Contents

Displaying 18561-18570 of 25073 results.
Content: 18950
Category: 18
Sub Category:
Heading: സര്‍ക്കാരിനും സമുദായ വിരുദ്ധര്‍ക്കും താക്കീതുമായി കോടഞ്ചേരിയില്‍ സമുദായ സംരക്ഷണ റാലി
Content: തിരുവമ്പാടി: ക്രൈസ്തവര്‍ സര്‍ക്കാരില്‍ നിന്നും തീവ്രനിലപാടുകരില്‍ നിന്നും നേരിടുന്ന വെല്ലുവിളികളെ ചൂണ്ടിക്കാണിച്ച് കോടഞ്ചേരിയില്‍ സമുദായ സംരക്ഷണ റാലി. താമരശ്ശേരി രൂപതയിലെ വിവിധ ക്രൈസ്തവ സംഘടനകളുടെ സംയുകത ആഭിമുഖ്യത്തില്‍ നടന്ന റാലിയില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങളാണ് അണിചേര്‍ന്നത്. ക്രൈസ്തവർക്കെതിരായ പ്രതിലോമശക്തികൾക്കെതിരെ ഒറ്റക്കെട്ടായി നേരിടുമെന്നും സമുദായം ഒരുമിച്ച് നിൽക്കാൻ നിർബന്ധിക്കപ്പെടുകയാണെന്നും മാർ പോൾ ചിറ്റിലപ്പള്ളി നഗറിൽ നടന്ന പൊതുസമ്മേളന പരിപാടി ഉദ്ഘാടനം ചെയ്ത താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. സര്‍ക്കാരിനും മറ്റ് സമുദായങ്ങള്‍ക്കും റാലി വലിയ സൂചനയാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താമരശേരി രൂപത എകെസിസി പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പിൽ അധ്യക്ഷ വഹിച്ചു. ക്രൈസ്തവരുടെ സഹായത്താൽ വളർന്നവർ ഇപ്പോൾ സമുദായത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ സീറോ മലബാർ സഭ വക്താവ് കൂടിയായ ഡോ. ചാക്കോ കാളംപറമ്പിൽ പറഞ്ഞു. കേരളത്തെ ആറാം നൂറ്റാണ്ടിലേക്കോ ഏഴാം നൂറ്റാണ്ടിലേക്കോ കൊണ്ടു പോകാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും ക്രൈസ്തവരെ വെല്ലുവിളിക്കുന്നവരുടെ മുന്നിൽ തലകുനിക്കില്ലായെന്നും അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ പറഞ്ഞു. പൊളിറ്റിക്കൽ ഇസ്ലാമിന്റെ മതരാഷ്ട്ര തീവ്രവാദത്തെ നേരിടും. ക്രൈസ്തവർക്കെതിരെ പ്രവർത്തിക്കുന്നവർക്ക് തെരഞ്ഞെടുപ്പിൽ കാണിച്ച് കൊടുക്കണമെന്നും രാഷ്ട്രീയ കേരളത്തിന്റെ ഭാവി തീരുമാനിക്കുന്ന കൂട്ടായ്മയായി ക്രൈസ്തവർ മാറണമെന്നും ജസ്റ്റിൻ പള്ളിവാതുക്കൽ ആഹ്വാനം ചെയ്തു. രൂപത ചാൻസലർ ഫാ. ബെന്നി മുണ്ടനാട്ട്, ഫാ. ജോൺസൺ തെക്കടിയിൽ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് ബിജു പറയനിലം, ഇൻഫാം രൂപത പ്രസിഡന്റ് അഗസ്റ്റിൻ പുളിക്കണ്ടത്തിൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ബെന്നി ലൂക്കോസ്, രൂപത മാതൃ വേദി പ്രസിഡന്റ് ലിസി കുട്ടിയാനിക്കൽ, സംഘാടക സമിതി ജനറൽ കൺവീനർ സജി കരോട്ട്, ചെയർമാൻ ഫാ. സബിൻ തൂമുള്ളിൽ, പ്രോ ലൈഫ് രൂപത പ്രസിഡന്റ് സജീവ് പുരയിടത്തിൽ, കെസിവൈഎം രൂപത പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ, സംഘാടക സമിതി രക്ഷാധികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ എന്നിവർ പ്രസംഗിച്ചു. ബസ് സ്റ്റാൻഡ് പരിസരത്തു നിന്നാരംഭിച്ച റാലിയിൽ അനേകരാണ് അണിചേർന്നത്. ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ റാലി ഫ്ളാഗ് ഓഫ് ചെയ്തു. ഡോ.ചാക്കോ കാളംപറമ്പിൽ, അഗസ്റ്റിൻ പുളിക്കകണ്ടം, സജി കരോട്ട് എന്നിവർ പതാക ഏറ്റുവാങ്ങി. ഫാ.സബിൻ തൂമുള്ളിൽ, ഫാ. മെൽവിൻ വെള്ളക്കാകുടിയിൽ, ബേബി പെരുമാലിൽ, അഭിലാഷ് കുടിപാറ, സജീവ് പുരയിടത്തിൽ ട്രീസ ഞെരളക്കാട്ട്, ഷാജി കണ്ടത്തിൽ, ലിസി കുട്ടിയാനിക്കൽ, അഡ്വ. ജസ്റ്റിൻ പള്ളി വാതുക്കൽ, അമൽ സിറിയക്, അഡ്വ.ബിജു പറയനിലം, രാജീവ് കൊച്ചുപറമ്പിൽ എന്നിവർ നേതൃത്വം നൽകി.
