയും , അഭിപ്രായങ്ങളും , നിർദേശങ്ങളും ,ക്രോഡീകരിച്ചു അവതരിപ്പിക്കുകയും ചെയ്തു. രൂപതയുടെ അടുത്ത അഞ്ചു വർഷത്തേക്കുള്ള പ്രവർത്തനങ്ങൾക്കു വേണ്ടിയുള്ള അഭിപ്രായങ്ങളും, നിർദേശങ്ങളും ,സമ്മേളനത്തിൽ വിശദമായി ചർച്ച ചെയ്തു.പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ .ആൻറണി ചുണ്ടെലിക്കാട്ട്, സിഞ്ചെല്ലൂസുമാരായ ഫാ. സജിമോൻ മലയിൽപുത്തൻപുര, ഫാ. ജോർജ് ചേലക്കൽ, ഫാ. ജിനോ അരീക്കാട്ട് എം. സി .ബി എസ്, ചാൻസിലർ റവ. ഡോ . മാത്യു പിണക്കാട്ട്, റവ. ഡോ . ജോൺ പുളിന്താനത്ത്, റവ. ഡോ . ജോസഫ് കറുകയിൽ, റവ . ഡോ വർഗീസ് പുത്തൻപുരക്കൽ, ഡോ. മാർട്ടിൻ ആന്റണി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു, ജോയിന്റ് സെക്രട്ടറി ജോളി മാത്യു എന്നിവർ പ്രസംഗിച്ചു.
Image: /content_image/News/News-2022-05-27-19:57:04.jpg
Keywords: ബ്രിട്ട

18941
Category: 1
Sub Category:
Heading: “ജീവന് യാതൊരു വിലയുമില്ല, കൊലപാതകം സാധാരണ കാര്യമായി മാറി”: പ്രസ്താവനയുമായി നൈജീരിയന്‍ ക്രൈസ്തവ നേതൃത്വം
Content: അബൂജ: ക്രിസ്ത്യാനികളുടെ കുരുതിക്കളമായി മാറിക്കൊണ്ടിരിക്കുന്ന പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മനുഷ്യ ജീവന് വിലയില്ലാതാക്കുന്ന തുടര്‍ച്ചയായ കൂട്ടക്കൊലകളെ ശക്തമായ ഭാഷയില്‍ അപലപിച്ചുകൊണ്ട് ക്രിസ്ത്യന്‍ നേതാ:ക്കള്‍. ആനംബ്ര സംസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം 11 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് കൊലപാതകങ്ങളെ അപലപിച്ചുകൊണ്ടുള്ള ‘ക്രിസ്റ്റ്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ’ (സി.എ.എന്‍) യുടെ പ്രസ്താവന പുറത്തുവന്നിരിക്കുന്നത്. മതപരവും, വംശീയവുമായ പ്രശ്നങ്ങള്‍ ജീവനോടുള്ള ബഹുമാനം നഷ്ടപ്പെടുത്തിയെന്ന് പ്രസ്താവനയില്‍ പറയുന്നു. രാജ്യത്തിന്റെ ഓരോ ഭാഗത്തും കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്നതിനാല്‍ രാഷ്ട്രത്തില്‍ ജീവന് യാതൊരു വിലയുമില്ലാതായിരിക്കുന്നു. ജനങ്ങള്‍ ഗോത്രങ്ങള്‍, പ്രദേശം, മതം എന്നിവയുടെ അടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടിരിക്കുന്നതിനാല്‍ മനുഷ്യരെ കൊല്ലുന്നത് ഗൗരവമേറിയ കാര്യമല്ലാതായി മാറിയിരിക്കുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു. നൈജീരിയന്‍ കത്തോലിക്ക മെത്രാന്‍ സമിതി കൂടി ഉള്‍പ്പെടുന്ന സി.എ.എന്‍ പ്രതിനിധികള്‍ ആനംബ്ര കൊലപാതകങ്ങളിലും, രാജ്യത്ത് വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന അക്രമങ്ങളിലും ദുഃഖിതരും നിരാശരുമാണെന്ന് കടുണയിലെ സി.എ.എന്‍ ചെയര്‍മാന്‍ പാസ്റ്റര്‍ ജോണ്‍ ജോസഫ് ഹയാബ് പറഞ്ഞു. രാജ്യത്തെ തിന്മ കാര്‍ന്നുതിന്നുന്നത് നിശബ്ദരായി നോക്കിനില്‍ക്കുവാന്‍ തങ്ങള്‍ക്ക് കഴിയുകയില്ലെന്നും, ചില നൈജീരിയക്കാരുടെ സഹനങ്ങള്‍ രാഷ്ട്രത്തെ മുഴുവന്‍ ബാധിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നു സി.എ.എന്‍ നൈജീരിയന്‍ സര്ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിയമവ്യവസ്ഥയും, സര്‍ക്കാരും കുറ്റവാളികളെ കണ്ടെത്തി ശിക്ഷിച്ചില്ലെങ്കില്‍ രാജ്യത്തെ കുറ്റകൃത്യങ്ങളും, കൊലപാതകങ്ങളും അവസാനിക്കില്ലെന്നും പ്രസ്താവനയില്‍ പറയുന്നു. ഓരോ ദിവസവും ആക്രമണവും തട്ടിക്കൊണ്ടു പോകലും നിമിത്തം ക്രൈസ്തവര്‍ ഏറെ പ്രതിസന്ധി നേരിടുന്ന രാജ്യമാണ് നൈജീരിയ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-27-20:36:14.jpg
Keywords: നൈജീ

18942
Category: 18
Sub Category:
Heading: അപ്പസ്തോലിക് ന്യൂൺഷ്യോ ഇന്ന് കേരളത്തില്‍
