Contents
Displaying 18441-18450 of 25081 results.
Content:
18827
Category: 1
Sub Category:
Heading: കാല്‍മുട്ടിലെ വേദന തുടരുന്നു: ഫ്രാന്‍സിസ് പാപ്പ വീല്‍ചെയറില്‍
Content: വത്തിക്കാന്‍ സിറ്റി: വലതുകാല്‍മുട്ടിലെ ലിഗ്മെന്റ് സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്നു ഏറെ കഷ്ട്ടപ്പെടുന്ന ഫ്രാന്‍സിസ് പാപ്പ തന്റെ പൊതു അഭിസംബോധനയ്ക്കു വീല്‍ ചെയര്‍ ഉപയോഗിക്കുവാന്‍ ആരംഭിച്ചു. ഇന്നലെ ആഗോള സന്യാസിനീ സമൂഹങ്ങളുടെ സുപ്പീരിയേഴ്സുമായുള്ള കൂടിക്കാഴ്ചയ്ക്കു വീല്‍ ചെയറിലാണ് പാപ്പ എത്തിയത്. നടക്കുമ്പോഴും, നില്‍ക്കുമ്പോഴുമുള്ള വേദന ഇരിക്കുമ്പോള്‍ ഇല്ലാത്തതിനാല്‍ വളരെ സന്തോഷവാനായിട്ടാണ് പാപ്പ വീല്‍ ചെയറില്‍ എത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സമീപ കാലത്ത് നടന്ന പൊതു പരിപാടികളില്‍ കഴിയുന്നത്ര ഇരുന്നുകൊണ്ടാണ് പാപ്പ പങ്കെടുത്തത്. പല വിശുദ്ധ കുര്‍ബാനകള്‍ക്കും മുഖ്യകാര്‍മ്മികത്വം വഹിക്കല്‍ പാപ്പ ഒഴിവാക്കി. നടക്കരുതെന്ന്‍ ഡോക്ടര്‍ തന്നോട് നിര്‍ദ്ദേശിച്ചിട്ടുള്ളതായി ഇക്കഴിഞ്ഞ ഏപ്രില്‍ 30-ന് നടത്തിയ ഒരു അഭിസംബോധനക്കിടെ പാപ്പ വെളിപ്പെടുത്തിയിരുന്നു. സമീപദിവസങ്ങളില്‍ പാപ്പ വീല്‍ ചെയറാണ് ഉപയോഗിച്ചതെന്നും, വരും ദിവസങ്ങളിലും പാപ്പ വീല്‍ ചെയര്‍ ഉപയോഗിക്കുമെന്നും വത്തിക്കാനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പാപ്പയുടെ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട പരിപാടികള്‍ റദ്ദാക്കുവാനുള്ള സാധ്യത ഇല്ലെന്നാണ് അനുമാനിക്കപ്പെടുന്നത്. ഇതാദ്യമായല്ല പാപ്പ വീല്‍ ചെയറിനെ ആശ്രയിക്കുവാന്‍ നിര്‍ബന്ധിതനാകുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസത്തിലെ കൊളോണ്‍ ശസ്ത്രക്രിയക്ക് ശേഷവും പാപ്പ വീല്‍ ചെയര്‍ ഉപയോഗിച്ചിരുന്നു. പതിവനുസരിച്ച് ഇക്കഴിഞ്ഞ ബുധനാഴ്ച വത്തിക്കാന്‍ സ്ക്വയറില്‍വെച്ചുള്ള തന്റെ പൊതു അഭിസംബോധന പാപ്പ ഇരിന്നുക്കൊണ്ടാണ് നടത്തിയത്. തുടര്‍ന്നു പരസഹായത്തോടെ എഴുന്നേല്‍ക്കുവാനുള്ള പാപ്പയുടെ ശ്രമം ഉള്‍പ്പെടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ഷെയര്‍ ചെയ്യപ്പെട്ടിരിന്നു.
