Contents

Displaying 18401-18410 of 25081 results.
Content: 18787
Category: 18
Sub Category:
Heading: കൂട്ടായ പ്രേഷിത പ്രവർത്തന ശൈലി കാലഘട്ടത്തിന്റെ അനിവാര്യത: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
Content: കാക്കനാട്: കൂട്ടായ്മയിലധിഷ്ഠിതമായ നൂതന പ്രേഷിതപ്രവർത്തന ശൈലികൾ ഉരുത്തിരിയേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ പ്രവർത്തിക്കുന്ന സീറോമലബാർ മിഷൻ ഓഫീസ് സംഘടിപ്പിച്ച പ്രേഷിത സഹകാരികളുടെ കൂട്ടായ്മ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഭയുടെ പ്രേഷിത പ്രവർത്തനങ്ങളിൽ അല്മായ സാന്നിധ്യവും സഹകരണവും വർദ്ധിപ്പിക്കുന്നതിന് സീറോമലബാർ സഭയുടെ മിഷൻ ഓഫീസിന്റെ പദ്ധതികൾ കാര്യക്ഷമമാണ് എന്ന് അദ്ദേഹം നിരീക്ഷിച്ചു. പ്രേഷിത പ്രവർത്തനങ്ങളിൽ അൽമായ സംഘടനകളും വ്യക്തികളും നടത്തുന്ന മുന്നേറ്റങ്ങളെ സീറോമലബാർ മിഷൻ ഓഫീസ് ഡയറക്ടർ മാർ റാഫേൽ തട്ടിൽ അധ്യക്ഷപ്രസം​ഗത്തിൽ അഭിനന്ദിച്ചു. പ്രേഷിത പ്രവർത്തനങ്ങളിൽ സഹകാരികളായ നൂറിലധികം പ്രേഷിത സഹകാരികൾ പങ്കെടുത്ത കൂട്ടായ്മക്ക് മിഷൻ ഓഫീസ് സെക്രട്ടറി ഫാ സിജു അഴകത്ത്, കൂരിയ പ്രൊക്യൂറേറ്റർ ഫാ ജോസഫ് തോലാനിയ്ക്കൽ, സി നമ്രത, സി റാണി മരിയ എന്നിവർ നേതൃത്വം നൽകി.
Image: /content_image/India/India-2022-04-29-14:25:19.jpg
Keywords: ആലഞ്ചേരി
Content: 18788
Category: 1
Sub Category:
Heading: യുക്രൈനിലെ യുദ്ധത്തെപ്പറ്റി പരാമർശം നടത്തി: കത്തോലിക്ക വൈദികനോട് രാജ്യം വിടണമെന്ന് റഷ്യ
Content: മോസ്കോ : റഷ്യയുടെ തലസ്ഥാനമായ മോസ്കോയിൽ സേവനം ചെയ്തിരുന്ന മെക്സിക്കൻ സ്വദേശിയായ ഫാ. ഫെർണാണ്ടോ വെര എന്ന കത്തോലിക്കാ വൈദികനോട് രാജ്യം വിടാൻ റഷ്യ ആവശ്യപ്പെട്ടു. യുക്രൈനിൽ നടക്കുന്ന യുദ്ധത്തെപ്പറ്റി പരാമർശം നടത്തിയെന്ന കാരണമാണ് സർക്കാർ ഇങ്ങനെയൊരു നിർദേശം നൽകിയതിന് പിന്നിലെ കാരണമായി നിരീക്ഷിക്കുന്നത്. സെന്റസ് പീറ്റർ ആൻഡ് പോൾ ദേവാലയത്തിന്റെ ചുമതലയായിരുന്നു അദ്ദേഹം വഹിച്ചിരിന്നത്. ഒപ്പൂസ് ദേയി വൈദികനായ ഫെർണാണ്ടോ കഴിഞ്ഞ ഏഴ് വർഷമായി റഷ്യയിൽ സേവനം ചെയ്തു വരികയായിരിന്നു. കാലിക പ്രസക്തിയുള്ള വിഷയങ്ങളെ പറ്റി തുറന്ന് സംസാരിക്കുന്ന ശൈലി വൈദികന്‍ പിന്തുടര്‍ന്നിരിന്നുവെന്ന് ഇടവകാംഗങ്ങൾ വെളിപ്പെടുത്തിയതായി ഏഷ്യാ ന്യൂസ് റിപ്പോർട്ട് ചെയ്തു. 15 ദിവസത്തിനുള്ളിൽ റഷ്യ വിടണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും വൈദികന് കത്ത് ലഭിച്ചതെന്ന് മോസ്കോയിലെ മദർ ഓഫ് ഗോഡ് അതിരൂപതയുടെ വികാരി ജനറാൾ ഫാ. കിറിൾ ഗുർബുനോവ് പറഞ്ഞു. രാജ്യം വിടാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടതിൽ അതിരൂപത ദുഃഖം രേഖപ്പെടുത്തി. എന്നാൽ രാജ്യത്തേക്ക് തിരികെ മടങ്ങാനുള്ള സാധ്യതയും, അപ്പീൽ സാധ്യതയും തുറന്നു കിടക്കുന്നതിനാൽ പ്രശ്നപരിഹാരം സാധ്യമാകുമെന്ന പ്രതീക്ഷയും പുറത്തുവിട്ട പത്രക്കുറിപ്പിൽ അതിരൂപത പ്രകടിപ്പിച്ചു. പ്രസംഗത്തിൽ ഫെർണാണ്ടോ യുക്രൈൻ യുദ്ധത്തെപ്പറ്റി എന്തെങ്കിലും പരാമർശം നടത്തിയോയെന്ന് അറിയില്ലെന്നും, അതേക്കുറിച്ച് ആഭ്യന്തരമന്ത്രാലയം വിശദീകരണം നൽകിയിട്ടില്ലെന്നും ഫാ. കിറിൾ ഗുർബുനോവ് പറഞ്ഞു. യുക്രൈന് -റഷ്യ യുദ്ധം തുടങ്ങിയതിന്റെ അതേ ദിവസം തന്നെ സംഘർഷം അവസാനിപ്പിക്കാൻ രാഷ്ട്രീയനേതാക്കൾ ഇടപെടൽ നടത്തണമെന്ന് റഷ്യയിലെ കത്തോലിക്ക സഭാനേതൃത്വം സംയുക്തമായി ആവശ്യപ്പെട്ടിരുന്നു.
