Contents

Displaying 18431-18440 of 25081 results.
Content: 18817
Category: 1
Sub Category:
Heading: റഷ്യന്‍ തലസ്ഥാനത്ത് പുടിനുമായി ചര്‍ച്ച നടത്താൻ സന്നദ്ധത അറിയിച്ചിരിന്നുവെന്ന് പാപ്പയുടെ വെളിപ്പെടുത്തല്‍
Content: വത്തിക്കാന്‍ സിറ്റി: റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലെത്തി പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിനുമായി ചര്‍ച്ച നടത്താൻ താൻ ശ്രമിച്ചിരിന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ. ഇറ്റലിയിലെ ദിനപ്പത്രങ്ങളിൽ ഒന്നായ “കൊറിയേരെ ദെല്ല സേര”യുടെ മേധാവി ലുച്യാനൊ ഫൊന്താനൊയ്ക് അനുവദിച്ച അഭിമുഖത്തിലാണ് ഫ്രാന്‍സിസ് പാപ്പ സന്നദ്ധത അറിയിച്ച. കാര്യം പാപ്പ വെളിപ്പെടുത്തിയത്. താൻ മോസ്കോയിലേക്കു വരാൻ തയ്യാറാണെന്ന് പ്രസിഡൻറ് പുടിനെ അറിയിക്കാൻ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അതിന് ഇതുവരെ മോസ്കോയില്‍ യിൽ നിന്ന് മറുപടി ലഭിച്ചിട്ടില്ലെന്നും പാപ്പ വെളിപ്പെടുത്തി. .പുടിൻ തനിക്കായി വാതിൽ തുറക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു. ഇത്തരമൊരു കൂടിക്കാഴ്ച പുടിന്‍ ആഗ്രഹിക്കുന്നില്ല, അല്ലെങ്കിൽ അദ്ദേഹത്തിനു സാധിക്കുന്നില്ല. ഇതില്‍ തനിക്ക് ആശങ്കയുണ്ടെങ്കിലും ഈ കൂടിക്കാഴ്ച്ചയുടെ കാര്യത്തിൽ താന്‍ നിർബ്ബന്ധം പിടിക്കുകയാണെന്ന് പാപ്പ പറഞ്ഞു. യുക്രൈയിനിലെ കീവിലേക്ക് പോകുന്നതിനു മുമ്പ് മോസ്കോ സന്ദർശിക്കുകയും പുടിനുമായി കൂടിക്കാഴ്ച നടത്തുകയും വേണം എന്നതാണ് തൻറെ നിലപാടെന്ന് പാപ്പ വ്യക്തമാക്കി. യുക്രൈയിനിൽ നടക്കുന്ന ക്രൂരത അവസാനിപ്പിക്കാതിരിക്കാൻ എങ്ങനെ സാധിക്കുമെന്ന് ചോദ്യം ഉയര്‍ത്തിയ പാപ്പ, കാല്‍ നൂറ്റാണ്ട് മുന്‍പ് റുവാണ്ടയില്‍ നടന്ന മനുഷ്യക്കുരുതി അനുസ്മരിച്ചു. റഷ്യൻ ഓർത്തഡോക്സ് സഭാ മേധാവി പാത്രിയാർക്കീസ് കിറിലുമായി മാർച്ചിൽ വീഡിയോ വഴി സംസാരിച്ചിരുന്നു. രാഷ്ട്രീയത്തിന്റെ ഭാഷയ്ക്കു പകരം യേശുവി ന്റെ ഭാഷ ഉപയോഗിക്കണമെന്ന് താൻ അദ്ദേഹത്തോടു പറഞ്ഞതായും പാപ്പ വെളിപ്പെടുത്തി. ഫ്രാൻസിസ് മാർപാപ്പ യുക്രൈന്‍ ഉടന്‍ സന്ദർശിക്കുമെന്ന് യുക്രൈനിലെ ഗ്രീക്കു കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക് നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരിന്നു. മാർച്ച് 22 ന് നടത്തിയ ഫോൺ സംഭാഷണത്തിനിടെ യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി മാർപാപ്പയെ രാജ്യം സന്ദർശിക്കാൻ ക്ഷണിച്ചിരിന്നു. റഷ്യ കഴിഞ്ഞാൽ യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായ യുക്രൈനില്‍, പ്രധാനമായും ഈസ്റ്റേണ്‍ ഓർത്തഡോക്സ് വിശ്വാസികളാണുള്ളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-04-11:41:28.jpg
Keywords: പാപ്പ, പുടി
Content: 18818
Category: 1
Sub Category:
Heading: തിരുസഭ പ്രബോധനങ്ങളുടെ സമഗ്ര പഠനവുമായി 27ാമത്തെ ഓണ്‍ലൈന്‍ ക്ലാസ് ശനിയാഴ്ച
