Contents
Displaying 18491-18500 of 25081 results.
Content:
18880
Category: 13
Sub Category:
Heading: “യേശുവിനെ നിഷേധിക്കുന്നതിനേക്കാള്‍ തൂക്കുമരണമാണ് എനിക്കിഷ്ടം”: വ്യാജ മതനിന്ദ കേസില്‍ 8 വര്‍ഷം ജയിലില്‍ കഴിഞ്ഞതിന് ശേഷം മോചിതയായ പാക്ക് വനിത
Content: ലാഹോര്‍; എന്തൊക്കെ ഭീഷണികളും, പീഡനങ്ങളും നേരിടേണ്ടി വന്നാല്‍പ്പോലും യേശു ക്രിസ്തുവിലുള്ള തന്റെ വിശ്വാസം ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് വ്യാജമതനിന്ദയുടെ പേരില്‍ 8 വര്‍ഷങ്ങളായി വധശിക്ഷയും കാത്ത് പാക്കിസ്ഥാനിലെ ജയിലില്‍ കഴിഞ്ഞ ശേഷം ഭര്‍ത്താവിനൊപ്പം ജയില്‍ മോചിതയായ പാക്കിസ്ഥാനി ക്രൈസ്തവ വനിത ഷാഗുഫ്ത കോസര്‍. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് നീഡ്’ (എ.സി.എന്‍) ന് നല്‍കിയ അഭിമുഖത്തിലാണ് ഷാഗുഫ്ത ഇക്കാര്യം പറഞ്ഞത്. മുഹമ്മദ് നബിയെ കുറിച്ച് അപകീര്‍ത്തിപരമായ ടെക്സ്റ്റ് മെസ്സേജ് അയച്ചു എന്ന വ്യാജ ആരോപണത്തിന്റെ പേരിലാണ് 2013-ല്‍ ഷാഗുഫ്തയും ഭര്‍ത്താവ് ഷഫ്കാത്ത് മാസിയും ജയിലിലാകുന്നത്. ജയിലില്‍ വെച്ച് തങ്ങള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടുവെന്നും, കുറ്റസമ്മതം നടത്തിയില്ലെങ്കില്‍ ഭര്‍ത്താവിന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരിന്നെന്നും ഷാഗുഫ്ത പറഞ്ഞു. ജഡ്ജി കുറ്റക്കാരാണെന്ന് കണ്ടത്തി വധശിക്ഷ വിധിക്കുന്നതിന് മുന്‍പ് തന്നെ തങ്ങള്‍ 8 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞിരുന്നുവെന്നും ഷാഗുഫ്ത ചൂണ്ടിക്കാട്ടി. തങ്ങളുടെ അഭിഭാഷകനെ വാദം പൂര്‍ത്തിയാക്കുവാന്‍ അനുവദിച്ചില്ല, തങ്ങള്‍ക്ക് പറയുവാനുള്ളത് പോലും കേട്ടില്ല, പ്രസ്താവം കേട്ടപ്പോള്‍ താന്‍ ബോധരഹിതയായെന്നും ഷാഗുഫ്ത പറഞ്ഞു. തങ്ങളെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുവാന്‍ നിരവധി ശ്രമങ്ങള്‍ ഉണ്ടായെന്നും അവര്‍ വെളിപ്പെടുത്തി. “ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്യുകയാണെങ്കില്‍ വധശിക്ഷ ജീവപര്യന്തമാക്കി കുറക്കുമെന്നും കുറച്ചു കാലം കഴിയുമ്പോള്‍ മോചിപ്പിക്കുമെന്നും നിരവധി പ്രാവശ്യം എന്നോട് പറഞ്ഞിട്ടുണ്ട്. 'പറ്റില്ല' എന്ന് തന്നെയായിരുന്നു എപ്പോഴും എന്റെ മറുപടി. ഉത്ഥിതനായ കര്‍ത്താവായ ക്രിസ്തുവാണ് എന്റെ ജീവനും രക്ഷകനും” ഷാഗുഫ്ത പറയുന്നു. കഴിഞ്ഞ വര്‍ഷം മോചിതരായെങ്കിലും തനിക്കും തന്റെ ഭര്‍ത്താവിനും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്കും പാക്കിസ്ഥാനില്‍ കഴിയുവാന്‍ സാധിക്കാത്തതില്‍ ദുഃഖമുണ്ടെന്നും, അവിടെ കഴിഞ്ഞാല്‍ തങ്ങളെ മതഭ്രാന്തന്‍മാര്‍ കൊലപ്പെടുത്തുമെന്നും ഷാഗുഫ്ത പറയുന്നു. “പാപിയായ എനിക്ക് വേണ്ടിയാണ് യേശുക്രിസ്തു തന്റെ ജീവന്‍ ബലിയര്‍പ്പിച്ചത്. ഞാന്‍ ഒരിക്കലും എന്റെ മതം മാറില്ല. യേശുവിനെ നിഷേധിക്കുന്നതിന് പകരം തൂക്കുമരണമാണ് എനിക്കിഷ്ടം” എന്ന് പറഞ്ഞുകൊണ്ടാണ് ഷാഗുഫ്ത തന്റെ വാക്കുകള്‍ ചുരുക്കിയത്. പാക്കിസ്ഥാനില്‍ മതനിന്ദയുടെ പേരില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട ആദ്യ സ്ത്രീ എന്ന പേരില്‍ ലോകമെമ്പാടും വാര്‍ത്തകളില്‍ നിറഞ്ഞ ആസിയ ബീബിയുടെ അയല്‍ക്കാരിയാണ് ഷാഗുഫ്ത. ഇംഗ്ലീഷ് ഭാഷ അറിയാത്ത ഷാഗുഫ്തയും, ഭര്‍ത്താവും ഇംഗ്ലീഷ് ഭാഷയില്‍ അയക്കപ്പെട്ട ടെക്സ്റ്റ് മെസേജിന്റെ പേരിലാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിലായത്. എട്ടുവര്‍ഷത്തെ തടവിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് ഇവര്‍ കുറ്റവിമുക്തരാക്കപ്പെട്ടത്. ഒട്ടും വൈകാതെ തന്നെ പ്രാണരക്ഷാര്‍ത്ഥം സന്നദ്ധ സംഘടനകള്‍ ഇവരെ വിദേശത്തേക്ക് മാറ്റി. ക്രൈസ്തവര്‍ക്കെതിരായ പീഡനത്തിന്റെ പേരില്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ച ഗോജ്റ സ്വദേശികളാണ് ദമ്പതികള്‍. 2009-ല്‍ ഖുറാനെ അവഹേളിച്ചു എന്നാരോപിച്ച് രോഷാകുലരായ ജനക്കൂട്ടം ഗോജ്റയിലെ എഴുപത്തിയേഴോളം ക്രിസ്ത്യന്‍ ഭവനങ്ങള്‍ അഗ്നിക്കിരയാക്കുകയും ഏഴു പേരെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-18-21:31:48.jpg