Content: കൊച്ചി: ഇന്ത്യയിലെ അപ്പസ്തോലിക് ന്യൂൺഷ്യോയും വത്തിക്കാൻ പ്രതിനിധിയുമായ ആർച്ച്ബിഷപ്പ് ഡോ. ലെയോപോൾദോ ജിറെല്ലി ഇന്നു വൈകുന്നേരം നാലിന് ദേശീയ മരിയൻ തീർത്ഥാടനകേന്ദ്രമായ വല്ലാർപാടം കാരുണ്യമാതാവിന്റെ ബസിലിക്കയിൽ സന്ദർശനം നടത്തും. നാളെ രാവിലെ ഒമ്പതിന് എറണാകുളം സെന്റ് ഫ്രാൻസിസ് അസീസി കത്തീഡ്രലിൽ ദിവ്യബലി അർപ്പിക്കും. 11 ന് കൂനമ്മാവ് സെന്റ് ഫിലോമിനാസ് ദേവാലയത്തിലും വിശുദ്ധ ചാവറ തീർത്ഥാടന കേന്ദ്രത്തിലും തുടർന്ന് വരാപ്പുഴ മൗണ്ട് കാർമൽ സെന്റ് ജോസഫ് ബസിലിക്കയിലും ദൈവദാസി മദർ ഏലീശ്വയുടെ വരാപ്പുഴയിലുള്ള സ്മൃതിമന്ദിരത്തിലും സന്ദർശനം നടത്തും. വല്ലാർപാടത്തു വത്തിക്കാൻ പ്രതിനിധിയുടെ സന്ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നു വൈകുന്നേരം നാലിന് വല്ലാർപാടം ബസിലിക്കയിലെത്തുന്ന നൂൺഷ്യോയ്ക്ക് റോസറി പാർക്കിലെ മംഗള കവാടത്തിൽ വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ബസിലിക്ക റെക്ടർ റവ. ഡോ. ആന്റണി വാലുങ്കൽ എന്നിവരുടെ നേതൃത്വത്തിൽ വിശ്വാസി സമൂഹം ഊഷ്മള സ്വീകരണം നൽകും. 4.30 ന് ബസിലിക്കയി ൽ പൊന്തിഫിക്കൽ ദിവ്യബലി അര്‍പ്പണം നടക്കും. അതിരൂപതയിലെ വൈദികരും സന്യസ്തരും തിരുക്കർമങ്ങളിൽ പങ്കുചേരും, ദിവ്യബ ലിക്കുശേഷം വല്ലാർപാടം ബസിലിക്കയുടെ ഔദ്യോഗിക ലോഗോ നൂൺഷ്യോ പ്രകാശനം ചെയ്യും. നൂൺഷ്യോയെ വരവേൽക്കാൻ ഇടവകയിലെ പാരിഷ് കൗൺസിൽ, കുടുംബ യൂണിറ്റ് കേന്ദ്ര നിർവാഹക സമിതി, ഭക്തസംഘടനാ പ്രതിനിധികൾ എന്നിവ ർ ഉൾപ്പെടുന്ന വിപുലമായ കമ്മിറ്റികൾ പ്രവർത്തിക്കുന്നതായി റെക്ടർ ഡോ. ആന്റണി വാലുങ്കൽ സഹവികാരിമാരായ ഫാ. മിഥുൻ ജോസഫ് ചെമ്മായത്ത്, ഫാ. ജോർജ് ജിത്തു വട്ടപ്പിള്ളി, ഫാ. നിജിൻ ജോസഫ് കാട്ടിപ്പറമ്പിൽ എന്നിവർ അറിയിച്ചു.
Image: /content_image/India/India-2022-05-28-08:25:53.jpg
Keywords: അപ്പസ്തോലിക

18943
Category: 14
Sub Category:
Heading: വത്തിക്കാനിലെ ‘ജീവന്റെ സ്മാരകം’ നാളെ ആശീര്‍വ്വദിക്കും
Content: വത്തിക്കാന്‍ സിറ്റി: ഓരോ മനുഷ്യ ജീവനും അതുല്യമാണെന്നും ഗര്‍ഭഛിദ്രം കൊലപാതകമാണെന്നും ഓര്‍മ്മപ്പെടുത്തുവാന്‍ വത്തിക്കാനില്‍ സ്ഥാപിച്ച ‘ജീവന്റെ സ്മാരകം’ നാളെ ആശീര്‍വ്വദിക്കും. ജീവന് വേണ്ടിയുള്ള വത്തിക്കാനിലെ പൊന്തിഫിക്കൽ അക്കാദമി അധ്യക്ഷൻ മോൺ. വിൻസെൻസോ പഗ്ലിയ റോമിലെ ദെൽ കോർസോയിലുള്ള വിശുദ്ധ മാർച്ചെല്ലോയുടെ ദേവാലയത്തിൽ ഒരുക്കിയിരിക്കുന്ന ഗര്‍ഭസ്ഥ ശിശുവിനെ പേറുന്ന മാതാവിന്റെ രൂപം ആശീർവ്വദിക്കും. കാനഡ സ്വദേശിയായ ടിം ഷ്മാത്സ് ആണ് രൂപം നിര്‍മ്മിച്ചിരിക്കുന്നത്. ജീവനെ കുറിച്ച് എക്കാലത്തെയും ഉയര്‍ന്ന ചര്‍ച്ചകള്‍ വിവിധയിടങ്ങളില്‍ നടക്കുന്നതിനാൽ, ശിൽപം കൂടുതൽ അർത്ഥവത്താണെന്ന് അദ്ദേഹം പറഞ്ഞു. ഇറ്റാലിയൻ പ്രോലൈഫ് സംഘടനയായ മൂവിമെന്റോ പെർ ലാ വീറ്റ ഇറ്റാലിയാനോയാണ് രൂപം സംഭാവന ചെയ്തിരിക്കുന്നത്. ഏറ്റവും ദുർബലരായ ജീവിതങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള അവബോധം വളരുന്ന സമയത്താണ് ഇതിന്റെ ആശിർവാദ കർമ്മം നടക്കുന്നത്. ഭ്രൂണഹത്യ തടയുന്നതിന് സാധ്യമായ എല്ലാ പിന്തുണയും സ്ത്രീക്കും അവളുടെ പങ്കാളിക്കും ലഭിക്കാനുള്ള പ്രതിബദ്ധതയെക്കുറിച്ചാണ് തങ്ങൾ സംസാരിക്കുന്നതെന്നും ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ നശിപ്പിക്കുന്ന എല്ലാ അവസ്ഥകളെയും തടയുവാന്‍ ശ്രമിക്കുമെന്നും മോൺ. വിൻസെൻസോ പറഞ്ഞു. വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ സ്ഥാപിച്ചിട്ടുള്ള "ഏഞ്ചൽസ് അൺവെയേഴ്‌സ്" എന്ന ശിൽപത്തിന്റെ സൃഷ്ടാവും ടിം ഷ്മാത്സാണ്.
