Contents

Displaying 18271-18280 of 25083 results.
Content: 18650
Category: 18
Sub Category:
Heading: എം.എസ്.ടിയുടെ നാലാമത്തെ മിഷൻ റീജിയൺ ഉദ്ഘാടനം 22ന്
Content: സീറോ മലബാർ സഭയുടെ പ്രേക്ഷിത മുന്നണിയായ എം.എസ്.ടിയുടെ നാലാമത്തെ മിഷൻ റിജിയനായ മേരി ക്യൂൻ ഓഫ് മിഷൻ ഡൽഹിയുടെ ഉദ്ഘാടനം ഈ മാസം 22ന് ഫരീദാബാദ് രൂപത ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയുടെ സാന്നിധ്യത്തിൽ എം എസ് ടി ഡയറക്ടർ ജനറൽ ഫാ ആന്റണി പെരുമാനൂർ നിർവഹിക്കും. കഴിഞ്ഞ 54ലധികം വർഷങ്ങളായി ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ മിഷൻ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് എം.എസ്.ടി വൈദികർ. ഇതിന്റെ ഭാഗമായണ് പുതിയ റീജിയൻ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. മേരി ക്യൂൻ ഓഫ് മിഷന്റെ കീഴിൽ ഉത്തർപ്രദേശ്, ഡൽഹി, ജമ്മു കാശ്മീർ, ഹരിയാന, ഹിമാചൽ പ്രദേശ് പഞ്ചാബ്, തുടങ്ങിയ സംസ്ഥാനങ്ങളിലായി പതിനാലോളം മിഷൻ സെന്ററുകളിലായി 34 ഓളം എം.എസ്.ടി വൈദികർ സേവനമനുഷ്ഠിക്കുന്നുണ്ട്. ആതുരശുശ്രൂഷകളും, നേരിട്ടുള്ള സുവിശേഷപ്രഘോഷണത്തിനുമാണ് വൈദികർ പ്രാധാന്യം നൽകുന്നത്. രാജ്യത്തിന്റെ സാമൂഹിക സാംസ്കാരിക പുരോഗതി ലക്ഷ്യം വെച്ചുകൊണ്ട് സ്കൂളുകളും, സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളും ഇതോടൊപ്പം തന്നെ നടത്തുന്നു. മേരി ക്യൂൻ മിഷന്റെ പ്രഥമ റീജണൽ ഡയറക്ടറായി ഫാ. സന്തോഷ് ഓലപുരയ്ക്കലിനെയും കൗൺസിലർമാരായി ഫാ.എബിൻ കൊച്ചുപുരയ്ക്കൽ, ഫാ. ജോസഫ് കരോടൻ, എന്നിവരെയും തെരഞ്ഞെടുത്തു.
Image: /content_image/India/India-2022-04-05-09:53:42.jpg
Keywords: മിഷന്‍
Content: 18651
Category: 18
Sub Category:
Heading: സമുദായശാക്തീകരണത്തിന് അല്‍മായ ദൈവജനത്തെ വിശ്വാസത്തിലെടുക്കണം: ബിഷപ്പ് ജോസഫ് മാർ തോമസ്
Content: മാനന്തവാടി രൂപതയുടെ സുവർണ്ണജൂബിലി ആഘോഷത്തിന് മുന്നോടിയായി നടത്തപ്പെടുന്ന രൂപതായോഗം കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ സെക്രട്ടറിയും മലങ്കര കത്തോലിക്കാസഭയുടെ ബത്തേരി രൂപതാദ്ധ്യക്ഷനുമായ ബിഷപ്പ് ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്തു. “സഭാശാക്തീകരണം - സാമുദായികാവബോധം” എന്ന വിഷയത്തിലധിഷ്ഠിതമായി നടക്കുന്ന നാല് ദിവസത്തെ ചർച്ചാസമ്മേളനമാണ് രൂപതായോഗം. സമുദായശാക്തീകരണത്തിന് സഭാവിശ്വാസികളുടെ അടിസ്ഥാനആവശ്യങ്ങൾ നിറവേറ്റപ്പെടണമെന്നും അത് സഭയിലെ അത്മായരെ വിശ്വാസത്തിലെടുത്തു കൊണ്ടായിരിക്കണമെന്നും ഡോ. ജോസഫ് മാർ തോമസ് ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. ആധുനികയുഗത്തിന്റെ മാറ്റങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാൻ കഴിയും വിധം സാങ്കേതികമായ മുന്നേറ്റങ്ങൾ നടത്താൻ സഭയും അത്തരം മാറ്റങ്ങളെ ഉൾക്കൊള്ളാൻ സഭാസംവിധാനങ്ങളും തയ്യാറാകണമെന്ന് അദ്ധ്യക്ഷപ്രസംഗത്തിൽ മാനന്തവാടി രൂപതാദ്ധ്യക്ഷൻ ബിഷപ് ജോസ് പൊരുന്നേടം ആഹ്വാനം ചെയ്തു. തുടർന്ന് ബിഷപ്പ് രൂപതയുടെ സുവർണ്ണജൂബിലി ആഘോഷത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. വിവിധ തലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അല്മായരും സന്യസ്ത രും വൈദികരുമടങ്ങുന്ന നൂറ്റിയമ്പതിലധികം പ്രതിനിധികളെ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള രൂപതായോഗം മാനന്തവാടി രൂപതയുടെ ഭാവി അജപാലന പദ്ധതികളെയാണ് രൂപപ്പെടുത്തുന്നത്. മാനന്തവാടി രൂപതാ വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ മാനന്തവാടി തഹസിൽദാർ അഗസ്റ്റിൻ മൂങ്ങനാനിയിൽ, റവ. സി. ജാസ്മിൻ മരിയ, റവ. ഫാ. വില്യം രാജ്, റവ. ഫാ. സ്റ്റീഫൻ ചീക്കപ്പാറ, റവ. ഫാ. വിൻസെന്റ് മട്ടമ്മേൽ, റവ. ബ്രദർ ഫ്രാങ്കോ എന്നിവർ ആശംസകൾ നേർന്നു. രൂപതായോഗത്തിന്റെ കൺവീനർ റവ. ഫാ. ബിജു മാവറ കൃതജ്ഞത പ്രകാശിപ്പിച്ചു.
