Contents
Displaying 18331-18340 of 25081 results.
Content:
18714
Category: 18
Sub Category:
Heading: ബിഷപ്പ് ജോസഫ് പതാലിലിന്റെ മൃതസംസ്കാരം ഇന്ന്
Content: ഉദയപൂർ: കാലം ചെയ്ത ഉദയ്പൂർ രൂപതയുടെ പ്രഥമ മെത്രാൻ ഡോ. ജോസഫ് പതാലിലിന്റെ സംസ്കാരം ഇന്ന് ഉദയപൂർ ഫാത്തിമമാതാ കത്തീഡ്രലിൽ നടക്കും. സംസ്കാര ശുശ്രൂഷയിൽ ആഗ്ര അതിരൂപത ആർച്ച് ബിഷപ്പ് ഡോ. റാഫി മഞ്ഞളി മുഖ്യ കാർമികനായിരിക്കും. ആർച്ച് ബിഷപ്പുമാരായ തോമസ് മക്വാൻ (ഗാന്ധിനഗർ), ഡോ, സ്റ്റാനിസ്ലാവോസ് ഫെർണാണ്ടസ് (അഡ്മിനി സ്ട്രേറ്റർ, ബറോഡ രൂപത), ഡോ. ലിയോ കൊർണേലിയോ (എമരിത്തൂസ് ആർച്ച്ബിഷപ്പ്, ഭോപ്പാൽ), ബിഷപ്പുമാരായ മാർ വിൻസെന്റ് നെല്ലായിപ്പറമ്പിൽ (ബിജ്നോർ), ഡോ. ചാക്കോ തോട്ടുമാരിക്കൽ (ഇൻഡോർ), ഡോ. ഓസ്വാൾഡ് ലൂയീസ് (ജയ്പൂർ), ഡോ. ദേവപ്രസാദ് ഗണാവ (ഉദയ്പൂർ) എന്നിവർ സഹകാര്‍മ്മികരാകും. അജ്മീർ, ജയ്പൂർ, ജാബുവ, ഖാണ്ഡ്വ രൂപതകളിൽനിന്നുള്ള വൈദികരുടെയും വിശ്വാസികളുടെയും പ്രതിനിധികൾ, ഡോ. ജോസഫ് പതാലിലിന്റെ കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ ഉദയപ്പുരിലെത്തി ഡോ. ജോസഫ് പതാലിലിന് അന്തിമോപചാരമർപ്പിച്ചു.
Image: /content_image/India/India-2022-04-19-10:09:28.jpg
Keywords: മൃതസംസ്

18715
Category: 18
Sub Category:
Heading: കർദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരിക്ക് ഇന്ന് 77ാം പിറന്നാള്‍
Content: കൊച്ചി: സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കർദ്ദിനാള്‍ മാർ ജോർജ് ആലഞ്ചേരിക്ക് ഇന്ന് 77 വയസ്. സഭാ കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ കർദിനാൾ ഇന്നു രാവിലെ അദ്ദേഹം ദിവ്യബലിയർപ്പിച്ചു. മറ്റ് ആഘോഷങ്ങളൊന്നുമില്ല. ചങ്ങനാശേരി തുരുത്തി ആലഞ്ചേരി ഫിലിപ്പോസ് -മറിയാമ്മ ദമ്പതികളുടെ പത്തു മക്കളില്‍ ആറാമനായി 1945 ഏപ്രില്‍ 19 നാണു മാര്‍ ആലഞ്ചേരിയുടെ ജനനം. പത്താം ക്ലാസ് പഠനം പൂര്‍ത്തിയാക്കി ചങ്ങനാശേരി അതിരൂപതയുടെ പാറേല്‍ സെമിനാരിയില്‍ ചേര്‍ന്നു. മൈനര്‍ സെമിനാരി പഠനത്തോടനുബന്ധിച്ചുതന്നെ, ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ നിന്നും കേരള യൂണിവേഴ്‌സിറ്റിയില്‍ സാമ്പത്തികശാസ്ത്രത്തില്‍ രണ്ടാം റാങ്കോടെ വിജയം കരസ്ഥമാക്കി. ആലുവ മേജര്‍ സെമിനാരിയില്‍ വൈദികപരിശീലനം പൂര്‍ത്തിയാക്കി, 1972 ഡിസംബര്‍ 18 ന് അഭിവന്ദ്യ ആന്റണി പടിയറ പിതാവില്‍ നിന്ന് വൈദികപട്ടം സ്വീകരിച്ചു. തിരുപ്പട്ടസ്വീകരണത്തിനുശേഷം ആലുവ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റിയുട്ടില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ മാസ്റ്റര്‍ബിരുദം ഒന്നാം റാങ്കോടെ പൂര്‍ത്തിയാക്കി. പാരീസിലെ സൊര്‍ബോണ്‍ സര്‍വ്വകലാശാലയില്‍ നിന്നും കാത്തലിക്ക് യൂണിവേഴ്‌സിറ്റിയില്‍ നിന്നൂമായി ബൈബിള്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടി. പാരീസിലെ ഉപരിപഠനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം 1986 മുതല്‍ ആറ് വര്‍ഷക്കാലം കെ.