Contents
Displaying 18351-18360 of 25081 results.
Content:
18734
Category: 1
Sub Category:
Heading: എന്ന് തീരും ഈ ക്രൂരത..! 15 മാസത്തിനിടെ നൈജീരിയയില്‍ കൊല്ലപ്പെട്ടത് ആറായിരത്തിലധികം ക്രൈസ്തവര്‍
Content: അബൂജ: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രിസ്ത്യന്‍ വംശഹത്യ അതിഭീകരമായി വര്‍ദ്ധിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. 2021 ജനുവരി മുതല്‍ 2022 മാര്‍ച്ച് വരെയുള്ള 15 മാസക്കാലയളവില്‍ 6006 ക്രൈസ്തവര്‍ കൊലചെയ്യപ്പെട്ടിട്ടുണ്ടെന്നു പ്രമുഖ മനുഷ്യാവകാശ സംഘടനയായ ‘ഇന്റര്‍നാഷണല്‍ സൊസൈറ്റീസ് ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആന്‍ഡ് റൂള്‍ ഓഫ് ലോ’യുടെ (ഇന്റര്‍സൊസൈറ്റി) പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള 3 മാസക്കാലയളവില്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ ബൊക്കോഹറാമും, ഫുലാനികളും ചേര്‍ന്ന് 915 ക്രൈസ്തവരെയാണ് കൊലപ്പെടുത്തിയിരിക്കുന്നത്. നൈജീരിയന്‍ ക്രൈസ്തവരേയും, ദേവാലയങ്ങളേയും സംബന്ധിച്ച് കഴിഞ്ഞവര്‍ഷം ഏറ്റവും ദുരിതം നിറഞ്ഞ വര്‍ഷമായിരുന്നെന്ന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 5,191 ക്രൈസ്തവരാണ് കഴിഞ്ഞ വര്‍ഷം മാത്രം കൊല്ലപ്പെട്ടത്. കൊല്ലപ്പെടുകയോ, തട്ടിക്കൊണ്ടുപോകപ്പെടുകയോ ചെയ്ത 25 വൈദികരും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. 400-നും 420-നും ഇടക്ക് ദേവാലയങ്ങളും, ക്രൈസ്തവ കേന്ദ്രങ്ങളുമാണ് കഴിഞ്ഞ വര്‍ഷം തകര്‍ക്കപ്പെട്ടിരിക്കുന്നത്. 3,800-ക്രൈസ്തവര്‍ തട്ടിക്കൊണ്ടുപോകപ്പെട്ടിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ജനുവരിക്കും സെപ്റ്റംബറിനുമിടയില്‍ 4400 ക്രൈസ്തവര്‍ കൊല്ലപ്പെട്ടപ്പോള്‍, ഒക്ടോബറിനും ഡിസംബറിനുമിടയില്‍ കൊല്ലപ്പെട്ടത് എഴുന്നൂറോളം പേരാണ്. ഫുലാനികള്‍ കൊലപ്പെടുത്തിയ 231 പേരും, ബൊക്കോഹറാം കൊലപ്പെടുത്തിയ 70 പേരും ഇതില്‍ ഉള്‍പ്പെടുന്നു. നാനൂറോളം സാധാരണക്കാരായ ഇഗ്ബോ ക്രൈസ്തവര്‍ നൈജീരിയന്‍ സുരക്ഷാ സേനയാല്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20-ന് നടന്ന കുപ്രസിദ്ധമായ നസാരവാ ടിവ് കൂട്ടക്കൊലയില്‍ മാത്രം അന്‍പതോളം ക്രിസ്ത്യാനികളാണ് കൊലചെയ്യപ്പെട്ടത്. ലോകത്ത് മതവിശ്വാസത്തിന്റെ പേരില്‍ ഏറ്റവും അധികം ക്രൈസ്തവര്‍ കൊല്ലപെടുന്ന രാഷ്ട്രമായി മാറിയിരിക്കുകയാണ് നൈജീരിയയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നൈജര്‍, കടൂണ, ടരാബ, ബെന്യു, പ്ലേറ്റോ, അഡാവാമ, കെബ്ബി, ബോര്‍ണോ എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവുമധികം ക്രൈസ്തവര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 17,500 ക്രിസ്ത്യന്‍ ദേവാലയങ്ങളും, രണ്ടായിരത്തോളം ക്രിസ്ത്യന്‍ സ്കൂളുകളും നൈജീരിയയില്‍ ആക്രമിക്കപ്പെട്ടു. ആറ് ലക്ഷത്തോളം ക്രിസ്ത്യാനികള്‍ തീവ്രവാദി ആക്രമണങ്ങളെ ഭയന്ന്‍ പലായനം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. 2008-ല്‍ സ്ഥാപിതമായ ഇന്റര്‍ സൊസൈറ്റി മനുഷ്യാവകാശത്തിന്റെയും ജനാധിപത്യത്തിന്റെയും സംരക്ഷണത്തിനായി നിലകൊള്ളുന്ന സംഘടനയാണ്. ഇരകളും, ദൃക്സാക്ഷികളുമായുള്ള നേരിട്ടുള്ള അഭിമുഖങ്ങള്‍, മാധ്യമ റിപ്പോര്‍ട്ടുകള്‍, അഭിമുഖങ്ങള്‍, റിപ്പോര്‍ട്ടുകളുടെ പുനരവലോകനം എന്നിവവഴിയാണ് സംഘടന തങ്ങളുടെ റിപ്പോര്‍ട്ടിനാധാരമായ വിവരങ്ങള്‍ കണ്ടെത്തുന്നത്