Image: /content_image/India/India-2022-04-05-10:00:35.jpg
Keywords: സമുദായ
Content: 18652
Category: 18
Sub Category:
Heading: തെരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിച്ചുള്ള മദ്യനയം കടുത്ത ജനവഞ്ചന: കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: മദ്യ ഉപഭോഗം കുറയ്ക്കുമെന്നു തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകി അധികാരത്തിലേറിയ ശേഷം കേരളത്തിൽ മദ്യമൊഴുക്കുന്നതിനു നിയമം കൊണ്ടുവരുന്നത് കടുത്ത ജനവഞ്ചനയാണെന്നും ഇത് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി. മദ്യ ഉത്പാദനത്തിന് കൂടുതൽ യൂണിറ്റുകൾ ആരംഭിക്കുന്നതും മദ്യം സംഭരിക്കാനുള്ള വെയർഹൗസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതും കാർഷികോത്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ അനുമതി നൽകുന്നതും കേരളത്തിൽ മദ്യം അനിയന്ത്രിതമായി ഒഴുകുന്നതിന് ഇടയാക്കുമെന്ന് സംഘടന ആശങ്ക പ്രകടിപ്പിച്ചു. ഐ ടി പാർക്കുകളിൽ പബുകൾ ആരം ഭിക്കാനുള്ള നീക്കം തൊഴിൽ സ്ഥലങ്ങളിൽ അക്രമവും അധാർമികതയും സൃഷ്ടിക്കും. ഇത് യുവതലമുറയെ മദ്യത്തിന് അടിമകളാക്കും. സംസ്ഥാന സർക്കാരിന്റെ ഈ മദ്യന യം ഉടൻ പിൻവലിക്കണമെന്നും കടുത്ത പ്രക്ഷോഭത്തിലേക്ക് കേരള സമൂഹത്തെ ത ള്ളിവിടരുതെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തി ൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ട്രഷറർ ഡോ. ജോബി കാക്കശേരി, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2022-04-05-10:09:22.jpg
Keywords: മദ്യ
Content: 18653
Category: 1
Sub Category:
Heading: കൂട്ടക്കൊല മാത്രമല്ല, സ്ത്രീ ശരീരം പിച്ചിചീന്തി റഷ്യന്‍ സൈന്യത്തിന്റെ പൈശാചിക ക്രൂരത: ഹൃദയം നുറുങ്ങുന്ന വെളിപ്പെടുത്തലുമായി യുെ്രെകനില്‍ നിന്ന് സിസ്റ്റര്‍ ലിജി
Content: ലിവീവ്: റഷ്യന്‍ സൈന്യം യുക്രൈന് നേരെ ആയുധങ്ങളുടെ ആക്രമണം കൂടാതെ ക്രൂരമായ സ്ത്രീ പീഡനവുമെന്ന വെളിപ്പെടുത്തലുമായി യുക്രൈനില്‍ സേവനം ചെയ്യുന്ന മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ ലിജി പയ്യപ്പിള്ളി. ഇന്നലെ സിസ്റ്റര്‍ യുക്രൈനില്‍ നിന്ന്‍ 'പ്രവാചകശബ്ദ'ത്തിന് അയച്ചു തന്ന വീഡിയോയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണുള്ളത്. ആറു വയസുള്ള മകനെ ബന്ദിയാക്കി മുന്നില്‍വെച്ചു അമ്മയെ ക്രൂരമായി മാനഭംഗപ്പെടുത്തിയ സംഭവം അടക്കമുള്ള കാര്യങ്ങളാണ് സിസ്റ്റര്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ലോക മനസാക്ഷിയെ പൂര്‍ണ്ണമായും ഞെട്ടിക്കുന്ന തരത്തിലുള്ള ആക്രമണങ്ങളാണ് ദിനംപ്രതി യുക്രൈനില്‍ നടന്നുക്കൊണ്ടിരിക്കുന്നതെന്നു വ്യക്തമാക്കുന്നതാണ് സിസ്റ്ററുടെ പന്ത്രണ്ടു മിനിറ്റ് ദൈര്‍ഖ്യമുള്ള വീഡിയോ. "ഞാന്‍ പറയുന്നതു കേട്ടിട്ട് നമ്മുടെ കണ്ണുകള്‍ നിറയാതെ പോകുകയാണെങ്കില്‍ നാം മനുഷ്യരല്ല. മൃഗങ്ങള്‍ പോലും ഇത് ചെയ്യില്ല. ഏതെങ്കിലും മീഡിയ ഇത് നിങ്ങളോട് പറഞ്ഞിട്ടുണ്ടോയെന്ന് എനിക്കറിയില്ല. ഇവിടെ താമസിക്കുന്നത് കൊണ്ടും ഓരോ സംഭവങ്ങള്‍ അടുത്തറിയുന്നത് കൊണ്ടും ഈ ലോകത്തോട് വിളിച്ചുപറയുകയാണ്- റഷ്യന്‍ പട്ടാളം വെടിവെയ്പ്പും മിസൈല്‍ ആക്രമണവും മാത്രമല്ല, നടത്തുന്നത്. 6 വയസ്സു മാത്രമുള്ള മകന്റെ മുന്നില്‍ അമ്മയെ 3 ദിവസം സൈന്യം ക്രൂരമായി പീഡിപ്പിച്ച് ആ മകന്റെ മുന്നില്‍വെച്ച് പീഡിപ്പിച്ചു കൊലപ്പെടുത്തി. തളര്‍ന്ന് കിടന്ന അമ്മയെ എങ്ങും കൊണ്ടുപോകാന്‍ കഴിയാതിരിന്ന 28 വയസ്സു പ്രായം മാത്രമുള്ള മകള്‍. അവരുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ റഷ്യന്‍ പട്ടാളം പെണ്‍കുട്ടിയെ ബലാല്‍സംഘം ചെയ്യാന്‍ തുനിഞ്ഞപ്പോള്‍ ബഹളംവെച്ചതിനെ തുടര്‍ന്നു അമ്മയെ വെടിവെച്ച് കൊലപ്പെടുത്തി, ആ പെണ്‍കുട്ടിയില്‍ മതിയാവോളം അവരുടെ ആഗ്രഹങ്ങള്‍ തീര്‍ത്തു. ഇങ്ങനെ എത്ര സംഭവങ്ങള്‍." ഭക്ഷണം കൊണ്ടുപോകുന്ന വാഹനങ്ങള്‍ പോലും വെടിവെച്ചിടുന്ന ക്രൂരത ആര്‍ക്ക് വേണ്ടിയാണെന്നു സിസ്റ്റര്‍ ചോദിക്കുന്നു. കരയാന്‍ യുക്രൈനിലെ സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും കണ്ണുനീരില്ല, എന്തു ചെയ്യണമെന്ന് അറിയില്ല. ദൈവത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കൂയെന്ന വാക്കുകളോടെയാണ് സിസ്റ്ററുടെ ഹൃദയഭേദകമായ വെളിപ്പെടുത്തല്‍ അവസാനിക്കുന്നത്. സിസ്റ്റര്‍ ലിജി പറഞ്ഞ കാര്യങ്ങള്‍ തന്നെ ആവര്‍ത്തിച്ചുക്കൊണ്ട് യുക്രൈന്‍ പ്രോസിക്യൂട്ടർ ജനറൽ ഇറീന വെനഡിക്ടോവ ഇക്കഴിഞ്ഞ ദിവസം രംഗത്തുവന്നിരിന്നു. സ്ത്രീകളെയും പെൺകുട്ടികളെയും സൈനികർ പരസ്യമായി ബലാൽസംഗം ചെയ്ത ശേഷം കൊന്ന് കത്തിക്കുകയാണെന്ന് ജനറൽ ഇറീന പറഞ്ഞു. പ്രദേശങ്ങൾ തങ്ങളുടെ അധീനതയിൽ ആക്കാനും ജനങ്ങൾക്കിടയിൽ ഭയം വളർത്താനുമാണ് റഷ്യൻ സൈന്യം കൂട്ടക്കുരുതിയും കൂട്ടബലാത്സംഗവും നടത്തുന്നതെന്നു അവര്‍ പറഞ്ഞു. ചെറുപട്ടണങ്ങൾ റഷ്യയിൽ നിന്ന് യുക്രൈന് തിരിച്ചു പിടിച്ചതിനു പിന്നാലെ നിരവധി സ്ത്രീകളും പെൺകുട്ടികളുമാണു റഷ്യൻ സൈനികരുടെ ലൈംഗികാതിക്രമങ്ങളെ കുറിച്ച് പരാതിയുമായി മുന്നോട്ട് വരുന്നുണ്ട്. #{blue->none->b->അതികഠിനമായ വേദനകളിലൂടെ കടന്നുപോകുന്ന യുക്രൈന് വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം. ‍}# #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-05-10:59:51.jpg
Keywords: റഷ്യ, യുക്രൈ
Content: 18654
Category: 1
Sub Category:
Heading: "മുൻ ഡിജിപിയുടെ വെളിപ്പെടുത്തൽ ജലീലിനുള്ള മറുപടിയാകുമ്പോൾ": ലേഖനം ചര്‍ച്ചയാകുന്നു
Content: കോട്ടയം: ഫോറൻസിക് വിഭാഗം പോലീസ് സർജനും മേധാവിയുമായി വിരമിച്ച ഡോ. രമ പി.യുടെ നിര്യാണത്തിലുള്ള അനുശോചനമെന്നപേരിൽ മുന്‍ മന്ത്രി ജലീൽ കുറിച്ച ഫേസ്ബുക്ക് പോസ്റ്റിൽ അഭയക്കേസിനെ കുറിച്ചുള്ള വിവിധ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ 'ദീപിക' ദിനപത്രത്തില്‍ വന്ന ലേഖനം ചര്‍ച്ചയാകുന്നു. ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ജയിംസ് കൊക്കാവയലില്‍ 'മുൻ ഡിജിപിയുടെ വെളിപ്പെടുത്തൽ ജലീലിനുള്ള മറുപടിയാകുമ്പോൾ' എന്ന തലക്കെട്ടില്‍ എഴുതിയ ലേഖനം നിരവധി പേരാണ് നവമാധ്യമങ്ങളിലൂടെ പങ്കുവെച്ചുക്കൊണ്ടിരിക്കുന്നത്. അഭയക്കേസിനെ ചുറ്റിപ്പറ്റി ജലീല്‍ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്കു മുന്‍ ഡി‌ജി‌പിയുടെ വെളിപ്പെടുത്തലും ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജനായിരുന്ന ഡോ. കൃഷ്ണൻ ബാലേന്ദ്രൻ 2021 ജനുവരി 1 ന് പ്രസിദ്ധീകരിച്ച പഠന സ്വഭാവമുള്ള ഫേസ്ബുക്ക് പോസ്റ്റിൻ്റെ പ്രസക്ത ഭാഗം കൂടി ഉള്‍ചേര്‍ത്തുമാണ് ലേഖനം. ജലീലിന്റെ വൈകാരിക പ്രകടനത്തിന് പിന്നിലെ കാരണവും അദ്ദേഹം ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്കുള്ള മറുപടിയും ലേഖനത്തില്‍ വിവരിച്ചിട്ടുണ്ട്. #{red->none->b-> ദീപികയില്‍ വന്ന ലേഖനത്തിന്റെ പൂര്‍ണ്ണരൂപം: ‍}# എന്തിനെയും ഏതിനെയും പച്ചക്കണ്ണടയിലുടെ മാത്രം വീക്ഷിക്കുക എന്നത് മുൻമന്ത്രി ഡോ.കെ.ടി.ജലീലിൻ്റെ സ്വഭാവസവിശേഷതയായി മാറിയിരിക്കുകയാണ്. മന്ത്രിയായിരിക്കെ ജലീലിന്റെ പേരിൽ തെളിയിക്കപ്പെട്ട സ്വജനപക്ഷപാതത്തിൻ്റെയും ബന്ധുനിയമനത്തിൻ്റെയും അടിസ്ഥാനത്തിൽ ലോകായുക്ത അദ്ദേഹത്തിനെതിരെ വിധി പുറപ്പെടുവിച്ചിരുന്നു. 2021 ഏപ്രിൽ മാസം പുറത്തുവന്ന ഈ വിധിയെത്തുടർന്ന്, സ്വന്തം മണ്ഡലത്തിൽ വിജയിച്ചിട്ടും തൻ്റെ മുന്നണിക്ക് ഭരണത്തുടർച്ച ലഭിച്ചിട്ടും അദ്ദേഹത്തിന് മന്ത്രിയാകാൻ സാധിക്കാതെപോയി. ജലീൽ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീൽ തള്ളപ്പെട്ടുവെന്നു മാത്രമല്ല സുപ്രീം കോടതി വരാന്തയിൽപ്പോലും അദ്ദേഹത്തെ അടുപ്പിച്ചില്ല. ഇതോടെ ഈ മുൻമന്ത്രി ആകെ ആത്മനിയന്ത്രണം നഷ്ടപ്പെട്ട അവസ്ഥയിലാണ്. അദ്ദേഹം ഇതിൻ്റെ ദേഷ്യം മുഴുവൻ ലോകായുക്തയോടു തീർക്കുന്നുണ്ടെങ്കിലും അതിലും ഒരു വേർതിരിവ് കാണാനുണ്ട്. കേരള ലോകായുക്ത അംഗങ്ങളായ ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാരൂൺ അൽ റഷീദ് എന്നിവർ സംയുക്തമായാണ് ജലീലിനെതിരെയുള്ള വിധിന്യായം