Image: /content_image/News/News-2022-05-06-10:26:28.jpg
Keywords: പാപ്പ, ആരോഗ്യ

18828
Category: 1
Sub Category:
Heading: നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ വൈദികന് 40 ദിവസങ്ങൾക്കു ശേഷം മോചനം
Content: കടൂണ: നൈജീരിയയിലെ കടൂണ സംസ്ഥാനത്തുനിന്നും തട്ടിക്കൊണ്ടുപോയ ഫാ. ഫെലിക്സ് സക്കാരി ഫിഡ്സൺ എന്ന കത്തോലിക്ക വൈദികന് മോചനം. തട്ടിക്കൊണ്ടുപോയി 40 ദിവസങ്ങൾക്കു ശേഷമാണ് മെയ് മൂന്നാം തീയതി മോചിക്കപ്പെട്ടതെന്ന് എസിഐ ആഫ്രിക്ക റിപ്പോര്‍ട്ട് ചെയ്യുന്നു. സരിയ രൂപതാംഗമാണ് ഫെലിക്സ് സക്കാരി ഫിഡ്സൺ. സന്തോഷം നിറഞ്ഞ ഹൃദയത്തോടെ തങ്ങളുടെ സഹോദരന്റെ മടങ്ങിവരവ് പ്രഖ്യാപിക്കുകയാണെന്ന് രൂപതാ ചാൻസലർ ഫാ. പാട്രിക് അടിക്ക്വു ഒഡേ പറഞ്ഞു. സെന്റ് ആൻസ് ദേവാലയത്തിന്റെ ചുമതല ഉണ്ടായിരുന്ന ഫാ. സക്കാരിയുടെ തിരോധാനത്തിന് പിന്നാലെ രൂപതാധികൃതർ വിശ്വാസികളോട് പ്രാർത്ഥന അഭ്യർത്ഥിച്ചിരുന്നു. വൈദികന്റെ മോചനത്തിനുവേണ്ടി പ്രാർത്ഥിച്ച വിശ്വാസികൾക്ക് മെയ് നാലാം തീയതി പ്രസിദ്ധീകരിച്ച കുറിപ്പിൽ ഫാ. പാട്രിക് നന്ദി രേഖപ്പെടുത്തി. തട്ടിക്കൊണ്ടുപോകപെട്ട മറ്റുള്ള ആളുകളുടെ മോചനത്തിനുവേണ്ടി പ്രാർത്ഥന തുടരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. നൈജീരിയയ്ക്ക് വേണ്ടിയും പ്രാർത്ഥിക്കണമെന്ന് രൂപത ചാൻസലർ വിശ്വാസികളോട് ആവശ്യപ്പെട്ടു. ക്രൈസ്തവർ ഏറ്റവും കൂടുതൽ പീഡനം സഹിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഏഴാം സ്ഥാനത്താണ് ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസ് നൈജീരിയയെ ഉൾപ്പെടുത്തിയിരിക്കുന്നത്. 2009ൽ ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി ബൊക്കോ ഹറം എന്ന തീവ്രവാദ സംഘടന രൂപമെടുത്തതു മുതൽ വലിയ പ്രതിസന്ധിയിലൂടെയാണ് രാജ്യവും, അവിടുത്തെ ക്രൈസ്തവ വിശ്വാസികളും കടന്നു പോകുന്നത്. മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാരിൽ നിന്നും ക്രൈസ്തവർ വലിയ ഭീഷണിയാണ് അഭിമുഖീകരിക്കുന്നത്. 2022ൽ ഇന്റർ സൊസൈറ്റി പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം കഴിഞ്ഞ വർഷം മാത്രം 25 വൈദികർ രാജ്യത്ത് കൊല്ലപ്പെടുകയോ, തട്ടിക്കൊണ്ടുപോകലിന് വിധേയമാക്കപ്പെടുകയോ ചെയ്തിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-06-12:07:09.jpg
Keywords: നൈജീ

18829
Category: 14
Sub Category:
Heading: പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടുള്ള അടുക്കളതോട്ടം നിര്‍മ്മിച്ച കാമറൂണ്‍ വൈദികന്‍ ശ്രദ്ധ നേടുന്നു
