Contents
Displaying 18521-18530 of 25081 results.
Content:
18910
Category: 18
Sub Category:
Heading: കോട്ടയം, കൊല്ലം വഴി വേളാങ്കണ്ണിയിലേക്കുള്ള പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ
Content: തിരുവനന്തപുരം: എറണാകുളത്തു നിന്നും കോട്ടയം, കൊല്ലം വഴി വേളാങ്കണ്ണിയിലേക്കുള്ള പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ ജൂൺ നാലു മുതൽ സർവീസ് നടത്തുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. ജൂൺ നാലിന് ശനിയാഴ്ച ഉച്ചയ്ക്ക് 12.35ന് എറണാകുളത്തുനിന്ന് സർവീസ് ആരംഭിക്കുന്ന വേളാങ്കണ്ണി സ്പെഷ്യൽ ട്രെയിൻ, ഞായറാഴ്ച രാവിലെ 5.50ന് വേളാങ്കണ്ണിയിലെത്തും. ഞായറാഴ്ച വൈകുന്നേരം 6.30ന് വേളാങ്കണ്ണിയിൽ നിന്നു പുറപ്പെട്ട് തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് എറണാകുളത്തെത്തും. എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, ശാസ്താംകോട്ട, കൊല്ലം, കുണ്ടറ, കൊട്ടാരക്കര, ആവണീശ്വരം, പുനലൂർ, തെൻമല, ചെങ്കോട്ട, കടയനല്ലൂർ, ശങ്കരൻകോവിൽ, രാജപാളയം, ശിവകാശി, വിരുദുനഗർ, അറുപ്പുകോട്ട, കാരൈക്കുടി, അരൺതാങ്കി, പട്ടുകോട്ടെ, അതിരംപട്ടിണം, തിരുതുറൈപൂണ്ടി, തിരുവാറുർ, നാഗപട്ടണം, വേളാങ്കണ്ണി എന്നീ സ്റ്റോപ്പുകളുണ്ടാകും. നാഗപ ട്ടണം -വേളാങ്കണ്ണി സെക്ഷനിൽ ട്രാക്കിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാഗപട്ടണം വരെയാണു സർവീസ്. അറ്റ പണിതീർന്നാൽ പത്തു കിലോമീറ്റർ ദൂരം മാത്രമുള്ള വേളാങ്കണ്ണിയിലേക്കു നീട്ടുമെന്ന് റെയിൽവേ ഉറപ്പു നൽകിയതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
Image: /content_image/India/India-2022-05-24-09:14:49.jpg
Keywords: വേളാങ്കണ്ണി

18911
Category: 18
Sub Category:
Heading: ജീവനെതിരെയുള്ള വെല്ലുവിളികളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് പ്രോലൈഫ് അപ്പോസ്തലേറ്റ്
Content: കൊച്ചി: ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിക്കപ്പെടുന്ന കേരളത്തിന്റെ സാമൂഹ്യജീവിതത്തെ സ്വാധീനിക്കുന്ന വെല്ലുവിളികൾ തിരിച്ചറിയണമെന്ന് പ്രോലൈഫ് അപ്പോസ്തലേറ്റ്. വരുംതലമുറയെ ഉന്മുലനം ചെയ്യുവാൻ ഇടയാക്കുന്ന കോടിക്കണക്കിനു തുക വിലമതിക്കുന്ന മയക്കുമരുന്നുകളുടെ വിൽപ്പന, കൊച്ചുകുട്ടികൾ പോലും പട്ടാപകൽ പരസ്യമായി ജാതിയും മതവും തിരിച്ചു കൊലവിളികൾ നടത്തുന്ന പ്രകടനങ്ങൾ, മതസൗഹാർദ്ദം നഷ്ടപ്പെടുത്തുന്ന പരസ്യപ്രസ്താവനകളും സമ്മേളനങ്ങളും, വർദ്ധിച്ചുവരുന്ന കൊലപാതകങ്ങൾ, സ്ത്രീപീഡനങ്ങൾ, ആത്മഹത്യകൾ എല്ലാം നമ്മുടെ നാടിന്റെ സുസ്ഥിരതയും സമാധാനവും നഷ്ടപ്പെടുത്തുന്ന സാഹചര്യമുണ്ടാകാതെ സർക്കാരും സമൂഹവും ജാഗ്രത പുലർത്തുകയും ഉചിതമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് സീറോ മലബാർ പ്രോലൈഫ് അപ്പോസ്തലേറ്റ് അഭ്യർത്ഥിച്ചു. വിവിധ മത രാഷ്ട്രിയ സാമൂഹ്യ സാംസ്കാരിക പശ്ചാത്തലത്തിൽ കഴിയുന്ന വ്യക്തികൾ മത സൗഹാർദവും സഹവർത്തിത്വവും കാത്തുസൂക്ഷിക്കുന്നുവെന്നു ഉറപ്പുവരുത്തുവാൻ ഭരണകുടങ്ങൾ നിതാന്തജാഗ്രത പുലർത്തുകയും ശക്തമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് പ്രോലൈഫ് അപ്പോസ്തലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് ആവശ്യപ്പെട്ടു. സാമൂഹ്യമന:സാക്ഷിയിൽ കളങ്കം വരുത്തുവാൻ ആരെയും അനുവദിക്കാതെ സമൂഹത്തെ സംരക്ഷിക്കുവാൻ എല്ലാവിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2022-05-24-09:38:37.jpg
Keywords: മരണ, പ്രോലൈ

18912
Category: 24
Sub Category:
Heading: കൊലവിളി മുദ്രാവാക്യങ്ങളുടെ റിപ്പബ്ലിക്കുകൾ പണിതുയർത്തുന്നവർ
Content: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തിയ ബഹുജന സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രകടനത്തിൽ ഒരു പത്തുവയസുകാരന്‍റെ നാവിൽനിന്നു മുദ്രാവാക്യത്തിന്‍റെ രൂപത്തിൽ പുറത്തുവന്ന വാക്കുകൾ കേരളജനതയെ അക്ഷരാർഥത്തിൽത്തന്നെ ഞെട്ടിച്ചു. കേരളത്തിൽ വർധിച്ചുവരുന്ന മത തീവ്രവാദത്തിന്‍റെയും അസഹിഷ്ണുതയുടെയും നേർചിത്രമാണ് അവിടെ കണ്ടത്. ഹൈന്ദവരെയും ക്രൈസ്തവരെയും തങ്ങൾ ഇല്ലായ്മ ചെയ്യുമെന്നുള്ള ആശയം ഇരു കൂട്ടരുടെയും മരണാനന്തര ചടങ്ങുകളെ സൂചിപ്പിക്കുന്ന പദപ്രയോഗങ്ങളിലൂടെയാണു മുദ്രാവാക്യത്തിൽ വ്യക്തമാക്കിയത്. തങ്ങൾ മറ്റുമതസ്ഥർക്ക് അന്തകരാകുമെന്നു പ്രത്യക്ഷത്തിൽ വിളിച്ചുപറയുകയും നൂറുകണക്കിനു പേർ ഏറ്റുവിളിക്കുകയും ചെയ്ത പ്രസ്തുത ദൃശ്യങ്ങൾ ആരുടെയോ മൊബൈൽ കാമറ വഴിയായി പുറംലോകത്തെത്തിയതുകൊണ്ടു മാത്രം നമുക്കിടയിലെ ചില സംഘടനകളുടെ യഥാർഥ മുഖം കുറെപ്പേർകൂടി തിരിച്ചറിഞ്ഞു. റിപ്പബ്ലിക്കിനെയും ഭരണഘടനയെയും രക്ഷിക്കുക എന്ന ആശയപ്രചാരണം പ്രഖ്യാപിത ലക്ഷ്യമാക്കിയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഈ ബഹുജനസമ്മേളനം നടത്തിയതെങ്കിലും, മുദ്രാവാക്യങ്ങൾ സൂചിപ്പിക്കുന്നത് ഒരു വിഭാഗം ആളുകളെ ഇല്ലായ്മ ചെയ്യാൻ ചിലർ അരയും തലയും മുറുക്കി തയാറായി നിൽക്കുന്നു എന്നതാണ്. മറ്റു മതങ്ങളെയും അവരുടെ വിശ്വാസങ്ങളെയും അംഗീകരിക്കാതെ ഇത്തരക്കാർ വിഭാവനം ചെയ്യുന്ന റിപ്പബ്ലിക്കും ഭരണഘടനയും എന്താണ് എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഇതേ സംഘടന സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു നടത്തിയിരുന്ന ഫ്രീഡം മാർച്ചിനെ കേരള സർക്കാർ 2012ൽ നിരോധിത സംഘടന ആയ സിമിയുടെ പുതിയ രൂപമാണെന്ന വാദമുയർത്തി തടയുകയുമുണ്ടായിരുന്നു. വർഷങ്ങൾക്കുശേഷം ഫ്രീഡത്തിൽനിന്നും റിപ്പബ്ലിക്കിലേക്കുള്ള മാറ്റവുമായി ശക്തി പ്രകടിപ്പിക്കുകയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത‍്യ. #{blue->none->b->തീവ്രസ്വഭാവമുള്ള സംഘടനകൾ എന്നു കോടതിയും }# ആർഎസ്എസ് പ്രവർത്തകനായിരുന്ന സഞ്ജിത്തിന്‍റെ കൊലപാതകം സിബിഐ അന്വേഷിക്കണം എന്ന പരാതിയെ തുടർന്ന് നടന്ന വാദത്തിലാണ്, ഈ മാസം 13ന് കേരള ഹൈക്കോടതി എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകൾ ആക്രമണത്തെ പ്രോത്സാഹിപ്പിക്കാൻ തക്ക തീവ്രവാദസ്വഭാവമുള്ള സംഘടനകളാണ് എന്ന് അഭിപ്രായപ്പെട്ടത്. തീവ്രസ്വഭാവമുള്ള പ്രസ്ഥാനങ്ങൾ ആയിട്ടും അവയൊന്നും നിരോധിക്കപ്പെട്ടിട്ടില്ല എന്നായിരുന്നു ജഡ്ജി കെ. ഹരിപാലിന്‍റെ നിരീക്ഷണം. #{blue->none->b->അച്യുതാനന്ദനും പിണറായിയും പറഞ്ഞത് }# 2010 ജൂലൈയിലാണ് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ പോപ്പുലർ ഫ്രണ്ടിനെതിരേ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് വിമർശിച്ചത്. ഇരുപതു വർഷംകൊണ്ടു കേരളത്തെ ഒരു മുസ്‌ലീം ഭൂരിപക്ഷ സംസ്ഥാനം ആക്കാനാണ് പോപ്പുലർ ഫ്രണ്ട് ശ്രമിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരോപണം. ചോദ്യപേപ്പർ വിവാദത്തെ തുടർന്ന് കോളജ് അധ്യാപകനായ ടി.ജെ. ജോസഫിന്‍റെ കൈവെട്ടിയ സംഭവത്തോടനുബന്ധിച്ചായിരുന്നു മുഖ്യമന്ത്രി ഈ പ്രസ്താവന നടത്തിയത്. സമാനമായ നിരീക്ഷണം മുഖ്യമന്ത്രിക്ക് മുമ്പ് ജൂലൈ 23 ന് സിപിഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും നടത്തിയിരുന്നു. 