Keywords: പാക്ക

18881
Category: 18
Sub Category:
Heading: സമ്മർ ക്യാമ്പ് (ഫിയസ്റ്റ) പാലാരിവട്ടം പിഒസിയിൽ തുടങ്ങി
Content: കൊച്ചി: കുട്ടികളിലെ കഴിവുകൾ വളർത്താൻ കെസിബിസി മീഡിയ കമ്മീഷനും കുട്ടികളുടെ മാഗസിനായ സ്നേഹ സേനയും ചേർന്ന് ഒരുക്കുന്ന സമ്മർ ക്യാമ്പ് (ഫിയസ്റ്റ) പാലാരിവട്ടം പിഒസിയിൽ തുടങ്ങി. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി ഉദ്ഘാടനം ചെയ്തു. കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി റവ. ഡോ. ഏബ്രഹാം ഇരിമ്പിനിക്കൽ, ഫാ.ഷെയ്സ് എന്നിവർ പ്രസംഗിച്ചു. കലാ സാഹിത്യം, സംഗീതം, പ്രസംഗം, തീയേറ്റർ എന്നിവയിൽ ക്യാമ്പിൽ പരിശീലനം നല്കും.
Image: /content_image/India/India-2022-05-19-11:54:57.jpg
Keywords: കെസിബിസി

18882
Category: 10
Sub Category:
Heading: അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ 515 ജപമാല റാലികള്‍: പതിനായിരങ്ങളുടെ പങ്കാളിത്തം
Content: ഡബ്ലിന്‍: രാജ്യത്തിന്റെ മുക്കിലും മൂലയിലും ജപമാല റാലികള്‍ സംഘടിപ്പിച്ചുക്കൊണ്ട് ഫാത്തിമ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ നൂറ്റിയഞ്ചാമത് വാര്‍ഷികം ഐറിഷ് കത്തോലിക്കര്‍ ഭക്ത്യാദരങ്ങളോടെ കൊണ്ടാടി. വിവിധ സ്ഥലങ്ങളില്‍ നടന്ന അഞ്ഞൂറ്റിപതിനഞ്ചോളം ജപമാല റാലികളില്‍ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. സംസ്കാരത്തിനെതിരെയുള്ള വെല്ലുവിളികളെയും, രാഷ്ട്രത്തെ പിടിച്ചുലക്കുന്ന പാപത്തിന്റെ തിരമാലകളെയും ചെറുക്കുവാനുള്ള പരിശുദ്ധ കന്യകാമാതാവിന്റെ മാധ്യസ്ഥം തേടിയുള്ള പ്രാര്‍ത്ഥനായത്നം സമീപ വര്‍ഷങ്ങളില്‍ അയര്‍ലണ്ടില്‍ നടന്ന ഏറ്റവും വലിയ വിശ്വാസ പ്രകടങ്ങളില്‍ ഒന്നായി മാറി. ഐറിഷ് സൊസൈറ്റി ഫോര്‍ ക്രിസ്ത്യന്‍ സിവിലൈസേഷനും (ഐ.എസ്.എഫ്.സി.സി) ‘അയര്‍ലന്‍ഡ് നീഡ്‌സ് ഫാത്തിമ’ പ്രചാരണ പരിപാടിയും സംയുക്തമായാണ് ജപമാല റാലികള്‍ സംഘടിപ്പിച്ചത്. 515 ജപമാല റാലികളിലുമായി വിശ്വാസികള്‍ പതിനായിരകണക്കിന് ‘നന്മനിറഞ്ഞ മറിയം’ ആണ് ചൊല്ലിയത്. അയര്‍ലന്‍ഡിന്റെ ഓരോ മുക്കിലും മൂലയിലും ജപമാല റാലികള്‍ നടന്നുവെന്നത് ശ്രദ്ധേയമാണ്. കുറവുകളും ഉണ്ടെങ്കില്‍ പോലും ദൈവം അയര്‍ലന്‍ഡിനെ അനുഗ്രഹിക്കും എന്ന് തനിക്ക് ഉറപ്പാണെന്നു ജപമാല റാലികളുടെ ക്യാപ്റ്റനായ ഗ്രിഗറി മര്‍ഫി പറഞ്ഞു. ഇത്രയും ജപമാല റാലികള്‍ നടത്തി ദൈവമാതാവിനെ ആദരിച്ചതിനാല്‍ രാഷ്ട്രത്തില്‍ എത്രയൊക്കെ പാപങ്ങളും, റാലികളില്‍ പങ്കെടുത്തവരുടെ മുഖങ്ങളില്‍ നിന്നും അവര്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന സന്തോഷം നിങ്ങള്‍ അനുഭവിച്ചറിയുവാന്‍ കഴിയുമെന്നും, സമൂഹം ഇന്ന്‍ നേരിടുന്ന ധാര്‍മ്മിക പ്രതിസന്ധിക്ക് ഉറപ്പായ പരിഹാരം നല്‍കുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ ഫാത്തിമാ മാതാവിന്റെ സന്ദേശങ്ങളിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ വര്‍ഷം കഴിയുംതോറും അയര്‍ലണ്ടില്‍ നടക്കുന്ന ജപമാല റാലികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്.
