category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഭാരതത്തിൽ നിന്നടക്കം 21 പുതിയ കർദ്ദിനാളുമാരെ പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ
Contentവത്തിക്കാൻ സിറ്റി: ഭാരതത്തിൽ നിന്നടക്കം 21 പുതിയ കർദ്ദിനാളുമാരെ പുതുതായി പ്രഖ്യാപിച്ച് ഫ്രാൻസിസ് പാപ്പ. ഇതിനുള്ള കണ്‍സിസ്റ്ററി ഓഗസ്റ്റ് 27ന് വത്തിക്കാനില്‍ വിളിച്ചു കൂട്ടുമെന്ന് പറഞ്ഞു. ഇന്നലെ മെയ് 29-ന് ത്രികാല പ്രാർത്ഥന ചൊല്ലിയ ശേഷം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിനു അഭിമുഖമായി നിൽക്കുന്ന ജനാലയിൽ നിന്നാണ് പാപ്പ ഇക്കാര്യം അറിയിച്ചത്. ഗോവ ആൻഡ് ദാമൻ ആർച്ച് ബിഷപ്പ് ഫിലിപ് നേരി ഫെറാവോ, ഹൈദരാബാദ് ആർച്ച് ബിഷപ്പ് അന്തോണി പുല എന്നിവരാണ് പാപ്പ പ്രഖ്യാപിച്ച ഭാരതത്തിൽ നിന്നുള്ള കർദ്ദിനാളുമാർ. യുകെ, സൗത്ത് കൊറിയ, സ്പെയിൻ, ഫ്രാൻസ്, ബ്രസീൽ, സിംഗപ്പൂർ, ഈസ്റ്റ് ടിമൂർ, പരാഗ്വേ, സിംഗപ്പൂർ, മംഗോളിയ, കൊളംബിയ, യുഎസ്എ, ഇറ്റലി, ഘാന, ബെൽജിയം തുടങ്ങീയ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മറ്റുള്ള കർദ്ദിനാളുമാർ. ആര്‍ച്ച് ബിഷപ്പുമാരായ ആർതർ റോച്ച് (യുകെ ), ലാസറോ യു ഹ്യൂങ് സിക് (സൗത്ത് കൊറിയ), ഫെർണാണ്ടോ വെർഗെസ് അൽസാഗ (സ്പെയിൻ വത്തിക്കാൻ കൂരിയ), ജീൻ മാർക്ക് അവെലിൻ (ഫ്രാൻസ്), ലെയനാർദോ ഉൾറിക്ക് സ്റ്റൈനർ (ബ്രസീൽ), വിർജീലി യോ ദ സിൽവ (ഈസ്റ്റ് ടിമൂർ), ജോർജ് ഹെന്റി കർവയാൽ (കൊളംബിയ), അറിഗോ മീലിയോ (ഇറ്റലി), പൗളോ ചെസാർ കോസ്റ്റ (ബ്രസീൽ), വില്യം ഗോ സെങ് ചെയ് (സിംഗപ്പൂർ), അഡൽബെർത്തോ മർത്തീനസ് ഫ്ലോറെസ് (പരാഗ്വേ), ജോർജോ മരെങ്ഗോ (മംഗോളിയ), ബിഷപ്പുമാരായ പീറ്റർ ഒക്പലേക്കെ (നൈജീരിയ), റോബർട്ട് വാൾട്ടർ മക്എ റോയി (യുഎസ്എ), ഓസ്കാർ കന്തോനി (ഇറ്റലി), റിച്ചാഡ് കൂയിയ ബാവോബർ (ഘാന), എമരിറ്റസ് ബിഷപ്പ് ലൂക്കാസ് വാൻ ലൂയ് (ബെൽജിയം), പ്രഫ. ഡോ. ജാൻ ഫ്രാങ്കോ ഗിർലാന്ത എസ്.ജെ. (ഇറ്റലി), മോൺ. ഫോർത്തുനാത്തോ ഫെസ് (ഇറ്റലി) എന്നിവരാണ് മറ്റ് പുതിയ കർദ്ദിനാളുമാർ.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-05-30 07:15:00
Keywordsപുതിയ
Created Date2022-05-30 07:17:16