Contents
Displaying 18291-18300 of 25083 results.
Content:
18674
Category: 1
Sub Category:
Heading: മാർപാപ്പയുടെ ലെബനോൻ സന്ദർശനം സംബന്ധിച്ച വാർത്ത: ആഹ്ലാദം പ്രകടിപ്പിച്ച് മാരോണൈറ്റ് മെത്രാന്മാർ
Content: ബെയ്റൂട്ട്: സാമ്പത്തിക പ്രതിസന്ധി അടക്കം നിരവധിയായ പ്രതിസന്ധികളെ നേരിടുന്ന ലെബനോൻ ഫ്രാൻസിസ് മാർപാപ്പ ജൂണിൽ സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ മാരോണൈറ്റ് മെത്രാന്മാർ വിഷയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചു. ഏപ്രിൽ ആറാം തീയതി ബിക്കർക്കേയിൽ സഭയുടെ പാത്രിയാർക്കീസായ ബെച്ചാരെ ബൗട്രോസ് റായിയുടെ അധ്യക്ഷതയിൽ കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു അവർ. ഏപ്രിൽ അഞ്ചാം തീയതി ലെബനീസ് പ്രസിഡന്റ് മൈക്കിൾ ഓന്റെ ഓഫീസാണ് പേപ്പൽ സന്ദർശനം സംബന്ധിച്ച പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചത്. രാജ്യത്തെ വത്തിക്കാൻ പ്രതിനിധി ജോസഫ് സ്പിത്തേരി, ഫ്രാൻസിസ് മാർപാപ്പ ജൂണിൽ ലെബനോൻ സന്ദർശിക്കുമെന്ന് പ്രസിഡന്റിന്റെ ഓഫീസിനെ അറിയിച്ചുവെന്ന് പത്രക്കുറിപ്പിൽ പറയുന്നു. തങ്ങൾക്ക് നൽകുന്ന പിന്തുണയ്ക്ക് നന്ദി പ്രകാശിപ്പിക്കാൻ പാപ്പയുടെ സന്ദർശനത്തിനു വേണ്ടി ലെബനോനിലെ ജനത കാത്തിരിക്കുകയായിരുന്നുവെന്നും, സന്ദർശനം സംബന്ധിച്ച തീയതിയും മറ്റു വിശദാംശങ്ങളും പിന്നെ പുറത്തുവിടുമെന്നും പത്രക്കുറിപ്പിലുണ്ട്. ആഭ്യന്തര യുദ്ധത്തെ തുടർന്ന് ഉണ്ടാകുന്ന സാമ്പത്തിക, സാമൂഹിക പ്രതിസന്ധികൾക്കു സമാനമായ പ്രശ്നങ്ങളിലൂടെയാണ് രാജ്യം കടന്നു പോകുന്നത്. ഇതിനിടയിൽ മെയ് പതിനഞ്ചാം തീയതി പാർലമെന്ററി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. സാമ്പത്തിക നവീകരണവും, പരിഷ്കാരങ്ങളും നടപ്പിലാക്കാൻ കഴിവുള്ളവരെ വിജയിപ്പിക്കണമെന്ന് മെത്രാൻ സമിതി വിശ്വാസികളോട് ആഹ്വാനം ചെയ്തിട്ടുണ്ട്. ഈ വർഷം നടക്കുന്ന മറ്റൊരു സുപ്രധാന തെരഞ്ഞെടുപ്പ് പ്രസിഡന്റ് തെരഞ്ഞെടുപ്പാണ്. മാർച്ച് ഇരുപത്തിരണ്ടാം തീയതി ഇപ്പോഴത്തെ ലെബനീസ് പ്രസിഡന്റ് മൈക്കിൾ ഓൻ വത്തിക്കാനിലെത്തി ഫ്രാൻസിസ് മാർപാപ്പയെ കണ്ടിരുന്നു. ലെബനോൻ തലസ്ഥാനമായ ബെയ്റൂട്ടിൽ 2020ൽ നടന്ന ഉഗ്രസ്ഫോടനത്തിന്റെ വാർഷികത്തിൽ രാജ്യം സന്ദർശിക്കാനുള്ള ആഗ്രഹം ഫ്രാൻസിസ് മാർപാപ്പ പ്രകടിപ്പിച്ചിരുന്നു.ഇതിന് മുന്‍പും പല പ്രാവശ്യം രാജ്യം സന്ദര്‍ശിക്കുവാനുള്ള താത്പര്യം പാപ്പ പ്രകടമാക്കിയിട്ടുണ്ട്.