Content: ദൗലാ; മധ്യ ആഫ്രിക്കന്‍ രാജ്യമായ കാമറൂണിലെ ദൗലാ കത്തോലിക്ക അതിരൂപതയിലെ സെന്റ് റാഫേല്‍ ആര്‍ച്ച് എയ്ഞ്ചല്‍ ഇടവക വികാരിയായ ഫാ. ഇന്നസന്റ് അകുമിന്റെ അടുക്കളതോട്ടം വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമാകുന്നു. വിവിധ വലുപ്പത്തിലും നിറത്തിലുമുള്ള പ്ലാസ്റ്റിക് കുപ്പികളുടെ ശേഖരമാണ് അദ്ദേഹത്തിന്റെ അടുക്കളതോട്ടത്തെ വ്യത്യസ്തമാക്കുന്നത്. പച്ചക്കറികള്‍ നട്ടുപിടിപ്പിക്കുന്നതിന് പുറമേ, ഒരു പ്ലാസ്റ്റിക് റീസൈക്ക്ലിംഗ് പ്ലാന്റ് കൂടി ആയി മാറിയിരിക്കുകയാണ് ഫാ. അകുമിന്റെ അടുക്കളതോട്ടം. കാമറൂണിലെ തെരുവുകളില്‍ നിന്നും ലഭിക്കുന്ന കുപ്പികളാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നതെന്ന് വൈദികന്‍ പറയുന്നു. തന്റെ തിരുപ്പട്ട സ്വീകരണത്തിന്റെ പത്താം വാര്‍ഷികത്തോടു അനുബന്ധിച്ച് ഒരു കുപ്പി വീതം 3,650 പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘3650Plastics@10’ എന്ന സംരംഭത്തിന്റെ ഭാഗമായാണ് താന്‍ പ്ലാസ്റ്റിക് കുപ്പികളുടെ ശേഖരണം തുടങ്ങിയത്. തെരുവില്‍ നിന്നും, കുപ്പത്തൊട്ടിയില്‍ നിന്നും, നദീ തീരങ്ങളില്‍ നിന്നും ഇതുവരെ ഏതാണ്ട് പതിനായിരത്തോളം പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കുന്നുണ്ട്. പരിസ്ഥിതി സംരക്ഷണത്തേക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ് താന്‍ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വീടുകള്‍ പണിയുന്നതിനായി കാമറൂണ്‍ ജനത ഒരുപാട് മരങ്ങള്‍ മുറിക്കുന്നുണ്ടെന്നും, എന്നാല്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതില്‍ ആരും ശ്രദ്ധ കാണിക്കുന്നില്ല. വനങ്ങള്‍ എന്നും ഇവിടെ ഉണ്ടാകുമെന്നാണ് ആളുകളുടെ വിചാരം. അലക്ഷ്യമായി പ്ലാസ്റ്റിക് കുപ്പികള്‍ വലിച്ചെറിഞ്ഞുകൊണ്ട് ഇതേ അവഗണന തന്നെയാണ് ജനങ്ങള്‍ പരിസ്ഥിതിയോട് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൌണ്‍ സമയത്ത് താന്‍ ശേഖരിച്ച പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് എന്ത് ചെയ്യാമെന്ന ഫാ. അകുമിന്റെ ചിന്തയില്‍ നിന്നുമാണ് പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടുള്ള അടുക്കളതോട്ടം എന്ന ആശയം ഉദിച്ചത്. അദ്ദേഹത്തിന്റെ അടുക്കള തോട്ടത്തില്‍ ചീര, മനാഗു, തക്കാളി, തണ്ണിമത്തന്‍, വെള്ളരി, ചോളം തുടങ്ങിയ വളരുന്നുണ്ട്. ഈ തോട്ടത്തില്‍ ഉണ്ടാകുന്ന പച്ചക്കറികള്‍ തങ്ങളുടെ ഭക്ഷണത്തിന് ഉപയോഗിക്കുന്നതിന് പുറമേ ആവശ്യമുള്ളവര്‍ക്ക് നല്‍കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇടവക വിശ്വാസികളും, ചുറ്റുപാടുമുള്ള ആളുകളും തന്റെ ഈ പ്രവര്‍ത്തിയെ അഭിനന്ദിച്ചു തുടങ്ങിയെന്നാണ് ഫാ. അകും പറയുന്നത്. ചെടികള്‍ നശിപ്പിക്കുവാനെത്തുന്ന കിളികളെയും, മൃഗങ്ങളെയും അകറ്റിനിറുത്തുവാനും ഈ പ്ലാസ്റ്റിക് കുപ്പികള്‍ സഹായിക്കുന്നുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-06-15:26:11.jpg