2021 സെപ്റ്റംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വാർത്താ സമ്മേളനത്തിൽ ചെറുപ്പക്കാർ മതതീവ്രനിലപാടുകളിൽ ആകൃഷ്ടരായി തീവ്രവാദ സംഘടനകളിൽ എത്താതിരിക്കാനും തെറ്റായ നിലപാടുകളിൽനിന്നു പിന്തിരിപ്പിക്കാനും സ്പെഷൽ ബ്രാഞ്ച് ഡീ-റാഡിക്കലൈസേഷൻ പരിപാടികൾ മഹല്ല് കമ്മറ്റികളും മദ്രസകളും കേന്ദ്രമാക്കി നടത്തുന്നു എന്നു വെളിപ്പെടുത്തിയിരുന്നു. പലപ്പോഴും കേരളത്തിൽ മതതീവ്രവാദമൊന്നും ഇല്ല എന്നു പറഞ്ഞിരുന്ന മുഖ്യമന്ത്രി നടത്തിയ ഈ വെളിപ്പെടുത്തൽ മാത്രം മതി ഇവിടെ മതത്തിന്‍റെ പേരിൽ തീവ്രസംഘടനകൾ പ്രവർത്തിക്കുന്നുണ്ട് എന്നതിന്‍റെ തെളിവ്. ഏതു സംഘടനകളാണ് റാഡിക്കലൈസേഷൻ പ്രക്രിയകളിൽ പങ്കാളികളാകുന്നതെന്ന് മുഖ്യമന്ത്രിയോ പൊലീസോ ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പൊതുജനത്തിന് ഇത്തരം സംഘടനകളെ മനസിലാക്കാൻ ആലപ്പുഴ സമ്മേളനം ഉപകരിച്ചു എന്നതു തീർച്ചയാണ്. #{blue->none->b->മുന്നറിയിപ്പ് നല്കുവാൻ ഐക്യരാഷ്‌ട്ര സംഘടനയും }# ഐക്യരാഷ്‌ട്ര സംഘടനയുടെ സെക്യൂരിറ്റി കൗൺസിലിന്‍റെ മോണിറ്ററി ടീം 2020 ജൂലൈ 23നു പ്രസിദ്ധീകരിച്ച 26-ാമതു റിപ്പോർട്ടിൽ ഇന്ത‍്യയിൽ ഐഎസ് തീവ്രവാദ പ്രവർത്തനങ്ങൾക്കു നിരവധി അംഗങ്ങൾ ഉണ്ടെന്നുള്ള വെളിപ്പെടുത്തലുകൾ ഉണ്ട്. റിപ്പോർട്ടിന്‍റെ 68-ാം നമ്പറിൽ പറയുന്നത് പ്രകാരം ഐഎസ് ഇന്ത്യ ഘടകത്തിൽ ഉള്ള ഇരുനൂറോളം പേരിൽ ഭൂരിഭാഗവും കേരളത്തിലും കർണാടകയിലും ആണെന്നാണ്. #{blue->none->b->വെളിപ്പെടുത്തലുകളുമായി ഡിജിപിയും }# വിരമിക്കുന്നതിന് രണ്ടു ദിവസം മുൻപ്, 2021 ജൂൺ 27നാണ് കേരളം ഐഎസ് റിക്രൂട്ടിംഗ് താവളമാണെന്ന് ഡിജിപി ലോക്നാഥ് ബഹ്റ തുറന്നു പറഞ്ഞത്. സംസ്ഥാനത്ത് തീവ്രവാദ ഗ്രൂപ്പുകളുടെ സ്ലീപ്പിംഗ് സെല്ലുകൾ ഉണ്ടോ എന്ന സംശയവും അദ്ദേഹം പ്രകടിപ്പിക്കുകയുണ്ടായി. #{blue->none->b->പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് തീവ്രസ്വഭാവമോ? }# 1993 ലെ ബാബറി മസ്ജിദിന്‍റെ തകർച്ചയോടനുബന്ധിച്ച് രൂപം കൊണ്ട നാഷണൽ ഡെവലപ്മെന്‍റ് ഫ്രണ്ട് (എൻഡിഎഫ് ) എന്ന സംഘടനയുടെ തുടർച്ചയായിട്ടാണ് 2006 ൽ ഇന്നത്തെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന പ്രസ്ഥാനം രൂപമെടുക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ മുസ്‌ലീം സംഘടനകളുമായി ബന്ധപ്പെട്ടുള്ളതാണ് ഇവയുടെ ദേശീയ സ്വഭാവം. ന്യൂനപക്ഷ അവകാശങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളാണ് മുഖ്യ ലക്ഷ്യമായി ഇവർ അവകാശപ്പെടുന്നത്. രാഷ്‌ട്രീയ സ്വയം സേവക സംഘത്തിന്‍റെ അതേ മാതൃകയിലാണ് പോപ്പുലർ ഫ്രണ്ട് തങ്ങളുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. പോപ്പുലർ ഫ്രണ്ടിന്‍റെ രാഷ്‌ട്രീയ മുഖമാണ് സോഷ‍്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത‍്യ(എസ്ഡിപിഐ). എന്നിരുന്നാലും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധിത സംഘടനയായ സിമിയുടെ പുനരവതാരം ആയിട്ടാണു വീക്ഷിക്കപ്പെടുന്നത്. കാരണം സിമിയുടെ ആദ്യകാല പ്രവർത്തകരായിരുന്നു ഈ സംഘടനയുടെ പിന്നിലും പ്രവർത്തിച്ചിരുന്നത്. ഇന്ത്യയിൽ നടന്ന നിരവധി ഭീകര ആക്രമണങ്ങളുടെ പിന്നിലും, വിശിഷ്യാ 2002-03 കാലയളവിൽ നടന്ന മുംബൈ സ്ഫോടനങ്ങൾക്കു പിന്നിലും സിമിയുടെ പങ്ക് തെളിയിക്കപ്പെട്ടിട്ടുണ്ട്. മാറാട് കലാപത്തിലെ പ്രതികളിൽ പലരും പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു എന്ന് ജസ്റ്റീസ് തോമസ് പി. ജോസഫ് കമ്മീഷൻ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. 2014 ഫെബ്രുവരിയിൽ കേരള സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലമനുസരിച്ച് പോപ്പുലർ ഫ്രണ്ട് 27 കൊലപാതകങ്ങൾ, 86 കൊലപാതകശ്രമങ്ങൾ, 106 വർഗീയ ലഹളകൾ എന്നിവയിൽ പ്രതി ചേർക്കപ്പെട്ടിട്ടുണ്ട്. മതപരിവർത്തനം, വർഗീയത തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങളാണ് പോപ്പുലർ ഫ്രണ്ട് പുലർത്തുന്നതെന്നും ഇസ്‌ലാമികവത്കരണമാണ് അവരുടെ ലക്ഷ്യമെന്നും പ്രസ്തുത സത്യവാങ്മൂലം സൂചിപ്പിക്കുന്നുണ്ട്. 