Image: /content_image/India/India-2022-05-29-07:41:32.jpg
Keywords: സമുദായ
Content: 18951
Category: 1
Sub Category:
Heading: ഭാരതത്തിൽ നിന്നടക്കം 21 പുതിയ കർദ്ദിനാളുമാരെ പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാൻ സിറ്റി: ഭാരതത്തിൽ നിന്നടക്കം 21 പുതിയ കർദ്ദിനാളുമാരെ പുതുതായി പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ. ഇതിനുള്ള കണ്‍സിസ്റ്ററി ഓഗസ്റ്റ് 27ന് വത്തിക്കാനില്‍ വിളിച്ചു കൂട്ടുമെന്ന് പറഞ്ഞു. ഇന്നലെ മെയ് 29-ന് ത്രികാല പ്രാർത്ഥന ചൊല്ലിയ ശേഷം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിനു അഭിമുഖമായി നിൽക്കുന്ന ജനാലയിൽ നിന്നാണ് പാപ്പ ഇക്കാര്യം അറിയിച്ചത്. ഗോവ ആൻഡ് ദാമൻ ആർച്ച് ബിഷപ്പ് ഫിലിപ് നേരി ഫെറാവോ, ഹൈദരാബാദ് ആർച്ച് ബിഷപ്പ് അന്തോണി പുല എന്നിവരാണ് പാപ്പ പ്രഖ്യാപിച്ച ഭാരതത്തിൽ നിന്നുള്ള കർദ്ദിനാളുമാർ. യുകെ, സൗത്ത് കൊറിയ, സ്പെയിൻ, ഫ്രാൻസ്, ബ്രസീൽ, സിംഗപ്പൂർ, ഈസ്റ്റ് ടിമൂർ, പരാഗ്വേ, സിംഗപ്പൂർ, മംഗോളിയ, കൊളംബിയ, യുഎസ്എ, ഇറ്റലി, ഘാന, ബെൽജിയം തുടങ്ങീയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ള കർദ്ദിനാളുമാർ. ആര്‍ച്ച് ബിഷപ്പുമാരായ ആർതർ റോച്ച് (യുകെ ), ലാസറോ യു ഹ്യൂങ് സിക് (സൗത്ത് കൊറിയ), ഫെർണാണ്ടോ വെർഗെസ് അൽസാഗ (സ്പെയിൻ വത്തിക്കാൻ കൂരിയ), ജീൻ മാർക്ക് അവെലിൻ (ഫ്രാൻസ്), ലെയനാർദോ ഉൾറിക്ക് സ്റ്റൈനർ (ബ്രസീൽ), വിർജീലി യോ ദ സിൽവ (ഈസ്റ്റ് ടിമൂർ), ജോർജ് ഹെന്റി കർവയാൽ (കൊളംബിയ), അറിഗോ മീലിയോ (ഇറ്റലി), പൗളോ ചെസാർ കോസ്റ്റ (ബ്രസീൽ), വില്യം ഗോ സെങ് ചെയ് (സിംഗപ്പൂർ), അഡൽബെർത്തോ മർത്തീനസ് ഫ്ലോറെസ് (പരാഗ്വേ), ജോർജോ മരെങ്ഗോ (മംഗോളിയ), ബിഷപ്പുമാരായ പീറ്റർ ഒക്പലേക്കെ (നൈജീരിയ), റോബർട്ട് വാൾട്ടർ മക്എ റോയി (യുഎസ്എ), ഓസ്കാർ കന്തോനി (ഇറ്റലി), റിച്ചാഡ് കൂയിയ ബാവോബർ (ഘാന), എമരിറ്റസ് ബിഷപ്പ് ലൂക്കാസ് വാൻ ലൂയ് (ബെൽജിയം), പ്രഫ. ഡോ. ജാൻ ഫ്രാങ്കോ ഗിർലാന്ത എസ്.ജെ. (ഇറ്റലി), മോൺ. ഫോർത്തുനാത്തോ ഫെസ് (ഇറ്റലി) എന്നിവരാണ് മറ്റ് പുതിയ കർദ്ദിനാളുമാർ.
Image: /content_image/News/News-2022-05-30-07:17:16.jpg
Keywords: പുതിയ
Content: 18952
Category: 18
Sub Category:
Heading: ഭാരത കത്തോലിക്ക സഭ നന്മകളാൽ സമ്പന്നം: അപ്പസ്തോലിക് ന്യൂണ്‍ഷോ
Content: കൊച്ചി: ഇന്ത്യയിലെ കത്തോലിക്ക സഭ നന്മകളാൽ സമ്പന്നമെന്ന് ഇന്ത്യയിലെ അപ്പസ്തോലിക ന്യൂണ്‍ഷോയും വത്തിക്കാൻ പ്രതിനിധിയുമായ ആർച്ച്ബിഷപ്പ് ഡോ. ലെയോപോൾദോ ജിറെല്ലി. വരാപ്പുഴ അതിരൂപതയിൽ വിശ്വാസപരിശീലന വർഷത്തിനു തുടക്കംകുറിച്ചു സംഘടിപ്പിച്ച ഡിഡാക്കേ 2022 മതാധ്യാപക കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടുത്തെ കത്തോലിക്കാ വിശ്വാസപരിശീലനരംഗം തന്നെ അദ്ഭുത പ്പെടുത്തുന്നുവെന്നും വെല്ലുവിളികൾ നിറഞ്ഞ മതബോധന രംഗത്ത് പ്രവർത്തിക്കുന്ന അധ്യാപകരെയും വൈദികരെയും അഭിനന്ദിക്കുന്നുവെന്നും ആർച്ച്ബിഷപ്പ് കൂട്ടിച്ചേർത്തു. വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മതാധ്യാപക സംഗമം ഉദ്ഘാടനം ചെയ്തു. എറണാകുളം പാപ്പാളി ഹാളിൽ നടന്ന യോഗത്തിൽ ഫാ. വിൻസെന്റ് വാര്യത്ത് ക്ലാസുകൾക്ക് നേതൃത്വം നൽകി. മതബോധന ഡയറക്ടർ ഫാ. വിൻസെന്റ് നടുവിലേപ്പറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കെആർഎൽസിബിസി മതബോധന കമ്മിഷൻ ഡയറക്ടർ ഫാ. മാത്യു പുതിയാത്ത്, വരാപ്പുഴ അതിരൂപത അസി. ഡയറക്ടർ ഫാ. ജോബി ആലപ്പാട്ട്, കമ്മീഷൻ സെക്രട്ടറി എൻ.വി. ജോസ്, ജൂഡ് സി. വർഗീസ് എന്നിവർ പ്രസംഗിച്ചു. 25 വർഷം പൂർത്തിയാക്കിയ മതാധ്യാപകരെ യോഗത്തിൽ ആദരിച്ചു. വിവിധ തലങ്ങളിൽ ബഹുമതികൾ നേടിയ വരാപ്പുഴ അതിരൂപതയിലെ മതാധ്യാപകർക്കും വിദ്യാർത്ഥികൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു.