Image: /content_image/News/News-2022-05-19-12:36:02.jpg
Keywords: അയര്‍ല

18883
Category: 1
Sub Category:
Heading: നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല: ബോര്‍ണോയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ 20 ക്രൈസ്തവരെ കൊലപ്പെടുത്തി
Content: ചിബോക്: ക്രൈസ്തവരുടെ ശവപ്പറമ്പായിക്കൊണ്ടിരിക്കുന്ന നൈജീരിയയില്‍ വീണ്ടും ക്രൈസ്തവ കൂട്ടക്കൊല. മധ്യപൂര്‍വ്വേഷ്യയില്‍ തങ്ങളുടെ നേതാക്കള്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമെന്നോണം ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സ് തീവ്രവാദികള്‍, നൈജീരിയയിലെ ബോര്‍ണോ സംസ്ഥാനത്തില്‍ 20 ക്രൈസ്തവരെ നിഷ്ഠൂരമായി കൊലപ്പെടുത്തി. തീവ്രവാദി സംഘടനകളുടെ ഓണ്‍ലൈനിലൂടെയുള്ള ആശയവിനിമയങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന അമേരിക്ക ആസ്ഥാനമായ സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പാണ് ഇക്കാര്യം പുറത്തുവിട്ടത്. ഡെയിലി മെയില്‍ അടക്കമുള്ള പ്രമുഖ മാധ്യമങ്ങള്‍ സംഭവത്തെ കുറിച്ചുള്ള വാർത്ത റിപ്പോര്‍ട്ട് ചെയ്തു. കൊലപാതക വീഡിയോയുടെ സ്ക്രീന്‍ഷോട്ട് സഹിതമാണ് സൈറ്റ് ഇന്റലിജന്‍സ് ഗ്രൂപ്പ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. മുട്ടുകുത്തി നില്‍ക്കുന്ന ക്രൈസ്തവരുടെ പിന്നില്‍ മുഖംമൂടി ധരിച്ച് തോക്കും, കത്തിയുമായി തീവ്രവാദികള്‍ നില്‍ക്കുന്നതും, ഈ വര്‍ഷം ആദ്യത്തില്‍ മധ്യപൂര്‍വ്വേഷ്യയില്‍ ഇസ്ലാമിക് സ്റ്റേറ്റ് നേതാക്കള്‍ കൊല്ലപ്പെട്ടതിന്റെ പ്രതികാരമാണിതെന്ന് ഹൌസാ ഭാഷയില്‍ പറയുന്നതും വീഡിയോയില്‍ വ്യക്തമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വടക്കു-കിഴക്കന്‍ ബോര്‍ണോയില്‍ കഴിഞ്ഞ ആഴ്ചയില്‍ ചുരുങ്ങിയത് ഏഴോളം ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ കൊലപ്പെടുത്തിയതിന്റെ പിന്നാലെയാണ് ഈ കൂട്ടക്കൊല. തീവ്രവാദി അക്രമങ്ങളെ അതിജീവിച്ചവരെ സന്ദര്‍ശിക്കുവാനും, മുന്‍ തീവ്രവാദികളെ സമൂഹത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനുമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് സംസ്ഥാനത്ത് ഉണ്ടായിരുന്ന സമയത്തുതന്നെയായിരുന്നു ഈ കൂട്ടക്കൊല. ആയുധധാരികളായ വന്‍ തീവ്രവാദി സംഘം അപ്രതീക്ഷിതമായി ആക്രമണം നടത്തുകയായിരുന്നെന്നും, അടുത്തുള്ള സൈനീക കേന്ദ്രത്തില്‍ നിന്നും സൈനീക സംഘം എത്തുന്നതിനു മുന്‍പേ തന്നെ 10 പേര്‍ കൊല്ലപ്പെട്ടിരുന്നുവെന്നും പ്രാദേശിക സാമുദായിക നേതാവായ ഹസ്സന്‍ ചിബോക് പറയുന്നു. ചിബോകിലെ കാടുകാരി ഗ്രാമത്തോടു ചേര്‍ന്ന വനപ്രദേശത്ത് തീവ്രവാദികളുടെ വന്‍തോതിലുള്ള സാന്നിധ്യം ഉള്ളതിനാല്‍ കാര്യങ്ങള്‍ വളരേയേറെ മോശമായി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സൈന്യം എത്തുന്നതിന് മുന്‍പായി 7 പേര്‍ കൊല്ലപ്പെട്ടിരുന്നുവെന്ന് യാന ഗലാങ്ങ് എന്ന മറ്റൊരു പ്രദേശവാസി പറഞ്ഞു. ആഫ്രിക്കയിലെ ഏറ്റവും ജനസാന്ദ്രതയേറിയ രാഷ്ട്രമായ നൈജീരിയ, കഴിഞ്ഞ 10 വര്‍ഷങ്ങളായി ബൊക്കോ ഹറാമും അനുബന്ധ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രോവിന്‍സും നടത്തുന്ന തീവ്രവാദ ആക്രമണങ്ങളില്‍ നട്ടംതിരിയുകയാണ്. പാശ്ചാത്യ വിദ്യാഭ്യാസം അവസാനിപ്പിക്കുകയും ശരിയ നിയമം പ്രാബല്യത്തില്‍ വരുത്തുകയുമാണ് തീവ്രവാദികളുടെ ലക്ഷ്യം. തീവ്രവാദികള്‍ക്കെതിരെയുള്ള യുദ്ധം അവസാന ഘട്ടത്തിലാണ് എന്ന് നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി പ്രഖ്യാപിച്ചിരുന്നുവെങ്കിലും രാജ്യത്തു തീവ്രവാദികളുടെ ആക്രമണങ്ങളില്‍ യാതൊരു കുറവുമില്ല. കഴിഞ്ഞ ദിവസം മതനിന്ദ ആരോപിച്ച് നൈജീരിയന്‍ ക്രൈസ്തവ വിദ്യാര്‍ത്ഥിനിയെ ഇസ്ലാമിക സഹപാഠികള്‍ കല്ലെറിഞ്ഞും അഗ്നിയ്ക്കിരയാക്കിയും കൊലപ്പെടുത്തിയിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-19-14:47:11.jpg
Keywords: നൈജീ

18884
Category: 4
Sub Category:
Heading: പൈശാചിക ബാധയുടെ മുഖ്യ കാരണങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി പ്രമുഖ സ്പാനിഷ് ഭൂതോച്ചാടകന്‍
Content: പ്ലാസെന്‍സിയ (സ്പെയിന്‍); പൈശാചിക ബാധയുടെ മുഖ്യ കാരണങ്ങളെക്കുറിച്ച് സ്പെയിനിലെ പ്ലാസെന്‍സിയ കത്തോലിക്ക രൂപതയിലെ വൈദികനും ഭൂതോച്ചാടക മിനിസ്ട്രിയുടെ ചുമതലക്കാരനുമായ ഫാ. ഫ്രാന്‍സിസ്കോ ടോറസ് റുയിസ് നടത്തിയ വെളിപ്പെടുത്തല്‍ ശ്രദ്ധേയമാകുന്നു. ടാരറ്റ് കാര്‍ഡ്, ക്ലെയര്‍വോയന്‍സ്, തുടങ്ങീ നിഗൂഢ ഗെയിമുകളും ഓജോ ബോര്‍ഡ്, ആത്മാക്കളുമായി സംവദിക്കുന്ന മറ്റ് രീതികളുമാണ് ഒരാളെ പിശാച് ബാധിതനാക്കുന്നതിന്റെ പ്രധാന കാരണങ്ങളായി കത്തോലിക്ക മാധ്യമമായ ‘എ.സി.ഐ പ്രെന്‍സാ’ക്ക് നല്‍കിയ അഭിമുഖത്തില്‍ ഫാ. ടോറസ് പറഞ്ഞത്. ഇത്തരത്തിലുള്ള നിരവധി കേസുകള്‍ വരുന്നുണ്ടെന്ന്‍ പറഞ്ഞ അദ്ദേഹം, യോഗ തെറാപ്പികള്‍, റെയ്കി, മാലാഖമാരെ വിളിച്ചുവരുത്തല്‍ തുടങ്ങിയ പുതുതലമുറയുടെ പരിശീലന രീതികള്‍ വഴി ഭ്രാന്തമായ അവസ്ഥയിലെത്തിയവരും കുറവല്ലെന്നും കൂട്ടിച്ചേര്‍ത്തു. ആത്മാക്കളുമായി യാതൊരുവിധ നിഗൂഢ മാര്‍ഗ്ഗങ്ങളിലൂടെ സംവദിക്കാത്ത വ്യക്തിയിലും പൈശാചിക സ്വാധീനം ഉണ്ടാകാറുണ്ടെന്നും, അത് അവരെ പരീക്ഷിക്കുന്നതിനും, വിശുദ്ധീകരിക്കുന്നതിനും, മോക്ഷത്തിലേക്ക് നയിക്കുന്നതിനുമായി അവരില്‍ പ്രവര്‍ത്തിക്കുവാന്‍ സാത്താനെ ദൈവം അനുവദിക്കുകയാണെന്നും അദ്ദേഹം വിവരിച്ചു. ഇതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ടെന്ന് അദ്ദേഹം പറയുന്നു. കാര്‍മ്മലൈറ്റ് സന്യാസിനി സമൂഹാംഗമായിരുന്ന വിശുദ്ധ മേരി ഓഫ് ജീസസ് ക്രൂസിഫൈഡ്’ ന്റെ ഉദാഹരണമാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. വിശുദ്ധയുടെ ജീവിതത്തിന്റെ അവസാന വര്‍ഷം അക്രമാസക്തവും, കഠിനവുമായ പിശാച് ബാധയ്ക്കു വിശുദ്ധ ഇരയായിരിന്നു. അതിനെ പ്രതിരോധിച്ചാണ് വിശുദ്ധ പരിപൂര്‍ണ്ണമായും ശുദ്ധീകരിക്കപ്പെട്ടതെന്നു ഫാ. ടോറസ് ചൂണ്ടിക്കാട്ടി. പിശാച് ബാധയ്ക്കു ഒരു കാരണമല്ലെന്നും, ഒന്നിലധികം കാരണങ്ങള്‍ ഉണ്ടാകാമെന്നും, പിശാചിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി തുറന്ന വാതിലുകളുടെ അനന്തരഫലങ്ങളാണ് ഇവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം സാഹചര്യങ്ങളെ അഭിമുഖീകരിക്കുകയും, അവയില്‍ നിന്ന് സ്വതന്ത്രരാവുകയും, സൗഖ്യപ്പെട്ട് വിശുദ്ധി നേടുകയും ചെയ്യണമെന്ന നിര്‍ദ്ദേശത്തോടെയാണ് ഫാ. ടോറസ് തന്റെ അഭിമുഖം അവസാനിപ്പിച്ചത്.