Keywords: കാമറൂ

18831
Category: 18
Sub Category:
Heading: സ്ഥാനാർത്ഥിയെ നിശ്ചയിച്ചതില്‍ സഭയ്ക്കു യാതൊരു ബന്ധവുമില്ല: സീറോ മലബാര്‍ മീഡിയ കമ്മീഷന്‍
Content: കാക്കനാട്: തൃക്കാക്കര നിയോജകമണ്ഡലത്തിൽ ഇടതുപക്ഷസ്ഥാനാർത്ഥിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ടു മേജർ ആർച്ച്ബിഷപ്പും സഭയുടെ നേതൃത്വവും ഇടപ്പെട്ടു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തയ്ക്കു യാതൊരു അടിസ്ഥാനവുമില്ലായെന്ന് സീറോ മലബാര്‍ സഭ. ചില സ്ഥാപിത താൽപ്പര്യക്കാർ ബോധപൂർവം നടത്തുന്ന ഈ പ്രചരണത്തിനു വസ്തുതയുമായി യാതൊരു ബന്ധവുമില്ല. മുന്നണികൾ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകൾക്കനുസൃതമായാണ്. ഈ പ്രക്രിയയിൽ സഭാനേതൃത്വത്തിന്റെ ഇടപെടൽ ആരോപിക്കുന്നതിലെ ദുരുദ്ദേശം മനസിലാക്കാവുന്നതേയുള്ളു. വ്യക്തമായ സാമൂഹ്യ രാഷ്ട്രീയ അവബോധമുള്ള തൃക്കാക്കര മണ്ഡലത്തിലെ വോട്ടർമാർ ഈ ഉപതെരഞ്ഞെടുപ്പിനെ ജനാധിപത്യരീതിയിൽ സമീപിക്കുമെന്നു ഉറപ്പാണെന്നും സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളി പ്രസ്താവനയില്‍ അറിയിച്ചു.
Image: /content_image/India/India-2022-05-06-15:49:48.jpg
Keywords: സ്ഥാനാർത്ഥി

18832
Category: 1
Sub Category:
Heading: കര്‍ണ്ണാടകയില്‍ ക്രൈസ്തവ ആരാധനാലയത്തിലെ കുരിശ് നശിപ്പിച്ച് കാവിക്കൊടി സ്ഥാപിച്ചു
Content: മംഗളൂരു: കര്‍ണ്ണാടകയിലെ പേരട്കയിൽ തീവ്ര ഹിന്ദുത്വവാദികള്‍ ക്രൈസ്തവ ആരാധനാലയത്തിന്റെ വാതിൽ കുത്തിത്തുറന്ന് കുരിശ് നശിപ്പിച്ച് കാവിക്കൊടി സ്ഥാപിച്ചു. മേയ് ഒന്നിന് അർധരാത്രി അസംബ്ലി ഓഫ് ഗോഡ് ആരാധനാലയത്തില്‍ അനധികൃതമായി അതിക്രമിച്ച് കടന്ന ഹിന്ദുത്വവാദികളാണ് ഹീനകൃത്യം നടത്തിയത്. അക്രമികൾ ഹനുമാന്റെ ഛായാചിത്രം ആരാധനാലയത്തില്‍ സ്ഥാപിച്ചതായും ദേവാലയത്തിന്റെ ഉത്തരവാദിത്വമുള്ള ഫാ. ജോസ് വർഗീസ് പറയുന്നു. വൈദികന്റെ പരാതിയിൽ കടബ പോലീസ് കേസെടുത്തു. അക്രമത്തിന് പുറമെ അവർ പള്ളിയിൽ മോഷണവും നടത്തിയിരുന്നു. പള്ളിയിൽ സ്ഥാപിച്ചിരുന്ന ഇലക്ട്രിക് മീറ്റർ, വാട്ടർ പമ്പ്, പൈപ്പുകൾ പള്ളിയുടെയും പ്രാർഥനാലയത്തിന്റെയും രേഖകൾ എന്നിവയും മോഷ്ടിച്ചുവെന്ന് പരാതിയിൽ പറയുന്നു. ഐ.പി.സി സെക്ഷൻ 448 (അതിക്രമിച്ചു കടക്കൽ), ഐ.പി.സി സെക്ഷൻ 295 3 മതവികാരം വണപ്പെടുത്തത്), ഐ.പി.സി സെക്ഷൻ 427. ഐ.പി.സി സെക്ഷൻ 329 (മോഷണം) വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കര്‍ണ്ണാടകയില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെ വലിയ ആക്രമണമാണ് ഉണ്ടായികൊണ്ടിരിക്കുന്നത്.