2010 ജൂലൈ നാലിന്, ചോദ്യപേപ്പർ വിവാദത്തിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അധ്യാപകന്‍റെ കരം ഛേദിച്ചതോടെയാണ് ഈ സംഘടനയുടെ ഭീകരമുഖം സമൂഹത്തിനു മുന്നിൽ അനാവൃതമായത്. #{blue->none->b->വേഷപ്പകർച്ചയുമായി ജനങ്ങളിലേക്ക് }# എല്ലാ തീവ്രവാദ സ്വഭാവങ്ങളെയും മറച്ചുവച്ച് കൂടുതൽ ജനകീയമാകുന്ന നയതന്ത്രമാണ് പോപ്പുലർ ഫ്രണ്ട് ഈയടുത്ത കാലത്തായി അനുവർത്തിക്കുന്നത്. ജനകീയ പ്രശ്നങ്ങളിലെല്ലാം ഇടപെടുന്നു, നന്മ മരങ്ങളായി പാർട്ടി പ്രവർത്തകരെ അവതരിപ്പിക്കുന്നു, ഒപ്പം തീവ്ര ഹിന്ദുത്വവാദത്തെ പ്രതിരോധിക്കാൻ തങ്ങളേയുള്ളൂ എന്ന പ്രതീതി സമൂഹത്തിൽ, ന്യൂനപക്ഷങ്ങൾക്കിടയിൽ നിർമ്മിച്ചെടുക്കുന്നു. കർണാടകയിലെ ക്രിസ്തീയ ദേവാലയങ്ങൾക്കെതിരേയുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കോട്ടയത്ത് എസ്ഡിപിഐ 2021 ഡിസംബർ 21ന് നടത്തിയ റാലി ഇതിന് ഒരു ഉദാഹരണമാണ്. അതേസമയം തന്നെ ഈയടുത്ത കാലത്തായി നടന്നിട്ടുള്ള രാഷ്‌ട്രീയ കൊലപാതകങ്ങളിൽ പലതിലും പ്രതികൾ എസ്ഡിപിഐ പ്രവർത്തകരാണ്. തിരിച്ചടികളിൽ എസ്ഡിപിഐ പ്രവർത്തകർ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്‍റെ സമാധാന അന്തരീക്ഷം തകർക്കാൻ തീവ്ര ഹിന്ദു-മുസ്‌ലീം സംഘടനകൾ തമ്മിലുള്ള സംഘർഷങ്ങൾ കാരണമായിട്ടുണ്ട്. ചിലയിടങ്ങളിലെങ്കിലും ക്രിസ്തീയ സ്ഥാപനങ്ങളെ ലക്ഷ്യംവച്ച് വിവാദങ്ങൾ സൃഷ്ടിച്ചെടുക്കാൻ ഇത്തരം സംഘടനകൾ ശ്രമിച്ചിട്ടുണ്ട്. #{blue->none->b->വോട്ടിന് വേട്ടക്കാരുടെ സംരക്ഷകരാകുന്നവർ }# ഭൂരിപക്ഷം വരുന്ന മുസ്‌ലീം സമൂഹത്തെ സംഘടനാപരമായും മതപരമായും സ്വാധീനിക്കാൻ ഇത്തരം തീവ്ര സംഘടനകൾക്കു കഴിയുന്നുണ്ട് എന്നതിനു തെളിവുകൾ ആവശ്യമില്ല. അരക്ഷിതാവസ്ഥ നിർമിച്ചെടുത്തു തങ്ങളുടെ ഭ്രാന്തൻ ലക്ഷ്യങ്ങൾ സാധിച്ചെടുക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവർക്കു സംരക്ഷണം നൽകുന്നത് ഇവിടത്തെ ഭരണകൂടം തന്നെയാണ്. വോട്ടിനുവേണ്ടി സാമൂഹിക തിന്മകളെ നിഷേധിക്കുകയും ചിലപ്പോൾ ന്യായീകരിക്കുകയും ചെയ്യുന്ന പ്രവണത വർധിച്ചുവരുന്നു. വർഗീയതയും തീവ്രവാദവും പ്രസംഗിക്കുന്നവരിൽ ആരും തന്നെ ശിക്ഷിക്കപ്പെടുന്നില്ല. ഇത്തരം വിധ്വംസക പ്രവർത്തനങ്ങളെ തുറന്നു കാണിക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന രീതി സർക്കാർപോലും തുടരുമ്പോൾ, ഭാവി കേരളം ഒരു ഭീതിയാവുകയാണ്. ഇവിടത്തെ ബഹുഭൂരിപക്ഷം ജനങ്ങളും സൗഹാർദവും സമാധാനവും ആഗ്രഹിക്കുന്നവരാണ്. വിഭാഗീയതയും വർഗീയതയും കൊച്ചുകുട്ടികളിൽപോലും കൊലവിളിയുടെ അട്ടഹാസമാകുമ്പോൾ സർക്കാർ ഇങ്ങനെ നിഷ്ക്രിയമായി പെരുമാറാൻ പാടില്ല. (കെസിബിസി ഐക‍്യ-ജാഗ്രതാ കമ്മീഷൻ സെക്രട്ടറിയാണ് ലേഖകൻ. ഇന്നത്തെ ദീപിക ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം)
Image: /content_image/SocialMedia/SocialMedia-2022-05-24-09:52:30.jpg
Keywords: തീവ്രവാ

18913
Category: 10
Sub Category:
Heading: തന്റെ സേവനങ്ങളില്‍ കത്തോലിക്ക വിശ്വാസത്തിന്റെ സ്വാധീനം വലുത്: ഗ്ലോബല്‍ നേഴ്സിംഗ് അവാര്‍ഡ് ജേതാവ് അന്നാ ഡൂബ
Content: നെയ്റോബി: കെനിയയില്‍ വിദ്യാഭ്യാസ രംഗത്ത് താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ കത്തോലിക്ക വിശ്വാസം ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നേഴ്സിംഗ് അവാര്‍ഡിനു അര്‍ഹയായ നേഴ്സ് അന്നാ ക്വാബാലെ ഡൂബ. അന്താരാഷ്ട്ര നേഴ്സസ് ദിനമായ മെയ് 12-ന് ദുബായില്‍ സംഘടിപ്പിച്ച ചടങ്ങില്‍വെച്ചാണ് ഡൂബ അവാര്‍ഡ് സ്വീകരിച്ചത്. 