സി.ബി.സി.യുടെ ആസ്ഥാനകേന്ദ്രമായ പി.ഒ.സി.യുടെ ഡയറക്ടര്‍ ആയി സേവനം ചെയ്തു. കേരള കത്തോലിക്കാ മെത്രാന്‍സമിതിയുടെ ദൈവശാസ്ത്രകമ്മീഷന്‍ സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ച അദ്ദേഹം തുടര്‍ന്ന് ചങ്ങനാശേരി അതിരൂപതയുടെ വികാരിജനാറാളായി നിയമിതനായി. പത്തുവര്‍ഷത്തോളം വടവാതൂര്‍ സെമിനാരിയില്‍ ദൈവശാസ്ത്ര അധ്യാപകനായും സേവനം ചെയ്തു. 1996 ല്‍ തക്കല കേന്ദ്രമാക്കി ഒരു രൂപത സ്ഥാപിക്കപ്പെട്ടപ്പോള്‍ അന്ന് ചങ്ങനാശ്ശേരി അതിരൂപതയുടെ വികാരിജനറാളായിരുന്ന ജോര്‍ജ് ആലഞ്ചേരിയച്ചന്‍ പ്രഥമ മെത്രാനായി നിയമിതനായി. 1997 ഫെബ്രുവരി 2-ാം തീയ്യതി ജോസഫ് പൗവത്തില്‍ മെത്രാപ്പോലീത്തായില്‍ നിന്നും മെത്രാന്‍പട്ടം സ്വീകരിച്ച അദ്ദേഹത്തിന്റെ സ്ഥാനാരോഹണകര്‍മ്മം നടത്തിയത് അപ്പ. അഡ്മിനിസ്‌ട്രേറ്റര്‍ വര്‍ക്കി വിതയത്തില്‍ പിതാവാണ്. 2011 ഏപ്രില്‍ ഒന്നിന് മേജര്‍ ആര്‍ച്ചുബിഷപ്പ് കര്‍ദ്ദിനാള്‍ വര്‍ക്കി വിതയത്തില്‍ പിതാവ് കാലം ചെയ്തശേഷം സമ്മേളിച്ച സീറോമലബാര്‍ മെത്രാന്‍ സിനഡ് അന്ന് തക്കല രൂപതാദ്ധ്യക്ഷനായിരുന്ന ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിയെ സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായി തിരഞ്ഞെടുക്കുകയും 2011 മെയ് 29 ന് സ്ഥാനാരോഹണം നടത്തുകയും ചെയ്തു. സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പായ ജോര്‍ജ് ആലഞ്ചേരി മെത്രാപ്പോലീത്തയെ പരിശുദ്ധ പിതാവ് ബനഡിക്റ്റ് പതിനാറാമന്‍ പാപ്പ 2012 ഫെബ്രുവരി 18 ന് വത്തിക്കാനില്‍ നടന്ന ചടങ്ങില്‍ വച്ച് കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്കുയര്‍ത്തി. 2013 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ തെരഞ്ഞെടുത്ത കൊണ്‍ക്ലേവില്‍ കര്‍ദിനാള്‍ ആലഞ്ചേരിയും പങ്കെടുത്തിരുന്നു. സാര്‍വ്വത്രിക സഭയില്‍ മാര്‍പാപ്പയെ തെരഞ്ഞെടുക്കാന്‍ വോട്ടവകാശമുള്ള കര്‍ദ്ദിനാളുമാരില്‍ ഒരാളാണ് കര്‍ദിനാള്‍ ആലഞ്ചേരി. കര്‍ദിനാളെന്ന നിലയില്‍ അദ്ദേഹം പൗരസ്ത്യ സഭകള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിലും വിശ്വാസ തിരുസംഘകാര്യാലയത്തിലും ക്രൈസ്തവ കൂട്ടായ്മയെ പരിപോഷിപ്പിക്കാനുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിലും മതബോധനത്തിനുവേണ്ടിയുള്ള അന്താരാഷ്ട്ര കൗണ്‍സിലിലും അംഗമാണ്. സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് എന്ന നിലയില്‍, 35 രൂപതകളിലും അതിനുപുറത്തുമായി ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഏകദേശം 50 ലക്ഷം സീറോമലബാര്‍ കത്തോലിക്കരുടെ നേതൃത്വശുശ്രൂഷ നിര്‍വഹിക്കുന്ന മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തകൂടിയാണ്.