Image: /content_image/News/News-2022-05-06-18:23:06.jpg
Keywords: കര്‍ണ്ണാ

18833
Category: 10
Sub Category:
Heading: അഗതികളുടെ അമ്മയായ മദര്‍ തെരേസയെ അനുസ്മരിച്ച് യുക്രൈന്‍ പ്രസിഡന്‍റ്
Content: ലിവിവ്: റഷ്യയുമായുള്ള യുദ്ധത്തില്‍ തങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്ന അല്‍ബേനിയന്‍ ജനതക്ക് നന്ദിയര്‍പ്പിച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്കി. കൊല്‍ക്കത്തയിലെ തെരുവുകളിലെ അഗതികളുടെ അമ്മ വിശുദ്ധ മദര്‍ തെരേസയുടെ പ്രവര്‍ത്തികളുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു നന്ദി പ്രകാശനം. “നിത്യജീവിതത്തിലെ നല്ല പ്രയത്നങ്ങള്‍ തിന്മയെ പരാജയപ്പെടുത്തുമെന്നും, തലമുറകള്‍ ഓര്‍ത്തിരിക്കും വിധം വിശുദ്ധിയോടടുപ്പിക്കുമെന്നുമാണ് വിശുദ്ധ മദര്‍ തെരേസ പഠിപ്പിച്ചിരിക്കുന്നത്” - ഇക്കഴിഞ്ഞ മെയ് 3-ന് അല്‍ബേനിയന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു സംസാരിക്കവേ യുക്രൈന്‍ പ്രസിഡന്റ് പറഞ്ഞു. പോരാട്ടത്തില്‍ തങ്ങളെ പിന്തുണക്കുവാന്‍ മടികാണിക്കാതിരുന്നവരോട് നന്ദിയുണ്ടെന്ന് പറഞ്ഞ സെലെന്‍സ്കി, അല്‍ബേനിയന്‍ ജനത എപ്പോഴും സത്യത്തിന്റേയും സ്വാതന്ത്ര്യത്തിന്റേയും കൂടെയാണെന്നും കൂട്ടിച്ചേര്‍ത്തു. പ്രതിരോധത്തിലും, റഷ്യയ്ക്കെതിരായ ഉപരോധത്തിലും, യുക്രൈന്‍ ജനതയെ പരിപാലിക്കുന്നതിലും, യുക്രൈന്‍ കുട്ടികള്‍ക്ക് അഭയം നല്‍കുന്നതിലും അല്‍ബേനിയ ഉറച്ച നടപടികളാണ് കൈക്കൊണ്ടത്. ഫെബ്രുവരി 24-ലെ റഷ്യന്‍ അധിനിവേശത്തിന് ശേഷം സെലെന്‍സ്കി നിരവധി രാജ്യങ്ങളിലെ നിയമസാമാജികരുമായി വിര്‍ച്ച്വല്‍ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ഓരോ കൂടിക്കാഴ്ചയിലും ആ രാജ്യത്തിന്റെ ചരിത്രവും, ജീവിതവും പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹം സംസാരിച്ചത്. റഷ്യന്‍ ആക്രമണം കാരണം എല്ലാദിവസവും യുക്രൈനില്‍ കുട്ടികള്‍ കൊല്ലപ്പെടുന്നുണ്ടെന്നും, റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട 220 കുട്ടികളും, മുറിവേറ്റ 406 കുട്ടികളും ഉള്‍പ്പെടെ മൊത്തം അറുന്നൂറിലേറെ കുട്ടികള്‍ റഷ്യന്‍ ആക്രമണത്തിന്റെ ഇരകളാണെന്നും സെലെന്‍സ്കി പറഞ്ഞു. കൊല്ലപ്പെട്ടവരെ മറവുചെയ്തിരിക്കുന്ന വന്‍ കുഴിമാടങ്ങളെക്കുറിച്ചും, വനത്തിലും, വയലുകളിലും, കെട്ടിടങ്ങളുടെ അടിത്തട്ടിലും കണ്ടെത്തിയ മൃതദേഹങ്ങളെ കുറിച്ചും, റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന എണ്‍പത്തിയാറോളം മത കേന്ദ്രങ്ങളെക്കുറിച്ചും അദ്ദേഹം വിവരിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-06-20:38:32.jpg
Keywords: യുക്രൈ

18834
Category: 1
Sub Category:
Heading: ഇടതുപക്ഷസ്ഥാനാർത്ഥി നിർണ്ണയത്തിൽ സഭ ഇടപെട്ടു എന്ന പ്രചരണം വസ്തുതാവിരുദ്ധം: സീറോമലബാർ മീഡിയ കമ്മീഷൻ