Image: /content_image/News/News-2022-05-28-08:48:11.jpg
Keywords: വത്തിക്കാ, ജീവ

18944
Category: 1
Sub Category:
Heading: ലൈംഗിക തൊഴിൽ നിയമപരമായ ജോലിയെന്ന കോടതി നിരീക്ഷണം ആശങ്കാജനകം: പ്രോലൈഫ് അപ്പോസ്‌തലേറ്റ്
Content: കൊച്ചി: വിവാഹ ബന്ധങ്ങൾക്കപ്പുറം ലൈംഗിക ബന്ധങ്ങൾക്ക് നിയമസാധുതയുള്ള തൊഴിലും, അതിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മറ്റ് ജോലികളിൽ ലഭിക്കുന്ന അന്തസ്സിനും സംരക്ഷണത്തിനും അവകാശമുണ്ടെന്ന സുപ്രീം കോടതിയുടെ നിരീക്ഷണം ആശങ്കജനകമാണെന്ന് സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്‌തലേറ്റ്. ശാരീരികബന്ധം തൊഴിലിന്റെ പരിധിയിൽ കൊണ്ടുവരുന്നതും, മറ്റ് തൊഴിൽ മേഖലകളുമായി താരതമ്യം ചെയ്യുന്നതിന്റെ മൂല്യങ്ങളും ധാർമ്മികതയും വ്യക്തമല്ല. "ലൈംഗികതൊഴിൽ "- എന്ന വ്യാഖ്യാനം വഴി സമൂഹത്തിൽ മറ്റ് ഉത്പന്നങ്ങളും സേവനങ്ങളും വിൽക്കുന്നതുപോലെ ശരീരം വിൽക്കുവാനുള്ള പ്രവണത വർദ്ധിക്കുകയും മനുഷ്യ ബന്ധങ്ങളുടെ പവിത്രതയും വിശുദ്ധിയും നഷ്ടപ്പെടുകയും ചെയ്യുകയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. തൊഴിലും വരുമാനവും ഇല്ലാതെ പട്ടിണിയും മറ്റ് ജീവിതസാഹചര്യങ്ങളും മൂലം ജീവിതോബാധിയായി ലൈംഗികബന്ധങ്ങളിലേർപ്പെട്ടു കഴിയുന്നവർക്ക് ഉത്തമ ജീവിത സാഹചര്യങ്ങളും സംവിധാനങ്ങളും ഏർപ്പെടുത്താനാണ് സർക്കാരും സാമൂഹ്യ പ്രസ്ഥാനങ്ങളും ശ്രദ്ധിക്കേണ്ടത്. സ്ത്രീ-പുരുഷ ബന്ധങ്ങളെ കച്ചവടമാക്കുന്ന പ്രവണതയ്ക്ക് നിയമസംരക്ഷണവും മാന്യതയും നൽകുന്നത് ദുരവ്യാപകമായ ദുഷ്ഫലങ്ങൾ സൃഷ്ടിക്കുമെന്നും ഇതിനെതിരെ സമൂഹമനസാക്ഷി ഉണരണമെന്നും പ്രോലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു.