Image: /content_image/India/India-2022-04-19-10:21:07.jpg
Keywords: ആലഞ്ചേരി

18716
Category: 1
Sub Category:
Heading: അന്ത്യത്താഴത്തെ വികലമായി ചിത്രീകരിച്ച് പരസ്യം നൽകിയ പ്രമുഖ ഫാസ്റ്റ്ഫുഡ് ശൃംഖല മാപ്പ് പറഞ്ഞു
Content: മാഡ്രിഡ്: വിശുദ്ധ വാരത്തില്‍ ക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ വികലമായി ചിത്രീകരിച്ച് പരസ്യം നൽകിയ ബർഗർ കിംഗ് എന്ന പ്രമുഖ ഫാസ്റ്റ്ഫുഡ് ശൃംഖല പ്രതിഷേധങ്ങളെത്തുടർന്ന് മാപ്പ് പറഞ്ഞു. യൂറോപ്യൻ രാജ്യമായ സ്പെയിനിലാണ് സംഭവം നടക്കുന്നത്. പച്ചക്കറി ഉപയോഗിച്ചുളള ഭക്ഷ്യവസ്തുക്കളുടെ പരസ്യമാണ് അന്ത്യത്താഴ ചിത്രത്തിലൂടെ അവർ ജനങ്ങളിലേക്ക് എത്തിച്ചത്. ഈ പരസ്യം പിൻവലിക്കാൻ നടപടി സ്വീകരിച്ചതായി കമ്പനി വ്യക്തമാക്കി. ആയിരക്കണക്കിന് വിശ്വാസികളും, നിരവധി വൈദികരും, ഒരു മെത്രാനും പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു.

¿Qué pasaría si atentara @burgerking_es contra el sentimiento religioso de otra confesión?
Se admiten sugerencias de respuesta.
Esta foto es de ayer Jueves Santo, en Sevilla. Calle San Pablo. pic.twitter.com/X1L9mos69G
— Rosana Ribera de Gracia (@RosanaRibera) April 15, 2022

"നിങ്ങൾ ഇതിൽ നിന്ന് വാങ്ങി ഭക്ഷിക്കുവിൻ. ഇതിൽ മാംസം ഇല്ല. ഇത് 100% സസ്യാഹാരമാണ്," ഒരു പരസ്യത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. മറ്റൊരു പരസ്യത്തിൽ 'എന്റെ മാംസത്തിന്റെ മാംസം' എന്ന വാചകത്തിൽ നിന്ന് മാംസം എന്ന പദം വെട്ടി അവിടെ സസ്യം എന്ന വാക്ക് കൂട്ടിച്ചേർത്തിരിന്നു. ഇതേതുടർന്ന് ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ##BoicotBurgerKing എന്ന ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളിൽ വൈറലായി. സിറ്റിസൺ ഗോയിൽ ഒരു ക്യാമ്പയിനും വിശ്വാസികൾ തുടക്കമിട്ടു.

Pedimos disculpas a todos aquellos que se hayan sentido ofendidos por nuestra campaña dirigida a promocionar nuestros productos vegetales en Semana Santa. Nuestra intención nunca ha sido ofender a nadie y ya ha sido solicitada la retirada inmediata de la campaña.
— Burger King (@burgerking_es) April 17, 2022

പരസ്യം പിൻവലിക്കുക, മാപ്പ് പറയുക, ഒരു ഉന്നത മേധാവിയെ ജോലിയിൽ നിന്ന് നീക്കം ചെയ്യുക എന്ന ആവശ്യമാണ് ക്യാമ്പയിനിൽ വിശ്വാസികൾ കമ്പനിയോട് ആവശ്യപ്പെട്ടത്. ബഹിഷ്കരണത്തിലൂടെ മാത്രമേ അവർ ക്രൈസ്തവരെയും, യേശുക്രിസ്തുവിനെയും ബഹുമാനിക്കാൻ ആരംഭിക്കുകയുള്ളൂവെന്ന് സംഘാടകർ പറഞ്ഞു. ഒടുവില്‍ ഉയിർപ്പ് ഞായറാഴ്ച തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് കമ്പനി മാപ്പ് പറഞ്ഞത്. തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 22,000 ആളുകളാണ് ക്യാമ്പയിനിൽ ഒപ്പുവെച്ചത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Ii7q2T9vRhQ8ejuOcYjJ7f}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-19-10:50:18.jpg
Keywords: അവഹേളന

18717
Category: 14
Sub Category:
Heading: നിക്കരാഗ്വയിൽ ക്രിസ്തുവിന്റെ പീഡാനുഭവം സ്മരിച്ച് നദിയിലൂടെ കുരിശിന്റെ വഴി
Content: മനാഗ്വ: ലാറ്റിന്‍ അമേരിക്കൻ രാജ്യമായ നിക്കരാഗ്വേയിൽ ക്രിസ്തുവിന്റെ പീഡാനുഭവം സ്മരിച്ച് കോസിബോൾക നദിയിലൂടെ കുരിശിന്റെ വഴി പ്രദക്ഷിണം നടന്നു. ഏപ്രിൽ 11നു നടന്ന കുരിശിന്റെ വഴി പ്രാർത്ഥനയിൽ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. 41 വർഷമായി ഇവിടെ കുരിശിന്റെ വഴി പ്രദക്ഷിണം നടക്കാറുണ്ട്. ഗ്രനേഡ രൂപതയാണ് ഇതിന്റെ മുഖ്യ സംഘാടകർ. 14 ചെറുദ്വീപുകളിലായി കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങൾ സംഘാടകർ ക്രമീകരിച്ചിരുന്നു. കുരിശുമായി പോകുന്ന പ്രധാന ബോട്ടിനെ നിരവധി ചെറു ബോട്ടുകളും അനുഗമിച്ചു. നിക്കരാഗ്വൻ നാവികസേനയുടെ കണക്കനുസരിച്ച് 15 ബോട്ടുകളിലായി മുന്നൂറ്റിഅന്‍പതോളം വിശ്വാസികൾ കുരിശിന്റെ വഴി പ്രദക്ഷിണത്തിൽ പങ്കെടുത്തു. സാധാരണയായി എല്ലാ വർഷവും വലിയ ആഴ്ചയുടെ തിങ്കൾ മുതൽ വെള്ളി വരെയാണ് കുരിശിന്റെ വഴി നടക്കുക. ഇത് വിനോദസഞ്ചാരികളെയും വലിയതോതിൽ ആകർഷിക്കാറുണ്ട്. കോവിഡ് പ്രതിസന്ധി മറ്റ് ചടങ്ങുകളെ ബാധിച്ചെങ്കിലും, കഴിഞ്ഞവർഷവും മുടക്കമില്ലാതെ നദിയിലൂടെ കുരിശിന്റെ വഴി നടന്നിരുന്നു. ഗ്രനേഡയിലെ മേയറാണ് കഴിഞ്ഞവർഷം ഇതിന് നേതൃത്വം നൽകിയത്.