Image: /content_image/News/News-2022-04-29-14:42:37.jpg
Keywords: റഷ്യ
Content: 18789
Category: 1
Sub Category:
Heading: ക്രിസ്ത്യന്‍ സ്കൂളുകളിൽ പഠിച്ച എത്രകുട്ടികൾ മതം മാറിയെന്ന് സര്‍ക്കാരിന് അന്വേഷിക്കാം: തുറന്നടിച്ച് ബംഗളൂരു ആർച്ച്ബിഷപ്പ്
Content: ബംഗളൂരു: കഴിഞ്ഞ നൂറുവർഷത്തിനിടെ ക്രൈസ്തവ മാനേജ്മെന്റുകൾ നടത്തുന്ന സ്കൂളുകളിൽ പഠിച്ച എത്രകുട്ടികൾ ക്രൈസ്തവമതം സ്വീകരിച്ചുവെന്ന് സർക്കാരിന് അന്വേഷിക്കാമെന്ന് ബംഗളൂരു ആർച്ച്ബിഷപ്പ് പീറ്റർ മച്ചാഡോ. സ്കൂൾ പാഠ്യപദ്ധതിയിൽ ബൈബിൾ ഉൾപ്പെടുത്തിയതിന്റെ പേരിൽ ക്രൈസ്തവ മാനേജ്മെന്റ് സ്കൂളിന് വിദ്യാഭ്യാസവകുപ്പ് നോട്ടീസ് അയച്ച സാഹചര്യത്തിലാണു ആർച്ച്ബിഷപ്പിന്റെ പ്രതികരണം. ബൈബിൾ പഠനക്ലാസിന്റെ പേരിൽ നഗരത്തിലെ ക്ലാരൻസ് ഹൈസ്കൂളിനാണ് കഴിഞ്ഞദിവസം പ്രൈമറി ആൻഡ് സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽനിന്ന് നോട്ടീസ് ലഭിച്ചത്. സ്കൂളിൽ ക്രൈസ്തവ വിദ്യാർത്ഥികൾക്കു മാത്രമാണ് മതപഠനക്ലാസ് നൽകിയിരുന്നതെന്നും ക്ലാസ് തുടങ്ങുന്നതിനു മുമ്പോ ശേഷമോ മാത്രമാണ് ഇത് ഒരുക്കിയതെന്നും അദ്ദേഹം പറഞ്ഞു. സ്കൂളിലെ എഴുപത്തിയഞ്ചുശതമാനത്തോളം വിദ്യാർത്ഥികൾ ക്രൈസ്തവ വിഭാഗത്തിൽപ്പെട്ടവരാണ്. ഈ സാഹചര്യത്തിലാണ് കുട്ടികളോടു ബൈബിൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, കഴിഞ്ഞവർഷം മുതൽ ആവശ്യമുള്ളവർ മാത്രം ബൈബിൾ കൊണ്ടുവന്നാല്‍ മതിയെന്നു നിർദേശിച്ചിരുന്നു. എല്ലാവർക്കും ഒരേ രീതിയിലുള്ള വിദ്യാഭ്യാസമാണു സ്കൂളിൽ നൽകുന്നതെന്നും ആത്മീയതെയും ധാർമികതയെയും വേർതിരിച്ചു കാണാൻ കഴിയില്ലായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമവിദഗ്ധരുമായി ആലോചിച്ച ശേഷം സഭാനേതൃത്വം വകുപ്പിന് മറുപടി നല്‍കും. കഴിഞ്ഞ ഏതാനും മാസങ്ങളായി കര്‍ണ്ണാടകയിലെ ക്രൈസ്തവ സമൂഹം തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളില്‍ നിന്ന്‍ കനത്ത ഭീഷണിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അടുത്തിടെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ കര്‍ണാടകയിലെ ഗദാംഗ് ജില്ലയിലെ തടവറയിലെ അന്തേവാസികള്‍ക്ക് ബൈബിള്‍ നല്‍കുന്നതിനെതിരെ രംഗത്ത് വന്നിരിന്നു. പ്രിസണ്‍ മിനിസ്ട്രിയുടെ ഭാഗമായി ഏഴ് ഇവാഞ്ചലിക്കല്‍ ക്രൈസ്തവര്‍ ഗദാംഗ് ജില്ല ജയില്‍ സന്ദര്‍ശനം നടത്തി പ്രാര്‍ത്ഥിക്കുകയും പുതിയനിയമത്തിന്റെ കോപ്പികള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വിശ്വഹിന്ദുപരിഷത്തും ബജറാംഗ്ദളും കേസ് കൊടുക്കുകയായിരിന്നു. തീവ്ര ഹൈന്ദവ സംഘടനയില്‍പ്പെട്ട ഒരാള്‍ ജയിലിലെത്തി തടവുകാരനെ സന്ദര്‍ശിച്ച് ബൈബിളിന്റെ ഫോട്ടോ എടുക്കുകയും ബൈബിള്‍ നശിപ്പിക്കുകയും ചെയ്‌തോടുകൂടിയാണ് ഈ സംഭവം പുറത്തായത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-29-17:14:16.jpg