Image: /content_image/News/News-2022-05-19-16:49:05.jpg
Keywords: പൈശാ, സാത്താ

18885
Category: 10
Sub Category:
Heading: അന്ന് ആ അമ്മ ഭ്രൂണഹത്യ തെരഞ്ഞെടുത്തിരിന്നെങ്കില്‍..!: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ജനനം ഇന്നും ചര്‍ച്ചാവിഷയം
Content: വാര്‍സോ: ജീവന് ഭീഷണിയായ ഗര്‍ഭധാരണമെന്നും ഭ്രൂണഹത്യ അനിവാര്യമാണെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടും, അതിനു സമ്മതിക്കാതെയാണ് എമിലിയ വോജ്ടില തന്റെ രണ്ടാമത്തെ മകനായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെ പ്രസവിച്ചതെന്ന വെളിപ്പെടുത്തലുമായി ഇറങ്ങിയ പോളിഷ് പുസ്തകത്തിലെ വിവരണം വീണ്ടും ചര്‍ച്ചകളില്‍ ഇടം നേടുന്നു. ഇന്നലെ മെയ് 18 വിശുദ്ധന്റെ നൂറ്റിരണ്ടാം ജന്മദിനത്തോട് അനുബന്ധിച്ചാണ് ഒരു നൂറ്റാണ്ട് മുന്‍പുള്ള സംഭവം വീണ്ടും ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നത്. പോളിഷ് എഴുത്തുകാരിയായ മിലേന കിന്‍ഡ്സിയൂകാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ മാതാവിന്റെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തിന്റെ രചയിതാവ്. ''തന്റെ ജീവനും താന്‍ ഉദരത്തില്‍ വഹിക്കുന്ന കുരുന്നിന്റെ ജീവനും ഇടയില്‍ തീരുമാനമെടുക്കേണ്ട അവസ്ഥയിലായിരുന്നു എമിലിയ. അവളുടെ അഗാധമായ വിശ്വാസം ഗര്‍ഭഛിദ്രം തെരഞ്ഞെടുക്കുന്നതില്‍ നിന്നും അവളെ വിലക്കി. തന്റെ കുരുന്നിന് വേണ്ടി ഈ ത്യാഗം സഹിക്കുവാന്‍ അവള്‍ മനസ്സില്‍ തീരുമാനിക്കുകയായിരുന്നു''. മിഡ്വൈഫായിരുന്ന ടാറ്റരോവയുടേയും, അവളുടെ സുഹൃത്തുക്കളായ ഹെലെന സെപ്പാന്‍സ്കാ, മരിയ കാക്കോറോവയുടേയും സാക്ഷ്യങ്ങളുടേയും, വാഡോവിസ് നിവാസികളുടെ ഓര്‍മ്മകളുടേയും അടിസ്ഥാനത്തിലാണ് കിന്‍ഡ്സിയൂക് രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇക്കാര്യം എഴുതിയത്. ഇത് വിശുദ്ധന്‍ തന്റെ ജീവിതകാലയളവില്‍ തന്നെ തന്റെ പേഴ്സണല്‍ സെക്രട്ടറി സ്റ്റാനിസ്ലോ ഡിസിവിസിനോട് പറഞ്ഞിരിന്നു. ഗര്‍ഭഛിദ്രം ആവശ്യമാണെന്ന് തന്റെ ആദ്യ ഡോക്ടറായിരുന്ന ഡോ. ജാന്‍ മോസ്കാലയുടെ വെളിപ്പെടുത്തലില്‍ എമിലിയ അസ്വസ്ഥയായിരുന്നെന്നു കിന്‍ഡ്സിയൂകിന്റെ പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ എന്തൊക്കെ വന്നാലും തങ്ങളുടെ കുഞ്ഞിനെ നശിപ്പിക്കുകയില്ലെന്ന ഉറച്ച തീരുമാനം ജോണ്‍ പോള്‍ രണ്ടാമന്റെ മാതാപിതാക്കളായ കരോള്‍ വോയ്റ്റീല - എമിലിയ ദമ്പതികള്‍ എടുക്കുകയായിരുന്നു. പിന്നീടാണ് അവര്‍ യഹൂദ ഡോക്ടറായ സാമുവല്‍ ടാവുബിനെ കാണുന്നത്. പ്രസവത്തിനിടയില്‍ എമിലിയയുടെ മരണം വരെ സംഭവിക്കാവുന്ന തരത്തിലുള്ള ഗുരുതര പ്രശ്നങ്ങള്‍ ഉണ്ടാകുവാന്‍ സാധ്യതയുണ്ടെന്ന കാര്യം ഡോക്ടര്‍ പറഞ്ഞിരിന്നു. എന്നാല്‍ അവര്‍ പ്രാര്‍ത്ഥനയില്‍ അവര്‍ ആഴപ്പെടുകയായിരിന്നു. 1920 മെയ് 18ന് കോസിയല്‍നാ സ്ട്രീറ്റിലെ തങ്ങളുടെ അപ്പാര്‍ട്ട്മെന്റിന്റെ ലിവിംഗ് റൂമില്‍ നേഴ്സുമാരുടെ സാന്നിധ്യത്തില്‍ കിടക്കുമ്പോഴാണ് എമിലിയ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനെ പ്രസവിക്കുന്നത്. ഈ സമയം ഭര്‍ത്താവും, മൂത്തമകന്‍ എഡ്മണ്ടും ഇടവക ദേവാലയത്തില്‍ പ്രാര്‍ത്ഥനയ്ക്കായി പോയിരിക്കുകയായിരുന്നു. തന്റെ മകന്‍ ആദ്യമായി കേള്‍ക്കുന്നത് മരിയന്‍ സ്തുതി ആയിരിക്കണമെന്ന ആഗ്രഹത്തോടെ ജനാല തുറന്നിടുവാന്‍ എമിലിയ തന്നോട് ആവശ്യപ്പെട്ടതായും, മാതാവിന്റെ ലുത്തീനിയ കേട്ടുകൊണ്ടാണ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പിറന്നതെന്നും മിഡ്വൈഫ് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. 