Image: /content_image/News/News-2022-04-19-12:23:36.jpg
Keywords: നിക്കരാ

18718
Category: 10
Sub Category:
Heading: യുക്രൈനികളെ സംസ്ക്കരിച്ച കുഴിമാടത്തിനരികെ പ്രാര്‍ത്ഥിച്ച് പാപ്പയുടെ പ്രത്യേക പ്രതിനിധി
Content: ലിവിവ്: റഷ്യ നടത്തുന്ന കിരാത യുദ്ധത്തിനിടെ യുക്രൈനികളെ സംസ്ക്കരിച്ച കുഴിമാടത്തിനരികെ പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പയുടെ പ്രത്യേക പ്രതിനിധി. യുക്രൈനില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഫ്രാന്‍സിസ് പാപ്പായുടെ ദാനകർമ്മകാര്യദർശി കർദ്ദിനാൾ കോൺറാഡ് ക്രജേവ്‌സ്‌കിയാണ് റഷ്യന്‍ ആക്രമണത്തില്‍ ജീവന്‍ നഷ്ട്ടമായ എണ്‍പതിലധികം മൃതദേഹങ്ങൾ അടക്കം ചെയ്തിരുന്ന ബോറോഡിയങ്ക പട്ടണത്തിലെ കുഴിമാടത്തിനരികെയെത്തി പ്രാര്‍ത്ഥിച്ചത്. കീവിലെ കത്തോലിക്ക കത്തീഡ്രൽ ദേവാലയത്തിൽ ഉയിർപ്പ് ഞായറിൽ അർപ്പിച്ച ദിവ്യബലിയിൽ കർദ്ദിനാൾ, പാപ്പയുടെ സാന്ത്വനവും സ്നേഹവും യുക്രൈന്‍ ജനതയെ അറിയിച്ചു. ക്രിസ്തു ഉയിർത്തെഴുന്നേറ്റില്ലായിരുന്നെങ്കിൽ നാം ശാശ്വതമായി ദുഃഖവെള്ളിയാഴ്ചയിൽ തന്നെ തുടരുമായിരുന്നുവെന്നും ഭയാനക സംഭവങ്ങൾക്കും വേദനകൾക്കും മുന്നിൽ നമ്മുടെ വിശ്വാസം അവസാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മരണം അവസാന വാക്ക് അല്ല. പുനരുത്ഥാനമുണ്ടെന്നതിന് ദൈവത്തിന് നന്ദിയർപ്പിക്കാം. എല്ലാ തിന്മകളും ക്രിസ്തു നീക്കിക്കളയുമ്പോൾ, അവിടുത്തെ അനുഗ്രഹത്തിൽ ശാശ്വതമായ പ്രത്യാശയുണ്ടെന്നും ക്രജേവ്‌സ്‌കി കൂട്ടിച്ചേര്‍ത്തു. 'ക്രിസ്തു ഉയിർത്തെഴുന്നേറ്റു' എന്നര്‍ത്ഥമുള്ള ക്രിസ്റ്റോസ് വോസ്ക്രേസ് യുക്രേനിയൻ ഭാഷയിൽ പറഞ്ഞുക്കൊണ്ടാണ് കർദ്ദിനാൾ സന്ദേശം ഉപസംഹരിച്ചത്. യുദ്ധം ആരംഭിച്ച് ദിവസങ്ങള്‍ക്കകം തന്നെ പാപ്പയുടെ പ്രതിനിധിയായി യുക്രൈനില്‍ എത്തിയ കര്‍ദ്ദിനാള്‍ ക്രജേവ്‌സ്‌കി യുദ്ധഭൂമിയില്‍ സ്തുത്യര്‍ഹമായ സേവനം തുടരുകയാണ്.