Content: തിരുസഭയോട് ചേര്‍ന്ന് നിന്ന് യേശുവിലുള്ള വിശ്വാസത്തില്‍ ആഴപ്പെടുവാന്‍ വൈദികരെയും സന്യസ്തരെയും അല്‍മായരെയും ഒരുപോലെ സഹായിക്കുന്ന രണ്ടാം വത്തിക്കാന്‍ കൗൺസിൽ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ 27ാമത്തെ ഓണ്‍ലൈന്‍ ക്ലാസ് മെയ് 7 ശനിയാഴ്ച നടക്കും. പ്രവാചകശബ്ദം ഒരുക്കുന്ന പഠനപരമ്പര, കത്തോലിക്ക സഭയിലെ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ നയിക്കുന്നത്. വൈദികര്‍ക്ക് - മിശിഹായോടുള്ള, വൈദിക സമൂഹത്തോടുള്ള, ദൈവജനത്തോടുള്ള ബന്ധം എപ്രകാരമായിരിക്കണം? തിരുസഭയില്‍ വൈദികരുടെ ശുശ്രൂഷ എന്താണ്? അവ ഏതൊക്കെ മേഖലകളിലാണ്? പുതിയ നിയമത്തിലെ പുരോഹിത അഭിഷിക്തര്‍ ആരാണ്? അവരുടെ അഭിഷേകത്തിന്റെ ശുശ്രൂഷ ഏത് വിധത്തിലുള്ളതാണ്? മിശിഹായുടെ ശുശ്രൂഷയില്‍ വൈദികര്‍ എങ്ങനെയാണ് പങ്കാളികളായിരിക്കുന്നത്? വൈദികര്‍ക്ക് മെത്രാനോടുള്ള ബന്ധം എപ്രകാരമുള്ളതാണ്? തുടങ്ങീ വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായാണ് ക്ലാസ് നടക്കുക. വൈദികര്‍ക്കും സന്യസ്തര്‍ക്കും മിഷ്ണറിമാര്‍ക്കും മതാധ്യാപകര്‍ക്കും യുവജനങ്ങള്‍ക്കും തുടങ്ങീ ക്രൈസ്തവ വിശ്വാസവുമായി ബന്ധമുള്ള സര്‍വ്വ മേഖലയില്‍ നിന്നുള്ളവര്‍ക്കും ഏറെ ഉപകാരപ്രദമായ ഒരു മണിക്കൂര്‍ ക്ലാസില്‍ അനേകം പേരാണ് പങ്കെടുത്തുക്കൊണ്ടിരിക്കുന്നത്. ക്ലാസിന്റെ ഇരുപത്തിയേഴാം ഭാഗം ശനിയാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ ZOOM പ്ലാറ്റ്ഫോമിലൂടെയാണ് നടക്കുക. ക്ലാസിന് ഒരുക്കമായി 05:25നു ജപമാല ആരംഭിക്കും. ക്ലാസില്‍ ഓരോരുത്തരുടെയും വിശ്വാസ സംബന്ധമായ സംശയങ്ങള്‍ നികത്തുവാനും പ്രത്യേക അവസരമുണ്ട്. ➧ #{black->none->b->ZOOM LINK: ‍}# {{ https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09 ‍-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} ➧ Meeting ID: 864 173 0546 ➧ Passcode: 3040 {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/CCVq7Zi7NLRAsn6hJzQmOl}}
Image: /content_image/News/News-2022-05-04-12:46:18.jpg
Keywords: രണ്ടാം വത്തി
Content: 18819
Category: 1
Sub Category:
Heading: പാക്കിസ്ഥാനില്‍ ക്രിസ്ത്യന്‍ സ്കൂളിന് നേര്‍ക്ക് സായുധ സംഘത്തിന്റെ ആക്രമണം
Content: ലാഹോര്‍: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഷെയിഖ്പുരയില്‍ പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസവും, ഭക്ഷണവും നല്‍കിവരുന്ന ക്രിസ്ത്യന്‍ സ്കൂളിന് നേര്‍ക്ക് ആക്രമണം. ഏപ്രില്‍ 29-നാണ് പ്രിസ്ബൈറ്റേറിയന്‍ സമൂഹത്തിന് കീഴിലുള്ള ഗ്ലോബല്‍ പാഷന്‍ സ്കൂളില്‍ 14 അംഗ സായുധ സംഘം ആക്രമണം നടത്തിയത്. പണം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ആക്രമണം. ആക്രമണത്തില്‍ സ്കൂള്‍ ജീവനക്കാര്‍ക്ക് മര്‍ദ്ദനമേല്‍ക്കുകയും, വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂള്‍ പ്രിന്‍സിപ്പാള്‍ സൈമണ്‍ പീറ്റര്‍ കലീമിനും മര്‍ദ്ദനമേറ്റു. ഒരു ലക്ഷം പാക്കിസ്ഥാനി റുപ്പീസ് (536 യു.എസ്. ഡോളര്‍) വീതം നല്‍കണമെന്നാണ് അക്രമികളുടെ ആവശ്യമെന്നും, അല്ലാത്ത പക്ഷം ആരാധനയും, സ്കൂളിന്റെ പ്രവര്‍ത്തനവും തടസ്സപ്പെടുത്തുമെന്നുമാണ് ഭീഷണിയെന്നും കലീം പോലീസിനോട് പറഞ്ഞു. സ്കൂള്‍ ചാപ്പലില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന കുട്ടികളുടെ നേര്‍ക്ക് അക്രമികള്‍ കസേരകള്‍ വലിച്ചെറിഞ്ഞതായും, സ്ത്രീ ജീവനക്കാരോട് മോശമായി പെരുമാറിയെന്നും രണ്ടുദിവസത്തിനുള്ള പണം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്കൂളില്‍ പാര്‍ക്ക് ചെയ്തിരുന്ന ജീവനക്കാരുടെ കാറുകളും, മോട്ടോര്‍ സൈക്കിളുകളും അക്രമികള്‍ തകര്‍ത്തു. ഏതാണ്ട് മൂന്നര ലക്ഷം റുപ്പീസിന്റെ നാശ നഷ്ടമാണ് അക്രമികള്‍ ഉണ്ടാക്കിയിരിക്കുന്നതെന്നാണ് അനുമാനിക്കപ്പെടുന്നത്. സംഭവവുമായി ബന്ധപ്പെട്ടു രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രാജ്യത്തെ മത, രാഷ്ട്രീയ നേതാക്കളില്‍ ചിലര്‍ വിദേശരാജ്യങ്ങളില്‍ പോകുമ്പോള്‍ പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍ സുരക്ഷിതരാണെന്നാണ്‌ പറയുന്നതെന്നും, എന്നാല്‍ ഈ സംഭവത്തിന്റെ വെളിച്ചത്തില്‍ താനൊരിക്കലും അങ്ങനെ പറയില്ലെന്നും സ്കൂള്‍ പ്രിന്‍സിപ്പാള്‍ സൈമണ്‍ പീറ്റര്‍ തുറന്നടിച്ചു. തങ്ങളുടെ സെക്യൂരിറ്റി ജീവനക്കാര്‍ക്ക് നടക്കുവാന്‍ പോലും കഴിയുന്നില്ലെന്നും, തങ്ങളെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രദേശവാസികളായ മുസ്ലീം സമുദായക്കാരില്‍ ചിലര്‍ തങ്ങളുടെ പ്രാര്‍ത്ഥനകള്‍ തടസ്സപ്പെടുത്തുവാന്‍ ശ്രമിക്കുന്നുണ്ടെന്ന്‍ കലീം വെളിപ്പെടുത്തിയിരിന്നു. അക്രമത്തിനിരയായ സ്കൂള്‍ സന്ദര്‍ശിക്കുമെന്ന് ഷെയിഖുപുര സെന്റ്‌ തെരേസാ ഇടവക വികാരി ഫാ. തൗസീഫ് യോസഫ് പറഞ്ഞു. പഞ്ചാബ് പ്രവിശ്യയില്‍ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. പഞ്ചാബ് പ്രവിശ്യയില്‍ ഈ വര്‍ഷം ക്രൈസ്തവര്‍ക്കെതിരെ ഉണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിതെന്നു ഫാ. തൗസീഫ് പറയുന്നു. ഇക്കഴിഞ്ഞ ജനുവരിയില്‍ ഒകാര ജില്ലയിലെ സെന്റ്‌ കാമിലസ് ദേവാലയം 4 പേര്‍ ചേര്‍ന്ന് അലംകോലമാക്കിയതും മാര്‍ച്ചില്‍ ഒരു മുസ്ലീം യുവാവ് ക്രൈസ്റ്റ് ചര്‍ച്ചിന്റെ മേല്‍ക്കൂരയില്‍ കയറി കുരിശു രൂപം പിഴുതുകളയുവാന്‍ ശ്രമിച്ചതും വാര്‍ത്തയായിരുന്നു.
Image: /content_image/News/News-2022-05-04-21:38:04.jpg
Keywords: പാക്കി
Content: 18820
Category: 18
Sub Category:
Heading: ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം
Content: പത്തനംതിട്ട: പത്മഭൂഷൺ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. 2021 മേയ് അഞ്ചിനാണ് വലിയ മെത്രാപ്പോലീത്ത നൂറ്റിമൂന്നാം വയസിൽ കാലം ചെയ്തത്. ഇന്ത്യയിലെ ക്രൈസ്തവ സഭകളിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പായിരുന്ന അപൂർവ നേട്ടമാണ് ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റമിനുള്ളത്. അക്കാലയളവിൽ ലോകത്തു തന്നെ ഏറ്റവും പ്രായമേറിയ ബിഷപ്പുമായിരുന്നു അദ്ദേഹം. 1918ൽ ജനിച്ച് ഒരു നൂറ്റാണ്ട് ഈ ലോകത്തു ജീവിക്കുകയും ഒരു സഭാധ്യക്ഷനെന്ന നിലയിൽ മാർഗദീപമാകുകയും ചെയ്ത മാർ ക്രിസോസ്റ്റത്തിന്റെ സ്മരണകൾ ഇന്നും തലമുറകൾക്ക് വഴികാട്ടിയാണ്. 2021 മെയ് അഞ്ചിന് പുലർച്ച വലിയ മെത്രാപ്പൊലീത്ത നൂറ്റിനാലാം വയസിൽ ജീവിതത്തോട് യാത്ര പറഞ്ഞപ്പോൾ കൊവിഡ് നിയന്ത്രണങ്ങളെല്ലാം മറികടന്ന് തിരുവല്ലയിലേക്ക് ഒഴുകിയെത്തിയ ജനകൂട്ടം ആ വിശാല ഹൃദയത്തിന്റെ സ്നേഹം അനുഭവിച്ചവരുടെ എണ്ണം അനന്തമാണെന്ന് തെളിയിക്കുന്നതായിരുന്നു. മരണ ശേഷം അസാന്നിധ്യത്തിലും വിശ്വസിയുടെ മനം നിറക്കാൻ ക്രിസോസ്റ്റം തിരുമേനിക്ക് കഴിഞ്ഞു. വലിയ മെത്രാപ്പൊലീത്ത ഇല്ലാതെ കടന്നു പോയ ഇക്കഴിഞ്ഞ മാരാമൺ കൺവൻഷനിലും നിറഞ്ഞ് നിന്നത് അദ്ദേഹത്തിന്റെ ഓർമ്മകൾ. 101-ാം വയസിലും മാരാമൺ കൺവൻഷനിലെത്തി അദ്ദേഹം സന്ദേശം നല്‍കിയിരിന്നു.
Image: /content_image/India/India-2022-05-05-11:36:06.jpg
Keywords: ക്രിസോ
Content: 18821
Category: 18
Sub Category:
Heading: നിർദ്ധനര്‍ക്ക് സൗജന്യ ഉച്ചഭക്ഷണവുമായി ക്രിസ്ത്യൻ കൾച്ചറൽ ഫോറം
Content: കല്‍പ്പറ്റ :ക്രിസ്ത്യൻ കൾച്ചറൽ ഫോറം വയനാട് ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ ജില്ലയിൽ നടപ്പിലാക്കുന്ന സൗജന്യ ഉച്ചഭക്ഷണ പരിപാടി "പാഥേയം" ആദ്യഘട്ടം കൽപറ്റയിൽ ആരംഭിച്ചു. എഡിഎം എൻ .ഐ ഷാജി ഉദ്ഘാടനം ചെയ്തു. ഒട്ടനവധി ആവശ്യങ്ങൾക്കായി കൽപറ്റ സിവിൽ സ്റ്റേഷനിലും മറ്റ് ഓഫീസുകളിലുമെത്തുന്ന നിർദ്ധനരായ ആളുകളുടെ ഉച്ചഭക്ഷണാവശ്യങ്ങൾ പരിഹരിക്കുക എന്ന ഉദ്യേശത്തോടെയാണ് സിവിൽ സ്റ്റേഷൻ പരിസരത്ത് പദ്ധതി ആരംഭിച്ചത്. ഒരേ ആവശ്യങ്ങൾക്കായി പല പ്രാവശ്യം ഓഫീസുകളിൽ തുടർച്ചയായി വരേണ്ടി വരുന്ന ദുർബല വിഭാഗക്കാരും ദരിദ്ര വിഭാഗത്തിൽ പെട്ടവരുമായ ആളുകൾ മുഴുപട്ടിണിയിലാണ് തിരിച്ചു പോകാറുള്ളത്. ഇത്തരക്കാരുടെ ഭക്ഷണാവശ്യങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യം മുൻനിർത്തി ക്രിസ്ത്യൻ കൾച്ചറൽ ഫോറം അംഗങ്ങളുടേയും മറ്റ് സുമനസുകളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. സിവിൽ സ്റ്റേഷൻ പരിസരത്തുള്ള സി‌സി‌എഫ് മെമ്പർമാരായ അഡ്വ. കെ‌എ ജോസ്, അഡ്വ. റെജിമോൾ ജോൺ എന്നിവരുടെ ഓഫീസിൽ നിന്നും ഭക്ഷണ കൂപ്പണുകൾ ആവശ്യക്കാർക്ക് നല്കുന്നതാണ്. സിവിൽ സ്റ്റേഷൻ കാൻ്റീനിൽ നിന്നും ഈ കൂപ്പണുകൾ ഉപയോഗിച്ച് സൗജന്യമായി ഭക്ഷണം കഴിക്കാവുന്നതാണ്. തുടർന്ന് ജില്ലയിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് ഈ പരിപാടി ആരംഭിക്കുന്നതിനും സി സി എഫ് ജില്ലാ കമ്മറ്റി തീരുമാനിച്ചിട്ടുണ്ട്. ജില്ല ചെയർമാൻ കെ. കെ ജേക്കബ്, ജനറൽ സെക്രട്ടറി സാലു അബ്രാഹം മേച്ചേരിൽ, ട്രഷറർ വി.ജെ വിൻസൻ്റ്, lഅഡ്വ. കെ‌എ ജോസ്, അഡ്വ. റെജിമോൾ ജോൺ, അഡ്വ. എൽബി, ഫാ. ജെയിംസ് ചക്കിട്ട കുടി ,പുഷ്പ ടീച്ചർ, കെ‌വി ജോയി ,ബേബി തോമസ് എന്നിവർ ഉത്ഘാടം പരിപാടിയിൽ സംസാരിച്ചു.
Image: /content_image/India/India-2022-05-05-11:43:44.jpg
Keywords: ഭക്ഷണ
Content: 18822
Category: 13
Sub Category:
Heading: വിശുദ്ധി സംരക്ഷിക്കുവാന്‍ രക്തസാക്ഷിത്വം വരിച്ച 13 വയസ്സുള്ള പെണ്‍കുട്ടി വാഴ്ത്തപ്പെട്ട നിരയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: തന്റെ കന്യകാത്വം സംരക്ഷിക്കുന്നതിനായി രക്തസാക്ഷിത്വം വരിച്ച പതിമൂന്നുകാരിയായ ബ്രസീലിയന്‍ പെണ്‍കുട്ടി ബെനിഗ്നാ കാര്‍ഡോസോ ഡാ സില്‍വായെ ഒക്ടോബര്‍ 24-ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കും. ഇക്കഴിഞ്ഞ മെയ് 2-ന് വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ ബ്രസീലിലെ ക്രാറ്റോ രൂപതയാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്. ലൈംഗീകമായി പീഡിപ്പിക്കുവാനുള്ള സഹപാഠിയുടെ ശ്രമത്തെ ശക്തിയുക്തം ചെറുക്കുന്നതിനിടയിലാണ് ബെനിഗ്നാ കാര്‍ഡോസോ കൊല്ലപ്പെടുന്നത്. ബ്രസീലിലെ സിയാര സംസ്ഥാനത്തില്‍ നിന്നും വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കുയര്‍ത്തപ്പെടുന്ന ആദ്യ വ്യക്തിയാണ് ബെനിഗ്നാ. ക്രാറ്റോയിലെ നോസാ സെന്‍ഹോര ഡാ പെന്‍ഹാ കത്തീഡ്രല്‍ സ്ക്വയറില്‍വെച്ചായിരിക്കും വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം നടക്കുക. 1928 ഒക്ടോബർ 15 ന് ഒയിറ്റിയിൽ ജോസ് കാർഡോസോ ഡാ സിൽവയുടെയും തെരേസ മരിയ ഡാ സിൽവയുടെയും നാല് മക്കളിൽ ഇളയവളയാണ് ബെനിഗ്നയുടെ ജനനം. ഒക്ടോബർ 21-ന് അവള്‍ക്ക് ജ്ഞാനസ്നാനം നല്കി. ബെനിഗ്നയുടെ ജനനത്തിനുമുമ്പ് തന്നെ അവളുടെ പിതാവ് മരിച്ചു, ഒരു വയസ്സുള്ളപ്പോൾ അമ്മയെയും നഷ്ടപ്പെട്ടു. അവളെയും അനാഥരായ മറ്റ് സഹോദരങ്ങളെയും സിസ്റ്റര്‍ റോസയും ഹോണോറിന സിസ്‌നാൻഡോ ലെയ്റ്റും ചേര്‍ന്ന് ദത്തെടുത്തു, ആത്മീയ ജീവിതത്തിന് വലിയ പ്രാധാന്യം കൊടുത്തിരിന്ന അവള്‍ ചിട്ടയായ ജീവിതം നയിച്ചുവരികയായിരിന്നു. വിശുദ്ധ കുർബാനയിലും ഇടവകയുടെ പ്രവർത്തനങ്ങളിലും അവള്‍ സജീവമായിരിന്നു. പന്ത്രണ്ടാം വയസ്സിൽ, റാവുള്‍ ആല്‍വ്സ് എന്ന കൗമാരക്കാരന്‍ അവളെ സമീപിച്ചു. ചെറുപ്പത്തിൽ തന്നെ ഒരു ബന്ധം തുടങ്ങാൻ താൽപര്യമില്ലായെന്ന് അവള്‍ റാവുളിനെ അറിയിച്ചുവെങ്കിലും ശല്യം തുടര്‍ന്നുക്കൊണ്ടേയിരിന്നു. ഇതിനിടെ തന്റെ ആത്മീയ ഗുരുവില്‍ നിന്ന് അവള്‍ മാർഗനിർദേശം തേടി. ബൈബിൾ കഥകളെക്കുറിച്ചുള്ള ഒരു ചിത്രീകരിച്ച പുസ്തകം അവന് നല്കുകയും ചെയ്തു. എന്നിരുന്നാലും, ഇയാള്‍ അവളുടെ പിന്നാലേ തന്നെ കൂടുകയായിരിന്നു. 1941 ഒക്ടോബര്‍ 24-നാണ് ബെനിഗ്നാ കാര്‍ഡോസോ കൊല്ലപ്പെടുന്നത്. ഉച്ചക്കഴിഞ്ഞ് നാലു മണിയോടെ വീട്ടിലേക്കാവശ്യമായ വെള്ളം എടുക്കുവാന്‍ പോയ വഴിക്ക് റാവുള്‍, അവളെ സമീപിക്കുകയും ലൈംഗീക ബന്ധത്തിന് പ്രേരിപ്പിക്കുകയുമായിരുന്നു. ബെനിഗ്നാ ശക്തിയുക്തം ഇത് നിരസിച്ചതിനെ തുടര്‍ന്ന്‍ അവളെ കയ്യിലിരുന്ന അരിവാള്‍ കൊണ്ട് റാവുള്‍, വെട്ടിക്കൊല്ലുകയായിരുന്നു. മരണത്തിന് പിന്നാലെ ബെനിഗ്നായുടെ ജീവിത നൈര്‍മല്യത ആളുകള്‍ തിരിച്ചറിയുകയും മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കുവാനും ആരംഭിച്ചു. ഇതിനിടെ ഒക്ടോബര്‍ 5 മുതല്‍ 24 വരെ “ബെനിന്‍ പെണ്‍കുട്ടിയുടെ തീര്‍ത്ഥാടനം” എന്ന പേരില്‍ തീര്‍ത്ഥാടനം സംഘടിപ്പിക്കുവാനും തുടങ്ങി. ആയിരങ്ങളാണ് ഇതില്‍ പങ്കുചേരുന്നത്. 2019 ഒക്ടോബറിലാണ് ഫ്രാന്‍സിസ് പാപ്പ ബെനിഗ്നായുടെ രക്തസാക്ഷിത്വം അംഗീകരിക്കുന്നത്. 2020 ഒക്ടോബര്‍ 21-നു ബെനിഗ്നായെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുവാന്‍ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും, കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു. വത്തിക്കാന്‍ നാമകരണ തിരുസംഘത്തിന്റെ തലവനായ കര്‍ദ്ദിനാള്‍ മാര്‍സെലോ സെമെരാരോ പ്രഖ്യാപന ചടങ്ങിനും വിശുദ്ധ കുര്‍ബാനയ്ക്കും മുഖ്യ കാര്‍മ്മികത്വം വഹിക്കും. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-05-12:54:26.jpg
Keywords: വിശുദ്ധി
Content: 18823
Category: 10
Sub Category:
Heading: ഇസ്രായേലിലെ കാര്‍മ്മല്‍ മലയിലേക്കുള്ള പ്രദക്ഷിണത്തിൽ ഇത്തവണ പങ്കുചേര്‍ന്നത് ആയിരങ്ങൾ