Image: /content_image/India/India-2022-05-30-07:36:40.jpg
Keywords: ഭാരത
Content: 18953
Category: 18
Sub Category:
Heading: ആഴമേറിയ ദൈവവിശ്വാസവും സഹോദര സ്നേഹവും കുടുംബബന്ധങ്ങളെ ഊഷ്മളമാക്കുന്നു: മാർ ജോസഫ് കല്ലറങ്ങാട്ട്
Content: പാലാ: ആഴമേറിയ ദൈവവിശ്വാസവും സഹോദരങ്ങളോടുള്ള സ്നേ ഹവുമാണ് കുടുംബബന്ധങ്ങളെ ഊഷ്മളമാക്കുന്നതെന്നു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത ഫാമിലി അപ്പോസ്റ്റലേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആഴമേറിയ ദൈവാനുഭവത്തിൽ ജീവിക്കുന്ന ക്രൈസ്തവർ ഒരിക്കലും തിന്മയുടെ പാതകൾ തെരഞ്ഞെടുക്കുകയില്ല. തലമുറകളായി കൈമാറ്റം ചെയ്യപ്പെട്ടു കിട്ടിയിരിക്കുന്ന ദൈവവിശ്വാസം ജീവിതത്തിലെ ഏറ്റവും വലിയ സ്വത്തായി പരി ഗണിച്ച് ജീവിക്കേണ്ടവരാണ് ക്രൈസ്തവരെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസമേഖലയിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ ധൈര്യപൂർവം തരണം ചെയ്ത് ജീവിക്കുന്നതിനു മക്കളെ പ്രാപ്തരാക്കാൻ മാതാപിതാക്കൾ പ്രതിജ്ഞാബദ്ധരാണന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ രൂപതയിലെ പിതൃവേദിയുടെയും മാതൃവേദിയുടെയും പ്രോ ലൈഫ് സമിതിയുടെയും നേതൃത്വത്തിൽ നടന്ന കുടുംബസംഗമത്തിൽ രൂപത വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് കത്തീഡ്രൽ വികാരി ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, ഫാമിലി അപ്പോസ്റ്റലേറ്റ് ഡയറക്ടർ റവ. ഡോ. ജോസഫ് കുറ്റിയാങ്കൽ, പിതൃവേദി പ്രസിഡന്റ് ജോസഫ് വടക്കേൽ, മാതൃവേദി പ്രസിഡന്റ് സിജി ലൂക്സൺ പടന്നമാക്കൽ, പ്രോലൈഫ് സമിതി പ്രസിഡന്റ് മാത്യു എം. കുര്യാക്കോസ് എ ന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-05-30-07:56:19.jpg
Keywords: കല്ലറ
Content: 18954
Category: 13
Sub Category:
Heading: ദളിത് സമൂഹത്തിൽ നിന്ന് കർദ്ദിനാൾ പദവിയിലേക്ക്: ആർച്ച് ബിഷപ്പ് അന്തോണി പൂള ശ്രദ്ധ നേടുന്നു
Content: വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് പാപ്പ പുതുതായി പ്രഖ്യാപിച്ച കർദ്ദിനാളുമാരുടെ നിരയിലേക്ക് ഇതാദ്യമായി ദളിത് വിഭാഗത്തിൽപെട്ട ആർച്ച് ബിഷപ്പും. ഇന്ത്യയിൽ നിന്ന് രണ്ട് പേർക്കാണ് ഇത്തവണ കർദ്ദിനാൾ പദവി ലഭിക്കുന്നത്. ഇതിൽ ഹൈദരാബാദ് ആർച്ചുബിഷപ്പ് അന്തോണി പൂളയാണ് ദളിത് വിഭാഗത്തിൽപ്പെട്ട വ്യക്തി. സമൂഹം മാറ്റി നിർത്തുന്നവരോട് ഫ്രാൻസിസ് മാർപാപ്പ കാണിക്കുന്ന സ്നേഹത്തിന്റെ ഉദാഹരണമായി അദ്ദേഹത്തിന്റെ നിയമനം മാറിയിരിക്കുകയാണെന്ന് നിരവധി പേർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ആന്ധ്രപ്രദേശിലെ കുർണൂൽ രൂപതയിൽ ജനിച്ച 61 വയസ്സുകാരനായ അന്തോണി പൂള പന്ത്രണ്ട് വർഷത്തോളമാണ് രൂപതയെ നയിച്ചത്. ഇതിനുശേഷമാണ് ഹൈദരാബാദ് അതിരൂപതയെ നയിക്കാൻ ഫ്രാൻസിസ് മാർപാപ്പയെ തെരഞ്ഞെടുക്കുന്നത്. തമിഴ്നാട്ടിലെ 18 രൂപതകളിൽ ഒരു ദളിത് മെത്രാൻ മാത്രമേ ഉള്ളുവെന്ന് ചൂണ്ടിക്കാട്ടി അടുത്തിടെ വിശ്വാസികൾ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് ദളിത് വിഭാഗത്തിൽ നിന്ന് ഒരാളെ സഭയുടെ കർദ്ദിനാളുമാരുടെ പട്ടികയിലേക്ക് പാപ്പ ഉയർത്തുന്നത്. കർദ്ദിനാൾ പദവിയിലെത്താൻ യോഗ്യതയിലെങ്കിലും, എളിമയോടെ കൂടി ദൈവത്തിന്റെ പദ്ധതി താൻ സ്വീകരിക്കുകയാണെന്ന് നിയുക്ത കർദ്ദിനാൾ ഏഷ്യാ ന്യൂസിനോട് പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പ തന്നിൽ വിശ്വാസമർപ്പിച്ചതിൽ അദ്ദേഹം നന്ദി പറഞ്ഞു. താൻ ഒരു ദളിത് വിഭാഗത്തിൽ നിന്നുള്ള ആളായതിനാൽ, നിയമനം ദളിത് കത്തോലിക്കർക്കും, ഭാരത കത്തോലിക്കാ സഭയ്ക്കും സന്തോഷ വാർത്തയാണെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ കത്തോലിക്ക ജനസംഖ്യയിലെ ദളിതർക്ക് വലിയ സന്തോഷവാർത്തയാണ് ഇതെന്ന് ദളിത് ആക്ടിവിസ്റ്റും ജസ്യൂട്ട് വൈദികനുമായ എ എക്സ് ജെ ബോസ്കോ പറഞ്ഞു. എല്ലാവരെയും ശ്രവിക്കുന്ന ഒരു സിനഡൽ സഭയാണ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടത്. ഇതോടുകൂടി വർഷങ്ങൾ നീണ്ട പോരാട്ടത്തിനുശേഷം തങ്ങളുടെ ശബ്ദവും സഭ കേട്ടുവെന്ന് ദളിത് വിശ്വാസികൾക്ക് കരുതാമെന്ന് അദ്ദേഹം വിശദീകരിച്ചു. ഗോവ- ദാമൻ അതിരൂപതയെ 2003 മുതൽ നയിക്കുന്ന 69 വയസ്സുള്ള ആർച്ച് ബിഷപ്പ് ഫിലിപ്പ് നേരിയാണ് കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ മെത്രാൻ.
Image: /content_image/News/News-2022-05-30-13:24:33.jpg
Keywords: ദളിത
Content: 18955
Category: 10
Sub Category:
Heading: പാപം വരുത്തിവെക്കുന്ന തിന്മയേക്കുറിച്ച് തിരിച്ചറിയണം: ഭൂതോച്ചാടകനായ സ്പാനിഷ് വൈദികന്റെ മുന്നറിയിപ്പ്
Content: വത്തിക്കാൻ സിറ്റി: മാരകമായ പാപം പിശാച് ബാധയേക്കാള്‍ ഗൗരവമേറിയതാണെന്നും, അത് നമ്മുടെ നിത്യനാശത്തിന് കാരണമായേക്കാമെന്നും പാപം വരുത്തിവെക്കുന്ന തിന്മയേക്കുറിച്ച് തിരിച്ചറിയേണ്ടതുണ്ടെന്നും പ്രമുഖ ഭൂതോച്ചാടകനായ കത്തോലിക്ക വൈദികന്റെ മുന്നറിയിപ്പ്. ഓണ്‍ലൈന്‍ വാര്‍ത്താമാധ്യമമായ എ.സി.ഐ പ്രെന്‍സാക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്പെയിനിലെ പ്ലാസെന്‍സിയ രൂപതയിലെ ഭൂതോച്ചാടക മിനിസ്ട്രിയുടെ ചുമതലക്കാരനായ ഫാ. ഫ്രാന്‍സിസ്കോ ടോറസ് റൂയിസ് ഈ മുന്നറിയിപ്പ് നല്‍കിയത്. പാപത്തില്‍ ജീവിക്കുന്നതിനേക്കാള്‍ പലപ്പോഴും നമ്മെ ഭയപ്പെടുത്തുന്നത് പിശാച് ബാധയാണെന്നും, ശാരീരികമായും, ജഡികമായ കണ്ണുകളാലും അത് അനുഭവിച്ചറിയുവാന്‍ നമുക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പാപത്തിന്റെ പരിണിത ഫലം നമ്മള്‍ അറിയാറില്ല. പലപ്പോഴും അത് നമുക്ക് വരുത്തിവെക്കുന്ന തിന്മയേക്കുറിച്ച് അറിയാതെയാണ് നമ്മള്‍ പാപം ചെയ്യുന്നതെന്നും പറഞ്ഞ ഫാ. ഫ്രാന്‍സിസ്കോ നമ്മുടെ ആത്മാവിനാണ് പാപം കേടുവരുത്തുകയെന്നും, അത് നമുക്ക് ശാരീരികമായി കാണുവാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു. നമ്മള്‍ കാണുന്നതും, അനുഭവിക്കുന്നതും ഒരു പക്ഷേ പാപം നമ്മളില്‍ ഉണ്ടാക്കുന്ന ആത്മീയ നാശത്തിന്റെ അനന്തരഫലങ്ങള്‍ ആയിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. പൈശാചികബാധ അല്ലെങ്കില്‍ പൈശാചിക ബാധയുള്ള വീട് നമ്മളെ പാപത്തില്‍ ജീവിക്കുന്നതിനേക്കാള്‍ കൂടുതലായി ഭയപ്പെടുത്തും. പാപത്തില്‍ ജീവിക്കുക എന്നത് അതിലും കൂടുതല്‍ ഭയപ്പെടേണ്ടതാണെന്ന്‍ നമുക്ക് അറിയാത്തതാണ് അതിന്റെ കാരണമെന്നും ഫാ. ഫ്രാന്‍സെസ്കോ പറയുന്നു. ദൈവകൃപയിലും പ്രാര്‍ത്ഥനയിലും, കൂദാശകളിലും ജീവിക്കുന്ന ഒരുവന് പിശാച് ബാധ യാതൊരു ദോഷവും വരുത്തില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Image: /content_image/News/News-2022-05-30-19:03:22.jpg
Keywords: പിശാച്
Content: 18956
Category: 13
Sub Category:
Heading: രക്തസാക്ഷിയായ ലുയീജി ലെൻസിനിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു
Content: വത്തിക്കാന്‍ സിറ്റി: ഇറ്റലിയിലെ ഇടതുപക്ഷ പോരാളികൾ വധിച്ച രക്തസാക്ഷിയായ ലുയീജി ലെൻസിനിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഇറ്റലിയിലെ തന്നെ മോദെന പട്ടണത്തിലെ കത്തീഡ്രൽ ദേവാലയത്തിൽ ശനിയാഴ്‌ച (28/05/22) വൈകുന്നേരമായിരുന്നു വാഴ്ത്തപ്പെട്ടപദ പ്രഖ്യാപനം നടന്നത്. പാപ്പയെ പ്രതിനിധാനം ചെയ്തുകൊണ്ട് വിശുദ്ധരുടെ നാമകരണ നടപടികൾക്കായുള്ള സംഘത്തിന്റെ അധ്യക്ഷൻ കർദ്ദിനാൾ മർചേല്ലൊ സെമെറാരോ തിരുക്കർമ്മത്തിൽ മുഖ്യകാർമ്മികത്വം വഹിച്ചു. 1881 മെയ് 28-നു ഇറ്റലിയിലെ എമീലിയ റൊമാഞ്ഞൊ പ്രദേശത്തെ ഫ്യുമാൽബൊ എന്ന സ്ഥലത്തായിരിന്നു ലുയീജി ലെൻത്സീനിയുടെ ജനനം. പഠനത്തിൽ സമർത്ഥനായിരുന്ന അദ്ദേഹം വൈദികനാകണം എന്ന ആഗ്രഹപൂർത്തീകരണത്തിനായി സെമിനാരിയിൽ ചേർന്നു. തത്വശാസ്ത്ര ദൈവശാസ്ത്ര പഠനാന്തരം 1904 മാർച്ച് 19-ന്, വിശുദ്ധ യൗസേപ്പിതാവിൻറെ തിരുന്നാൾദിനത്തിൽ പൗരോഹിത്യം സ്വീകരിച്ചു. ഇടവകയിൽ അജപാലന ശുശ്രൂഷ ആരംഭിച്ച അദ്ദേഹത്തിന്, കത്തോലിക്കാവിശ്വാസത്തെ അപകടകരമാം വിധം ബാധിച്ചുകൊണ്ടിരുന്ന ഇടതുപക്ഷ രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക സിദ്ധാന്തവുമായി തുടക്കം മുതൽ തന്നെ ഏറ്റുമുട്ടേണ്ടി വന്നു. സോഷ്യലിസ്റ്റ് സിദ്ധാന്തത്തിനെതിരെ ശക്തമായി രംഗത്തിറങ്ങിയ ലുയീജി കമ്മ്യൂണിസ്റ്റ് പോരാളികളുടെ കണ്ണിലെ കരടായി മാറി. രണ്ടാം ലോകമഹായുദ്ധാനന്തര കാലഘട്ടത്തിൽ ജർമ്മനിയുടെ നാസിസത്തെയും ഇറ്റലിയുടെ ഫാസിസത്തെയും ചെറുത്തിരുന്ന കമ്മ്യൂണിസ്റ്റ് പോരാളികൾ, ലുയീജിയെ വധിക്കുകയെന്ന ലക്ഷ്യത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്തു. യുദ്ധകാലത്ത് സഹായം ആവശ്യമുള്ള എല്ലാവർക്കും താങ്ങായി നിന്ന വൈദികനായിരിന്നു അദ്ദേഹം. രോഗിയായ ഒരു ഇടവകക്കാരന് സഹായം ആവശ്യമുണ്ടെന്ന വ്യാജേന, 1945 ജൂലൈ 21-ന് രാത്രിയിൽ ഈ പോരാളികൾ ഫാ. ലുയീജിയെ സമീപിച്ചു. അവരുടെ ചതി മനസ്സിലാക്കിയെങ്കിലും അവർ അദ്ദേഹത്തെ പിടികൂടി പള്ളിയിൽ നിന്ന് അല്പം അകലെയുള്ള ഒരു പ്രദേശത്തുകൊണ്ടു പോയി മർദ്ദിക്കുകയും അവസാനം വെടിവെച്ചു കൊലപ്പെടുത്തുകയുമായിരിന്നു. 2011 ജൂൺ 8-നാണ് ഫാ. ലുയീജി ലെൻസിനിയുടെ നാമകരണ നടപടികൾ രൂപതാതലത്തിൽ ആരംഭിച്ചത്.