Image: /content_image/News/News-2022-04-21-16:51:03.jpg
Keywords: നൈജീ

18735
Category: 1
Sub Category:
Heading: പൊന്തിഫിക്കൽ കൗൺസിൽ മുന്‍ പ്രസിഡന്റ് കർദ്ദിനാൾ ജാവിയർ ലൊസാനോ അന്തരിച്ചു
Content: റോം: പൊന്തിഫിക്കൽ കൗൺസിൽ ഫോർ ഹെൽത്ത് കെയർ മിനിസ്ട്രിയുടെ പ്രസിഡന്റായി ദീർഘകാലം സേവനം ചെയ്ത മെക്സിക്കൻ കർദ്ദിനാൾ ജാവിയർ ലൊസാനോ ബരാഗൻ ദിവംഗതനായി. 89 വയസ്സായിരിന്നു. ഇന്നലെ ഏപ്രിൽ ഇരുപതിന് റോമിൽവച്ചാണ് കർദ്ദിനാൾ അന്തരിച്ചത്. സമോറയിലെ ബിഷപ്പ് ജാവിയർ നവാരോ റോഡ്രിഗസിന് അയച്ച ടെലഗ്രാം സന്ദേശത്തിലൂടെ, ഫ്രാൻസിസ് മാർപാപ്പ തന്റെ അനുശോചനം രേഖപ്പെടുത്തി. ദൈവസേവനത്തിനും സാർവത്രിക സഭയ്ക്കും വേണ്ടി തന്റെ ജീവിതം വിശ്വസ്തതയോടെ സമർപ്പിച്ച കർദ്ദിനാളുമായുള്ള 40 വർഷത്തിലേറെ നീണ്ട സൗഹൃദം പാപ്പ, അനുസ്മരണ സന്ദേശത്തില്‍ സ്മരിച്ചു. മെക്സിക്കോയിലെ അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനായിരുന്നു കർദ്ദിനാൾ ലോസാനോ, ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും മനുഷ്യജീവിതത്തെയും ലൈംഗികതയെയും കുറിച്ചുള്ള കത്തോലിക്കാ സഭയുടെ പ്രബോധനങ്ങള്‍ ശക്തിയുക്തം പ്രഘോഷിക്കുന്നതിനും തന്റെ ജീവിതം സമര്‍പ്പിച്ചിരിന്നു. മെക്സിക്കോയിലെ ടോലൂക്കയിൽ 1933, ജനുവരി 26നു ജനിച്ച അദ്ദേഹം റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ പഠിച്ചു. അദ്ദേഹം തത്ത്വചിന്തയിലും ദൈവശാസ്ത്രത്തിലും ബിരുദം നേടി. 1955-ൽ മെക്സിക്കോയിലെ സമോറ രൂപത വൈദികനായി അഭിഷിക്തനായി. 1996ലാണ് ആരോഗ്യപ്രവർത്തകർക്കായുള്ള പൊന്തിഫിക്കൽ കൗൺസിലിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 2003-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പാ അദ്ദേഹത്തെ കർദ്ദിനാളായി തിരഞ്ഞെടുത്തു. 2005-ൽ ബെനഡിക്ട് പതിനാറാമൻ പാപ്പായെ തിരഞ്ഞെടുത്ത കോൺക്ലേവിൽ കർദ്ദിനാൾ ജാവിയർ പങ്കെടുത്തിരുന്നു. ഏപ്രിൽ 13-ന് സ്പെയിനിൽ നിന്നുള്ള കർദ്ദിനാൾ റിക്കാർദോ ബ്ലാസ്ക്കെസ് പേരെസിന് എൺപത് വയസ്സായതോടെ കർദ്ദിനാൾ സംഘത്തിലെ വോട്ടവകാശമില്ലാത്തവരുടെ എണ്ണം 94 ആയിരുന്നു. ഇന്നലെ കർദ്ദിനാൾ ജാവിയർന്റെ മരണത്തോടെ വോട്ടവകാശമില്ലാത്ത കർദ്ദിനാൾമാരുടെ സംഖ്യ 93 ആയി കുറഞ്ഞു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Ii7q2T9vRhQ8ejuOcYjJ7f}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-21-21:07:34.jpg
Keywords: മെക്സി

18736
Category: 1
Sub Category:
Heading: മൂന്ന് വർഷമായെങ്കിലും ഈസ്റ്റര്‍ സ്ഫോടനത്തില്‍ ഇനിയും നീതി ലഭ്യമായിട്ടില്ല: കർദ്ദിനാൾ മാൽക്കം രഞ്ജിത്