Content: ഹൈഫ: ഇസ്രായേലിലെ ഹൈഫയിൽ താലാദ് അൽ ആദ്രാ എന്ന പേരിൽ അറിയപ്പെടുന്ന കർമ്മല മാതാവിന്റെ പ്രദക്ഷിണത്തിൽ ഈ വർഷം പങ്കെടുക്കാനെത്തിയത് ആയിരക്കണക്കിന് വിശ്വാസികൾ. സെന്റ് ജോസഫ് ദേവാലയത്തിൽ നിന്നും കാർമൽ മലയിലെ സ്റ്റെല്ലാ മേരീസ് കർമ്മലീത്ത ആശ്രമത്തിലേക്ക് രണ്ടര കിലോമീറ്റർ ദൂരം വിശ്വാസികൾ നടന്നു നീങ്ങി. പ്രാർത്ഥനകൾ ചൊല്ലിയും, മരിയൻ ഗാനങ്ങൾ ആലപിച്ചുമാണ് നൂറുകണക്കിനാളുകൾ പ്രദക്ഷിണത്തിൽ പങ്കെടുത്തത്. നമുക്ക് ലഭിച്ച പരിശുദ്ധ അമ്മയുടെ സാന്ത്വനത്തെയും ആശ്വാസത്തേയും നമ്മുടെ ദൈനംദിന ജീവിതത്തിൽ കൊണ്ടുവരാൻ പരിശ്രമിക്കണമെന്ന് ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് ​​ആർച്ച് ബിഷപ്പ് പിയർബാറ്റിസ്റ്റ പിസബല്ല പറഞ്ഞു. കഴിഞ്ഞവർഷം കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് കാറുകളിലാണ് വിശ്വാസികൾ പ്രദക്ഷിണത്തിൽ പങ്കെടുത്തത്. കന്യകയുടെ സ്വർഗ്ഗാരോപണം എന്ന് അർത്ഥമുള്ള താലാദ് അൽ ആദ്രാ വിശുദ്ധ നാട്ടിലെ ക്രൈസ്തവരെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ള ചടങ്ങാണ്. ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയത്ത് മലയിലെ ആശ്രമത്തിൽനിന്നും ഓടി പോകാൻ അവിടുത്തെ കർമലീത്ത വൈദികർക്ക് തുർക്കി 3 മണിക്കൂർ സമയം നൽകിയിരിന്നു. പ്രധാനപ്പെട്ട ചില രേഖകളും, മാതാവിന്റെ ഒരു തിരുസ്വരൂപവും കയ്യിൽ കരുതി അവർ അവിടെ നിന്നും രക്ഷപ്പെട്ടു. 1919ൽ ഈ രൂപം തിരികെ ആശ്രമത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് ആദ്യത്തെ പ്രദക്ഷിണം നടക്കുന്നതെന്ന് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിസിന്റെ ദേശീയ അധ്യക്ഷൻ മൈക്കിൾ അബ്ദോ ഏജൻസിയ ഫിഡസിനോട് പറഞ്ഞു. നേരത്തെ നിരവധി വിശ്വാസികൾ ചടങ്ങിൽ പങ്കെടുക്കാൻ എത്തുമായിരുന്നുവെങ്കിലും, ലെബനോൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും എത്തുന്ന വിശ്വാസികൾക്ക് ഇസ്രായേലി അധികൃതർ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ മൂലം വിശ്വാസികളുടെ പങ്കാളിത്തത്തിൽ കുറവുണ്ടായിട്ടുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-05-14:53:15.jpg
Keywords: കര്‍മ്മല
Content: 18824
Category: 13
Sub Category:
Heading: കന്യാസ്ത്രീകളും എ‌സി‌എന്നും ഒന്നിച്ചപ്പോള്‍ ഇറാഖില്‍ ഐ‌എസ് തകര്‍ത്ത കളിസ്ഥലത്ത് പുതിയ സ്കൂള്‍
Content: ക്വാരഘോഷ്: ഇസ്ലാമിക് സ്റ്റേറ്റ് ഏല്‍പ്പിച്ച കനത്ത മുറിവുകളെ അതിജീവിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന ഇറാഖി ക്രൈസ്തവരുടെ തിരിച്ചുവരവിന് കൂടുതല്‍ ബലമേകി സ്കൂളിന്റെ ഉദ്ഘാടനം. നിനവേ മേഖലയിലെ ക്രൈസ്തവ ഭൂരിപക്ഷമുള്ള 13 പട്ടണങ്ങളിലെ ഏറ്റവും വലിയ പട്ടണമായ ക്വാരഘോഷിലെ ഡൊമിനിക്കന്‍ സിസ്റ്റേഴ്സ് ഓഫ് കാതറിന്‍ ഓഫ് സിയന്ന സന്യാസിനി സമൂഹം പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) ന്റെ സഹായം കൊണ്ട് നിര്‍മ്മിച്ച സ്കൂളാണ് ഇറാഖിലെ സമൂഹത്തിന് കൂടുതല്‍ പ്രതീക്ഷ പകരുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തകര്‍ത്തുകളഞ്ഞ അല്‍-താഹിറ പ്രൈമറി സ്കൂളിന്റെ ഗ്രൗണ്ടില്‍ അതേ സ്കൂളിന്റെ അവശേഷിപ്പുകള്‍ കൊണ്ടാണ് പുതിയ സ്കൂള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന പ്രത്യേകത കൂടി ഈ മിക്സഡ് സ്കൂളിനുണ്ട്. മൂന്ന്‍ നിലകളിലായി കാലാനുസൃതമായ രീതിയിലാണ് പുതിയ സ്കൂള്‍ നിര്‍മ്മിച്ചിരിക്കുന്നത്. മൂന്നോളം സയന്‍സ് ലബോറട്ടറികളും, കമ്പ്യൂട്ടര്‍ സെന്ററും, വലിയ കോണ്‍ഫറന്‍സ് ഹാളും, ലൈബ്രറിയും ചാപ്പലും അടങ്ങുന്നതാണ് സ്കൂള്‍ കെട്ടിടം. അഞ്ചുവര്‍ഷം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ സ്കൂള്‍ പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) ന്റെ സഹായം കൊണ്ട് പൂര്‍ത്തിയാക്കുന്ന ഏറ്റവും വലിയ പദ്ധതികളില്‍ ഒന്നാണ്. പദ്ധതിയുടെ തുടക്കം മുതല്‍ എ.