Image: /content_image/News/News-2022-04-08-21:32:12.jpg
Keywords: പാപ്പ

18675
Category: 1
Sub Category:
Heading: സംയുക്ത സർക്കുലറിലെ തീരുമാനങ്ങള്‍ നിലനില്‍ക്കുമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ആലഞ്ചേരി
Content: കൊച്ചി: എറണാകുളം- അങ്കമാലി അതിരൂപതയിൽ വിശുദ്ധ കുർബാനയുടെ ഏകീകൃത രൂപം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രിൽ 6, 7 തീയതികളിൽ ഓൺലൈനായി സമ്മേളിച്ച പ്രത്യേക സിനഡിന്റ തീരുമാനമനുസരിച്ച് പുറപ്പെടുവിച്ച സര്‍ക്കുലര്‍ നിലനില്‍ക്കുമെന്ന് കര്‍ദ്ദിനാള്‍ ആലഞ്ചേരി. അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച്ച്ബിഷപ്പ് എന്ന നിലയിൽ കര്‍ദ്ദിനാളും അതിരൂപതയ്ക്കു വേണ്ടിയുള്ള മേജർ ആർച്ച്ബിഷപ്പിന്റെ വികാരി ആർച്ച്ബിഷപ് ആന്റണി കരിയിലും സംയുക്തമായി പുറപ്പെടുവിച്ച സർക്കുലറിലെ (5/2022) തീരുമാനങ്ങൾ അതിരൂപതയിൽ നിയമപരമായി നിലനില്ക്കുന്നതാണെന്ന് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അറിയിച്ചു. ഇതു സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍ നിന്ന് പ്രസ്താവന പുറത്തുവന്നിരിന്നു. ഫ്രാൻസിസ് മാർപ്പാപ്പ 2022 മാര്ച്ച് 25-ന് അതിരൂപതയ്ക്കു നല്കിയ കത്തിന്റെ അടിസ്ഥാനത്തിലും പൗരസ്ത്യസഭകൾ ക്കായുള്ള കാര്യാലയം ആർച്ച്ബിഷപ് ആന്റണി കരിയിലിന് നൽകിയ കത്തിൽ (Prot. No. 463/2022,dated 1.4.2022: " The Major Archbishop will undoubtedly want to send out a circular in the light of the Papal Letter of 25 March 2022, which should be considered the final decision on the matter".) വ്യക്തമാക്കിയിരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലും ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം മേജർ ആർച്ച്ബിഷപ്പില് നിക്ഷിപ്തമാണ്. അതിനാൽ 7.4.2022-ന് നല്കപ്പെട്ടിരിക്കുന്ന സർക്കുലറിലെ തീരുമാനങ്ങൾ അനുസരിക്കാൻ എറണാകുളം അങ്കമാലി അതിരൂപതയിലെ എല്ലാവരും നിയമപരമായി കടപ്പെട്ടവരാണെന്ന് അറിയിക്കുന്നുവെന്ന്‍ പ്രസ്താവനയില്‍ പറയുന്നു. ഓശാന ഞായറാഴ്ച മുതല്‍ എറണാകുളം അങ്കമാലി അതിരൂപതയില്‍ ഏകീകൃത ബലിയര്‍പ്പണ രീതി ആരംഭിക്കുമെന്ന് വ്യക്തമാക്കിയായിരിന്നു സര്‍ക്കുലര്‍.
Image: /content_image/News/News-2022-04-08-21:52:21.jpg
Keywords: ആലഞ്ചേരി

18676
Category: 18
Sub Category:
Heading: ഏകീകൃത കുര്‍ബാനയര്‍പ്പണം സ്വാഗതാര്‍ഹം: ലെയ്റ്റി കൗണ്‍സില്‍
Content: കൊച്ചി: സീറോ മലബാർ സഭയിൽ ഏകീകൃത കുർബാനയർപ്പണം നടപ്പിലാക്കാൻ വേണ്ടി ബ്രദർ മാവുരൂസിന്റെ നേതൃത്വത്തിൽ അതിരൂപതാ ആസ്ഥാനത്തിനു മുന്നിൽ പാതയോരത്തു നടത്തിവന്ന ഉപവാസ സമരത്തിന്റെ 45-ാം ദിവസം തങ്ങളുടെ ആവശ്യങ്ങൾക്ക് സാക്ഷാത്കാരം ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് സീറോ മലബാർ സഭയിലെ ലെയ്റ്റി വിത്ത് സിനഡ് പ്രവർത്തകർ പത്രസമ്മേളനത്തിൽ പറഞ്ഞു. ഓശാനഞായറായ നാളെ എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും അദ്ദേഹത്തിന്റെ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിലിന്റെയും നേതൃത്വത്തിൽ ഏകീകൃത കുർബാനയർപ്പണ ശുശ്രൂഷകൾ നടക്കുമെന്നത് ശുഭകരമായ തുടക്കമാണെന്നും റെജി ഇളമത, ചെറിയാൻ കവലയ്ക്കൽ, അഡ്വ. മത്തായി മുതിരേന്തി, സേവ്യർ മാടവന എന്നിവർ പറഞ്ഞു.
Image: /content_image/India/India-2022-04-09-08:41:57.jpg
Keywords:

18677
Category: 18
Sub Category:
Heading: ഡോ. ജോസഫ് മാർ തോമസ് സിബിസിഐ വുമൺ കൗൺസിൽ ചെയർമാന്‍
Content: മുംബൈ: സുൽത്താൻ ബത്തേരി രൂപതാധ്യക്ഷനും മലങ്കര കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ കമ്മീഷൻ ചെയർമാൻ കൂടിയായ ബിഷപ്പ് ഡോ. ജോസഫ് മാർ തോമസ് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) വുമൺ കൗൺസിൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. നിലവിൽ ഇദ്ദേഹം കെസിബിസി യുടെ സെക്രട്ടറി ജനറലും കാർഷിക പുരോഗമന സമിതിയുടെ രക്ഷാധികാരിയുമാണ്.
Image: /content_image/India/India-2022-04-09-08:47:02.jpg

18678
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഇന്ന്‍ ഓൺലൈനിൽ: അഭിഷേകം തീമഴയായ് പെയ്തിറങ്ങുന്ന രണ്ടാം ശനിയാഴ്ച്ചകൾ മെയ് മാസം മുതൽ വീണ്ടും ബെഥേലിൽ
Content: സെഹിയോൻ യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ ഇത്തവണ കൂടി ഓൺലൈനിൽ. ഇന്ന്‍ ഏപ്രിൽ 9 ന് നടക്കുന്ന കൺവെൻഷൻ റവ. ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും .മെയ് മാസം 14 രണ്ടാം ശനിയാഴ്ച്ച മുതൽ ബർമിങ്ഹാം ബെഥേൽ സെന്റെറിൽ കൺവെൻഷൻ പുനഃരാരംഭിക്കും. നാളത്തെ ശുശ്രൂഷയിൽ പ്രശസ്‌ത ആത്മീയ വചന പ്രഘോഷകൻ റവ.ഫാ.പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പ , ഫാ. ലൂക്കാസ് റോഡ്രിഗസ് എന്നിവരും പങ്കെടുക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും കത്തിപ്പടർന്ന വിവിധങ്ങളായ ശുശ്രൂഷകൾക്ക് ജീവവായുവായി നിലനിൽക്കുന്ന , സെഹിയോൻ യുകെ സ്ഥാപക ഡയറക്ടർ റവ. ഫാ . സോജി ഓലിക്കൽ തുടക്കമിട്ട , പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ രാവിലെ 9 മുതൽ വൈകിട്ട് 4 വരെയാണ് നടക്കുക. പ്രശസ്‌ത വചന പ്രഘോഷകനും ആധ്യാത്മിക ശുശ്രൂഷകനുമായ സെഹിയോൻ യുകെയുടെ ആത്മീയ പിതാവ് റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന , വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും. മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന കൺവെൻഷൻ യുകെ സമയം രാവിലെ 9 മുതൽ ആരംഭിക്കും. 9 മുതൽ 12 വരെ മലയാളം കൺവെൻഷനും 12 മുതൽ 2വരെ കുട്ടികൾക്കും 2 മുതൽ 4 വരെ ഇംഗ്ലീഷ് കൺവെൻഷനും നടക്കും . യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. WWW.SEHIONUK.ORG/LIVE എന്ന വെബ്സൈറ്റിലും സെഹിയോൻ യൂട്യൂബ്, ഫേസ്ബുക്ക് പേജുകളിലും ശുശ്രൂഷ ലൈവ് ആയി കാണാവുന്നതാണ്.88227005975 എന്ന IDയിൽ ZOOM ൽ സ്പിരിച്വൽ ഷെയറിങ്ങിനും രാവിലെ 9 മുതൽ കൺവെൻഷനിലുടനീളം സൗകര്യമുണ്ടായിരിക്കും. രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്, ദേശഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, ജപമാല, വി. കുർബാന, വചന പ്രഘോഷണം, ആരാധന എന്നിവ ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനിലേക്ക് നാളെ രാവിലെ 9 മുതൽ സെഹിയോൻ മിനിസ്ട്രി യേശുനാമത്തിൽ ഏവരെയും ക്ഷണിക്കുന്നു . #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്: }# ** ജോൺസൺ +44 7506 810177 ** അനീഷ് 07760 254700 ** ബിജുമോൻ മാത്യു 07515 368239
Image: /content_image/Events/Events-2022-04-09-10:09:07.jpg
Keywords: സെഹിയോ

18679
Category: 1
Sub Category:
Heading: ഈസ്റ്ററിന് ദിവസങ്ങള്‍ ശേഷിക്കേ ഫ്രാന്‍സിലെ പ്രമുഖ കത്തീഡ്രല്‍ ദേവാലയത്തില്‍ ബോംബ് കണ്ടെത്തി