Content: കൊളംബോ: ഇരുപത്തിയഞ്ച് ലക്ഷം ഡോളറുകൾ ചിലവഴിച്ച്, മൂന്ന് വർഷങ്ങൾകൊണ്ട് നടത്തിയ അന്വേഷണത്തിനൊടുവിൽ 88 പേജുകൾ ഉള്ള റിപ്പോർട്ട് ശ്രീലങ്കൻ സർക്കാർ പുറത്തിറക്കിയെങ്കിലും, ഇനിയും നീതി ലഭ്യമായിട്ടില്ലെന്ന് ശ്രീലങ്കയിലെ കൊളംബോ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാൽക്കം രഞ്ജിത്. പീഡിത ക്രൈസ്തവരെ സഹായിക്കുന്ന എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് പ്രസ്ഥാനത്തിന്റെ, പൊതുകാര്യവകുപ്പ് ഡയറക്ടർമാർക്ക് ഫൊൺ റീഡ്മാനുമായി കർദ്ദിനാള്‍ നടത്തിയ അഭിമുഖസംഭാഷണത്തിലാണ്, നിലവിലെ അന്വേഷണങ്ങളിൽ അതൃപ്തി അറിയിച്ചത്. അന്നത്തെ സ്‌ഫോടനങ്ങളിൽ കൊല്ലപ്പെട്ട 269 ആളുകൾക്കും, പരിക്കേറ്റ 500 പേർക്കും നീതിലഭിച്ചതായി തങ്ങൾ കരുതുന്നില്ലെന്നു കർദ്ദിനാൾ അഭിപ്രായപ്പെട്ടു. അന്വേഷണ റിപ്പോർട്ടനുസരിച്ച് ഇരുപത്തിയഞ്ച് ആളുകളുടെമേലാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ചോദ്യങ്ങളോട് പ്രതികരിക്കവേ, സംഭവങ്ങളുടെ സത്യം അറിയാൻ ശ്രീലങ്കയിലെ കത്തോലിക്കാസമൂഹം ആഗ്രഹിക്കുന്നുവെന്ന് കർദ്ദിനാൾ രഞ്ജിത്ത് പറഞ്ഞു. വളരെയധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നുമാത്രമല്ല, മതങ്ങൾ തമ്മിൽ വിരോധമുണ്ടാകാനും ഈയൊരു സംഭവം കാരണമായി. രാഷ്ട്രീയനേട്ടം കൊയ്യാൻ ഈ സംഭവത്തെ ഉപയോഗിച്ചവരുണ്ട് എന്നാല്‍ തങ്ങളെ സഹായിച്ചവരിൽ മുസ്ലിം സമുദായവുമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 88 പേജുകളുള്ള റിപ്പോർട്ടിൽ 25 പേർക്കെതിരായി 23,000 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. റിപ്പോർട്ട് അതിൽത്തന്നെ നല്ലതാണെങ്കിലും, അതിലെ ശുപാർശകൾ നടപ്പിലാക്കണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മതപരമായ ലക്ഷ്യത്തോടെയല്ല ഈ അക്രമം നടന്നിരിക്കുന്നതെന്ന റിപ്പോർട്ടിന് പിന്നിൽ രാഷ്ട്രീയപരമായ ഉദ്ദേശമുണ്ടോയെന്ന് സംശയമുണ്ടെന്ന് കർദ്ദിനാൾ പറഞ്ഞു. ഇന്ത്യയിൽനിന്നുള്ള മുന്നറിയിപ്പും, ഇസ്ലാമിക തീവ്രവാദഗ്രൂപ്പുകൾ നടത്തിയിരുന്ന പരിശീലനക്യാമ്പുകളെ സംബന്ധിച്ച അറിയിപ്പും രാജ്യത്തെ അധികാരികൾക്ക് ലഭിച്ചിരുന്നു എന്ന റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി അക്രമസാധ്യതകളെക്കുറിച്ച് മുൻപേതന്നെ അറിവ് ലഭിച്ചിരുന്നതായി പറയപ്പെടുന്നുവെങ്കിലും, അത് യഥാസമയം ജനങ്ങളെ അറിയിക്കുന്നതിൽ അധികാരികൾ പരാജയപ്പെട്ടുവെന്ന്‍ കർദ്ദിനാൾ പറഞ്ഞു. ദൈവം നീതി നടപ്പിലാക്കിത്തരുന്നതിനുവേണ്ടി പ്രാർത്ഥിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Jd4JwSSChzI0h4nqhXWQmV}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-22-10:44:45.jpg
Keywords: മാല്‍ക്ക

18737
Category: 18
Sub Category:
Heading: മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ സ്ഥാനാരോഹണവും, മാർ ജേക്കബ് മനത്തോടത്തിന് യാത്രയയപ്പും നാളെ
Content: പാലക്കാട്: പാലക്കാട് രൂപതയുടെ തൃതീയ മെത്രാനായി നിയമിതനായ മാർ പീറ്റർ കൊച്ചുപുരയ്ക്കലിന്റെ സ്ഥാനാരോഹണവും, വിരമിക്കുന്ന രൂപതാധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്തിന്റെ യാത്രയയപ്പും നാളെ നടക്കും. 2020 ജനുവരി 15 നാണ് രൂപതയുടെ സഹായ മെത്രാനായി മാർ പീറ്റർ കൊച്ചുപുരയ്ക്ക് ൽ നിയമിതനായത്. രണ്ടു വർഷങ്ങൾക്കുശേഷം 2022 ജനുവരി 15 നു സീറോ മലബാർ മെത്രാൻ സിനഡ് മാർ പീറ്റർ കൊച്ചുപുരയ്ക്കലിനെ പാലക്കാട് രൂപതാധ്യക്ഷനായി നിയമിച്ചു. സെന്റ് റാഫേൽസ് കത്തീഡ്രൽ അങ്കണത്തിൽ നാളെ രാവിലെ ഒമ്പതിനു വിശിഷ്ടാതി ഥികളെ സ്വീകരിക്കും. പ്രത്യേകം തയാറാക്കിയ വേദിയിൽ രാവിലെ 9.30ന് ആരംഭിക്കുന്ന സ്ഥാനാരോഹണ ചടങ്ങുകൾക്കു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികനാകും. തൃശൂർ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, മാർ ജേക്കബ് മനത്തോടത്ത് എന്നിവർ സഹകാർമികരാകും. മാർ ജേക്കബ് മനത്തോടത്ത് സ്വാഗതം പറയും. മാർ പീറ്റർ കൊച്ചുപുരയ്ക്കലിനെ പാലക്കാട് രൂപത മെത്രാനായി നിയമിച്ചുകൊണ്ടുള്ള സീറോ മലബാർ സഭാധ്യക്ഷന്റെ നിയമന പത്രിക രൂപത ചാൻസലർ റവ.ഡോ. ജൊൻ പള്ളിനീരാക്കൽ വായിക്കും. സീറോ മലങ്കര സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ വചനസന്ദേശം നൽകും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാട നം ചെയ്യും. മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തും. സുപ്രീം കോടതി റിട്ട. ജസ്റ്റിസ് കുര്യ ൻ ജോസഫ്, വി.കെ. ശ്രീകണ്ഠൻ എംപി, ഷാഫി പറമ്പിൽ എംഎൽഎ, നഗരസഭാ അധ്യക്ഷ പ്രീയ അജയൻ, സുൽത്താൻപേട്ട് രൂപത മെത്രാൻ ഡോ. പീറ്റർ അബീർ അ തോണി സാമി, കാനഡ മിസിസാഗ രൂപത ബിഷപ് മാർ ജോസ് കല്ലുവേലിൽ, സിഎസ്എ മലബാർ മഹാ ഇടവക അധ്യക്ഷൻ ബിഷപ്പ് ഡോ. റോയ്സ് മനോജ് വിക്ടർ, സി എംഐ കോയമ്പത്തൂർ പ്രേഷിത പ്രോവിൻസ് പ്രൊവിൻഷ്യൽ ഫാ. സാജു ചക്കാലക്കൽ, എകെസിസി രൂപത പ്രസിഡന്റ് തോമസ് ആന്റണി, മാതൃവേദി രൂപത പ്രസിഡന്റ് മേരിക്കുട്ടി ജോർജ്, രൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഡെന്നി തെങ്ങും പള്ളി എന്നിവർ പ്രസംഗിക്കും. വിവിധ സഭകളിൽനിന്നുള്ള ആർച്ച് ബിഷപ്പുമാർ, ബിഷപ്പുമാർ തുടങ്ങിയവരും, മത-സാമൂഹിക-രാഷ്ട്രീയ മേഖലയിലെ പ്രമുഖരും സ്ഥാനാരോഹ ണ ചടങ്ങിലും യാത്രയയപ്പിലും പങ്കുചേരും. സ്ഥാനാരോഹണ ചടങ്ങുകൾ ഷെക്കെയ്ന ടിവിയിലും രൂപതയുടെ ഔദ്യോഗിക യുട്യൂബ് ചാനലായ സാൻജോ മീഡിയയിലും സംപ്രേഷണമുണ്ടായിരിക്കും. സ്നേഹവിരുന്നോടെ ചടങ്ങുകൾക്കു പരി സമാപ്തിയാകും.
Image: /content_image/India/India-2022-04-22-10:58:56.jpg
Keywords: പാലക്കാ

18738
Category: 18
Sub Category:
Heading: മലയാറ്റൂർ തീർത്ഥാടന കേന്ദ്രത്തില്‍ പുതുഞായർ തിരുനാളിനു കൊടിയേറി
Content: മലയാറ്റൂർ: അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ കുരിശുമുടിയിലും സെന്റ് തോമസ് പള്ളിയിലും (താഴത്തെ പള്ളി) മാർ തോമാശ്ലീഹായുടെ പുതുഞായർ തിരുനാളിനു കൊടിയേറി. കുരിശുമുടിയിൽ ഫാ.ആൽബിൻ പാറേക്കാട്ടിൽ കൊടിയേറ്റി. സ്പിരിച്വൽ ഡയറക്ടർ ഫാ. അലക്സ് മേയ്ക്കാൻ തുരുത്തിൽ സഹകാർമികനായി. താഴത്തെ പള്ളിയിൽ ആഘോഷമായ പാട്ടുകുർബാനയ്ക്കുശേഷം വികാരി ഫാ. വർഗീസ് മണവാളൻ കൊടിയേറ്റി. ഇന്ന് രാവിലെ ആറിനും 7.30 നും കുർബാന നടന്നു. വൈകുന്നേരം അഞ്ചിന് രൂപം വെഞ്ചിരിപ്പ് തുടർന്ന് കുർബാന, പ്രസംഗം, അങ്ങാടി പ്രദക്ഷിണം എന്നിവ നടക്കും. പുതുഞായറിനോട് അനുബന്ധിച്ച് പതിനായിരങ്ങള്‍ മലയാറ്റൂര്‍ കയറുമെന്നാണ് പ്രതീക്ഷ.