സി.എന്‍ ഇതിനൊപ്പമുണ്ടെന്നും, ഓസ്ട്രിയന്‍ സര്‍ക്കാരിന്റെ സഹായത്തോടെ ഓസ്ട്രിയന്‍ മെത്രാന്‍ സമിതിപോലെയുള്ള പ്രതിജ്ഞാബദ്ധരായ സംഘടനകളും, വ്യക്തികളുമായി സഹകരിച്ച് ഈ പദ്ധതി പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും എ.സി.എന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ഡോ. തോമസ്‌ ഹെയിനെ-ഗെല്‍ഡേണ്‍ പറഞ്ഞു. സ്കൂള്‍ നിര്‍മ്മാണത്തിന് ചിലവായ 21 ലക്ഷം യു.എസ് ഡോളറിന്റെ 80 ശതമാനവും സ്വരൂപിച്ചത് ‘എ.സി.എന്‍’ ആണ്. ഇതിനായി സഹായിച്ച തങ്ങളുടെ അഭ്യുദയകാംക്ഷികള്‍ക്കും, ഇതിനായി അഹോരാത്രം പ്രയത്നിച്ച സിസ്റ്റേഴ്സിനും ഡോ. തോമസ്‌ നന്ദി അറിയിച്ചു. 2003-ന് മുന്‍പ് പത്തുലക്ഷം ഉണ്ടായിരുന്ന ക്രിസ്ത്യന്‍ ജനസംഖ്യ ഇന്ന്‍ ഒന്നരലക്ഷമായി ചുരുങ്ങിയ സാഹചര്യത്തില്‍ ക്രൈസ്തവരുടെ ഭാവി സുരക്ഷിതമാക്കുവാന്‍ സ്കൂള്‍ സഹായിക്കുമെന്ന്‍ കഴിഞ്ഞ മാസം ഡൊമിനിക്കന്‍ കന്യാസ്ത്രീയായ സിസ്റ്റര്‍ ഹുദ പറഞ്ഞിരിന്നു. ക്രൈസ്തവര്‍ക്ക് ഈ രാജ്യത്ത് തുടരുവാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുവാനും, ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് സമൂഹത്തെ നയിക്കുവാനും പ്രാപ്തരായ വിദ്യാര്‍ത്ഥി സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുകയാണ് സ്കൂളിന്റെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിസ്റ്റര്‍മാരുടെയും, ഈ സ്കൂളിന്റേയും സാന്നിധ്യം പ്രതീക്ഷയുടെ അടയാളവും, ക്രൈസ്തവര്‍ക്ക് മേഖലയില്‍ തുടരുവാനുള്ള ഒരു പ്രചോദനവുമാണെന്നു വിദ്യാര്‍ത്ഥികളും രക്ഷാകത്താക്കളും ഒരുപോലെ സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-05-17:34:52.jpg
Keywords: ഇറാഖ
Content: 18825
Category: 13
Sub Category:
Heading: കഷ്ടതയനുഭവിക്കുന്ന കിഴക്കന്‍ യൂറോപ്പിലെ ക്രിസ്ത്യന്‍ സമൂഹത്തിനു കൈത്താങ്ങായി 'ടെന്‍'
Content: ബാള്‍ക്കന്‍ രാഷ്ട്രങ്ങളിലേയും, കിഴക്കന്‍ യൂറോപ്പിലേയും ജനങ്ങള്‍ക്ക് ഭക്ഷണവും അവശ്യ സാധനങ്ങളും എത്തിച്ച് ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ‘ട്രാന്‍സ്ഫോം യൂറോപ്പ് നെറ്റ്വര്‍ക്ക്’ (ടെന്‍). തങ്ങളുടെ മുപ്പതാമത് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഹാര്‍വെസ്റ്റ്‌ ഫോര്‍ ഹങ്ങ്റി എന്ന പ്രചാരണ പരിപാടിക്ക് ആരംഭം കുറിച്ചിരിക്കുകയാണ് സംഘടന. ബോസ്നിയന്‍ യുദ്ധം ആരംഭിച്ച 1992 മുതല്‍ക്കേ തന്നെ ഏതാണ്ട് 25 ലക്ഷം പൗണ്ടോളം ചിലവുവരുന്ന ലക്ഷകണക്കിന് ഭക്ഷണ പൊതികളും, അവശ്യ സാധനങ്ങളുമാണ് സംഘടന കിഴക്കന്‍ യൂറോപ്പിലേക്ക് അയച്ചത്. “എല്ലാ വര്‍ഷവും തങ്ങളുടെ പങ്കാളികള്‍ പാവപ്പെട്ട കുടുംബങ്ങള്‍ക്കും, വിധവകള്‍ക്കും ഭക്ഷണം ഉള്‍പ്പെടെയുള്ളവ നല്‍കിവരുന്നുണ്ടെങ്കിലും, 2022-ല്‍ ഈ ആവശ്യം വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ട്രാന്‍സ്ഫോം യൂറോപ്പ് നെറ്റ്വര്‍ക്കിന്റെ സി.