Image: /content_image/News/News-2022-05-30-21:52:48.jpg
Keywords: രക്തസാക്ഷി
Content: 18957
Category: 18
Sub Category:
Heading: നേഴ്സുമാരുടെ സേവനം വിലമതിക്കാനാകാത്തത്: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
Content: കൊച്ചി: കാത്തലിക് നേഴ്സസ് ഗിൽഡ് ഓഫ് ഇന്ത്യ കേരള റീജണൽ ലീഡേഴ്സ് മീറ്റ് പാലാരിവട്ടം പിഒസിയിൽ സംഘടിപ്പിച്ചു. സീറോമലബാർസഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. സങ്കീർണമായ കാലഘട്ടത്തിൽ നിർഭയരായി സേവനം ചെയ്ത നേഴ്സുമാർ പൊതുജനങ്ങൾക്ക് ആത്മവിശ്വാസം പകർന്നെന്നും നേഴ്സുമാരുടെ സേവനം അക്കാരണത്താൽ തന്നെ വിലമതിക്കാൻ കഴിയാത്തതാണെന്നും അദ്ദേഹം പറഞ്ഞു. സിഎൻജിഐ കേരള റീജണൽ എക്ലേസിയാസ്റ്റിക്കൽ അഡ്വൈസർ ഫാ. ജയിംസ് പി. കുന്നത്ത് അധ്യക്ഷത വഹിച്ചു. 30 കത്തോലിക്കാ രൂപതകളിൽനിന്നുള്ള ഭാരവാഹി കളും വിവിധ ആശുപത്രികളിലെ സംഘടനാ നേതാക്കളും പങ്കെടുത്ത യോഗത്തിൽ കെസിബിസി ഹെൽത്ത് കമ്മീഷൻ സെക്രട്ടറി സിസ്റ്റർ ലില്ലീസാ മുഖ്യ പ്രഭാഷണം നടത്തി. ഹെൽത്ത് കമ്മീഷൻ മുൻ സെക്രട്ടറി ഫാ. സൈമൺ പള്ളുപേട്ട, പ്രസിഡന്റ് സിസ്റ്റർ സോണിയാ സെബാസ്റ്റ്യൻ, സെക്രട്ടറി ജോസി കെ. ജോർജ് എന്നിവർ പ്രസംഗിച്ചു. ക ണ്ണൂർ രൂപതയെ മികച്ച സിഎൻജിഐ രൂപതയായും മികച്ച യൂണിറ്റായി ആലപ്പുഴ സ ഹൃദയ ഹോസ്പിറ്റലും മികച്ച പ്രവർത്തകനായി ചങ്ങനാശേരി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലെ ജോസി കെ. ജോർജിനെയും തെരഞ്ഞെടുത്തു.
Image: /content_image/India/India-2022-05-31-10:59:58.jpg
Keywords: നേഴ്സ
Content: 18958
Category: 1
Sub Category:
Heading: ലോക വയോജന ദിനത്തിൽ പ്രായമായവരെ സന്ദർശിച്ചാൽ ദണ്ഡവിമോചനം പ്രഖ്യാപിച്ച് വത്തിക്കാൻ
Content: വത്തിക്കാന്‍ സിറ്റി: ലോക വയോജന ദിനത്തിൽ പ്രായമായവരെ സന്ദർശിച്ചാൽ പൂർണ ദണ്ഡവിമോചനം നേടാമെന്ന് വത്തിക്കാൻ തിങ്കളാഴ്ച പ്രഖ്യാപിച്ചു. അപ്പസ്തോലിക പെനിടെന്ന്ഷറിയിൽ നിന്നാണ് ഡിക്രിയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ജൂലൈ 24നാണ് ലോക വയോജന ദിനം. പ്രായമായവരെ അവർ ആയിരിക്കുന്ന സ്ഥലങ്ങളിൽ എത്തി സന്ദർശിക്കുകയോ, അതല്ലായെങ്കിൽ ഓൺലൈനിലൂടെ അവരെ കാണുകയോ ചെയ്യാം. ലോക വയോജന ദിനത്തോട് അനുബന്ധിച്ച് ഫ്രാൻസിസ് മാർപാപ്പ അർപ്പിക്കുന്ന തിരുകർമ്മങ്ങളിലോ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന മറ്റ് തിരുകർമ്മങ്ങളിലോ ഭാഗഭാക്കായാലും ദണ്ഡവിമോചനം നേടാൻ സാധിക്കും. ചെയ്തുപോയ പാപങ്ങളുടെ താൽക്കാലികശിക്ഷ പൂർണ്ണമായോ അഥവാ ഭാഗികമായോ ഇളച്ചുകൊടുക്കുന്നതിനാണ് ദണ്ഡവിമോചനം എന്നു പറയുന്നത്. കുമ്പസാരിക്കുക, വിശുദ്ധ കുർബാന സ്വീകരിക്കുക, മാർപാപ്പയുടെ നിയോഗത്തിന് വേണ്ടി പ്രാർത്ഥിക്കുക തുടങ്ങിയ നിബന്ധനങ്ങൾ പാലിച്ചാൽ ദണ്ഡവിമോചനം ലഭിക്കും. അപ്പസ്തോലിക പെനിന്റെഷറിയുടെ മേജർ പെനിന്റെഷറി പദവി വഹിക്കുന്ന കർദ്ദിനാൾ മൗരോ പിയാസൻസയും, റീജന്റായ ഫാ. ക്രിസ്റ്റോഫ് നൈക്കലുമാണ് ഡിക്രിയിൽ ഒപ്പുവച്ചിരിക്കുന്നത്. അനാരോഗ്യം ഉള്ള പ്രായമായവർക്കും, വീടുകളിൽ നിന്ന് പുറത്തു പോകാൻ പറ്റാത്തവർക്കും മാർപാപ്പയുടെ തിരുക്കർമ്മങ്ങളിലോ, അന്നേ ദിവസം നടക്കുന്ന മറ്റു തിരുക്കർമ്മങ്ങളിലോ പങ്കെടുത്ത് തങ്ങളുടെ പ്രാർത്ഥനകളും, വേദനകളും കാരുണ്യവാനായ ദൈവത്തിന് സമർപ്പിക്കാൻ സാധിച്ചാൽ ദണ്ഡവിമോചനം നേടാൻ സാധിക്കുമെന്ന് ഡിക്രിയിൽ പറയുന്നു. ഇതിനുവേണ്ടി പാപത്തിൽ നിന്ന് വിട്ടുനിൽക്കുകയും, സാഹചര്യം ഒത്തു വരുമ്പോൾ ദണ്ഡവിമോചനം നേടാൻ വേണ്ടി ചെയ്യേണ്ട മൂന്ന് നിബന്ധനകൾ പാലിക്കുകയും ചെയ്യണം. വയോധികർക്കായുള്ള ദിനാചരണം സഭയിൽ ആരംഭിക്കുന്ന വിവരം കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് പാപ്പ പ്രഖ്യാപിച്ചത്. അതിന്‍പ്രകാരം കഴിഞ്ഞ വർഷം ജൂലൈ 25നാണ് വയോധികരുടെ പ്രഥമ ദിനം സഭയിൽ ആചരിച്ചത്. യേശുവിന്റെ മുത്തശ്ശി മുത്തശ്ശന്മാരും കന്യാമറിയത്തിന്റെ മാതാപിതാക്കളുമായ വിശുദ്ധ യോവാക്കിം- അന്ന ദമ്പതികളുടെ തിരുനാളിനോട് അടുത്തുവരുന്ന ജൂലൈയിലെ നാലാം ഞായറാഴ്ചയാണ് ദിനാചരണത്തിനായി പാപ്പ തിരഞ്ഞെടുത്തത്. "വാര്‍ധക്യത്തിലും അവര്‍ ഫലംപുറപ്പെടുവിക്കും; അവര്‍ എന്നും ഇലചൂടി പുഷ്‌ടിയോടെ നില്‍ക്കും," എന്ന സങ്കീർത്തന പുസ്തകത്തിലെ 92:15 വാക്യം ആണ് ഈ വർഷത്തെ ദിനാചരണത്തിന്റെ ആപ്തവാക്യം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-31-11:30:16.jpg
Keywords: വയോജന
Content: 18959
Category: 1
Sub Category:
Heading: കാനഡയിലെ പ്രഥമ ക്നാനായ കത്തോലിക്കാ ദേവാലയം കൂദാശ ചെയ്തു
Content: ''സൈന്യങ്ങളുടെ കർത്താവേ, അങ്ങയുടെ വാസ സ്ഥലം എത്ര മനോഹരം, അന്യ സ്ഥലത്ത് ആയിരം ദിവസത്തേക്കാൾ അങ്ങയുടെ സന്നിധിയിൽ ഒരു ദിവസം ആയിരിക്കുന്നത് എത്ര അഭികാമ്യം'' എന്ന സങ്കീർത്തകന്റെ പ്രാർത്ഥനയോടു ചേർന്നു ദൈവജനത്തിന്റെ പ്രാർത്ഥനാ മഞ്ജരികൾ അലയടിച്ച അന്തരീക്ഷത്തിൽ ലണ്ടൻ സേക്രട്ട് ഹാർട്ട് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ കൂദാശ കർമ്മം കോട്ടയം അതിരൂപതാ അധ്യക്ഷൻ മാർ മാത്യു മൂലക്കാട്ട് നിർവഹിച്ചു. മിസ്സിസ്സാഗ രൂപതാധ്യക്ഷൻ മാർ ജോസ് കല്ലുവേലിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു. സേക്രഡ് ഹാർട്ട്‌ ക്നാനായ കത്തോലിക്കാ മിഷൻ ലണ്ടൻ ഇടവകയായി ഉയർത്തികൊണ്ടും പ്രഥമ വികാരിയായി റവ. ഫാ. പത്രോസ് ചമ്പക്കരയെ നിയമിച്ചുകൊണ്ടുള്ള രൂപതാ അധ്യക്ഷന്റെ നിയമന എഴുത്ത് രൂപതാ ചാൻസലർ റവ. ഫാ. ടെൻസൺ പോൾ തിരുകർമ്മ വേളയിൽ വായിച്ചു. രൂപതാ പ്രോക്യുറേറ്റർ റവ. ഫാ. ജേക്കബ് എടകളത്തൂര്‍ കൂദാശാ കർമ്മങ്ങളുടെ ആർച്ചു