Image: /content_image/India/India-2022-04-22-11:18:11.jpg
Keywords: മലയാ

18739
Category: 11
Sub Category:
Heading: ലണ്ടന്‍ തെരുവിൽ ബൈബിള്‍ പ്രഘോഷിച്ചതിന് നിയമനടപടി നേരിട്ട സുവിശേഷകന് ഒടുവില്‍ നീതി
Content: ലണ്ടന്‍: ബ്രിട്ടനിലെ തെരുവിൽ സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ക്കെതിരെ ഉല്പത്തി പുസ്തകത്തിൽ നിന്നുള്ള വചനം പ്രഘോഷിച്ചതിന്റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്ത സുവിശേഷകന് അനുകൂലമായി ഉകസ്ബ്രിഡ്ജ് മജിസ്ട്രേറ്റ് കോടതി വിധി. ജോൺ ഷെർവുഡ് എന്ന സുവിശേഷകനെയാണ് കോടതി കുറ്റവിമുക്തനാക്കിയത്. കൺസർവേറ്റീവ് വുമൺ എന്ന വെബ്സൈറ്റിലൂടെ അദ്ദേഹത്തിൻറെ സുഹൃത്തായ പീറ്റർ സിംസനാണ് ഈ വിവരം പുറത്തുവിട്ടത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ മണ്ഡലത്തിലാണ് സംഭവം നടക്കുന്നത്. ദൈവത്തിന്റെ പദ്ധതിയിലെ കുടുംബം എന്നത് പുരുഷനും, സ്ത്രീയും ചേർന്നതാണെന്നും, അത് രണ്ടു പുരുഷന്മാരോ, സ്ത്രീകളോ ചേർന്നതല്ലെന്നും അദ്ദേഹം ഉല്പത്തി പുസ്തകത്തിലെ ഒന്നാം അധ്യായം ചൂണ്ടിക്കാട്ടി പ്രസംഗം നടത്തിയതാണ് അറസ്റ്റിൽ കലാശിച്ചത്. ആദ്യം പോലീസ് എത്തി അപ്രകാരം പ്രസംഗിക്കരുതെന്ന് പറഞ്ഞെങ്കിലും 70 വയസ്സിന് മുകളിലുള്ള ജോൺ ഷെർവുഡ് പ്രസംഗം തുടരുകയായിരുന്നു. അവിടെ കൂടിയിരുന്ന ഏതാനും ചിലർ വിദ്വേഷപ്രസംഗമാണ് ഷെർവുഡ് നടത്തുന്നതെന്ന് പറഞ്ഞു ബഹളം വെച്ചപ്പോഴാണ് പോലീസെത്തി അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. അവിടെ നിന്നിരുന്ന മറ്റൊരാൾ വീഡിയോ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റ് ചെയ്തു. പ്രായമായ ഒരാൾ എന്ന പരിഗണന പോലും നൽകാതെ ബലം പ്രയോഗിച്ചാണ് സുവിശേഷകനെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളായിരിന്നു അത്. പിറ്റേദിവസം ഉച്ചയ്ക്കാണ് അദ്ദേഹത്തെ പോലീസ് വിട്ടയക്കുന്നത്. ബൈബിൾ വചനങ്ങൾ നിറഞ്ഞതായിരുന്നു ഷെർവുഡിന്റെ വിചാരണയെന്ന് പീറ്റർ സിംസൺ പറഞ്ഞു. വിചാരണ കേൾക്കാൻ നിരവധി ക്രൈസ്തവ വിശ്വാസികളും കോടതിയിൽ എത്തിയിട്ടുണ്ടായിരുന്നു. ആർക്കും അവമതിപ്പ് ഉണ്ടാക്കാനല്ല, മറിച്ച് പാപത്തെക്കുറിച്ച് പശ്ചാത്തപിച്ച് നിത്യ ജീവനുവേണ്ടി യേശുക്രിസ്തുവിൽ വിശ്വസിക്കാൻ ആളുകളെ പ്രേരിപ്പിക്കുക മാത്രമായിരുന്നു തന്റെ പ്രസംഗത്തിന്റെ ലക്ഷ്യമെന്ന് ഷെർവുഡ് കോടതിയിൽ പറഞ്ഞു. ബ്രിട്ടനിലെ ഭരണഘടന നൽകുന്ന അഭിപ്രായസ്വാതന്ത്ര്യവും അദ്ദേഹം ഉയർത്തിക്കാട്ടി. തെരുവ് സുവിശേഷകരെ പോലീസ് അറസ്റ്റ് ചെയ്യുന്നത് ബ്രിട്ടണിൽ ഇത് ആദ്യത്തെ സംഭവമല്ല. ഏതാനും നാളുകൾക്കു മുമ്പ് ഇസ്ലാമിക വിരുദ്ധ പ്രസംഗം നടത്തി എന്നാരോപിച്ച് ഒലുവോലെ ഇലേസൻമി എന്നൊരു സുവിശേഷകനെ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു.