1906 ഫെബ്രുവരി 10-നാണ് കരോള്‍ - എമിലിയ ദമ്പതികള്‍ വിവാഹിതരാകുന്നത്. ഇവര്‍ക്കുണ്ടായ മൂന്ന്‍ മക്കളില്‍ മകളായ ഓള്‍ഗ ജനിച്ച് അധികം കഴിയുന്നതിന് മുന്‍പ് മരണമടഞ്ഞു. അടിയുറച്ച ദൈവവിശ്വാസത്തിലാണ് ഈ ദമ്പതികള്‍ തങ്ങളുടെ മക്കളെ വളര്‍ത്തിയത്. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ തന്റെ ഒമ്പതാം പിറന്നാള്‍ ആഘോഷിക്കുന്നതിന് ഒരു മാസം മുന്‍പാണ് എമിലിയ മരിക്കുന്നത്. അന്നു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ ജനനത്തിലേക്ക് ആ മാതാപിതാക്കളെ നയിച്ചത് അടിയുറച്ച ക്രിസ്തു വിശ്വാസവും ഭ്രൂണഹത്യ എന്ന തിന്‍മയോടുള്ള എതിര്‍പ്പുമായിരിന്നു. #{green->none->b->ചോദ്യം പ്രസക്തമാണ്, അന്ന് ആ മാതാപിതാക്കള്‍ ഭ്രൂണഹത്യ തെരഞ്ഞെടുത്തിരിന്നെങ്കില്‍ ആഗോള സമൂഹത്തെ സ്വാധീനിച്ച ഒരു പാപ്പയെ, സര്‍വ്വോപരി ഒരു വിശുദ്ധനെ ലഭിക്കുമായിരിന്നോ?. }# കരോള്‍-എമിലിയ ദമ്പതികളുടെ നാമകരണ നടപടികള്‍ പോളണ്ടില്‍ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-19-20:15:16.jpg
Keywords: ജോണ്‍ പോള്‍

18886
Category: 18
Sub Category:
Heading: ജനങ്ങളുടെ സ്ഥിരവരുമാനം ഇടുക്കിയിൽ നിന്നു കുടിയൊഴിയുന്നു: മാർ ജോൺ നെല്ലിക്കുന്നേൽ
Content: ചെറുതോണി: ജനങ്ങളുടെ സ്ഥിരവരുമാനം ഇടുക്കിയിൽ നിന്നു കുടിയൊഴിയുകയാണെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ ഇടുക്കി രൂപതയുടെ സാമൂഹ്യ ക്ഷേമവിഭാഗമായ ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റിയുടെ പത്തൊമ്പതാമത് വാർഷികാഘോഷം രാജമുടി പാരീഷ്ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിശ്ചയദാർഢ്യമുള്ള ജനങ്ങളുടെ നാടാണ് ഹൈറേഞ്ച്. കൃഷിയില്‍ നിന്നുള്ള നിന്നുള്ള സ്ഥിരവരുമാനം നഷ്ടമാവുകയാണ്. ജനങ്ങളുടെ ജീവിത നിലവാരമുയർത്തുന്നതിൽ ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റി വഹിക്കുന്ന പങ്ക് മാതൃകാപരമാണ്. കോവിഡ് കാലത്ത് ജനങ്ങളുടെ ജീവിതം സുരക്ഷിതമാക്കാൻ എച്ച്ഡിഎസ് നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. സാമൂഹ്യ പ്രശനങ്ങളിൽ ജനങ്ങളുടെ പക്ഷത്തുനിന്ന് പ്രവർത്തിക്കാനും നേതൃത്വം നൽകാനും ഹൈറേഞ്ച് ഡവലപ്മെന്റ് സൊസൈറ്റിക്കു കഴിയണമെന്നും അദ്ദേഹം പറഞ്ഞു. എച്ച്ഡിഎസ് പ്രസിഡന്റും രൂപത വികാരി ജനറാളുമായ മോൺ.ജോസ് പ്ലാച്ചി ക്കൽ അധ്യക്ഷത വഹിച്ചു. വികസന സെമിനാർ അഡ്വ.ഡിൻ കുര്യാക്കോസ് എംപി ഉ ദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ്, വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ജോസ്, എച്ച്ഡിഎസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. മാത്യു തടത്തിൽ രാജമുടി ക്രഡിറ്റ് യൂണിയൻ രക്ഷാധികാരി ഫാ. ജോർജ് മുല്ലപള്ളിൽ, പഞ്ചായത്തംഗം ബിബിൻ ജോസഫ്, തീരം പ്രസിഡന്റ് ജോബ് കലമറ്റം, ക്രെഡിറ്റ് യൂണിയൻ പ്രസിഡന്റ് കു ഞ്ഞമ്മ തോമസ് എന്നിവർ പ്രസംഗിച്ചു. ആതുര സേവനരംഗത്തു മികച്ച പ്രവർത്തനം കാഴ്ചവച്ച ഡോ. മാത്യു ജോസഫ്, സ്പെഷൽ അച്ചീവ്മെന്റിന് അർഹയായ അഞ്ചലി ബന്നി എന്നിവർക്കു ബിഷപ് അവാർഡുകൾ നൽകി. ഖാദി ബോർഡ് അസിസ്റ്റന്റ് രജിസ്ട്രാർ സാബു ഏബ്രഹാം വികസന സെമിനാർ നയിച്ചു.