ഡീക്കനായിരിന്നു. കൂദാശകർമ്മങ്ങളുടെ സമാപനത്തിൽ നടത്തപെട്ട അനുമോദന സമ്മേളനത്തിന് മാർ ജോസ് കല്ലുവേലിൽ അധ്യക്ഷത വഹിച്ചു. രൂപതയിലെ ഏറ്റവും മനോഹര ദേവാലയം സ്വന്തമാക്കിയ ഇടവക ജനത്തെയും അതിനു മോശയെ പോലെ നേതൃത്വം നൽകിയ വികാരി ഫാ. പത്രോസ് ചമ്പക്കരെയെയും അദ്ദേഹം പ്രത്യേകം അനുമോദിച്ചു. ദിവ്യബലി മധ്യ ഉദ്ഘാടന സന്ദേശവേളയിലും സഭയോട് ചേർന്നു ക്നാനായ സമുദായത്തിന്റെ തനിമയും പാരമ്പര്യവവും കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചു ദൈവജനത്തെ ഓർമ്മിപ്പിക്കുകയും ഫാ. പത്രോസ് ചമ്പക്കരയുടെ ത്യാഗപൂർണ്ണമായ കാനഡയിലെ എല്ലാ ശുശ്രൂഷകളെയും അഭിനന്ദിച്ചു. മുഖ്യസന്ദേശം നൽകിയ ഹ്യൂറോൻ ആംഗ്ലിക്കൻ രൂപതാധ്യക്ഷന്‍ ബിഷപ്പ് റവ. ഡോ. റ്റൊഡ് ടൗൺഷെന്റ് തങ്ങൾ വർഷങ്ങളോളം ആരാധന നടത്തിയിരുന്ന ദേവാലയം തുടർന്നും ആരാധനക്കായി സ്വന്തമാക്കിയ ദൈവജനത്തെ . അനുമോദിച്ചു. നോർത്ത് അമേരിക്കൻ ക്നാനായ റീജിയനെ പ്രതിനിധികരിച്ചു ചിക്കാഗോ സിറോ മലബാർ രൂപതാ വികാരി ജനറാൽ വെരി റവ. ഫാ. തോമസ് മുളവനാലും മിസ്സിസ്സാഗ രൂപതാ പ്രെസ്സ്ബട്ടോറിയൽ കൌൺസിൽ പ്രതിനിധികരിച്ചു ലണ്ടൻ സെന്റ് മേരിസ് സിറോ മലബാർ വികാരി റവ. ഫാ. പ്ലോഗൻ കണ്ണമ്പുഴയും കാനഡ ക്നാനായ കാത്തോലിക്സ് ഡയറക്ടറേറ്റ് ഡയറക്ടർ. ജോസഫ് പതിയിൽ ആശംസകൾ അർപ്പിച്ചു. വികാരി റവ. ഫാ. പത്രോസ് ചമ്പക്കര സ്വാഗതവും പാരിഷ് കൌൺസിൽ സെക്രട്ടറി സന്തോഷ്‌ മേക്കര റിപ്പോർട്ടും കൈക്കാരൻ ബൈജു സ്റ്റീഫൻ നന്ദിയും പറഞ്ഞു. തുടർന്ന് പാരിഷ് ഹാളിൽ സ്നേഹവിരുന്നും നടന്നു. . നിരവധി വൈദികരുടെയും സന്യസ്ഥരുടെയും ദൈവജനത്തിന്റെ പങ്കാളിത്തം തിരുകര്‍മ്മങ്ങളില്‍ ഉണ്ടായിരിന്നു. ഫാ. പത്രോസ് ചമ്പകര.യോടൊപ്പം കൈക്കാരന്മാരായ സാബു തറപ്പേൽ, ബൈജു സ്റ്റീഫൻ, സെക്രട്ടറി സന്തോഷ്‌ മേക്കര ബിൽഡിംഗ്‌ കമ്മിറ്റി കൺവീനർ ജോജി പന്തംപ്ലക്കിൽ നേതൃത്വത്തിൽ വിവിധ കമ്മറ്റികളുടെ കഠിനധ്വനത്തിന്റെ ഫലമായിട്ടാണ് പ്രൗഡ്ഡഗംഭീരമായ ചടങ്ങുകൾ നടത്തപെട്ടത്. അരനൂറ്റാണ്ടിന്റെ കുടിയേറ്റ പാരമ്പര്യം കാനഡയിൽ ഉള്ള ക്നാനായ കത്തോലിക്കാ വിശ്വാസ സമൂഹത്തിന്റെ പ്രഥമ ദേവാലയയും മിസ്സിസ്സാഗ രൂപതയുടെ ആറാമത്തെ ദേവാലയുമാമാണ് കൂദാശ ചെയ്യപ്പെട്ടത്. പ്രഥമ വികാരിയായി ചാർജെടുത്ത റവ. ഫാ. പത്രോസ് ചമ്പക്കരയുടെയും ഇടവക ജനത്തിന്റെയും നിരന്തര പ്രാർത്ഥനയുടെയും കൂട്ടായ പരിശ്രമത്തിന്റെയും ഫലമായാണ് ദേവാലയം സ്വന്തമാക്കാൻ സാധിച്ചത്. കാനഡയിൽ താമസിക്കുന്ന എല്ലാ ക്നാനായ സഭാ മക്കളുടെയും സാമ്പത്തിക പ്രാർത്ഥനാ സഹായ സഹകരണം ഈ ദേവാലയം സ്വന്തമാക്കാൻ ലഭ്യമായത് ഈ സമൂഹത്തിന്റെ പരസ്പര സഹകരണത്തിന്റെയും ഇഴയെടുപ്പത്തിന്റെ ഏറ്റവും വലിയ സാക്ഷ്യമാണെന്ന് ഇടവക നേതൃത്വം പ്രസ്താവിച്ചു.
Image: /content_image/News/News-2022-05-31-12:41:27.jpg
Keywords: കാനഡ