category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingറഷ്യന്‍ തലസ്ഥാനത്ത് പുടിനുമായി ചര്‍ച്ച നടത്താൻ സന്നദ്ധത അറിയിച്ചിരിന്നുവെന്ന് പാപ്പയുടെ വെളിപ്പെടുത്തല്‍
Contentവത്തിക്കാന്‍ സിറ്റി: റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലെത്തി പ്രസിഡന്‍റ് വ്ലാഡിമര്‍ പുടിനുമായി ചര്‍ച്ച നടത്താൻ താൻ ശ്രമിച്ചിരിന്നുവെന്ന് ഫ്രാന്‍സിസ് പാപ്പ. ഇറ്റലിയിലെ ദിനപ്പത്രങ്ങളിൽ ഒന്നായ “കൊറിയേരെ ദെല്ല സേര”യുടെ മേധാവി ലുച്യാനൊ ഫൊന്താനൊയ്ക് അനുവദിച്ച അഭിമുഖത്തിലാണ് ഫ്രാന്‍സിസ് പാപ്പ സന്നദ്ധത അറിയിച്ച. കാര്യം പാപ്പ വെളിപ്പെടുത്തിയത്. താൻ മോസ്കോയിലേക്കു വരാൻ തയ്യാറാണെന്ന് പ്രസിഡൻറ് പുടിനെ അറിയിക്കാൻ, വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ അതിന് ഇതുവരെ മോസ്കോയില്‍ യിൽ നിന്ന് മറുപടി ലഭിച്ചിട്ടില്ലെന്നും പാപ്പ വെളിപ്പെടുത്തി. .പുടിൻ തനിക്കായി വാതിൽ തുറക്കണമെന്നും പാപ്പ ആവശ്യപ്പെട്ടു. ഇത്തരമൊരു കൂടിക്കാഴ്ച പുടിന്‍ ആഗ്രഹിക്കുന്നില്ല, അല്ലെങ്കിൽ അദ്ദേഹത്തിനു സാധിക്കുന്നില്ല. ഇതില്‍ തനിക്ക് ആശങ്കയുണ്ടെങ്കിലും ഈ കൂടിക്കാഴ്ച്ചയുടെ കാര്യത്തിൽ താന്‍ നിർബ്ബന്ധം പിടിക്കുകയാണെന്ന് പാപ്പ പറഞ്ഞു. യുക്രൈയിനിലെ കീവിലേക്ക് പോകുന്നതിനു മുമ്പ് മോസ്കോ സന്ദർശിക്കുകയും പുടിനുമായി കൂടിക്കാഴ്ച നടത്തുകയും വേണം എന്നതാണ് തൻറെ നിലപാടെന്ന് പാപ്പ വ്യക്തമാക്കി. യുക്രൈയിനിൽ നടക്കുന്ന ക്രൂരത അവസാനിപ്പിക്കാതിരിക്കാൻ എങ്ങനെ സാധിക്കുമെന്ന് ചോദ്യം ഉയര്‍ത്തിയ പാപ്പ, കാല്‍ നൂറ്റാണ്ട് മുന്‍പ് റുവാണ്ടയില്‍ നടന്ന മനുഷ്യക്കുരുതി അനുസ്മരിച്ചു. റഷ്യൻ ഓർത്തഡോക്സ് സഭാ മേധാവി പാത്രിയാർക്കീസ് കിറിലുമായി മാർച്ചിൽ വീഡിയോ വഴി സംസാരിച്ചിരുന്നു. രാഷ്ട്രീയത്തിന്റെ ഭാഷയ്ക്കു പകരം യേശുവി ന്റെ ഭാഷ ഉപയോഗിക്കണമെന്ന് താൻ അദ്ദേഹത്തോടു പറഞ്ഞതായും പാപ്പ വെളിപ്പെടുത്തി. ഫ്രാൻസിസ് മാർപാപ്പ യുക്രൈന്‍ ഉടന്‍ സന്ദർശിക്കുമെന്ന് യുക്രൈനിലെ ഗ്രീക്കു കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക് നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരിന്നു. മാർച്ച് 22 ന് നടത്തിയ ഫോൺ സംഭാഷണത്തിനിടെ യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി മാർപാപ്പയെ രാജ്യം സന്ദർശിക്കാൻ ക്ഷണിച്ചിരിന്നു. റഷ്യ കഴിഞ്ഞാൽ യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായ യുക്രൈനില്‍, പ്രധാനമായും ഈസ്റ്റേണ്‍ ഓർത്തഡോക്സ് വിശ്വാസികളാണുള്ളത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-05-04 11:38:00
Keywordsപാപ്പ, പുടി
Created Date2022-05-04 11:41:28