Image: /content_image/News/News-2022-05-28-11:42:21.jpg
Keywords: പ്രോലൈ

18945
Category: 11
Sub Category:
Heading: 4000 മൈലുകൾ മുന്നില്‍, വിശ്വാസം കൈമുതൽ: വിശുദ്ധനാട് സന്ദർശനത്തിന് കാൽനടയായി പുറപ്പെട്ട് സ്പാനിഷ് യുവതി
Content: മാഡ്രിഡ്/ റോം: 4000 മൈലുകൾ താണ്ടി വിശുദ്ധനാട് സന്ദർശനത്തിന് കാൽനടയായി യാത്ര ആരംഭിച്ചിരിക്കുന്ന ഇരുപത്തിയൊന്‍പത് വയസ്സുള്ള സ്പാനിഷ് യുവതി വാര്‍ത്തകളില്‍ ഇടംനേടുന്നു. 12 രാജ്യങ്ങൾ പിന്നിട്ട് ക്രിസ്തുമസ് സമയത്ത് വിശുദ്ധ നാട്ടിലെത്തുകയെന്ന ലക്ഷ്യവുമായി യാത്ര തിരിച്ചിരിക്കുന്ന കാർലോട്ട വലൻസ്വേല എന്ന യുവതിയാണ് ഇപ്പോള്‍ മാധ്യമ ശ്രദ്ധ നേടുന്നത്. റോമാക്കാർ ഭൂമിയുടെ ഏറ്റവും അവസാന ഭാഗമായി കണക്കാക്കിയിരുന്ന ഉത്തര സ്പെയിനിലെ കേപ്പ് ഫിനിസ്റ്റേരയിൽ നിന്നാണ് യുവതിയുടെ യാത്രയുടെ ആരംഭം. ദൈവവിശ്വാസവും, ഒരു ബാഗും മാത്രമാണ് കൈമുതലെന്ന് ഇവര്‍ പറയുന്നു. വിശുദ്ധ നാട്ടിലേക്ക് തീർത്ഥാടനം നടത്താൻ ദൈവം തന്നെ വിളിക്കുന്നുവെന്ന് വളരെ വ്യക്തമായി തനിക്ക് മനസ്സിലാക്കാൻ സാധിച്ചെന്നും അതിന്റെ ഫലമായാണ് യാത്രയെന്നും മെയ് 25നു ഇഡബ്ല്യുടിഎന്നു നൽകിയ അഭിമുഖത്തിൽ കാർലോട്ട പറഞ്ഞു. ആറു വർഷമായി വലിയൊരു കാര്യത്തിനുവേണ്ടി ദൈവം തന്നെ വിളിക്കുന്നുവെന്ന തോന്നൽ ഉള്ളിൽ ഉണ്ടായിരുന്നുവെന്ന് അവർ സ്മരിച്ചു. വിവിധ സ്ഥലങ്ങളിൽ ചെല്ലുമ്പോൾ വിശ്രമിക്കാൻ വേണ്ടി പരിചയമില്ലാത്ത ആളുകളോട് അഭയം ചോദിക്കേണ്ട ആവശ്യമുണ്ട്. ഇതുവഴി ഓരോ ദിവസവും മനുഷ്യരുടെ ഉദാരതയെ പറ്റി പഠിക്കാൻ സാധിക്കുന്നുണ്ടെന്ന് കാർലോട്ട പറഞ്ഞു. ആളുകളോട് വിശ്വാസത്തെ പറ്റി പറയാനും, അവരോടൊപ്പം പ്രാർത്ഥിക്കാനും തനിക്ക് വളരെയധികം താൽപര്യമുണ്ടെന്ന് അവർ കൂട്ടിചേർത്തു. @finisterreajerusalem എന്ന 13,000 ആളുകൾ പിന്തുടരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ തന്റെ യാത്രാവിവരണങ്ങളും വീഡിയോകളും കാർലോട്ട വലൻസ്വേല പങ്കുവെയ്ക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. എല്ലാം ദൈവത്തിന് സമർപ്പിച്ച് നടത്തുന്ന ഒരു തീർത്ഥാടനമായിട്ടാണ് തന്റെ യാത്രയെ ഈ യുവതി വിശേഷിപ്പിക്കുന്നത്. ജൂൺ മാസം തുടക്കത്തിൽ തന്റെ മുപ്പതാമത്തെ പിറന്നാൾ ദിനത്തിലായിരിക്കും റോമിൽ നിന്നും അടുത്ത ലക്ഷ്യം തേടി അവർ യാത്ര പുനഃരാരംഭിക്കുന്നത്. തീർത്ഥാടനത്തിന്റെ തുടക്കത്തിൽ പ്രാർത്ഥിച്ചത് പോലെ ജറുസലേമിൽ ചെല്ലുമ്പോൾ തന്നെക്കുറിച്ചുള്ള ദൈവഹിതം പൂർത്തിയാക്കണമേ എന്ന പ്രാർത്ഥന തന്നെ ദൈവസന്നിധിയിൽ ഉരുവിടാൻ ആഗ്രഹിക്കുകയാണെന്നും കാർലോട്ട വലൻസ്വേല പറയുന്നു. ആയിരകണക്കിന് മൈലുകൾ താണ്ടിയുള്ള യാത്രയ്ക്കിടെ ലൂർദ് ഉൾപ്പെടെയുള്ള പ്രമുഖ തീർത്ഥാടന കേന്ദ്രങ്ങളും, ദേവാലയങ്ങളും ഈ യുവതി സന്ദർശിച്ചിരിന്നു.