പുറപ്പെടുവിച്ചതെങ്കിലും അദ്ദേഹത്തിൻ്റെ കണ്ണിലെ കരട് ജസ്റ്റിസ് സിറിയക് ജോസഫ് മാത്രമാണ്. ഈ ന്യായാധിപനെതിരെ ജലീൽ പലതവണ രംഗത്തെത്തിയെങ്കിലും ഇത്തവണ ഒരു അനുശോചനസന്ദേശം പോലും തൻ്റെ വിരോധപ്രകടനത്തിന് വേദിയാക്കിയെന്നത് തികഞ്ഞ പ്രതിഷേധത്തോടെ മാത്രമേ കാണാൻ സാധിക്കൂ. സിനിമാനടനും 2016 ലെ നിയമസഭാതെരഞ്ഞെടുപ്പിൽ പത്തനാപുരം നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന ശ്രീ. ജഗദീഷിൻ്റെ ഭാര്യയും ആലപ്പുഴ, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ഫോറൻസിക് വിഭാഗം പോലീസ് സർജനും മേധാവിയുമായി വിരമിച്ച ഡോ. രമ പി.യുടെ നിര്യാണത്തിലുള്ള അനുശോചനമെന്നപേരിൽ ജലീൽ കുറിച്ച ഫേസ്ബുക്ക് പോസ്റ്റിൽ ദു:ഖത്തെക്കാളുപരി ജസ്റ്റിസ് സിറിയക് ജോസഫിനോടുള്ള പ്രതികാരപ്രകടനമാണ് മുഴച്ചുനിൽക്കുന്നതെന്ന് മനസിലാക്കാം. #{blue->none->b->പശ്ചാത്തലം ‍}# ഡോ.കെ .ടി.ജലീലിൻ്റെ അനുശോചനക്കുറിപ്പിൽ നിന്ന് നമുക്ക് വ്യക്തമാകുന്നതനുസരിച്ച്, അഭയാക്കേസ് അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ക്കു വേണ്ടി സിസ്റ്റർ സെഫിയുടെ കന്യാത്വപരിശോധന നടത്തിയത് ഡോ.രമയുടെ നേതൃത്വത്തിലായിരുന്നു. 2008 ൽ ഡോ. രമ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം അധ്യക്ഷയായിരിക്കുമ്പോഴാണ് അത്യന്തം വിവാദപരമായ ഈ പരിശോധന നടന്നത്. ജലീൽ പറയുന്നതനുസരിച്ച്, കുറ്റാരോപിതയായ സിസ്റ്റർ സെഫിയുടെ കന്യാചർമ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചതാകാം എന്ന ഡോ.രമയുടെ ടീമിന്റെ നിഗമനം (വിചിത്രമായ കണ്ടുപിടുത്തം) സിബിഐ പ്രത്യേക കോടതി സ്വീകരിക്കുകയും 2020 ഡിസംബർ മാസത്തിൽ കുറ്റാരോപിതരായ രണ്ടു പേരെ ശിക്ഷിച്ചുകൊണ്ട് വിധിയാകുകയും ചെയ്തു. മന്ത്രിസ്ഥാനം നഷ്ടമായതോടെ അഭയാക്കേസിലെ വിധിയിൽ അടക്കാനാവാത്ത സന്തോഷപ്രകടനങ്ങളാണ് ജലീലിന്റെ ഭാഗത്തുനിന്നുണ്ടാകുന്നത് . ശിക്ഷിക്കപ്പെട്ട ഫാ.തോമസ് കോട്ടൂർ ജസ്റ്റിസ് സിറിയക് ജോസഫിൻ്റെ ബന്ധുവാണ് എന്നതാണ് ഇതിനു പ്രധാന കാരണം. അതുകൊണ്ടുതന്നെ ജലീലിൻ്റെ അനുശോചന സന്ദേശം ഡോ.രമയ്ക്കുള്ള ഉപകാരസ്മരണയും ജസ്റ്റിസ് സിറിയക് ജോസഫിനും ക്രൈസ്തവ സഭയ്ക്കും നേരെയുള്ള കൂരമ്പുമായി പരിണമിച്ചു. #{blue->none->b->മുൻ ഡിജിപിയുടെ വെളിപ്പെടുത്തൽ ‍}# ജലീലിൻ്റെ നിലവാരം കുറഞ്ഞ അനുശോചന സന്ദേശത്തിന് മറുപടി വന്നത് ജസ്റ്റിസ് സിറിയക് ജോസഫിന്റെയോ , സഭയുടെയോ ഭാഗത്തുനിന്നല്ല. മുൻ ഡിജിപി ആർ. ശ്രീലേഖ ഒരു പ്രസംഗത്തിനിടെ നടത്തിയ വെളിപ്പെടുത്തൽ ജലീലിനുള്ള തക്കതായ മറുപടിയായി മാറി. ഒരു പക്ഷേ ജലീലിനെ നേരിട്ട് ഉദ്ദേശിച്ചിട്ടില്ലെങ്കിലും മുൻ ഡി ജി പി യായ അവരുടെ പ്രസ്താവന കൃത്യമായ സമയത്തും കൃത്യമായ വിഷയത്തിലും വന്നു. ചിലപ്പോൾ ഇതൊരു ദൈവിക ഇടപെടലായിരിക്കാം. കേരളത്തിലെ പോലീസ് സംവിധാനത്തിൽ തെറ്റായ ഫോറൻസിക് ലാബ് റിപ്പോർട്ടുകൾ ഉണ്ടാക്കാൻ വളരെ എളുപ്പമാണെന്നാണ് ശ്രീലേഖ വെളിപ്പെടുത്തിയത് . അന്വേഷണസംഘങ്ങൾ തന്നെ വ്യാജ ഫോറൻസിക് റിപ്പോർട്ടുകൾ ഉണ്ടാക്കിയ സംഭവങ്ങളുണ്ട്. ഒരു ഫോറൻസിക് റിപ്പോർട്ട് വ്യാജമായി ഉണ്ടാക്കിയെടുത്ത് അത് സത്യസന്ധമാണെന്നു കോടതിയുടെ മുമ്പിൽ കാണിക്കാൻ വലിയ പ്രയാസവുമില്ല. പല കേസുകളിലും അങ്ങനെ ചെയ്തിട്ടുണ്ട്. ഇതു മൂലം പല കേസുകളിലും നിരപരാധികൾ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. ഫോറൻസിക് ലബോറട്ടറികളെ പോലീസിൻ്റെ അധികാരപരിധിയിൽ നിന്ന് സ്വതന്ത്രമാക്കിയാലേ ഇതിന് പരിഹാരമാകുകയുള്ളൂ. റിപ്പോർട്ട് നിഷ്പക്ഷമായിരിക്കണമെങ്കിൽ ഫോറൻസിക് ലാബിനെ പ്രത്യേകം പൊലീസിന് പുറത്ത് നിർത്തണം. ഈ ആവശ്യം ഉന്നയിച്ച് വളരെ നാളുകൾക്ക് മുൻപ് താൻ, പല തരത്തിലുള്ള പഠനം നടത്തി വിശദമായ റിപ്പോർട്ടുകൾ നൽകിയിട്ടുള്ളതാണ് എന്നാൽ ആരുമത് ശ്രദ്ധിച്ചില്ല. ഇത്രയുമാണ് ശ്രീലേഖയുടെ വ്യക്തമായ വെളിപ്പെടുത്തൽ. നമ്മുടെ നിയമപാലന രംഗത്ത് മെഡിക്കോ- ലീഗൽ സംവിധാനത്തിൽ നിലനിൽക്കുന്ന അങ്ങേയറ്റം ഗുരുതരമായ ദുഷ്പ്രവണതയാണ് ശ്രീലേഖയുടെ വെളിപ്പെടുത്തലിലൂടെ പുറത്തു വരുന്നത്. സർക്കാർ മെഡിക്കൽ കോളേജുകളിലെ ഫോറൻസിക് സയൻസ് വിഭാഗം പൂർണ്ണമായും പോലീസ് സംവിധാനവുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒന്നാണ്. സംസ്ഥാനത്തെ ഫോറൻസിക് സംവിധാനങ്ങൾ പൂർണമായ നിഷ്പക്ഷത ഉറപ്പാക്കിയിട്ടുള്ള സ്വതന്ത്ര സംവിധാനമല്ല. ഇനിയും നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിക്കാൻ സർക്കാർ ഈ വിഷയത്തിൽ അടിയന്തര ശ്രദ്ധ പുലർത്തേണ്ടിയിരിക്കുന്നു. ശ്രീലേഖയുടെ ആരോപണം അവിശ്വസിക്കുന്നവർ അഭയക്കേസിൻ്റെ വിധിയുടെ പശ്ചാത്തലത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറൻസിക് സർജനായിരുന്ന ഡോ. കൃഷ്ണൻ ബാലേന്ദ്രൻ 2021 ജനുവരി 1 ന് പ്രസിദ്ധീകരിച്ച പഠന സ്വഭാവമുള്ള ഫേസ്ബുക്ക് പോസ്റ്റിൻ്റെ ഒരു പ്രസക്ത ഭാഗം കൂടി വായിക്കുന്നത് ഉചിതമായിരിക്കും. #{blue->none->b->ഡോ. കൃഷ്ണൻ ബാലേന്ദ്രൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് ‍}# അവസാനം സ്വന്തം നിരപരാധിത്വം തെളിഞ്ഞ് കിട്ടുവാനായി CBI ആവശ്യപ്പെട്ടത് പ്രകാരം അവർ (സിസ്റ്റർ സെഫി) ഏറ്റവും ബ്രൂട്ടലും ഇൻഹ്യൂമനും ഡീഹ്യുമനൈസിങ്ങുമായ virginity test എന്ന പരിശോധനയ്ക്കും സ്വയം വിധേയായി. അവർ അതിനും സമ്മതിച്ചു. കൊള്ളാവുന്ന നീതി ന്യായ വ്യവസ്ഥയുള്ള, ഒരു civilized societyയുള്ള ഒരു രാജ്യത്തും നടത്താത്ത ഒരു പരിശോധനയാണത്. ഒരു സ്ത്രീ, അതും ഒരൂ കന്യാസ്ത്രീ, സ്വന്തം virginity സ്ഥാപിച്ചു കിട്ടുവാനായി ഇത്തരത്തിൽ ലോകത്ത് എവിടെങ്കിലും ഇത് പോലെ ഒരു പരിശോധനയ്ക്ക് വിധേയമാക്കപ്പെട്ടിട്ടുണ്ടോ എന്ന് എനിക്കറിയില്ല. തന്റെ നിരപരാധിത്വവും മാനവും സംരക്ഷിച്ച് കിട്ടുവാനായി അവർ ആശ്രയിച്ചത് എന്റെ വിഷയമായ Forensic Medicine -നെ ആയിരുന്നു. ഒരു forensic examination ലൂടെ താൻ ഒരു കന്യകയാണെന്ന് തെളിഞ്ഞ് കിട്ടുമെന്ന് അവർ പ്രതീക്ഷിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിലെ ഫോറെൻസിക്ക് മെഡിസിൻ മേധാവിയും ഗൈനക്കോളജി വിഭാഗം മേധാവിയും അടങ്ങുന്ന, രണ്ട് വനിതാ ഡോക്ടർമാരുടെ ഒരു "വിദഗ്ദ്ധ" ടീമായിരുന്നു അവരെ പരിശോധിച്ചിരുന്നത്. പരിശോധനയിൽ അവരുടെ കന്യാചര്‍മ്മം (hymen) കേട്പാടൊന്നും കൂടാതെ അക്ഷതമായി നിലയിൽ കണ്ടിരുന്നു. ഒരു normal intact hymen കാണുമ്പോള്‍ അത് intact ആണെന്ന് പറയുന്നതിനു പകരം അത് surgically repaired hymen-hymenoplasty- ആണെന്ന് ഈ രണ്ടു പേരും കൂടി പറഞ്ഞു. ഇവിടെ ഒരു കാര്യം കൂടി പറയാം. ഈ രണ്ട് പേരും പഠിച്ചത് MBBS degree ആണ്. അത് കഴിഞ്ഞ് ഒരാൾ forensic medicine ലും മറ്റേയാൾ ഗൈനക്കോളജിയിലും ഉപരി പഠനം കഴിഞ്ഞവരാണ്. MBBS course ന്റെ syllabus ലോ, MD Forensic Medicine ന്റെയോ MD Obstetrics & Gynecology കോഴ്സുകളുടെ syllabus ലോ ഇവർ ഈ പരിശോധന ചെയ്ത 2008 വർഷത്തിലോ അതിന് മുമ്പുള്ള കാലത്തോ hymenoplasty എന്ന ശസ്ത്രക്രിയയേപ്പറ്റി പഠിക്കുന്നില്ല. ഇവർ രണ്ട് പേരും ജീവിതത്തിൽ അന്ന് വരെയോ ഇന്ന് വരെയോ ഒരു hymenoplasty കാണുകയോ, assist ചെയ്യുകയോ, അതേ കുറിച്ച് പഠിക്കുകയോ ചെയ്തിട്ടുള്ളവരവല്ല. Hymenoplasty കഴിഞ്ഞ ഒരൊറ്റയാളേ പോലും ഇവര് രണ്ട് പേരും അന്ന് വരെ കണ്ടിട്ട് പോലും ഇല്ലെന്നും അറിയണം. നിയമത്തില്‍ ഒരു Expert witness എന്നാൽ അവർ അഭിപ്രായം പറയുന്ന കാര്യത്തില്‍ അറിവും, നൈപുണ്യവും അനുഭവ പരിചയവും ഉള്ളവരായിരിക്കണം (knowledge, skill and experience). ഒരു hymenoplasty എങ്ങനെയാണ് ചെയ്യുന്നത് എന്ന് പോലും അറിയാത്ത, hymenoplasty കഴിഞ്ഞ ഒരു കേസ് പോലും കണ്ടിട്ടില്ലാത്ത (മിക്കവാറും ഇന്ന് വരേയും കണ്ടിട്ടുണ്ടാവില്ല എന്ന് എനിക്ക് ഏതാണ്ട് ഉറപ്പാണ്), hymenoplasty യുടെ steps പോലും അറിയാത്ത രണ്ട് പേര്‍ക്ക് പക്ഷെ ഒരു intact hymen കണ്ടപ്പോ അത് hymenoplasty ചെയ്തതാണെന്ന് പറയാൻ കഴിഞ്ഞു. ഓർക്കണം, സിസ്റ്റർ സെഫി ഒരു Virgin ആണെങ്കിൽ, അവരുടെ hymen intact ആണെങ്കിൽ പിന്നെ അഭയ "കൊല" കേസ് ഇല്ല. "കൊലപാതക" ത്തിന്റെ motive (പ്രേരണ) നമ്മളേ എല്ലാവരേയും already പഠിപ്പിച്ച് വച്ചിരിക്കുകയാണ്, courtesy