Image: /content_image/News/News-2022-04-19-14:16:32.jpg
Keywords: യുക്രൈ

18719
Category: 1
Sub Category:
Heading: ക്രൈസ്തവ ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ള മതപരമായ കെട്ടിടങ്ങള്‍ തകര്‍ക്കരുത്: റഷ്യയോടു അഭ്യര്‍ത്ഥനയുമായി യൂറോപ്യന്‍ പ്രതിനിധികള്‍
Content: ലണ്ടന്‍: കഴിഞ്ഞ ഒരു മാസത്തിലേറെയായി നടന്നുവരുന്ന റഷ്യന്‍- യുക്രൈന്‍ യുദ്ധത്തിനിടയില്‍ ദേവാലയങ്ങളും, സിനഗോഗുകളും, മോസ്കുകളും ഉള്‍പ്പെടുന്ന യുക്രൈനിലെ മതപരമായ കെട്ടിടങ്ങള്‍ തകര്‍ക്കപ്പെട്ടതില്‍ ആശങ്കയുമായി പ്രമുഖ യൂറോപ്യന്‍ സംഘടനകളുടെ പ്രതിനിധികള്‍ രംഗത്ത്. ഇത്തരം പ്രതിസന്ധിയുടേതായ സമയങ്ങളില്‍ മതപരമായ കെട്ടിടങ്ങള്‍ രാജ്യത്തെ വിവിധ മതസമൂഹങ്ങള്‍ക്ക് അത്യന്താപേക്ഷിതമായ കാര്യമാണെന്ന്‍ ചൂണ്ടിക്കാട്ടിക്കൊണ്ട്, മതപരമായ കെട്ടിടങ്ങള്‍ തകര്‍ക്കരുതെന്ന അഭ്യര്‍ത്ഥനയുമായി മനുഷ്യാവകാശങ്ങള്‍ക്കും, ജനാധിപത്യത്തിനും വേണ്ടി നിലകൊള്ളുന്ന ‘കൗണ്‍സില്‍ ഓഫ് യൂറോപ്പ്’, ‘ഓര്‍ഗനൈസേഷന്‍ ഫോര്‍ കോഓപ്പറേഷന്‍ ആന്‍ഡ് സെക്യൂരിറ്റി’ (ഒ.എസ്.സി.ഇ) എന്നീ സംഘടനകളുടെ പ്രതിനിധികള്‍ സംയുക്ത പ്രസ്താവന പുറത്തുവിട്ടു. “സമാധാനപരമായ ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിക്കുവാന്‍ പ്രതിജ്ഞാബദ്ധരായ സംഘടനകളുടെ പ്രതിനിധികള്‍ എന്ന നിലയില്‍, ആത്മീയ കേന്ദ്രങ്ങളും, ആരാധനാലയങ്ങളും ആക്രമിച്ച് നശിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഞങ്ങള്‍ റഷ്യയോട് ആവശ്യപ്പെടുന്നു. ആരാധനാലയങ്ങള്‍ തകര്‍ക്കുന്നതും, സാധാരണക്കാരായ പതിനായിരങ്ങളെ കൊന്നൊടുക്കുന്നതും മനുഷ്യരാശിക്ക് എതിരായ കുറ്റകൃത്യങ്ങള്‍ തന്നെയാണ്”. യുദ്ധക്കെടുതി അനുഭവിക്കുന്നവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്ന് പറഞ്ഞ പ്രതിനിധികള്‍, ലക്ഷകണക്കിന് ആളുകളെ ഭവനരഹിതരാക്കിയ യുദ്ധത്തെ കടുത്ത ഭാഷയില്‍ അപലപിക്കുകയും ചെയ്തു. റഷ്യന്‍ ആക്രമണത്തില്‍ യുക്രൈനിലെ നൂറ്റിരണ്ടോളം ആത്മീയ-സാംസ്കാരിക കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ പറ്റിയതായി ഐക്യരാഷ്ട്ര സഭയുടെ സാംസ്കാരിക സംഘടനയായ യുനെസ്കോ ഇക്കഴിഞ്ഞ ഏപ്രില്‍ 14-ന് വ്യക്തമാക്കിയിരിന്നു. മതപരമായ 47 കെട്ടിടങ്ങള്‍, 9 മ്യൂസിയങ്ങള്‍, ചരിത്രപരമായ 28 കെട്ടിടങ്ങള്‍, മൂന്ന്‍ തിയേറ്ററുകള്‍, 12 സ്മാരകങ്ങള്‍, മൂന്ന്‍ ലൈബ്രറികള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ സാംസ്കാരിക പൈതൃകപട്ടികയില്‍ ഉള്‍പ്പെടുന്ന കെട്ടിടങ്ങള്‍ക്ക് ഇതുവരെ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നാണ് യുനെസ്കോ പറയുന്നത്. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ പതിനൊന്നാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ട സെന്റ് സോഫിയ കത്തീഡ്രല്‍ ആക്രമിക്കുവാന്‍ റഷ്യപദ്ധതിയിടുന്നതായി മാര്‍ച്ച് ആദ്യത്തില്‍ മിലിട്ടറി ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
Image: /content_image/News/News-2022-04-19-15:44:39.jpg
Keywords: റഷ്യ

18720
Category: 18
Sub Category:
Heading: കർദ്ദിനാൾ മാർ ആലഞ്ചേരിക്ക് ജന്മദിനാശംസകളുമായി അപ്പസ്തോലിക് നുൺഷ്യോയെത്തി
Content: കാക്കനാട്: ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് ഡോ. ലിയോപോൾ ജിറേല്ലി സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ്പും കെസിബിസി പ്രസിഡന്‍റുമായ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സന്ദർശിച്ചു ജന്മദിനാശംസകൾ നേർന്നു. സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്‍റ് തോമസിലെത്തിയാണ് മാർ ആലഞ്ചേരിയെ സന്ദർശിച്ചത്. ഇന്നായിരുന്നു ( ഏപ്രിൽ 19 ) കർദിനാൾ മാർ ആലഞ്ചേരിയുടെ 77-ാം ജന്മദിനം. തൃശൂർ ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, വരാപ്പുഴ ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ, കൂരിയയിലെ വൈദികർ എന്നിവരും ഒപ്പമുണ്ടായിരുന്നു. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണ ചടങ്ങിനായി കേരളത്തിലെത്തിയതാണ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി.