2,50,000 ഡോളറാണ് അവാര്‍ഡ് തുക. താന്‍ പ്രവര്‍ത്തിക്കുന്ന മേഖലയിലെ സമാധാനത്തിനായി അവാര്‍ഡ് തുക വിനിയോഗിക്കുമെന്ന് വടക്കന്‍ കെനിയയിലെ മാര്‍സാബിത്ത് എന്ന പട്ടണത്തിലെ സര്‍ക്കാര്‍ റെഫറല്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡൂബ കാത്തലിക് ന്യൂസ് സര്‍വ്വീസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. കത്തോലിക്കര്‍ മാനവികതക്കും, സമാധാനത്തിനും വേണ്ടിയാണ് നിലകൊള്ളുന്നതെന്നും, അതും തന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കെനിയയിലെ വിദൂര ഗ്രാമപ്രദേശങ്ങളിലെ നിരക്ഷരായ ആളുകളെ എഴുത്തും, വായനയും പഠിപ്പിക്കുന്നതിന് താന്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് ഈ അവാര്‍ഡെന്നാണ് ഡൂബ വിശ്വസിക്കുന്നത്. “വിദ്യാഭ്യാസത്തിലാണ് എന്റെ ശ്രദ്ധ. എനിക്ക് ലഭിച്ച വിദ്യാഭ്യാസം കാരണമാണ് ഞാന്‍ ഇന്ന്‍ ഈ നിലയില്‍ എത്തിയത്” - ഡൂബ പറയുന്നു. കെനിയ - എത്യോപ്യ അതിര്‍ത്തി മേഖലക്ക് സമീപം പ്രകൃതിസമ്പത്തിനെ ചൊല്ലിയുള്ള വംശീയ കലാപങ്ങള്‍ ശക്തമാണ്. 2005 ജൂലൈ മാസത്തില്‍ ഉണ്ടായ ‘ടര്‍ബി കൂട്ടക്കൊല’ എന്ന പേരില്‍ അറിയപ്പെടുന്ന സംഘര്‍ഷത്തില്‍ 12 കുട്ടികള്‍ ഉള്‍പ്പെടെ 60 പേരാണ് കൊല്ലപ്പെട്ടത്. ഡൂബയുടെ കുടുംബാംഗങ്ങളും ഇതില്‍ ഉള്‍പ്പെട്ടിരിന്നു. ഈ സംഭവമാണ് ഡൂബയെ നേഴ്സിംഗ് പഠിക്കുവാന്‍ പ്രേരിപ്പിച്ചത്. പെണ്‍കുട്ടികളുടെ പരിച്ഛേദനം, പെണ്‍കുട്ടികള്‍ക്കിടയിലെ ശൈശവ വിവാഹം തുടങ്ങിയ തിന്മകള്‍ക്കെതിരെയും ഡൂബ പ്രവര്‍ത്തിക്കുന്നുണ്ട്. ടര്‍ബി മേഖലയിലെ എല്ലാ പെണ്‍കുട്ടികളും തന്നെ 12 വയസ്സിനു മുന്‍പ് ജനനേന്ദ്രിയ പരിച്ഛേദനത്തിന് ഇരയാകുന്നുണ്ടെന്നും താനും അതില്‍ ഉള്‍പ്പെട്ടിരിന്നുവെന്നും, ഒരു നേഴ്സ് എന്ന നിലയില്‍ ഇത് അവസാനിപ്പിക്കുവാനാണ് തന്റെ ശ്രമമെന്നും ഡൂബ പറയുന്നു. 2013-ല്‍ മിസ് ടൂറിസം മാര്‍സാബിത്ത് പട്ടം ലഭിച്ചത് മുതല്‍ക്കാണ് ഡൂബ തന്റെ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ‘ടര്‍ബി പയനിയര്‍’ എന്ന പേരില്‍ ഒരു സ്കൂള്‍ ആരംഭിച്ച ഡൂബ, നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ തന്റെ ഗ്രാമത്തില്‍ ചെയ്യുന്നുണ്ട്. കെനിയയിലെ സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും അവകാശങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്ന ക്വാബാലെ ഡൂബ ഫൗണ്ടേഷന് ചുക്കാന്‍ പിടിക്കുന്നതും ഈ യുവതി തന്നെ. ഡൂബക്ക് അവാര്‍ഡ് ലഭിച്ചതറിഞ്ഞപ്പോള്‍ ഒരുപാട് സന്തോഷമുണ്ടെന്ന് മാര്‍സാബിത്ത് രൂപതയിലെ കത്തോലിക്ക വൈദികനായ ഫാ. ക്രിസ്റ്റ്യന്‍ പിസ്റ്റ പറഞ്ഞു. മാര്‍സാബിത്ത് രൂപതാധ്യക്ഷന്‍ പീറ്റര്‍ കിഹാര കരിയുക്കിയും ഡൂബയെ അഭിനന്ദിച്ചു. മാര്‍സാബിത്തിലെ ഐക്യത്തിന്റേയും, സമാധാനത്തിന്റേയും, അനുരഞ്ജനത്തിന്റേയും ശബ്ദമാണ് ഡൂബയുടേതെന്ന് ബിഷപ്പ് പറഞ്ഞു. ആഗോള നഴ്‌സസ് അവാർഡിനായി 24,000-ലധികം അപേക്ഷകളാണ് നേരത്തെ ലഭിച്ചിരിന്നത്.
Image: /content_image/News/News-2022-05-24-12:21:54.jpg
Keywords: കെനിയ

18914
Category: 1
Sub Category:
Heading: പ്രീണനവും അവഗണനയും: നിലപാടിന്റെ പൊള്ളത്തരം പൊതുസമൂഹം തിരിച്ചറിയുന്നുവെന്ന് മാര്‍ തോമസ് തറയില്‍
Content: ചങ്ങനാശ്ശേരി: "തീവ്രവാദപ്രവർത്തനങ്ങൾ നടത്തിയാൽ ഞങ്ങൾക്കു കുഴപ്പമില്ല, അങ്ങനെ നടക്കുന്നുണ്ടെന്ന് പൊതുവേദിയിൽ ആരെങ്കിലും പറഞ്ഞാൽ ഞങ്ങൾ പെട്ടെന്ന് തന്നെ നടപടിയെടുക്കും" എന്നത് നിലപാടിന്റെ പൊള്ളത്തരമാണെന്നും ഇത് പൊതുസമൂഹം തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍. യഥാർത്ഥ ഇരകളെ കണ്ടില്ലെന്നു നടിച്ചു വേട്ടക്കാരെ മഹത്വവത്കരിക്കുന്ന നിലപാട് തീവ്രവാദത്തെ വളർത്താൻ മാത്രമേ ഉപകരിക്കൂവെന്നും വോട്ടുബാങ്ക് രാഷ്ട്രീയത്തിനപ്പുറത്തു സമൂഹത്തിന്റെ നന്മക്കുവേണ്ടി നിലപാടുകളെടുക്കാൻ ദേശിയ പാർട്ടികൾക്കുപോലും സാധിക്കുന്നില്ലല്ലോ എന്നോർത്ത് ദുഃഖമുണ്ടെന്നും ബിഷപ്പ് ഇന്ന് ഫേസ്ബുക്കില്‍ കുറിച്ചു. ക്രിസ്ത്യാനികളുടെ ദൈവത്തെ ആക്ഷേപിച്ചാൽ ഒരു നടപടിയുമില്ല. തങ്ങളുടെ ജീവിതത്തെ പൊതുമധ്യത്തിൽ അധിക്ഷേപിക്കുന്നുവെന്നു കന്യാസ്ത്രീകൾ പരാതി കൊടുത്തിട്ട് ഒരു നടപടിയുമില്ല. 1500 കോടിയുടെ മയക്കുമരുന്ന് പിടിച്ചിട്ട് അതിന്റെ ഉറവിടങ്ങളെക്കുറിച്ചു ആത്മാർത്ഥമായ ഒരന്വേഷണവും ഇല്ല. കേരളത്തിലെ ക്രൈസ്തവർ എന്നും മതസൗഹാർദ്ദം ഊട്ടിയുറപ്പിക്കാനേ പരിശ്രമിച്ചിട്ടുള്ളു. ജാതിമതവർഗ വ്യത്യാസങ്ങളില്ലാതെ ഇന്നിവിടെ ജീവിക്കാൻ സാധിക്കുന്നതിൽ ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നൽകിക്കൊണ്ടിരിക്കുന്ന സംഭാവനകൾ ആരെല്ലാം തമ്സ്കരിച്ചാലും മിഴിവോടെ പ്രകാശിക്കുന്നവ തന്നെയാണെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. ഉദാത്തമായ ആ സംസ്കാരത്തിന് കോട്ടം വരാൻ നാമൊരിക്കലും സമ്മതിക്കില്ല. ഒരുകാര്യം ഓർക്കുന്നത് നല്ലതാണ്: എല്ലാവരെയും നീതിപൂർവം പരിഗണിക്കുന്ന വ്യവസ്ഥിതിയിൽ സൗഹാർദ്ദം പുലരും. പ്രീണനങ്ങളും അവഗണനകളുമാണ് സമൂഹത്തിൽ അസ്വസ്ഥതകൾ ഉണ്ടാക്കുന്നതെന്ന വാക്കുകളോടെയാണ് മാര്‍ തോമസ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-24-13:40:50.jpg
Keywords: തറയി

18915
Category: 1
Sub Category:
Heading: കുഞ്ഞുങ്ങളുടെ മരണ നിരക്ക് കുറയ്ക്കുവാന്‍ ദൗത്യം ഏറ്റെടുത്ത് നൈജീരിയൻ സന്യാസിനികൾ
Content: അബൂജ: ആരോഗ്യ മേഖലയിൽ പ്രതിസന്ധിയുള്ള നാട്ടിൽ ഗർഭിണികളായിരിക്കുന്ന അമ്മമാരുടെയും, ചെറിയ കുഞ്ഞുങ്ങളുടെയും മരണ നിരക്ക് കുറയ്ക്കുവാന്‍ ദൗത്യം ഏറ്റെടുത്ത് നൈജീരിയയിലെ ഒരു കൂട്ടം കത്തോലിക്ക സന്യാസിനികൾ. അബകാലികി രൂപതയിൽ മൈല്‍ ഫോർ ഹോസ്പിറ്റൽ നടത്തുന്ന മെഡിക്കൽ മിഷ്ണറീസ് ഓഫ് മേരി സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് മരണനിരക്ക് കുറയ്ക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഇവിടെ സേവനം ചെയ്യുന്ന സന്യസ്തരിൽ ചിലർ ഡോക്ടർമാരും, ചിലർ നേഴ്സുമാരുമാണ്. ഓരോ ജീവനും അമൂല്യമാണെന്ന തിരിച്ചറിവോടെ പ്രസവത്തിനു വേണ്ടി വരുന്ന സ്ത്രീകൾക്ക് പ്രസവത്തിന് മുമ്പും, ശേഷവും മികച്ച പരിചരണം ആശുപത്രിയിൽ നിന്ന് ലഭ്യമാക്കുന്നുണ്ട്. 5 വയസ്സു വരെ കുട്ടികളെ നിരീക്ഷിക്കാനുള്ള ക്ലിനിക്കുകളും സന്യാസ സമൂഹത്തിന് വിവിധ സ്ഥലങ്ങളിൽ ഉണ്ട്. നവജാതശിശുക്കൾക്ക് പോഷകാഹാരവും, വാക്സിൻ അടക്കമുള്ളവയും ഇവിടങ്ങളിൽ നിന്ന് ലഭിക്കുന്നു. ഇതുകൂടാതെ വിവിധ ക്ലാസ്സുകളും, വർക്ക് ഷോപ്പുകളും സ്ത്രീകൾക്കുവേണ്ടി ആശുപത്രി സംഘടിപ്പിക്കാറുണ്ട്. വേൾഡ് ബാങ്കിന്റെ കണക്കുകൾ പ്രകാരം അമ്മമാരുടെ മരണ നിരക്ക് ഏറ്റവും കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് നൈജീരിയ. ഒരുലക്ഷം പ്രസവങ്ങൾ നടക്കുമ്പോൾ ആയിരം പേരാണ് രാജ്യത്തു മരിക്കുന്നത്. പ്രസവത്തിനു മുൻപും, പ്രസവത്തിനു ശേഷവും, സ്ത്രീകൾക്കും, നവജാത ശിശുക്കൾക്കും വേണ്ടുന്ന പരിചരണത്തിന്റെ ആവശ്യകത വലിയതോതിലുണ്ടെന്ന് ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ സിസ്റ്റര്‍ ഇവലിൻ അകാലുമെൻയു പറഞ്ഞു. ഇതിനുകാരണം ഗർഭധാരണത്തെ പറ്റി സ്ത്രീകൾക്കുള്ള അറിവില്ലായ്മയും, അവർക്ക് ഗർഭസമയത്ത് ലഭിക്കുന്ന മോശം പരിചരണവുമാണ്. തങ്ങളുടെ സേവനം ആവശ്യമുള്ള എല്ലാ ഡിപ്പാർട്ട്മെന്റലും സന്യസ്തർ ജോലി ചെയ്യുന്നുണ്ടെന്നും, തങ്ങൾ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിക്കപ്പെട്ടവർ ആണെന്നും സിസ്റ്റർ ഇവലിൻ കൂട്ടിച്ചേർത്തു. ജീവന്റെ മഹനീയതയും വിലയും തങ്ങളുടെ ശുശ്രൂഷ ജീവിതത്തിനിടെ അനേകര്‍ക്ക് പകര്‍ന്നുകൊടുക്കുന്ന സിസ്റ്റേഴ്സ് തങ്ങളുടെ ദൗത്യം മറ്റുള്ളവരിലേക്ക് വ്യാപിപ്പിക്കുവാനുള്ള ശ്രമത്തിലാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-24-14:20:39.jpg
