Content | ഹൈഫ: ഇസ്രായേലിലെ ഹൈഫയിൽ താലാദ് അൽ ആദ്രാ എന്ന പേരിൽ അറിയപ്പെടുന്ന കർമ്മല മാതാവിന്റെ പ്രദക്ഷിണത്തിൽ ഈ വർഷം പങ്കെടുക്കാനെത്തിയത് ആയിരക്കണക്കിന് വിശ്വാസികൾ. സെന്റ് ജോസഫ് ദേവാലയത്തിൽ നിന്നും കാർമൽ മലയിലെ സ്റ്റെല്ലാ മേരീസ് കർമ്മലീത്ത ആശ്രമത്തിലേക്ക് രണ്ടര കിലോമീറ്റർ ദൂരം വിശ്വാസികൾ നടന്നു നീങ്ങി. പ്രാർത്ഥനകൾ ചൊല്ലിയും, മരിയൻ ഗാനങ്ങൾ ആലപിച്ചുമാണ് നൂറുകണക്കിനാളുകൾ പ്രദക്ഷിണത്തിൽ പങ്കെടുത്തത്. നമുക്ക് ലഭിച്ച പരിശുദ്ധ അമ്മയുടെ സാന്ത്വനത്തെയും ആശ്വാസത്തേയും നമ്മുടെ ദൈനംദിന ജീവിതത്തിൽ കൊണ്ടുവരാൻ പരിശ്രമിക്കണമെന്ന് ജറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് ആർച്ച് ബിഷപ്പ് പിയർബാറ്റിസ്റ്റ പിസബല്ല പറഞ്ഞു.
കഴിഞ്ഞവർഷം കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് കാറുകളിലാണ് വിശ്വാസികൾ പ്രദക്ഷിണത്തിൽ പങ്കെടുത്തത്. കന്യകയുടെ സ്വർഗ്ഗാരോപണം എന്ന് അർത്ഥമുള്ള താലാദ് അൽ ആദ്രാ വിശുദ്ധ നാട്ടിലെ ക്രൈസ്തവരെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ള ചടങ്ങാണ്. ഒന്നാം ലോകമഹായുദ്ധത്തിന്റെ സമയത്ത് മലയിലെ ആശ്രമത്തിൽനിന്നും ഓടി പോകാൻ അവിടുത്തെ കർമലീത്ത വൈദികർക്ക് തുർക്കി 3 മണിക്കൂർ സമയം നൽകിയിരിന്നു. പ്രധാനപ്പെട്ട ചില രേഖകളും, മാതാവിന്റെ ഒരു തിരുസ്വരൂപവും കയ്യിൽ കരുതി അവർ അവിടെ നിന്നും രക്ഷപ്പെട്ടു.
1919ൽ ഈ രൂപം തിരികെ ആശ്രമത്തിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായിട്ടാണ് ആദ്യത്തെ പ്രദക്ഷിണം നടക്കുന്നതെന്ന് പൊന്തിഫിക്കൽ മിഷൻ സൊസൈറ്റിസിന്റെ ദേശീയ അധ്യക്ഷൻ മൈക്കിൾ അബ്ദോ ഏജൻസിയ ഫിഡസിനോട് പറഞ്ഞു. നേരത്തെ നിരവധി വിശ്വാസികൾ ചടങ്ങിൽ പങ്കെടുക്കാൻ എത്തുമായിരുന്നുവെങ്കിലും, ലെബനോൻ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും എത്തുന്ന വിശ്വാസികൾക്ക് ഇസ്രായേലി അധികൃതർ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ മൂലം വിശ്വാസികളുടെ പങ്കാളിത്തത്തിൽ കുറവുണ്ടായിട്ടുണ്ട്.
#{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }#
☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}}
#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }#
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|