Content: കാക്കനാട്: തൃക്കാക്കര നിയോജകമണ്ഡലത്തിൽ ഇടതുപക്ഷസ്ഥാനാർത്ഥിയെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ടു മേജർ ആർച്ച്ബിഷപ്പും സഭയുടെ നേതൃത്വവും ഇടപ്പെട്ടു എന്ന എന്ന പ്രചരണം വസ്തുതാവിരുദ്ധമാണെന്ന് സീറോമലബാർ മീഡിയ കമ്മീഷൻ. ചില സ്ഥാപിത താൽപ്പര്യക്കാർ ബോധപൂർവം നടത്തുന്ന ഈ പ്രചരണത്തിനു വസ്തുതയുമായി യാതൊരു ബന്ധവുമില്ലെന്നു സീറോമലബാർ മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളി വ്യക്തമാക്കി. "മുന്നണികൾ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് അവരുടെ രാഷ്ട്രീയ നിലപാടുകൾക്കനുസൃതമായാണ്. ഈ പ്രക്രിയയിൽ സഭാനേതൃത്വത്തിന്റെ ഇടപെടൽ ആരോപിക്കുന്നതിലെ ദുരുദ്ദേശം മനസിലാക്കാവുന്നതേയുള്ളു. വ്യക്തമായ സാമൂഹ്യ രാഷ്ട്രീയ അവബോധമുള്ള തൃക്കാക്കര മണ്ഡലത്തിലെ വോട്ടർമാർ ഈ ഉപതെരഞ്ഞെടുപ്പിനെ ജനാധിപത്യരീതിയിൽ സമിപിക്കുമെന്നുറപ്പാണ്": സഭയുടെ മീഡിയ കമ്മീഷൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
Image: /content_image/News/News-2022-05-07-14:14:15.jpg
Keywords: സീറോമലബാർ, മീഡിയ കമ്മീഷൻ, LDF

18835
Category: 13
Sub Category:
Heading: ദൈവവിളി സ്വീകരിക്കുന്ന വ്യക്തി ദൈവത്തിന്റെ സ്വപ്നം യാഥാർഥ്യമാക്കുന്നു: ഫ്രാൻസിസ് മാർപാപ്പ
Content: വത്തിക്കാൻ: ദൈവവിളി സ്വീകരണം എന്നത് ദൈവത്തിന്റെ സ്വപ്നം യാഥാർഥ്യമാക്കലാണെന്ന് ഫ്രാൻസിസ് മാർപാപ്പ. ദൈവവിളിക്ക് വേണ്ടിയുള്ള പ്രാർത്ഥന ദിനത്തിന് (Vocation Sunday) മുന്നോടിയായി പുറത്തിറക്കിയ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. ഈ വർഷത്തെ, ദൈവവിളിക്ക് വേണ്ടിയുള്ള പ്രാർത്ഥന ദിനമായ മെയ് എട്ടാം തീയതിക്ക് മുന്നോടിയായി ഇറക്കിയ സന്ദേശത്തിലാണ് പാപ്പ തന്റെ ചിന്തകൾ പങ്കുവെച്ചത്. 'മനുഷ്യ കുടുംബം പണിയാൻ വേണ്ടി വിളിക്കപ്പെട്ടിരിക്കുന്നു (Called to Build the Human Family)' എന്നതാണ് അമ്പത്തിയൊമ്പതാമത് ദൈവവിളിക്ക് വേണ്ടിയുള്ള പ്രാർത്ഥന ദിനത്തിന്റെ ആപ്തവാക്യം. നല്ലിടയന്റെ തിരുനാൾ ദിനം എന്നുകൂടി ഈ ദിവസം അറിയപ്പെടുന്നു. സഭയുടെ പ്രചാരകരും, മറ്റുള്ളവരുടെയും, സൃഷ്ട പ്രപഞ്ചത്തിന്റെയും സംരക്ഷകരുമാണ് വൈദികരും സന്യസ്തരുമെന്ന് പാപ്പ ഓർമ്മിപ്പിച്ചു. ക്രൈസ്തവർ എന്ന നിലയിൽ, ഓരോ വ്യക്തിക്കും കൂട്ടായ്മയുടെ ദൈവവിളി ആണ് ലഭിക്കുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ തന്റെ സന്ദേശത്തിൽ പറഞ്ഞു. സഭയുടെ രഹസ്യം എന്നത് വൈവിധ്യമാണ്. സ്നേഹത്തിൽ ഒന്നായിരിക്കുന്ന വലിയൊരു മനുഷ്യ കുടുംബം എന്നത് സാങ്കൽപ്പികമായ ഒരു കാഴ്ചപ്പാട് അല്ലെന്ന് ലോകത്തിന് സാക്ഷ്യം നൽകാനായി ഒരുമിച്ച് യാത്ര ചെയ്യാനും, പ്രവർത്തിക്കാനും വൈദികർക്കും, അൽമായർക്കും, സന്യസ്തർക്കും പരിശുദ്ധ പിതാവ് ആഹ്വാനം നൽകി. ദൈവത്തിന്റെ സ്നേഹത്തിൽ നിന്ന് പ്രചോദനം സ്വീകരിച്ച് ഒത്തൊരുമയോടെ പ്രവർത്തിക്കുക എന്ന അഭ്യർത്ഥനയുമായിട്ടാണ് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം അവസാനിക്കുന്നത്.