Keywords: നൈജീ

18916
Category: 1
Sub Category:
Heading: സെന്റ് അഗസ്റ്റിന്‍ സൊസൈറ്റി ശതാബ്ദി ആഘോഷത്തില്‍ പങ്കുചേര്‍ന്ന് ചാള്‍സ് രാജകുമാരന്‍
Content: ലണ്ടന്‍: വെസ്റ്റ്മിന്‍സ്റ്ററിലെ കത്തോലിക്ക മെത്രാപ്പോലീത്തമാരുടെ സഹായത്തിനായി സ്ഥാപിതമായ ‘സൊസൈറ്റി ഓഫ് സെന്റ് അഗസ്റ്റിന്‍ ഓഫ് കാന്റര്‍ബറി’യുടെ ശതാബ്ദി ആഘോഷങ്ങളില്‍ ബ്രിട്ടീഷ് കിരീടാവകാശി ചാള്‍സ് രാജകുമാരനും പങ്കെടുത്തു. ഇക്കഴിഞ്ഞ ആഴ്ച വെസ്റ്റ്മിന്‍സ്റ്റര്‍ മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ് സംഘടിപ്പിച്ച വിരുന്നിലെ മുഖ്യാതിഥി ചാള്‍സ് രാജകുമാരനായിരുന്നു. 1922-ല്‍ കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് ബോര്‍ണെയാല്‍ സ്ഥാപിതമായതു മുതല്‍ എപ്രകാരമാണ് സെന്റ് അഗസ്റ്റിന്‍ സൊസൈറ്റി, വെസ്റ്റ്മിന്‍സ്റ്റര്‍ മെത്രാപ്പോലീത്തയുടെ അരമനയുടെ മേല്‍നോട്ടവും, പരിപാലനവും നിര്‍വഹിച്ചു വരുന്നതെന്ന് സൊസൈറ്റിയുടെ പ്രസിഡന്റും, നോര്‍ഫോക്കിലെ പതിനെട്ടാമത്തെ ഡ്യൂക്കുമായ എഡ്വാര്‍ഡ് ഫിറ്റ്‌സാലന്‍ - ഹോവാര്‍ഡ് വിവരിച്ചു. വിരുന്നിനോടനുബന്ധിച്ച് സംഘടിപ്പിച്ച ലേലത്തിലൂടെ ആറായിരം പൗണ്ടിലധികം സമാഹരിക്കുവാന്‍ സൊസൈറ്റിക്ക് കഴിഞ്ഞു. മധ്യപൂര്‍വ്വേഷ്യയില്‍ മതപീഡനത്തിനിരയായി കൊണ്ടിരിക്കുന്ന ക്രൈസ്തവര്‍ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള വ്യക്തിയാണ് ചാള്‍സ് രാജകുമാരന്‍. 2019 ഒക്ടോബര്‍ 13-ന് റോമില്‍ വെച്ച് ജോണ്‍ ഹെന്‍റി ന്യൂമാനെ വിശുദ്ധനായി പ്രഖ്യാപിച്ച ചടങ്ങിലും ചാള്‍സ് രാജകുമാരന്‍ പങ്കെടുത്തിരുന്നു. വിക്ടോറിയന്‍ കാലഘട്ടത്തില്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ച വിശുദ്ധ ഹെന്‍റി ന്യൂമാനെ “കാലത്തിനും അതീതമായി ചിന്തിച്ചവന്‍”, “ഭയം കൂടാതെ സത്യം സംരക്ഷിച്ചന്‍” എന്നൊക്കെയാണ് ചാള്‍സ് രാജകുമാരന്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 1965-ല്‍ തന്റെ പതിനാറാമത്തെ വയസ്സില്‍ ആംഗ്ലിക്കന്‍ സഭാംഗമായി വിശ്വാസ സ്ഥിരീകരണം നടത്തിയ ചാള്‍സ് രാജകുമാരന്‍ ബ്രിട്ടീഷ് രാജസിംഹാസനത്തില്‍ ഏറുമ്പോള്‍ രാജ്യത്തെ ഔദ്യോഗിക സഭയായ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സുപ്രീം ഗവര്‍ണര്‍ ആകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഓര്‍ത്തഡോക്സ് വിശ്വാസത്തിലും താല്‍പ്പര്യമുള്ള ചാള്‍സ് രാജകുമാരന്‍ വടക്ക്-കിഴക്കന്‍ ഗ്രീസിലെ ഓര്‍ത്തഡോക്സ് തീര്‍ത്ഥാടന കേന്ദ്രമായ ‘അതോസ് മല’ നിരവധി പ്രാവശ്യം സന്ദര്‍ശിച്ചിട്ടുണ്ട്.
Image: /content_image/News/News-2022-05-24-16:43:06.jpg
Keywords: ചാള്‍സ

18917

Image: /content_image/News/News-2022-05-24-16:45:52.jpg

18918
Category: 1
Sub Category:
Heading: നൈജീരിയയിലെ തീവ്രവാദത്തിന്റെ കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: തുറന്നടിച്ച് കര്‍ദ്ദിനാള്‍
Content: അബൂജ: ആഫ്രിക്കൻ നാടായ നൈജീരിയായിലെ ദുർഭരണം തീവ്രവാദത്തിനു കാരണമാകുന്നുണ്ടെന്ന് രാജ്യ തലസ്ഥാനമായ അബൂജയിലെ അതിരൂപതയുടെ മുന്‍ അദ്ധ്യക്ഷൻ കർദ്ദിനാൾ ജോൺ ഒനായേക്കൻ. മതനിന്ദ ആരോപിച്ച് സഹപാഠികളുടെ ക്രൂരമായ മര്‍ദ്ദനത്തിനും, കല്ലേറിനും ഇരയായി കൊല്ലപ്പെട്ട ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥിനി ദെബോറ സാമുവല്‍ യാക്കുബുവിന്റെ വിയോഗത്തിന് പിന്നാലെ വത്തിക്കാൻറെ വാർത്താവിഭാഗത്തിന് അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരിന്നു അദ്ദേഹം. സർക്കാരിൻറെ കെടുകാര്യസ്ഥതയും സുരക്ഷിത പ്രശ്നങ്ങളുമാണ് ആക്രമണത്തിനും