ഇ.ഒ ജെയിംസ് വോട്ടണ്‍ പറഞ്ഞു. അപരിചിതരായ നമ്മെപ്പോലുള്ളവരുടെ ഉദാരമനസ്കതയെ ആശ്രയിച്ചു കഴിയുന്ന യുക്രൈന്‍ അഭയാര്‍ത്ഥികള്‍ക്കും ഭക്ഷണം ആവശ്യമുണ്ട്. വിശക്കുന്നവരുടെ കാര്യത്തില്‍ ‘ടെന്‍’ എപ്പോഴും തങ്ങളുടെ പങ്കാളികള്‍ക്കൊപ്പം നിലകൊണ്ടിട്ടുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 30 വര്‍ഷങ്ങളായി പാവപ്പെട്ടവരുടെ വിശപ്പടക്കുന്നതില്‍ തങ്ങളെ സഹായിച്ചുകൊണ്ടിരിക്കുന്നവരോട് നന്ദി പറഞ്ഞ വോട്ടണ്‍, ഈ വാര്‍ഷികത്തില്‍ കൂടുതല്‍ ദേവാലയങ്ങളും, വ്യക്തികളും തങ്ങളെ സഹായിക്കുവാന്‍ മുന്നോട്ട് വരുമെന്ന പ്രതീക്ഷയും പങ്കുവെച്ചു. ഏതാണ്ട് 24 ലക്ഷത്തോളം ജനങ്ങളെ പലായനം ചെയ്യുവാന്‍ ബോസ്നിയന്‍ യുദ്ധം പ്രേരിപ്പിച്ചിട്ടുണ്ട്. ഇരുപത് ലക്ഷത്തോളം ആളുകള്‍ ആഭ്യന്തരമായി ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവരെ സഹായിക്കുവാനായി ‘ടെന്‍’ മുന്നോട്ട് വന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 30 ദേവാലയങ്ങളില്‍ നിന്നും 8,000-ത്തോളം ഭക്ഷണ പൊതികളാണ് ‘ടെന്‍’ വിതരണം ചെയ്തത്. ‘യൂറോവാഞ്ചലിസം’ എന്ന പേരില്‍ കിഴക്കന്‍ യൂറോപ്പില്‍ കഷ്ടത അനുഭവിക്കുന്ന ക്രിസ്ത്യന്‍ സമൂഹങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 1960-ല്‍ സ്ഥാപിതമാണ് സംഘടന. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-05-05-19:57:50.jpg
Keywords: ക്രിസ്ത്യ
Content: 18826
Category: 18
Sub Category:
Heading: മദ്യനയത്തിനെതിരെ ചങ്ങനാശേരിയില്‍ പ്രതിഷേധ റാലി നാളെ
Content: ചങ്ങനാശേരി: സർക്കാരിന്റെ വികലമായ മദ്യനയത്തിനെതിരെ സംയുക്ത മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ റാലിയും സമ്മേളനവും നാളെ ചങ്ങനാശേരിയിൽ നടക്കും. മദ്യപ്രളയത്തിൽ മുക്കി സമൂഹത്തെയും കുടുംബങ്ങളെയും യുവസമൂഹത്തെയും തകർക്കാനുള്ള സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിനെതിരേ നാനാജാതി മതസ്ഥരായ ആളുകളുടെ നേതൃത്വത്തിൽ രൂപീകരിച്ച സംയുക്ത മദ്യവിരുദ്ധസമിതിയുടെ നേതൃത്വത്തിലാണ് റാലിയും സമ്മേളനവും സംഘടിപ്പിക്കുന്നതെന്ന് അതിരൂപതാ ആത്മനാ കേന്ദ്രം ഡയറക്ടർ ഫാ.ജോൺ വടക്കേക്കളം അറിയിച്ചു. റാലിയിൽ അയ്യായിരത്തിലധികം ആളുകൾ പങ്കെടുക്കും. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് റെയിൽവേ ബൈപാസ് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന റാലി അതിരൂപതാ വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരക്കൽ ഓഫ് ചെയ്യും. മദ്യവിരുദ്ധസമിതി അതിരൂപതാ പ്രസിഡന്റ് റാംസെ ജെ.റ്റി. മെതിക്കളം ആമുഖപ്രസംഗം നടത്തും. റാലി സെൻട്രൽ ജംഗ്ഷൻ വഴി പെരുന്ന നമ്പർ ടൂ ബസ് സ്റ്റാൻഡിലെത്തും. തുടർന്നു നടക്കുന്ന സമ്മേളനത്തിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. പഴപള്ളി ഇമാം ഹാഫിസ് ജുനൈദ് ജൗഹരി അൽ അസ്ഹരി, ആത്മതാകേന്ദ്രം ഡയറക്ടർ ഫാ. ജോൺ വടക്കേക്കളം, എസ്എൻഡിപി യോഗം മുൻബോർഡ് മെമ്പർ എം.ജി ചന്ദ്രമോഹനൻ, അതിരൂപതാ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡോ. ഡൊമനിക് ജോസഫ് എന്നിവർ പ്രസംഗിക്കും.
Image: /content_image/India/India-2022-05-06-09:22:28.jpg
Keywords: ചങ്ങനാ