Image: /content_image/India/India-2022-05-20-09:59:37.jpg
Keywords: നെല്ലിക്കുന്നേ

18887
Category: 9
Sub Category:
Heading: സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ ടീനേജുകാർക്കായുള്ള താമസിച്ചുള്ള ധ്യാനം ജൂൺ 1 മുതൽ 4 വരെ കേംബ്രിഡ്ജിൽ: ബുക്കിംഗ് തുടരുന്നു
Content: കേംബ്രിഡ്ജ്; ടീനേജ് പ്രായക്കാരായ കുട്ടികൾക്കായി സെഹിയോൻ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ജൂൺ 1മുതൽ 4വരെ കേംബ്രിഡ്ജിനടുത്തുള്ള ഹണ്ടിങ്ടണിൽ നാല് ദിവസത്തെ താമസിച്ചുള്ള ധ്യാനം നടക്കുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ ആയിരക്കണക്കിന് കുട്ടികൾക്ക് ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിൽ വളരാനുതകുന്ന വിവിധങ്ങളായ ശുശ്രൂഷകൾ ചെയ്തുവരുന്ന സെഹിയോൻ മിനിസ്ട്രിയുടെ ഈ ടീനേജ് ധ്യാനത്തിലേക്ക് 13 മുതൽ 17 വരെ പ്രായക്കാർക്ക് പങ്കെടുക്കാം .ജൂൺ 1 ബുധനാഴ്ച തുടങ്ങി 4ന് ശനിയാഴ്ച്ച അവസാനിക്കും . https://bookwhen.com/sehionbooking/e/ev-sb8r-20220601000000 എന്ന ലിങ്കിൽ ഈ ധ്യാനത്തിലേക്ക് രജിസ്റ്റർ ചെയ്യേണ്ടതാണ് . കൂടുതൽ വിവരങ്ങൾക്ക് ; സോജി ബിജോ 07415 513960 തെരേസ തോമസ് +44 7898 640847.
Image: /content_image/Events/Events-2022-05-20-10:22:01.jpg
Keywords: സെഹിയോ

18888
Category: 1
Sub Category:
Heading: ആന്ധ്രപ്രദേശില്‍ നവീകരിച്ച തീര്‍ത്ഥാടന കേന്ദ്രത്തിലെ തിരുസ്വരൂപങ്ങൾക്കു നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
Content: ഗുണ്ടൂര്‍: ആന്ധ്രപ്രദേശിലെ ഗുണ്ടൂര്‍ എലാപാടിലെ കത്തോലിക്ക തീർത്ഥാടന കേന്ദ്രത്തിനു നേരേ തീവ്ര ഹിന്ദുത്വവാദികളെന്ന് സംശയിക്കുന്നവരുടെ ആക്രമണം. എലാപാടിലെ കുന്നിൻ മുകളിൽ പുതുക്കിപ്പണിത തീർത്ഥാടന സമുച്ചയത്തിലെ കന്യാമറിയത്തിന്റെയും ഉണ്ണീശോയുടെയും തിരുഹൃദയത്തിന്റെയും ആറു തിരുസ്വരൂപങ്ങൾ അക്രമികൾ തകർത്തു. ബിജെപി പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് പ്രദേശവാസികൾ പറഞ്ഞു. ആക്രമണം നടന്ന് അഞ്ചു ദിവസം കഴിഞ്ഞിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇതിനിടെ പ്രാദേശിക നിയമസഭാംഗവും ആരോഗ്യമന്ത്രിയുമായ വിദദല രജനി ദേവാലയം സന്ദർശിച്ചു. ശനിയാഴ്ച രാത്രിയാണു സംഭവമുണ്ടായത്. പുതുക്കി നിർമിച്ച തീർത്ഥാടനകേന്ദ്രത്തിന്റെ കൂദാശാകർമം ഉടൻ നടത്താനിരിക്കേയാണ് ആക്രമണം ഉണ്ടായതെന്ന് കേന്ദ്രത്തിന്റെ ചുമതലയുള്ള ഫാ. ബാല സുഭാഷ് ചന്ദ്ര ബോസ് പറഞ്ഞു. 35 വർഷം മുന്‍പ് ക്രിസ്ത്യൻ വിഭാഗം വാങ്ങിയ സ്ഥലമാണ് ഹിന്ദു സംഘടനകൾ കൈവശപ്പെടുത്താൻ ഇപ്പോള്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടുക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് തീർത്ഥാടനകേന്ദ്രത്തിൽ ഹിന്ദുസംഘടനകൾ അവകാശവാദം ഉന്നയിച്ചു രംഗത്ത് വരുന്നത്. നരസിംഹത്തിന്റെ വിഗ്രഹമിരുന്ന സ്ഥലത്താണു തീർത്ഥാടനകേന്ദ്രമെന്നും ഇവിടെ ശ്രീരാമന്റെ പത്നിയായ സീതാദേവിയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ടെന്നുമാണ് ഹിന്ദുത്വ സംഘടനകളുടെ വാദം. ആന്ധ്രയുടെ ചുമതലയുള്ള ബിജെപി സെക്രട്ടറി സുനിൽ ദേവധറും ഇക്കാര്യം പരസ്യമായി ഉന്നയിച്ചിട്ടുണ്ട്. എന്നാൽ, ഈ വാദം തെറ്റാണെന്ന കണ്ടെത്തലുമായി ഗുണ്ടൂർ ജില്ലാ പോലീസ് കഴിഞ്ഞ വര്‍ഷം തന്നെ രംഗത്തെത്തിയിരിന്നു. രണ്ടു ചെറു കുന്നുകളിലാണു കത്തോലിക്ക തീർത്ഥാടനകേന്ദ്രവും ഹിന്ദു ആരാധനാകേന്ദ്രവും സ്ഥിതി ചെയ്യുന്നതെന്നും, ഇരു സ്ഥലങ്ങളും തമ്മിൽ അര കിലോമീറ്റർ അകലമുണ്ടെന്നും പോലീസ് പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Fact check : THEY ARE COMPLETELY 2 DIFFERENT HILLOCKS and there is absolutely NO encroachment of the hill where Narasimha Swami idol is there ..