തീവ്രവാദത്തിനും കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊല്ലപ്പെട്ട ദെബോറ ഒരു ക്രിസ്ത്യാനിയാണ്. ശരിയത്ത് നിയമം ക്രിസ്ത്യാനികളെ ബാധിക്കുന്നില്ല. ക്രിസ്ത്യാനികളെ ഒരു ശരീയത്ത് നിയമത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുത്. അവൾ ഒരു മുസ്ലിമാണെങ്കിൽ പോലും, നൈജീരിയയിൽ, പ്രാവർത്തികമായ ശരീഅത്ത് നിയമ പ്രകാരം, വധശിക്ഷ ഉൾപ്പെടെയുള്ള വ്യവസ്ഥകൾ ഒഴിവാക്കിയിരിക്കുന്നു. എന്നാല്‍ ക്രൂരമായ ആക്രമണമാണ് നടന്നതെന്നും സംഭവം മുസ്‌ലിംങ്ങളുമായുള്ള മതപരമായ സംവാദത്തിനുള്ള തങ്ങളുടെ ശ്രമങ്ങളെ വേണ്ടതിലും കൂടുതൽ പ്രയാസകരമാക്കിയെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. ഈ മുഴുവൻ ഇരുണ്ട മേഘത്തിലും ഒരു വെള്ളിവരയുണ്ടെന്ന കാര്യം മറക്കുന്നില്ല, അതായത് ബഹുഭൂരിപക്ഷം മുസ്ലീം നേതാക്കളും ഈ നടപടിയെ അപലപിച്ചിരിക്കുന്നു. നൈജീരിയൻ മുസ്ലീങ്ങൾ നൈജീരിയൻ ക്രിസ്ത്യാനികൾക്കെതിരെ ചെയ്ത കാര്യമായി ഇതിനെ കാണരുത്. ക്രിസ്തുമതത്തെ വെറുക്കാൻ അവരുടേതായ കാരണങ്ങളുള്ള മുസ്ലീങ്ങളുണ്ട്. എന്നാൽ നൈജീരിയയിൽ അവർ ഭൂരിപക്ഷമല്ലെന്ന് ഞാൻ ഇപ്പോഴും തറപ്പിച്ചുപറയുന്നു. എന്നാൽ അവർ ന്യൂനപക്ഷമായാലും അല്ലെങ്കിലും നമ്മുടെ സമൂഹത്തിൽ അപകടകരമായ ഘടകങ്ങളുണ്ട്. ദെബോറയുടെ കേസില്‍ സ്വീകരിച്ച നിയമം എങ്ങനെ മുന്നോട്ടുപോകുമെന്ന് കാത്തിരുന്നു കാണാം. ഏത് മതനിന്ദക്കാരനെയും കൊല്ലുക എന്നത് ഒരു മുസ്ലീമിന്റെ കടമയാണെന്ന് പ്രകീർത്തിക്കുന്ന ചില മുസ്ലീങ്ങൾ ഉണ്ട്. എന്നാൽ ഈ സ്ഥാനം വഹിക്കുന്നവർ വളരെ ചെറിയ ന്യൂനപക്ഷമാണ്. മോചനദ്രവ്യത്തിനായുള്ള തട്ടിക്കൊണ്ടുപോകലുകൾ, കൊലപാതകങ്ങൾ, കവർച്ചകൾ, തുടങ്ങീ വളരെ ഭയാനകമായ സാഹചര്യങ്ങൾ , മുമ്പ് സംഭവിക്കാത്ത വിധത്തിൽ ഇപ്പോൾ സംഭവിക്കുന്നു. ഇരകളില്‍ ക്രിസ്ത്യാനികളും മുസ്ലീങ്ങളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജൂലൈയില്‍ ഫ്രാൻസിസ് മാർപാപ്പയുടെ കോംഗോ ദക്ഷിണ സുഡാന്‍ സന്ദര്‍ശനത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചുക്കൊണ്ടാണ് കർദ്ദിനാൾ ജോൺ ഒനായേക്കൻ അവസാനിപ്പിച്ചത്.
Image: /content_image/News/News-2022-05-24-19:59:49.jpg

18919
Category: 18
Sub Category:
Heading: വര്‍ഗ്ഗീയ മുദ്രാവാക്യം ഉയര്‍ത്തിയ ആലപ്പുഴയില്‍ സമാധാന കൂട്ടായ്മ സംഘടിപ്പിച്ച് കെസിവൈഎം
Content: ആലപ്പുഴ: അമുസ്ലീം സമൂഹത്തിനെതിരെ കൊലവിളിയുമായി പോപ്പുലര്‍ ഫ്രണ്ട് റാലി നടന്ന ആലപ്പുഴയില്‍ സമാധാന കൂട്ടായ്മ സംഘടിപ്പിച്ച് കെസിവൈഎം. രാജ്യത്തെ തകർക്കുന്ന വർഗീയതയ്ക്കെതിരേ മതേതരത്വത്തിന്റെ മുഖമാകുവാനുള്ള ഓരോ പൗരന്റെയും ഉത്തരവാദിത്വത്തെ ഓർമിപ്പിച്ചുക്കൊണ്ടാണ് കെസിവൈഎം സമാധാന കൂട്ടായ്മയും ദീപം തെളിക്കലും നടത്തിയത്. പിഞ്ചു മനസുകളിൽ പോലും വർഗീയ വിഷം കുത്തിവയ്ക്കുന്ന ഇത്തരം തീവ്രവാദ ശ്രമങ്ങളെ ഉന്മൂലനം ചെയ്യണമെന്ന് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ മാത്യു ഇടയാടിൽ ആവശ്യപ്പെട്ടു. പോപ്പുലർ ഫ്രണ്ട് റാലിയിൽ ഉയർന്ന പ്രകോപനപരമായ മുദ്രാവാക്യങ്ങളിൽ പ്രതിഷേധിച്ചുക്കൊണ്ടുമാണ് ആലപ്പുഴ ബീച്ചിൽ ഇന്നലെ വൈകുന്നേരം ആറിനു പരിപാടി സംഘടിപ്പിച്ചത്. ലോകസമാധാനത്തിനായി മതേതര മൂല്യം ഉയർത്തിപ്പിടിക്കുന്നതിനു വേണ്ടി യുവജനങ്ങൾ സമാധാന ദീപം തെളിയിച്ചു പ്രാർത്ഥിച്ചു. ഡയറക്ടർ ഫാ. സ്റ്റീഫൻ ചാമക്കാല, ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് അഡ്വ ജോർജ്, ആലപ്പുഴ രൂപത പ്രസിഡന്റ് വർഗീസ് ജെയിംസ്, സംസ്ഥാന സിൻഡിക്കേറ്റ് അംഗം എം. ഇമ്മാനുവൽ, സംസ്ഥാന ട്രഷറർ വിനു വി ഡേവിഡ് തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-05-25-10:13:46.jpg
Keywords: റാലി