Content: ടൂളോസ്, ഫ്രാന്‍സ്: ഫ്രാന്‍സിന്റെ ദേശീയ സ്മാരകവും, ടൂലോസ് നഗരത്തിന്റെ ആത്മീയ കേന്ദ്രവുമായ സെന്റ്-എറ്റിയന്നെ കത്തീഡ്രലില്‍ പാഴ്സല്‍ ബോംബ് കണ്ടെത്തി. ഇന്നലെ വെള്ളിയാഴ്ചത്തെ വിശുദ്ധ കുര്‍ബാനയ്ക്കിടെ ബോംബ് വെച്ചുവെന്ന് സംശയിക്കുന്ന നാല്‍പ്പതുകാരനായി ഫ്രഞ്ച് പോലീസ് തിരച്ചില്‍ ആരംഭിച്ചിരിക്കുകയാണ്. ദേവാലയത്തിന് സമീപം സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ കാമറകളില്‍ സംശയിക്കപ്പെടുന്ന വ്യക്തിയുടെ ചിത്രങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ഈ ചിത്രങ്ങളെ ആധാരമാക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഇന്നലെ ഏപ്രില്‍ 8ന് രാവിലത്തെ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കുന്നതിനിടക്ക് രാവിലെ 8 മണിക്ക് ശേഷമാണ് സംശയിക്കപ്പെടുന്ന വ്യക്തി ദേവാലയത്തിനുള്ളില്‍ പ്രവേശിക്കുന്നത്. മുപ്പതോളം പേരാണ് വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തുകൊണ്ടിരുന്നത്. ദേവാലയത്തില്‍ പ്രവേശിച്ച വ്യക്തി അള്‍ത്താരക്ക് മുന്നിലായി സ്ഫോടക വസ്തു അടങ്ങിയ പൊതി വെച്ച ശേഷം ആര്‍ക്കും മനസ്സിലാക്കുവാന്‍ കഴിയാത്തവിധം പിറുപിറുത്തിരിന്നു. തടയുവാന്‍ ശ്രമിച്ച ദേവാലയ ശുശ്രൂഷിയെ തള്ളിമാറ്റിക്കൊണ്ടാണ് അയാള്‍ രക്ഷപ്പെട്ടത്. ഇരുണ്ട നിറമുള്ള ജാക്കറ്റും, ജീന്‍സും ധരിച്ചിട്ടുള്ള വ്യക്തി, മാസ്കിന് പുറമേ, തലയില്‍ തൊപ്പിയും വെച്ചിട്ടുണ്ടായിരുന്നു. അയാളെ കണ്ടപ്പോള്‍ ഒരു ഡെലിവറി ബോയിയേപ്പോലെയാണ് തനിക്ക് തോന്നിയതെന്നു ദേവാലയ ശുശ്രൂഷി ഓരെലിയന്‍ ഡ്ര്യൂക്സ് പറഞ്ഞു. ഉടന്‍തന്നെ സംഭവസ്ഥലത്തെത്തിയ പോലീസ് സംഘം ദേവാലയത്തില്‍ നിന്നും വിശ്വാസികളെ ഒഴിപ്പിക്കുകയും, ബോംബ് നിര്‍വ്വീര്യമാക്കുകയും ചെയ്തതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഈസ്റ്ററിന് മുന്‍പായി ഇത്തരമൊരു സംഭവം നടന്നത് ഫ്രഞ്ച് ജനതയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. സമാധാനത്തിന്റേതായ ഒരു സ്ഥലത്ത് ഇത്തരമൊരു സംഭവം നടന്നത് ഖേദകരമാണെന്നു സെന്റ്-എറ്റിയന്നെ കത്തീഡ്രല്‍ വികാരി ഫ്രഞ്ച് വാര്‍ത്താപത്രമായ ‘ലാ ഡെപ്പേച്ചേ’യോട് പറഞ്ഞു. സമീപ മാസങ്ങളില്‍ ഇത്തരം ആക്രമണസാധ്യതകളുമായി തങ്ങള്‍ക്ക് പൊരുത്തപ്പെടേണ്ടതായി വന്നിട്ടുണ്ടെന്നും, എപ്രകാരം സുരക്ഷിതരായിരിക്കണമെന്ന് ഇടവകക്കാരെ പരിശീലിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇത് തീവ്രവാദി ആക്രമണമാണോയെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 1862-ലാണ് ഫ്രഞ്ച് സാംസ്കാരിക മന്ത്രാലയം സെന്റ്-എറ്റിയന്നെ കത്തീഡ്രലിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-09-11:46:19.jpg
Keywords: ഫ്രാന്‍സില്‍, ഫ്രഞ്ച

18680
Category: 1
Sub Category:
Heading: ആലപ്പുഴ രൂപതയുടെ മുൻ അധ്യക്ഷൻ ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ കാലം ചെയ്തു
Content: ആലപ്പുഴ: ആലപ്പുഴ ലത്തീൻ രൂപതയുടെ മുൻ അധ്യക്ഷൻ ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ (77) കാലം ചെയ്തു. അർത്തുങ്കൽ സെന്റ് സെബാസ്റ്റ്യൻ വിസിറ്റേഷൻ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെ രാത്രി 8.15ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. സംസ്കാരം മറ്റന്നാള്‍ ചൊവ്വാഴ്ച\ രാവിലെ 10.30ന് ആലപ്പുഴ മൗണ്ട് കാർമൽ കത്തീഡ്രലിൽ നടക്കും. 1944 മേയ് 18ന് ചേന്നവേലി പെരുന്നേരമംഗലം ഇടവകയിൽ അത്തിപ്പൊഴിയിൽ ഔസേപ്പിന്റെയും ബിജിറ്റയുടെയും മകനായി ജനിച്ച ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ, പെരുന്നേർമംഗലം സെന്റ് തോമസ് എൽപി സ്കൂൾ, അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി ഹൈസ്കൂൾ, ആലപ്പുഴ ലിയോ തേർട്ടീന്ത് ഹൈസ്കൂൾ, തിരുഹൃദയ സെമിനാരി, പുണെയിലെ പേപ്പൽ സെമിനാരി എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.1969 ഒക്ടോബർ 5ന് ബിഷപ്പ് മൈക്കിൾ ആറാട്ടുകുളത്തിൽ നിന്നു വൈദികപട്ടം സ്വീകരിച്ചു. ആലപ്പുഴ തിരുഹൃദയ സെമിനാരി പ്രിഫെക്ടായി ആദ്യ നിയമനം. പിന്നീട് ഓമനപ്പുഴ, പൊള്ളത്തെ, തുമ്പോളി പള്ളികളിൽ വികാരി. സെമിനാരി റെക്ടർ, ലിയോ തേർട്ടീൻത് സ്കൂൾ മാനേജർ, ആലുവ സെമിനാരി അധ്യാപകനും പ്രൊക്യുറേറ്ററും തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. രൂപതാ സൊസൈറ്റി ഡയറക്ടറായിരിക്കുമ്പോഴാണ് രൂപതയുടെ രണ്ടാമത്തെ ബിഷപായിരുന്ന പീറ്റർ ചേനപ്പറമ്പിലിന്റെ പിന്തുടർച്ചാവകാശമുള്ള സഹായമെത്രാനായി ജോൺ പോൾ മാർപാപ്പ നിയമിച്ചത്. 2001 ഫെബ്രുവരി 11ന് ആലപ്പുഴ രൂപതയുടെ മൂന്നാമതു മെത്രാനായി. ഔദ്യോഗിക ചുമതലകളിൽ നിന്ന് വിരമിച്ച ശേഷം ചേർത്തല മായിത്തറയിലെ എസ്എച്ച് മൈനർ സെമിനാരിയിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
Image: /content_image/News/News-2022-04-10-07:09:40.jpg

18681
Category: 1
Sub Category:
Heading: ഇന്ന് ഓശാന ഞായര്‍: ആഗോള ക്രൈസ്തവ ലോകം വിശുദ്ധവാരത്തിലേക്ക് പ്രവേശിച്ചു