Image: /content_image/News/News-2022-05-28-12:32:12.jpg
Keywords: വിശുദ്ധ നാ, സ്പാനി

18946
Category: 13
Sub Category:
Heading: കൊച്ചി ഐജിയ്ക്കു പ്രചോദനമായ സിസ്റ്റർ മൃദുല: കത്തോലിക്ക സന്യാസിനിയുടെ ത്യാഗോജ്ജ്വലമായ ജീവിതം വിവരിച്ച് പി. വിജയൻ IPS
Content: കൊച്ചി: നഗരത്തിലെ വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ തടയാൻ ഇടപെടലുകള്‍ നടത്തിയ വേളയില്‍ പ്രചോദനമായി മാറിയ കത്തോലിക്ക സന്യാസിനിയുടെ ത്യാഗോജ്ജ്വലമായ ജീവിതം വിവരിച്ചുകൊണ്ട് കൊച്ചി റേഞ്ച് ഐ.ജി - പി. വിജയന്‍ ഐപിഎസ്. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സിസ്റ്റർ മൃദുലയെ കുറിച്ചും അഗതികളുടെ മാലാഖമാർ എന്ന സന്യാസ സമൂഹത്തെയും കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. നഗരത്തിലേക്ക് ഏറ്റവും അധികം കുറ്റവാളികളെ സംഭാവന ചെയ്തിരുന്ന ഉദയ കോളനിയില്‍ കുട്ടികളെ വീണ്ടെടുക്കുവാന്‍ സിസ്റ്ററും സന്യാസ സമൂഹവും ചെയ്ത ത്യാഗോജ്ജ്വലമായ സേവനമാണ് പോസ്റ്റില്‍ പ്രധാനമായും വിഷയമാകുന്നത്. നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഏഴ് സഹോദരന്മാരുടെ ഒറ്റ പെങ്ങൾ എന്ന സുഖസൗകര്യങ്ങൾ ഉപേക്ഷിച്ചാണ് സിസ്റ്റര്‍ മൃദുല അഗതികളിലേക്ക് ഇറങ്ങി തിരിച്ചതെന്ന കാര്യം പി. വിജയൻ IPS പോസ്റ്റില്‍ ചൂണ്ടിക്കാട്ടി. സന്യാസ സമൂഹത്തിന്റെയും പോലീസിന്റെയും സംയുക്ത ഫലമായി നടത്തിയ ഇടപെടലില്‍ ജീവിതം കരുപിടിപ്പിച്ചവരെ കുറിച്ചും അദ്ദേഹം വിവരിക്കുന്നുണ്ട്. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധ നേടിയ സ്റ്റുഡന്‍റ് പോലീസ് കേഡറ്റ് അടക്കമുള്ള പദ്ധതികളിലേക്ക് നയിച്ചത് ഇവരോട് ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങളാണെന്നും അദ്ദേഹം പറയുന്നു. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഈ പോലീസ് ഉദ്യോഗസ്ഥന്റെ പോസ്റ്റില്‍ കത്തോലിക്ക സമര്‍പ്പിത ജീവിതത്തിലേക്ക് പ്രവേശിക്കുന്നവര്‍ നടത്തുന്ന സ്വയം ശൂന്യവത്ക്കരിക്കലും അവര്‍ സമൂഹത്തിനുവേണ്ടി ഏറ്റെടുക്കുന്ന കഠിനാധ്വാനങ്ങളും ത്യാഗങ്ങളും ഒരുപോലെ ചിന്തിപ്പിക്കുന്നതാണെന്ന് മിക്കവരും അഭിപ്രായപ്പെടുന്നു. സിസ്റ്റർ മൃദുല സന്യാസ ജീവിതത്തിന്റെ അമ്പതാം വർഷം ആഘോഷിക്കുന്ന വേളയിലാണ് പി. വിജയൻ IPS പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത് #{blue->none->b-> പി. വിജയൻ IPS -ന്റെ ഹൃദയസ്പര്‍ശിയായ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം }# 2005-ൽ കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ആയിരിക്കുമ്പോഴാണ് ഞാൻ ആദ്യമായി സിസ്റ്റർ മൃദുലയെ പരിചയപ്പെടുന്നത്. കൊച്ചി നഗരത്തിലെ വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ തടയാൻ നിയോഗിക്കപ്പെട്ട ഞാൻ ഷാഡോ പോലീസിംഗ് രൂപീകരിച്ചും പോലീസ് ബീറ്റ് പട്രോളിംഗ് ശക്തിപ്പെടുത്തിയുമൊക്കെ സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കി വരുന്ന കാലഘട്ടം. ഒരു ഭാഗത്ത് പരമ്പരാഗത ശൈലിയിലുള്ള പോലീസിങ്ങിലൂടെ കുറ്റകൃത്യങ്ങൾ തടയാൻ ശ്രമിക്കുമ്പോൾ തന്നെ ഒരു ചോദ്യം എന്നെ അലട്ടിയിരുന്നു. നിലവിലുള്ള എല്ലാ കുറ്റവാളികളെയും ജയിലിനുള്ളിൽ ആക്കിയാൽ പിന്നെ നഗരത്തിൽ കുറ്റകൃത്യങ്ങൾ ഉണ്ടാകില്ലേ? ആ ചോദ്യമാണ് അക്കാലത്ത് നഗരത്തിലേക്ക് ഏറ്റവും അധികം