leaked narco analysis video വഴി !!! ഒരു വാദത്തിന് വേണ്ടി Hymenoplasty നടന്നിരുന്നു എന്ന് പറഞ്ഞാൽ പോലും ഏത് ഡോക്ടർ, എവിടെ വച്ച്, എന്ന് അത് ചെയ്തു എന്നുള്ള basic questions പോലും ചോദിക്കാൻ തോന്നാത്തത് പൊതുജനത്തിന് മാത്രമല്ല എന്നും ഓർക്കണം. നേരത്തെ പറഞ്ഞത് പോലെ, പൊതു സമൂഹത്തിന്റെ മുന്നിൽ അപമാനിതയാക്കി ഏറ്റവും മോശമായി ചിത്രീകരിക്കപ്പെട്ട് നിർത്തപ്പെട്ട ഒരു സ്ത്രീ അവരുടെ നിരപരാധിത്വവും മാനവും അഭിമാനവും വീണ്ടെടുത്ത് കിട്ടാനായി പ്രതീക്ഷ മൊത്തവും അർപ്പിച്ചത് എന്റെ വിഷയമായ Forensic Medicine ൽ ആയിരുന്നു. ഇവർ കണ്ട സത്യത്തെ തുറന്ന് പറഞ്ഞില്ല എന്ന് മാത്രമല്ല, സത്യത്തെ ദുർവ്യാഖ്യാനം ചെയ്ത്, തങ്ങൾക്ക് പറയാൻ യാതോരു competence ഉം ഇല്ലാത്ത, തെറ്റും അശാസ്ത്രീയവുമായ ഒരു അഭിപ്രായം എഴുതി വച്ചു. അത് കോടതിയിലെത്തുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ തൽപര കക്ഷികൾ ഈ അഭിപ്രായത്തെ (Opinion) ഒരു fact ആയി പൊതു മണ്ഡലത്തില്‍ ഇട്ട് അവരേ ഒരു immoral slut ആയും പെരുങ്കള്ളിയാക്കിയും ചിത്രീകരിച്ചു.... [NB. ഡോ. ബാലേന്ദ്രൻ്റെ പോസ്റ്റിൽ പറയുന്ന ഫോറൻസിക് മേധാവി ഡോ.രമയാണ്.] #{blue->none->b->ഉപസംഹാരം ‍}# ഒരു മുൻ ഡിജിപിയുടെ ആരോപണത്തിൽ കഴമ്പില്ലാതെ വരില്ലല്ലോ. മെഡിക്കോ ലീഗൽ മേഖലയിൽ നിന്നുള്ള ഒരു ഫോറൻസിക് വിദഗ്ധൻ്റെ അഭിപ്രായവും അതിനോട് ചേർന്ന് പോകുന്നതാണ്. ഇതേ നിരീക്ഷണങ്ങൾ പങ്കുവയ്ക്കുന്ന ഫോറൻസിക് വിദഗ്ദ്ധർ വേറെയുമുണ്ട്. അങ്ങനെയെങ്കിൽ സ്വാധീനത്തിന് വിധേയമായി എഴുതപ്പെട്ട ഒരു ഫോറൻസിക് റിപ്പോർട്ടാണ് അഭയകേസിൽ സിസ്റ്റർ സെഫിക്കെതിരെ സമർപ്പിക്കപ്പെട്ടതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. മൂടിവയ്ക്കപ്പെട്ടിരുന്ന ഈ സത്യം പുറത്തുവരുന്നതിൽ ഡോ.രമയുടെ മരണവും കെ.ടി. ജലീലിൻ്റെ പ്രതികാരദാഹം ശമിപ്പിക്കുന്ന അനുശോചനവും ആർ. ശ്രീലേഖയുടെ കൃത്യസമയത്തുള്ള വെളിപ്പെടുത്തലുമൊക്കെ നിമിത്തങ്ങളാവുകയാണ്. നിരന്തരം അസഹ്യപ്പെടുത്തുകയെന്ന മർക്കട മനോഭാവത്തോടെ അഭയക്കേസുമായി ബന്ധപ്പെടുത്തി ജലീൽ പോസ്റ്റുകളും പ്രസ്താവനകളും തുടർച്ചയായി ഇറക്കുന്നുണ്ട്. പഴയ സിമി പ്രവർത്തകൻ്റെ നിലവാരത്തിൽ നിന്ന് ഒരു ജനപ്രതിനിധിയുടെ തലത്തിലേക്ക് ജലീൽ വളർന്നിട്ടില്ല എന്നതിന് അദ്ദേഹത്തിന്റെ ഇത്തരം പ്രവർത്തികൾ തന്നെ സാക്ഷ്യം നൽകുന്നു. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-05-13:10:09.jpg
Keywords: ജലീ, അഭയ
Content: 18655
Category: 1
Sub Category:
Heading: അരൂക്കുറ്റി തിരുവോസ്തി അവഹേളനം: പ്രതി പിടിയിൽ
Content: അരുക്കുറ്റി പാദുവാപുരം പള്ളിക്കു കീഴിലെ കൊമ്പനാമുറി സെന്റ് ജേക്കബ് ചാപ്പലില്‍ അതിക്രമിച്ചു കയറി സക്രാരി തകര്‍ത്ത് തിരുവോസ്തി മാലിന്യ ചതുപ്പില്‍ എറിഞ്ഞ സംഭവത്തില്‍ പ്രതി അറസ്റ്റിലായി. പാണാവള്ളി തുണ്ടത്തിപ്പറമ്പ് അബുബക്കറിനെയാണ് (35) ജില്ലാ പൊലീസ് മേധാവി ജി.ജയ്ദേവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. മോഷണശ്രമമാണെന്നാണ് പോലീസ് ഭാഷ്യം. ഇയാൾ മുൻപും ആരാധനാലയങ്ങളിലെ മോഷണത്തിന് പിടിയിലായിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു. മാർച്ച് 28 രാത്രിയിലാണ് സംഭവം നടന്നത്. സെന്റ് ജേക്കബ് ചാപ്പലിലെ തിരുവോസ്തി അവഹേളനത്തിനെതിരെ കേരള ക്രൈസ്തവ സമൂഹത്തില്‍ നിന്ന്‍ കനത്ത പ്രതിഷേധമാണ് ഉയര്‍ന്നത്. കൊച്ചി രൂപതയുടെയും വിവിധ പള്ളികളുടെയും നേതൃത്വത്തിൽ വിശ്വാസികൾ .തെരുവില്‍ ഇറങ്ങി പ്രതിഷേധിച്ചിരിന്നു. സംഭവത്തിന് പിന്നാലേ പരിഹാര പ്രാര്‍ത്ഥനാദിനവും ആചരിക്കപ്പെട്ടിരിന്നു. മോഷ്ടാക്കളുടെ വിവരങ്ങൾ പ്രത്യേകം ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് പാണാവള്ളിയിൽ നിന്നു പ്രതിയെ പിടികൂടിയതെന്ന് ഡിവൈഎസ്പി ടി.ബി വിജയൻ അറിയിച്ചു. പൂച്ചാക്കൽ എസ്ഐ കെ.ജെ.ജേക്കബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പിടികൂടിയത്. പ്രതിയുമായി ഇന്നു തെളിവെടുപ്പു നടത്തുമെന്നു പൊലീസ് പറഞ്ഞു.