Keywords: കര്‍ണ്ണാ
Content: 18790
Category: 1
Sub Category:
Heading: പിശാച് ബാധിതരുടെ ചേഷ്ടകളും അതിനുള്ള പ്രതിരോധവും വിവരിച്ച് സ്വിസ് മെത്രാന്‍
Content: ബാസല്‍: ഭൂതോച്ചാടക കര്‍മ്മത്തിനിടയില്‍ തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെക്കുറിച്ച് സ്വിറ്റ്സര്‍ലണ്ടിലെ ബാസലിലെ മുന്‍ സഹായ മെത്രാനും എണ്‍പത്തിരണ്ടുകാരനുമായ ബിഷപ്പ് മാര്‍ട്ടിന്‍ ഗാച്ച്റ്റര്‍ നല്‍കിയ അഭിമുഖം ശ്രദ്ധേയമാകുന്നു. മെത്രാനാകുന്നതിന് മുന്‍പ് തന്റെ മുപ്പതു വര്‍ഷത്തെ കാലയളവ് ഭൂതോച്ചാടനത്തിനു വേണ്ടി അദ്ദേഹം ചിലവഴിച്ചിരിന്നു. സ്വിറ്റ്സര്‍ലന്‍ഡില്‍ നടത്തിയ ഭൂതോച്ചാടനകര്‍മ്മത്തെക്കുറിച്ച് ‘കാത്ത്.സിച്ച്’ന് നല്‍കിയ അഭിമുഖത്തിലാണ് പിശാച് ബാധിതരുടെ ചേഷ്ടകളെ കുറിച്ച് അദ്ദേഹം വിവരിച്ചത്. അരമനയില്‍ തന്നെ കാണുവാന്‍ എത്തിയ സ്ത്രീ, രാത്രികള്‍ പിശാചുക്കള്‍ തന്നെ കട്ടിലില്‍ നിന്നും താഴേക്ക് തള്ളിയിടുകയാണെന്നു പറഞ്ഞതോടെയാണ് സംഭവങ്ങളുടെ ആരംഭം. മുന്‍ മെത്രാന്‍മാരുടെ ചിത്രങ്ങള്‍ തൂക്കിയിട്ടിരുന്ന മുറിയില്‍വെച്ചായിരുന്നു സംസാരിച്ചത്. അവരെല്ലാവരും കുരിശ് ധരിച്ചിരിക്കുന്നത് കണ്ട ആ സ്ത്രീ അസ്വസ്ഥയായെന്നും, പൈശാചിക ശക്തികള്‍ക്ക് കുരിശ് ഒരിക്കലും സഹിക്കുവാന്‍ കഴിയില്ലെന്നും ബിഷപ്പ് മാര്‍ട്ടിന്‍ ഗാച്ച്റ്റര്‍ പറയുന്നു. തങ്ങള്‍ പിന്നെ മറ്റൊരു മുറിയിലേക്ക് പോയി, അവിടെ പരിശുദ്ധ കന്യകാമാതാവിന്റെ ചിത്രം കണ്ടതോടെ ആ സ്ത്രീ മുന്‍പത്തേതിനേക്കാളും കൂടുതല്‍ അസ്വസ്ഥയായി, അതില്‍ നിന്നും അവള്‍ക്ക് ശരിക്കും പിശാച് ബാധയുണ്ടെന്ന് തനിക്ക് മനസ്സിലായതായും അദ്ദേഹം വിവരിച്ചു. അന്നത്തെ ബിഷപ്പ് കുര്‍ട്ട് കോച്ചിനെ ഇക്കാര്യം അറിയിച്ച ശേഷം അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഗാച്ച്റ്റര്‍ ഭൂതോച്ചാടനം ആരംഭിക്കുന്നത്. ഏതാണ്ട് 15 സെഷനുകള്‍ നീണ്ട ഭൂതോച്ചാടനമായിരുന്നു അത്. ഒരു സെഷനിടയില്‍ പെട്ടെന്ന് നിലത്തുവീണ ആ സ്ത്രീ തങ്ങളോട് ദേഷ്യപ്പെടുകയും തങ്ങളെ അപമാനിക്കുകയും ചെയ്തതായും അദ്ദേഹം പറയുന്നു. ‘എക്സോര്‍സിസ്റ്റ്’ സിനിമയില്‍ കാണുന്നതുപോലെ തന്നെ അവളുടെ ശരീരം വിറക്കുകയായിരുന്നു. അവളുടെ മുഖം ഭയാനകമായി മാറി. അവളെകണ്ടാല്‍ തിരിച്ചറിയുവാന്‍ പോലും കഴിയില്ലായിരുന്നെന്നും, ശബ്ദം പൂര്‍ണ്ണമായും മാറിയെന്നും അദ്ദേഹം പറയുന്നു. ഈ സ്ത്രീയെ വിശുദ്ധ ജലം കൊണ്ടും കുരിശുകൊണ്ടും ആശീര്‍വദിച്ചപ്പോള്‍ ആ സ്ത്രീ “ഇത് തീയാണ്” എന്ന് പറഞ്ഞുകൊണ്ട് അലറുകയായിരുന്നു. സാധാരണ ജലം ഒഴിക്കുമ്പോള്‍ അവളില്‍ പ്രതികരണം ഇല്ലാതിരിക്കുന്നതും, വിശുദ്ധ ജലം തളിക്കുമ്പോള്‍ “പൊള്ളുന്നു” എന്ന് പറഞ്ഞുകൊണ്ട് അവള്‍ അലറുന്നതും ശ്രദ്ധിച്ചതായും അദ്ദേഹം പറയുന്നു. വിശുദ്ധ ജലം മാമ്മോദീസയുടെ ഒരു ഓര്‍മ്മപ്പെടുത്തല്‍ മാത്രമല്ല എന്ന് പറഞ്ഞ ബിഷപ്പ് ഗാച്ച്റ്റര്‍ വിശുദ്ധ ജലത്തെ പിശാച് ഭയക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ആശീര്‍വാദത്തിന് ശേഷം ആ സ്ത്രീ പഴയപടിയായിത്തുടങ്ങി. ഭൂതോച്ചാടനത്തിന് ദൈവശാസ്ത്രത്തിലും, അജപാലനത്തിലും നല്ല ബോധ്യമുള്ള വൈദികനായിരിക്കേണ്ടതുണ്ടെന്നും ഇതിനുപുറമേ, വിവിധ തരത്തിലുള്ള മാനസിക രോഗങ്ങള്‍ തിരിച്ചറിയുന്നതിനായി മനശാസ്ത്രപരമായ അറിവുണ്ടായിരിക്കുന്നതും നല്ലതാണെന്നും പറഞ്ഞുകൊണ്ടാണ് ബിഷപ്പ് ഗാച്ച്റ്റര്‍ തന്റെ അഭിമുഖം അവസാനിപ്പിച്ചത്. 2014 ഡിസംബര്‍ 22നു വിരമിച്ച അദ്ദേഹം ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുകയാണ്. (Originally published on July 2021) #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-29-18:48:28.jpg
Keywords: ഭൂതോ
Content: 18791
Category: 18
Sub Category:
Heading: ലത്തീൻ കത്തോലിക്കർ നേരിടുന്ന പ്രശ്നങ്ങൾ ഗൗരവത്തോടെ പരിഗണിക്കുമെന്ന് ന്യൂനപക്ഷ വകുപ്പു മന്ത്രി ജോൺ ബർല
Content: കൊച്ചി: കേരളത്തിലെ ലത്തീൻ കത്തോലിക്കർ നേരിടുന്ന പ്രശ്നങ്ങൾ ഗൗരവത്തോടെ പരിഗണിക്കുമെന്ന് കേന്ദ്രസർക്കാരിന്റെ ന്യൂനപക്ഷ വകുപ്പു സഹമന്ത്രി ജോൺ ബർല അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ അതിന്യൂനപക്ഷമായ ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങളും പ്രതിസന്ധി കളും ചർച്ച ചെയ്യുന്നതിനായി കെആർഎൽസിസി എറണാകുളത്ത് സംഘടിപ്പിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ലത്തീൻ കത്തോലിക്കർ രാഷ്ട്രീ യശക്തി നേടണമെന്നും അവഗണിക്ക പ്പെടാതിരിക്കാനും അവകാശങ്ങൾ സംരക്ഷിക്കപ്പെടാനും രാഷ്ട്രീയ ശക്തി അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. കേരള ലത്തീൻ മെത്രാൻ സമിതി സെക്രട്ടറി ജനറൽ ബിഷപ്പ് ഡോ. സെൽവസ്റ്റർ പൊന്നുമുത്തൻ അധ്യക്ഷത വഹിച്ചു. കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎൽസിഎ ജനറൽ സെക്രട്ടറി അഡ്വ. ഷെറി ജെ. തോമസ് എന്നിവർ വിഷയാവതരണം നടത്തി, മുൻ എംപി രാധാകൃഷ്ണൻ, ഇഗ്നേഷ്യസ് ഗോൺസാൽവസ്, ഡോ. ചാൾസ് ഡയസ്, ഫാ. നെൽ സൺ തൈപ്പറമ്പിൽ, ഫാ. ജോപ്പി കൂട്ടുങ്കൽ, ഫാ. ജെയ്സൺ വടശേരി, ജോസി സേവ്യർ, ഫാ. മാത്യു പുതിയാത്ത്, ബെന്നി പാപ്പച്ചൻ, ഷിബു ജോസഫ് തുടങ്ങിയർ പ്ര സംഗിച്ചു.
Image: /content_image/India/India-2022-04-30-06:08:11.jpg
Keywords: ന്യൂനപക്ഷ
Content: 18792
Category: 18
Sub Category:
Heading: സ്ത്രീകൾ ആത്മധൈര്യത്തോടെ പ്രവർത്തന രംഗങ്ങളിലേയ്ക്ക് ഇറങ്ങിവരണം: കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി
Content: കൊച്ചി: കെസിബിസി വിമൻസ് കമ്മീഷൻ സംഘടിപ്പിച്ച "സമർപ്പിതർ - സഭാജ്വാല" എന്ന പരിപാടി കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഉദ്‌ഘാടനം ചെയ്തു. സ്ത്രീകൾ ആത്മധൈര്യത്തോടെ പാർശ്വവത്ക്കരിക്കപ്പെട്ടവരെയും ദുർബ്ബലരെയും സംരക്ഷിച്ചുകൊണ്ട് വിവിധ പ്രവർത്തനരംഗങ്ങളിൽ സജീവമായി ഇടപെടുകയും, സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെയും നിയമപരിരക്ഷയെയും കുറിച്ച് അവരെ ബോധവൽക്കരിക്കുകയും, നീതി ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് കർദ്ദിനാൾ ആഹ്വാനം ചെയ്തു. വിമൻസ് കമ്മീഷൻ സെക്രട്ടറി ജയിൻ ആൻസിൽ ഫ്രാൻസിസ് അധ്യക്ഷത വഹിച്ച മീറ്റിങ്ങിൽ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ജോസഫ് കാരിക്കശ്ശേരി, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലക്കാപ്പിള്ളി, സ്പിരിച്വൽ ഡയറക്ടർ ഫാ. ലിജു മാത്യു, ജോയിന്റ് സെക്രട്ടറി ഷീജ എബ്രഹാം, ട്രഷറർ ആനി ജോസഫ് തുടങ്ങിയവർ സംസാരിച്ചു. സിബിസിഐ വിമൻസ് കമ്മീഷൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ബത്തേരി രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ്, സിബിസിഐ വിമൻസ് കമ്മീഷൻ അംഗം ബിഷപ് മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ, സിബിസിഐ കൗൺസിൽ സെക്രട്ടറി സി. നവ്യ എഫ്സിസി എന്നിവരെ ആദരിക്കുകയും മുൻ സ്പിരിച്വൽ ഡയറക്ടർ ഫാ. വിത്സൺ ഇലവത്തുങ്കൽകൂനന് ഉപഹാരം സമർപ്പിക്കുകയും ചെയ്തു. ലിംഗസമത്വം എന്ന വിഷയത്തെ ആസ്പദമാക്കി, സി. അഡ്വ. ജോസിയ എസ്ഡി പ്രബന്ധാവതരണം നടത്തി. കേരളത്തിലെ മുപ്പത്തിരണ്ട് രൂപതകളിൽനിന്നുമുള്ള വനിതാകമ്മീഷൻ പ്രതിനിധികൾ പ്രോഗ്രാമിൽ പങ്കെടുത്തു. രാജ്യത്തും സംസ്ഥാനത്തും വർദ്ധിച്ചുവരുന്ന വിലക്കയറ്റത്തിനെതിരായും സംസ്ഥാനസർക്കാരിന്റെ മദ്യനയത്തിനെതിരായും കത്തോലിക്കാ സന്യസ്തർക്കെതിരായി വർദ്ധിച്ചുവരുന്ന അവഹേളനങ്ങൾക്കെതിരായുമുള്ള പ്രമേയം വനിതാകമ്മീഷൻ പ്രതിനിധികൾ ഐകകണ്ഠേന പാസാക്കി.
Image: /content_image/News/News-2022-04-30-06:13:07.jpg
Keywords: ആലഞ്ചേരി
Content: 18793
Category: 13
Sub Category:
Heading: മരണം വരെ തന്റെ അജഗണങ്ങളുടെ ഒപ്പമുണ്ടാകും: യുക്രൈന്‍ മെത്രാന്‍ ജാന്‍ സോബില്ലോ
Content: കീവ്: എന്തൊക്കെ സംഭവിച്ചാലും തന്റെ അജഗണങ്ങളുടെ കൂടെ മരണം വരെ ഉണ്ടാകുമെന്ന ഉറപ്പുമായി കനത്ത റോക്കറ്റാക്രമണത്തിനു ഇരയായിക്കൊണ്ടിരിക്കുന്ന തെക്ക്-കിഴക്കന്‍ യുക്രൈന്‍ നഗരമായ സാപ്പോറോഷെയിലെ സഹായ മെത്രാന്‍ ജാന്‍ സോബില്ലോ. വത്തിക്കാന്‍ റേഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് മെത്രാന്‍ ഇക്കാര്യം പറഞ്ഞത്. “കത്തോലിക്കരുടെ കാര്യം മാത്രമല്ല ഞാന്‍ പറയുന്നത്. പുതിയ ആളുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ജീവിതത്തിന്റെ അര്‍ത്ഥത്തേക്കുറിച്ച് ചിന്തിക്കുവാന്‍ യുദ്ധം ആളുകളെ പ്രേരിപ്പിച്ചു. കുമ്പസാരിക്കുവാനും, കുഞ്ഞുങ്ങളെ മാമ്മോദീസ മുക്കുവാനും അവര്‍ തീരുമാനിച്ചുകൊണ്ടിരിക്കുന്നു. അവര്‍ ദൈവസാന്നിധ്യം മനസ്സിലാക്കിക്കഴിഞ്ഞു. അതുകൊണ്ട് എന്റെ ആവശ്യം ഇവിടെയുണ്ടെന്ന് എനിക്കറിയാം. അവര്‍ക്ക് വേണ്ടി ഞാനുണ്ടാവും”- ബിഷപ്പ് സോബില്ലോ പറഞ്ഞു. താനൊരു