Image: /content_image/India/India-2022-04-19-19:42:14.jpg
Keywords: ന്യൂണ്‍

18721
Category: 14
Sub Category:
Heading: യുക്രൈനില്‍ നിന്നുള്ള അമ്മയും മകളും തെരുവില്‍ പാടിയ ഹല്ലേലൂയ ഗാനം ശ്രദ്ധയാകര്‍ഷിക്കുന്നു
Content: വാഷിംഗ്ടണ്‍ ഡിസി: റഷ്യന്‍ ആക്രമണം ദിനംപ്രതി വര്‍ദ്ധിക്കുന്നതിനിടെ യുക്രൈനില്‍ നിന്നുള്ള അമ്മയും മകളും അമേരിക്കന്‍ തെരുവില്‍ ‘ഹല്ലേലൂയ’ ഗാനം പാടിക്കൊണ്ട് തീര്‍ത്ത സംഗീതവിസ്മയം ഈസ്റ്റര്‍ ദിനത്തില്‍ ശ്രദ്ധേയമായി. യുക്രൈന്‍ സ്വദേശിനിയും വയലിനിസ്റ്റുമായ കരോലിന പ്രോട്ടെന്‍സ്കോ എന്ന കൗമാരക്കാരിയും, അമ്മയും ചേര്‍ന്ന് വയലിന്റെ അകമ്പടിയോടെ ആലപിച്ച “ഹല്ലേലൂയ” ഗാനം ശ്രോതാക്കളുടെ ഹൃദയങ്ങള്‍ക്ക് അക്ഷരാര്‍ത്ഥത്തില്‍ ആശ്വാസം പകരുകയായിരുന്നു. കരോലിന വയലിന്‍ വായിച്ചപ്പോള്‍ അമ്മയായിരുന്നു ഗാനം ആലപിച്ചത്. കനേഡിയന്‍ ഗായകനും ഗാനരചയിതാവുമായ ലിയോണാര്‍ഡ് കോഹെന്റെ ഏറ്റവും പ്രശസ്തമായ ഗാനമാണ് അമ്മയും മകളും കൂടി ആലപിച്ചത്.

കരോലിനയും അമ്മയും ചേര്‍ന്ന്‍ നടത്തിയ ഈ തെരുവ് പ്രകടനം സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. പരിപാടിയുടെ വീഡിയോ കരോലിന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഈ വീഡിയോക്ക് അഭിനന്ദനം അറിയിച്ചുക്കൊണ്ടിരിക്കുന്നത്. ഇതിനുമുന്‍പും നിരവധി തെരുവ് പ്രകടനങ്ങളിലൂടെ ആളുകളെ വിസ്മയിപ്പിച്ചിട്ടുള്ള കലാകാരിയാണ് കരോലിന. 2008-ല്‍ ജനിച്ച കരോലിന 6 വയസ്സുമുതല്‍ വയലിന്‍ പ്രാക്ടീസ് ചെയ്യുന്നതാണ്. 2015-ലാണ് കരോലിനയും കുടുംബവും അമേരിക്കയില്‍ എത്തുന്നത്. മൂന്ന്‍ യൂട്യൂബ് ചാനലുകള്‍ ഉള്ള കരോലിനയെ ഏതാണ്ട് 50 ലക്ഷത്തോളം പേരാണ് സമൂഹമാധ്യമങ്ങളിലൂടെ ഫോളോ ചെയ്യുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Ii7q2T9vRhQ8ejuOcYjJ7f}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-19-20:35:20.jpg

18722
Category: 18
Sub Category:
Heading: മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ആരംഭം
Content: തലശേരി: തലശേരി അതിരൂപതയുടെ പുതിയ മെത്രാപ്പോലീത്തയായി നിയമിതനായ മാർ ജോസഫ് പാംപ്ലാനിയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ക്ക് ആരംഭം. തലശേരി സെന്റ് ജോസഫ്സ് കത്തീഡ്രൽ അങ്കണത്തിൽ രാവിലെ വിശിഷ്ടാതിഥികൾക്കു സ്വീകരണം നൽകിയതിന് പിന്നാലേ ചടങ്ങുകള്‍ക്ക് ആരംഭമായി. പ്രത്യേകം തയാറാക്കിയ വേദിയിൽ ആരംഭിച്ച സ്ഥാനാരോഹണ കർമങ്ങൾക്കു സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയാണ് മുഖ്യകാർമികത്വം വഹിക്കുന്നത്. ആർച്ച്ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട്, ആർച്ച്ബിഷപ്പ് എമെരിറ്റസ് മാർ ജോർജ് വലിയമറ്റം എന്നിവർ സഹകാർമികരാകും. മാർ ജോസഫ് പാംപ്ലാനിയെ തലശേരി അതിരൂപത ആർച്ച്ബിഷപ്പായി നിയമിച്ചുകൊണ്ടുള്ള സീറോമലബാർ സഭാധ്യക്ഷന്റെ നിയമനപത്രിക അതിരൂപത ചാൻസലർ റവ. ഡോ. തോമസ് തെങ്ങുംപള്ളിൽ വായിക്കും.