Image: /content_image/News/News-2022-04-05-14:30:10.jpg
Keywords: തിരുവോസ്തി
Content: 18656
Category: 1
Sub Category:
Heading: ഫിലിപ്പീൻസിൽ കാണാതായ വൈദികനെ കാറില്‍ ബന്ധനസ്ഥനാക്കിയ നിലയില്‍ കണ്ടെത്തി
Content: മനില: ഫിലിപ്പീൻസിൽ ഏപ്രിൽ ഒന്നാം തീയതി കാണാതായ കത്തോലിക്ക വൈദികനെ അദ്ദേഹത്തിന്റെ കാറിനോട് കൂട്ടിക്കെട്ടിയ നിലയിൽ അബോധാവസ്ഥയിൽ കണ്ടെത്തി. ദക്ഷിണ മനിലയിലെ റോസാരിയോ പട്ടണത്തിലുള്ള ഇടവക ദേവാലയത്തില്‍ സേവനം ചെയ്തുക്കൊണ്ടിരിന്ന 58 വയസുള്ള ഫാ. ലിയോബെൻ പെരിഗ്രീനോയാണ് തിരോധാനത്തിന് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം കണ്ടെത്തിയിരിക്കുന്നത്. ഇവിടെനിന്ന് കാറിൽ തിരികൾ വാങ്ങുവാന്‍ സമീപ പട്ടണമായ ഇമൂസിലേയ്ക്ക് പോകുന്നതിടയ്ക്കാണ് തിരോധാനം നടക്കുന്നത്. 48 മണിക്കൂറുകൾക്ക് ശേഷം കൈകളും, കാലുകളും കൂട്ടിക്കെട്ടിയ നിലയിൽ അദ്ദേഹത്തെ മറ്റൊരു സമീപ പട്ടണമായ സിലാങിൽ നിന്നും കണ്ടെത്തുകയായിരിന്നു. ഫാ. ലിയോബെന്നിനെ ചികിത്സയ്ക്കുവേണ്ടി ആശുപത്രിയിലേക്ക് മാറ്റി. മോചനദ്രവ്യം ലക്ഷ്യമാക്കി നടത്തിയ കുറ്റകൃത്യമാകുമെന്ന് പോലീസ് വക്താവ് റോബർട്ട് സെറിലോസ് സംശയം പ്രകടിപ്പിച്ചു. ഇതുവരെ വൈദികന്റെ അടുത്ത് തെളിവുകൾ ശേഖരിക്കാൻ വേണ്ടി സംസാരിക്കാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സാക്ഷികൾ ആരെങ്കിലുമുണ്ടെങ്കിൽ മുന്നോട്ടുവന്ന് അന്വേഷണത്തിൽ സഹായിക്കണമെന്ന് വൈദികന്റെ കുടുംബം അഭ്യർത്ഥിച്ചിട്ടുണ്ട്. വൈദികന്റെ സുരക്ഷിത മോചനത്തിന് വേണ്ടി പ്രാർത്ഥിച്ചവർക്ക് സഹോദരനായ ജോയൽ പെരിഗ്രീനോ നന്ദി പ്രകടിപ്പിച്ചു. വൈദികൻ അപ്രതീക്ഷിതമായി ആക്രമിക്കപ്പെട്ട സംഭവത്തിലുളള നടുക്കത്തിലാണ് ഇടവക സമൂഹം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-05-16:02:55.jpg
Keywords: ഫിലിപ്പീ
Content: 18657
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പ ഉടന്‍ യുക്രൈന്‍ സന്ദര്‍ശിക്കുമെന്ന പ്രതീക്ഷയില്‍ മേജർ ആർച്ച് ബിഷപ്പ് ഷെവ്ചുക്
Content: കീവ്: ഫ്രാൻസിസ് മാർപാപ്പ യുക്രൈന്‍ ഉടന്‍ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുക്രൈനിലെ ഗ്രീക്കു കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക്. ഞായറാഴ്ച മാൾട്ടയിലേക്കുള്ള തന്റെ യാത്രയിൽ ഫ്രാന്‍സിസ് പാപ്പ നടത്തിയ യുക്രൈന്‍ സന്ദര്‍ശനം സംബന്ധിച്ചുള്ള പരാമര്‍ശത്തോട് പ്രതികരിക്കുകയായിരിന്നു അദ്ദേഹം. യുക്രൈന്‍ തലസ്ഥാനമായ കീവ് സന്ദർശിക്കാനുള്ള സാധ്യത പരിശോധിച്ചുവരികയാണെന്നു പാപ്പ പറഞ്ഞിരിന്നു. പാപ്പ എത്രയും വേഗം യുക്രൈനിലേക്ക് വരണമെന്ന് തങ്ങള്‍ ആഗ്രഹിക്കുകയാണെന്ന് ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. പ്രാദേശിക കത്തോലിക്കാ സഭയും സർക്കാർ ഉദ്യോഗസ്ഥരും പരിശുദ്ധ പിതാവിന്റെ യുക്രൈനിലേക്കുള്ള സന്ദർശനം ഉറപ്പാക്കാൻ പ്രവർത്തിച്ചു വരികയാണെന്ന് ഏപ്രിൽ 4-ന് മേജർ ആർച്ച് ബിഷപ്പിന്റെ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ മാസത്തിന്റെ ആരംഭത്തില്‍ ഫ്രാൻസിസ് മാർപാപ്പ യാത്രയുടെ സാധ്യതകള്‍ പരിശോധിച്ചുവരികയാണെന്ന് യുക്രൈനിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് വിശ്വൽദാസ് കുൽബോക്കാസ് പറഞ്ഞിരിന്നു. പൂർണ്ണ തോതിലുള്ള റഷ്യൻ അധിനിവേശത്തെത്തുടർന്ന് യുക്രൈനിൽ പൊതുസമ്മേളനങ്ങൾ നടത്തുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യത നിലനില്‍ക്കുന്നതായി കണ്ടെത്തലുണ്ട്. മാർച്ച് 22 ന് നടത്തിയ ഫോൺ സംഭാഷണത്തിനിടെ യുക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി മാർപാപ്പയെ രാജ്യം സന്ദർശിക്കാൻ ക്ഷണിച്ചിരിന്നു. റഷ്യ കഴിഞ്ഞാൽ യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായ യുക്രൈനില്‍, പ്രധാനമായും ഈസ്റ്റേണ്‍ ഓർത്തഡോക്സ് വിശ്വാസികളാണുള്ളത്. രാജ്യത്തു യുക്രേനിയൻ ഗ്രീക്ക് കത്തോലിക്ക സഭയിലെ അംഗങ്ങളും ലാറ്റിൻ, റുഥേനിയൻ, അർമേനിയൻ കത്തോലിക്കരും അടങ്ങുന്ന വിശ്വാസി സമൂഹവുമുണ്ട്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2022-04-05-17:09:48.jpg