Image: /content_image/News/News-2022-05-07-16:06:36.jpg
Keywords: ദൈവവിളി, Vocation Sunday, Pope Francis

18836
Category: 13
Sub Category:
Heading: കോവിഡ് കാലത്ത് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ 70 കിലോമീറ്റര്‍ യാത്രചെയ്തതിന് ജയിലിൽ പോകാനൊരുങ്ങി ദമ്പതികൾ
Content: കോവിഡ് ലോക്ക്ഡൗൺ നിലനിന്ന കാലത്ത് വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ 70 കിലോമീറ്റര്‍ യാത്രചെയ്തതിന്റെ പേരിൽ ജയിലിൽ പോകാനൊരുങ്ങുന്ന ദമ്പതികൾ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. ക്രിസ്ത്യന്‍ ഭൂരിപക്ഷ രാഷ്ട്രമായ അയര്‍ലന്‍ഡിലാണ് സംഭവം. 2021-ലെ ഓശാന ഞായര്‍ ദിവസത്തെ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുവാന്‍ പോയതിനാണ് 64 കാരനായ, വിരമിച്ച ഫയര്‍ ബ്രിഗേഡ് അംഗം ജിം റയാനും, അദ്ദേഹത്തിന്റെ ഭാര്യ 59 കാരിയായ അന്നാക്കും കാവന്‍ ജില്ലാ കോടതി ശിക്ഷ വിധിച്ചത്. കൊറോണ മഹാമാരിയുടെ ഭാഗമായ ലോക്ഡൌണ്‍ നിലവിലിരുന്ന സാഹചര്യമായിരുന്നതിനാൽ ഓശാന ഞായര്‍ ദിവസം വിശുദ്ധ കുർബാനയിൽ പങ്കെടുക്കുന്നതിന് ഇവർക്ക് 70 കിലോമീറ്റര്‍ യാത്രചെയ്യേണ്ടിയിരുന്നു. എന്നാൽ 5 കിലോമീറ്റര്‍ മാത്രമായിരുന്നു സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന യാത്രാ പരിധി. ഈ മാസം ആദ്യത്തിലാണ് ജിമ്മും, അന്നായും അയര്‍ലന്‍ഡിലെ കാവന്‍ ജില്ലാ കോടതി മുമ്പാകെ ഹാജരായത്. ഇരുവര്‍ക്കുമായി കോടതി 300 യൂറോ പിഴയോ, പിഴ അടക്കാത്ത പക്ഷം ജയില്‍ ശിക്ഷയോ വിധിക്കുകയായിരുന്നു. വിധി പുറത്തുവന്ന ഉടന്‍തന്നെ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണ് ജിം. വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുവാന്‍ പോയതിനു തങ്ങള്‍ പിഴ അടക്കില്ലെന്നും, വേണ്ടി വന്നാല്‍ ജയില്‍ ശിക്ഷ അനുഭവിക്കുവാന്‍ തയ്യാറാണെന്നുമാണ് ജിം, അന്നാ ദമ്പതികള്‍ പറയുന്നത്. “പിഴ അടക്കുന്നതിന് പകരം ജയിലില്‍ പോകാന്‍ ഞാന്‍ തയ്യാറാണ്. അതില്‍ ഒരു സംശയവുമില്ല” ഐറിഷ് വാര്‍ത്താപത്രമായ സണ്ടേ വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ ജിം പറയുന്നു. തങ്ങള്‍ ക്രൈസ്‌തവ വിശ്വാസത്തിന്റെ ശക്തമായ അടിത്തറയുള്ള നല്ല കുടുംബങ്ങളില്‍ ജനിച്ചു വളര്‍ന്നവരാണെന്നും, ഈ കോടതി വിധിയുടെ പേരിൽ പ്ലക്കാര്‍ഡും, മുദ്രവാക്യവുമായി തെരുവില്‍ ഇറങ്ങുവാനൊന്നും തങ്ങള്‍ക്ക് യാതൊരു പദ്ധതിയുമില്ലെന്നുമാണ് അന്നാ പറയുന്നത്. ജിം, അന്നാ ദമ്പതികളുടെ ശക്തമായ ഈ നിലപാട് അവരെ വിശ്വാസസമൂഹത്തില്‍ ബഹുമാനിതരാക്കിയിരിക്കുകയാണ്. തങ്ങളുടെ വിശ്വാസ ജീവിതത്തിന്റെ കേന്ദ്രമായ വിശുദ്ധ കുർബാനയിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിൽ പോകാൻ തങ്ങൾക്ക് യാതൊരു മടിയുമില്ല എന്ന് ലോകത്തോട് വിളിച്ചു പറയുന്ന ഈ ദമ്പതികൾ അനേകരുടെ വിശ്വാസജീവിതത്തിൽ പുതിയ ഉണർവ്വ് സമ്മാനിക്കുകയാണ്.