സീറോ മലങ്കര സഭാ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്കാബാവ വചനസന്ദേശം നൽകും. തുടർന്നു നടക്കുന്ന പൊതുസമ്മേളനം ഭാരത കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്റ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്പ് ലെയോപോൾദോ ജിറേലി മുഖ്യാതിഥിയായിരിക്കും. മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, സംസ്ഥാന മന്ത്രിമാരായ എം.വി.ഗോവിന്ദൻ മാസ്റ്റർ, റോഷി അഗസ്റ്റിൻ, കൊച്ചി രൂപതാധ്യക്ഷൻ ബിഷപ് ഡോ. ജോസഫ് കരിയിൽ, കെ. സുധാകരൻ എംപി, ജോൺ ബ്രിട്ടാസ് എംപി, ബൽത്തങ്ങാടി രൂപതാധ്യക്ഷൻ മാ ർ ലോറൻസ് മുക്കുഴി, പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ, സണ്ണി ജോസഫ് എംഎൽ എ, സിസ്റ്റർ അനില മണ്ണൂർ (എസ്എബിഎസ് പ്രൊവിൻഷ്യൽ), സരിഗ കൊന്നക്കൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ എന്നിവർ പ്രസംഗിക്കും. എംപിമാരായ കെ.മുരളീധരൻ, രാജ്മോഹൻ ഉണ്ണിത്താൻ, പി.സന്തോഷ്കുമാർ, എംഎ ൽഎമാരായ സജീവ് ജോസഫ്, എ.എൻ.ഷംസീർ, രാമചന്ദ്രൻ കടന്നപ്പള്ളി, കെ.കെ. ഷൈലജ, കെ.പി.മോഹനൻ, കെ.വി.സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദി വ്യ, തലശേരി നഗരസഭാ ചെയർപേഴ്സൺ ജമുനാ റാണി, സീറോ മലബാർ, മലങ്കര, ലത്തീൻ സഭകളിൽനിന്നുള്ള ആർച്ച്ബിഷപ്പുമാർ, ബിഷപ്പുമാർ തുടങ്ങിയവരും മത സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും സ്ഥാനാരോഹണചടങ്ങിലും യാത്രയയപ്പ് സമ്മേളനത്തിലും പങ്കെടുക്കും.
Image: /content_image/India/India-2022-04-20-09:16:01.jpg
Keywords: പാംപ്ലാ

18723
Category: 11
Sub Category:
Heading: ദൈവേഷ്ടം നിറവേറ്റുന്നതിനുള്ള ധൈര്യത്തിനായി കന്യകാമാതാവിലേക്ക് തിരിയണം: വത്തിക്കാനിലെത്തിയ എണ്‍പതിനായിരത്തോളം കൗമാരക്കാരോട് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ദൈവേഷ്ടം നിറവേറ്റുന്നതിനുള്ള ധൈര്യത്തിനായി പരിശുദ്ധ കന്യകാമാതാവിലേക്ക് തിരിയണമെന്ന് യുവജനങ്ങളോട് ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ഇക്കഴിഞ്ഞ തിങ്കളാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ തടിച്ചുകൂടിയ എണ്‍പതിനായിരത്തോളം വരുന്ന കൗമാരക്കാരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പാപ്പ. ഈസ്റ്ററിനോടനുബന്ധിച്ച് ഇറ്റാലിയന്‍ മെത്രാന്‍ സമിതി സംഘടിപ്പിച്ച തീര്‍ത്ഥാടനത്തിനായി ഇറ്റലിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പന്ത്രണ്ടിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള കൗമാരക്കാരെ ഔദ്യോഗികവാഹനമായ പോപ്പ് മൊബീലില്‍ നിന്നാണ് പാപ്പ അഭിസംബോധന ചെയ്തത്. ദൈവദൂതനില്‍ നിന്നും മംഗളവാര്‍ത്ത ലഭിക്കുമ്പോള്‍ പരിശുദ്ധ കന്യകാമാതാവ് പറഞ്ഞപോലെ, “ഇതാ ഞാന്‍” എന്ന്‍ ദൈവത്തോട് പ്രത്യുത്തരം നല്‍കുവാന്‍ ദൈവം നിങ്ങളെ പഠിപ്പിക്കട്ടെയെന്ന് പാപ്പ ആശംസിച്ചു. പ്രയാസങ്ങള്‍ നിറഞ്ഞ ഘട്ടങ്ങളില്‍ കുട്ടികള്‍ അമ്മയെ സമീപിക്കുന്നത് പോലെ കത്തോലിക്കരായ നമ്മള്‍ പരിശുദ്ധ കന്യകാമാതാവിന്റെ സഹായം തേടുവാന്‍ മടികാണിക്കരുതെന്നും .ജീവിതാവസ്ഥകളില്‍ ധൈര്യം സംഭരിച്ച് മുന്നോട്ട് പോകുവാനും പാപ്പ ഓര്‍മ്മിപ്പിച്ചു. ആകുലതയും, നിരുത്സാഹവും തോന്നുന്ന അവസരങ്ങളില്‍ സഹായത്തിനായി മറ്റുള്ളവരെ സമീപിക്കുവാന്‍ മടികാണിക്കരുതെന്ന് പറഞ്ഞ പാപ്പ, പ്രതിസന്ധികള്‍ മറികടക്കേണ്ടതിനായി വെളിച്ചത്ത് വരണമെന്നും കൂട്ടിച്ചേര്‍ത്തു. ചിലപ്പോള്‍ ജീവിതം ദുര്‍ബ്ബലതകളും, നിസ്സഹായതയും വെളിപ്പെടുത്തുന്ന ചില പരീക്ഷണങ്ങള്‍ നമുക്ക് സമ്മാനിക്കും. ഈ വാക്കുകള്‍ക്ക് പിന്നാലേ ഈ പകര്‍ച്ചവ്യാധി കാലത്ത് എത്രവട്ടം ഒറ്റപ്പെടല്‍ അനുഭവിച്ചിട്ടുണ്ടെന്ന്‍ പാപ്പ യുവജനങ്ങളോട് ചോദിച്ചു. തങ്ങളുടെ ഭയം തുറന്നുപറയുവാന്‍ ആളുകള്‍ മടിക്കരുതെന്നും പാപ്പ പറഞ്ഞു. കൗമാരക്കാരുമായുള്ള പാപ്പയുടെ അഭിസംബോധനക്കിടയില്‍ സോഫിയ എന്ന്‍ പേരായ ഒരു പെണ്‍കുട്ടി കോവിഡ് കാലത്ത് തനിക്കനുഭവപ്പെട്ട ഏകാന്തതയേക്കുറിച്ചും, ഒരു പുതിയ സുഹൃത്ത് പ്രതീക്ഷ വീണ്ടെടുക്കുവാന്‍ തന്നെ സഹായിച്ചതിനെക്കുറിച്ചും വിവരിച്ചു. ആലീസ് എന്ന്‍ പേരായ മറ്റൊരു പെണ്‍കുട്ടിയും കോവിഡ് കാലത്ത് താന്‍ സഹിച്ച കഷ്ടകളെ കുറിച്ച് വിവരിക്കുകയുണ്ടായി. യുക്രൈന്‍ യുദ്ധം കാരണം ദുരിതമനുഭവിക്കുന്ന സഹോദരീസഹോദരന്‍മാര്‍ നിങ്ങളുടെ മനസ്സില്‍ ഉണ്ടാകണമെന്ന് പാപ്പ യുവജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. യേശുക്രിസ്തു മരണമെന്ന അന്ധകാരത്തേ കീഴടക്കിയെങ്കിലും, നമ്മുടെ കാലത്തെ അന്ധകാരത്തിന്റെ കട്ടികൂടിക്കൊണ്ടിരിക്കുകയാണെന്നും, പകര്‍ച്ചവ്യാധിക്ക് പുറമേ മാനുഷികതയെ നശിപ്പിക്കുന്ന അനീതിയും അക്രമവുമാകുന്ന മറ്റൊരു ഭീകരയുദ്ധത്തേക്കൂടി യൂറോപ്പ് നേരിട്ടുകൊണ്ടിരിക്കുകയാണെന്നും പാപ്പ പറഞ്ഞു. ‘ഉത്ഥിതനായ ക്രിസ്തു നിങ്ങളുടെ ജീവിതത്തേ ശക്തിപ്പെടുത്തട്ടേ’ എന്ന് യുവജനങ്ങളെ അനുഗ്രഹിച്ചു കൊണ്ടാണ് പാപ്പ തന്റെ വാക്കുകള്‍ ഉപസംഹരിച്ചത്. മഹാമാരിയെ തുടര്‍ന്നു ഇറ്റാലിയന്‍ മെത്രാന്‍ സമിതി സംഘടിപ്പിക്കുന്ന ഈ തീര്‍ത്ഥാടനം കഴിഞ്ഞ രണ്ടുവര്‍ഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/Ii7q2T9vRhQ8ejuOcYjJ7f}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-20-10:55:26.jpg
Keywords: പാപ്പ