കുറ്റവാളികളെ സംഭാവന ചെയ്തിരുന്ന ഉദയ കോളനിയിലേക്ക് ഞാൻ എത്തുന്നത്. ഞാൻ അവിടം സന്ദർശിക്കുകയും, അവിടെ കളിച്ചു നടക്കുന്ന കുട്ടികളെ കാണുകയും ചെയ്തപ്പോഴാണ് തിരിച്ചറിഞ്ഞത് ഈ ദൂഷ്യവലയത്തിൽ പെട്ട് ഈ കുട്ടികളും തെറ്റായ പാതത്തിലേക്ക് എത്താൻ അധികം കാലം വേണ്ടി വരില്ല എന്ന്. അവരെ എങ്ങനെ രക്ഷിക്കാം എന്ന ചിന്ത സമാനമനസ്കരെ ഒരുമിച്ച് കൊണ്ട് വരികയും നന്മ എന്ന സംഘടന രൂപീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. എന്നാൽ കോളനിയുമായി ബന്ധപ്പെട്ട് നിരന്തരം എങ്ങനെ പ്രവർത്തിക്കും എന്ന ചിന്ത ഞങ്ങളെ എത്തിച്ചത് അവിടെ കുറെ നാളുകളായി പ്രവർത്തിക്കുന്ന അഗതികളുടെ മാലാഖമാർ എന്ന Sisters of Destitute എന്ന സംഘടനയിലേക്കാണ്. ഹൃദയം കൊണ്ടാണ് അവർ ഞങ്ങളെ വരവേറ്റത്. അവിടെ ഞങ്ങൾ കണ്ടത് വരെ ഊർജസ്വലയായ സിസ്റ്റർ മൃദുലയെയും. സാമാന്യം നല്ല സാമ്പത്തിക ശേഷിയുള്ള കുടുംബത്തിലെ ഏഴ് സഹോദരന്മാരുടെ ഒറ്റ പെങ്ങൾ എന്ന സുഖസൗകര്യങ്ങൾ പിന്നിൽ ഉപേക്ഷിച്ചു അഗതികൾക്കും ദരിദ്രർക്കും വേണ്ടി തന്റെ ജീവിതം ഉഴിഞ്ഞു വച്ച മഹദ്ജന്മം. പിന്നീട് അവിടുത്തെ കുട്ടികളെ ഒരുമിച്ചു കൊണ്ട് വരാനും, രക്ഷിതാക്കളെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാനും വിവിധ സംഘടനകളെ ഇവിടേക്ക് എത്തിക്കാനും മാത്രമല്ല, ഞങ്ങളെ നിരന്തരം കാര്യങ്ങൾ ഓർമ്മിപ്പിക്കാനും ഒക്കെ സിസ്റ്റർ എന്നും മുന്നിൽ തന്നെ ഉണ്ടായിരുന്നു. ആ കോളനിയിൽ നിന്ന് തിരഞ്ഞെടുത്ത 60 കുട്ടികളെ ഞങ്ങൾ പല ക്ലാസ്സുകളിലൂടെ, പരിശീലനത്തിലൂടെ മാറ്റി എടുത്തു. ആറു മാസത്തിന് ശേഷം സ്വന്തം രക്ഷിതാക്കളെ പോലെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഈ കുട്ടികൾ ഷേക്‌സ്സ്പിയറിന്റെ ഇംഗ്ലീഷ് നാടകം അരങ്ങിലെത്തിച്ചു. ഇന്ന് അവരിൽ പലരും വക്കീലന്മാരും TCS ഉൾപ്പെടെ വിവിധ കമ്പനികളിൽ എഞ്ചിനീയർമാരായി ജോലി നോക്കുന്നു. ഒരു പക്ഷേ അവിടെ നിന്ന് തുടങ്ങിയിരിക്കുന്ന പ്രവർത്തനങ്ങളാണ് Student Police Cadet, Our Responsibiltiy to Children, Project HOPE, Child Friendly Police Station തുടങ്ങിയ പദ്ധതികളിലേക്ക് പോകാൻ എന്നെ പ്രേരിപ്പിച്ചത്. സാമൂഹികമായ ഒരു കാഴ്ചപ്പാട് നമ്മുടെ എല്ലാ പ്രവർത്തനത്തിലും ഉണ്ടാകണം എന്ന ബോധം എന്നിൽ ഉണർത്തിയത് സിസ്റ്റർ മൃദുലയെ പോലുള്ളവരുമായുള്ള അടുത്ത ബന്ധമാണ്. അത് കൊണ്ട് തന്നെ സിസ്റ്റർ മൃദുലയുടെ സന്ന്യാസ ജീവിതത്തിന്റെ അമ്പതാം വർഷം ആഘോഷിക്കുന്ന ഈ ദിവസം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. ബഹുമാന്യനായ ചക്യാത്ത് പിതാവിന്റെ ക്ഷണവും കൂടിയായപ്പോൾ ഈ ദിവസത്തിന്റെ മാറ്റ് ഏറെ വർദ്ധിക്കുന്നു. സിസ്റ്റർ മൃദുലയ്ക്ക് ഇനിയും ഏറെകാലം മാനവസേവയ്ക്ക് കഴിയട്ടെ എന്നും, സിസ്റ്ററിന്റെ ത്യാഗോജ്വലമായ ജീവിതം നമുക്കെല്ലാം മാതൃകയാകട്ടെ എന്നും പ്രാർത്ഥിക്കുന്നു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fiotypvijayan%2Fposts%2F552176446268244&show_text=true&width=500" width="500" height="819" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/GyuAYsM2Q3CAO6zJLCxOfl}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-28-14:15:41.jpg
Keywords: പോസ്റ്റ് , വൈറ

18947
Category: 1
Sub Category:
Heading: രണ്ട് മാര്‍പാപ്പമാരുടെ കീഴില്‍ സ്റ്റേറ്റ് സെക്രട്ടറിയായിരിന്ന കർദ്ദിനാൾ ആഞ്ചലോ സോഡാനോ ദിവംഗതനായി
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പയുടെയും കീഴിൽ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായും കർദ്ദിനാൾ കോളേജ് ഡീനായും സേവനമനുഷ്ഠിച്ചിട്ടുള്ള കർദ്ദിനാൾ ആഞ്ചലോ സോഡാനോ അന്തരിച്ചു. 94 വയസ്സായിരിന്നു. റോമിലെ കൊളംബസ് ഹോസ്പിറ്റൽ-ജെമെല്ലിയിൽ കോവിഡ് -19 ബാധയ്ക്കു പിന്നാലെ ന്യുമോണിയയ്ക്കു ചികിത്സയിലായിരിന്നു. ഇന്നലെ വൈകുന്നേരത്തോടെയായിരിന്നു അന്ത്യം. 1991 മുതൽ 2006 വരെ വത്തിക്കാൻ സെക്രട്ടേറിയറ്റിന്റെ അമരത്തും 2005 മുതൽ 2019 കാലഘട്ടത്തില്‍ കർദ്ദിനാൾ കോളേജ് ഡീനുമായും അദ്ദേഹം സേവനം ചെയ്തിരിന്നു. 1927 നവംബർ 23-ന് ഇറ്റാലിയൻ വടക്കൻ പ്രദേശമായ പീഡ്‌മോണ്ടിലെ ഐസോള ഡി ആസ്തിയിൽ ആറ് മക്കളിൽ രണ്ടാമനായാണ് ജനനം. അദ്ദേഹത്തിന്റെ മാതാപിതാക്കളായ ജിയോവാനിയും ഡെൽഫിന സോഡാനോയും ഗ്രാമീണ കുടുംബത്തിൽ നിന്നുള്ളവരായിരിന്നു. 1948 മുതൽ 1963 വരെ മൂന്ന് തവണ ഇറ്റാലിയൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വ്യക്തിയായിരിന്നു പിതാവായ ജിയോവാനി. അസ്തിയിലെ എപ്പിസ്കോപ്പൽ സെമിനാരിയിൽ ചേര്‍ന്ന സോഡാനോ തത്ത്വചിന്തയും ദൈവശാസ്ത്രപരവുമായ പഠനങ്ങൾ പൂർത്തിയാക്കി. തുടർന്ന് റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവകലാശാലയിൽ ദൈവശാസ്ത്രത്തിലും പൊന്തിഫിക്കൽ ലാറ്ററൻ സർവകലാശാലയിൽ കാനൻ നിയമത്തിലും അദ്ദേഹം ബിരുദം നേടി. 1950-ൽ പുരോഹിതനായി അഭിഷിക്തനായി. യൂറോപ്പിലെ സുരക്ഷയും സഹകരണവും സംബന്ധിച്ച കോൺഫറൻസിന്റെ വിദേശകാര്യ മന്ത്രിമാരുടെ യോഗങ്ങൾ ഉൾപ്പെടെ വിവിധ അന്താരാഷ്ട്ര സമ്മേളനങ്ങളിൽ അദ്ദേഹം വത്തിക്കാനെ പ്രതിനിധീകരിച്ചു. 1990 ഡിസംബറിൽ, അദ്ദേഹം പ്രോ-സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി ചുമതലയേറ്റു. കർദിനാളായി നിയമിക്കപ്പെട്ടതിന് പിന്നാലെ 1991 ജൂൺ 29നാണ് അദ്ദേഹം ആദ്യമായി സ്റ്റേറ്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. കര്‍ദ്ദിനാളിന്‍റെ വിയോഗത്തില്‍ ഫ്രാന്‍സിസ് പാപ്പ അനുശോചനം രേഖപ്പെടുത്തി. സംഭാഷണവും അനുരഞ്ജനവും പ്രോത്സാഹിപ്പിച്ചുകൊണ്ട് തീക്ഷ്ണതയോടെ ജനതകളുടെ നന്മയ്ക്കായി സ്വയം സമർപ്പിച്ച വ്യക്തിയായിരിന്നു കർദ്ദിനാൾ ആഞ്ചലോ സോഡാനോയെന്ന് പാപ്പ അനുസ്മരിച്ചു. കൂരിയയയിൽ അദ്ദേഹം തന്റെ ദൗത്യം മാതൃകാപരമായ സമർപ്പണത്തോടെ നിർവഹിച്ചു. എല്ലാ മേഖലകളിലും സുവിശേഷത്തിന്റെ പുളിപ്പ് വ്യാപിപ്പിക്കാനുള്ള ആഗ്രഹത്താൽ സജീവമായി പ്രവര്‍ത്തിച്ച വ്യക്തിയായിരിന്നു അദ്ദേഹം. കര്‍ദ്ദിനാളിന്റെ വിയോഗത്തില്‍ കുടുംബത്തോടും സ്വദേശമായ അസ്തിയിലെ സമൂഹത്തോടും പ്രാര്‍ത്ഥനകള്‍ അറിയിക്കുകയാണെന്നും കർദ്ദിനാളിന്റെ സഹോദരി മരിയയ്ക്ക് ഇന്നു ടെലിഗ്രാമിൽ അയച്ച അനുശോചനത്തില്‍ പാപ്പ കുറിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-28-20:15:22.jpg
Keywords: വത്തിക്കാ

18948
Category: 18
Sub Category:
Heading: സഭയുടെ പ്രേഷിത പ്രവർത്തനങ്ങളുടെ ഹൃദയമാണ് മിഷൻ ലീഗെന്ന് കർദ്ദിനാൾ ജോർജ് ആലഞ്ചേരി