Image: /content_image/News/News-2022-04-22-12:03:58.jpg
Keywords: തെരുവ

18740
Category: 1
Sub Category:
Heading: പാക്ക് ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ചതിന് തടവിലായ പ്രതിക്ക് ജാമ്യം
Content: ഫൈസലാബാദ്: പാക്കിസ്ഥാനിലെ ഫൈസലാബാദില്‍ പ്രായപൂര്‍ത്തിയാവാത്ത ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ചയാള്‍ക്ക് ഫൈസലാബാദ് കോടതി ജാമ്യം അനുവദിച്ചു. 7 വയസ്സുകാരിയായ ജെസ്സിക്കാ പെര്‍വേസ് എന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തുവാന്‍ ശ്രമിച്ച മുഹമ്മദ് ഷരീഫിനെയാണ് കോടതി ജാമ്യത്തില്‍ വിട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരി 7ന് മാതാപിതാക്കളുടെ കൂടെ ഒരു മൃതസംസ്കാര ചടങ്ങില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു ജെസ്സീക്ക. മാതാപിതാക്കളില്‍ നിന്നും വേര്‍പെട്ടുപോയ ജെസ്സീക്കയെ മുഹമ്മദ് ഷരീഫ് തട്ടിക്കൊണ്ടുപോവുകയായിരുന്നു. മാനഭംഗപ്പെടുത്തുവാനുള്ള ശ്രമത്തിനിടയില്‍ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് പിതാവായ പെര്‍വേസ് എത്തിയതാണ് കുട്ടിക്ക് രക്ഷയായത്. പെര്‍വേസ് അറിയിച്ചതനുസരിച്ച് പോലീസ് എത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. തൊട്ടടുത്ത ദിവസം അറസ്റ്റിലായ മുഹമ്മദ് ഷരീഫ് പോലീസിനോട് കുറ്റം സമ്മതിക്കുകയും ചെയ്തതാണ്. എന്നാല്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പെണ്‍കുട്ടിയുടെ പിതാവിന് ഭീഷണി ലഭിച്ച സാഹചര്യത്തിലാണ് ഈ കേസ് വീണ്ടും ശ്രദ്ധയാകര്‍ഷിക്കുന്നത്. തനിക്കും കുടുംബത്തിനുമെതിരെ ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന്‍ പെര്‍വേസ് മതന്യൂനപക്ഷങ്ങള്‍ക്ക് വേണ്ട നിയമസഹായങ്ങള്‍ നല്‍കുന്ന മനുഷ്യാവകാശ സംഘടനയായ ‘ഹ്യൂമന്‍ റൈറ്റ്സ് ഫോക്കസ് പാക്കിസ്ഥാന്‍’ (എച്ച്.ആര്‍.എഫ്.പി) സമീപിച്ചു. സംഘടനയുടെ ഇടപെടലിനെ തുടര്‍ന്ന്‍ ഫൈസലാബാദ് ജില്ലാ ജയിലില്‍ അടക്കപ്പെട്ടുവെങ്കിലും മുഹമ്മദ് ഷരീഫിന് കഴിഞ്ഞ ആഴ്ച കോടതി ജാമ്യം അനുവദിക്കുകയായിരിന്നു. പെര്‍വേസിനും കുടുംബത്തിനുമെതിരെ വധഭീഷണി ഉണ്ടെന്നു ഏഷ്യാ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. . മതന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നും തട്ടിക്കൊണ്ടുപോകുന്ന പെണ്‍കുട്ടികളില്‍ ഭൂരിഭാഗവും 7-നും 15-നും ഇടയില്‍ പ്രായമുള്ളവരാണെന്നു എച്ച്.ആര്‍.എഫ്.പി യുടെ പ്രസിഡന്റായ നവീദ് വാള്‍ട്ടര്‍ പറഞ്ഞു. ഈ സംഭവത്തോടെ മതന്യൂനപക്ഷങ്ങള്‍ക്കനുകൂലമായ നിയമനിര്‍മ്മാണം നടത്തേണ്ട സമയം അതിക്രമിച്ചു എന്ന അഭിപ്രായം പാക്കിസ്ഥാനില്‍ ശക്തിപ്പെടുകയാണ്. ഓരോ മാസവും ക്രൈസ്തവ പെണ്‍കുട്ടികള്‍കെകെ നേരെ കനത്ത അതിക്രമമാണ് രാജ്യത്തു അരങ്ങേറുന്നത്. ന്യൂനപക്ഷമായതിനാല്‍ പലപ്പോഴും കേസ് തേച്ച്മായ്ക്കപ്പെടുകയാണ് ചെയ്യുന്നത്.
Image: /content_image/News/News-2022-04-22-15:27:51.jpg
Keywords: പാക്ക

18741
Category: 1
Sub Category:
Heading: യുക്രൈന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്നതില്‍ ഹംഗറി പ്രധാനമന്ത്രിയ്ക്കു നന്ദി അറിയിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യുക്രൈന്‍ അഭയാര്‍ത്ഥികളെ സ്വീകരിച്ചതിന് ഫ്രാന്‍സിസ് പാപ്പ ഹംഗറി പ്രധാനമന്ത്രി വിക്ടര്‍ ഒര്‍ബാനോട് നന്ദി പറഞ്ഞു. ഇക്കഴിഞ്ഞ വ്യാഴാഴ്ച വത്തിക്കാനില്‍ വെച്ച് നടന്ന കൂടിക്കാഴ്ചക്കിടയിലാണ് പാപ്പ ഒര്‍ബാനോട് നന്ദി പറഞ്ഞത്. ഹംഗറിയുടെ പ്രധാനമന്ത്രിയായി തുടര്‍ച്ചയായ നാലാം തവണയും വിജയിച്ച ഒര്‍ബാന്റെ ഇക്കഴിഞ്ഞ ഏപ്രില്‍ 3-ലെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം നടത്തുന്ന ആദ്യത്തെ അന്താരാഷ്ട്ര സന്ദര്‍ശനമാണിത്. യൂറോപ്പിലേക്കുള്ള അനധികൃത കുടിയേറ്റത്തിനെതിരെ തീവ്ര നിലപാട് സ്വീകരിച്ച പ്രധാനമന്ത്രിയായിരിന്നു വിക്ടര്‍ ഒര്‍ബാന്‍. ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ ഭാഗമായി ഫ്രാന്‍സിസ് പാപ്പ കഴിഞ്ഞ വര്‍ഷം ഹംഗറിയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഓര്‍ബാന്‍റെ നിലപാടില്‍ പരോക്ഷമായ വിമര്‍ശനം ഉന്നയിച്ചിരിന്നു. ഇന്നലെ നടന്ന കൂടിക്കാഴ്ചയില്‍ ഹംഗറിയില്‍ ജനിച്ച നാലാം നൂറ്റാണ്ടിലെ ഫ്രഞ്ച് വിശുദ്ധനായ വിശുദ്ധ മാര്‍ട്ടിന്റെ നാമധേയത്തിലുള്ള സെന്റ് മാര്‍ട്ടിന്‍ ഓഫ് ടൂര്‍സ് മെഡലും പാപ്പ ഒര്‍ബാന് സമ്മാനിക്കുകയുണ്ടായി. വത്തിക്കാനിലെ അപ്പസ്തോലിക മന്ദിരത്തിലെ പൊന്തിഫിക്കല്‍ ലൈബ്രറിയില്‍വെച്ച് നടന്ന കൂടിക്കാഴ്ച ഏതാണ്ട് 40 മിനിറ്റോളം നീണ്ടുവെന്നാണ് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തികച്ചും സ്വകാര്യ സന്ദര്‍ശനമായതിനാല്‍ കൂടിക്കാഴ്ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങളൊന്നും വത്തിക്കാന്‍ പുറത്തുവിട്ടിട്ടില്ല. “യുക്രൈന്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കുന്ന ഹംഗറിക്കാരെ ഓര്‍മ്മയില്‍ വെച്ചുകൊണ്ട് ഇത് ഞാന്‍ താങ്കള്‍ക്ക് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നതാണ്” മെഡല്‍ സമ്മാനിച്ചു കൊണ്ട് പാപ്പ പറഞ്ഞു. സമാധാനത്തിന് വേണ്ടിയുള്ള തങ്ങളുടെ ശ്രമങ്ങളെ പിന്തുണക്കണമെന്ന് ഓര്‍ബന്‍ പാപ്പയോട് അഭ്യര്‍ത്ഥിച്ചു. പാപ്പയെ ഹംഗറി സന്ദര്‍ശിക്കുവാന്‍ ക്ഷണിച്ചുകൊണ്ടാണ് ഓര്‍ബാന്‍ മടങ്ങിയത്. റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ തുടക്കം മുതല്‍ ഏതാണ്ട് 6,25,000ത്തോളം അഭയാര്‍ത്ഥികള്‍ക്കാണ് ഹംഗറി അഭയം നല്‍കിയിരിക്കുന്നതെന്നാണ് ഹംഗറി സര്‍ക്കാര്‍ പുറത്തുവിട്ട ഏറ്റവും പുതിയ അറിയിപ്പില്‍ പറയുന്നത്. അഭയാര്‍ത്ഥി പ്രശ്നം സംബന്ധിച്ച് പാപ്പയും ഒര്‍ബാനും തമ്മില്‍ മുന്‍പ് അഭിപ്രായഭിന്നതയുണ്ടായിരുന്ന സാഹചര്യത്തില്‍ നടന്ന ഈ കൂടിക്കാഴ്ചയ്ക്കു വലിയ പ്രാധാന്യമാണുള്ളത്.
Image: /content_image/News/News-2022-04-22-21:14:24.jpg
Keywords: ഹംഗ

18742
Category: 18
Sub Category:
Heading: കരിങ്കൽ ഖനനം: കുപ്രചരണം അവസാനിപ്പിക്കണമെന്ന് പുഷ്പഗിരി ഇടവക ജാഗ്രതാ സമിതി
Content: കൂടരഞ്ഞി: കോഴിക്കോട് ജില്ലാ ജിയോളജിസ്റ്റ്, കൂമ്പാറ പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിക്ക് കരിങ്കൽ ഖനനം സംബന്ധിച്ച് നിർദേശിച്ചിരിക്കുന്ന പിഴ തുകയും ഖനന അളവും കൃത്യമായ പരിശോധനയുടെ അടിസ്ഥാനത്തിൽ അല്ലെന്നും ഇതുസംബന്ധിച്ച അപ്പീൽ സമർപ്പിച്ചിട്ടുള്ളതാണെന്നും പുഷ്പഗിരി ഇടവക ജാഗ്രതാ സമിതി അറിയിച്ചു. പള്ളിയുടെ ഉടമസ്ഥയിൽ 2018 വരെ ഉണ്ടായിരുന്ന സ്ഥലത്ത് പള്ളിയുടെയും സ്കൂളിന്റെയും അനുബന്ധ കെട്ടിടങ്ങളുടെയും നിർമാണത്തിന് ആവശ്യമായ പാറ ഖനനം ചെയ്യാൻ തീരുമാനിച്ചതും ആവശ്യമായ അനുമതികളോടെ നടത്തിയതും പള്ളികമ്മിറ്റിയുടെ ഉത്തരവാദിത്വത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നതുപോലെ താമരശേരി ബിഷപ്പിന് ഇക്കാര്യത്തിൽ യാതൊരു പങ്കാളിത്തവും ഇല്ല. 2002 മുതൽ 2010 വരെ ഇപ്പോൾ പള്ളി ഇരിക്കുന്ന സ്ഥലത്ത് പള്ളിക്കെട്ടിടം, സ്കൂൾ, കോൺവെന്റ് തുടങ്ങിയവയുടെ നിർമാണത്തിനായി കരിങ്കൽ ഖനനം നടത്തുന്നതിന് ആവശ്യമായി ലഭിച്ച അനുവാദ രേഖകൾ അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ ജിയോളജിസ്റ്റിന്റെ ഓഫിസിൽ സമർപ്പിച്ചിട്ടുണ്ട്. അതിനാൽ അനധികൃത ഖനനം നടത്തി എന്നത് തെറ്റായ പ്രചാരണമാണെന്ന് ജാഗ്രതാ സമിതി പ്രസിഡന്റ് പി.യു. മാത്യു, സെക്രട്ടറി തോമസ് മാത്യു എന്നിവർ പ്രസ്താവനയിൽ അറിയിച്ചു. ഏതുവിധേനയും ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിനെ കേസിൽ കുടുക്കുക എന്ന ഉദ്ദേശ്യത്തോടെയും അദ്ദേഹത്തിന്റെ സത്പേര് തകർക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഗൂഢശക്തികളുടെ പിൻബലത്തോടെ പരാതിക്കാരായ ലേ മെൻ അ സോസിയേഷൻ ഈ വിഷയത്തിലേക്ക് അദ്ദേഹത്തിന്റെ പേര് വലിച്ചിഴയ്ക്കുന്നത്. കാരണം കരിങ്കൽ ഖനനം നടന്ന 2002 മുതൽ 2010 വരെയുള്ള വർഷങ്ങളിൽ അദ്ദേഹം താമരശേരി രൂപതയുടെ മെത്രാൻ സ്ഥാനം ഏറ്റെടുത്തിരുന്നില്ല. പരാതിക്കാർക്ക് കൂടരഞ്ഞി, ഊർങ്ങാട്ടരി, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെ മറ്റ് ക്വാറികളെകുറിച്ച് യാതൊരു ആക്ഷേപവും ഇല്ല എന്നത് വളരെ വിചിത്രമാണ്. ജിയോളജി വകുപ്പിന്റെ ഉത്തരവിൽ ബിഷപ്പിനോട് പിഴ ഒടുക്കാൻ പറഞ്ഞിട്ടുമില്ല. അളവിൽ കൂടുതൽ പാറ ഖനനം ചെയ്തു എന്നാണ് ജില്ലാ ജിയോളജിസ്റ്റ് ഉത്തരവിൽ പറയുന്നത്. ഈ അളവ് നടത്തിയത് താമരശേരി തഹസിൽദാരും കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറിയും യാതൊരു മുന്നറിയിപ്പു തരാതെയും നിഗൂഢമായ തരത്തിലുമാണ്. ഇതുസംബന്ധിച്ച് വീണ്ടും പരിശോധന ആവശ്യമാണെന്ന് ജില്ലാ ജിയോളജിസ്റ്റ് തന്നെ ഹൈക്കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം സൂചിപ്പിച്ച് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയുടെ കമ്മറ്റി അപ്പീൽ സമർപ്പിച്ചിട്ടുണ്ട്. യഥാർഥ വസ്തുതകൾ ഗ്രഹിക്കാതെ ഇടവകയ്ക്കും ബിഷപ്പിനുമെതിരെ നടത്തുന്ന അപവാദ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്നും ജാഗ്രതാ സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു.
Image: /content_image/India/India-2022-04-23-09:33:47.jpg
Keywords: കുപ്ര

18743
Category: 18
Sub Category:
Heading: ഡിവിനാ മിസ്റിക്കോർഡിയ മിനിസ്ട്രിയുടെ ദൈവകരുണയുടെ ഛായചിത്ര പ്രയാണം തുടരുന്നു
Content: ഡിവിനാ മിസ്റിക്കോർഡിയ മിനിസ്ട്രിയുടെ നേതൃത്വത്തിൽ കരുണയുടെ തിരുനാളിനു മുന്നോടിയായി ദൈവകരുണയുടെ ഛായ ചിത്രവുമായി തീർത്ഥാടനം ആരംഭിച്ചു. ആധുനിക കാലഘട്ടത്തിന്റെ വെല്ലുവിളികളെ തിരുസഭ അതിജീവിക്കുന്നത്തിനും, കേരളത്തിനും കേരള സഭയുടെ നവീകരണത്തിനും വേണ്ടിയാണ് ഈ തീർത്ഥാടനം സംഘടിപ്പിച്ചിരിക്കുന്നത്. ഓരോ ജില്ലകളിലെയും പ്രത്യേക ദേവാലയങ്ങളിലേക്ക് എത്തുന്ന മിനിസ്ട്രി ടീമംഗങ്ങൾ അവിടെയുള്ള ഇടവക അംഗങ്ങൾക്ക് സൗജന്യമായി ദൈവകരുണയുടെ ഛായാചിത്രവും പ്രാർത്ഥന പുസ്തകവും വിതരണം ചെയ്യുന്നുണ്ട്. വൈദികരുടെ ആശിർവാദത്തോടെ യും ആരംഭിച്ചിരിക്കുന്ന ഈ തീർത്ഥാടനം ഇപ്പോൾ നിരവധി ദേവാലയങ്ങൾ സന്ദർശിച്ച് കഴിഞ്ഞു.
Image: /content_image/India/India-2022-04-23-09:48:01.jpg
Keywords: കരുണ