category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading തെരഞ്ഞെടുപ്പ് വാഗ്ദാനം ലംഘിച്ചുള്ള മദ്യനയം കടുത്ത ജനവഞ്ചന: കത്തോലിക്ക കോൺഗ്രസ്
Contentകൊച്ചി: മദ്യ ഉപഭോഗം കുറയ്ക്കുമെന്നു തെരഞ്ഞെടുപ്പ് വാഗ്ദാനം നൽകി അധികാരത്തിലേറിയ ശേഷം കേരളത്തിൽ മദ്യമൊഴുക്കുന്നതിനു നിയമം കൊണ്ടുവരുന്നത് കടുത്ത ജനവഞ്ചനയാണെന്നും ഇത് സംസ്ഥാനത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി. മദ്യ ഉത്പാദനത്തിന് കൂടുതൽ യൂണിറ്റുകൾ ആരംഭിക്കുന്നതും മദ്യം സംഭരിക്കാനുള്ള വെയർഹൗസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതും കാർഷികോത്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ അനുമതി നൽകുന്നതും കേരളത്തിൽ മദ്യം അനിയന്ത്രിതമായി ഒഴുകുന്നതിന് ഇടയാക്കുമെന്ന് സംഘടന ആശങ്ക പ്രകടിപ്പിച്ചു. ഐ ടി പാർക്കുകളിൽ പബുകൾ ആരം ഭിക്കാനുള്ള നീക്കം തൊഴിൽ സ്ഥലങ്ങളിൽ അക്രമവും അധാർമികതയും സൃഷ്ടിക്കും. ഇത് യുവതലമുറയെ മദ്യത്തിന് അടിമകളാക്കും. സംസ്ഥാന സർക്കാരിന്റെ ഈ മദ്യന യം ഉടൻ പിൻവലിക്കണമെന്നും കടുത്ത പ്രക്ഷോഭത്തിലേക്ക് കേരള സമൂഹത്തെ ത ള്ളിവിടരുതെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് അഡ്വ ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തി ൽ ഡയറക്ടർ ഫാ. ജിയോ കടവി, ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ട്രഷറർ ഡോ. ജോബി കാക്കശേരി, വൈസ് പ്രസിഡന്റുമാർ, സെക്രട്ടറിമാർ തുടങ്ങിയവർ പ്രസംഗിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2022-04-05 10:06:00
Keywordsമദ്യ
Created Date2022-04-05 10:09:22