(check videos by our SHO)<br><br>Request to use Twitter to spread love, unity and peace..<a href="https://twitter.com/APPOLICE100?ref_src=twsrc%5Etfw">@APPOLICE100</a> <a href="https://twitter.com/dgpapofficial?ref_src=twsrc%5Etfw">@dgpapofficial</a> <a href="https://twitter.com/ysjagan?ref_src=twsrc%5Etfw">@ysjagan</a> <a href="https://t.co/lc7HZpq6c5">pic.twitter.com/lc7HZpq6c5</a></p>— PALNADU DISTRICT POLICE (@Palnadu_Police) <a href="https://twitter.com/Palnadu_Police/status/1366731570736889858?ref_src=twsrc%5Etfw">March 2, 2021</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കാൻ ആവശ്യമായ രേഖകൾ കൈവശമുള്ളതിനാൽ ഇവര്‍ ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് ബിഷപ്പ് ചിന്നബത്തിനി പറഞ്ഞു. സംഭവത്തില്‍ തങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മെയ് 22നു ക്രൈസ്തവര്‍ വീണ്ടും പ്രതിഷേധ പ്രകടനം നടത്താന്‍ പദ്ധതിയിടുന്നുണ്ട്. ഗുണ്ടൂർ ജില്ലയിൽ 86 ശതമാനം ഹിന്ദുക്കളാണ്. വെറും 1.84 ശതമാനം മാത്രമാണു ക്രൈസ്തവർ. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-20-11:12:38.jpg
Keywords: ആന്ധ്ര

18889
Category: 1
Sub Category:
Heading: ക്രൈസ്തവ വിദ്യാര്‍ത്ഥിനി ദെബോറയുടെ അരുംകൊല: ശക്തമായ നടപടി വേണമെന്ന് യൂറോപ്യൻ യൂണിയൻ
Content: സൊകോട്ടോ: നൈജീരിയയില്‍ കഴിഞ്ഞയാഴ്ച മതനിന്ദ ആരോപിച്ച് ഇസ്ലാമിക സഹപാഠികള്‍ ക്രൂരമായി കൊലപ്പെടുത്തിയ ക്രൈസ്തവ വിദ്യാര്‍ത്ഥിനി ദെബോറ സാമുവലിന്റെ ദാരുണാന്ത്യത്തില്‍ യൂറോപ്യൻ യൂണിയൻ (ഇയു) ദുഃഖം രേഖപ്പെടുത്തി. കുറ്റവാളികളെ നിയമ നടപടിയ്ക്ക് വിധേയരാക്കിയെന്ന് ഉറപ്പാക്കണമെന്ന് യൂറോപ്യൻ യൂണിയൻ നൈജീരിയൻ അധികാരികളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഷെഹു ഷാഗരി കോളേജ് വിദ്യാർത്ഥിനിയെ കല്ലെറിഞ്ഞും അഗ്നിയ്ക്കിരയാക്കിയും സഹവിദ്യാര്‍ത്ഥികള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. 27 അംഗ സമിതി ആക്രമത്തെ അപലപിച്ചു സൊകോട്ടോയിൽ ദെബോറ സാമുവലിന്റെ ദാരുണമായ കൊലപാതകത്തിൽ അതീവ ദുഃഖമുണ്ടെന്നും പ്രതികളെ വേഗത്തിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരിക മാത്രമല്ല, നീതി നടപ്പാക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കാൻ വേണ്ട കാര്യങ്ങള്‍ എല്ലാം ചെയ്യണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. ആംഗ്ലിക്കന്‍ സഭയുടെ പരമാധ്യക്ഷനും കാന്റർബറി ആർച്ച് ബിഷപ്പുമായ ജസ്റ്റിൻ വെൽബിയും അക്രമത്തെ അപലപിച്ചു. ഈ അക്രമം ദൈവത്തിനെതിരായ പാപമാണെന്നും ദെബോറ സാമുവലിന്റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും വേണ്ടി പ്രാർത്ഥിക്കുകയാണെന്നും നൈജീരിയയെ പ്രാര്‍ത്ഥനയില്‍ ഓര്‍ക്കുന്നത് തുടരുന്നുവെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. മതനിന്ദ ആരോപിക്കുമ്പോഴും 'യേശു ക്രിസ്തു ഏറ്റവും മഹത്വമുള്ളവനാണ്, എന്റെ പരീക്ഷകള്‍ പാസാകുവാന്‍ അവന്‍ എന്നെ സഹായിച്ചു” എന്ന വോയിസ് മെസേജ് പോസ്റ്റ് ചെയ്തതിനാണ് വര്‍ഗ്ഗീയവാദികളായ സഹപാഠികള്‍ കൊലപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ഇതിനിടെ ക്രൈസ്തവ വിദ്യാർത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരെ വിട്ടയയ്ക്കണമെന്നു ആവശ്യപ്പെട്ട് മുസ്ലിം യുവാക്കള്‍ കത്തോലിക്ക ദേവാലയം ഉള്‍പ്പെടെയുള്ള മൂന്നു ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടിരിന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DzBREE8AIMJEytlrdeZAhm}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-20-12:56:51.jpg