Content | അബൂജ: ആരോഗ്യ മേഖലയിൽ പ്രതിസന്ധിയുള്ള നാട്ടിൽ ഗർഭിണികളായിരിക്കുന്ന അമ്മമാരുടെയും, ചെറിയ കുഞ്ഞുങ്ങളുടെയും മരണ നിരക്ക് കുറയ്ക്കുവാന്‍ ദൗത്യം ഏറ്റെടുത്ത് നൈജീരിയയിലെ ഒരു കൂട്ടം കത്തോലിക്ക സന്യാസിനികൾ. അബകാലികി രൂപതയിൽ മൈല്‍ ഫോർ ഹോസ്പിറ്റൽ നടത്തുന്ന മെഡിക്കൽ മിഷ്ണറീസ് ഓഫ് മേരി സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണ് മരണനിരക്ക് കുറയ്ക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഇവിടെ സേവനം ചെയ്യുന്ന സന്യസ്തരിൽ ചിലർ ഡോക്ടർമാരും, ചിലർ നേഴ്സുമാരുമാണ്.
ഓരോ ജീവനും അമൂല്യമാണെന്ന തിരിച്ചറിവോടെ പ്രസവത്തിനു വേണ്ടി വരുന്ന സ്ത്രീകൾക്ക് പ്രസവത്തിന് മുമ്പും, ശേഷവും മികച്ച പരിചരണം ആശുപത്രിയിൽ നിന്ന് ലഭ്യമാക്കുന്നുണ്ട്. 5 വയസ്സു വരെ കുട്ടികളെ നിരീക്ഷിക്കാനുള്ള ക്ലിനിക്കുകളും സന്യാസ സമൂഹത്തിന് വിവിധ സ്ഥലങ്ങളിൽ ഉണ്ട്. നവജാതശിശുക്കൾക്ക് പോഷകാഹാരവും, വാക്സിൻ അടക്കമുള്ളവയും ഇവിടങ്ങളിൽ നിന്ന് ലഭിക്കുന്നു. ഇതുകൂടാതെ വിവിധ ക്ലാസ്സുകളും, വർക്ക് ഷോപ്പുകളും സ്ത്രീകൾക്കുവേണ്ടി ആശുപത്രി സംഘടിപ്പിക്കാറുണ്ട്. വേൾഡ് ബാങ്കിന്റെ കണക്കുകൾ പ്രകാരം അമ്മമാരുടെ മരണ നിരക്ക് ഏറ്റവും കൂടിയ രാജ്യങ്ങളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് നൈജീരിയ. ഒരുലക്ഷം പ്രസവങ്ങൾ നടക്കുമ്പോൾ ആയിരം പേരാണ് രാജ്യത്തു മരിക്കുന്നത്.
പ്രസവത്തിനു മുൻപും, പ്രസവത്തിനു ശേഷവും, സ്ത്രീകൾക്കും, നവജാത ശിശുക്കൾക്കും വേണ്ടുന്ന പരിചരണത്തിന്റെ ആവശ്യകത വലിയതോതിലുണ്ടെന്ന് ആശുപത്രിയിലെ മെഡിക്കൽ ഓഫീസറായ സിസ്റ്റര്‍ ഇവലിൻ അകാലുമെൻയു പറഞ്ഞു. ഇതിനുകാരണം ഗർഭധാരണത്തെ പറ്റി സ്ത്രീകൾക്കുള്ള അറിവില്ലായ്മയും, അവർക്ക് ഗർഭസമയത്ത് ലഭിക്കുന്ന മോശം പരിചരണവുമാണ്. തങ്ങളുടെ സേവനം ആവശ്യമുള്ള എല്ലാ ഡിപ്പാർട്ട്മെന്റലും സന്യസ്തർ ജോലി ചെയ്യുന്നുണ്ടെന്നും, തങ്ങൾ പരിശുദ്ധ കന്യകാമറിയത്തിന് സമർപ്പിക്കപ്പെട്ടവർ ആണെന്നും സിസ്റ്റർ ഇവലിൻ കൂട്ടിച്ചേർത്തു. ജീവന്റെ മഹനീയതയും വിലയും തങ്ങളുടെ ശുശ്രൂഷ ജീവിതത്തിനിടെ അനേകര്‍ക്ക് പകര്‍ന്നുകൊടുക്കുന്ന സിസ്റ്റേഴ്സ് തങ്ങളുടെ ദൗത്യം മറ്റുള്ളവരിലേക്ക് വ്യാപിപ്പിക്കുവാനുള്ള ശ്രമത്തിലാണ്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} |