ഹീറോ ആണെന്ന് സ്വയം കരുതുന്നില്ലെന്ന്‍ പറഞ്ഞ മെത്രാന്‍, തന്റെ സ്ഥാനത്ത് ഏതൊരു വൈദികനായാലും ഈ അവസരത്തില്‍ ജനങ്ങളുടെ ആത്മീയത ഉയര്‍ത്തുവാന്‍ അവിടെ തുടരുകയാണ് ചെയ്യുകയെന്നും കൂട്ടിച്ചേര്‍ത്തു. റഷ്യക്കാര്‍ യുക്രൈന്റെ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുവാന്‍ ആഗ്രഹിക്കുകയാണ്. റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ യാതൊരു ലക്ഷണവുമില്ലെന്ന് പറഞ്ഞ മെത്രാന്‍, റോക്കറ്റാക്രമണത്തേത്തുടര്‍ന്ന്‍ആളുകള്‍ സാപ്പോറോഷെയില്‍ നിന്നും പലായനം ചെയ്യുവാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും, ആളുകളോട് പ്രത്യേകിച്ച്, സ്ത്രീകളോടും കുട്ടികളോടും നഗരം വിടുവാന്‍ അധികാരികള്‍ പറയുകയാണെന്നും കൂട്ടിച്ചേര്‍ത്തു. സാപ്പറോഷെയിലെ വ്യവസായിക, പാര്‍പ്പിട മേഖലകളില്‍ കഴിഞ്ഞ ദിവസം മൂന്ന്‍ റോക്കറ്റുകളാണ് പതിച്ചത്. ഷെല്ലാക്രമണത്തേത്തുടര്‍ന്ന്‍ നിരവധി ആളുകള്‍ ദേവാലയത്തില്‍ അഭയം പ്രാപിച്ചിട്ടുണ്ടെന്നും, തങ്ങളുടെ പ്രതീക്ഷ ദൈവത്തില്‍ മാത്രമാണെന്നും മെത്രാന്‍ പറഞ്ഞു.സാപ്പോറോഷെയിലെ കുട്ടികളുടെ കാര്യമാണ് ഏറ്റവും കഷ്ടം. വ്യോമാക്രമണത്തെ ഭയന്ന് കുട്ടികളൊന്നും സ്കൂളില്‍ പോകുന്നില്ല ഇതൊക്കെയാണെങ്കിലും യുക്രൈന്‍ സൈന്യത്തിന്റെ മനോവീര്യം ഒട്ടും കുറഞ്ഞിട്ടില്ല. ഓരോ ഷെല്ല് പതിക്കുമ്പോഴും തങ്ങളെ പ്രതിരോധിക്കുവാനും, റഷ്യന്‍ സൈന്യത്തെ പുറത്താക്കുവാനുമുള്ള അവരുടെ തീരുമാനം ദൃഢമായിരിക്കുകയാണെന്നും .ബിഷപ്പ് പറയുന്നു. റഷ്യന്‍ അധിനിവേശം രണ്ടുമാസങ്ങള്‍ പിന്നിടുമ്പോഴും യുക്രൈന്‍ ജനത തങ്ങളുടെ ദൈവവിശ്വാസം കൈവിട്ടിട്ടില്ല. കനത്ത റോക്കറ്റാക്രമണത്തിനിടയിലും ദേവാലയങ്ങളില്‍ പോകലും, കുട്ടികളെ മാമ്മോദീസ മുക്കലും മുടക്കം കൂടാതെ തുടരുന്നു. യുക്രൈന് ഉറച്ച പിന്തുണ നല്‍കിക്കൊണ്ടിരിക്കുന്ന ഫ്രാന്‍സിസ് പാപ്പക്ക് നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/News/News-2022-04-30-06:28:16.jpg
Keywords: യുക്രൈ
Content: 18794
Category: 1
Sub Category:
Heading: വിശുദ്ധ ഓസ്കാര്‍ റൊമേരോയുടെ ആത്മീയ പിതാവായിരിന്ന ഫെര്‍ണാണ്ടോ സാന്‍സ് കാലം ചെയ്തു
Content: എല്‍ സാല്‍വദോര്‍: പാവങ്ങളുടെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും നടുവില്‍ ജീവിതം സമര്‍പ്പിക്കുകയും ഒടുവില്‍ രക്തസാക്ഷിയാകുകയും ചെയ്ത വിശുദ്ധ ഓസ്കാര്‍ അര്‍നുള്‍ഫോ റൊമേരോയുടെ കുമ്പസാരകനും ആത്മീയ നിയന്താവുമായ എല്‍ സാല്‍വദോറിലെ മുന്‍ മെത്രാപ്പോലീത്ത മോണ്‍. ഫെര്‍ണാണ്ടോ സാന്‍സ് ലാകാല്ലെ (89) കാലം ചെയ്തു. ഏപ്രില്‍ 29ന് രാവിലെയായിരുന്നു അന്ത്യം. തന്റെ അജപാലക ജീവിതത്തിലുടനീളം ഗര്‍ഭധാരണം മുതലുള്ള ജീവന്റെ സംരക്ഷണത്തിന് വേണ്ടി ശക്തമായി നിലകൊണ്ട മെത്രാനാണ് ബിഷപ്പ് ഫെര്‍ണാണ്ടോ. രാജ്യത്ത് ഗര്‍ഭഛിദ്രം കുറ്റകരമല്ലാതാക്കുവാനുള്ള എല്ലാ നീക്കങ്ങളെയും അദ്ദേഹം ശക്തമായി എതിര്‍ത്തിരുന്നു. പ്രീസ്റ്റ്ലി സൊസൈറ്റി ഓഫ് ഹോളി ക്രോസിന്റെ ആത്മീയ രൂപീകരണ യോഗങ്ങളില്‍ പതിവായി പങ്കെടുത്തിരുന്ന വ്യക്തിയായിരുന്നു വിശ്വാസത്തിന്റെ പേരില്‍ മരണംവരിച്ച വിശുദ്ധ ഓസ്കാര്‍ അര്‍നുള്‍ഫോ റൊമേരോ. വര്‍ഷങ്ങളോളം വിശുദ്ധന്റെ ആത്മീയ നിയന്താവായിരുന്ന ഫാ. ജുവാന്‍ അസ്നാര്‍ കോസ്റ്ററിക്കയിലേക്ക് പോയതിനെ തുടര്‍ന്നാണ് മെത്രാന്‍ ഫെര്‍ണാണ്ടോക്ക് ആ ഭാഗ്യം ലഭിക്കുന്നത്. വിശുദ്ധന്റെ ജീവിതത്തിന്റെ അവസാന നാളുകളില്‍ ബിഷപ്പ് ഫെര്‍ണാണ്ടോ അദ്ദേഹവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. 