Content: കാക്കനാട്: സഭയുടെ പ്രേഷിത പ്രവർത്തനങ്ങളുടെ ഹൃദയമാണ് ചെറുപുഷ്പ മിഷൻ ലീഗ് എന്നു സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ചെറുപുഷ്പ മിഷൻ ലീഗ് ദേശീയ കൗൺസിൽ യോഗവും 2022-2023 പ്രവർത്തനവർഷത്തിന്റെ ഉദ്ഘാടനവും കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറമ്പിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, ചെറുപുഷ്പ മിഷൻ ലീഗിൽ അംഗത്വം സ്വീകരിച്ചിട്ട് അന്‍പതു വർഷം പൂർത്തിയാക്കിയ ദേശീയ കൗൺസിൽ അംഗങ്ങളെയും പ്ലാറ്റിനം ജൂബിലി ഗാനം തയാറാക്കിയ ബേബി ജോൺ കലയന്താനിയെയും ആദരിച്ചു. സീറോ മലബാർ വൊക്കേഷൻ കമ്മീഷൻ സെക്രട്ടറി റവ. ഡോ. സെ ബാസ്റ്റ്യൻ മുട്ടംതൊട്ടിൽ അന്തർദേശീയ അഡ്-ഹോക് കമ്മറ്റി പ്രസിഡ ഡേവീസ് വല്ലൂരാൻ, കേരള സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, ഈ വർഷത്തെ കുഞ്ഞേട്ടൻ പുരസ്കാര ജേതാവ് തോമസ് ഏറനാട്ട്, ദേശീയ വൈസ് ഡയറക്ടർമാരായ ഫാ. ജോസഫ് മറ്റം, സി സ്റ്റർ ആൻ ഗ്രേയ്സ്, ദേശീയ ജനറൽ സെക്രട്ടറി സുജി പുല്ലുകാട്ട്, ദേശീയ ജനറൽ ഓർഗനൈസർ ജോൺ കൊച്ചുചെറുനിലത്ത് എന്നിവർ പ്രസംഗിച്ചു. കോതമംഗലം രൂപത വികാരി ജനറാളും മിഷൻ ലീഗ് മുൻ ദേശീയ ഡയറക്ടറുമായ റവ.ഡോ. പയസ് മലേക്കണ്ടം ക്ലാസ് നയിച്ചു. ഉച്ചകഴിഞ്ഞ് ന ടന്ന പൊതു ചർച്ചയിൽ അന്തർദേശീയ അഡ്ഹോക്ക് കമ്മറ്റി വൈസ് ഡയറക്ടർ ഫാ. ആന്റണി തെക്കേമുറി മോഡറേറ്ററായിരുന്നു. സമാപന സമ്മേളനത്തിൽ സുപ്രീം കോടതി മുൻ ജഡ്ജിയും മിഷൻ ലീഗിന്റെ ആദ്യത്തെ ദേശീയ പ്രസിഡന്റുമായ ജസ്റ്റീസ് കുര്യൻ ജോസ ഫ് മുഖ്യാതിഥിയായിരുന്നു.
Image: /content_image/India/India-2022-05-29-06:42:34.jpg
Keywords: മിഷന്‍ ലീഗ

18949
Category: 18
Sub Category:
Heading: വല്ലാർപാടം ബസിലിക്കയിൽ വത്തിക്കാൻ പ്രതിനിധിയ്ക്കു ഊഷ്മള സ്വീകരണം നല്‍കി
Content: വല്ലാർപാടം: ദേശീയ മരിയൻ തീർത്ഥാടനകേന്ദ്രമായ വല്ലാർപാടം കാരുണ്യമാതാവിന്റെ ബസിലിക്കയിൽ സന്ദർശനത്തിനെത്തിയ ഇന്ത്യയിലെ അപ്പസ്തോലിക ന്യൂൺഷ്യോയും വത്തിക്കാൻ പ്രതിനിധിയുമായ ആർച്ച്ബിഷപ്പ് ഡോ. ലെയോപോൾദോ ജിറെല്ലിയ്ക്കു ഊഷ്മള സ്വീകരണം നല്‍കി. റോസറി പാർക്കിലെ മംഗളകവാടത്തിൽ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ബസിലിക്ക റെക്ടർ റവ. ഡോ. ആന്റണി വാലുങ്കൽ, അതിരൂപത വികാരി ജനറാൾമാരായ മോ ൺ മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ എബിൻ അറക്കൽ, ബസിലിക്ക സഹവികാരിമാരായ ഫാ. മിഥുൻ ജോസഫ് ചെമ്മായത്ത്, ഫാ. ജോർജ് ജിത്തു വട്ടപ്പിളളി, ഫാ. നിജിൻ ജോസഫ് കാട്ടിപ്പറമ്പിൽ എന്നിവരുടെ നേതൃത്വത്തിൽ വിശ്വാസി സമൂഹം നൂൺഷ്യോയെ സ്വീകരിച്ചു. തുടർന്നു ബസിലിക്കയിൽ ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി നടന്നു. നമ്മൾ പോകുന്നിടത്തെല്ലാം ദൈവസ്നേഹത്തിന്റെ കരുത്തുറ്റ സാക്ഷികളാകണമെന്ന് ഡോ. ലെയോപോൾദോ ആഹ്വാനം ചെയ്തു. മറ്റുള്ളവരോടു കരുതൽ കാണിക്കുന്നതും അവരെ ശുശ്രൂഷിക്കാനായി ഉത്സുകതയോടെ ബദ്ധപ്പെട്ടിറങ്ങുന്നതും ക്രൈസ്തവന്റെ അടയാളമാണെന്ന് പരിശുദ്ധ മാതാവിന്റെ മാതൃക ചൂണ്ടിക്കാട്ടി ഫ്രാൻസിസ് പാപ്പാ നമ്മെ ഓർമിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് ഷെക്കെയ്ന സ്റ്റുഡിയോയില്‍ കാരിസ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഭാരത കരിസ്മാറ്റിക് നവീകരണത്തിന്റെ ഗോള്‍ഡന്‍ ജൂബിലി കണ്‍വെന്‍ഷനില്‍ ആർച്ച്ബിഷപ്പ് ഡോ. ലെയോപോൾദോ പങ്കെടുക്കും.
Image: /content_image/India/India-2022-05-29-07:47:19.jpg
Keywords: വല്ലാര്‍