Image: /content_image/News/News-2022-05-08-12:39:53.jpg
Keywords: covid, holy mass, ireland, jail, കുർബാന

18838
Category: 1
Sub Category:
Heading: മലങ്കര കത്തോലിക്കാ സഭയ്ക്ക് രണ്ടു പുതിയ ബിഷപ്പുമാർ
Content: തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയ്ക്ക് രണ്ട് പുതിയ ബിഷപ്പുമാർകൂടി. മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയാ ബിഷപ്പായി റവ.ഡോ. ആന്റണി കാക്കനാട്ടിനെയും തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാനായി മോണ്‍. ഡോ. മാത്യു മനക്കരക്കാവിൽ കോർ എപ്പിസ്കോപ്പായെയും പ്രഖ്യാപിച്ചു. കൂടാതെ ഡൽഹിയിലെ ഗുഡ്ഗാവ് സെന്റ് ക്രിസോസ്റ്റം ഭദ്രാസനത്തിന്റെ പുതിയ മെത്രാപ്പോലീത്തയായി പൂനയിലെ കഡ്കി സെന്റ് എഫ്രേംസ് ഭദ്രാസനാധിപൻ തോമസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്തയെ സഭാ സുന്നഹദോസിന്റെ അപേക്ഷ പ്രകാരം ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. ബിഷപ് നിയമനം സംബന്ധിച്ചുള്ള ഫ്രാൻസിസ് മാർപാപ്പയുടെ നിയമന ഉത്തരവും മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ കല്പനയും പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ സുന്നഹദോസ് സെക്രട്ടറി ആർച്ച്ബിഷപ് തോമസ് മാർ കൂറിലോസ് വായിച്ചു. പുതിയ ബിഷപ്പുമാരുടെ സ്ഥാനാരോഹണ ചടങ്ങ് ജൂലൈ 15 ന് പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടക്കും. ഡൽഹിയിലെ പുതിയ മെത്രാപ്പോലീത്തയായി തോമസ് മാർ അന്തോണിയോസ് ജൂണ്‍ 30ന് ചുമതലയേൽക്കും. പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന പുതിയ ബിഷപ്പുമാരുടെ പ്രഖ്യാപന ചടങ്ങിൽ മലങ്കര കത്തോലിക്കാ സഭാ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികനായി. നിയുക്ത മെത്രാന്മാരെ കാതോലിക്കാബാവാ സ്ഥാനികചിഹ്നങ്ങൾ അണിയിച്ചു. ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ്, ബിഷപ്പുമാരായ സാമുവൽ മാർ ഐറേനിയോസ്, തോമസ് മാർയൗസേബിയോസ്, യൂഹാനോൻ മാർ ക്രിസോസ്റ്റം, വിൻസെന്റ് മാർ പൗലോസ് തുടങ്ങിയവർ പങ്കെടുത്തു. പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജേക്കബ് പുന്നൂസ്, ജോണ്‍ മത്തായി എന്നിവർ നിയുക്ത മെത്രാന്മാർക്ക് ബൊക്കെ നല്കി.
Image: /content_image/News/News-2022-05-08-18:33:39.jpeg
Keywords: bishop, malankara