category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവര്‍ഗ്ഗീയ മുദ്രാവാക്യം ഉയര്‍ത്തിയ ആലപ്പുഴയില്‍ സമാധാന കൂട്ടായ്മ സംഘടിപ്പിച്ച് കെ‌സി‌വൈ‌എം
Contentആലപ്പുഴ: അമുസ്ലീം സമൂഹത്തിനെതിരെ കൊലവിളിയുമായി പോപ്പുലര്‍ ഫ്രണ്ട് റാലി നടന്ന ആലപ്പുഴയില്‍ സമാധാന കൂട്ടായ്മ സംഘടിപ്പിച്ച് കെ‌സി‌വൈ‌എം. രാജ്യത്തെ തകർക്കുന്ന വർഗീയതയ്ക്കെതിരേ മതേതരത്വത്തിന്റെ മുഖമാകുവാനുള്ള ഓരോ പൗരന്റെയും ഉത്തരവാദിത്വത്തെ ഓർമിപ്പിച്ചുക്കൊണ്ടാണ് കെസിവൈഎം സമാധാന കൂട്ടായ്മയും ദീപം തെളിക്കലും നടത്തിയത്. പിഞ്ചു മനസുകളിൽ പോലും വർഗീയ വിഷം കുത്തിവയ്ക്കുന്ന ഇത്തരം തീവ്രവാദ ശ്രമങ്ങളെ ഉന്മൂലനം ചെയ്യണമെന്ന് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷിജോ മാത്യു ഇടയാടിൽ ആവശ്യപ്പെട്ടു. പോപ്പുലർ ഫ്രണ്ട് റാലിയിൽ ഉയർന്ന പ്രകോപനപരമായ മുദ്രാവാക്യങ്ങളിൽ പ്രതിഷേധിച്ചുക്കൊണ്ടുമാണ് ആലപ്പുഴ ബീച്ചിൽ ഇന്നലെ വൈകുന്നേരം ആറിനു പരിപാടി സംഘടിപ്പിച്ചത്. ലോകസമാധാനത്തിനായി മതേതര മൂല്യം ഉയർത്തിപ്പിടിക്കുന്നതിനു വേണ്ടി യുവജനങ്ങൾ സമാധാന ദീപം തെളിയിച്ചു പ്രാർത്ഥിച്ചു. ഡയറക്ടർ ഫാ. സ്റ്റീഫൻ ചാമക്കാല, ചങ്ങനാശേരി അതിരൂപത പ്രസിഡന്റ് അഡ്വ ജോർജ്, ആലപ്പുഴ രൂപത പ്രസിഡന്റ് വർഗീസ് ജെയിംസ്, സംസ്ഥാന സിൻഡിക്കേറ്റ് അംഗം എം. ഇമ്മാനുവൽ, സംസ്ഥാന ട്രഷറർ വിനു വി ഡേവിഡ് തുടങ്ങിയവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-05-25 10:11:00
Keywordsറാലി
Created Date2022-05-25 10:13:46