Keywords: യുക്രൈ
Content: 18658
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടിലെ അക്രമ സംഭവങ്ങളെ അപലപിച്ച് ജെറുസലേമിലെ ക്രിസ്തീയ നേതൃത്വം
Content: ജെറുസലേം: വിശുദ്ധ നാട്ടിൽ പലയിടങ്ങളിലായുണ്ടായ ആക്രമണങ്ങളിൽ ജീവൻ പൊലിയുകയും പരിക്കേൽക്കുകയും ചെയ്തവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേര്‍ന്നു ജെറുസലേമിലെ ക്രിസ്തീയ നേതൃത്വം. ഇക്കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ വിശുദ്ധ നാട്ടിൽ വിവിധയിടങ്ങളിലായി പന്ത്രണ്ടിലേറെപ്പേരുടെ ജീവനെടുക്കുകയും അനേകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ആക്രമണങ്ങൾ ഉണ്ടായ പശ്ചാത്തലത്തിലാണ് ജെറുസലേമിലെ ക്രിസ്തീയ സഭകളുടെ പാത്രിയാർക്കീസുമാരും സഭാതലവന്മാരും സംയുക്ത പ്രസ്താവന പുറത്തുവിട്ടത്. മനുഷ്യവ്യക്തികൾക്കു നേർക്കുള്ള എല്ലാത്തരം ആക്രമണങ്ങളെയും ശക്തമായി അപലപിക്കുന്നുവെന്നും ആക്രമണങ്ങൾക്കിരകളായവരുടെ കുടുംബങ്ങളോടു തങ്ങളുടെ അനുശോചനം അറിയിക്കുകയും മുറിവേറ്റവരുടെ സുഖപ്രാപ്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്ന് ക്രിസ്തീയ നേതൃത്വം പ്രസ്താവിച്ചു. പവിത്രമായ ഈ വരുന്ന ആഴ്‌ചകളിൽ, സമാധാനത്തിന്റെ നഗരമായ ജെറുസലേം സമാധാനത്തിന്റെ പാതയിൽ നടക്കാൻ എല്ലാ ആളുകളെയും ക്ഷണിക്കുകയാണെന്നും ലോകത്തിന്റെ സമാധാനത്തിന്റെ യഥാർത്ഥ സാക്ഷികളാകാൻ നമുക്ക് കഴിയുമെന്നും ക്രിസ്തീയ നേതൃത്വം പ്രത്യാശ പ്രകടിപ്പിച്ചു. ബലപ്രയോഗത്തിന് കടിഞ്ഞാണിടാനും സംഘർഷങ്ങൾ കുറയ്ക്കാനും സർക്കാര്‍ അധികാരികളോട് സഭാതലവന്മാർ അഭ്യർത്ഥിച്ചു. സമാധാന നഗരമായ ജറുസലേമിൻറെ സമാധാന പാതയിയിൽ ചരിക്കാൻ ഇവര്‍ ആഹ്വാനം ചെയ്തു. യഹൂദ മൗലികവാദി സംഘടനകളുടെ ആക്രമണ പശ്ചാത്തലത്തില്‍ ജെറുസലേമിലെ ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങള്‍ നേരിടുന്ന ഭീഷണികളില്‍ ക്രിസ്ത്യന്‍ സഭാ തലവന്‍മാര്‍ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരിന്നു.
Image: /content_image/News/News-2022-04-05-21:37:46.jpg
Keywords: നാട്ടി, ജെറുസ
Content: 18659
Category: 18
Sub Category:
Heading: കുടുംബങ്ങൾ സഭയുടെ ശക്തമായ അടിത്തറ: മാര്‍ ജോർജ്ജ് ഞരളക്കാട്ട്
Content: മാനന്തവാടി : സഭയുടെ ശക്തമായ അടിത്തറ കുടുംബങ്ങളാണെന്നും അതിനാൽ രൂപതയുടെ ജൂബിലി ആഘോഷങ്ങളിൽ കുടുംബത്തിനും ക്രൈസ്തവകുടുംബത്തിന്റെ ആത്മീയവും ഭൗതികവുമായ പ്രതിസന്ധികൾക്ക് മുൻതൂക്കം നല്കണമെന്നും ആർച്ചുബിഷപ്പ് ജോർജ്ജ് ഞരളക്കാട്ട് പറഞ്ഞു. മാനന്തവാടി രൂപതയുടെ സുവർണ്ണജൂബിലി ആഘോഷത്തിന് മുന്നോടിയായി നടത്തപ്പെടുന്ന രൂപതാ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു മെത്രാപ്പോലീത്താ. രൂപതാ അസംബ്ലിയുടെ രണ്ടാം ദിവസം ചർച്ച ചെയ്യപ്പെട്ട വിഷയങ്ങൾ വിശ്വാസം, ആത്മീയത, വിശ്വാസപരിശീലനം, സഭയുടെ ആത്മീയ നേതൃത്വം എന്നിവയും ക്രൈസ്തവസമുദായത്തിന്റെ ഉയർന്നുപോകുന്ന വിവാഹപ്രായം, കുറഞ്ഞുവരുന്ന ജനനനിരക്ക്, വർദ്ധിക്കുന്ന വിവാഹമോചനങ്ങളും കുടുംബപ്രശ്നങ്ങളും, ലഹരിയുടെ വർദ്ധിക്കുന്ന ഉപഭോഗം, കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവയും യോഗം ചർച്ച ചെയ്തു. വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് നടന്ന ചർച്ചകൾ മൂന്ന് സെഷനുകളിലായി കർമ്മപദ്ധതികളും അവ നടപ്പിലാക്കേണ്ട സമയക്രമവും തീരുമാനിച്ചു. വിവിധ ചർച്ചകളിൽ ഡോ മത്തായി, ജോസ് പുന്നക്കുഴി, ഡോ. ജോഷി മാത്യു, ബീന ജോൺസൺ എന്നിവർ നേതൃത്വം വഹിച്ചു. ക്രോഡീകരണ സമ്മേളനത്തിൽ മാനന്തവാടി രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ജോസ് പൊരുന്നേടം അദ്ധ്യക്ഷത വഹിച്ചു. ബിബിൻ ചെമ്പക്കര, മെലിൻ ആന്റണി, ലിസ്സി ജോസഫ്, ഒ.പി. അബ്രഹാം, ഷൈജു മഠത്തിൽ, ബെറ്റി അന്ന ബെന്നി, രഞ്ജിത്ത് മുതുപ്ലാക്കൽ, സിജോ അറക്കൽ, ബിജു പാലത്തിങ്കൽ, അഡ്വ. ജിജിൽ എന്നിവർ പേപ്പറുകൾ അവതരിപ്പിച്ചു. മോൺ. പോൾ മുണ്ടോളിക്കൽ, ജൂബിലി ആഘോഷ കൺവീനർ ഫാ. ബിജു മാവറ എന്നിവർ സംസാരിച്ചു.
Image: /content_image/India/India-2022-04-06-10:30:42.jpg
Keywords: ഞരള