Content: വത്തിക്കാന്‍ സിറ്റി: എളിമയുടെ അടയാളമായി കഴുതപ്പുറത്തേറിവന്ന യേശുവിന്റെ രാജകീയ ജെറുസലേം പ്രവേശനത്തെ ഒലിവ് ചില്ലകള്‍ കൈയികളിലേന്തി ജനം വരവേറ്റതിന്റെ ഓര്‍മ്മ പുതുക്കി ആഗോള ക്രൈസ്തവ ലോകം ഇന്ന് ഓശാന തിരുനാള്‍ ആഘോഷിക്കുന്നു. മലയാളത്തിൽ ഓശാന എന്നും ഹോസാന എന്നുമൊക്കെ ഉച്ചാരണഭേദങ്ങൾ ഉണ്ടെങ്കിലും രണ്ടും ഒരേ വാക്കിൽ നിന്നു ഉത്ഭവിച്ചതും ഒരേ അർത്ഥം ഉൾക്കൊള്ളുന്നതുമാണ്. ഹോഷിയാന എന്ന ഹീബ്രു വാക്കാണ് ഓശാനയായി മലയാളത്തിൽ പരിണമിച്ചത്. ഇതിനു തത്തുല്യമായ അറമായ വാക്കും 'ഓശാന' എന്ന തന്നെയാണ്. “രക്ഷിക്കണെ”, "സഹായിക്കണേ" എന്നൊക്കെയാണ് ഈ വാക്കിന്റെ മൂല അർത്ഥം. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ കുരുത്തോല വെഞ്ചിരിപ്പും പ്രദിക്ഷണവും വിശുദ്ധ കുര്‍ബാനയും നടക്കും. കോവിഡ് മഹാമാരിയുടെ വരവിന് ശേഷം ഇതാദ്യമായി ജനക്കൂട്ട നിയന്ത്രണമില്ലാതെ ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ വിശ്വാസികള്‍ക്ക് അവസരം ലഭിച്ചിരിക്കുകയാണ്. വത്തിക്കാന്‍ സമയം രാവിലെ 10 മണിക്ക് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 01.30) ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മികത്വം വഹിക്കുന്ന ഓശാന ശുശ്രൂഷകള്‍ക്ക് ആരംഭമാകും. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന ഓശാന ശുശ്രൂഷകള്‍ക്ക് കര്‍ദ്ദി\നാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കുന്നു. ഓശാന ഞായര്‍ ആചരണത്തോടെ ക്രൈസ്തവ വിശ്വാസികള്‍ വിശുദ്ധ വാരത്തിലേക്ക് പ്രവേശിച്ചു.
Image: /content_image/News/News-2022-04-10-07:52:33.jpg
Keywords: ഓശാന

18682
Category: 18
Sub Category:
Heading: ഉതപ്പ് നൽകുന്ന തരത്തിലുള്ള നിലപാടുകൾ സ്വീകരിക്കുന്നത് അഭികാമ്യമല്ല: കെസിബിസി
Content: കൊച്ചി: ഏകീകൃത കുർബ്ബാന നടപ്പാക്കണമെന്ന സീറോമലബാർ സഭാ സിനഡിന്റെ നിർദ്ദേശത്തെ നിരാകരിച്ചുകൊണ്ടുള്ള പ്രതിഷേധം സമൂഹത്തിൽ ക്രമസമാധാനഭംഗം വരുത്താൻ ഇടയാക്കരുതെന്ന് കെസിബിസി. സഭാതനയരുടെ വ്യത്യസ്തമായ അഭിപ്രായങ്ങളെ മാനിക്കുന്നതാണ് സഭയുടെ നയം. അതുകൊണ്ട് തന്നെ അവയൊക്കെ ഔദ്യോഗിക വേദികളിൽ നിരന്തര ചർച്ചയാക്കാറുണ്ട്. എന്നിരുന്നാലും, അത്യന്തികമായി തിരുസഭ ഔദ്യോഗികമായി നല്കുന്ന നിർദ്ദേശങ്ങളും പഠനങ്ങളും ഉൾക്കൊള്ളുവാനും അവ നടപ്പിൽ വരുത്തുവാനുമാണ് സഭാതനയർ ശ്രമിക്കേണ്ടത്. അതിനുപകരം സഭയിലും സമൂഹത്തിലും ഉതപ്പ് നൽകുന്ന തരത്തിലുള്ള നിലപാടുകൾ സ്വീകരിക്കുന്നത് അഭികാമ്യമല്ല. പരാതികൾക്ക് സഭാപരമായ നടപടിക്രമങ്ങൾ നിലവിലുണ്ട്. അതിനാൽ വിവേകത്തോടെ പ്രവർത്തിക്കാനും, സഭ അവഹേളിതയാകുന്ന സന്ദർഭങ്ങളെ ഇല്ലാതാക്കാനും വിശ്വാസി സമൂഹം ജാഗ്രതയോടെ വർത്തിക്കണമെന്ന് കെസിബിസി ആഹ്വാനം ചെയ്തു.