1980 മാര്‍ച്ച് 24-ന് ഒരു സംഘം വൈദികര്‍ക്കൊപ്പം ഇരുവരും ‘ഒപുസ് ദേയി’യുടെ ആത്മീയ യോഗത്തില്‍ പങ്കെടുക്കുകയും, :വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. വൈകിട്ട് 3 മണിക്ക് അവസാനിച്ച യോഗത്തിന് ശേഷം ബിഷപ്പ് ഫെര്‍ണാണ്ടോയാണ് വിശുദ്ധ റൊമേരോയെ അദ്ദേഹം വെടിയേറ്റ്‌ മരിച്ച ലാ ഡിവിന പ്രൊവിഡെന്‍സിയ ആശുപത്രിയിലെ ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയ്ക്കായി എത്തിച്ചത്. ആ വിശുദ്ധ കുര്‍ബാനക്കിടെയാണ് വിശുദ്ധന്‍ വെടിയേറ്റ്‌ കൊല്ലപ്പെടുന്നത്. സാറഗോസ സര്‍വ്വകലാശാലയില്‍ നിന്നും കെമിക്കല്‍ സയന്‍സില്‍ ബിരുദമെടുത്ത ബിഷപ്പ് ഫെര്‍ണാണ്ടോ, റോമിലെ പൊന്തിഫിക്കല്‍ ലാറ്ററന്‍ സര്‍വ്വകലാശാലയിലാണ് ദൈവശാസ്ത്രവും, തത്വശാസ്ത്രവും പഠിച്ചത്. നിലവില്‍ ‘ഒപുസ് ദേയി’യുമായി ബന്ധപ്പെട്ടിരിക്കുന്ന ‘പ്രീസ്റ്റ്ലി സൊസൈറ്റി ഓഫ് ദി ഹോളി ക്രോസ്’ലെ സജീവ അംഗവുമായിരുന്നു അദ്ദേഹം. 1984-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമനാണ് മെത്രാന്‍ ഫെര്‍ണാണ്ടോയെ ‘സാന്റാ അനാ’ (എല്‍ സാല്‍വദോര്‍) സഹായ മെത്രാനായി നാമനിര്‍ദ്ദേശം ചെയ്തത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-30-08:46:52.jpg
Keywords: ഓസ്ക
Content: 18795
Category: 11
Sub Category:
Heading: രാജ്യത്തിന്റെയും സഭയുടെയും നവോത്ഥാനം ലക്ഷ്യം: സിറിയൻ നഗരത്തിൽ ക്രൈസ്തവ യുവജനങ്ങളുടെ സമ്മേളനം
Content: ഡമാസ്ക്കസ്: രാജ്യത്തിന്റെയും, സഭയുടെയും നവോത്ഥാനം ലക്ഷ്യംവെച്ചുകൊണ്ട് സിറിയൻ നഗരമായ ഹോംസിൽ എഴുനൂറോളം ക്രൈസ്തവ യുവജനങ്ങളുടെ സമ്മേളനം ആരംഭിച്ചു. വിവിധ ക്രൈസ്തവ സഭകളുടെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ നഗരമാണ് ഹോംസ്. മാർച്ച് മാസത്തിൽ ഡമാസ്കസ് നഗരത്തിൽ നടന്ന ഓൺലൈൻ സമ്മേളനത്തിന്റെ തുടർച്ചയായിട്ടാണ് ഹോംസിലെ കൂടിക്കാഴ്ചയും ക്രമീകരിച്ചിരിക്കുന്നത്. തെയ്സെ എന്ന സംഘടനയും, ജെസ്യൂട്ട് സഭയും സംയുക്തമായാണ് ഇത് നടത്തുന്നത്. കൂടാതെ പ്രാദേശിക ക്രൈസ്തവ നേതൃത്വത്തിന്റെ പൂർണ്ണമായ പിന്തുണ കൂട്ടായ്മയ്ക്കു ലഭിക്കുന്നുണ്ട്. രാജ്യത്തിന്റെ ഭാവിയ്ക്കു വേണ്ടിയും, പ്രാദേശിക സഭയ്ക്കു വേണ്ടിയും ക്രൈസ്തവ യുവജനങ്ങൾക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കുമെന്ന വിഷയം ചർച്ചയാകും. ആഭ്യന്തര സംഘർഷങ്ങളും, സാമ്പത്തിക, സാമൂഹിക പ്രതിസന്ധികളും ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യത്തെ ഒരു വിഭാഗമാണ് യുവജനങ്ങൾ. ഇതുമൂലം നിരവധി കുടുംബങ്ങളാണ് പുറം രാജ്യങ്ങളിലേക്ക് കുടിയേറ്റം നടത്തുന്നത്. ഇപ്പോൾ സിറിയൻ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന ബാഷർ അൽ ആസാദിനെതിരെ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത് ഹോംസ് നഗരത്തിൽ നിന്നായിരുന്നു. ഇതുമൂലം വിപ്ലവത്തിന്റെ തലസ്ഥാനം എന്ന പേരുകൂടി ഹോംസിനുണ്ട്. നെതർലൻഡ്സിൽ നിന്ന് എത്തിയ ഈശോസഭാ വൈദികനായ ഫ്രൻസ് വാൻ ഡർ ലുഗ്ട് 2014 ഏപ്രിൽ മാസം ഇവിടെവച്ചാണ് കൊല്ലപ്പെട്ടത്. ക്രൈസ്തവരെയും ഇസ്ലാം മത വിശ്വാസികളെയും ഒരുമിച്ച് കൊണ്ടുപോകാൻ ഒരുപാട് പ്രയത്നിച്ച വൈദികനാണ് ഫ്രൻസ് വാൻ ഡർ ലുഗ്ട്. ആസാദിന്റെ പട്ടാളക്കാർ നഗരം തിരിച്ചു പിടിക്കുന്നതിന് അഞ്ചു ദിവസം മുൻപാണ് അദ്ദേഹം വെടിയേറ്റ് മരണപ്പെട്ടത്. വൈദികനെ അടക്കം ചെയ്ത സ്ഥലം ഇപ്പോൾ ഒരു തീർത്ഥാടന കേന്ദ്രമായി മാറിയിരിക്കുകയാണ്. 2011 മുതൽ ആഭ്യന്തര യുദ്ധങ്ങളിൽ ഭവനരഹിതരായ ആളുകൾ ആശ്രയത്തിന് വേണ്ടി എത്തുന്നത് ഹോംസിൽ ഈശോ സഭയുടെ മന്ദിരത്തിലേക്കാണ്.
Image: /content_image/News/News-2022-04-30-15:24:18.jpg
Keywords: സിറിയ
Content: 18796
Category: 13
Sub Category:
Heading: തിരുപ്പട്ടം സ്വീകരിച്ചത് 8 പേര്‍, 14 പേര്‍ക്ക് ഡീക്കന്‍ പട്ടം: ഇന്തോനേഷ്യയില്‍ ദൈവവിളി വസന്തം തുടരുന്നു
Content: ജക്കാര്‍ത്ത: കോവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കപ്പെട്ടിട്ടില്ലെങ്കിലും ലോകത്തെ ഏറ്റവും ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ വീണ്ടും വൈദീക വസന്തം. തെക്കന്‍ സുമാത്രയുടെ തലസ്ഥാനമായ പാലെംബാങ്ങിലെ സെന്റ്‌ പീറ്റേഴ്സ് ഇടവക ദേവാലയത്തില്‍വെച്ച് ഇക്കഴിഞ്ഞ ബുധനാഴ്ച സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് സഭാംഗങ്ങളായ 8 ഡീക്കന്മാരാണ് പാലെംബാങ്ങ് മെത്രാപ്പോലീത്ത യോഹാനെസ് ഹാറുണ്‍ യുവോണോയില്‍ നിന്നും തിരുപ്പട്ടം സ്വീകരിച്ചത്. ദൈവവിളി എപ്പോഴും ക്രിസ്തുവിന് മനുഷ്യരോടുള്ള സ്നേഹത്താല്‍ സമ്പന്നമായിരിക്കണമെന്നു സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് പ്രോവിന്‍സിന്റെ തലവനായ ഫാ. ആന്‍ഡ്രിയാസ് സുപാര്‍മാന്‍ നവവൈദികരെ അഭിസംബോധന ചെയ്ത് പറഞ്ഞു. ദൈവ സേവനത്തിനായി തങ്ങളുടെ മക്കളെ വിട്ടുനല്‍കിയതിന് നവവൈദികരുടെ മാതാപിതാക്കള്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചു. കൊറോണ പകര്‍ച്ചവ്യാധിയെ തുടര്‍ന്ന്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇപ്പോഴും പ്രാബല്യത്തില്‍ ഉള്ളതിനാല്‍ പാലെംബാങ്ങിലെ മുന്‍ മെത്രാന്‍ അലോഷ്യസ് സുദാര്‍സോയും, ഏതാനും വൈദികരും, തിരുപ്പട്ടം സ്വീകരിക്കുന്നവരുടെ കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്. പാലെംബാങ്ങിന് പുറമേ, കിഴക്കന്‍ ജാവയിലെ മാലാങ്ങ് രൂപതാധ്യക്ഷന്‍ ഹെന്‍റിക്കസ് പിഡ്യാര്‍ട്ടോ ഗുണാവാന്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച പ്രാദേശിക രൂപതയിലേയും മറ്റ് സന്യസ്ഥ സഭകളിലും ഉള്‍പ്പെട്ട പതിനാലോളം സെമിനാരി വിദ്യാര്‍ത്ഥികള്‍ക്ക് ഡീക്കന്‍പ്പട്ടം നല്‍കി. വരുന്ന മെയ് 5-ന് സെമാരങ്ങ് മെത്രാപ്പോലീത്ത റോബെര്‍ട്ടസ് റുബിയാട്ട്മോകോ സെന്‍ട്രല്‍ ജാവയിലെ യോഗ്യാകാര്‍ട്ടായില്‍വെച്ച് 4 പേര്‍ക്ക് ഡീക്കന്‍പട്ടം നല്‍കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇന്തോനേഷ്യയില്‍ നിരവധി ഡീക്കന്മാരാണ് തിരുപ്പട്ടം സ്വീകരിച്ചിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യത്തു നിന്നു കൂടെകൂടെയുണ്ടാകുന്ന ദൈവവിളി വസന്തത്തെ ഏറെ പ്രതീക്ഷയോടെയാണ് തിരുസഭ നോക്കി കാണുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/DD74tv2659MGDVUGb3RUxh}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-30-20:48:46.jpeg
Keywords: ഇന്തോനേഷ്യ