Image: /content_image/News/News-2022-04-10-10:35:37.jpg
Keywords: കെസിബിസി

18683
Category: 1
Sub Category:
Heading: മ്യാന്‍മറിലെ കത്തോലിക്ക ദേവാലയം സര്‍ക്കാര്‍ സൈന്യം പിടിച്ചടക്കി: മെത്രാപ്പോലീത്ത തടങ്കലില്‍
Content: മണ്ടലേ: മ്യാന്‍മറില്‍ സൈനീക അട്ടിമറിയിലൂടെ ഭരണം പിടിച്ചെടുത്ത പട്ടാളം കത്തോലിക്കാ ദേവാലയം ബലമായി പിടിച്ചെടുത്ത് മെത്രാപ്പോലീത്ത ഉള്‍പ്പെടെയുള്ളവരെ തടങ്കലില്‍വെച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-നാണ് നാല്‍പ്പതോളം പേരടങ്ങുന്ന സൈനീക സംഘം മാണ്ടലേയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ അതിക്രമിച്ചു കയറി നിയന്ത്രണം ഏറ്റെടുക്കുകയും, ആര്‍ച്ച് ബിഷപ്പ് മാര്‍ക്കോ ടിന്‍ വിന്നിനേയും, നിരവധി വിശ്വാസികളേയും തടഞ്ഞുവെക്കുകയും ചെയ്തത്. കോമ്പൗണ്ടിലെ മറ്റ് കെട്ടിടങ്ങളുടെ നിയന്ത്രണവും സൈന്യം ഏറ്റെടുത്തിരിന്നു. സൈനീകരുടെ അതിക്രമത്തെ ചോദ്യം ചെയ്ത അതിരൂപതാ വികാര്‍ ജനറല്‍ മോണ്‍. ഫാ. ഡൊമിനിക് ജ്യോ ഡു’വിനേ ദേവാലയത്തിനുള്ളിലേക്ക് കൊണ്ടുപോയി മെത്രാപ്പോലീത്തക്കൊപ്പം തടഞ്ഞുവെച്ചിരിക്കുകയാണ്. തമിഴ് വംശജരായ ഇന്ത്യാക്കാര്‍ ഭൂരിഭാഗം വരുന്ന ഇടവകയാണ് സേക്രഡ് ഹാര്‍ട്ട് ഇടവക. 2021 ഫെബ്രുവരി 1-ലെ പട്ടാള അട്ടിമറിക്കെതിരെ കാര്യമായ പ്രതിഷേധത്തിനൊന്നും ഈ ഇടവക സാക്ഷ്യം വഹിച്ചിരുന്നില്ല. ഒന്നുകില്‍ കത്തോലിക്കരോ അല്ലെങ്കില്‍ മുസ്ലീങ്ങളോ ആയിരിക്കുമെന്നതിനാല്‍ ബര്‍മയിലെ തമിഴ്നാട് സ്വദേശികള്‍ സദാ സൈന്യത്തിന്റേയും, ബുദ്ധിസ്റ്റ് പോരാളികളുടേയും നോട്ടപ്പുള്ളികളാണ്. പട്ടാള അട്ടിമറിക്ക് ശേഷം ഇതുവരെ 50 കുട്ടികള്‍ ഉള്‍പ്പെടെ ആയിരത്തിഅറുന്നൂറോളം പേര്‍ കൊല്ലപ്പെടുകയും, പന്ത്രണ്ടായിരത്തോളം പേര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. .അതേസമയം പട്ടാള അട്ടിമറി ഉണ്ടായതിന് പിന്നാലേ ദേവാലയങ്ങള്‍ക്കു നേരെയുള്ള സൈന്യത്തിന്റെ അതിക്രമം പതിവാകുകയാണ്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-10-11:10:58.jpg
Keywords: മ്യാന്‍